Monday, February 15, 2010

പെരുമ്പാവൂറ്‍ അമ്പലച്ചിറ പുനരുദ്ധരിയ്ക്കാന്‍ ഒരു കോടി



മംഗളം 14.2.10

പെരുമ്പാവൂറ്‍: ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിണ്റ്റെ ചിറ പുനരുദ്ധരിയ്ക്കാന്‍ ഒരു കോടി രൂപയുടെ പദ്ധതി.

ചിറ നന്നാക്കി ചുറ്റും നടകള്‍ കെട്ടുന്നതു കൂടാതെ സമീപത്ത്‌ ഷോപ്പിങ്ങ്‌ കോംപ്ളക്സ്‌ നിര്‍മ്മിയ്ക്കാനും ഈ തുക വിനിയോഗിയ്ക്കും. നിര്‍മ്മാണ പ്രവര്‍ത്തനം അടുത്ത മാസം അവസാനം തുടങ്ങുമെന്ന്‌ ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രച്ചിറ നവീകരിയ്ക്കുന്നതിന്‌ സാജുപോള്‍ എം എല്‍ എയുടെ ഫണ്ടില്‍ നിന്ന്‌ പതിനഞ്ചു ലക്ഷം അനുവദിയ്ക്കും. എം പി ഫണ്ടില്‍നിന്നും നഗരസഭ ഫണ്ടില്‍ നിന്നും തുക ലഭിയ്ക്കുമെന്ന്‌ കരുതുന്നതായും ഭാരവാഹികള്‍ പറഞ്ഞു.

ക്ഷേത്രത്തിണ്റ്റെ ശോചനീയമായ നാലമ്പലം പുതുക്കി പണിയാനും ക്ഷേത്രത്തിണ്റ്റെ മുന്‍വശത്ത്‌ പുതിയ ഓഫീസ്‌ മന്ദിരം പണിയുന്നതിനും ക്ഷേത്രത്തില്‍ തന്ത്രി മഠം പണിയുന്നതിനും ക്ഷേത്രഭൂമി മതില്‍കെട്ടി സംരക്ഷിക്കുന്നതിനും ആറാട്ട്‌ വഴി നന്നാക്കുന്നതിനും പദ്ധതികളുണ്ട്‌. ഇതു സംബന്ധിച്ച്‌ നല്‍കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നലെ ശ്രീധര്‍മ്മശാസ്താ ക്ഷേത്രവും അതിനോടനുബന്ധിച്ചുള്ള അമ്പലചിറയും തിരുവിതാംകൂറ്‍ ദേവസ്വം ബോര്‍ഡ്‌ ഓംബുഡ്സ്മാന്‍ ജസ്റ്റിസ്‌ ആര്‍.ഭാസ്കരന്‍ സന്ദര്‍ശിച്ചു. ദേവസ്വം ബോര്‍ഡ്‌ സബ്‌ ഗ്രൂപ്പ്‌ ഓഫീസര്‍ മുരളിധരകുറുപ്പും ക്ഷേത്രോപകസമിതി ഭാരവാഹികളും ചേര്‍ന്ന്‌ പൊന്നാട അണിയിച്ച്‌ സ്വീകരിച്ചു.

മേഖലയിലെ വിവിധക്ഷേത്രങ്ങള്‍ പുനരുദ്ധരിയ്ക്കുന്നതിണ്റ്റെ ഭാഗമായി തിരുവിതാംകൂറ്‍ ദേവസ്വം ബോര്‍ഡ്‌ ചീഫ്‌ കമ്മീഷണര്‍, അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ജയകുമാര്‍ ഐ.എ.എസ്‌ കഴിഞ്ഞ മാസം ടൌണിലെത്തിയിരുന്നു. ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ഇരിങ്ങോള്‍ ഭഗവതി ക്ഷേത്രം, ഇരവിച്ചിറ ക്ഷേത്രം, പെരുമ്പാവൂറ്‍ അമ്പലച്ചിറ തുടങ്ങിയ ഇടങ്ങളില്‍ കമ്മീഷണര്‍ സന്ദര്‍ശിച്ചു. പുനരുദ്ധാരണത്തിന്‌ വേണ്ടി വിപുലമായ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നതിണ്റ്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. മൂന്നുമാസത്തിനുള്ളില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കും. സാജു പോള്‍, വി.കെ ഐഷടീച്ചര്‍, പ്രേംജി.എച്ച്‌.പട്ടേല്‍, അഡ്വ.എന്‍.സി മോഹനന്‍, ടി.പി ഹസ്സന്‍, ബാബു ജോണ്‍, പോള്‍ പാത്തിക്കല്‍, എം.പി സദാനന്ദന്‍ തുടങ്ങിയ ജനപ്രതിനിധികളും ക്ഷേത്രം ഭാരവാഹികളായ റ്റി.കെ ബാബു, സി അനില്‍കുമാര്‍, എന്‍.രംഗനാഥന്‍, പി.എന്‍ ഗോപാലകൃഷ്ണ പിള്ള, എം.കെ സുരേഷ്‌ കുമാര്‍, എം.എന്‍ ബൈജു, ചീഫ്‌ എന്‍ജിനീയര്‍ രവികുമാര്‍, എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ജോളി ഉല്ലാസ്‌ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ഇന്നലെ ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോര്‍ഡ്‌ ഓംബുഡ്സ്മാനൊപ്പം മലയാളം ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡണ്റ്റ്‌ അഡ്വ.വി.എന്‍ അനില്‍കുമാര്‍, ദേവസ്വം എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ കൃഷ്ണകുമാര്‍ എന്നിവരും ഉണ്ടായിരുന്നു. (പടം ഉണ്ട്‌)

Saturday, February 13, 2010

ആയുരാരോഗ്യശ്രീ വെങ്ങോല വല്യപ്പന്‍ വട്ടപ്പറമ്പന്‍ പൈലി കുര്യാക്കോസിന്‌ ഇന്ന്‌ 105-ാം പിറന്നാള്‍



മംഗളം 13.02.2010

പെരുമ്പാവൂറ്‍: വെങ്ങോല വട്ടപ്പറമ്പന്‍ പൈലി കുര്യാക്കോസിന്‌ നൂറ്റിയഞ്ചിണ്റ്റെ നിറവ്‌. നാട്ടുകാര്‍ക്ക്‌ മുഴുവന്‍ വല്യപ്പനായി മാറിയ കര്യാക്കോസിണ്റ്റെ പിറന്നാള്‍ ഇക്കുറി ആഘോഷിയ്ക്കുന്നത്‌ വെങ്ങോല നിവാസികള്‍ അപ്പാടെയാണ്‌. കുഞ്ഞുണ്ണി മാസ്റ്റര്‍ വെബ്സൈറ്റ്‌ അധികൃതരുടെ വക ആയുരാരോഗ്യശ്രീ പുരസ്കാര സമര്‍പ്പണം ഉള്‍പ്പടെ പിറന്നാള്‍ ആഘോഷം കെങ്കേമം.

1906ഫെബ്രുവരിയില്‍ പൈലി-മറിയം ദമ്പതികളുടെ മൂത്തപുത്രനായി ഭൂപ്രവേശം ചെയ്ത കുര്യാക്കോസിണ്റ്റെ ആരോഗ്യ രഹസ്യം ചിട്ടയായ ജീവിതം തന്നെ. പുലര്‍ച്ചെ കോഴി കൂവുമ്പോള്‍ എഴുന്നേല്‍ക്കുന്ന ശീലവും മിതമായ ഭക്ഷണക്രമവും നേരം തെറ്റാതെ ഉറങ്ങുന്ന ശീലവും നൂറുപിന്നിട്ടിട്ടും കുര്യാക്കോസിന്‌ കൈമോശപ്പെട്ടിട്ടില്ല. ഉപ്പുചേര്‍ത്ത്‌ പൊടിച്ച ഉമിക്കരികൊണ്ട്‌ തേയ്ക്കുന്ന പല്ലുകള്‍ക്ക്‌ ഇപ്പോഴും പുഴുക്കുത്തോ പുകയിലക്കറയോ ഇല്ല. രാവിലത്തെ നടപ്പും പത്രവായനയും ഒഴിവാക്കിയ ദിനം അപൂര്‍വ്വം.

രാഷ്ട്രീയം പറഞ്ഞാല്‍ കോണ്‍ഗ്രസിനോടാണ്‌ ആഭിമുഖ്യം. നെഹ്രു, ഇന്ദിരാ ഗാന്ധി, വി വി ഗിരി, ടി എം വറുഗീസ്‌, സി കേശവന്‍, പട്ടം താണുപിള്ള, ആര്‍ ശങ്കര്‍ തുടങ്ങിയ ആദ്യകാല നേതാക്കളെ മാത്രമല്ല, പുതുതലമുറക്കാരായ എ കെ ആണ്റ്റണിയേയും രമേശ്‌ ചെന്നിത്തലയേയും വരെ മാലയിട്ടു സ്വീകരിച്ചതിണ്റ്റെ വിശേഷങ്ങള്‍ പറയുമ്പോള്‍ കുര്യാക്കോസിണ്റ്റെ കണ്ണുകളില്‍ ആവേശം.

കൃഷ്ണക്കുറുപ്പിണ്റ്റെ കളരിയില്‍ ഓല പിടിച്ചു തുടങ്ങിയ പഠനം ഓണംകുളം സ്കൂളിലെ നാലാം ക്ളാസ്‌ പാസായപ്പോള്‍ അവസാനിച്ചു. പക്ഷെ, മാര്‍ബഹനാം സണ്ടേ സ്കൂളിലെ മതപഠനം ഏഴാംക്ളാസു വരെ നീണ്ടു. പിന്നെ വെറ്റിലക്കൊടി കൃഷിയിലേയ്ക്ക്‌ തിരിഞ്ഞു. ഒന്നിടവിട്ട ആഴ്ചകളില്‍ ആലുവ ചന്തയില്‍ ൧൦൮ കൈ വെറ്റില തലച്ചുമടായി കൊണ്ടുപോയി വിറ്റ്‌ അന്നത്തെ എട്ടു ബ്രിട്ടീഷ്‌ രൂപ വരെ സമ്പാദിച്ചുപോന്നു. ഒരു കുതിരപ്പവനോ, ഒരു സെണ്റ്റ്‌ ഭൂമിയോ വാങ്ങാന്‍ ഈ എട്ടുരൂപ മതിയായിരുന്നുവെന്ന്‌ അറിയുമ്പോഴാണ്‌ കുര്യാക്കോസിണ്റ്റെ സമ്പാദ്യത്തിണ്റ്റെ വലിപ്പമറിയുന്നത്‌.

മേക്കാമോതിരവും മുഴുവന്‍ കൊന്തയും തക്ക കമ്മലുമിട്ട ബ്രഹ്മപുരം സ്വദേശിനി ശോശാമ്മ കുര്യാക്കോസിന്‌ കൂട്ടുവരുന്നത്‌ പന്ത്രണ്ടാം വയസ്സിലാണ്‌. നൂറ്റിയമ്പതു രൂപ അന്ന്‌ സ്ത്രീ ധനമായും കിട്ടി. ഇപ്പോള്‍ ആറു ആണ്‍മക്കളും അവരുടെ മൂന്നു തലമുറയും ഉള്‍പ്പടെ 32 അംഗകുടുംബത്തിണ്റ്റെ വലിയ കാരണവര്‍.

മേപ്രത്തുപടി കവലയ്ക്ക്‌ സമീപം താമസിയ്ക്കുന്ന പൈലിക്കുര്യാക്കോസിണ്റ്റെ പിറന്നാള്‍ ഇന്ന്‌ ആഘോഷിയ്ക്കുമ്പോള്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ഷീല റെജി ആയുരാരോഗ്യശ്രീ പുരസ്കാര സമര്‍പ്പണം നടത്തും. ഇദ്ദേഹത്തിണ്റ്റെ പേരില്‍ത്തുടങ്ങുന്ന വെബ്സൈറ്റ്‌ ഡോ.എബ്രഹാം മാര്‍ സേവേറിയോസ്‌ ഉദ്ഘാടനം ചെയ്യും. മറ്റു പൌരപ്രമുഖര്‍ ഇതിനു പുറമെ.

