പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Tuesday, August 28, 2012

തിരിച്ചറിയല്‍ കാര്‍ഡ് വിതരണം


പെരുമ്പാവൂര്‍: പ്രസ് ക്ലബിന്റെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം സെക്രട്ടറി യു.യു മുഹമ്മദ് കുഞ്ഞിന് നല്‍കി മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍വ്വഹിച്ചു. 
സാജുപോള്‍ എം.എല്‍.എ, മുന്‍ നിയമസഭ സ്പീക്കര്‍ പി.പി തങ്കച്ചന്‍, കോടനാട് ഡി.എഫ്.ഒ നാഗരാജന്‍, പ്രസ് ക്ലബ് വൈസ് പ്രസിഡന്റുമാരായ മനോജ് വെങ്ങോല, റഷീദ് മല്ലശ്ശേരി, ട്രഷറര്‍ കെ.ഇ നൗഷാദ്, സുരേഷ് കീഴില്ലം തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 28.08.2012

കല്ലില്‍ ക്ഷേത്രത്തില്‍ നിറപുത്തിരി; കതിര്‍ക്കറ്റ ചേര്‍ത്തലയില്‍ നിന്ന്


പെരുമ്പാവൂര്‍: പുരാതനമായ കല്ലില്‍ ഗുഹാക്ഷേത്രത്തില്‍ നിറപുത്തിരിയ്ക്ക് കതിര്‍ക്കറ്റ കിട്ടിയത് ചേര്‍ത്തലയില്‍ നിന്ന്.
വിളവെടുപ്പ് ഉത്സവമായ നിറപുത്തിരി ആഘോഷിയ്ക്കാനാണ് ഒരു കതിര്‍ കറ്റയെങ്കിലും സംഘടിപ്പിയ്ക്കാന്‍ ക്ഷേത്രഭാരവാഹികള്‍ നെട്ടോട്ടം നടത്തിയത്. പലയിടങ്ങളില്‍ അലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. നെല്‍കൃഷി മാത്രം ഇല്ല. പാലക്കാട്, പിറവം, കാലടി, ഊരക്കാട് തുടങ്ങിയ കേരളത്തിലെ നെല്ലുവിളയുന്ന പല വയലുകളിലും കതിരു തിരക്കി. നാമമാത്രമായി ചിലയിടങ്ങളില്‍ കൃഷി യുണ്ടെങ്കിലും അവിടെയൊന്നും നെല്ലു വിളയാറായിട്ടില്ല.
ഒടുവില്‍ കാര്‍ഷികോത്പന്ന രംഗത്തെ പ്രമുഖ വ്യാപാരിയായ തുണ്ടത്തില്‍ രാജുവിന്റെ ശ്രമഫലമായി ചേര്‍ത്തലയില്‍ നിന്നും ഒരു കറ്റ വരുത്തി. പാണാവള്ളി തളിയാപ്പറമ്പ്  ക്ഷേത്രത്തില്‍ നിറപുത്തിരിയ്ക്ക് വേണ്ടി പ്രത്യേകം കൃഷി ചെയ്ത വയലില്‍ നിന്നായിരുന്നു ഇത്.
വിളവെടുപ്പിനോടനുബന്ധിച്ച് ആഘോഷിയ്ക്കുന്ന സമൃദ്ധിയുത്സവമായ ഓണത്തോടനുബന്ധിച്ച് ഒരിടത്തും നെല്‍കൃഷി നടന്നിട്ടില്ലെന്ന ഞെട്ടിയ്ക്കുന്ന തിരിച്ചറിവില്‍ ക്ഷേത്രഭാരവാഹികള്‍ ഒരു തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. അടുത്ത നിറപുത്തിരി നടത്താനുള്ള കതിര് കൊയ്‌തെടുക്കാനായി ക്ഷേത്രവളപ്പില്‍ തന്നെ കൃഷിയിറക്കാന്‍. 

 മംഗളം 28.08.2012

Sunday, August 26, 2012

കോടനാട്‌ മൃഗശാല പുനസ്ഥാപിയ്ക്കും: മന്ത്രി ഗണേഷ്‌ കുമാര്‍

ആനക്കൂട്‌ നവീകരിയ്ക്കാന്‍ നിര്‍ദ്ദേശം

 പെരുമ്പാവൂര്‍: കോടനാട്ഗമൃഗശാല പുനസ്ഥാപിയ്ക്കാന്‍ അടിയന്തിര നടപടി സ്വീകരിയ്ക്കുമെന്ന്‌ വനംവകുപ്പ്‌ മന്ത്രി കെ.ബി ഗണേഷ്‌ കുമാര്‍ അറിയിച്ചു. സൂ അഥോറിറ്റി ഓഫ്‌ ഇന്ത്യയുടെ ചട്ടങ്ങള്‍ പാലിയ്ക്കാത്തതിനാലാണ്‌ ഇവിടത്തെ മിനി മൃഗശാല അടച്ചുപൂട്ടേണ്ടിവന്നത്‌. നിയമങ്ങള്‍ പാലിച്ചുകൊണ്ട്‌ മൃഗശാല പുനസ്ഥാപിയ്ക്കാനാണ്‌ പദ്ധതി. കോടനാട്‌ ആനക്കൂട്‌ അടിയന്തിരമായി നവീകരിയ്ക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
മലയാറ്റൂറ്‍ വനം ഡിവിഷണ്റ്റെ പുതിയ ഓഫീസ്‌ മന്ദിരത്തിണ്റ്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു പ്രസംഗിയ്ക്കുകയായിരുന്നു മന്ത്രി. അഭയാരണ്യം പദ്ധതിയുടെ മാസ്റ്റര്‍ പ്ളാന്‍ വിശദമായി പഠിയ്ക്കുമെന്നും പദ്ധതിയ്ക്ക്‌ വേണ്ടി അടുത്ത ബഡ്ജറ്റില്‍ പത്തുകോടി രൂപയെങ്കിലും അനുവദിയ്ക്കാന്‍ വേണ്ട നടപടി സ്വീകരിയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെ എട്ടേക്കര്‍ ഭൂമിയില്‍ ആനകള്‍ക്കും മറ്റു മൃഗങ്ങള്‍ക്കുമായി ആനപ്പുല്ല്‌ കൃഷി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോടനാടുള്ള വനംവകുപ്പിലെ ആനപ്പാപ്പാന്‍മാരെ സ്ഥിരപ്പെടുത്തുമെന്നും ഗണേഷ്‌ കുമാര്‍ ഉറപ്പു നല്‍കി. ചടങ്ങില്‍ സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
 വനശ്രീ വിപണന കേന്ദ്രം കെ.പി ധനപാലന്‍ എം.പിയും നക്ഷത്രവനം അഡ്വ. ജോസ്‌ തെറ്റയില്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. വനശ്രീ ഉല്‍പ്പന്നങ്ങളുടെ ആദ്യ വില്‍പ്പന ടി.യു കുരുവിള എം.എല്‍.എ നിര്‍വ്വഹിച്ചു. മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ മുഖ്യ അതിഥിയായി പങ്കെടുത്തു.
കൂവപ്പടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ പി.വൈ പൌലോസ്‌, പ്രിന്‍സിപ്പാള്‍ ചീഫ്‌ കണ്‍സര്‍വേറ്റര്‍ ഓഫ്‌ ഫോറസ്റ്റ്‌ ആര്‍ രാജരാജവര്‍മ്മ, അഡീഷണല്‍ പ്രിന്‍സിപ്പാള്‍ ചി.ഫ്‌ കണ്‍സര്‍വേറ്റര്‍ എന്‍.വി ത്രിവേദി ബാബു, ചീഫ്‌ കണ്‍സര്‍വേറ്റര്‍മാരായ ജുപ്പിഡി പ്രസാദ്‌, ഡോ. എച്ച്‌ നാഗേഷ്‌ പ്രഭു, മലയാറ്റൂറ്‍ ഡി.എഫ്‌.ഒ ബി.എന്‍ നാഗരാജന്‍, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ മേരിഗീത പൌലോസ്‌, ബ്ളോക്ക്‌ മെമ്പര്‍മാരായ വനജ ബാലകൃഷ്ണന്‍, ടി.ബി സന്തോഷ്‌, കൂവപ്പടി ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ ജാന്‍സി ജോര്‍ജ്‌, ജനപ്രതിനിധികളായ എം.വി ഡോമിനിങ്കോസ്‌, മായ കൃഷ്ണകുമാര്‍, കുഞ്ഞുമോള്‍ തങ്കപ്പന്‍, അന്നക്കുട്ടി പൌലോസ്‌, അജിതാ ദിവാകരന്‍, വി.ഐം ഷാജി, സിന്ധു അരവിന്ദ്‌, പി.ശിവന്‍, തങ്കപ്പന്‍ ചുങ്കാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
മംഗളം 26.08.2012

Thursday, August 23, 2012

ടാക്‌സി ഡ്രൈവറുടെ കൊലപാതകം: കൊലയാളികളെ മുരുകന്‍ തുണച്ചില്ലകൊലയാളികള്‍ തട്ടിയെടുത്ത ഹൈദര്‍ അലിയുടെ
ഇന്‍ഡിക്ക കാര്‍ കുറുപ്പംപടി സ്റ്റേഷനു മുന്നില്‍
 
പെരുമ്പാവൂര്‍: ശ്രീ മുരുകന്‍ തുണൈ...ടാക്‌സി ഡ്രൈവറെ മൃഗീയമായി കൊലപ്പെടുത്തിയ ശേഷം മോഷ്ടാക്കള്‍ കാറിന്റെ മുന്നിലും പിന്നിലും ആലേഖനം ചെയ്ത ഉപകാരസ്മരണ.
ഹൈദര്‍ അലിയുടെ ഇന്‍ഡിക്ക കാറിന്റെ മുന്‍ ഗ്ലാസിലും പിന്‍ഗ്ലാസിലും തമിഴിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടൊപ്പം 9249813923 എന്ന മൊബൈല്‍ നമ്പറും ചേര്‍ത്തിട്ടുണ്ട്. കേരളത്തിലെ ടാക്‌സി രജിസ്‌ട്രേഷന്‍ നമ്പര്‍ ചുരണ്ടിമാറ്റി ടി.എന്‍ 57 എച്ച് 6112 എന്ന നമ്പറും പതിപ്പിച്ചിരുന്നു. കോയമ്പത്തൂരു കൊണ്ടുപോയി കാര്‍ പൊളിച്ചുവില്‍ക്കാനായിരുന്നു പദ്ധതി.
എന്നാല്‍, കുറുപ്പംപടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാമിന്റെ നേതൃത്വത്തിലുള്ള അതിവേഗതയാര്‍ന്ന നേരന്വേഷണത്തില്‍ കൊലയാളികള്‍ക്ക് രക്ഷപ്പെടാനോ വാഹനം മറിച്ചുവില്‍ക്കാനോ പഴുതു കിട്ടിയില്ല. കുറുപ്പംപടി,പെരുമ്പാവൂര്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള പതിനഞ്ച് അംഗ അന്വേഷണ സംഘത്തിന് ഒരാഴ്ച ഊണും ഉറക്കവുമുണ്ടായിരുന്നില്ലെന്ന് പറഞ്ഞാല്‍, അത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ ശരി.
ആദ്യ സൂചകള്‍ പ്രകാരം തമിഴ് ചുവയുള്ള മലയാളത്തില്‍ സംസാരിയ്ക്കുന്ന സൂര്യ എന്നയാള്‍ക്ക് വേണ്ടിയാണ് പോലീസ് വല വിരിച്ചത്. സൂര്യ എന്നൊരാളില്ലെന്നും പ്രതി മണിയാണെന്നും വ്യക്തമായത് പിന്നീട്. ഇയാളേയും കൂട്ടാളികളേയും തേടി പോലീസ് പലവട്ടം ഇടുക്കി മലകള്‍ക്കു മുകളിലേയ്ക്ക് പാഞ്ഞു. തന്ത്രപരമായിരുന്നു നീക്കങ്ങള്‍ ഓരോന്നും. എന്നിട്ടും ഒരാള്‍ വഴുതി.പക്ഷെ, ഏതു നിമിഷവും ഇയാള്‍ കുടുങ്ങുമെന്ന് പോലീസ് പറയുന്നു.
കാടുവെട്ട് ജോലികളുമായി വായ്ക്കരയില്‍ വാടകയ്ക്ക് താമസിയ്ക്കാനെത്തിയ മണി മോഷണം തൊഴിലാക്കുകയായിരുന്നു. പെരുമ്പാവൂരില്‍ നിന്ന് മൊബൈല്‍ മോഷ്ടിച്ച കേസില്‍ ഇയാള്‍ മുമ്പു പിടിയിലായിട്ടുണ്ട്. മൂവാറ്റുപുഴ സബ് ജയിലില്‍ കഴിയുമ്പോഴാണ് സെബാസ്റ്റ്യനേയും ചിന്നരാജിനേയും പരിചയപ്പെട്ടത്. പുറത്തുവന്ന സെബാസ്റ്റ്യന്‍ ആക്രി കച്ചവടവും ചിന്നരാജ് ഹോട്ടല്‍ ജോലിയുമായി കഴിയുകയായിരുന്നു. ഇതിനിടയിലാണ് കാര്‍ തട്ടിയെടുക്കാനുള്ള പദ്ധതി തയ്യാറാക്കിയത്.
കൊലയാളികളെ പിടിച്ചതറിഞ്ഞ് പെരുമ്പാവൂര്‍, കുറുപ്പംപടി പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ വന്‍ജനാവലിയാണ് തടിച്ചുകൂടിയത്. ജനക്കൂട്ടം ഇടിച്ചുകയറിയതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷന്റെ മതില്‍ തകര്‍ന്നുവീഴുക വരെ ചെയ്തു.
റെക്കോര്‍ഡുവേഗതയില്‍ കൊലയാളികളെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നാട്ടുകാര്‍ വൈകുന്നേരത്തോടെ വന്‍സ്വീകരണം നല്‍കുകയും ചെയ്തു.
സി.ഐ ക്രിസ്പിന്‍ സാമിനു പുറമെ എസ്.ഐമാരായ എം.എ മുഹമ്മദ്, രാജു മാധവന്‍, വേണുഗോപാല്‍, പരീത് കെ.കെ, സീനിയര്‍ സി.പി.ഒ മാരായ നന്ദകുമാര്‍, സാബു.എം പീറ്റര്‍, രാജേഷ്, രഞ്ചന്‍, കാസിം, ജോയ് മത്തായി, എ.എസ്.ഐ മാരായ ജോസഫ്, ബേബി, സി.പി.ഒ മാരായ മുഹമ്മദ് ഇക്ബാല്‍, അനസ്, റെക്‌സ്, അനില്‍, വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

