പെരുമ്പാവൂര്‍: എറണാകുളം ജില്ലയിലെ രായമംഗലം ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ പെന്ഷന് പഞ്ചായത്തായി.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ വിലയിരുത്തലിന് ശേഷമാണ് രായമംഗലത്തിന് ഈ സ്ഥാനം ലഭിക്കുന്നത്. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ 11 ന് സംഘടിപ്പിക്കുന്ന വിപുലമായ യോഗത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞ് അറിയിച്ചു.
ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ ജി കാര്ത്തികേയന്, കെ.പി ധനപാലന് എം.പി, സാജുപോള്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
മംഗളം 1.12.2013
No comments:
Post a Comment