പെരുമ്പാവൂറ്‍: മണല്‍ ലോറിയില്‍ നിന്നും പിടികൂടിയ യുവാവായ പ്രതി കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. അശമന്നൂറ്‍ കാരയ്ക്കാട്ടു വീട്ടില്‍ പ്രവീണാണ് ഓടി രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സ്റ്റേഷനിലെ ബഞ്ചില്‍ ഇരുത്തിയിരുന്ന ഇയാള്‍ പോലീസിണ്റ്റെ കണ്ണുവെട്ടിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ അമിതവേഗതയില്‍ വെള്ളിയാഴ്ച കടന്നുപോയ മണല്‍ ലോറിയിലെ ഡ്രെവറായിരുന്നു പ്രവീണ്‍. പോലീസ് പിന്തുടര്‍ന്നതോടെ ലോറി ഉപേക്ഷിച്ച് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ രാത്രിയോടെ എസ്.ഐ അഗസ്റ്റ്യന്‍ ജോസിണ്റ്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടി. പിറ്റേദിവസം ഹാജരാക്കാമെന്ന ഉറപ്പില്‍ രാത്രി തന്നെ ഇയാളെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു. ഇന്നലെ സ്റ്റേഷനില്‍ എത്തിയ പ്രവീണ്‍ അപ്രതീക്ഷിതമായി കടന്നുകളയുകയായിരുന്നു. ഒന്നുരണ്ട് അടിക്കേസുകളിലെ പ്രതിയായ ഇയാള്‍ ചില പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് രക്ഷപ്പെട്ടത് എന്നറിയുന്നു. എസ്.ഐ ഇന്നലെ ലീവിലായിരുന്നു. രേഖകള്‍ പ്രകാരം അംഗീകൃതമോ അനധികൃതമോ ആയ മണല്‍ കടവുകള്‍ ഇല്ലാത്ത ഈ സ്റ്റേഷനതിര്‍ത്തിയില്‍ മണല്‍ ലോബിയും പോലീസും തമ്മില്‍ നടക്കുന്ന ഒത്തുകളിയുടെ ഭാഗമാണിതെന്ന് കരുതുന്നവരുണ്ട്. വേങ്ങൂറ്‍ പഞ്ചായത്തിലെ വിവിധ കടവുകളില്‍ നിന്ന് ൩൬൫ ദിവസവും മണല്‍ വാരല്‍ നടക്കുന്നുണ്ട്. ഇത് കണ്ടില്ലെന്ന് നടിയ്ക്കുകയും അതിനാവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. അതേസമയം പ്രതി ഓടിരക്ഷപ്പെട്ട സംഭവം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
2007.sept.15
2007.sept.15
No comments:
Post a Comment