മംഗളം 23.08.2012


ടാക്‌സി ഡ്രൈവറുടെ കൊലപാതകം: മുഖ്യപ്രതികളായ മൂന്നുപേര്‍ അറസ്റ്റില്‍


ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ്
മണി
പെരുമ്പാവൂര്‍:  കാര്‍ തട്ടിയെടുക്കാന്‍ ടാക്‌സി ഡ്രൈവറെ തലയ്ക്കടിച്ചുകൊന്ന് പെട്രോളൊഴിച്ച് കത്തിച്ച കേസിലെ മുഖ്യപ്രതികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് അറസ്റ്റ്.
പള്ളിവാസല്‍ പോതമേട് സി.എസ്.ഐ പള്ളിയ്ക്ക് സമീപം താമസിയ്ക്കുന്ന ഗണേശന്റെ മകന്‍ ശെല്‍വിന്‍ എന്ന മണി (25), തമിഴ്‌നാട് തൃശ്‌നാപ്പിള്ളി സ്വദേശികളായ വിളയൂര്‍ അമ്മന്‍കോവില്‍ തെരുവില്‍ ആരോഗ്യസാമിയുടെ മകന്‍ സെബാസ്റ്റ്യന്‍ (45), ലാല്‍ഗുഡി താലൂക്കില്‍ അന്‍പഴകന്റെ മകന്‍ ചിന്നന്‍ എന്നുവിളിയ്ക്കുന്ന ചിന്നരാജ് (20) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ശിവ എന്നയാളെ പിടികിട്ടാനുണ്ട്.
കഴിഞ്ഞ സ്വാതന്ത്യദിനത്തില്‍ പുലര്‍ച്ചെയാണ്  പുല്ലുവഴിയ്ക്കടുത്ത് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പാതി കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം, ടൗണിലെ ടാക്‌സി ഡ്രൈവറായ മൗലൂദ് പുര തച്ചിരുകുടി പൊട്ടേക്കാട്ടില്‍ വീട്ടില്‍ ഹൈദര്‍ അലി(46) യുടെതാണെന്ന് ഉച്ചയോടെ തിരിച്ചറിഞ്ഞു.
സെബാസ്റ്റ്യന്‍ 
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കേവലം ഒരാഴ്ചയ്ക്കുള്ളില്‍ പ്രതികള്‍ പോലീസ് കസ്റ്റഡിയിലായത്. ഹൈദര്‍ അലിയുടെ കാറും കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കൊല നടന്നത് നെല്ലിമോളത്തു നിന്നും  പുല്ലുവഴി തായ്ക്കരച്ചിറയിലേയ്ക്കുള്ള ഇടറോഡിലായതിനാല്‍ സ്ഥലപരിചയമുള്ളവരാണ് പ്രതികളെന്ന് വ്യക്തമായി. ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിയ്ക്കുന്ന യുവാവാണ് ഹൈദര്‍ അലിയെ ഇടുക്കി പൂപ്പാറയിലേയ്ക്ക് ഓട്ടം വിളിച്ചത്. ഇയാള്‍ കുറുപ്പംപടി സ്റ്റാന്റിലാണ് ആദ്യം കാര്‍ വിളിയ്ക്കാനെത്തിയത്. ഇവിടെ നിന്ന് കിട്ടാത്തതിനാല്‍ പെരുമ്പാവൂരിലെത്തുകയായിരുന്നു. വായ്ക്കര സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ഇയാളെ പല ടാക്‌സി ഡ്രൈവര്‍മാരും കണ്ടാല്‍ തിരിച്ചറിയുമായിരുന്നു.
ഇവര്‍ നല്‍കിയ സൂചനകള്‍ പ്രകാരം പോലീസ് തയ്യാറാക്കിയ രേഖാചിത്രം വായ്ക്കരയില്‍ പലരും തിരിച്ചറിഞ്ഞു. കാടുവെട്ടല്‍ ജോലികളുമായി വായ്ക്കരയില്‍ താമസിച്ചിരുന്ന മണിയിലേയ്ക്ക് അന്വേഷണമെനത്തുന്നത് അങ്ങനെയാണ്.
പൂപ്പാറയിലേയ്ക്ക് പോകുന്നതിനിടയില്‍ വഴിയ്ക്ക് വച്ചാണ് മറ്റു മൂന്നുപേര്‍ കാറില്‍ കയറുന്നത്. സുഹൃത്തുക്കളാണെന്നും തേനിയിലേയ്ക്ക് പോകുന്നവരാണെന്നുമാണ് മണി ഹൈദര്‍ അലിയോട് പറഞ്ഞത്. പൂപ്പാറയില്‍ നിന്ന് നെടുങ്കണ്ടം സ്വദേശിനിയായ ഭാര്യ പുഷ്പയുമൊത്ത് ചിന്നമണ്ണൂരിലെ ബന്ധുവീട്ടില്‍ പോയ മണി തിരികെ വരുമ്പോള്‍ ഭാര്യയെ പൂപ്പാറയില്‍ ഇറക്കി, ബസ് കയറ്റി നെടുങ്കണ്ടത്തേയ്ക്ക് വിടുകയായിരുന്നു.
ചിന്നരാജ്
പൂപ്പാറയില്‍ ഇറങ്ങിയ സഹപ്രതികള്‍ തിരിച്ചുവരുമ്പോള്‍ വീണ്ടും ഒപ്പംചേര്‍ന്നു. പതിനഞ്ചിന് പുലര്‍ച്ചെ തായ്ക്കരച്ചിറ  കോട്ടപ്പുറം കോളനിയ്ക്ക് സമീപത്തു വീടെത്തിയെന്നു പറഞ്ഞാണ് കാര്‍ നിര്‍ത്തിച്ചത്. കാറിന്റെ ഡിക്കിയില്‍ യാത്രക്കാരുടേതായി എന്തെങ്കിലുമുണ്ടോയെന്ന് പരിശോധിയ്ക്കുന്നതിനിടയില്‍ ചിന്നരാജ് ഹൈദര്‍ അലിയുടെ തലയ്ക്ക് ചുറ്റികയ്ക്ക് അടിയ്ക്കുകയായിരുന്നു. തലപൊത്തി മലര്‍ന്നു വീഴുന്നതിന്നിടയില്‍ സെബാസ്റ്റ്യന്‍ കമ്പിവടിയ്ക്ക് മുഖത്തടിച്ചു. നിലത്തു വീണ ഹൈദറിന്റെ മരണം ഉറപ്പാക്കാന്‍ കഴുത്തില്‍ കയറിട്ടു മുറുക്കി. പിന്നീട് കാറിലെ ടര്‍ക്കിയെടുത്ത് മുഖത്തിട്ട ശേഷം കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് സിഗററ്റ് ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തി.
വാഹനതതിന്റെ ലോണ്‍ അടയ്ക്കാന്‍ കരുതിയിരുന്ന പതിനായിരം രൂപയും ഹൈദറിന്റെ സ്വര്‍ണ്ണ മോതിരവും കൊലയാളികള്‍ കവര്‍ന്നു. ഇതില്‍ എണ്ണായിരം രൂപ മണിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മോതിരം പിടികിട്ടാനുള്‌ല ശിവയുടെ പക്കലാണ്. കാര്‍ തമിഴ്‌നാട്ടിലെ കമ്പത്തുനിന്നാണ് കണ്ടെത്തിയത്. ടാക്‌സി രജിസ്‌ട്രേഷനിലുള്ള കേരള നമ്പര്‍ മാറ്റി തമിഴ്‌നാട് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നമ്പറിന്റെ സ്റ്റിക്കര്‍ പതിപ്പിച്ചിരുന്നു. കൂടാതെ തമിഴ് വാചകങ്ങളുള്ള സ്റ്റിക്കറുകള്‍ കാറിന്റെ ഗ്ലാസിലും പതിപ്പിച്ചിരുന്നു. കാറിനു പുറമെ ഇവര്‍ പലപ്പോഴായി മോഷ്ടിച്ച നാലു ബൈക്കുകളും കണ്ടെത്തിയിട്ടുണ്ട്.
പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്റെ മേല്‍നോട്ടത്തില്‍ കുറുപ്പംപടി സി.ഐ ക്രിസ്പിന്‍ സാമിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
മംഗളം 23.08.2012


ജന്മഭൂമി ദിനപത്രത്തിന് എ.കെ ഹരിദാസ് രൂപകല്പന ചെയ്ത പുതിയ ലിപി
ദക്ഷിണേന്ത്യയിലെ പ്രമുഖ ബ്രാന്റിങ്ങ് കണ്‍സള്‍ട്ടന്റായ
എ കെ ഹരിദാസ്
പെരുമ്പാവൂര്‍ സ്വദേശിയാണ്.
 ഹരിദാസിന് അഭിനന്ദനങ്ങള്‍


Sunday, August 19, 2012

കുറുപ്പംപടിയില്‍ ഏഴു മാസത്തിനകം രണ്ടു കൊലപാതകങ്ങള്‍

തുമ്പുകിട്ടാതെ പോലീസ്‌

 പെരുമ്പാവൂര്‍: കുറുപ്പംപടി പോലീസ്‌ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഏഴു മാസത്തിനകം ഇത്‌ രണ്ടാമത്തെ കൊലപാതകം. ആദ്യകൊലപാതകം സംബന്ധിച്ച അന്വേഷണം വഴിമുട്ടി നില്‍ക്കെയാണ്‌ ടാക്സി ഡ്രൈവറുടെ അരുംകൊല. 
ഈ സ്വാതന്ത്യ്രദിനത്തിലാണ്‌ നാടിനെ നടുക്കി പെരുവഴിയില്‍ പാതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്‌. പെരുമ്പാവൂറ്‍ ടാക്സി സ്റ്റാണ്റ്റിലെ ഡ്രൈവര്‍ മൌലൂദ്പുര തച്ചിരുകുടി പൊട്ടേക്കാട്ടില്‍ ഹൈദര്‍ അലി (46) യാണ്‌ കൊല്ലപ്പെട്ടതെന്ന്‌ ഉച്ചയ്ക്ക്‌ ശേഷമാണ്‌ തിരിച്ചറിഞ്ഞത്‌. ദൃക്സാക്ഷികളോ തെളിവുകളോ ഇല്ലാതെ നടന്ന കൊലപാതകത്തിണ്റ്റെ പിന്നിലുള്ളവരെ കണ്ടെത്താനുള്ള പോലീസിണ്റ്റെ അന്വേഷണം ശൂന്യതയില്‍ നിന്നാണ്‌ തുടങ്ങുന്നത്‌. 
ഇക്കഴിഞ്ഞ ജനുവരി 22-നാണ്‌ വേങ്ങൂറ്‍ കോഴിക്കോട്ടുകുളങ്ങര മാമന്‍ എസ്റ്റേറ്റിന്‌ നടുവിലുള്ള ഹില്‍വ്യു ബംഗ്ളാവിണ്റ്റെ ഔട്ഠൌസിനു മുന്നില്‍ ഒരു യുവാവ്‌ മരിച്ച്‌ കിടന്നത്‌. എസ്റ്റേറ്റ്‌ സൂപ്പര്‍ വൈസര്‍ ഇടുക്കി പന്ന്യാര്‍കുട്ടി പൊന്‍മുടി അമ്പഴത്താല്‍ വീട്ടില്‍ ടിനു തോമസ്‌ (34) ആയിരുന്നു അത്‌. അറുപതേക്കറോളം വരുന്ന എസ്റ്റേറ്റിന്‌ നടുക്ക്‌ നടന്ന കൊലപാതകം പുറംലോകമറിഞ്ഞില്ല. അഞ്ചോളം വെട്ടേറ്റായിരുന്നു ടിനുവിണ്റ്റെ മരണം. കഴുത്ത്‌ അറ്റുപോകാറായ നിലയിലായിരുന്നു. പിറ്റേന്ന്‌ പാഴ്മരങ്ങള്‍ വാങ്ങാനെത്തിയ യുവാവാണ്‌ പൂര്‍ണ നഗ്നനായി കിടന്ന ടിനുവിണ്റ്റെ മൃതദേഹം കാണുന്നത്‌. 
റൂറല്‍ എസ്‌.പി കെ.പി ഫിലിപ്പിണ്റ്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച്‌ അന്വേഷണം തുടങ്ങിയെങ്കിലും ഫലമുണ്ടായില്ല. ജനവാസം കുറഞ്ഞ മേഖലയില്‍ നടന്ന കൊലപാതകത്തിനു പിന്നിലുള്ളവരെ കണ്ടെത്താന്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പോലീസിനായില്ല. പൂര്‍വ്വ വൈരാഗ്യമാകാം കൊലപാതകത്തിന്‌ കാരണമെന്ന നിഗമനത്തിനപ്പുറം, കാര്യക്ഷമമായ അന്വേഷണം വഴിമുട്ടി. 
കേസുകളുടെ ബാഹുല്യവും ആള്‍ ബലത്തിണ്റ്റെ കുറവും ഉയര്‍ത്തിക്കാട്ടി, എസ്റ്റേറ്റ്‌ സൂപ്പര്‍വൈസറുടെ കൊലപാതക കേസ്‌ അന്വേഷണത്തില്‍ നിന്ന്‌ ലോക്കല്‍ പോലീസ്‌ തലയൂരിയത്‌ ആഴ്ചകള്‍ക്ക്‌ മുമ്പാണ്‌. ഈ കേസിണ്റ്റെ അന്വേഷണം ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ്‌ ഏറ്റെടുത്തിരിയ്ക്കുന്നത്‌. 

