Showing posts with label എഡിറ്ററുടെ കുറിപ്പ്‌. Show all posts
Showing posts with label എഡിറ്ററുടെ കുറിപ്പ്‌. Show all posts

Saturday, October 1, 2011

മൂന്നാമത്‌ ഹിതപരിശോധന

പ്രിയപ്പെട്ട വായനക്കാരെ,
പെരുമ്പാവൂറ്‍ ന്യൂസ്‌ മൂന്നാമത്‌ ഹിതപരിശോധനയ്ക്ക്‌ കളമൊരുക്കുകയാണ്‌.
ഈ പട്ടണം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ജനകീയപ്രശ്നം എന്തെന്നു കണ്ടെത്താനും അതിലേയ്ക്ക്‌ ഭരണാധികാരികളുടെ ശ്രദ്ധ തിരിയ്ക്കുകയും ആണ്‌ ഇതിണ്റ്റെ ലക്ഷ്യം. 
പെരുമ്പാവൂറ്‍ നിവാസികള്‍ മാത്രമല്ല, ഈ പട്ടണത്തെ അറിയുന്നവര്‍ക്കും സ്നേഹിയ്ക്കുന്നവര്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. 
അധികാരികളുടെ കണ്ണ്‌ തുറക്കട്ടെ.
സ്നേഹപൂര്‍വ്വം, 
എഡിറ്റര്‍

Wednesday, December 30, 2009

പെരുമ്പാവൂറ്‍ ന്യൂസ്‌ പുതുവത്സരം മുതല്‍ വീണ്ടും

സുഹൃത്തേ,
പെരുമ്പാവൂറ്‍ ന്യൂസ്‌ എന്ന പ്രാദേശിക വാര്‍ത്താ ബ്ളോഗ്‌ പുതുവത്സരം മുതല്‍ വീണ്ടും സജീവമാവുകയാണ്‌.
രണ്ടായിരത്തിയേഴ്‌ ഒക്ടോബറില്‍ തുടങ്ങിയ ഈ സംരംഭം നാളുകളായി അപ്ഡേറ്റ്‌ ചെയ്യാറില്ല. പെരുമ്പാവൂറ്‍ ന്യൂസ്‌ ലൈവാകണമെന്ന്‌ പല സുഹൃത്തുക്കളും പലകുറി ആവശ്യപ്പെട്ടിരുന്നു. പല കാരണങ്ങളാല്‍ അതിനായില്ല. ക്ഷമിയ്ക്കണം.
എന്നാല്‍, രണ്ടായിരത്തിപത്തു മുതല്‍ കഴിയുന്നതും മുടങ്ങാതെ പെരുമ്പാവൂരിലെ വിശേഷങ്ങള്‍ അറിയിയ്ക്കാനാണ്‌ ശ്രമം. നിങ്ങള്‍ ഓരോരുത്തരുടേയും, പ്രത്യേകിച്ച്‌ പെരുമ്പാവൂറ്‍ മേഖലയിലുള്ളവരുടെ ശ്രദ്ധയും പരിചരണവും പ്രതീക്ഷിയ്ക്കുകയാണ്‌.
വാര്‍ത്തകളില്‍ ഇടപെടുക എന്നാല്‍ കാലത്തോടു തന്നെ സംവദിയ്ക്കുക എന്നാണല്ലോ...നിങ്ങളുടെ കാലത്തോടും ചുറ്റുപാടുകളോടും ഇടപെടാനുള്ള വേദിയായി ഈ യത്നത്തെ ഉപയോഗപ്പെടുത്തുമെന്ന്‌ കരുതുന്നു.
സ്നേഹപൂര്‍വ്വം,
സുരേഷ്‌ കീഴില്ലം