പെരിയാര്‍വാലി ഹൈലെവല്‍ കനാലിണ്റ്റെ മിനി അക്വഡേറ്റിനു വിള്ളല്‍


മംഗളം 13.2.2010

പെരുമ്പാവൂറ്‍: പെരിയാര്‍വാലി ഹൈലെവല്‍കനാലിണ്റ്റെ മിനി അക്വഡേറ്റിനുണ്ടായ വിള്ളല്‍ അനുദിനം വലുതായിട്ടും അധികൃതര്‍ക്ക്‌ അവഗണന.
രായമംഗലം ഗ്രാമപഞ്ചായത്തില്‍ കീഴില്ലം പറമ്പിപ്പീടിക ഭാഗത്തുകൂടി കടന്നുപോകുന്ന പെരിയാര്‍വാലി കനാലിണ്റ്റെ മിനി അക്വഡേറ്റിനാണ്‌ വിള്ളല്‍ വീണിട്ടുള്ളത്‌. വാളകം ബ്രാഞ്ച്‌ കനാല്‍ കുറുകെ കടന്നുപോകുന്ന ഭാഗത്ത്‌ നിര്‍മ്മിച്ചിട്ടുള്ള അക്വഡേറ്റിണ്റ്റെ വിള്ളലിലൂടെ ഗുരുതരമായ ചോര്‍ച്ചയുണ്ട്‌. കനാല്‍ തുറന്നുവിടുമ്പോള്‍ അക്വഡേറ്റിലൂടെ വെള്ളം നിറഞ്ഞൊഴുകും. ഒഴുക്കിണ്റ്റെ സമ്മര്‍ദ്ദം മൂലം അക്വഡേറ്റിണ്റ്റെ ഇരുവശവും തള്ളിനില്‍ക്കുകയാണ്‌.
ഈ ഭാഗത്തുകൂടി ത്തന്നെയാണ്‌ ചോര്‍ച്ചയും. ഈ നില തുടര്‍ന്നാല്‍ എപ്പോള്‍വേണമെങ്കിലും അക്വഡേറ്റ്‌ തകരാം. അത്‌ കനത്ത നാശനഷ്ടങ്ങള്‍ക്കിടയാക്കുമെന്ന്‌ പരിസരവാസികള്‍ പറയുന്നു. ഒരുവര്‍ഷമായി ഇവിടെ ചോര്‍ച്ച തുടങ്ങിയിട്ട്‌. പലവട്ടം പെരിയാര്‍വാലി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

Friday, February 12, 2010

കുതിരപ്പറമ്പ്‌ ജമാ അത്തിണ്റ്റെ മദ്രസാ മന്ദിരം 14 ന്‌ തുറക്കും

മംഗളം 12.2.10
പെരുമ്പാവൂറ്‍: കുതിരപ്പറമ്പ്‌ ജമാ അത്തിണ്റ്റെ നൂറുല്‍ ഹുദാ മദ്രസാ മന്ദിരം 14 ന്‌ തുറക്കും. വൈകിട്ട്‌ ഏഴിന്‌ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മന്ദിരോത്ഘാടത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ജസ്റ്റിസ്‌ സി.കെ അബ്ദുള്‍ റഹിം ഉദ്ഘാടനം ചെയ്യും. മന്ത്രി എസ്‌.ശര്‍മ്മ മുഖ്യ പ്രഭാഷണം നടത്തും. ജമാ അത്ത്‌ പ്രസിഡണ്റ്റ്‌ ടി.പി മക്കാര്‍പിള്ള അദ്ധ്യക്ഷത വഹിയ്ക്കും. കെ.പി ധനപാലന്‍ എം.പി , എം.എം മോനായി എം.എല്‍.എ, ടി.എച്ച്‌ മുസ്തഫ, വി.പി മക്കാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. രാവിലെ നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം അഡ്വ.സി.കെ മുഹമ്മദാലി ഉദ്ഘാടനം ചെയ്യും. അലി മൌലവി സദര്‍ മു അല്ലിം അദ്ധ്യക്ഷത വഹിയ്ക്കും. കബീര്‍.ബി.ഹാറൂണ്‍ പഠനക്ളാസ്‌ നയിക്കും.
പത്രസമ്മേളനത്തില്‍ പ്രസിഡണ്റ്റ്‌ ടി.പി മക്കാര്‍പിള്ള, ജനറല്‍ സെക്രട്ടറി കമാല്‍ റഷാദി, നിര്‍മ്മാണ കമ്മിറ്റിചെയര്‍മാന്‍ എ.പി അബൂബക്കര്‍, കണ്‍വീനര്‍ ഇസ്മയില്‍ കുന്നപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.

Thursday, February 11, 2010

ബൈക്ക്‌ മോഷണം: മൂന്നു യുവാക്കള്‍ പോലീസ്‌ പിടിയില്‍










മംഗളം 11.02.2010



പെരുമ്പാവൂറ്‍: ടൌണില്‍ വാഹനപരിശോധനക്കിടെ മൂന്നു ബൈക്കു മോഷ്ടാക്കളെ പോലീസ്‌ പിടികൂടി.



ഈരാറ്റുപേട്ട സ്വദേശികളായ തെക്കേ കരയിലുള്ള തൈക്കാവില്‍ വീട്ടില്‍ അദ്ധ്വാനി എന്നു വിളിക്കുന്ന സബീര്‍(22) , തെക്കേകര സ്വദേശിയായ പുത്തന്‍പുരക്കല്‍ ലൂക്കോ എന്ന ഷെഫീക്ക്‌( 21), ആലുവ സ്വദേശി നിഖിലേഷ്‌ (17) എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. ഈരാറ്റുപേട്ട ടി.ബി യുടെ കാര്‍പോര്‍ച്ചില്‍ പൂട്ടി സൂക്ഷിച്ചിരുന്ന ഡിസ്ക്കവറി ബജാജ്‌ ബൈക്ക്‌ രാത്രിയില്‍ മോഷ്ടിച്ച്‌ വില്‍പനക്കായി പെരുമ്പാവൂരില്‍ കൊണ്ടുവന്നപ്പോഴാണ്‌ സബീറും ഷെഫീക്കും പിടിയിലായത്‌. ബൈക്കിന്‌ താക്കോല്‍ ഇല്ലാത്തതാണ്‌ സംശയം തോന്നാന്‍ കാരണം. ഈരാറ്റുപ്പേട്ട, തിടനാട്‌, കാഞ്ഞാര്‍ എന്നീ പോലീസ്‌ സ്റ്റേഷനുകളില്‍ മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളുള്ളതായി പ്രതികള്‍ സമ്മതിച്ചു.



ആലുവ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ്ങ്‌ ഗ്രൌണ്ടില്‍ പൂട്ടിവച്ച ശേഷം ജോലി സംബന്ധിച്ച്‌ ഡല്‍ഹിക്ക്‌ പോയ പുത്തന്‍കുരിശ്‌ സ്വദേശി ഷാജിമോണ്റ്റെ ഹീറോഹോണ്ട പാഷന്‍ ബൈക്കാണ്‌ നിഖിലേഷ്‌ മോഷ്ടിച്ചത്‌. പെരുമ്പാവൂരില്‍ വില്‍ക്കാന്‍ ശ്രമിയ്ക്കുമ്പോഴാണ്‌ ഇയാളും പോലീസ്‌ വലയിലായത്‌.



സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.ഡി വിജയകുമാര്‍, സബ്‌ ഇന്‍സ്പെക്ടര്‍ സി ജയകുമാര്‍, എ.എസ്‌.ഐ റജി വര്‍ഗീസ്‌, സി.ശശിധരന്‍, ഷുക്കൂറ്‍, സുരേഷ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്തത്‌.

പെരുമ്പാവൂറ്‍ താലൂക്ക്‌ വേണമെന്ന്‌ കേരള കോണ്‍ഗ്രസ്‌

മംഗളം 11.2.10
പെരുമ്പാവൂറ്‍: പെരുമ്പാവൂറ്‍ താലൂക്ക്‌ രൂപീകരിക്കണമെന്ന്‌ കേരള കോണ്‍ഗ്രസ്‌ (ബി) പെരുമ്പാവൂറ്‍ നിയോജക മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡണ്റ്റ്‌ എം.എം ഏല്യാസിണ്റ്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം പാര്‍ട്ടി ജില്ലാ പ്രസിഡണ്റ്റ്‌ ഡൊമനിക്‌ കാവുങ്കല്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം എസ്‌. ഹസൈനാര്‍, ജില്ലാ സെക്രട്ടറി അംഗം ഇ.ഒ പാപ്പച്ചന്‍ , കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡഡണ്റ്റ്‌ മാത്യു വലിയവീടന്‍, ജില്ലാ സെക്രട്ടറി കെ.ആര്‍ മനോജ്‌, അബു ജമാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പെരുമ്പാവൂറ്‍ റയോണ്‍സ്‌ കമ്പനി തുറന്ന്‌ പ്രവര്‍ത്തിക്കാനുള്ള സംവിധാനം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

മംഗളം 11.2.10
പെരുമ്പാവൂറ്‍: ഐരാപുരം ശ്രീശങ്കരാ വിദ്യാപീഠം കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ 'അലുമിനി അസ്സോസിയേഷ'ണ്റ്റെ നേതൃത്വത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.
കോളേജ്‌ പ്രിന്‍സിപ്പാള്‍ പ്രൊഫ.പി ജി ഹരിദാസ്‌ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്തു. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി കലാതിലകം ലക്ഷ്മിദാസ്‌ അലുമിനി അസ്സോസിയേഷന്‍' ണ്റ്റെ വെബ്സൈറ്റ്‌ ഉദ്ഘാടനം നിര്‍വഹിച്ചു . പ്രൊഫ. കെ മോഹന്‍ദാസ്‌, പ്രൊഫ എം വി നാരായണന്‍ നമ്പൂതിരി, പ്രൊഫ.വി.രാജു, കോളജ്‌ യൂണിയന്‍ ചെയര്‍മാന്‍ അഖില്‍വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച്‌ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കലാ കായികമത്സരങ്ങളും ഗാനമേളയും നടന്നു.
എന്‍ അരുണ്‍ (പ്രസിഡണ്റ്റ്‌) അഡ്വ.എസ്‌.രഞ്ജിത്‌, ബിബിന്‍ജോര്‍ജ്ജ്‌ (വൈസ്‌ പ്രസിഡണ്റ്റുമാര്‍) അഡ്വ.കെ.വി.ഏലിയാസ്‌ (സെക്രട്ടറി) എല്‍ദോ ജേക്കബ്ബ്‌ , അഡ്വ.കെ.ആര്‍. അനില്‍കുമാര്‍ (ജോയിണ്റ്റ്‌ സെക്രട്ടറിമാര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