മംഗളം 19.08.2012

ടാക്സി ഡ്രൈവറുടെ കൊലപാതകം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

 കാര്‍ വാടകയ്ക്ക്‌ വിളിച്ച യുവാവിണ്റ്റെ രേഖാചിത്രം തയ്യാറാക്കും 

പെരുമ്പാവൂര്‍ :ടാക്സി ഡ്രൈവറെ കൊന്ന്‌ കാര്‍ തട്ടിയെടുത്ത സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ പോലീസ്‌ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ടൌണില്‍ നിന്ന്‌ കാര്‍ ഓട്ടം വിളിച്ച യുവാവിണ്റ്റെ രേഖാചിത്രം തയ്യാറാക്കി കേസിണ്റ്റെ തുമ്പു കണ്ടെത്താനും ശ്രമം തുടങ്ങി. 
പെരുമ്പാവൂര്‍  ഡിവൈ.എസ്‌.പി കെ ഹരികൃഷ്ണണ്റ്റെ നേതൃത്വത്തില്‍ കുറുപ്പംപടി, പെരുമ്പാവൂറ്‍ സ്റ്റേഷനുകളില്‍ നിന്നുള്ള ഏഴ്‌ അംഗങ്ങളാണ്‌ അന്വേഷണ സംഘത്തിലുള്ളത്‌. സൈബര്‍ സെല്ലിണ്റ്റെ നേതൃത്വത്തിലാണ്‌ രേഖാചിത്രം തയ്യാറാക്കുക. കുറുപ്പംപടി ടാക്സി സ്റ്റാണ്റ്റിലും പിന്നീട്‌ പെരുമ്പാവൂറ്‍ സ്റ്റാണ്റ്റിലും എത്തി കാര്‍ ഓട്ടം വിളിച്ച യുവാവിനെ ഇരു സ്റ്റാണ്റ്റുകളിലേയും ഡ്രൈവര്‍മാര്‍ കണ്ടാല്‍ തിരിച്ചറിയും. ഇവരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചായിരിയ്ക്കും ചിത്രം തയ്യാറാക്കുന്നത്‌. ഇയാളെ തിരിച്ചറിഞ്ഞാല്‍ അന്വേഷണം നിര്‍ണ്ണായക ഘട്ടം പിന്നിടും.
 അടിമാലി പൂപ്പാറയിലേയ്ക്ക്‌ ഓട്ടം പോയ ഹൈദര്‍ അലി രാത്രി പതിനൊന്നരയ്ക്ക്‌ ഭാര്യയ്ക്ക്‌ ഫോണ്‍ ചെയ്തിരുന്നു. മടങ്ങി വരികയാണെന്നും പുലര്‍ച്ചെ മൂന്നരയോടെ വീട്ടിലെത്തുമെന്നും അറിയിയ്ക്കാനായിരുന്നു, ഇത്‌. എന്നാല്‍, ഒരു മണിയ്ക്ക്‌ ശേഷം ഹൈദര്‍ അലിയുടെ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്ത നിലയിലായി. 
പിന്നീട്‌ പുല്ലുവഴിയ്ക്ക്‌ സമീപം നെല്ലിമോളം-തായ്ക്കരച്ചിറങ്ങര റോഡില്‍ ഹൈദര്‍ അലിയുടെ മൃതദേഹമാണ്‌ കണ്ടത്‌. മുഖത്തും നെഞ്ചിലും തുണിയിട്ട ശേഷം പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച നിലയിലായിരുന്നു മൃതദേഹം. മൂര്‍ച്ഛയില്ലാത്ത എതോ ആയുധം ഉപയോഗിച്ച്‌ തലയ്ക്ക്‌ അടിച്ച്‌ കൊല ചെയ്തതായാണ്‌ പോലീസിണ്റ്റെ നിഗമനം.
 തലയിലും മുഖത്തും മുറിവുകളുണ്ടായിരുന്നു. താടിയെല്ല്‌ തകര്‍ന്നിരുന്നതായും പരിശോധനയില്‍ വ്യക്തമായി. കൊലചെയ്ത ശേഷം, മൃതദേഹം കത്തിച്ചിരിയ്ക്കുമെന്നാണ്‌ കരുതുന്നത്‌. ആളെ തിരിച്ചറിയാന്‍ കഴിയാത്ത വിധം മുഖവും നെഞ്ചും കത്തിക്കരിഞ്ഞിരുന്നു. 
 ടവറുകള്‍ കേന്ദ്രീകരിച്ച്‌ ഹൈദര്‍ അലിയുടെ മൊബൈല്‍ ഉപയോഗം പരിശോധിച്ചതില്‍ നിന്നും ഇയാള്‍ ഇടുക്കിയിലെത്തിയിരുന്നുവെന്ന്‌ വ്യക്തമായിട്ടുണ്ട്‌. ഭാര്യയെ പൂപ്പാറയില്‍ നിന്ന്‌ വായ്ക്കരയിലേയ്ക്ക്‌ കൊണ്ടുവരാന്‍ എന്നു പറഞ്ഞാണ്‌ യുവാവ്‌ കാര്‍ ഓട്ടം വിളിച്ചത്‌. എന്നാല്‍, വായ്ക്കര ഭാഗത്തു നിന്ന്‌ ഇങ്ങനെയൊരു യുവാവിനെ പറ്റിയോ, അയാളുടെ പൂപ്പാറയിലുള്ള ഭാര്യയെ പറ്റി സൂചനകള്‍ ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ കാര്‍ വാടകയ്ക്ക്‌ വിളിച്ച യുവാവിനെ കണ്ടെത്തിയാല്‍ അന്വേഷണത്തിണ്റ്റെ ഗതിമാറുമെന്ന്‌ പോലീസ്‌ കരുതുന്നു.
 കൊലപാതകത്തിനു പിന്നിലുള്ള ലക്ഷ്യം കാര്‍ മോഷണം മാത്രമാണെന്ന്‌ ഇനിയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വാഹനമോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ്‌ പ്രധാനമായും അന്വേഷണം. ഹൈദര്‍ അലിയുടെ കെ.എല്‍ 40 ഡി 3846 നമ്പറിലുള്ള വെളുത്ത ഇന്‍ഡിക്ക കാര്‍ കണ്ടെത്തുന്നതിനായി അന്തര്‍ സംസ്ഥാനതലത്തില്‍ പോലീസ്‌ വലവിരിച്ചിട്ടുണ്ട്‌. 

മംഗളം 19.08.2012

കാറും മിനിലോറിയും കൂട്ടിമുട്ടി വെങ്ങോല ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ മരിച്ചു; മൂന്നുപേര്‍ക്ക്‌ പരുക്ക്‌

പെരുമ്പാവൂര്‍ : ആലുവ-മൂന്നാര്‍ റോഡില്‍ കാറും മിനിലോറിയും കൂട്ടിമുട്ടി വെങ്ങോല ഗ്രാമപഞ്ചായത്ത്‌ അംഗം മരിച്ചു. മൂന്നുപേര്‍ക്ക്‌ പരുക്ക്‌.
വെങ്ങോല ഗ്രാമപഞ്ചായത്ത്‌ ഇരുപതാം വാര്‍ഡ്‌ അംഗവും ഡി.സി.സി അംഗവുമായ പോഞ്ഞാശ്ശരി കെ.എസ്‌ കുഞ്ഞുമുഹമ്മദ്‌ (55) ആണ്‌ മരിച്ചത്‌. കോതമംഗലം ഇരമല്ലൂറ്‍ സ്വദേശി ഇബ്രാഹിം (23), അന്യസംസ്ഥാന തൊഴിലാളികളായ പത്മദാക്ഷ ഫര്‍ദാന്‍ (24), സത്യറാം (30) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. 
ഇന്നലെ ഉച്ചയ്ക്ക്‌ 12.50-ന്‌ തണ്ടേക്കാട്‌ എം.എച്ച്‌ കവലയിലായിരുന്നു അപകടം. കുഞ്ഞുമുഹമ്മദ്‌ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ്‌ കാറിണ്റ്റെ ടയര്‍ പഞ്ചറായതാണ്‌ അപകടകാരണം. നിയന്ത്രണം വിട്ട്‌ വെട്ടിത്തിരിഞ്ഞ കാറില്‍ തൊട്ടുപിന്നില്‍ തുകല്‍ ഉത്പന്നങ്ങളുമായി പോവുകയായിരുന്ന മിനിലോറി ഇടിയ്ക്കുകയായിരുന്നു. ഇരുവാഹനങ്ങളുടേയും മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. 
 തലയ്ക്ക്‌ മുറിവേല്‍ക്കുകയും കാല്‍മുട്ടിന്‌ ഒടിവ്‌ സംഭവിയ്ക്കുകയും ചെയ്ത കുഞ്ഞുമുഹമ്മദിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട്‌ ആറുമണിയോടെ മരണം സംഭവിയ്ക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ഹൃദായാഘാതമോ, നെഞ്ചിലേറ്റ ക്ഷതമോ ആകാം മരണകാരണമെന്ന്‌ കരുതുന്നു.
 മറ്റു മൂന്നുപേരും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലാണ്‌. ഇതില്‍ മാരകമായി പരുക്കേറ്റ പത്മദാക്ഷ ഫര്‍ദാന്‌ അടിയന്തിര ശസ്ത്രക്രിയ നടത്തി. കുഞ്ഞുമുഹമ്മദിണ്റ്റെ ഭാര്യ സുബൈദ. മക്കള്‍: ഷാനി, ആരിഫ്‌, ഷഫീക്ക്‌. മരുമക്കള്‍: അന്‍സാര്‍, സുറുമി, ഷെറിന്‍. സംസ്കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ പോഞ്ഞാശ്ശേരി മുസ്ളിം ജുമാ മസ്ജിദില്‍

