പെരുമ്പാവൂര്‍: ഓട്ടോ ഡ്രൈവറില്‍ നിന്ന് പതിനായിരം രൂപയും മൊബൈല്‍ ഫോണും
പിടിച്ചുപറിച്ച യുവാവ് പോലീസ് പിടിയിലായി.
നെല്ലിക്കുഴി തേലക്കാടന് വീട്ടില്‍
ഷാജഹാ(35)നെയാണ് സി.ഐ വി റോയിയും സംഘവും പിടികൂടിയത്. നെല്ലിക്കുഴി എടപ്പാറ
വീട്ടില്‍ അഷറഫിണ്റ്റെ പണവും ഫോണുമാണ് പിടിച്ചുപറിച്ചത്.
കഴിഞ്ഞ ഇരുപതിന്
അഷറഫിണ്റ്റെ ഓട്ടോ വിയ്യൂരിലേയ്ക്ക് ഓട്ടം വിളിച്ച് തിരിച്ച്
പെരുമ്പാവൂരിലെത്തിയപ്പോഴാണ് സംഭവം. ഷാജഹാന് വാഹനം ഒരു ബാറിന് മുമ്പില്‍
നിര്‍ത്താനാവശ്യപ്പെടുകയായിരുന്നു. ബാറില്‍ കയറി മടങ്ങി വന്ന ഉടനെ അഷ്റഫിനെ തള്ളി
മറിച്ചിട്ട ശേഷമായിരുന്നു പിടിച്ചുപറി.
ഇന്നലെ രാവിലെ
കെ.എസ്.ആര്.ടി.സിയ്ക്കടുത്തുനിന്നാണ് ഇയാളെ പിടിച്ചത്. കോതമംഗലം, കുറുപ്പംപടി,
കുന്നത്തുനാട്, പെരുമ്പാവൂറ്‍ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ ഇരുപതോളം
മോഷണക്കേസുകള്‍ ഉള്ളതായി പോലീസ് പറയുന്നു. പലതിലും ജയില്‍ശിക്ഷ
അനുഭവിച്ചിട്ടുമുണ്ട്. പിടിച്ചുപറിച്ച മൊബൈല്‍ ഫോണും 2900രൂപയും പോലീസ്
കണ്ടെടുത്തു. ബാക്കിത്തുക മദ്യപിച്ചും വിലയേറിയ ഭക്ഷണം കഴിച്ചും ചെലവഴിച്ചതായി
പ്രതി സമ്മതിച്ചിട്ടുണ്ട്.
എസ്.ഐമാരായ റജി വറുഗീസ്, സത്യന്, സീനിയര്‍ സി.പി.ഒ
മാരായ ഇബ്രാഹിം ഷുക്കൂറ്, ബദര്‍, എ.എസ്.ഐ രാജന് തുടങ്ങിയവര്‍ ചേര്‍ന്നാണ്
പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാണ്റ്റ് ചെയ്തു.
മംഗളം 26.05.2012
1 comment:
ജയിൽ ശിക്ഷ അനുഭവിച്ചവർ വീണ്ടും അതേകുറ്റം ചെയ്യുന്നത് ശിക്ഷ ശരിയല്ലാത്തതിനാലാണു് എന്നകാര്യം എന്തുകൊണ്ടാണു് കോടതികളും പോലീസ്സും മനസ്സിലാക്കാത്തത് എന്ന് എനിക്കും മനസ്സിലാകുന്നില്ല. ജയിൽ വരുന്നവർക്കാണെല്ലോ ഇവിടുത്തെ മനുംഷ്യാവകാശ കുത്തകമുതലാളിമാരുടെ എല്ലാവിധസഹായവും ഉള്ളത്. എന്റെ അഭിപ്രായത്തിൽ ജയിൽ ശിക്ഷാസമയം മുഴുവൻ നാട്ടിലെ റോഡുപണിക്കായി ഇവരെ വിനയോഗിക്കണം എന്നാണു്. ആഹാരവും അഞ്ചു രൂപാക്കൂലിയും നൽകണം. പിന്നെ ആരും ജയിലിൽ പോകാൻ തുനിയില്ല.
Post a Comment