പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Wednesday, December 30, 2009

പെരുമ്പാവൂറ്‍ ന്യൂസ്‌ പുതുവത്സരം മുതല്‍ വീണ്ടും

സുഹൃത്തേ,
പെരുമ്പാവൂറ്‍ ന്യൂസ്‌ എന്ന പ്രാദേശിക വാര്‍ത്താ ബ്ളോഗ്‌ പുതുവത്സരം മുതല്‍ വീണ്ടും സജീവമാവുകയാണ്‌.
രണ്ടായിരത്തിയേഴ്‌ ഒക്ടോബറില്‍ തുടങ്ങിയ ഈ സംരംഭം നാളുകളായി അപ്ഡേറ്റ്‌ ചെയ്യാറില്ല. പെരുമ്പാവൂറ്‍ ന്യൂസ്‌ ലൈവാകണമെന്ന്‌ പല സുഹൃത്തുക്കളും പലകുറി ആവശ്യപ്പെട്ടിരുന്നു. പല കാരണങ്ങളാല്‍ അതിനായില്ല. ക്ഷമിയ്ക്കണം.
എന്നാല്‍, രണ്ടായിരത്തിപത്തു മുതല്‍ കഴിയുന്നതും മുടങ്ങാതെ പെരുമ്പാവൂരിലെ വിശേഷങ്ങള്‍ അറിയിയ്ക്കാനാണ്‌ ശ്രമം. നിങ്ങള്‍ ഓരോരുത്തരുടേയും, പ്രത്യേകിച്ച്‌ പെരുമ്പാവൂറ്‍ മേഖലയിലുള്ളവരുടെ ശ്രദ്ധയും പരിചരണവും പ്രതീക്ഷിയ്ക്കുകയാണ്‌.
വാര്‍ത്തകളില്‍ ഇടപെടുക എന്നാല്‍ കാലത്തോടു തന്നെ സംവദിയ്ക്കുക എന്നാണല്ലോ...നിങ്ങളുടെ കാലത്തോടും ചുറ്റുപാടുകളോടും ഇടപെടാനുള്ള വേദിയായി ഈ യത്നത്തെ ഉപയോഗപ്പെടുത്തുമെന്ന്‌ കരുതുന്നു.
സ്നേഹപൂര്‍വ്വം,
സുരേഷ്‌ കീഴില്ലം