തണ്ടേക്കാട്‌ സ്കൂള്‍കുട്ടികള്‍ തയ്യാറാക്കിയ വാര്‍ത്താപത്രിക പ്രകാശനം ചെയ്തു

മംഗളം 11.2.10
പെരുമ്പാവൂറ്‍: തണ്ടേക്കാട്‌ ജമാഅത്ത്‌ ഹയര്‍സെക്കണ്റ്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ രൂപകല്‍പ്പന ചെയ്ത്‌ പുറത്തിറക്കിയ വാര്‍ത്താപത്രിക 'ജമാഅത്ത്‌ ഡോട്ട്കോം ' പുറത്തിറക്കി.
പെരുമ്പാവൂറ്‍ ഡി വൈ എസ്‌ പി എന്‍ ശിവദാസ്‌ പത്രത്തിണ്റ്റെ ആദ്യകോപ്പി പ്രസ്സ്‌ ക്ളബ്‌ സെക്രട്ടറി കെ പി റെജിമോന്‌ നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡണ്റ്റ്‌ റ്റി പി ഷംസുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.
ഡോ. ബി രാജീവ്‌, ഹയര്‍സെക്കണ്റ്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ എച്ച്‌ നിസാമോള്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ്‌ പി കെ ലീലാമ്മടീച്ചര്‍, റ്റി പി ഷംസുദ്ദീന്‍, വി പി അബൂബക്കര്‍, പി പി മത്തായി, അബ്ദുള്‍മാലിക്‌, സ്കൂള്‍ ലീഡര്‍ റസ്സല്‍ജമാല്‍ എന്നിവര്‍ പ്രസംഗിച്ചു വിദ്യാര്‍ത്ഥികളുടെ കഥകളും കവിതകളും ലേഖനങ്ങളും സ്കൂള്‍വാര്‍ത്തകളും വര്‍ണ്ണചിത്രങ്ങളും അടങ്ങുന്ന വാര്‍ത്താപത്രിക 8 പേജുകളിലായി മള്‍ട്ടികളറിലാണ്‌ പ്രിണ്റ്റ്‌ ചെയ്ത്‌ ഇറക്കിയത്‌. പത്രത്തിണ്റ്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചത്‌ സ്കൂള്‍ പത്താം ക്ളാസ്സ്‌ വിദ്യാര്‍ത്ഥി റസ്സല്‍ ജമാലിണ്റ്റെ നേതൃത്വത്തില്‍ കുട്ടികള്‍ മാത്രമാണ്‌. മൂന്ന്‌ മാസത്തിലൊരിക്കല്‍ മുടങ്ങാതെ ഈ പത്രം പ്രസിദ്ധീകരിക്കുന്നതിനാണ്‌ തീരുമാനം. പത്രപ്രസിദ്ധീകരണത്തിണ്റ്റെ ചിലവിലേക്ക്‌ ആവശ്യമായി വന്ന തുക പരസ്യം സ്വീകരിച്ചുകൊണ്ടാണ്‌ കണ്ടെത്തിയത്‌.
ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍സെക്കണ്റ്ററി വിഭാഗത്തിലുമായി 1750 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇവിടെ ട്രാഫിക്ക്ക്ളബ്ബ്‌, ഹെല്‍ത്ത്ക്ളബ്ബ്‌, പരിസ്ഥിതി ക്ളബ്ബ്‌, ഗണിതശാസ്ത്ര ക്ളബ്ബ്‌, സയന്‍സ്‌ ക്ളബ്ബ്‌ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളിലൂടെ പാഠ്യേതരവിഷയങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. ഇതിണ്റ്റെയെല്ലാം ചിത്രങ്ങളും ഉപജില്ലാ-റവന്യൂജില്ലാ-സംസ്ഥാന സ്കൂള്‍ കലോത്സവ വിജയികളുടെ ഫോട്ടോയും അനുമോദനസന്ദേശങ്ങളും പത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്‌. സ്റ്റാഫ്‌ അഡ്വൈസര്‍ കെ എ നൌഷാദ്‌ വിദ്യാര്‍ത്ഥികളായ മുഹമ്മദ്‌അന്‍സല്‍, ആശജനാര്‍ദ്ധനന്‍, മുഹമ്മദ്ഷെമീന്‍, എന്‍.എച്ച്‌.അബ്ദുള്ള, ജോസഫ്‌ ആണ്റ്റണിപെരേര എന്നിവര്‍ അംഗങ്ങളും സ്കൂള്‍ ഹെഡ്മിസ്ട്രസ്‌ പി കെ ലീലാമ്മ ചീഫ്‌ എഡിറ്ററും ആയിട്ടുള്ള എഡിറ്റോറിയല്‍ ബോര്‍ഡാണ്‌ പത്രപ്രസിദ്ധീകരണത്തിണ്റ്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ . രണ്ടായിരം കോപ്പി അച്ചടിച്ച പത്രം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപക അനധ്യാപകര്‍ക്കും സൌജന്യമായി നല്‍കി.

Wednesday, February 10, 2010

പുല്ലുവഴി കുറ്റിക്കാട്ട്‌ മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം തുടങ്ങി


മംഗളം 10.2.10

പെരുമ്പാവൂറ്‍: പുല്ലുവഴി മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം തുടങ്ങി. ക്ഷേത്രം തന്ത്രി കാശാങ്കോട്ട്‌ ദാമോദരന്‍ നമ്പൂതിരിപ്പാടിണ്റ്റെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റു നടന്നു.

മൂന്നാം ദിവസമായ ഇന്ന്‌ രാവിലെ ഒമ്പതിന്‌ ഉത്സവബലി, വൈകിട്ട്‌ ഏഴിന്‌ കല്ലൂറ്‍ രാമന്‍കുട്ടിമാരാരും പോരൂറ്‍ ഉണ്ണികൃഷ്ണനും ചേര്‍ന്ന്‌ അവതരിപ്പിയ്ക്കുന്ന ഇരട്ടത്തായമ്പക എന്നിവ നടക്കും. നാളെ രാവിലെ 9-ന്‌ ഉത്സവബലി, വൈകിട്ട്‌ സിനിമാതാരം ദിവ്യ ഉണ്ണി അവതരിപ്പിയ്ക്കുന്ന നൃത്തനൃത്ത്യങ്ങള്‍ എന്നിവയുണ്ടാകും.

ശിവരാത്രി ദിവസമായ 12-ന്‌ ഉച്ചയ്ക്ക്‌ മൂന്നിന്‌ ക്ഷേത്രഗോപുര നടയില്‍ നിന്ന്‌ കാഴ്ചശ്രീബലി രാത്രി 10-ന്‌ കുറത്തിയാട്ടം എന്നിവയാണ്‌ പ്രധാന പരിപാടികള്‍. 13-ന്‌ രാവിലെ പത്തിന്‌ ആറാട്ട്‌, 12-ന്‌ ആറാട്ട്‌ സദ്യ എന്നിവയോടെ ഉത്സവത്തിന്‌ സമാപനമാകും.

മുട്ടത്തുമുകളിലെ നിര്‍ദ്ദിഷ്ട പ്ളൈവുഡ്‌ കമ്പനിയ്ക്കെതിരെ പ്രതിഷേധം




മംഗളം 10.2.10

പെരുമ്പാവൂറ്‍: മേതല മുട്ടത്തുമുകളില്‍ ആരംഭിക്കാന്‍ പോകുന്ന പ്ളൈവുഡ്‌ കമ്പനിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

ജനനിബിഡ കേന്ദ്രത്തില്‍ പാരിസ്ഥിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പ്ളൈവുഡ്‌ കമ്പിനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ മേതലയില്‍ പ്രതിഷേധ പ്രകടനം നടത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു. വരും നാളുകളില്‍ സമരം ശക്തമായി മുമ്പോട്ട്‌ പോകുവാനും സമിതി തീരുമാനമെടുത്തു.

ഒക്കല്‍ ഗവ.എല്‍. പി സ്കൂളില്‍ പുതിയ കെട്ടിടം തുറന്നു

മംഗളം 10.2.10
പെരുമ്പാവൂറ്‍: ഒക്കല്‍ ഗവ.എല്‍.പി സ്കൂള്‍ മന്ദിരോദ്ഘാടനം കേന്ദ്ര സഹമന്ത്രി കെ.വി തോമസ്‌ ഉദ്ഘാടനം ചെയ്തു. സാജു പോള്‍ എം.എല്‍ എ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റേജ്‌ ഉദ്ഘാടനം മുന്‍ സ്പീക്കര്‍ പി.പി തങ്കച്ചന്‍ നിര്‍വ്വഹിച്ചു .ഡിസ്ട്രിക്ട്‌ പ്രോജക്ട്‌ ഓഫീസര്‍ മുരളി എം.ഡി മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ്‌ രാധ.ടി.എന്‍, ഒക്കല്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ നബീസ അബൂബക്കര്‍, വൈസ്‌ പ്രസിഡണ്റ്റ്‌ കെ.പി പൈലി, സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ ജോസ്‌ വര്‍ഗ്ഗീസ്‌, ആനി ജോര്‍ജ്‌, ബ്ളോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ സരോജിനി സുരേന്ദ്രന്‍, ഗ്രാമപഞ്ചായത്ത്‌ വാര്‍ഡ്‌ മെമ്പര്‍മാരായ എല്‍സി ദേവസ്സിക്കുട്ടി, സലീം പരീത്‌, അന്‍വര്‍, സലീം ബാബു, പോളി കോച്ചിലാന്‍, കൊച്ചുത്രേസ്യ, ഒ.കെ ശശി, ദീപ്തി പ്രസാദ്‌, പോളി തോമസ്‌, സി.വി ശശി, പെരുമ്പാവൂറ്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.പി സെയ്ദ, പെരുമ്പാവൂറ്‍ ബി.ആര്‍.സി ബ്ളോക്ക്‌ പ്രോഗ്രാം ഓഫീസര്‍ സുരേഷ്‌ പി.വി, ഒക്കല്‍ സഹകരണ ബാങ്ക്‌ പ്രസിഡണ്റ്റ്‌ കെ.ഡി ഷാജി, മുന്‍ ഹെഡ്മാസ്റ്റര്‍ പി.പി ഹസ്സന്‍, എസ്‌.എന്‍.എച്ച്‌.എസ്‌.എസ്‌ ഹെഡ്മിസ്ട്രസ്‌ ശാന്തകുമാരി, ജി.എല്‍.പി.എസ്‌ എം.പി.ടി.എ ചെയര്‍പേഴ്സണ്‍ നൈസി വര്‍ഗ്ഗീസ്‌, പി.ടി.എ പ്രസിഡണ്റ്റ്‌ എന്‍.വി രാജന്‍, സി.ഡി.എസ്‌ പ്രസിഡണ്റ്റ്‌ ഷൈല ഗോപി, ജി.എല്‍.പി.എസ്‌ എസ്‌.എസ്‌.ജി മെമ്പര്‍മാരായ ടി.ഡി ശിവന്‍, ബാബു.എ.കെ, ജി.എല്‍.പി.എസ്‌ മുന്‍ പി.ടി.എ പ്രസിഡണ്റ്റ്‌ മണിലാല്‍ പി.ടി, ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ഷറഫുദീന്‍ എസ്‌ എന്നിവര്‍ പ്രസംഗിച്ചു

തലപ്പുഞ്ചയിലെ അനധികൃത പാറമടകള്‍ റവന്യു ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനെത്തി; പരാതിക്കാര്‍ക്ക്‌ നേരെ കയ്യേറ്റശ്രമം



മംഗളം 9.2.10

പെരുമ്പാവൂറ്‍: അശമന്നൂര്‍- രായമംഗലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ തലപുഞ്ചയിലെ അനധികൃത പാറമടകളെ സംബന്ധിച്ചുള്ള അന്വേഷണത്തിന്‌ ഇന്നലെ റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്ത്‌ എത്തി. അതിനിടയില്‍ പാറമടയ്ക്കെതിരെ പരാതി നല്‍കിയവര്‍ക്കു നേരെ കയ്യേറ്റശ്രമം ഉണ്ടായതായി പരാതി.

തലപുഞ്ച മഹാദേവ ക്ഷേത്രത്തിലെത്തുന്ന ഭക്ത ജനങ്ങള്‍ക്കും കുരീക്കന്‍പാറ- തൃക്ക പഞ്ചായത്ത്‌ റോഡിലൂടെയുള്ള യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഭീഷണിയായി മാറിയ പാറമടകളെ പറ്റി മംഗളം കഴിഞ്ഞദിവസം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന്‌ രായമംഗലം വില്ലേജ്‌ ഓഫീസര്‍ ജിജി കുന്നപ്പിള്ളിയും സംഘവുമാണ്‌ ഇന്നലെ തലപ്പുഞ്ചയിലെത്തിയത്‌. പാറക്കല്ലുകള്‍ വീഴുന്ന ക്ഷേത്രവും പാറപൊട്ടിയ്ക്കലിനെ തുടര്‍ന്ന്‌ വിള്ളല്‍ വീണ വീടുകളും ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഇതിനിടയിലാണ്‌ പാറമട ഉടമയും ഒരു സംഘം ആളുകളും ചേര്‍ന്ന്‌ പരാതിക്കാര്‍ക്കെതിരെ അക്രമം അഴിച്ചുവിടാന്‍ ശ്രമിച്ചത്‌. ക്ഷേത്രത്തിന്‌ സമീപം പാറപൊട്ടിയ്ക്കുന്നതിനെ എതിര്‍ത്ത പരിസരവാസികള്‍ക്ക്‌ നേരെയായിരുന്നു ആക്രോശം.

പരാതിക്കാരില്‍ പലരും മുന്‍ക്ഷേത്രകമ്മിറ്റി ഭാരവാഹികളായിരുന്നു. പാറമടയ്ക്ക്‌ എതിരെ ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്ന്‌ ഇവരില്‍ പലരും കമ്മിറ്റിയ്ക്ക്‌ പുറത്തായി. ഇപ്പോള്‍ പാറമട ഉടമകളും അവരുടെ ആജ്ഞാനുവര്‍ത്തികളുമാണ്‌ കമ്മിറ്റിയിലുള്ളവരില്‍ ഏറെയെന്നും ഇവര്‍ പറയുന്നു.

പാറമടയ്ക്കെതിരെ ജില്ലാ കളക്ടര്‍ക്കും മനുഷ്യാവകാശ കമ്മീഷനുമാണ്‌ പരാതി നല്‍കിയിട്ടുള്ളത്‌. പാറമടയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ സ്ത്രീകളേയും കുട്ടികളേയും സംഘടിപ്പിച്ച്‌ വന്‍ജനകീയ സമരം സംഘടിപ്പിയ്ക്കാനാണ്‌ തീരുമാനമെന്ന്‌ നാട്ടുകാര്‍ പറയുന്നു.

