Wednesday, August 8, 2012

ജി. കെ പിള്ള റോഡിലൂടെ അനധികൃത ഗതാഗതം; പ്രതിഷേധവുമായി റസിഡണ്റ്റ്സ്‌ അസോസിയേഷന്‍



പെരുമ്പാവൂര്‍: ജി.കെ പിള്ള റോഡിലൂടെയുള്ള അനധികൃത ഗതാഗതം നിരോധിയ്ക്കണമെന്നാവശ്യപ്പെട്ട്‌ ജി.കെ പിള്ള റോഡ്‌ റസിഡണ്റ്റ്സ്‌ അസോസിയേഷന്‍ രംഗത്ത്‌.
വീതി കുറഞ്ഞ ഈ റോഡിലൂടെയുള്ള ഭാരവണ്ടികളുടേയും സ്വകാര്യ ബസുകളുടേയും അനധികൃത ഗതഗാഗതം പ്രദേശ വാസികള്‍ക്ക്‌ ഭീഷണിയായി മാറിയെന്നാണ്‌ പരാതി. അധികൃതരുടെ റോഡു പരിശോധനയില്‍നിന്നും ഒഴിവായി, ഗണ്യമായ മണല്‍ക്കടത്ത്‌ ഈ വഴിയ്ക്ക്‌ നടക്കുന്നുണ്ടെന്ന്‌ നാട്ടുകാര്‍ പറയുന്നു. 
കാലടി ഭാഗത്തു നിന്നു വരുന്ന സ്വകാര്യ ബസുകള്‍ സിവില്‍ സ്റ്റേഷന്‍, കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രി, പച്ചക്കറി മാര്‍ക്കറ്റ്‌ തുടങ്ങിയവയ്ക്കു മുന്നിലൂടെ കാലടി കവല വഴി സ്വകാര്യ ബസ്‌ സ്റ്റാണ്റ്റിലേയ്ക്ക്‌ പോകണമെന്നാണ്‌ തീരുമാനം. എന്നാല്‍ പല സ്വകാര്യ ബസുകളും യാത്രക്കാരെ എം.സി റോഡില്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഭണ്ഡാരത്തിനു മുന്നില്‍ ഇറക്കി വിട്ടശേഷം ജി.കെ പിള്ള റോഡിലൂടെ സ്വകാര്യ ബസ്‌ സ്റ്റാണ്റ്റിലേയ്ക്ക്‌ പോകുന്നു. ഇതുമൂലം പട്ടണത്തിണ്റ്റെ വിവിധ ഭാഗങ്ങളിലേയ്ക്ക്‌ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട ഗതികേടിലാണ്‌ യാത്രക്കാര്‍. 
യാതൊരു വേഗതാ നിയന്ത്രണങ്ങളുമില്ലാതെ നൂറുകണക്കിന്‌ ടിപ്പറുകളാണ്‌ ഇതുവഴി കടന്നുപോകുന്നത്‌. അമൃത സ്കൂള്‍, ഗവ. എല്‍.പി സ്കൂള്‍, ഗവ. ഹയര്‍ സെക്കണ്റ്ററി സ്കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളിലേയ്ക്ക്‌ കാല്‍നടയായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഭാരവണ്ടികളുടെ മരണപ്പാച്ചില്‍ വാന്‍ ഭീഷണിയായി കഴിഞ്ഞു. ഇതിനുപുറമെ കുഴുപ്പിള്ളിക്കാവ്‌ ഭഗവതി ക്ഷേത്രം, ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം തുടങ്ങിയ ദേവാലയങ്ങളിലേയ്ക്ക്‌ പോകുന്ന വയോധികരായ ഭക്തജനങ്ങളും ബുദ്ധിമുട്ടുന്നു. 
അനധികൃത ഗതാഗതം നിയന്ത്രിയ്ക്കാത്ത സാഹചര്യത്തില്‍ റോഡില്‍ ഹംമ്പുകളോ സ്പീഡ്‌ ബ്രേയ്ക്കറുകളോ സ്ഥാപിച്ച്‌ വാഹനങ്ങളുടെ അമിത വേഗതയെങ്കിലും നിയന്ത്രിയ്ക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മുനിസിപ്പല്‍ അധികൃതര്‍ക്കും പൊതുമരാമത്തു വകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്കും ഇതു സംബന്ധിച്ച്‌ നിവേദനം നല്‍കിയെങ്കിലും അവഗണിയ്ക്കപ്പെട്ടുവെന്ന്‌ റസിഡണ്റ്റ്സ്‌ അസോസിയേന്‍ ഭാരവാഹികള്‍ പറയുന്നു 

മംഗളം 08.08.2012

No comments: