പെരുമ്പാവൂര്‍: സോമില്‍ ഓണേഴ്‌സ് ആന്റ് പ്ലൈവുഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ പെരുമ്പാവൂരില്‍ ആശുപത്രി തുടങ്ങും.
അസോസിയേഷനുകീഴില്‍ രൂപീകരിച്ച സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ആശുപത്രി. വിവിധ പ്ലൈവുഡ് കമ്പനി തൊഴിലാളികള്‍ക്ക് ചെലവുകുറഞ്ഞ ചികിത്സാ സൗകര്യം ലഭ്യമാക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങള്‍ക്കും ഇതേ സേവനം ലഭിയ്ക്കും. ആശുപത്രി നടത്തിപ്പില്‍ നിന്ന് ലാഭം പ്രതീക്ഷിയ്ക്കുന്നില്ലെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികള്‍ക്ക് കൃത്യവും കര്‍ശനവും ആയ ആരോഗ്യ പ രിശോധന നടത്താനും ആശുപത്രി സ്ഥാപിക്കുന്നതിലൂടെ കഴിയും. അസോസിയേഷനു കീഴിലുള്ള വട്ടയ്ക്കാട്ടുപടി, അല്ലപ്ര, മുടിയ്ക്കല്‍ മാര്‍ക്കറ്റുകളില്‍ എത്തുന്ന ഓരോ ലോഡ് തടി വില്‍പ്പന സമയത്തും പത്ത് രൂപ വീതം അധികം ഈടാക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വലിയൊരു തുക സമാഹരിയ്ക്കാന്‍ കഴിഞ്ഞതായും ഭാരവാഹികള്‍ പറഞ്ഞു.
No comments:
Post a Comment