പെരുമ്പാവൂര്‍: കീഴില്ലം-കുറിച്ചിലക്കോട് റോഡ് തകര്‍ന്ന് കാല്‍നടയാത്രക്കാര്‍ക്കുപോലും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയായി.
കുറിച്ചിലക്കോട് കവല, പള്ളിക്ക് സമീപം, മയൂരപുരം റോഡിന് സമീപം, എസ്.ഡി കോണ്‍വെന്റിന് സമീപം, അകനാട് പള്ളുപ്പട്ടക്കവല, കൂട്ടുപുറം ക്ഷേത്രത്തിനു സമീപം, എല്‍.പി സ്കൂള്‍, ചുണ്ടക്കുഴി വളവ്, തൃക്കേപ്പടി, കുറുപ്പംപടി ബസ് സ്റ്റാന്റ്, രായമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് മുതല്‍ മാവിന്‍ചുവട് വരെയുള്ള ഭാഗം, തട്ടാംപുറംപടി, രായമംഗലം വായനശാലപ്പടി എന്നിവിടങ്ങളിലാണ് റോഡ് ഏറെ തകര്‍ന്നിട്ടുള്ളത്. റോഡിന്റെ പല ഭാഗങ്ങളിലും വന്‍കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്.
കെ.എസ്.ആര്.ടി.സി ബസുകള്‍ ഉള്‍പ്പെടെ മുപ്പതോളം ബസ് സര്‍വ്വീസുകളും സ്കൂള്‍ ബസുകളും മറ്റ് അനവധി വാഹനങ്ങളും സഞ്ചരിക്കുന്ന പ്രധാന റോഡാണ് ഇത്.
യഥാസമയം അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാലും മുപ്പതു ടണ്ണിലേറെ ഭാരം കയറ്റിയുള്ള ടോറസ്, ടിപ്പര്‍ വാഹനങ്ങളുടെ നിരന്തര ഗതാഗതവുമാണ് റോഡ് ഈ അവസ്ഥയിലാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഈ റോഡിനോട് അധികൃതര്‍ അലംഭാവം പുലര്‍ത്തുന്നതില്‍ നാട്ടുകാര്‍ക്ക് ശക്തമായ പ്രതിഷേധമാണുള്ളത്.
മംഗളം 7.11.2013
No comments:
Post a Comment