ഭിക്ഷാടനത്തിനെത്തിയ ഹിജഡകളെ മോഷ്ടാക്കളെന്നു കരുതി പിടികൂടി


മംഗളം 9.2.10

പെരുമ്പാവൂറ്‍: തമിഴ്നാട്ടില്‍ നിന്ന്‌ ഭിക്ഷാടനത്തിനെത്തിയ ഹിജഡകളെ നാട്ടുകാര്‍ മോഷ്ടാക്കളെന്നുകരുതി പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. ഇവരെ നിരപരാധികള്‍ എന്നുകണ്ട്‌ പിന്നീട്‌ വിട്ടയയ്ക്കുകയും ചെയ്തു.

തമിഴ്നാട്‌ കമ്പം സ്വദേശികളായ മുത്തമ്മാന്‍ (55), അമുദ (25), അനാര്‍ക്കലി (മോഹന്‍-20), ബാബു (ഓമന-19), ചൂചി (22) എന്നിവരാണ്‌ ഇന്നലെ പോലീസ്‌ കസ്റ്റഡിയിലായത്‌. കെ.എസ്‌.ആര്‍.ടി.സി സ്റ്റാണ്റ്റിണ്റ്റെ പരിസരത്തു നിന്ന്‌ ഇന്നലെ രാവിലെ ഏഴുമണിയോടെയാണ്‌ നാട്ടുകാര്‍ ഇവരെ പിടികൂടുന്നത്‌. പുരുഷ സ്വരത്തില്‍ സംസാരിയ്ക്കുന്ന സ്ത്രീ വേഷധാരികളായ അഞ്ചംഗസംഘം നാട്ടുകാരില്‍ സംശയം ഉണര്‍ത്തുകയായിരുന്നു. നാടുനീളെ നടക്കുന്ന മോഷണങ്ങളും തമിഴ്നാട്ടിലെ തിരുട്ട്‌ ഗ്രാമത്തില്‍ നിന്ന്‌ മോഷ്ടാക്കള്‍ ഇറങ്ങിയിട്ടുണ്ടെന്ന പ്രചരണവും കൂടിയായപ്പോള്‍ വിചിത്ര വേഷധാരികള്‍ മോഷ്ടാക്കള്‍ തന്നെയെന്ന്‌ ആളുകള്‍ ഉറപ്പിച്ചു.

എന്നാല്‍ ഇവര്‍ നിരപരാധികളാണെന്നും ഭിക്ഷാടനമാണ്‌ ലക്ഷ്യമെന്നും പോലീസ്‌ പറയുന്നു. ഇന്നലെ വൈകുന്നേരത്തോടെ അഞ്ചുപേരേയും വിട്ടയയ്ക്കുകയും ചെയ്തു.

കുന്നത്തുനാട്‌ താലൂക്കുതല മെഗാ അദാലത്ത്‌ പെരുമ്പാവൂരില്‍

മംഗളം 8.2.10
പെരുമ്പാവൂറ്‍: കുന്നത്തുനാട്‌ താലൂക്ക്‌ ലീഗല്‍ സര്‍വ്വീസ്‌ കമ്മിറ്റിയുടേയും പെരുമ്പാവൂറ്‍, കോലഞ്ചേരി ബാര്‍ അസോസിയേഷനുകളുടെയും സംയുക്താഭിമുഖ്യത്തില്‍ 13 ന്‌ മെഗാ അദാലത്ത്‌ നടക്കും. രാവിലെ 9 മുതല്‍ 4 വരെ പെരുമ്പാവൂറ്‍ കോടതിയിലാണ്‌ അദാലത്ത്‌.
കോടതികളില്‍ നിലവിലുള്ള സിവില്‍- ക്രിമിനല്‍-വാഹന അപകട നഷ്ടപരിഹാര കേസുകള്‍ അദാലത്തില്‍ പരിഗണിയ്ക്കും. കൂടാതെ കോടതികളില്‍ നിലവിലില്ലാത്തതും പൊതുജനങ്ങള്‍ സര്‍ക്കാരുമായും, വാട്ടര്‍ അതോറിറ്റി, കെ.എസ്‌.ഇ.ബി , പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, ബാങ്കുകള്‍ തുടങ്ങിയ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട എല്ലാ പരാതികളും തര്‍ക്കങ്ങളും മെഗാ അദാലത്തില്‍ പരിഗണിക്കും. പരാതികള്‍ വെള്ളക്കടലാസില്‍ എഴുതി ഈ മാസം 15 ന്‌ വൈകിട്ട്‌ 5 നു മുമ്പായി പെരുമ്പാവൂറ്‍ കോടതി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ സര്‍വ്വീസ്‌ കമ്മിറ്റി ഓഫീസിലോ, അതാത്‌ പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, വില്ലേജ്‌ ഓഫീസുകളിലോ നല്‍കണം. പരാതികളില്‍ സ്റ്റാമ്പു പതിപ്പിക്കേണ്ടതില്ല.
മെഗാ അദാലത്തിലെ തീരുമാനങ്ങള്‍ക്കു കോടതി വിധികളുടെ തുല്ല്യമായ സാധുതയുണ്ടെന്നും വിധികള്‍ക്ക്‌ അപ്പീല്‍ ഇല്ലെന്നും ജില്ലാ ജഡ്ജി (എം.എ.സി.റ്റി പെരുമ്പാവൂറ്‍) പി.ഡി സോമന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പെരുമ്പാവൂറ്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ്‌ മജിസ്ട്രേറ്റ്‌ വി.ജി ശ്രീദേവി, മുന്‍സിഫ്‌ കെ.പി തങ്കച്ചന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡണ്റ്റ്‌ ആര്‍ ഹരിഹരന്‍, സെക്രട്ടറി സി.ഗിരീഷ്‌ കുമാര്‍, പെരുമ്പാവൂറ്‍ ഗവ. പ്ളീഡര്‍ വി.കെ സന്തോഷ്‌, ഡിവൈ.എസ്‌.പി എന്‍. ശിവദാസ്‌, തഹസീല്‍ദാര്‍ വര്‍ഗ്ഗീസ്‌, എക്സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നാരായണന്‍കുട്ടി, അഡ്വക്കേറ്റ്‌ ക്ളാര്‍ക്ക്‌ അസോസിയേഷന്‍ പ്രസിഡണ്റ്റ്‌ ശശിധരന്‍ നായര്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Sunday, February 7, 2010

താലൂക്ക്‌ ആശുപത്രിയില്‍ കണ്ണ്‌ ഓപ്പറേഷന്‍ തീയേറ്റര്‍ തുറന്നു



മംഗളം 7.2.10

പെരുമ്പാവൂറ്‍: കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രിയിലെ കണ്ണ്‌ ഓപ്പറേഷന്‍ തീയേറ്റര്‍ സാജു പോള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ എസ്‌ ഷറഫ്‌ അദ്ധ്യക്ഷത വഹിച്ചു.

മുന്‍ നിയമസഭ സ്പീക്കര്‍ പി പി തങ്കച്ചന്‍, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍മാരായ ടി പി ഹസന്‍, അഡ്വ എന്‍ സി മോഹന്‍, കൌണ്‍സിലര്‍മാരായ പി എച്ച്‌ അബ്ദുള്‍ ഖാദര്‍, സാവിത്രി നമ്പ്യാര്‍, സി കെ അബ്ദുള്ള, ഡി എം ഒ ഡോ കെ ടി രമണി, ആശുപത്രി സൂപ്രണ്ട്‌ ഡോ.സുധാകരന്‍, ഡോ കെ വി ബീന, ഡോ സോമന്‍ മാണി, ഡോ സണ്ണിപോള്‍, പി കെ തങ്കമണി എന്നിവര്‍ പ്രസംഗിച്ചു.

വേങ്ങൂരിലെ റോഡുകള്‍ക്ക്‌ എഴുപതു ലക്ഷം

മംഗളം 7.2.2010
പെരുമ്പാവൂറ്‍: ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പദ്ധതിയില്‍ പെടുത്തി വേങ്ങൂറ്‍ പഞ്ചായത്തിലെ വിവിധ റോഡുകള്‍ക്കായി 70 ലക്ഷം രൂപ ചെലവഴിക്കും.
കൊമ്പനാട്‌ - പാണിയേലി റോഡ്‌, കൊച്ചങ്ങാടി - അരുവപ്പാറ റോഡ്‌, വേങ്ങൂര്‍- പള്ളിത്താഴം, കയ്യാണി-മീമ്പാറ റോഡ്‌, ക്രാരിയേലി - കൊച്ചുപുരക്കല്‍ കടവ്‌ റോഡ്‌, തൃവേണി അമ്പലം - കനാല്‍പ്പാലം, നെടുങ്ങപ്ര - വക്കുവള്ളി, വിവിധ കനാല്‍ ബണ്ടു റോഡുകള്‍ എന്നിവയുടേയും മറ്റു ഗ്രാമീണ റോഡുകളുടേയും പുനരുദ്ധാരണത്തിനാണ്‌ തുകവകയിരുത്തിയിട്ടുള്ളതെന്ന്‌ പഞ്ചായത്ത്‌ വികസന കാര്യസ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.ജി വിജയന്‍ അറിയിച്ചു.

അനധികൃത പാറമടകള്‍: തലപ്പുഞ്ച ക്ഷേത്രത്തിലെത്തുന്നവരുടെ ജീവനു ഭീഷണി; വീടുകള്‍ക്ക്‌ വിള്ളല്‍

മംഗളം 7.2.2010
പെരുമ്പാവൂറ്‍: രായമംഗലം-അശമന്നൂറ്‍ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ തലപ്പുഞ്ച, കുരീക്കന്‍പാറ പ്രദേശങ്ങളിലെ അനധികൃത പാറമടകള്‍ ഭീഷണിയായി. തൊട്ടുചേര്‍ന്നുള്ള തലപുഞ്ച മഹാദേവക്ഷേത്രത്തിലെത്തുന്നവരും സീപവാസികളും പാറമടകള്‍ക്കെതിരെ പരാതിയുമായി രംഗത്ത്‌ എത്തിയിരിക്കുകയാണ്‌.
നൂറുകണക്കിന്‌ ആളുകള്‍ യാത്രചെയ്യുന്ന കുരീക്കന്‍ പാറ-തൃക്ക പഞ്ചായത്തു റോഡിണ്റ്റേയും തലപുഞ്ച മഹാദേവ ക്ഷേത്രത്തിണ്റ്റേയും തൊട്ടരികില്‍ ഒരു മീറ്റര്‍ പോലും അകലെയല്ലാതെയാണ്‌ പാറമടകളുടെ പ്രവര്‍ത്തനമെന്ന്‌ നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നു. ഇലക്ട്രിക്‌ കേപ്പ്‌ ഉപയോഗിച്ച്‌ വന്‍തോതില്‍ പാറ പൊട്ടിച്ച്‌ ബ്രേക്കര്‍ ഉപയോഗിച്ച്‌ ചീളുകളാക്കി വില്‍ക്കുകയാണ്‌, ഇവിടെ. പാറപൊട്ടിക്കുമ്പോള്‍ ക്ഷേത്രകോവിലിനും തിടപ്പള്ളിക്കും മേല്‍ പാറക്കല്ലുകള്‍ വീഴുന്നത്‌ പതിവാണ്‌. ഇതിനു പുറമെ റോഡിലൂടെ സഞ്ചരിക്കുന്നവര്‍ക്കും അപകടം പറ്റാറുണ്ട്‌.
കൂടാതെ മേനോത്തുമാലി തോമസ്‌, ചക്കുങ്ങപ്പടി വേലപ്പന്‍, മേക്കമാലി ജോജു തുടങ്ങിയവരുടെ വീടുകള്‍ക്ക്‌ പാറപൊട്ടിക്കലിണ്റ്റെ ആഘാതത്തെ തുടര്‍ന്ന്‌ വിള്ളല്‍ വീണിട്ടുണ്ട്‌. പരിസരവാസികളുടെ നാല്‍ക്കാലികള്‍ക്ക്‌ പാറ വീണ്‌ ജീവഹാനിയുണ്ടാവുന്നതും കൃഷി ദേഹണ്ഡങ്ങള്‍ നശിയ്ക്കുന്നതും പതിവാണ്‌.
ഈ പാറമടകള്‍ക്ക്‌ അധികൃതരുടെ അംഗീകാരമില്ലെന്ന്‌ പരാതിയിലുണ്ട്‌. തലപുഞ്ച ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടേയും പ്രദേശവാസികളുടേയും ജീവനും സ്വത്തിനും ഭീഷണിയായ പാറമടകള്‍ നിര്‍ത്തി വയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ജില്ലാ കളക്ടര്‍ക്കുമാണ്‌ പരാതി നല്‍കിയിരിയ്ക്കുന്നത്‌

