പെരുമ്പാവൂര്‍: പി.പി റോഡില്‍ വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഓണംകുളത്തു നിന്നാരംഭിക്കുന്ന കിഴക്കമ്പലം റോഡ് താറുമാറായി.
കാലവര്‍ഷം തുടങ്ങിയതോടെ റോഡിലെ വന്‍കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. ഈ കുഴികളില്‍ വീണ് ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമായി.
ശാലേം മുതല്‍ വലിയകുളം വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതല്‍ ശോച്യാവസ്ഥ. ആയിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന ഈ റോഡിലൂടെ ഇപ്പോള്‍ കാല്‍നടയാത്ര പോലും അസാധ്യമാണ്.
പതിനഞ്ചോളം സ്‌കൂള്‍ ബസുകളും ആറു ലൈന്‍ ബസുകളും ഈ വഴിക്ക് സഞ്ചരിക്കുന്നുണ്ട്. ശാലേം സ്‌കൂള്‍, മാര്‍ ബഹനാം പള്ളി, സര്‍ക്കാര്‍ ആശുപത്രി തുടങ്ങിയ പൊതു സ്ഥാപനങ്ങളിലേക്കെല്ലാം പോകണമെങ്കില്‍ ഈ വഴിയാണ് ആശ്രയം.
റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഉടന്‍ പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് യൂത്ത് കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റിയോഗം മുന്നറിയിപ്പു നല്‍കി. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എം.ആര്‍ റിയാസ് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ജോജി ജേക്കബ്, ബേസില്‍ ജോക്കബ്, യു.എം ഷെമീര്‍, പി.എ ഷിഹാബ്, കെ.കെ ഷമീര്‍, അന്‍സാര്‍ അസീസ്, എല്‍ദോ തമ്പി, എല്‍ദോ ബെന്നി, ജോബി ഏല്യാസ്, വിപിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മംഗളം 24.06.2014
No comments:
Post a Comment