പെരുമ്പാവൂര്‍: അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അഭിഭാഷകന്‍ അയല്‍വീട്ടിലെത്തിയ യുവാവിന്റെ ചെവി കടിച്ചു മുറിച്ചു.
കോതമംഗലം കൊടമുണ്ടക്കവല പുല്‍പ്രകുടിയില്‍ ശശിയുടെ മകന്‍ ശരത്തിന്റെ ചെവിയാണ് പെരുമ്പാവൂര്‍ ബാറിലെ അഭിഭാഷകനായ വിമല്‍കുമാര്‍ കടിച്ചെടുത്തത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും, കടിച്ചുമുറിച്ചെടുത്തതിനാല്‍ ചെവി വീണ്ടും തുന്നിച്ചേര്‍ക്കാന്‍ മുദ്ധിമുട്ടാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
ഒരു തടിമില്ലില്‍ സൂപ്പര്‍വൈസറായ ശരത്, വിമല്‍കുമാറിന്റെ തൊട്ടടുത്തുള്ള മാതൃസഹോദരിയുടെ വീട്ടില്‍ എത്തിയതായിരുന്നു. ഈ വീടിന്റെ മുറ്റത്ത് ടൈല്‍ പാകിയാല്‍ വെള്ളം കെട്ടുമെന്നതിന്റെ പേരിലാണ് ഇരുവീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായത്. വാക്കേറ്റത്തിനൊടുവിലാണ് വിമല്‍കുമാര്‍ ശരതിനെ ആക്രമിച്ചത്.
വിമല്‍കുമാറിന്റെ പിതാവ് ഗോപന്‍ ശരതിന്റെ പുറത്ത് ഇഷ്ടികകൊണ്ട് ഇടിച്ചതായും പിന്നീട് മുറിഞ്ഞുവീണ ചെവി എടുക്കാനാഞ്ഞപ്പോള്‍ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ശരത് പരാതി നല്‍കിയിട്ടുണ്ട്
മംഗളം 9.03.2014
No comments:
Post a Comment