7.10.2008
പെരുമ്പാവൂറ്‍: യന്ത്രത്തകരാര്‍ പരിഹരിയ്ക്കുന്നതിന്നിടയില്‍ മാരുതി വാനിന് തീപിടിച്ചു. ജോലി ചെയ്തുകൊണ്ടിരുന്ന യുവാക്കള്‍ ഇറങ്ങി ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായം ഒഴിവായി. ഇന്നലെ വൈകിട്ട് 4.30-ന് പട്ടാലില്‍ ആര്‍.ടി.ഓഫീസിനടുത്താണ് അപകടം. സ്റ്റാര്‍ട്ടിങ്ങ് തകരാര്‍ പരിശോധിയ്ക്കുന്നതിന്നിടയില്‍ തീ കത്തിപ്പടരുകയായിരുന്നു. മാരുതി ഡീലറായ സായി സര്‍വീസിണ്റ്റെതാണ് വാഹനം. ഫയര്‍ ഓഫീസര്‍ കെ.വി സോമന്‍ നായരും സംഘവും എത്തിയാണ് തീയണച്ചത്. തീയണച്ചെങ്കിലും വാഹനം പൂര്‍ണമായി കത്തിനശിച്ചു.
No comments:
Post a Comment