മംഗളം 19.08.2012

Friday, August 17, 2012

ഇരുപത്തിയേഴാം രാവില്‍ ഷാഹിദ കാത്തിരുന്നു; തേടിയെത്തിയത്‌ ദുരന്തവാര്‍ത്ത

പെരുമ്പാവൂര്‍: :ഇരുപത്തിയേഴാം രാവ്‌ ഉറക്കമിളപ്പിണ്റ്റേതാണ്‌. .
പുണ്യമാസത്തിണ്റ്റെ ഒടുവിലെ പത്തുരാവുകളില്‍ പ്രധാനപ്പെട്ട ആ രാത്രിയില്‍ ഷാഹിദയും ഉറങ്ങിയില്ല. 
പതിനൊന്നരയോടെ ഹൈദര്‍ അലി അവളെ വിളിച്ചു. തിരിച്ചുപോരികയാണ്‌. പുലര്‍ച്ചെ മൂന്നു മണിയോടെ വീട്ടിലെത്തും. 
നോമ്പുകാലമായതോടെ, രാത്രി എവിടെ ഓട്ടത്തിനു പോയാലും ഹൈദര്‍ നോമ്പുതുറയ്ക്ക്‌ മുമ്പ്‌ വീട്ടിലെത്തുമായിരുന്നു. 
ബുധനാഴ്ച ഉച്ചകഴിഞ്ഞ്‌ രണ്ടരയ്ക്ക്‌ അടിമാലിയിലേയ്ക്ക്‌ ഓട്ടം പോവുകയാണെന്നാണ്‌ ഹൈദര്‍ ഭാര്യയെ വിളിച്ച്‌ പറഞ്ഞത്‌. രാത്രി ഒരു മണിയ്ക്ക്‌ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌. പലവട്ടം വിളിച്ചെങ്കിലും ഹൈദര്‍ ഫോണ്‍ എടുത്തില്ല. എങ്കിലും, ഭര്‍ത്താവ്‌ ഇനിയൊരിയ്ക്കലും അവളുടെ ഫോണ്‍ എടുക്കില്ലെന്ന്‌ ഷാഹിദ ഒരിയ്ക്കലും വിചാരിച്ചിരുന്നില്ല.
പതിനഞ്ചു വര്‍ഷം മുമ്പ്‌ ഹൈദര്‍ അലിയും ഷാഹിദയും പ്രണയിച്ചാണ്‌ വിവാഹം കഴിച്ചത്‌. ഇരുവരുടേയും വീടുകള്‍ തമ്മിലുള്ള അകലം ഒരു കിലോമീറ്ററില്‍ താഴെ. ഇടവഴിയിലും സ്കൂള്‍ വളപ്പിലും പരസ്പരം കണ്ട്‌, വളര്‍ന്ന പ്രണയം വിവാഹത്തിലെത്തി.
 പിന്നീട്‌ നല്ല ജീവിതം കരുപ്പിടിപ്പിയ്ക്കാനാണ്‌ ഹൈദര്‍ പ്രവാസിയായത്‌. മണലാരണ്യത്തില്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണം ഉപയോഗിച്ച്‌ അയാള്‍ ഒരു പുത്തന്‍ കാറു വാങ്ങി. ഉപജീവനത്തിനായി. എന്നാല്‍, ആ കാര്‍ തന്നെ ഹൈദറിണ്റ്റെ ജീവനെടുക്കാനുള്ള നിമിത്തമായത്‌ ദുര്‍വ്വിധി.
 മൂന്നു പെണ്‍കുട്ടികളില്‍ ഇളയ ആളായതിനാല്‍ ഷാഹിദയ്ക്കായിരുന്നു വീടിണ്റ്റെ അവകാശം. എന്നാല്‍, ആ വീട്ടില്‍ താമസിയ്ക്കാന്‍ ഹൈദറിണ്റ്റെ അഭിമാനം സമ്മതിച്ചില്ല. വീടും പുരയിടവും വിറ്റ്‌ ഭാര്യാസഹോദരിമാര്‍ക്കുള്ള വീതം പരാതിയ്ക്കിടയില്ലാതെ നല്‍കി എഴിപ്രം മുള്ളന്‍ കുന്നിലേയ്ക്ക്‌ താമസം മാറ്റുകയായിരുന്നു. ഹൈദറിനെ കുറിച്ച്‌ ആര്‍ക്കും മോശമായി ഒന്നും പറയാനില്ല. നാട്ടുകാര്‍ക്കും ടാക്സി സ്റ്റാണ്റ്റിലെ മറ്റു ഡ്രൈവര്‍മാര്‍ക്കും. 
ആര്‍ക്കും എന്തും സഹായവും ചെയ്യാന്‍ അയാള്‍ എപ്പോഴും തയ്യാറായിരുന്നു. ആ മനസ്സു തന്നെയാണ്‌ ഹൈദറിന്‌ വിനയായതും. അപരിചിതനായ യുവാവ്‌ ഓട്ടം വിളിച്ചപ്പോള്‍ മറ്റു ഡ്രൈവര്‍മാരൊന്നും പോകാന്‍ തയ്യാറായില്ല. കുറുപ്പംപടി സ്റ്റാണ്റ്റില്‍ നിന്നും ഈ യുവാവ്‌ ടാക്സി വിളിയ്ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, സുഖമില്ലാത്ത ഭാര്യയെ നാട്ടിലേയ്ക്ക്‌ കൊണ്ടുവരാന്‍ എന്നയാള്‍ പറഞ്ഞപ്പോള്‍ ഹൈദര്‍ ഓട്ടംപോകാന്‍ തയ്യാറാവുകയായിരുന്നു.
പിറ്റേന്ന്‌, വഴിയോരത്ത്‌ പാതിക്കത്തി ഹൈദര്‍ കിടന്നപ്പോഴും വീട്ടുകാര്‍ ഒന്നുമറിഞ്ഞില്ല. ഏകമകന്‍ ത്വല്‍ഹത്ത്‌ സ്കൂളില്‍ പരീക്ഷയ്ക്ക്‌ പോയി. വൈകുന്നതിലുള്ള ആധിയോടെ ഷാഹിദ കാത്തിരുന്നു. ഒടുവില്‍, അവളുടെ കാതിലുമെത്തി ആ ദുരന്തവാര്‍ത്ത. 
 ഹൈദര്‍ അലി ഇനിയങ്ങോട്ട്‌ അവള്‍ക്കൊപ്പമില്ല. 
മംഗളം 17.08.2012

ല്‍ പെരുമ്പാവൂരില്‍ ടാക്സി ഡ്രൈവറെ കൊന്ന്‌ കാര്‍ തട്ടിയെടുത്തു

മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ 

പെരുമ്പാവൂര്‍: ടാക്സി ഡ്രൈവറെ കൊന്ന്‌ കാര്‍ തട്ടിയെടുത്തു.
 വാഴക്കുളം പള്ളിക്കവല മൌലൂദ്പുര തച്ചിരുകുടി പൊട്ടേക്കാട്ടില്‍ ഹൈദര്‍ അലി (46) യെയാണ്‌ കൊലപ്പെടുത്തിയത്‌. പുല്ലുവഴിയ്ക്കടുത്ത്‌ നെല്ലിമോളത്തുനിന്ന്‌ തായ്ക്കരച്ചിറയിലേയ്ക്കുള്ള പഞ്ചായത്ത്‌ റോഡില്‍ കോട്ടപ്പുറം കോളനിയ്ക്ക്‌ സമീപമാണ്‌ മൃതദേഹം കണ്ടത്‌. മുഖവും നെഞ്ചും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 
ബുധനാഴ്ച ഉച്ച കഴിഞ്ഞ്‌ രണ്ടരയോടെയാണ്‌ ഇരുപത്തിയഞ്ച്‌ വയസ്‌ പ്രായം തോന്നിയ്ക്കുന്ന യുവാവ്‌ പെരുമ്പാവൂറ്‍ സ്റ്റാണ്റ്റില്‍ നിന്ന്‌ ഹൈദര്‍ അലിയെ ഓട്ടം വിളിയ്ക്കുന്നത്‌. അടിമാലി പൂപ്പാറയില്‍ നിന്ന്‌ സുഖമില്ലാത്ത ഭാര്യയെ നാട്ടിലേയ്ക്ക്‌ കൊണ്ടുവരാന്‍ വേണ്ടിയെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്‌. രാത്രി പതിനൊന്നിന്‌ താന്‍ അടിമാലിയില്‍ നിന്ന്‌ മടങ്ങുകയാണെന്നും പുലര്‍ച്ചെ മൂന്നു മണിയോടെ വീട്ടിലെത്തുമെന്നും ഹൈദര്‍ ഭാര്യയെ വിളിച്ച്‌ പറഞ്ഞിരുന്നു. എന്നാല്‍ ഒരു മണിയ്ക്ക്‌ ശേഷം ഹൈദറിണ്റ്റെ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്ത നിലയിലായി. പിന്നീട്‌ പാതി കത്തിക്കരിഞ്ഞ നിലയിലുള്ള ശവശരീരമാണ്‌ കാണുന്നത്‌. 
 കഴുത്തില്‍ കയറിട്ടുമുറുക്കി കൊലചെയ്ത ശേഷം ഇവിടെ കൊണ്ടുവന്ന്‌, മുഖത്ത്‌ തുണിയിട്ട ശേഷം പെട്രോള്‍ ഉപയോഗിച്ച്‌ കത്തിയ്ക്കുകയായിരുന്നുവെന്നാണ്‌ പ്രാഥമിക നിഗമനം. തൊട്ടടുത്ത വൃക്ഷത്തലപ്പുകളും മൃതദേഹം കിടന്ന ഭാഗത്തെ പുല്ലും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഹൈദറിണ്റ്റെ കൈയ്യില്‍ കെട്ടിയിരുന്ന ഗോള്‍ഡന്‍ കളര്‍ ആക്വറേറ്റ്‌ കമ്പനിയുടെ വാച്ച്‌ കണ്ടാണ്‌ സുഹൃത്തുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്‌. കാലിലെ ആണിരോഗവും അടയാളമായി. 
വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്ന ഹൈദര്‍ രണ്ടു വര്‍ഷം മുമ്പാണ്‌ നാട്ടിലെത്തിയത്‌. പിന്നീട്‌ പുതിയ ഇന്‍ഡിക്ക കാര്‍ വാങ്ങി ടാക്സി ഡ്രൈവറാവുകയായിരുന്നു. മൌലൂദ്പുരയില്‍ നിന്ന്‌ ഭാര്യയ്ക്ക്‌ ലഭിച്ച വീടും സ്ഥലവും വിറ്റ്‌ രണ്ടു വര്‍ഷം മുമ്പാണ്‌ എഴിപ്രം മുള്ളന്‍കുന്നിലേയ്ക്ക്‌ താമസം മാറ്റിയത്‌. 
 കൊലപാതക വിവരമറിഞ്ഞ്‌ ഡിവൈ.എസ്‌.പി എന്‍ ഹരികൃഷ്ണന്‍, കുറുപ്പംപടി സി.ഐ ക്രിസ്പിന്‍ സാം എന്നിവരുടെ നേതൃത്വത്തിലുള്ള വാന്‍ പോലീസ്‌ സംഘം സ്ഥലത്ത്‌ എത്തിയിരുന്നു. ഫോറന്‍സിക്‌ വിദഗ്ധരും നേരിട്ടെത്തി പരിശോധന നടത്തി. 
 എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌ മോര്‍ട്ടം നടത്തിയ ശേഷം സംസ്കാരം മൌലൂദ്പുര മുസ്ളിം ജമാ അത്ത്‌ ഖബര്‍ സ്ഥാനില്‍ നടത്തി. ഭാര്യ: ഷാഹിദ മൌലൂദ്പുര പുത്തന്‍പുരക്കാലി കുടുംബാംഗം. മകന്‍: ത്വല്‍ഹത്ത്‌. തണ്ടേക്കാട്‌ ജമാ അത്ത്‌ ഹയര്‍ സെക്കണ്റ്ററി സ്കൂളില്‍ ഒമ്പതാം ക്ളാസ്‌ വിദ്യാര്‍ത്ഥി. 
മംഗളം 17.08.2012

Tuesday, August 14, 2012

മുല്ലപ്പിള്ളിപ്പാലത്തിനു ശിലയിട്ടിട്ട്‌ രണ്ട്‌ ആണ്ടുകള്‍ പിന്നിട്ടു; നാട്ടുകാര്‍ക്ക്‌ യാത്രാദുരിതം

