പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ വാളകം ബ്രാഞ്ച് കനാലിനോട് ചേര്‍ന്ന് ജനവാസ കേന്ദ്രത്തില്‍ പ്ളൈവുഡ് യൂണിറ്റ് ആരംഭിക്കാന്‍ അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ച് സി.പി.എം അംഗങ്ങള്‍ പഞ്ചായത്തു കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോയി.
ഈ വ്യവസായ സ്ഥാപനത്തിന് അനുമതി നല്‍കരുതെന്ന് പ്രദേശ വാസികളും എട്ടാം വാര്‍ഡ് ഗ്രാമസഭയും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി ജനങ്ങള്‍ കമ്പനി വരുന്നതിനെതിരെ പ്രക്ഷോഭത്തിലാണ്. കേരള ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച കേസ് നടന്നു വരുന്നുമുണ്ട്.
ഇതിനിടയില്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിണ്റ്റെ നിബന്ധനകള്‍ പലതും പാലിക്കാതെയാണ് കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഭരണ സമിതി, പ്രസിഡണ്റ്റിണ്റ്റെ കാസ്റ്റിംഗ് വോട്ടോടെയാണ് കമ്പനിക്ക് പ്രാഥമിക അനുവാദം കൊടുത്തതെന്നും യോഗം ബഹിഷ്കരിച്ചപ്രതിപക്ഷ അംഗങ്ങളായ എന്‍.പി അജയകുമാര്‍, എ.കെ ഷാജി, വി.കെ പത്മിനി, മിനി തങ്കപ്പന്‍, കൌസല്യ ശിവന്‍, ശാന്ത ഗോപാലന്‍, കെ.വി സുകുമാരിയമ്മ എന്നിവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, സ്ഥാപനനടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ നിബന്ധനകളും പാലിച്ചതിനാലാണ് കമ്പനിയ്ക്ക് അനുവാദം നല്‍കുന്നതെന്ന് പ്രസിഡണ്റ്റ് ജോയി പൂണേലി അറിയിച്ചു.
മംഗളം 25.01.12
No comments:
Post a Comment