പെരുമ്പാവൂര്‍: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ കാവ്-ചര്‍ച്ച് റോഡ് കുണ്ടും കുഴിയുമായി കിടക്കുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വാഴനട്ടു.
പത്താം വാര്‍ഡില്‍പ്പെട്ട ഈ റോഡ് വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് ഡ.വൈ.എഫ്.ഐ ആനകല്ല് യൂണിറ്റ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് റോഡിന് നടുവില്‍ വാഴനട്ട് പ്രതിഷേധിച്ചത്. കെ.കെ ബേബി, അരുണ്‍ രാജ്, സുജിത് പി.എസ്, ശ്യാം, ബിനീഷ് എം.ബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഴനടല്‍.
No comments:
Post a Comment