പെരുമ്പാവൂര്‍: നഗരസഭയേയും വാഴക്കുളം ഗ്രാമപഞ്ചായത്തിനേയും ബന്ധിപ്പിയ്ക്കുന്ന മുല്ലപ്പിള്ളിപ്പാലത്തിന്‌ തറക്കല്ല്‌ ഇട്ടിട്ട്‌ ഇന്ന്‌ രണ്ട്‌ വയസു പൂര്‍ത്തിയാവുന്നു. നാട്ടുകാര്‍ക്ക്‌ തുടരുന്ന യാത്രാദുരിതം. 
വല്ലം മുടിയ്ക്കല്‍ തോടിന്‌ കുറുകെ പാലം നിര്‍മ്മിയ്ക്കുന്നതിന്‌ 2010 ഓഗസ്റ്റ്‌ 10 ന്‌ കെ.പി ധനപാലന്‍ എം.പിയാണ്‌ തറക്കല്ലിട്ടത്‌. അദ്ദേഹത്തിണ്റ്റെ ഫണ്ടില്‍ നിന്നും 14 ലക്ഷം രൂപയും അനുവദിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ധൃതഗതിയിലായിരുന്നു തറക്കല്ലിടല്‍. പാലം നിര്‍മ്മാണത്തിന്‌ ആവശ്യമായ എസ്റ്റിമേറ്റോ, പ്ളാനോ തയ്യാറാക്കിയിരുന്നില്ല. എം.പി ഫണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ഫണ്ടും ഉള്‍പ്പെടെ 30 ലക്ഷം രൂപയില്‍ താഴെ ഉപയോഗിച്ച്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്ന ഏകദേശധാരണ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. പിന്നീട്‌ നഗരസഭ മണ്ണ്‌ പരിശോധിച്ചതിനു മാത്രം 4 ലക്ഷം രൂപ ചെലവായി. 
പെരിയാറിണ്റ്റെ മുഖത്ത്‌ 30 മീറ്റര്‍ ചേര്‍ന്നാണ്‌ പാലത്തിന്‌ ശിലയിട്ടത്‌. പുഴയില്‍ നിന്ന്‌ മലവെള്ളം തോട്ടിലേയ്ക്ക്‌ കയറുന്ന ദുര്‍ബലമായ ഭാഗമാണിതെന്ന്‌ പിന്നീട്‌ വ്യക്തമായി. ചതുപ്പും ചെളിയും നിറഞ്ഞ ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം എളുപ്പമല്ല. പിന്നീട്‌ കണക്കെടുത്തപ്പോള്‍ ഒരു കോടി എണ്‍പത്തിയഞ്ച്‌ ലക്ഷം രൂപയോളം ചെലവു വരുമെന്ന്‌ വ്യക്തമായി. പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ്‌ വരെ ഇവിടെ നഗരസഭ വേനല്‍കാലങ്ങളില്‍ മരപ്പാലം തീര്‍ക്കാറുണ്ട്‌. മഴക്കാലത്ത്‌ കടത്തുവഞ്ചിയും ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ രണ്ട്‌ സൌകര്യങ്ങളും ഇല്ല. 
ആലുവ, പെരുമ്പാവൂറ്‍ കെഎസ്‌ ആര്‍.ടി.സി റൂട്ടില്‍ മുടിയ്ക്കല്‍ സ്കൂള്‍ കവലയില്‍ നിന്നും ഇരുനൂറ്‌ മീറ്റര്‍ ദൂരമാണ്‌ ഇവിടേയ്ക്ക്‌ ഉള്ളത്‌. പെരുമ്പാവൂര്‍-അങ്കമാലി റൂട്ടില്‍ വല്ലം കവലയില്‍ നിന്നുള്ളത്‌ മൂന്നു കിലോമീറ്റര്‍ ദൂരം. കാലടി, ആലുവ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ക്ക്‌ പട്ടണത്തില്‍ പ്രവേശിക്കാതെ കടന്നുപോകാന്‍ മുല്ലപ്പിള്ളി പാലം നിര്‍മ്മിച്ചാല്‍ കഴിയും. അതുകൊണ്ടുതന്നെ പാലത്തിണ്റ്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇനിയും കാലതാമസം ഉണ്ടാക്കരുതെന്ന്‌ നാട്ടുകാര്‍ പൊതുമരാമത്ത്‌ മന്ത്രിയ്ക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. 
മംഗളം 14.08.2012

Monday, August 13, 2012

നിര്‍ദ്ധന യുവതി ചികിത്സാ സഹായം തേടുന്നു

പെരുമ്പാവൂര്‍:  നിര്‍ദ്ധന യുവതി ഹൃദയ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. 
വളയന്‍ചിറങ്ങര ടാങ്ക്‌ സിറ്റി മലയാംപുറത്തുപടി വീട്ടില്‍ സുശീല എം.കെ (39) എന്ന യുവതിയാണ്‌ കാരുണ്യം തേടുന്നത്‌. 
മാതാപിതാക്കള്‍ മരിച്ച അവിവാഹിതയായ സുശീല അവിവാഹിതയായ സഹോദരിയ്ക്കൊപ്പം കൂലിപ്പണി ചെയ്താണ്‌ ജീവിക്കുന്നത്‌. അസുഖം മൂലം ഇപ്പോള്‍ പണിയ്ക്കു പോകാന്‍ കഴിയുന്നില്ല. നാട്ടുകാരുടെ സഹായത്താലാണ്‌ ഇത്രയും നാള്‍ ചികിത്സ നടത്തിയത്‌. അടിയന്തിരമായി ഹൃദയ ശസ്ത്രക്രിയ വേണമെന്ന്‌ ഡോക്ടര്‍മാന്‍ നിര്‍ദ്ദേശിച്ചു. ഓപ്പറേഷന്‌ ഒന്നര ലക്ഷത്തോളം രൂപ ചെലവു വരും. 
വെങ്ങോല ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ കെ.വി വാസുദേവന്‍ രക്ഷാധികാരിയും അജിത ഷാജി കണ്‍വീനറായും സഹായ സമിതി രൂപീകരിച്ച്‌ അറയ്ക്കപ്പടി യൂണിയന്‍ ബാങ്ക്‌ ശാഖയില്‍ 378802010018262 എന്ന നമ്പറില്‍ അക്കൌണ്ട്‌ തുറന്നിട്ടുണ്ട്‌. 

മംഗളം 13.08.2012 

Saturday, August 11, 2012

പെരുമ്പാവൂര്‍ ടൌണ്‍ ബൈപാസ്‌ റോഡ്‌ : സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ പുനരാരംഭിയ്ക്കാന്‍ ഉത്തരവ്‌

പെരുമ്പാവൂര്‍ : ടൌണ്‍ ബൈപാസ്‌ റോഡിണ്റ്റെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ പുനരാരംഭിയ്ക്കാന്‍ പൊതുമരാമത്ത്‌ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തവ്‌ പുറപ്പെടുവിച്ചു. റോഡിനു വേണ്ടി 3.5 കിലോ മീറ്റര്‍ നീളത്തില്‍ മുപ്പതു മീറ്റര്‍ വീതിയിലാണ്‌ സ്ഥലം എടുക്കേണ്ടത്‌. ഇതിന്‌ ഇരുപത്തിയഞ്ച്‌ ഏക്കറോളം സ്ഥലം വേണ്ടി വരുമെന്ന്‌ സാജുപോള്‍ എം.എല്‍.എ അറിയിച്ചു.
സ്ഥലം ഉടമസ്ഥരില്‍ ചിലര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ റോഡിന്‌ വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തി വച്ചത്‌. പരാതിയുടെ അടിസ്ഥാനത്തില്‍ റോഡിണ്റ്റെ ദിശയില്‍ നേരിയ മാറ്റങ്ങള്‍ വരുത്താന്‍ ധാരണയായിട്ടുണ്ട്‌. വീടുകളോ കെട്ടിടങ്ങളോ കാര്യമായി നഷ്ടപ്പെടാത്ത ഇപ്പോഴത്തെ നിര്‍ദ്ദേശത്തില്‍ നിന്നും വലിയ തോതിലുള്ള മാറ്റം പ്രായോഗികമല്ല. സ്ഥലം ഏറ്റെടുക്കല്‍ വേഗത്തിലാക്കുവാന്‍ ഇന്നലെ കളക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം തീരുമാനിച്ചു. 
എം.എല്‍.എ മാരായ സാജുപോള്‍, വി.പി സജീന്ദ്രന്‍, ജില്ലാ കളക്ടര്‍ ഷെയ്ക്‌ പരീത്‌, നഗരസഭ ചെയര്‍മാന്‍ കെ.എം.സലാം, വാഴക്കുളം ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ കെ.കുഞ്ഞു മുഹമ്മദ്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റുമാരായ എം.എം അവറാന്‍, ടി.എച്ച്‌ അബ്ദുള്‍ ജബ്ബാര്‍, ജില്ലാ പഞ്ചായത്ത്‌ അംഗം എം.പി രാജന്‍, കണ്‍ഷ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം.ഡി കെ.എസ്‌ രാജു, റവന്യു/സര്‍വ്വേ/പൊതുമരാമത്ത്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ്‌ യോഗത്തില്‍ പങ്കെടുത്തത്‌. 
യോഗത്തില്‍ എത്താതിരുന്ന കെ.പി ധനപാലന്‍ എം.പി, കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ പോള്‍ ഉതുപ്പ്‌, രായമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലി, ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ.എ അബ്ദുള്‍ മുത്തലിബ്‌ , ചിന്നമ്മ വറുഗീസ്‌ തുടങ്ങിയവര്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതായും സാജുപോള്‍ എം.എല്‍.എ അറിയിച്ചു. 

മംഗളം 11.08.2012

Friday, August 10, 2012

കൂവപ്പടി പവിഴം റൈസ്‌ മില്ലിണ്റ്റെ ലൈസന്‍സ്‌ റദ്ദു ചെയ്യാന്‍ തീരുമാനം; ഇന്ന്‌ നോട്ടീസ്‌ നല്‍കും

 പെരുമ്പാവൂര്‍: പരിസ്ഥിതി മലിനീകരണത്തിണ്റ്റെ പേരില്‍ കൂവപ്പടി പവിഴം റൈസ്‌ മില്ലിണ്റ്റെ ലൈസന്‍സ്‌ റദ്ദു ചെയ്യാന്‍ കൂവപ്പടി ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതി തീരുമാനിച്ചു. ഇതു സംബന്ധിച്ച്‌ ഇന്ന്‌ നോട്ടീസ്‌ നല്‍കും.
പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ അണുക്കോലിത്തുറയില്‍ കഴിഞ്ഞ ദിവസം നൂറുകിലോയോളം മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിനെ തുടര്‍ന്നാണ്‌ നടപടി. റൈസ്‌ മില്ലില്‍ നിന്നുള്ള, രാസമാലിന്യം കലര്‍ന്ന വെള്ളം ഒഴുകിയെത്തിയതിനെ തുടര്‍ന്നാണ്‌ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതെന്ന്‌ ആരോപിച്ച്‌ നാട്ടുകാര്‍ കഴിഞ്ഞ ദിവസം വാന്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. 
പവിഴം റൈസ്‌ മില്ലില്‍ നിന്ന്‌ മലിനജലം ഒഴുകി പരിസരങ്ങളിലെ കിണറുകള്‍ ഉള്‍പ്പടെയുള്ള ജലസ്രോതസുകള്‍ മലിനപ്പെടുന്നുവെന്ന പരാതി വര്‍ഷങ്ങളായുള്ളതാണ്‌. നിരന്തരമായ പരാതി വന്‍ജനകീയ പ്രക്ഷോഭങ്ങള്‍ക്ക്‌ വഴിമാറിയത്‌ അടുത്തകാലത്താണ്‌. ഇതേതുടര്‍ന്ന്‌, മലിനീകരണ പ്രശ്നത്തിന്‌ നിശ്ചിത ദിവസപരിധിയ്ക്കുള്ളില്‍ പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ അധികൃതര്‍ റൈസ്‌ മില്‍ ഉടമയ്ക്ക്‌ അന്ത്യശാസനം നല്‍കി. അതനുസരിച്ച്‌ 1.80 കോടി രൂപ മുടക്കി റൈസ്‌ മില്‍ മാനേജ്മെണ്റ്റ്‌ കമ്പനി വളപ്പില്‍ മലിനജല സംസ്കരണ പ്ളാണ്റ്റ്‌ നിര്‍മ്മിച്ചു. ഇതിണ്റ്റെ പ്രവര്‍ത്തനം സമരസമിതി നേതാക്കളും പഞ്ചായത്ത്‌ അധികൃതരും നേരില്‍ കണ്ട്‌ ബോദ്ധ്യപ്പെടുകയും ചെയ്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ കമ്പനിയ്ക്ക്‌ പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കുകയും ചെയ്തു. 
ഇതിണ്റ്റെ തൊട്ടടുത്ത ദിവസമാണ്‌ അണുക്കോലിത്തുറയിലും അനുബന്ധ തോടുകളിലും മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്‌. മലിനജല സംസ്കരണ പ്ളാണ്റ്റില്‍ നിന്നുള്ള വെള്ളത്തില്‍, കമ്പനി വളപ്പില്‍ വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക്‌ ഒന്നും സംഭവിയ്ക്കാത്ത സാഹചര്യത്തില്‍ രണ്ടര കിലോമീറ്റര്‍ ദൂരെ പെട്ടെന്ന്‌ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതില്‍ ദുരൂഹതയുണ്ടെന്ന്‌ കമ്പനി മാനേജ്മെണ്റ്റ്‌ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
എന്തായാലും, കമ്പനിയുടെ ലൈസന്‍സ്‌ റദ്ദുചെയ്യാന്‍ പഞ്ചായത്ത്‌ ഭരണസമിതി ഇന്നലെ ഏകകണ്ഠമായി തീരുമാനമെടുക്കുകയായിരുന്നു. 
മംഗളം 10.08.2012

Thursday, August 9, 2012

മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതില്‍ ദുരൂഹത;1.80 കോടി മുടക്കി നിര്‍മ്മിച്ച ട്രീറ്റ്മെണ്റ്റ്‌ പ്ളാണ്റ്റ്‌ പ്രവര്‍ത്തനക്ഷമമെന്ന്‌ പവിഴം