Saturday, February 6, 2010

ടിപ്പര്‍ മുട്ടി ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു

മാതൃഭൂമി 06.02.10
പെരുമ്പാവൂറ്‍: ടിപ്പര്‍ മുട്ടി ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു. കോലഞ്ചേരി കോട്ടൂറ്‍ കരയപ്പുറത്ത്‌ വീട്ടില്‍ ഷാജു (51) ആണ്‌ മരിച്ചത്‌. ഇന്നലെ രാവിലെ ഒമ്പതിന്‌ വെങ്ങോല കവലയ്ക്ക്‌ സമീപം വെള്ളിയാഴ്ച രാവിലെ 8.30-നായിരുന്നു അപകടം.
ഒരു വര്‍ഷമായി രായമംഗലം അറുന്നൂറ്റാറു കോളനിയ്ക്ക്‌ സമീപമാണ്‌ ഷാജു താമസിച്ചിരുന്നത്‌. രാവിലെ കോലഞ്ചേരി ഭാഗത്തേയ്ക്ക്‌ പണിയ്ക്ക്‌ പോകുമ്പോഴായിരുന്നു സംഭവം. ഭാര്യ കുറിഞ്ഞിമോളത്ത്‌ കുടുംബാംഗം പുഷ്പ.മക്കള്‍: ബിജു, വിനു, ഷിജു. മരുമകള്‍: ആശ

നിയമം ലംഘിച്ചോടിയ ടിപ്പര്‍ മരണം വിതച്ചു; പി. പി റോഡില്‍ വാഹനാപകട പരമ്പര

മംഗളം 06.02.10
പെരുമ്പാവൂറ്‍: പി.പി റോഡില്‍ വാഹനാപകടങ്ങള്‍ പരമ്പരയായി. ടിപ്പറുകളുടെ മരണപ്പാച്ചിലില്‍ ഇന്നലെ ഒരു ജീവിതം കൂടി പൊലിഞ്ഞു.
ഇന്നലെ വെങ്ങോല ഗ്രാമപഞ്ചായത്ത്‌ ഓഫീസിനു സമീപം ടിപ്പറും ബൈക്കും കൂട്ടിമുട്ടി മേതല സ്വദേശി ഷാജി മരിച്ചതാണ്‌ ഇതില്‍ ഒടുവിലത്തേത്‌. രാവിലെ എട്ടിനും പത്തിനും ഇടയില്‍ ടിപ്പറുകള്‍ നിരത്തിലിറങ്ങരുതെന്ന നിയമം ലംഘിച്ചോടിയ വാഹനം മുട്ടിയാണ്‌ മരണം. കഴിഞ്ഞ മാസം വെങ്ങോല മലയാമ്പുറത്തുപടി ജുമാ മസ്ജിദിന്‌ സമീപം അപകടമുണ്ടായി. സൈക്കിള്‍ യാത്രക്കാരനായ തച്ചോളി വീട്ടില്‍ നാരായണനാണ്‌ ടിപ്പര്‍ മുട്ടി മരിച്ചത്‌. കഴിഞ്ഞ ഡിസംബറില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കേശവദാസ്‌ റോഡപകടത്തില്‍ മരിച്ചു. അതിന്‌ നാളുകള്‍ക്ക്‌ മുമ്പ്‌ ബസ്‌ ഉടമായ യുവാവിനും ജീവഹാനിയുണ്ടായി.
റോഡിന്‌ വീതിയില്ലാത്തതും വാഹനങ്ങളുടെ പെരുപ്പവുമാണ്‌ അപകടങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്നത്‌. ഇതിനു പുറമെയാണ്‌ ഈ വഴിയ്ക്കുള്ള ടിപ്പറുകളുടെ മരണപ്പാച്ചില്‍. അപകടങ്ങളില്‍ ഏറെയും ടിപ്പറുകള്‍ മൂലമാണെന്ന്‌ നാട്ടുകാര്‍ പറയുന്നു. വെങ്ങോല കവല ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ക്ക്‌ നിത്യേന സാക്ഷ്യം വഹിയ്ക്കുന്നു. പെരുമ്പാവൂര്‍-പുത്തന്‍കുരിശ്‌ റോഡിനു കുറുകെ മണ്ണൂര്‍-പോഞ്ഞാശ്ശേരി റോഡ്‌ കടന്നു പോകുന്നത്‌ ഇവിടെയാണ്‌. ഏറെ തിരക്കുള്ള ഇരു റോഡുകളും സന്ധിയ്ക്കുന്ന ഈ ഭാഗം വളരെ ഇടുങ്ങിയതാണ്‌. അതിനാലാണ്‌ അപകടങ്ങള്‍ കൂടുന്നതെന്ന്‌ പ്രദേശവാസികള്‍ പറയുന്നു.
റോഡ്‌ വീതികൂട്ടി പുതുക്കി നിര്‍മ്മിയ്ക്കണമെന്നും ഈ വഴിയ്ക്കുള്ള ടിപ്പറുകളുടെ അമിത ഗതാഗതവും വേഗതയും നിയന്ത്രിയ്ക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. അതുണ്ടായില്ലെങ്കില്‍ ഈ മേഖലയില്‍ ഇനിയും ആളപായമുണ്ടാകുമെന്നും അങ്ങനെ വന്നാല്‍ ഈ വഴി ഉപരോധിയ്ക്കുന്നതടക്കമുള്ള സമരപരിപാടികളുമായി രംഗത്തുവരുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ്‌ നല്‍കി.

പെരുമ്പാവൂരില്‍ റോഡുകള്‍ക്ക്‌ 9 കോടി

മംഗളം 06.02.10
പെരുമ്പാവൂറ്‍: മേഖലയിലെ വിവിധ റോഡുകളുടെ പുന:രുദ്ധാരണ പ്രവര്‍ത്തികള്‍ക്ക്‌ പൊതുമരാമത്തുപകുപ്പ്‌ ഭരണാനുമതി നല്‍കി. മൂന്നു പ്രധാന റോഡുകള്‍ക്കായി 9 കോടി രൂപ ചെലവഴിയ്ക്കുമെന്ന്‌ സാജുപോള്‍ എം.എല്‍.എ അറിയിച്ചു.
പെരുമ്പാവൂറ്‍ - പുത്തന്‍കുരിശ്‌ റോഡിണ്റ്റെ എട്ടു കിലോമീറ്റര്‍ പുനര്‍നിര്‍മ്മാണത്തിന്‌ 350 ലക്ഷം രൂപ ചെലവിടും. പാണിയേലി- മൂവാറ്റുപുഴ റോഡ്‌ 16/800കിലോമീറ്റര്‍ പുതുക്കിപ്പണിയാന്‍ 350 ലക്ഷവും കുറുപ്പംപടി - പാണംകുഴി റോഡ്‌ 10/600 കിലോമീറ്റര്‍ പുനര്‍ നിര്‍മ്മിക്കുന്നതിന്‌ 250 ലക്ഷവും ചെലവഴിയ്ക്കും.
സമീപകാലത്ത്‌ ഈ റോഡുകളില്‍ നടക്കുന്ന ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുള്ളത്‌. ആവശ്യമായ സ്ഥലങ്ങളില്‍ വീതി കൂട്ടാനും വളവുകള്‍ നിവര്‍ത്തിക്കാനും വെള്ളക്കെട്ട്‌ ഒഴിവാക്കാനും പദ്ധതിയുണ്ടെന്നും സാജു പോള്‍ എം.എല്‍.എ അറിയിച്ചു.

ഇരിങ്ങോള്‍ സര്‍ക്കാര്‍ സ്കൂള്‍ കുട്ടികള്‍ ഗണിത കലണ്ടര്‍ തയ്യാറാക്കി



മംഗളം 06.02.10

പെരുമ്പാവൂറ്‍: ഇരിങ്ങോള്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്റ്ററി സ്കൂള്‍ കുട്ടികള്‍ തയ്യാറാക്കിയ ഗണിത കലണ്ടര്‍ ശ്രദ്ധേയമാകുന്നു.

വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന ബഹുവര്‍ണ്ണ കലണ്ടറുകള്‍ക്കിടയിലാണ്‌ ഈ സ്കൂളിലെ ഗണിത അദ്ധ്യാപകര്‍ ആര്‍.സതീഷ്‌ കുമാറിണ്റ്റെ നേതൃത്വത്തില്‍ ഗണിത കലണ്ടര്‍ തയ്യാറാക്കിയത്‌. ഗണിത രൂപങ്ങളുടെ ചിത്രങ്ങള്‍, അവയുടെ സൂത്രവാക്യങ്ങള്‍, ജ്യോമട്രിക്കല്‍ പാറ്റേണുകള്‍, ഗണിത ശാസ്ത്രജ്ഞന്‍മാരുടെ ചിത്രങ്ങള്‍, അവരുടെ കുറിപ്പുകള്‍, കണ്ടെത്തലുകള്‍, ഗണിത ഗാനങ്ങള്‍, മാന്ത്രിക ചതുരങ്ങള്‍, വിവിധതരം അളവുകള്‍, പട്ടികകള്‍, സംഖ്യ ശ്രേണികള്‍ തുടങ്ങിയവയ്ക്കാണ്‌ കലണ്ടറില്‍ ഇടം കിട്ടിയിട്ടുള്ളത്‌.

ഗണിതപഠനം ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗണിത കലണ്ടര്‍ ആശയം കുട്ടികള്‍ ആവേശത്തോടെയാണ്‌ സ്വീകരിച്ചതെന്ന്‌ സതീഷ്‌ കുമാര്‍ പറയുന്നു. വിവിധ രൂപത്തിലും ആകൃതിയിലും ഓരോ കുട്ടികളും നിര്‍മ്മിച്ച കലണ്ടറുകള്‍ ഇന്ന്‌ കുറുപ്പംപടി എം.ജി.എം സ്കൂളില്‍ നടക്കുന്ന സബ്ജില്ല ക്ളസ്റ്ററില്‍ പ്രദര്‍ശിപ്പിക്കും. വിദ്യാഭ്യാസ വകുപ്പ്‌ ഈ വര്‍ഷം മികവിണ്റ്റെ വര്‍ഷമായി തീരുമാനിച്ചതിനെ തുടര്‍ന്നാണ്‌ ഇരിങ്ങോള്‍ സ്കൂള്‍ കുട്ടികള്‍ ഗണിത കലണ്ടര്‍ തയ്യാറാക്കിയത്‌.

Friday, February 5, 2010

ട്രാവന്‍കൂറ്‍ റയോണ്‍സ്‌ ഒരിയ്ക്കലും തുറക്കില്ലെന്ന്‌

പെരുമ്പാവൂറ്‍: ട്രാവന്‍കൂറ്‍ റയോണ്‍സ്‌ ഒരിയ്ക്കലും തുറക്കില്ലെന്ന്‌ വിശ്വസിയ്ക്കുന്നവര്‍ ഏറെ.
പെരുമ്പാവൂറ്‍ ന്യൂസ്‌ സംഘടിപ്പിച്ച വോട്ടെടുപ്പില്‍ പങ്കെടുത്ത നാല്‍പ്പത്തിയഞ്ചു ശതമാനം പേരും റയോണ്‍സ്‌ തുറക്കില്ലെന്ന്‌ കരുതുന്നവരാണ്‌. പൂര്‍ണ ശുഭ പ്രതീക്ഷയുള്ളവരും ചിലപ്പോള്‍ തുറന്നേക്കുമെന്ന്‌ കരുതുന്നവരും ഇരുപത്തിയേഴു ശതമാനം വരും.
പെരുമ്പാവൂറ്‍ ന്യൂസിണ്റ്റെ ആദ്യ വോട്ടെടുപ്പ്‌ പെരുമ്പാവൂരിലെ മികച്ച രാഷ്ട്രീയ നേതാവ്‌ ആര്‌ എന്ന്‌ കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു. സ്ഥലം എം എല്‍ എ സാജു പോളിന്‌ അനുകൂലമായിരുന്നു വായനക്കാരുടെ വിധി.
പുതിയ വോട്ടെടുപ്പ്‌ അടുത്ത ദിവസം മുതല്‍. കാത്തിരിയ്ക്കുക. പങ്കെടുക്കുക

കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രിയില്‍ കണ്ണ്‌ ഓപ്പറേഷന്‍ തീയറ്റര്‍ നാളെ തുറക്കും

