പെരുമ്പാവൂറ്‍: പോക്കറ്റടിച്ചെന്ന് ആരോപിച്ച് നിരപരാധിയെ അടിച്ചുകൊന്ന കേസില്‍ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ജയിലിലേയ്ക്ക് മടക്കി. മൂന്നുദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്തിട്ടും സംഭവത്തിണ്റ്റെ നിജസ്ഥിതി കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
പ്രതികളായ മൂവാറ്റുപുഴ സ്വദേശി സന്തോഷിനേയും കെ.സുധാകരന്‍ എം.പിയുടെ ഗണ്‍മാന്‍ തിരുവനന്തപുരം സ്വദേശി സതീശനേയുമാണ് ജയിലിലേയ്ക്ക് തിരിച്ചയച്ചത്. പാലക്കാട് സ്വദേശി രഘുവിനെ ആരാണ് അടിച്ചുകൊന്നതെന്നോ, കൊലപാതകത്തില്‍ കലാശിച്ച പോക്കറ്റടിയുടെ യാഥാര്‍ത്ഥ്യമോ പോലീസ് കണ്ടെത്തിയിട്ടില്ല. പെരുമ്പാവൂറ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി ജോസില്‍ നിന്ന് അന്വേഷണ ചുമതല ഡിവൈ.എസ്.പി കെ.ഹരികൃഷ്ണന് കൈമാറിയിരുന്നു.
പോക്കറ്റടി സംബന്ധിച്ച വസ്തുതകള്‍ സ്ഥിരീകരിയ്ക്കുകയായിരുന്നു പോലീസിണ്റ്റെ പ്രഥമശ്രമം. രഘുവിണ്റ്റെ കയ്യില്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്ന തുകയും, മൃതദേഹത്തില്‍ നിന്ന് ലഭിച്ച തുകയും തമ്മിലുള്ള അന്തരം വിശദീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല. രഘു സ്വര്‍ണ്ണം പണയം വച്ചും വായ്പവാങ്ങിയും ശമ്പളത്തുക ചേര്‍ത്തും മുപ്പതിനായിരത്തിനു മേല്‍ തുക യാത്രാസമയം കയ്യില്‍ കരുതിയിരുന്നുവെന്നാണ് രഘുവിണ്റ്റെ അമ്മ സരോജനി, സഹോദരന്‍ രാജു, ഭാര്യ കസ്തൂരി എന്നിവര്‍ മൊഴി നല്‍കിയത്. സ്വര്‍ണം പണയം വച്ചതും വായ്പ വാങ്ങിയതുമൊക്കെ പോലീസ് സ്ഥിരീകരയ്ക്കുകയും ചെയ്തു. എന്നാല്‍ മൃതദേഹത്തില്‍ നിന്നാകട്ടെ, ഏഴായിരം രൂപ മാത്രമാണ് കണ്ടെത്തിയത്. ബാക്കി തുക എവിടെ പോയി എന്നത് ഇപ്പോഴും ദുരൂഹമാണ്.
അതേസമയം ഒന്നാം പ്രതിയായ സന്തോഷിണ്റ്റെ കയ്യില്‍ നിന്ന് ലഭിച്ച 17000 രൂപ തൃശൂരിലെ സ്വര്‍ണ്ണവ്യാപാരി നല്‍കിയതാണെന്നു കണ്ടെത്തി. മൂന്നാമതൊരാള്‍ പണം അപഹരിയ്ക്കാനുള്ള സാദ്ധ്യത പോലീസ് കണക്കിലെടുത്തെങ്കിലും അതാരാണ് എന്ന് കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. വഴിയ്ക്ക് സ്വയം ബെല്ലടിച്ച് ഇറങ്ങിപ്പോയ യാത്രക്കാരനും കെ.എസ്.ആര്‍.ടി.സി സ്റ്റാണ്റ്റില്‍ രഘുവിനെ മര്‍ദ്ദിച്ച മൂന്നാമനും പോലീസിനു പിടികിട്ടാപ്പുള്ളികളായി തുടരുന്നു. ഇവരുടെ രേഖാചിത്രം തയ്യാറാക്കുവാന്‍ പദ്ധതിയിട്ടെങ്കിലും ദൃക്സാക്ഷികളില്‍ നിന്ന് ആവശ്യത്തിന് വിവരങ്ങള്‍ ലഭിയ്ക്കാത്തതിനാല്‍ അതിനായില്ല.
തൃശൂറ്‍ മുതല്‍ കോട്ടയം വരെയുള്ള മേഖലയിലെ പോക്കറ്റടിക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെങ്കിലും അതിനും വേണ്ടത്ര പുരോഗതിയുണ്ടായില്ല. തണ്റ്റെ മൊബൈല്‍ ഫോണ്‍ രഘു മോഷ്ടിച്ചുവെന്ന തെറ്റിദ്ധാരണയുടെ പുറത്ത് സന്തോഷ് അയാളെ ആക്രമിച്ചെന്നും ഗണ്‍മാന്‍ സതീശന്‍ ഇതില്‍ പോലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഇടപെടുകയും ചെയ്തു എന്ന നിലയില്‍ അന്വേഷണം അവസാനിപ്പിയ്ക്കാനാണ് നീക്കമെന്നറിയുന്നു.
മംഗളം 18.10.11
No comments:
Post a Comment