 പെരുമ്പാവൂര്‍  മലിനീകരണ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ 1.80 കോടി രൂപ മുടക്കി ട്രീറ്റ്മെണ്റ്റ്‌ പ്ളാണ്റ്റ്‌ നിര്‍മ്മിച്ചിട്ടും കമ്പനിയ്ക്കെതിരെ നടക്കുന്ന സമരത്തില്‍ ദുരൂഹതയുണ്ടെന്ന്‌ കൂവപ്പടി പവിഴം റൈസ്‌ മില്‍ മാനേജ്മെണ്റ്റ്‌ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
 പ്രദേശത്തെ കുടിവെള്ളം മലിനപ്പെടുത്തുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ്‌ യു.എസ്‌.ബി ടെക്നോളജി പ്രകാരം പ്രവര്‍ത്തിയ്ക്കുന്ന ജലശുദ്ധീകരണ പ്ളാണ്റ്റുകള്‍ കമ്പനി വളപ്പില്‍ സ്ഥാപിച്ചത്‌. അരി പുഴുങ്ങുന്ന വെള്ളം പ്ളാണ്റ്റിണ്റ്റെ കൂറ്റന്‍ ടാങ്കുകളില്‍ ശേഖരിച്ച്‌ ശാസ്ത്രീയമായി ശുദ്ധീകരിയ്ക്കുന്നു. ശുദ്ധീകരിച്ച വെള്ളം ഇരുപത്തിയഞ്ചേക്കറോളം വിസ്തൃതിയുള്ള കമ്പനിയുടെ തന്നെ കൃഷിഭൂമിയിലാണ്‌ ഉപയോഗിയ്ക്കുന്നത്‌. ശുദ്ധീകരണ പ്രക്രിയക്കിടയില്‍ ലഭിയ്ക്കുന്ന ഗ്യാസ്‌ പാചക വാതകമായി ക്യാണ്റ്റീനിലും ഉപയോഗിയ്ക്കുന്നു.
അണുക്കോലിത്തുറയിലേയ്ക്കോ അനുബന്ധ തോടുകളിലേയ്ക്കോ കമ്പനിയില്‍ നിന്ന്‌ ഇപ്പോള്‍ മലിന ജലം ഒഴുക്കുന്നില്ലെന്ന്‌ കമ്പനി എച്ച്‌.ആര്‍ ഡിപ്പാര്‍ട്ടുമെണ്റ്റ്‌ ഹെഡ്‌ റോയി ജോര്‍ജ്‌ പറയുന്നു. നിലവില്‍ രണ്ടു ലക്ഷം ലിറ്റര്‍ വെള്ളം സംസ്കരിയ്ക്കാന്‍ ശേഷിയുള്ള പ്ളാണ്റ്റാണ്‌ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്‌. ഇതിണ്റ്റെ പ്രവര്‍ത്തനം പഞ്ചായത്ത്‌ അധികൃതരും സമര സമിതി നേതാക്കളും നേരില്‍ കണ്ട്‌ ബോദ്ധ്യപ്പെട്ടാണ്‌. മലിനീകരണ നിയന്ത്രണ ബോര്‍ഡും കമ്പനിയുടെ പ്രവര്‍ത്തനാനുമതി പുതുക്കി. 
ഇതിനിടയിലാണ്‌ അണുക്കോലിത്തുറയില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയെന്നാരോപിച്ച്‌ ഒരു വിഭാഗം സമരവുമായി രംഗത്തുവന്നത്‌. മലിനീകരണ പ്ളാണ്റ്റ്‌ സ്ഥാപിയ്ക്കുന്നതിനു മുന്‍പ്‌ പോലും മത്സ്യങ്ങള്‍ ചത്ത സംഭവമുണ്ടായിട്ടില്ല. മാത്രവുമല്ല വെള്ളം ഒഴുകുന്ന രണ്ടര കിലോമീറ്ററോളം ഭാഗത്തൊന്നും ചെറു ജീവികള്‍ക്കുപോലും ജീവഹാനി ഉണ്ടായില്ല. അതുകൊണ്ടുതന്നെ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതില്‍ ദുരൂഹതയുണ്ടെന്ന്‌ കമ്പനി സി.ഇ.ഒ സിബി മാത്യു പറയുന്നു.
 നെല്ലുപുഴുങ്ങിയ ജലം ശുദ്ധീകരിയ്ക്കാനുപയോഗിയ്ക്കുന്നത്‌ ആലം ആണ്‌. ആലമുപയോഗിച്ചുള്ള സംസ്കരണ വേളയില്‍ രാസമാലിന്യങ്ങള്‍ ഉണ്ടാവില്ല. പ്ളാണ്റ്റ്‌ പ്രവര്‍ത്തിയ്ക്കാന്‍ പ്രതിദിനം മൂവായിരം രൂപ മതിയാകും. സംസ്കരണ ഘട്ടത്തില്‍ ലഭിയ്ക്കുന്ന ഗ്യാസ്‌ പാചകവാതകമായി ഉപയോഗിയ്ക്കുന്നതിനാല്‍ ഈ ചെലവും ഇല്ലാതാവും. അതിനാല്‍ തന്നെ പ്ളാണ്റ്റ്‌ നിരന്തരമായി പ്രവര്‍ത്തിപ്പിയ്ക്കുന്നതിന്‌ കമ്പനിയ്ക്ക്‌ തടസമില്ലെന്ന്‌ പ്ളാണ്റ്റിണ്റ്റെ ചുമതലക്കാരനായ സൂരജ്‌ വിശദീകരിച്ചു.
നാഷണല്‍ റിസര്‍ച്ച്‌ സെണ്റ്ററിലെ ചീഫ്‌ സൈണ്റ്റിസ്റ്റ്‌ ഡോ. അജിത്‌ ഹരിദാസിണ്റ്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌ പ്ളാണ്റ്റ്‌ സ്ഥാപിച്ചിട്ടുള്ളത്‌. പ്ളാണ്റ്റിണ്റ്റെ പ്രവര്‍ത്തനം ആര്‍ക്കുവേണമെങ്കിലും നേരില്‍ കണ്ട്‌ ബോദ്ധ്യപ്പെടാന്‍ കമ്പനി അവസരമൊരുക്കിയിട്ടുണ്ട്‌. ഇതിനായി കമ്പനിയിലേയ്ക്ക്‌ നാട്ടുകാരെ സ്വാഗതം ചെയ്യുന്ന ഫ്ളക്സ്‌ ബോര്‍ഡുകള്‍ സ്ഥാപിയ്ക്കാന്‍ ശ്രമിച്ച കമ്പനി ജീവനക്കാരെ ഒരു സംഘം മര്‍ദ്ദിച്ച സംഭവവും ഉണ്ടായെന്ന്‌ പവിഴം മാനേജ്മെണ്റ്റ്‌ ചൂണ്ടിക്കാട്ടി.
 മേഖലയില്‍ ലൈസന്‍സ്‌ ഉള്ളതും ഇല്ലാത്തതുമായി പവിഴത്തിനുപുറമെ പതിനേഴോളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്‌. പ്ളൈവുഡ്‌ കമ്പനികളും പന്നി വളര്‍ത്തര്‍ കേന്ദ്രങ്ങളും ഇതില്‍പെടും. ഈ സ്ഥാപനങ്ങള്‍ക്കെതിരെയൊന്നും പ്രതിഷേധമുയര്‍ത്താതെ പവിഴം റൈസ്‌ മില്ലിനെതിരെ മാത്രം സമരം ചെയ്യുന്നതും സമരം പലപ്പോഴും ഗുണ്ടായിസത്തിണ്റ്റെ തലത്തിലേയ്ക്ക്‌ വഴി മാറുന്നതും സമരസമിതി നേതാക്കള്‍ പുനപരിശോധിയ്ക്കണമെന്നും കമ്പനി മാനേജ്മെണ്റ്റ്‌ പറയുന്നു. സ്ഥലത്തെ പള്ളി വികാരി ഉള്‍പ്പെടെയുള്ള സമരസമിതി നേതാക്കളേയും നാട്ടുകാരേയും ചിലര്‍ തെറ്റിദ്ധരിപ്പിച്ചിരിയ്ക്കുകയാണെന്നാണ്‌ കമ്പനിയുടെ ആരോപണം. 
മംഗളം 09.08.2012

Wednesday, August 8, 2012

ജി. കെ പിള്ള റോഡിലൂടെ അനധികൃത ഗതാഗതം; പ്രതിഷേധവുമായി റസിഡണ്റ്റ്സ്‌ അസോസിയേഷന്‍പെരുമ്പാവൂര്‍: ജി.കെ പിള്ള റോഡിലൂടെയുള്ള അനധികൃത ഗതാഗതം നിരോധിയ്ക്കണമെന്നാവശ്യപ്പെട്ട്‌ ജി.കെ പിള്ള റോഡ്‌ റസിഡണ്റ്റ്സ്‌ അസോസിയേഷന്‍ രംഗത്ത്‌.
വീതി കുറഞ്ഞ ഈ റോഡിലൂടെയുള്ള ഭാരവണ്ടികളുടേയും സ്വകാര്യ ബസുകളുടേയും അനധികൃത ഗതഗാഗതം പ്രദേശ വാസികള്‍ക്ക്‌ ഭീഷണിയായി മാറിയെന്നാണ്‌ പരാതി. അധികൃതരുടെ റോഡു പരിശോധനയില്‍നിന്നും ഒഴിവായി, ഗണ്യമായ മണല്‍ക്കടത്ത്‌ ഈ വഴിയ്ക്ക്‌ നടക്കുന്നുണ്ടെന്ന്‌ നാട്ടുകാര്‍ പറയുന്നു. 
കാലടി ഭാഗത്തു നിന്നു വരുന്ന സ്വകാര്യ ബസുകള്‍ സിവില്‍ സ്റ്റേഷന്‍, കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രി, പച്ചക്കറി മാര്‍ക്കറ്റ്‌ തുടങ്ങിയവയ്ക്കു മുന്നിലൂടെ കാലടി കവല വഴി സ്വകാര്യ ബസ്‌ സ്റ്റാണ്റ്റിലേയ്ക്ക്‌ പോകണമെന്നാണ്‌ തീരുമാനം. എന്നാല്‍ പല സ്വകാര്യ ബസുകളും യാത്രക്കാരെ എം.സി റോഡില്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഭണ്ഡാരത്തിനു മുന്നില്‍ ഇറക്കി വിട്ടശേഷം ജി.കെ പിള്ള റോഡിലൂടെ സ്വകാര്യ ബസ്‌ സ്റ്റാണ്റ്റിലേയ്ക്ക്‌ പോകുന്നു. ഇതുമൂലം പട്ടണത്തിണ്റ്റെ വിവിധ ഭാഗങ്ങളിലേയ്ക്ക്‌ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട ഗതികേടിലാണ്‌ യാത്രക്കാര്‍. 
യാതൊരു വേഗതാ നിയന്ത്രണങ്ങളുമില്ലാതെ നൂറുകണക്കിന്‌ ടിപ്പറുകളാണ്‌ ഇതുവഴി കടന്നുപോകുന്നത്‌. അമൃത സ്കൂള്‍, ഗവ. എല്‍.പി സ്കൂള്‍, ഗവ. ഹയര്‍ സെക്കണ്റ്ററി സ്കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളിലേയ്ക്ക്‌ കാല്‍നടയായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഭാരവണ്ടികളുടെ മരണപ്പാച്ചില്‍ വാന്‍ ഭീഷണിയായി കഴിഞ്ഞു. ഇതിനുപുറമെ കുഴുപ്പിള്ളിക്കാവ്‌ ഭഗവതി ക്ഷേത്രം, ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം തുടങ്ങിയ ദേവാലയങ്ങളിലേയ്ക്ക്‌ പോകുന്ന വയോധികരായ ഭക്തജനങ്ങളും ബുദ്ധിമുട്ടുന്നു. 
അനധികൃത ഗതാഗതം നിയന്ത്രിയ്ക്കാത്ത സാഹചര്യത്തില്‍ റോഡില്‍ ഹംമ്പുകളോ സ്പീഡ്‌ ബ്രേയ്ക്കറുകളോ സ്ഥാപിച്ച്‌ വാഹനങ്ങളുടെ അമിത വേഗതയെങ്കിലും നിയന്ത്രിയ്ക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മുനിസിപ്പല്‍ അധികൃതര്‍ക്കും പൊതുമരാമത്തു വകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്കും ഇതു സംബന്ധിച്ച്‌ നിവേദനം നല്‍കിയെങ്കിലും അവഗണിയ്ക്കപ്പെട്ടുവെന്ന്‌ റസിഡണ്റ്റ്സ്‌ അസോസിയേന്‍ ഭാരവാഹികള്‍ പറയുന്നു 

മംഗളം 08.08.2012

Tuesday, August 7, 2012

പെരുമ്പാവൂര്‍ പ്രസ്‌ ക്ളബ്‌ ഭാരവാഹികള്‍

പി.കെ ഷാജി

 യു.യു മുഹമ്മദുകുഞ്ഞ്‌  
 പെരുമ്പാവൂര്‍: പ്രസ്‌ ക്ളബിണ്റ്റെ പുതിയ പ്രസിഡണ്റ്റായി പി.കെ ഷാജി (മനോരമ ന്യൂസ്‌ ചാനല്‍)))) യെ തെരഞ്ഞെടുത്തു.
 സെക്രട്ടറിയായി യു.യു മുഹമ്മദുകുഞ്ഞ്‌ (കലാകൌമുദി ബിഗ്‌ ന്യൂസ്‌), ട്രഷററായി കെ.എ നൌഷാദ്‌ (ചന്ദ്രിക), വൈസ്‌ പ്രസിഡണ്റ്റുമാരായി മനോജ്‌ കെ.കെ (മെട്രോ ന്യൂസ്‌ ചാനല്‍)), റഷീദ്‌ മല്ലശ്ശേരി (തേജസ്‌), ജോയിണ്റ്റ്‌ സെക്രട്ടറിമാരായി ഗോപകുമാര്‍ പി.എസ്‌ (ഡി.എന്‍.എന്‍ ചാനല്‍), അരുണ്‍ ബാലകൃഷ്ണന്‍ (ക്ളിയര്‍ വിഷന്‍) എന്നിവരേയും എക്സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായി സുരേഷ്‌ കീഴില്ലം (മംഗളം), ദില്‍ഷാദ്‌ മുഹമ്മദ്‌ (എ.സി.വി ന്യൂസ്‌) എന്നിവരേയും തെരഞ്ഞെടുത്തു.