മംഗളം 05.02.10
പെരുമ്പാവൂറ്‍: കുന്നത്തുനാട്‌ താലൂക്ക്‌ ഹെഡ്ക്വാര്‍ട്ടേഴ്സ്‌ ആശുപത്രിയിലെ കണ്ണ്‌ ഓപ്പറേഷന്‍ തീയറ്ററിണ്റ്റെ ഉദ്ഘാടനം നാളെ ഉച്ചക്ക്‌ രണ്ടിന്‌ കെ.പി ധനപാലന്‍ എം.പി നിര്‍വ്വഹിക്കും. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ ഉപഹാര സമര്‍പ്പണം നടത്തും. നഗരസഭ വൈസ്‌ ചെയര്‍മാന്‍ പ്രേംജി എച്ച്‌. പട്ടേല്‍, മുന്‍ ചെയര്‍മാന്‍മാരായ ടി.പി ഹസ്സന്‍ , അഡ്വ.എന്‍.സി മോഹനന്‍, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി നഗരസഭ ചെയര്‍മാന്‍ എസ്‌.ഷറഫ്‌, നഗരസഭ പൊതുമരാമത്ത്‌ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ പി.എച്ച്‌ അബ്ദുള്‍ ഖാദര്‍, ക്ഷേമകാര്യ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയ അരുണ്‍കുമാര്‍, വികസനകാര്യ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ വി.പി ബാബു, വാര്‍ഡ്‌ കൌണ്‍സിലര്‍ പോള്‍ പാത്തിക്കല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.റ്റി രമണി, ജില്ലാ എന്‍.എച്ച്‌.ആര്‍.എം പ്രോഗ്രാം മാനേജര്‍ ഡോ. കെ.വി ബീന, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഏല്യാമ്മ മാത്യു, പെരുമ്പാവൂറ്‍ താലൂക്ക്‌ ആശുപത്രി മുന്‍ സൂപ്രണ്ട്‌ ഡോ.സോമന്‍ മാണി, നഗരസഭ സെക്രട്ടറി ബി.ഇന്ദ്രബാലന്‍പിളള എന്നിവര്‍ പങ്കെടുക്കും.

പി. കെ ഗോപാലന്‍ നായര്‍ അനുസ്മരണം ഇന്നും നാളെയും

മംഗളം 05.02.10
പെരുമ്പാവൂറ്‍: വളയന്‍ചിറങ്ങര വി.എന്‍ കേശവപിള്ള സ്മാരക വായനശാലയുടെ സ്ഥാപകാംഗവും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘാടകനുമായിരുന്ന പി.കെ ഗോപാലന്‍ നായരുടെ 5-ാ ചരമവാര്‍ഷിക ദിനാചരണം ഇന്നും നാളെയും നടക്കും.
ഇന്ന്‌ സൌജന്യ മണ്ണുപരിശോധന ക്യാമ്പ്‌, ഹരിതം കാര്‍ഷിക ക്വിസ്സ്‌ എന്നിവയുണ്ടാകും. നാളെ രാവിലെ ൯ മുതല്‍ അഖില കേരള അടിസ്ഥാനത്തില്‍ കാര്‍ഷിക സെമിനാറും അനുസ്മരണ സമ്മേളനവും ഉണ്ട്‌. കാര്‍ഷിക സെമിനാര്‍ അഡ്വ. എം.എം മോനായിയുടെ അദ്ധ്യക്ഷതയില്‍ കെ.പി ധനപാലന്‍ ഉദ്ഘാടനം ചെയ്യും. വളയന്‍ചിറങ്ങര ഗവ.എല്‍.പി.എസില്‍ നടക്കുന്ന സെമിനാറില്‍ പാലക്കാട്‌ സീനിയര്‍ വെറ്റിനറി സര്‍ജന്‍, വേങ്ങൂറ്‍ കൃഷി ഓഫീസര്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും. വൈകിട്ട്‌ 6 ന്‌ വായനശാല അങ്കണത്തില്‍ വി.കെ ഗോപാലന്‍ നായര്‍ അനുസ്മരണ സമ്മേളനം ചേരും. കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്യും. സാജു പോള്‍ അദ്ധ്യക്ഷത വഹിയ്ക്കും.
മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ അനുസ്മരണ പ്രഭാഷണം നടത്തും. എസ്‌.ശിവശങ്കര പിള്ള, ആര്‍.എം രാമചന്ദ്രന്‍, പി.പി വേലായുധന്‍, അഡ്വ .സിന്ധു അഷറഫ്‌, എം.പി വര്‍ഗീസ്‌, ഷീല റെജി തുടങ്ങിയവര്‍ സംസാരിക്കും. കാര്‍ഷിക സെമിനാറില്‍ നടീല്‍ വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പനയും ഉണ്ടായിരിക്കുമെന്നും വായനശാല സെക്രട്ടറി അറിയിച്ചു.

പെരുമ്പാവൂറ്‍ മേഖലാ റസിഡന്‍സ്‌ അസോസിയേഷന്‍ തുടങ്ങി

മംഗളം 5.2.10
പെരുമ്പാവൂറ്‍: മേഖലാ റസിഡന്‍സ്‌ അസോസിയേഷന്‍ സാജു പോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വി.കെ ഐഷടീച്ചര്‍ അധ്യക്ഷത വഹിച്ചു.
ഡി.വൈ.എസ്‌.പി ശിവദാസ്‌ മുഖ്യ പ്രഭാഷണം നടത്തി. മുന്‍ ചെയര്‍മാന്‍ ടി.പി ഹസ്സന്‍, കുറുപ്പംപടി സി.ഐ ക്രിസ്പിന്‍ സാം, കെ.എസ്‌.ഇ.ബി അസിസ്റ്റണ്റ്റ്‌ എക്സിക്യൂട്ടിവ്‌ എഞ്ചിനീയര്‍ ഫില്‍സി ജേക്കബ്‌, ഹെല്‍ത്ത്‌ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ എസ്‌.ഷറഫ്‌, അഡ്വ. എന്‍.സി മോഹനന്‍, ജി.ജയപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പെരുമ്പാവൂറ്‍ നിയോജകമണ്ഡലവും വാഴക്കുളം പഞ്ചായത്തും ഉള്‍പ്പെടുന്ന മേഖലാ റസിഡന്‍സ്‌ അസോസിയേഷനുകളുടെ മേഖലാ രൂപീകരണ ജനറല്‍ ബോഡി യോഗം അഡ്വ എന്‍.സി മോഹനണ്റ്റെ അധ്യക്ഷതയില്‍ കൂടി. ജനറല്‍ ബോഡി യോഗം ഭാരവാഹികളായി അഡ്വ എന്‍.സി മോഹനന്‍( പ്രസിഡണ്റ്റ്‌), ജി.ജയപാല്‍ (ജനറല്‍ സെക്രട്ടറി), റോയ്‌ കല്ലുങ്കല്‍ (ട്രഷറര്‍) എ.അബ്ദുള്‍ ഖാദര്‍, കെ.ഇ നൌഷാദ്‌, പി സാംബന്‍ (വൈസ്‌ പ്രസിഡണ്റ്റുമാര്‍) പോള്‍ ചെതലന്‍, എന്‍.യു പരമേശ്വരന്‍, സണ്ണി തുരുത്തിയില്‍, ഒ.ഡി അനില്‍ കുമാര്‍ (ജോയിണ്റ്റ്‌ സെക്രട്ടറിമാര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

കാളച്ചന്ത മാറ്റി സ്ഥാപിയ്ക്കണം

മംഗളം 5.2.10
പെരുമ്പാവൂറ്‍: പട്ടണത്തിണ്റ്റെ നടുവില്‍ നാട്ടുകാര്‍ക്ക്‌ ഭീഷണിയായി നിലകൊള്ളുന്ന കാളചന്ത മറ്റെവിടെയെങ്കിലും മാറ്റിസ്ഥാപിക്കണമെന്ന്‌ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ പതിനെട്ടാം വാര്‍ഡ്‌ സമ്മേളനം ആവശ്യപ്പെട്ടു.
ഓള്‍ഡ്്‌ മാര്‍ത്തോമ ചര്‍ച്ച്‌ റോഡില്‍ കൂടിയുള്ള കെ.എസ്‌.ആര്‍.ടി.സി ബസ്സുകള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിക്കണമെന്നും പെരുമ്പാവൂറ്‍ മേഖലയില്‍ തകൃതിയായി നടക്കുന്ന പാടം നികത്തല്‍ അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തോമസ്‌ വട്ടപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡണ്റ്റ്‌ റോയി കല്ലുങ്കല്‍, ട്രഷറര്‍ പോള്‍ ചേതലന്‍, അഡ്വ. പി.കെ ഷാജു, സാം ജോസഫ്‌, ജയ്സിങ്ങ്‌, ലാവണ്യ ശശി എന്നിവര്‍ പ്രസംഗിച്ചു.

വെങ്ങോലയില്‍ വഴിവിളക്കുകള്‍ കത്തുന്നില്ലെന്ന്‌ പരാതി

മംഗളം 4.2.10
പെരുമ്പാവൂറ്‍: വെങ്ങോല പഞ്ചായത്തില്‍ വഴിവിളക്കുകള്‍ കത്തുന്നില്ലെന്ന്‌ പരാതി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വഴിവിളക്കുകള്‍ നന്നാക്കുന്നതിന്‌ തുക അനുവദിക്കാത്തതു മൂലവും ഈ സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച തുക കൊണ്ട്‌ നാധനങ്ങള്‍ വാങ്ങാനുള്ള നടപടിയെടുക്കാത്തത്‌ മൂലവുമാണ്‌ സ്ട്രീറ്റ്‌ ലൈറ്റുകള്‍ കത്താതതെന്ന്‌ പ്രതിപക്ഷം ആരോപിച്ചു.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഏകദേശം ഇരുപതു ലക്ഷത്തോളം രൂപ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ കറണ്ട്‌ ചാര്‍ജ്‌ അടച്ചെങ്കിലും പഞ്ചായത്തിലെ വഴികള്‍ ഇരുട്ടിലാണ്ട്‌ കിടക്കുകയാണ്‌. പഞ്ചായത്ത്‌ ഭരണത്തിലെ കൂട്ടുത്തരവാദിത്വമില്ലായ്മയാണ്‌ പദ്ധതികള്‍ വൈകുന്നതെന്നും പ്രതിപക്ഷ അംഗങ്ങളായ എല്‍ദോ മോസസ്‌, ജോയി ചെറിയാന്‍, എം.കെ മൈതീന്‍കുഞ്ഞ്‌, സൂസി ജോര്‍ജ്‌, റഹ്മ ജലാല്‍ എന്നിവര്‍ കുറ്റപ്പെടുത്തി.

