പെരുമ്പാവൂര്‍: കുറുപ്പംപടി ഡയറ്റ് സ്‌കൂള്‍ വളപ്പില്‍ നിന്ന് ഹര്‍ത്താല്‍ ദിനത്തില്‍ മരങ്ങള്‍ വെട്ടികടത്തിയതിനെതിരെ ഡി.വൈ.എഫ്.ഐ രംഗത്ത്.
മരങ്ങള്‍ കടത്തിയ സ്‌കൂള്‍ അധികാരികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് കുറുപ്പംപടി വില്ലേജ് സമ്മേളനം പ്രമേയം പാസാക്കി. ഡയറ്റ് സ്‌കൂള്‍ ഹോസ്റ്റലിലെ ക്രമക്കേടുകള്‍ക്കെതിരെയും പ്രതിഷേധമുയര്‍ന്നു.പുലിമലയിലെ അനധികൃത മണ്ണെടുപ്പ് തടയുക, പ്ലൈവുഡ് കമ്പനികള്‍ക്ക് നിയമം വിട്ട് ലൈസന്‍സ് നല്‍കിയ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ നടപടിയെടുക്കുക, എ.എം റോഡിലെ മുടിക്കരായി, പുന്നയം റോഡ് എന്നി ഭാഗങ്ങളിലെ വെള്ളക്കെട്ട് പരിഹരിയ്ക്കുക, കുറുപ്പംപടി രജിസ്റ്റര്‍ ഓഫീസില്‍ ജനങ്ങളെ ബുദ്ധിമുട്ടിയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ പ്രമേയങ്ങളും അവതരിപ്പിച്ചു.
വില്ലേജ് സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.പി രജീഷ് ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് സി.വി ഹാരീഷ് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് പി.എസ് സുബിന്‍, സി.പി.എം ഏരിയ കമ്മിറ്റി അംഗം ആര്‍.എം.രാമചന്ദ്രന്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി എസ് മോഹനന്‍, ഡി.വൈ.എഫ്.ഐ വില്ലേജ് ജോ. സെക്രട്ടറി അനില്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി അരുണ്‍ പ്രശോഭ് (സെക്രട്ടറി), സി.വി ഹരീഷ്‌കുമാര്‍ (പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.
മംഗളം 1.11.2012
No comments:
Post a Comment