മംഗളം 07.08.2012

അണുക്കോലിത്തുറയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി; പവിഴം റൈസ്‌ മില്ലിനെതിരെ വീണ്ടും പ്രതിഷേധം

പെരുമ്പാവൂര്‍: കൂവപ്പടി പവിഴം റൈസ്‌ മില്ലില്‍ നിന്നുള്ള ജലമലിനീകരണം മൂലം അണുക്കോലിത്തുറയിലേയും തൊട്ടടുത്ത തോടുകളിലേയും മത്സ്യങ്ങള്‍ ചത്തുപൊങ്ങി. ചത്ത മത്സ്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച്‌ കമ്പനിയ്ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.
ജലം ശുദ്ധീകരിയ്ക്കാനുള്ള സംവിധാനം തയ്യാറാക്കിയെന്ന്‌ കമ്പനി ഉടമയും ഗ്രാമപഞ്ചായത്ത്‌ അധികൃതരും ഉറപ്പു നല്‍കിയതിനെത്തുടര്‍ന്ന്‌ നാളുകളായി കമ്പനിയ്ക്കെതിരെ നടന്നുവന്ന സമരം നിര്‍ത്തി വച്ചിരിയ്ക്കുകയായിരുന്നു. ഇതിനിടയിലാണ്‌ പഴയതിനേക്കാള്‍ ശക്തമായി മാലിന്യങ്ങളും രാസവസ്തുക്കളും അടങ്ങിയ മലിന ജലം തോട്ടിലൂടേയും തുറയിലൂടേയും ഒഴുക്കിവിടാന്‍ തുടങ്ങിയതെന്ന്‌ നാട്ടുകാര്‍ പറയുന്നു.
 ഇതേ തുടര്‍ന്ന്‌ ഇവിടെ മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ തുടങ്ങി. ഇന്നലെ മാത്രം നൂറു കിലോയിലധികം വിവിധ ഇനത്തില്‍പ്പെട്ട മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതായി പ്രദേശവാസികള്‍ പറയുന്നു. ജൂലൈ 28 ന്‌ ശേഷവും മലിന ജലം ഒഴുക്കിയാല്‍ റൈസ്‌ മില്ലിണ്റ്റെ ലൈസന്‍സ്‌ റദ്ദ്‌ ചെയ്യുമെന്ന്‌ പഞ്ചായത്ത്‌ അധികാരികള്‍ ഉറപ്പു നല്‍കിയിരുന്നു. അതുണ്ടാവാത്ത സാഹചര്യത്തിലാണ്‌ ആയത്തുപടി ജനമുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ മൂന്നാം ഘട്ട സമരത്തിന്‌ തുടക്കമായത്‌.
മാവേലിപ്പടിയില്‍ നിന്ന്‌ ആരംഭിച്ച പന്തംകൊളുത്തി പ്രകടനം വല്ലം കവലയില്‍ സമാപിച്ചു. വല്ലം കവലയില്‍ പവിഴം റൈസ്‌ മില്ല്‌ ഉടമ എം.പി ജോര്‍ജിണ്റ്റെ കോലം കത്തിച്ച്‌ സമരക്കാര്‍ പ്രതിഷേധിച്ചു. ജലമലിനീകരണത്തിനെതിരെ നടപടിയുണ്ടാവുന്നില്ലെങ്കില്‍ പഞ്ചായത്ത്‌ ഓഫീസും റൈസ്‌ മില്ലും ഉപരോധിയ്ക്കുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ ഉണ്ടാവുമെന്ന്‌ ജനമുന്നേറ്റ സമിതി നേതാക്കള്‍ പറയുന്നു.

മംഗളം 07.08.2012   

Sunday, August 5, 2012

കൃഷിയിടത്തില്‍ മാലിന്യം തള്ളിയ രണ്ടു പേര്‍ പിടിയില്‍;എം. സി റോഡരികില്‍ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചു

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ കോഴിപ്പാടത്ത്‌ അറവുമാലിന്യങ്ങള്‍ നിക്ഷേപിച്ച രണ്ടുപേര്‍ പോലീസ്‌ പിടിയിലായി. എം.സി. റോഡരികില്‍ മാലിന്യം തള്ളിയത്‌ നാട്ടുകാര്‍ തിരിച്ചെടുപ്പിച്ചു.
അല്ലപ്ര ഓര്‍ണ ആത്തേടത്ത്‌ വീട്ടില്‍ ബഷീര്‍ (43), വെങ്ങോല മുള്ളന്‍കുഴി വീട്ടില്‍ ഷാജഹാന്‍ (45) എന്നിവരെയാണ്‌ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറിയത്‌. ഇന്നലെ പുലര്‍ച്ചെ മൂന്നിന്‌ 10,11വാര്‍ഡുകളില്‍പ്പെട്ട കൃഷി ഇടത്തിലാണ്‌ മാലിന്യങ്ങള്‍ തള്ളിയത്‌. ആപ്പേ ഓട്ടോറിക്ഷയിലും ഇരുചക്ര വാഹനങ്ങളിലുമായിട്ടായിരുന്നു ഇത്‌. മാലിന്യം തള്ളുന്നതറിഞ്ഞ്‌ നാട്ടുകാര്‍ സംഘടിച്ച്‌ എത്തിയപ്പോഴേയ്ക്കും ഓട്ടോറിക്ഷയിലുണ്ടായിരുന്നവര്‍ കടന്നുകളഞ്ഞു. 
മാലിന്യം തള്ളിയവരെ നാട്ടുകാര്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന്‌ അല്ലപ്ര പെരിയാര്‍ നഗര്‍ മരോട്ടിയ്ക്കല്‍ വീട്ടില്‍ കബീറി (46) ണ്റ്റെ ഉടമസ്ഥതയില്‍ ഓര്‍ണയിലുള്ള അറവുശാലയിലെ ജോലിക്കാരാണ്‌ ഇവരെന്ന്‌ വ്യക്തമായി. ഇതിനോടകം സ്ഥലത്തെത്തിയ വാഴക്കുളം ബ്ളോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ പ്രസന്ന രാധകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി ഷാജി, വാര്‍ഡുമെമ്പര്‍ കെ .വി ഗോപാലകൃഷ്ണന്‍ എന്നിവരുടേയും റസിഡണ്റ്റ്സ്‌ അസോസിയേഷന്‍ ഭാരവാഹികളുടേയും നേതൃത്വത്തില്‍, മാലിന്യം തള്ളിയവരെ പോലീസിന്‌ കൈമാറി. 
മാലിന്യം തള്ളിയവരെ ഒന്നും രണ്ടും പ്രതികളായും അറവുശാലയുടെ ഉടമസ്ഥനെ മൂന്നാം പ്രതിയായും പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. മൂന്നുപേരേയും ജാമ്യത്തില്‍ വിട്ടയച്ചു. 
ഗ്രാമപഞ്ചായത്തിലെ, ഇപ്പോഴും കൃഷിയിറക്കുന്ന ചുരുക്കം പാടശേഖരങ്ങളിലൊന്നാണ്‌ കോഴിപ്പാടം. ഇതിനരികിലൂടെ ഒഴുകുന്ന തോട്ടിലെ വെള്ളമാണ്‌ അല്ലപ്ര ഭാഗത്തുള്ള നിരവധി ആളുകള്‍ കുളിയ്ക്കാനും അലക്കാനും മറ്റും ഉപയോഗിക്കുന്നത്‌. 
പെരുമ്പാവൂര്‍-മൂവാറ്റുപുഴ റൂട്ടില്‍ ബഥേല്‍ സുലോക്കൊ പള്ളിയ്ക്കു സമീപമാണ്‌ കെ.എസ്‌.ആര്‍.ടി.സി സ്റ്റാണ്റ്റിലെ കൂള്‍ ബാറില്‍ നിന്നുള്ള മാലിന്യം തള്ളിയത്‌. തമിഴ്നാട്ടുകാരായ ഭാര്യ ഭര്‍ത്താക്കന്‍മാര്‍ ചാക്കിലാക്കി തലയിലേറ്റി വന്ന മാലിന്യം ഇന്നലെ ഉച്ചയ്ക്കാണ്‌ റോഡരികില്‍ നിക്ഷേപിച്ചത്‌. ഇത്‌ ശ്രദ്ധയില്‍പെട്ട പരിസരത്തുണ്ടായിരുന്നവര്‍ മാലിന്യം ഇവരേക്കൊണ്ട്‌ തന്നെ തിരിച്ചെടുപ്പിയ്ക്കുകയായിരുന്നു. കെ.എസ്‌.ആര്‍.ടിസി സ്റ്റാണ്റ്റിലെ കടയില്‍ നിന്നുള്ള മാലിന്യമാണെന്ന്‌ വ്യക്തമായതോടെ തള്ളിയ മാലിന്യം തിരിച്ച്‌ അവിടേയ്ക്ക്‌ തന്നെ കൊണ്ടുപോകാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു. മാലിന്യ ചാക്കുകള്‍ കൂള്‍ബാറിനു മുന്നില്‍ എത്തിച്ച ശേഷം നാട്ടുകാര്‍ കടയുടമയ്ക്ക്‌ താക്കീത്‌ നല്‍കി. നഗരസഭ കൌണ്‍സിലര്‍ പി.എസ്‌ രഘു ഇടപെട്ടതിനേ തുടര്‍ന്നാണ്‌ സംഘര്‍ഷത്തിന്‌ അയവു വന്നത്‌. 

മാലിന്യം തള്ളാന്‍ തയ്യാറായത്‌ വിശപ്പു 
മാറ്റാനെന്ന്‌ തമിഴ്‌ തൊഴിലാളികള്‍ 

പെരുമ്പാവൂര്‍: കടയുടമ ഏല്‍പ്പിച്ച മാലിന്യ ചാക്ക്‌ റോഡരികില്‍ നിക്ഷേപിച്ചത്‌ വിശപ്പുമാറ്റാനുള്ള പ്രതിഫലത്തിനു വേണ്ടിയെന്ന്‌ തമിഴ്‌ നാട്ടുകാരായ തൊഴിലാളികള്‍. 
കോയമ്പത്തൂറ്‍ സ്വദേശി സുരേന്ദ്രനും ഭാര്യയ്ക്കുമാണ്‌ മാലിന്യചാക്ക്‌ വഴിയരികില്‍ തള്ളിയതിണ്റ്റെ പേരില്‍ മര്‍ദ്ദനമേറ്റത്‌. അഞ്ചുമാസം മാസം ഗര്‍ഭിണിയായ ഭാര്യയ്ക്ക്‌ ആഹാരം വാങ്ങാന്‍ നിവൃത്തിയില്ലാതിരിക്കെയാണ്‌ അമ്പതു രൂപ പ്രതിഫലത്തിനായി മാലിന്യചാക്ക്‌ ദൂരേ കളയാനായി ഏറ്റെടുത്തത്‌. മാലിന്യം കൂട്ടിയിട്ടിരുന്ന സ്ഥലത്തുതന്നെയാണ്‌ തങ്ങളും നിക്ഷേപിച്ചതെന്ന്‌ സുരേന്ദ്രനും ഭാര്യയും പറയുന്നു.
സ്ത്രീയെന്നൊ ഗര്‍ഭിണിയെന്നോ ഉള്ള പരിഗണന കൂടാതെ, തന്നെ നാട്ടുകാരില്‍ ചിലര്‍ ക്രൂരമായി മര്‍ദ്ദിയ്ക്കുകയായിരുന്നുവെന്ന്‌ സുരേന്ദ്രണ്റ്റെ ഭാര്യ പറയുന്നു. 