പെരുമ്പാവൂറ്‍ നഗരസഭ ചെയര്‍പേഴ്സണ്‍ രാജിവച്ചു

മംഗളം 03.02.10
പെരുമ്പാവൂറ്‍: നഗരസഭ ചെയര്‍പേഴ്സണ്‍ വി.കെ ഐഷ ഇന്നലെ രാജിവെച്ചു. ഒട്ടേറെ വിവാദങ്ങള്‍ക്ക്‌ ഒടുവില്‍ പതിനേഴാം വാര്‍ഡ്‌ കൌണ്‍സിലര്‍ മിനി ജോഷിയ്ക്ക്‌ ചെയര്‍പേഴ്സണ്‍ സ്ഥാനത്തിനുള്ള അവസരം ഒരുങ്ങുന്നു.
ഇന്നലെ ഉച്ചയ്ക്ക്‌ 12 നാണ്‌ വി.കെ ഐഷ നഗരസഭ സെക്രട്ടറി ഇന്ദ്രബാലന്‍പിള്ളയ്ക്ക്‌ രാജി കത്ത്‌ നല്‍കിയത്‌. ഇത്‌ സെക്രട്ടറി ഇലക്ഷന്‍ കമ്മീഷന്‌ അയച്ചുകൊടുക്കും. പുതിയ ചെയര്‍പേഴ്സനെ തെരെഞ്ഞെടുക്കും വരെ വൈസ്‌ ചെയര്‍മാന്‍ പ്രേംജി എച്ച്‌.പട്ടേല്‍ നഗരസഭയുടെ അദ്ധ്യക്ഷ ചുമതല വഹിക്കും.
യു.ഡി.എഫ്‌ ധാരണ പ്രകാരം ഏഴു മാസങ്ങള്‍ക്ക്‌ മുന്‍പ്‌ വി.കെ ഐഷ രാജിവെയ്ക്കേണ്ടതായിരുന്നു. അവസാനത്തെ പതിനഞ്ചു മാസം മിനി ജോഷിക്ക്‌ അവസരം നല്‍കാനായിരുന്നു യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചണ്റ്റെ സാന്നിദ്ധ്യത്തില്‍ ഉണ്ടായിരുന്ന ധാരണ. എന്നാല്‍ അത്‌ ലംഘിയ്ക്കപ്പെട്ടു. മിനിജോഷിയ്ക്ക്‌ അവസരം നിഷേധിച്ചതിനെ തുടര്‍ന്ന്‌ എസ്‌.എന്‍.ഡി.പി പ്രക്ഷോഭവുമായി രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസിണ്റ്റെ മുതിര്‍ന്ന നേതാക്കള്‍ പലരും ഇടപെടുകയും ചെയ്തു. പക്ഷെ ഒരോ കാരണങ്ങള്‍ കാട്ടി വി.കെ ഐഷയുടെ രാജി പ്രാദേശിക നേതൃത്വം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. മിനിജോഷി ഇനി അധികാരത്തില്‍ എത്തിയാലും പരമാവധി ലഭിയ്ക്കുന്നത്‌ എട്ടുമാസം മാത്രമായിരിയ്ക്കും.
നഗരസഭയിലെ ആകെയുള്ള ഇരുപത്തിനാല്‌ സീറ്റുകളില്‍ യു.ഡി.എഫിന്‌ പന്ത്രണ്ടും എല്‍.ഡി.എഫിന്‌ പത്തും സീറ്റുകളാണ്‌ ഉള്ളത്‌. മുന്നണിയ്ക്ക്‌ പുറമെ പി.ഡി.പി യുടെ ഒരു അംഗവും ഒരു സ്വതന്ത്രനും ഉണ്ട്‌. ആദ്യം യു.ഡി.എഫിന്‌ ഒപ്പമുണ്ടായിരുന്ന പി.ഡി.പി പിന്നീട്‌ ഇടതുപക്ഷത്തേയ്ക്ക്‌ ചേരിമാറിയെങ്കിലും ഇക്കഴിഞ്ഞ വൈസ്‌ ചെയര്‍മാന്‍ തെരെഞ്ഞെടുപ്പില്‍ ഐക്യ മുന്നണി സ്ഥാനാര്‍ത്ഥിയ്ക്കാണ്‌ വോട്ടു ചെയ്തത്‌. വരുന്ന ചെയര്‍പേഴ്സണ്‍ തെരെഞ്ഞെടുപ്പിലും പി.ഡി.പി അംഗമായ പി.ഇ നസീര്‍ ഇതേ നിലപാട്‌ കൈകൊള്ളുമെന്നാണ്‌ യു ഡി എഫ്‌ കരുതുന്നത്‌. ഇതിനു പുറമെ എല്‍.ഡി.എഫിലെ സി.പി.എം -സി.പി.ഐ ചേരിപ്പോരും യു.ഡി.എഫിന്‌ അനുകൂലമാകും എന്ന്‌ കരുതുന്നു. കാരണം മുന്‍ വൈസ്‌ ചെയര്‍മാനെതിരെ വന്ന അവിശ്വാസ പ്രമേയത്തിലും പിന്നീട്‌ നടന്ന വൈസ്‌ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലും സി പി എമ്മും സി പി ഐയും വ്യത്യസ്ഥ നിലപാടുകളായിരുന്നു സ്വീകരിച്ചത്‌.
കഴിഞ്ഞ മാസം 29 ന്‌ പി.പി തങ്കച്ചണ്റ്റെ വസതിയില്‍ ചേര്‍ന്ന യു.ഡി.എഫ്‌ പാര്‍ലമെണ്റ്ററി പാര്‍ട്ടിയോഗ തീരുമാന പ്രകാരമാണ്‌ ഇന്നലെ ഐഷ രാജിവെച്ചത്‌. അടുത്തമാസം ആദ്യം ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പ്‌ നടക്കുമെന്ന്‌ കരുതുന്നു.

കൂട്ടുമഠത്തില്‍ സദ്യാലയം തുറന്നു

മംഗളം 3.2.10
പെരുമ്പാവൂറ്‍: രായമംഗലം കൂട്ടുമഠം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ പുതിയതായി പണിതീര്‍ത്ത ശ്രീകാര്‍ത്തികേയ സദ്യാലയം പന്തളം രാജപ്രതിനിധി വേണുഗോപാല വര്‍മ്മ രാജ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റ്‌ സെക്രട്ടറി കെ.രാജന്‍, പ്രസിഡണ്റ്റ്‌ സുദര്‍ശന്‍, സാജുപോള്‍ എം.എല്‍.എ, ജില്ലാ ക്ഷേമകാര്യ സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എം രാമചന്ദ്രന്‍, എം.പി എസ്‌ നമ്പൂതിരി, കെ.സി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

കൂടിയാട്ടം ശില്‍ശാല നടത്തി


മംഗളം 3.2.10

പെരുമ്പാവൂറ്‍: വളയന്‍ചിറങ്ങര ശ്രീ ശങ്കരവിദ്യാപീഠം കോളജിലെ സംസ്കൃത വിഭാഗം, വി.ടി സമാരക ട്രസ്റ്റ്‌ അങ്കമാലി , ഇണ്റ്റര്‍ നാഷണല്‍ കൂടിയാട്ടം സെണ്റ്റര്‍ തൃപ്പൂണിത്തുറ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഏകദിന കൂടിയാട്ടം ശില്‍പ്പശാല നടത്തി.

കോളജ്‌ പ്രിന്‍സിപ്പല്‍ പ്രൊഫ.പി.ജി ഹരിദാസിണ്റ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാനേജര്‍ സി.വി കൃഷ്ണ്‍ നമ്പൂതിരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല പ്രൊ- വൈസ്‌ ചാന്‍സിലര്‍ പ്രൊഫ. എസ്‌.രാജശേഖരന്‍ വി.ടി അനുസ്മരണവും നവോത്ഥാന സാഹിത്യവും എന്ന വിഷയത്തെ സംബന്ധിച്ച്‌ പ്രഭാഷണം നടത്തി. എസ്‌.എസ്‌.യു.എസ്‌ തീയേറ്റര്‍ വിഭാഗം അധ്യാപകന്‍ രമേശ്‌ വര്‍മ്മ ഭാസനാടകം - സമകാലിക നാടകവേദിയില്‍ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. തൃപ്പൂണിത്തറ ഇണ്റ്റര്‍നാഷണല്‍ കൂടിയാട്ടം സെണ്റ്റര്‍ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല തീയേറ്റര്‍ വിഭാഗം അധ്യാപകന്‍ മാര്‍ഗി മധുവിണ്റ്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച കൂടിയാട്ടവും നടന്നു.

ആഗോളതാപനം: ബോധവത്കരണ പരിപാടികള്‍ വേണം

മംഗളം 3.2.10
പെരുമ്പാവൂറ്‍: ആഗോളതാപനം വരുത്തി വയ്ക്കുന്ന കാലാവസ്ഥാമാറ്റം പോലെയുള്ള വിപത്തുകള്‍ക്കെതിരെ ബോധവത്കരണ പരിപാടികള്‍ നടപ്പാക്കണമെന്ന്‌ സമൂഹത്തിണ്റ്റെ മാനവദീപ്തിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഏകദിന ശില്‍പശാല ആവശ്യപ്പെട്ടു. ശില്‍പശാല ഡോ. എസ്സ്‌ സീതാരമന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്റ്റ്‌ വര്‍ഗ്ഗീസ്‌ പുല്ലുവഴി അദ്ധ്യക്ഷനായിരുന്നു.
എം.സി റോഡും എ.എം റോഡും സന്ധിക്കുന്ന പെരുമ്പാവൂരിലെ നാലും കൂടിയ കവലയില്‍ ഗതാഗതകുരുക്കിന്‌ ശാശ്വതമായ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും ട്രാവന്‍കൂറ്‍ റയോണ്‍സ്‌ സ്വകാര്യ വ്യവസായികള്‍ക്ക്‌ കൈമാറാതെ സര്‍ക്കാര്‍ ഏറ്റെടുത്ത്‌ തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും വ്യാപകമായികൊണ്ടിരിക്കുന്ന മോഷണത്തിനെതിരെ പോലീസ്‌ അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും ശില്‍പശാല അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
അഡ്വ.പി.കെ സൈമണ്‍, സലീം ഫാറൂഖി, സി.കെ അബ്ദുള്ള, ശിവന്‍ കദളി, കെ.എം ഇല്യാസ്‌, അശ്വരാജ്പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

രായമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റിണ്റ്റെ അയോഗ്യത; തെരഞ്ഞെടുപ്പ്‌ കമ്മീഷണ്റ്റെ ഉത്തരവ്‌ ഹൈക്കോടതി സ്റ്റേ ചെയ്തു

മംഗളം 02.02.10
പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ചിന്നമ്മ വര്‍ഗ്ഗീസിനെ അയോഗ്യയാക്കി പ്രഖ്യാപിച്ച സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷണ്റ്റെ ഉത്തരവ്‌ ഹൈക്കോടതി സ്റ്റേ ചെയ്തു. എല്‍.ഡി.എഫ്‌ സ്വതന്ത്രയായി മത്സരിച്ച്‌ ജയിച്ച ശേഷം മറുപക്ഷത്തേയ്ക്ക്‌ ചേക്കേറിയാണ്‌ ചിന്നമ്മ വര്‍ഗ്ഗീസ്‌ പ്രസിഡണ്റ്റ്‌ സ്ഥാനം നേടിയതെന്നും അതിനാല്‍ ഇവര്‍ കൂറുമാറ്റ നിരോധന നിയമം ലംഘിച്ചുവെന്നും കാട്ടി സി പി എം അംഗമായ കെ സി വര്‍ഗ്ഗീസ്‌ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്‌ കമ്മീഷണ്റ്റെ ഉത്തരവ്‌.
ആറാം വാര്‍ഡില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട ഇവര്‍ 2008ഏപ്രില്‍ മാസമാണ്‌ പ്രസിഡണ്റ്റ്‌ സ്ഥാനത്ത്‌ എത്തുന്നത്‌. പത്തൊമ്പതു സീറ്റുകളില്‍ എല്‍.ഡി.എഫിന്‌ പതിനൊന്നു സീറ്റുകളും യു.ഡി.എഫിന്‌ ഒമ്പതു സീറ്റുകളും എന്നതായിരുന്നു കക്ഷിനില. എന്നാല്‍ എല്‍.ഡി.എഫിണ്റ്റെ പതിമൂന്നാം വാര്‍ഡ്‌ മെമ്പറായ അംബിക ശിവന്‍ രാജിവച്ചതിനെ തുടര്‍ന്ന്‌ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ശാന്താ സാജു യു.ഡി.എഫിണ്റ്റെ അംഗബലം കൂട്ടി. അതോടെ ഇരുപക്ഷവും ഒപ്പത്തിനൊപ്പമായി. ഇതിനിടയിലാണ്‌ ചിന്നമ്മ വര്‍ഗ്ഗീസ്‌ യു ഡി എഫിന്‌ പിന്തുണ നല്‍കിയതും പ്രസിഡണ്റ്റ്‌ സ്ഥാനത്ത്‌ എത്തിയതും.
കൂറുമാറ്റ നിരോധന നിയമലംഘനമാണ്‌ ഇതെന്നായിരുന്നു എല്‍.ഡി.എഫിണ്റ്റെ പരാതി. എന്നാല്‍ 2005-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മേശ അടയാളത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ്‌ ചിന്നമ്മ വര്‍ഗ്ഗീസ്‌ മത്സരിച്ചതെന്ന്‌ ഇവരുടെ അഭിഭാഷകരായ അഡ്വ. ഷാജി പോര്‍ക്കോട്ടിലും അഡ്വ.ബിനു മുണ്ടേത്തുകുടിയും വാദിച്ചു. ആറാം വാര്‍ഡില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നത്‌ ഡി.ഐ.സിയുടെ ബിന്ദു ഗോപാലകൃഷ്ണനെ ആയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ തന്നെ ഡി.ഐ.സി-എല്‍.ഡി.എഫ്‌ ബന്ധം പാളി. അതോടെ ഈ വാര്‍ഡില്‍ ഇടതുപക്ഷത്തിന്‌ സ്ഥാനാര്‍ത്ഥിയില്ലെന്നു വന്നു. ഈ ഘട്ടത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ ചിന്നമ്മ വര്‍ഗ്ഗീസിന്‌ എല്‍.ഡി.എഫ്‌ പിന്തുണ നല്‍കുകയായിരുന്നു. അതിനപ്പുറം ഹര്‍ജിക്കാരിയ്ക്ക്‌ രാഷ്ട്രീയ ബന്ധമില്ലെന്നും അതിനാല്‍ത്തന്നെ സി പി എം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കല്‍ നല്‍കിയ വിപ്പ്‌ ലംഘിച്ചുവെന്ന പരാതിയില്‍ അടിസ്ഥാനമില്ലെന്നുമുള്ള വാദം കോടതി അംഗികരിച്ചു.
ഭരണകാലാവധി തീരാന്‍ ഇനി എട്ടുമാസമാണ്‌ ഉള്ളത്‌. കാലാവധി തീരാന്‍ ആറുമാസമെങ്കിലും അവശേഷിയ്ക്കുന്നുണ്ടെങ്കില്‍ പുതിയ തെരഞ്ഞെടുപ്പ്‌ നടത്താം. ഉത്തരവിന്‌ രണ്ടു മാസത്തേയ്ക്കാണ്‌ സ്റ്റേ. സ്റ്റേയുടെ കാലാവധി കഴിയുമ്പോഴേയ്ക്കും കോടതി വെക്കേഷന്‍ ആകും. ചിന്നമ്മ വര്‍ഗ്ഗീസ്‌ അയോഗ്യയാക്കപ്പെട്ടതിന്‌ വീണ്ടും അംഗീകാരം ലഭിച്ചാലും പിന്നീട്‌ ആറു മാസം അവശേഷിയ്ക്കുന്നില്ല എന്നതിനാല്‍ ഇവിടെ പുതിയൊരു തെരഞ്ഞെടുപ്പിന്‌ സാദ്ധ്യതയില്ല.

