14.12.2008
പെരുമ്പാവൂറ്‍: തെരഞ്ഞെടുപ്പില്‍ സഹായം സ്വീകരിച്ച ശേഷം ഇപ്പോള്‍ തങ്ങളെ തള്ളിപ്പറയുന്ന യു.ഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ മാപ്പുപറയണമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പി യുടെ പിന്തുണയ്ക്കായി പി.പി തങ്കച്ചന്‍ തങ്ങളുടെ പിന്നാലെ നടക്കുകയായിരുന്നു. കെ.പി.സി.സി സെക്രട്ടറി ടി.പി ഹസനും തങ്കച്ചനും, താനടക്കമുള്ള പി.ഡി.പി നേതാക്കളുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തി. ഒടുവില്‍ മഅദ്നിയുടെ പടമുള്ള പോസ്റ്ററുകള്‍ ഒട്ടിച്ച് തങ്കച്ചന്‍ വോട്ടുതേടിയത് പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ മറന്നിട്ടില്ല. എന്നിട്ടും പി.പി തങ്കച്ചന്‍ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടു. മഅദനിയുടെ പടമുള്ള പോസ്റ്റര്‍ പ്രചാരണത്തിനെത്തിയത് താനറിഞ്ഞല്ല എന്നാണ് ഇപ്പോള്‍ തങ്കച്ചന്‍ പറയുന്നത്. അത് തനിയ്ക്ക് നഷ്ടമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അക്കാലത്ത് തങ്കച്ചണ്റ്റെ പരാജയത്തിണ്റ്റെ പഴിമുഴുവന്‍ കേട്ടത് ടി.എച്ച് മുസ്തഫയാണ്. സത്യത്തില്‍ തങ്കച്ചണ്റ്റെ പരാജയത്തിനു വേണ്ടി യത്നിച്ചത് ജില്ലയിലെ മറ്റൊരു കോണ്‍ഗ്രസ് നേതാവാണെന്നും പത്രസമ്മേളനത്തില്‍ സബാഹി ആരോപിച്ചു.
തങ്കച്ചന്‍ പി.ഡി.പിയെ തള്ളിപ്പറയുമ്പോള്‍ അദ്ദേഹത്തിണ്റ്റെ തട്ടകമായ പെരുമ്പാവൂരില്‍ യു.ഡി.എഫ് ഇപ്പോഴും ഭരിയ്ക്കുന്നത് പി.ഡി.പി പിന്തുണയോടെയാണെന്നും സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. അടുത്ത ഘട്ടത്തില്‍ ഈ കൌണ്‍സിലര്‍ക്ക് വൈസ് ചെയര്‍മാന്‍ പദവിയാണ് വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്. ഇതൊക്കെ യു.ഡി.എഫിന് നിഷേധിയ്ക്കാനാവുമോ എന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത ജില്ലാ വൈസ് പ്രസിഡണ്റ്റ് മുഹമ്മദ് ഹാജി, മണ്ഡലം പ്രസിഡണ്റ്റ് സലിം, സെക്രട്ടറി ടി.എം ബഷീര്‍, മുനാജ് എന്നിവര്‍ ചോദിയ്ക്കുന്നു.
No comments:
Post a Comment