മംഗളം 5.8.2012

Saturday, August 4, 2012

റോഡ്‌ പുനര്‍ നിര്‍മ്മാണം; വെങ്ങോല ഗ്രാമപഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിച്ചു

പെരുമ്പാവൂര്‍: വട്ടത്തറ ഓണംവേലി റോഡ്‌ പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട്‌ ഓണംവേലി ആക്ഷന്‍ കൌണ്‍സിലിണ്റ്റെ നേതൃത്വത്തില്‍ വെങ്ങോല ഗ്രാമപഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിച്ചു.
മാനവദീപ്തി സംസ്ഥാന പ്രസിഡണ്റ്റ്‌ വറുഗീസ്‌ പുല്ലുവഴി ഉദ്ഘാടനം ചെയ്തു. കെ.പി ശിവന്‍ അദ്ധ്യക്ഷത വഹിച്ചു. ഓണംവേലി റോഡിണ്റ്റെ കാര്യത്തില്‍ ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍ പക്ഷപാതപരമായി പെരുമാറുകയാണെന്ന്‌ സമരക്കാര്‍ ആരോപിച്ചു.
മംഗളം 04.08.2012

Friday, August 3, 2012

ഭര്‍ത്താവു മരിച്ച മനോവിഷമത്തില്‍ ഒരാഴ്ചയ്ക്കകം ഭാര്യയും മരിച്ചുപെരുമ്പാവൂര്‍: ഹൃദയാഘാതം മൂലം ഭര്‍ത്താവു മരിച്ച മനോവിഷമത്തില്‍ ഒരാഴ്ചയ്ക്കകം ഭാര്യയും മരിച്ചു.
പുല്ലുവഴി തായ്ക്കരച്ചിറയില്‍ പാറേക്കര വീട്ടില്‍ പൌലോസ്‌ (40) ഭാര്യ സിനി (30) എന്നിവരാണ്‌ മരിച്ചത്‌. കഴിഞ്ഞ മാസം 25-നാണ്‌ പൌലോസിണ്റ്റെ മരണം. പിറ്റേന്നു തന്നെ സിനിയെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും അസ്വസ്ഥതകളും നിയന്ത്രണാധീനമായതിനെ തുടര്‍ന്ന്‌ തൊട്ടടുത്ത ദിവസം കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയിലേയ്ക്ക്‌ മാറ്റി. എന്നാല്‍ ഇന്നലെ പുലര്‍ച്ചയോടെ മരണം സംഭവിച്ചു.
പീച്ചനാംമുകള്‍ മുണ്ടയ്ക്കല്‍ കുടുംബാംഗമാണ്‌ സിനി. പൌലോസ്‌ ഡ്രൈവറായിരുന്നു. രണ്ടു മക്കള്‍: ബേസില്‍, മരിയ.

മംഗളം 3.08.2012

പി ജയരാജണ്റ്റെ അറസ്റ്റ്‌; പുല്ലുവഴിയ്ക്ക്‌ പുല്ലുവില

പെരുമ്പാവൂര്‍: മുതിര്‍ന്ന സി.പി.എം നേതാവ്‌ പി ജയരാജണ്റ്റെ അറസ്റ്റിനെതിരെ കമ്മ്യൂണിസത്തിണ്റ്റെ ഈറ്റില്ലമായ പുല്ലുവഴിയ്ക്ക്‌ പ്രതിഷേധമില്ല. 
നാളുകളായി ഹര്‍ത്താലിനോട്‌ മുഖം തിരിച്ചു നില്‍ക്കുന്ന പുല്ലുവഴി സംസ്ഥാന തലത്തില്‍ സി.പി.എം ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയോടും നിലപാടു മാറ്റിയില്ല. പുല്ലുവഴിയിലെ രണ്ട്‌ വിദേശ മദ്യശാലകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും ഇവിടെ തുറന്നു പ്രവര്‍ത്തിച്ചു. ഇതില്‍ ഹുണ്ടായി കാര്‍ ഷോറും മുതല്‍ പെട്ടിക്കടകള്‍ വരെ പെടും. തൊട്ടുചേര്‍ന്ന ടൌണുകളിലൊക്ക ഹര്‍ത്താല്‍ പൂര്‍ണമായിരുന്നതിനാല്‍ സ്ഥാപനങ്ങളില്‍ നല്ല തിരക്കും. 
 മാര്‍ക്സിസ്റ്റ്‌ സൈദ്ധാന്തികന്‍ പി ഗോവിന്ദപിള്ള, മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന പി.കെ വാസുദേവന്‍ നായര്‍, മുന്‍ എം.എല്‍.എയും നാടകപ്രവര്‍ത്തകനുമായിരുന്ന പി.ആര്‍ ശിവന്‍ തുടങ്ങി നിരവധി പ്രമുഖ ഇടതു നേതാക്കളുടെ തട്ടകമായ പുല്ലുവഴിയ്ക്കാണ്‌ നിസംഗത. 
കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്ന കാലം തൊട്ടെ, നിരവധി സമരങ്ങളുടെ പേരില്‍ ചരിത്രത്തില്‍ ഇടംനേടിയ പുല്ലുവഴി വര്‍ഷങ്ങളായി ഒരു ഹര്‍ത്താല്‍ ആഹ്വാനത്തിനും ചെവിക്കൊള്ളാറില്ല. 
പാര്‍ട്ടി ചരിത്രത്തില്‍ പുല്ലുവഴി കമ്മ്യൂണിസം എന്ന അദ്ധ്യായത്തിന്‌ ബദലായി കമ്മ്യൂണിസം പോകുന്ന വഴിയ്ക്ക്‌ പുല്ലു മുളയ്ക്കാത്ത സ്ഥിതിയിലേയ്ക്കാണ്‌ കാര്യങ്ങളുടെ പോക്ക്‌. 

മംഗളം 3.8.2012

Wednesday, August 1, 2012

നിയമവും നിയന്ത്രണവും ഇല്ല; ക്ളിനിക്കല്‍ ലാബുകള്‍ മാരകരോഗങ്ങള്‍ പടര്‍ത്തുന്നു

സുരേഷ്‌ കീഴില്ലം

 പെരുമ്പാവൂര്‍:: സംസ്ഥാനത്ത്‌ കൃതൃമായ നിയമമോ നിയന്ത്രണമോ ഇല്ലാത്തതിനാല്‍ അനധികൃത ലാബുകള്‍ തഴച്ചു വളരുന്നു. രോഗം നിര്‍ണയിക്കുന്ന ഇത്തരം ലാബുകള്‍ രോഗം പരത്തുന്ന അവസ്ഥയാണ്‌ നിലവിലുള്ളത്‌. 
ആരോഗ്യവകുപ്പ്‌ കഴിഞ്ഞ ദിവസം നടത്തിയ മിന്നല്‍ പരിശോധനയില്‍ തലസ്ഥാനത്ത്‌ മാത്രം 18 ലാബുകളാണ്‌ അടച്ചുപൂട്ടിയത്‌. 118 സ്ഥാപനങ്ങള്‍ക്ക്‌ നോട്ടീസ്‌ നല്‍കുകയും ചെയ്തു. രക്തത്തിലൂടെ മഞ്ഞപ്പിത്തം പടരുന്നത്‌ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു പരിശോധന. 
കേരളത്തിലെ സ്വകാര്യ ലാബുകള്‍ക്ക്‌ നിലവില്‍ സര്‍ക്കാര്‍ അംഗീകൃത രജിസ്ട്രേഷണ്റ്റെ ആവശ്യമില്ല. അതിനാല്‍ തന്നെ സംസ്ഥാനത്ത്‌ പ്രവര്‍ത്തിയ്ക്കുന്ന നാലായിരത്തോളം സ്വകാര്യ ലാബുകളില്‍ ഏറെയും പ്രവര്‍ത്തിയ്ക്കുന്നത്‌ അങ്ങേയറ്റം അശാസ്ത്രീയമായി. ലാബ്‌ തുടങ്ങുന്നതിന്‌ ആര്‍ക്കും തടസമില്ല എന്നതിലുപരി ലാബ്‌ ജോലികള്‍ ചെയ്യുന്നവര്‍ക്ക്‌ നിര്‍ദ്ദിഷ്ട യോഗ്യതകള്‍ വേണമെന്നും ഇല്ല. യാതൊരു മാനദണ്ഡവുമില്ലാതെ ആര്‍ക്കു എങ്ങനേയും ലാബുകള്‍ പ്രവര്‍ത്തിപ്പിയ്ക്കാവുന്ന അവസ്ഥയാണ്‌ നിലവിലുള്ളത്‌. 
ഡോക്ടര്‍മാര്‍ രോഗ നിര്‍ണയും നടത്തുന്നത്‌ എഴുപത്‌ ശതമാനവും ലാബ്‌ ടെസ്റ്റ്‌ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്‌. എന്നാല്‍ ഒരു സാംബിള്‍ തന്നെ പല ലാബുകളില്‍ പരിശോധിച്ചാല്‍ വിത്യസ്തമായ റിസള്‍ട്ടാണ്‌ ലഭിയ്ക്കുക. നെഗറ്റീവ്‌ റിസള്‍ട്ട്‌ പലപ്പോഴും പോസിറ്റീവാകും. പരിശോധന നിരക്കുകളുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്‌. കൊളസ്ട്രോള്‍ ലിപ്പിഡ്്‌ പ്രൊഫൈല്‍ പരിശോധനയ്ക്ക്‌ ഇരുന്നൂറു മുതല്‍ നാനൂറു രൂപ വരെ ഈടാക്കുന്ന ലാബുകളുണ്ട്‌. പ്രമേഹ പരിശോധനയ്ക്കാകട്ടെ പതിനഞ്ചു രൂപ ഈടാക്കുന്ന ലാബുകളും അതിണ്റ്റെ ഇരട്ടി തുക വാങ്ങുന്നവരുമുണ്ട്‌. ആശുപത്രി ലാബുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. സ്വകാര്യ ലാബുകളില്‍ നിരക്കുകള്‍ നിശ്ചയിക്കുന്നത്‌ പ്രദേശത്തെ ഡോക്ടര്‍മാര്‍ക്ക്‌ നല്‍കുന്ന കമ്മീഷണ്റ്റെ അടിസ്ഥാനത്തിലാണ്‌ എന്നതാണ്‌ വസ്തുത. 
പല ലാബുകളിലും ഉപയോഗിച്ച ഡിസ്പോസിബിള്‍ സിറിഞ്ചുകള്‍ തന്നെ പലവട്ടം ഉപയോഗിയ്ക്കുന്നു. കാലാവധി കഴിഞ്ഞ മരുന്നുകളാണ്‌ പലപ്പോഴും ഉപയോഗിയ്ക്കുക. പലയിടത്തുമുള്ള മെഷ്യനറികളും കാലഹരണപ്പെട്ടതുതന്നെ. 
സംസ്ഥാനത്ത്‌ ലാബുകളുടെ പ്രവര്‍ത്തനം നിയന്ത്രിയ്ക്കാന്‍ നിയമ നിര്‍മ്മാണം വേണമെന്ന്‌ 2009-ല്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ആറുമാസത്തിനകം നിയമ നിര്‍മ്മാണം വേണമെന്നാണ്‌ ജസ്റ്റീസുമാരായ ജെ.ബി കോശിയും വി.ഗിരിയും ഉത്തരവിട്ടത്‌. ഇതനുസരിച്ച്‌ ബില്ല്‌ തയ്യാറാക്കുകയും ചെയ്തു. എന്നാല്‍, മൂന്നര വര്‍ഷം കഴിഞ്ഞിട്ടും അത്‌ നിയമസഭയിലെത്തിയില്ല. പാരാ മെഡിക്കല്‍ ബില്ല്‌ ചില സ്വകാര്യ ലോബികളുടെ സമ്മര്‍ദ്ദഫലമായി പൂഴ്ത്തി വയ്ക്കുകയായിരുന്നുവെന്നാണ്‌ അറിവ്‌.
 പാരാ മെഡിക്കല്‍ സ്ഥാപനങ്ങളെ നിയന്ത്രിയ്ക്കാനുള്ള സംവിധാനങ്ങള്‍ മറ്റു പല സംസ്ഥാനങ്ങളിലും ഉണ്ട്‌. എന്നാല്‍ കേരളത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനോ നടത്തികൊണ്ടു പോകുന്നതിനോ യാതൊരു മാനദണ്ഡങ്ങളുമില്ല. കേന്ദ്ര സര്‍ക്കാരിണ്റ്റെ ക്വാളിറ്റി കൌണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ (ക്യു.സി.ഐ) സര്‍ട്ടിഫിക്കറ്റുകള്‍ മൂന്നൂറോളം സര്‍ക്കാര്‍ ലാബുകള്‍ക്ക്‌ ഉണ്ടെങ്കിലും സ്വകാര്യമേഖലയില്‍ കേവലം മൂന്നു സ്ഥാപനങ്ങള്‍ക്കു മാത്രമാണുള്ളത്‌.
 ലാബ്‌ ഉടമസ്ഥര്‍ക്ക്‌ നാമമാത്രമായി ഒരു സംഘടന ഉണ്ടെങ്കിലും അതും കാര്യക്ഷമമല്ല. കേരളത്തില്‍ ഏകദേശം നാനൂറോളം പേര്‍ക്ക്‌ മാത്രമാണ്‌ സംഘടനയില്‍ അംഗത്വമുള്ളത്‌. അതുകൊണ്ടുതന്നെ, സംഘടനാപരമായ നിയന്ത്രണങ്ങളും ഈ മേഖലയ്ക്ക്‌ അന്യം. 
മംഗളം 1.8.2012