രായമംഗലം ഗ്രാമപഞ്ചായത്തിന്‌ അംഗീകാരം

മംഗളം 01.02.10
പെരുമ്പാവൂറ്‍: ദേശീയ തൊഴിലുറപ്പ്‌ പദ്ധതി പ്രകാരമുള്ള ഫണ്ട്‌ മികച്ച രീതിയില്‍ വിനിയോഗിച്ചതിന്‌ രായമംഗലം ഗ്രാമപഞ്ചായത്തിന്‌ അംഗീകാരം.
പഞ്ചായത്തിനുള്ള അംഗീകാരം ഇന്ന്‌ വൈസ്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലി ഡല്‍ഹിയില്‍ ഏറ്റുവാങ്ങും. ചടങ്ങില്‍ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ചത്‌ രായമംഗലത്താണ്‌. മുപ്പത്തിയൊന്നു ലക്ഷം രൂപയാണ്‌ ഇതിനുവേണ്ടി ഇവിടെ വിനിയോഗിച്ചത്‌. ജില്ലയില്‍ ഈ അംഗീകാരം നേടുന്ന ഏക പഞ്ചായത്തും രായമംഗലമാണ്‌.

വായ്ക്കരയില്‍ സാമൂഹ്യവിരുദ്ധശല്യം

മംഗളം 1.2.2010
പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്തിലെ വായ്ക്കരയില്‍ സാമൂഹ്യവിരുദ്ധരും മോഷ്ടാക്കളും അഴിഞ്ഞാടുന്നതായി പരാതി.
വീടുകളില്‍ നിന്ന്‌ പാത്രങ്ങളും റബര്‍ഷീറ്റുകളും മോഷണം പോകുന്നത്‌ പതിവാണ്‌. ഇതിനു പുറമെ ഡിഷ്‌ ആണ്റ്റിനകള്‍ അഴിച്ചുകൊണ്ടുപോകുന്നതും തൊഴുത്തില്‍ നിന്ന്‌ നാല്‍കാലികളെ അഴിച്ചുവിടുന്നതും പതിവായിട്ടുണ്ട്‌. രാത്രി വാതിലില്‍ വന്ന്‌ മുട്ടിവിളിക്കുകക, ജനാലയിലൂടെ വന്ന്‌ ഭയപ്പെടുത്തുക തുടങ്ങിയ ഉപദ്രവങ്ങളുമുണ്ട്‌. ഇതിനെതിരെ കുറുപ്പംപടി പോലീസ്‌ സ്റ്റേഷനില്‍ പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടുണ്ട്‌. ഈ ഭാഗത്ത്‌ പോലീസ്‌ പട്രോളിംഗ്‌ ശക്തമാക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

തദ്ദേശ സ്ഥാപനങ്ങളിലെ വനിതാ സംവരണം കോണ്‍ഗ്രസിണ്റ്റെ നേട്ടം : പി. പി തങ്കച്ചന്‍

മംഗളം 31.01.2010
പെരുമ്പാവൂറ്‍: തദ്ദേശ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക്‌ 33% സംവരണം ഏര്‍പ്പെടുത്തിയത്‌ കോണ്‍ഗ്രസിണ്റ്റെ നേട്ടമാണെന്ന്‌ യു ഡി എഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചന്‍ അഭിപ്രായപ്പെട്ടു.
വനിതകള്‍ക്ക്‌ ഭരണത്തില്‍ പങ്കാളിത്തം നല്‍കുന്നതിന്‌ വേണ്ടി രാജീവ്‌ ഗാന്ധിയുടെ കാലത്ത്‌ കൊണ്ടുവന്ന ഭരണഘടന ഭേദഗതി ഇടതുപക്ഷത്തിണ്റ്റെ എതിര്‍പ്പുകളെ തുടര്‍ന്ന്‌ തള്ളിപ്പോയെങ്കിലും പിന്നീട്‌ വന്ന നരസിംഹരാവു ഗവണ്‍മെണ്റ്റിണ്റ്റെ കാലത്ത്‌ ഈ ഭേദഗതി പാര്‍ലമെണ്റ്റില്‍ പാസ്സാക്കാന്‍ കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക്‌ കൂടുതല്‍ അധികാരം നല്‍കിയത്‌ എ.കെ ആണ്റ്റണിയുടെ ഗവണ്‍മെണ്റ്റിണ്റ്റെ കാലത്താണ്‌ മഹിളാ കോണ്‍ഗ്രസ്‌ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കമ്മിറ്റി അംഗം കുഞ്ഞുമോള്‍ തങ്കപ്പണ്റ്റെ അദ്ധ്യക്ഷതയില്‍ കൂടിയ കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡണ്റ്റ്‌ ലാലി ജോഫിന്‍, ജില്ലാ ഭാരവാഹികളായ മേരി മത്തായി, ലീലാമ്മ രവി, പുഷ്പ വര്‍ഗീസ്‌, ഡി.സി.സി വൈസ്‌ പ്രസിഡണ്റ്റ്‌ ഒ.ദേവസി, യു.ഡി.എഫ്‌ നിയോജകമണ്ഡലം കണ്‍വീനര്‍ സി.കെ ശശി, ബ്ളോക്ക്‌ പ്രസിഡണ്റ്റ്‌ പോള്‍ ഉതുപ്പ്‌, പി.കെ മുഹമ്മദ്‌ കുഞ്ഞ്‌, പി.പി അവറാച്ചന്‍, റോയി കല്ലുങ്കല്‍, സിസിലി ഈയൂബ്‌, ശലോമി ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. മഹിളാ കോണ്‍ഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡണ്റ്റായി സരോജനി സുരേന്ദ്രന്‍ ചുമതലയേറ്റു.

Monday, February 1, 2010

പ്രസിഡണ്റ്റിന്‌ അയോഗ്യത; രായമംഗലം ഗ്രാമപഞ്ചായത്തില്‍ ഇനി ഭരണപ്രതിസന്ധി

മംഗളം 28.1.10
പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ്‌ സ്വതന്ത്രയായി മത്സരിച്ച്‌ ജയിച്ച ശേഷം മറുപക്ഷത്തേയ്ക്ക്‌ ചേക്കേറി പ്രസിഡണ്റ്റ്‌ സ്ഥാനത്തെത്തിയ ചിന്നമ്മ വര്‍ഗ്ഗീസിനെ ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യയാക്കി.
കാലവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നതിനാല്‍ ഇവിടെ പുതിയൊരു തെരഞ്ഞെടുപ്പിന്‌ സാദ്ധ്യതയില്ല. അതിനാല്‍ത്തന്നെ ഇരുപക്ഷവും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന രായമംഗലത്ത്‌ കടുത്ത ഭരണ പ്രതിസന്ധിയ്ക്ക്‌ സാദ്ധ്യത.
എല്‍.ഡി.എഫ്‌ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ ഇന്നലെയാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ചിന്നമ്മ വര്‍ഗ്ഗീസിനെതിരെ നടപടി എടുത്തത്‌. ആറാം വാര്‍ഡില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട ഇവര്‍ ൨൦൦൮ ഏപ്രില്‍ മാസമാണ്‌ പ്രസിഡണ്റ്റ്‌ സ്ഥാനത്ത്‌ എത്തുന്നത്‌. വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം തുടങ്ങിയ ഇടതുഭരണ സമിതിയ്ക്ക്‌ തികച്ചു അപ്രതീക്ഷിതമായാണ്‌ ഭരണം കൈവിട്ടുപോയത്‌. ആകെയുള്ള പത്തൊമ്പതു സീറ്റുകളില്‍ എല്‍.ഡി.എഫിന്‌ പതിനൊന്നു സീറ്റുകളും യു.ഡി.എഫിന്‌ ഒമ്പതു സീറ്റുകളും എന്നതായിരുന്നു കക്ഷിനില. എന്നാല്‍ എല്‍.ഡി.എഫിണ്റ്റെ പതിമൂന്നാം വാര്‍ഡ്‌ മെമ്പറായ അംബിക ശിവന്‌ രാജിവയ്ക്കേണ്ട സാഹചര്യമുണ്ടായതോടെയാണ്‌ കാര്യങ്ങള്‍ തകിടം മറിഞ്ഞത്‌. പിന്നീട്‌ ഇവിടെ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ശാന്താ സാജു യു.ഡി.എഫിണ്റ്റെ അംഗബലം കൂട്ടി. അതോടെ ഇരുപക്ഷവും ഒപ്പത്തിനൊപ്പമായി.
ഇതിനിടയിലാണ്‌ ഇടതുപാളയത്തില്‍ കടുത്ത അസംതൃപ്തി അനുഭവിച്ചുപോന്ന ചിന്നമ്മ വര്‍ഗ്ഗീസ്‌ മറുപക്ഷത്തേയ്ക്ക്‌ മാറിയത്‌. ഇതിണ്റ്റെ പ്രതിഫലമായി ചിന്നമ്മ വര്‍ഗ്ഗീസിന്‌ ഭരണത്തിണ്റ്റെ അമരത്ത്‌ ഇരിപ്പടം കിട്ടുകയും ചെയ്തു. എന്നാല്‍ കൂറുമാറ്റ നിരോധന നിയമലംഘനമാണ്‌ ഇതെന്ന്‌ കാട്ടി എല്‍.ഡി.എഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിയ്ക്കുകയായിരുന്നു.
ചിന്നമ്മ വര്‍ഗ്ഗീസ്‌ അയോഗ്യയാക്കപ്പെട്ടതോടെ വീണ്ടും ഇരുകക്ഷികളും ഒപ്പത്തിനൊപ്പമായി. അതുകൊണ്ട്‌ തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പാസ്സാകണമെന്നില്ല. പുതിയ തെരഞ്ഞെടുപ്പിനും സമയത്തിണ്റ്റെ പരിമിതിയുണ്ട്‌. ഭരണകാലാവധി തീരാന്‍ ഇനി എട്ടുമാസമാണ്‌ ഉള്ളത്‌. കാലാവധി തീരാന്‍ ആറുമാസമെങ്കിലും അവശേഷിയ്ക്കുന്നുണ്ടെങ്കില്‍ പുതിയ തെരഞ്ഞെടുപ്പ്‌ നടത്താം. എന്നാല്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷണ്റ്റെ തീരുമാനത്തിനെതിരെ യു.ഡി.എഫ്‌ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിയ്ക്കുമെന്ന്‌ നേതാക്കള്‍ പറഞ്ഞു. നിയമത്തിണ്റ്റെ കുരുക്കുകള്‍ അഴിച്ചുവരുമ്പോഴേയ്ക്കും മൂന്നു മാസം പിന്നിടും. അങ്ങനെ സംഭവിച്ചാല്‍ കാലാവധി പൂര്‍ത്തിയാകും വരെ വൈസ്‌ പ്രസിഡണ്റ്റ്‌ ഇവിടെ ഭരണം തുടരേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യും. ഇരുപക്ഷവും ഒപ്പത്തിനൊപ്പമായതിനാല്‍ ഭരണപക്ഷത്തിന്‌ ഒരു തീരുമാനവും എടുക്കാന്‍ കഴിയുകയുമില്ല.