Monday, December 5, 2011

കുന്നത്തുനാട്ടിലെ എഴുത്തുകാര്‍

കുന്നത്തുനാട് താലൂക്കിലെ  മുഴുവന്‍ എഴുത്തുകാരെയും  കണ്ടെത്താനുള്ള ശ്രമം ഇലോകം ഓണ്‍ലൈന്‍ മാസിക തുടങ്ങി. താലൂക്ക് അടിസ്ഥാനത്തില്‍ എഴുത്തുകാരുടെ ഡയറക്ടറി പുറത്തിറക്കുന്നതിന്‍റെ മുന്നോടിയായി ആണ് ഇത്.
എഴുത്തുകാര്‍ സ്വന്തം വിവരങ്ങള്‍ താഴെ കൊടുത്തിട്ടുള്ള വിലാസത്തില്‍ അറിയിക്കാന്‍ താത്പര്യം. 

Editor, elokamonline.com, P B No:48, Court Road, perumbavoor-683542

ഇതിനു പുറമേ ഇമെയില്‍ വിലാസത്തിലും വിവരങ്ങള്‍ നല്‍കാം.

mail@elokamonline.com
info@elokamonline.com

എഴുത്തുകാര്‍ക്കു പുറമേ,  പരിചയമുളള എഴുത്തുകാരെ പറ്റിയുള്ള വിവരങ്ങള്‍ സുഹൃത്തുക്കള്‍ക്കും നല്‍കാം.
കൂടുതല്‍  വിവരങ്ങള്‍  ഈ ബ്ലോഗില്‍ നിന്ന് ലഭിക്കും.



Friday, November 25, 2011

എന്‍റെ പുതിയ പുസ്തകം-രണ്ടു മൈക്രോ നോവലുകള്‍

പ്രിയപ്പെട്ട എന്‍റെ വായനക്കാരെ,

എന്‍റെ  പുതിയ പുസ്തകം-രണ്ടു മൈക്രോ നോവലുകള്‍ പുറത്തിറങ്ങുന്ന വിവരം സസന്തോഷം അറിയിക്കട്ടെ. കോതമംഗലം സൈകതം ബുക്സ്‌ ആണ് പ്രസാധകര്‍.കോതമംഗലം വിമലഗിരി സ്കൂള്‍ ഓഡിറ്റോറിയത്തില്‍അടുത്ത മാസം മൂന്നിനാണ് പ്രകാശനം.
കോതമംഗലത്ത് പുതുതായി ആരംഭിക്കുന്ന സൈകതം ബുക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും അന്ന് നടക്കും.
 മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ വിവിധ വിഭാഗങ്ങളിൽപ്പെട്ട പുസ്തകങ്ങൾ ഉൾക്കൊള്ളൂന്ന ഷോറൂമും അത്യാധുനിക സൗകര്യങ്ങളുള്ള കമ്യൂണിക്കേഷന്‍ സെന്ററുമാണ് കോളജ് ജങ്ഷനിൽ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടന/ പ്രകാശന  ചടങ്ങുകളിലേക്കും തുടർന്നും നിങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.

കാര്യപരിപാടി

2 മണി
ഷോറൂം & ഒഫീസ് ഉദ്ഘാടനം

കെ. പി. ബാബു (മുനസിപ്പൽ ചെയർമാൻ)
ഭദ്രദീപം
വിനീത് ശ്രീനിവാസന്‍ (നടന്‍ , സംവിധായകന്‍ ) / ഇന്ദ്രൻസ് (നടൻ)

2.30 മണി
പുസ്തക പ്രകാശനം - സാംസ്കാരിക സംഗമം

സ്വാഗതം
അധ്യക്ഷൻ : ഷെവ. പ്രൊഫ. ബേബി എം. വർഗീസ്.
ഉദ്ഘാടനം : അഡ്വ. സെബാസ്റ്റ്യന്‍ പോൾ (മാധ്യമവിമർശകന്‍, മുന്‍ എം പി)
മുഖ്യ പ്രഭാഷണം : ടി. പി. രാജീവൻ

പുസ്തകങ്ങളുടെ പ്രകാശനം

ദൈവത്തെ മാറ്റിയെഴുതുമ്പോൾ (ലേഖനം) - പി എന്‍ ഗോപീകൃഷ്ണന്‍
പ്രകാശനം: ഡോ. സി എസ് വെങ്കിടേശ്വരന്‍, ചലച്ചിത്ര നിരൂപകന്‍
ഏറ്റുവാങ്ങുന്നത്: സി. ഗൗരീദാസന്‍ നായർ, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, ദ ഹിന്ദു

വംശഗാഥകൾ മൂളും ടാക്കീസ് (ദേശമെഴുത്ത്) - വി ദിലീപ്
പ്രകാശനം : സന്തോഷ് ഏച്ചിക്കാനം, കഥാകൃത്ത്
ഏറ്റുവാങ്ങുന്നത് : അബ്ദുൾസലാം, കവി

വെള്ളം എത്ര ലളിതമാണ് (കുറിപ്പുകൾ) - എസ് ജോസഫ്
പ്രകാശനം: സണ്ണി എം കപിക്കാട്, ചിന്തകന്‍
ഏറ്റുവാങ്ങുന്നത്: എം ടി ജയലാൽ, ചിത്രകാരന്‍

പ്രണയമെന്നോ ഇരയെന്നോ പേരിടാവുന്ന...(കവിത) - ജോസഫ് കെ ജോബ്
പ്രകാശനം: താഹ മാടായി
ഏറ്റുവാങ്ങുന്നത്: എസ് ജോസഫ്, കവി

മറന്നുവച്ച കുടകൾ (കവിത) - സുൾഫിക്കർ
പ്രകാശനം: സിവിക് ചന്ദ്രന്‍, ആക്റ്റിവിസ്റ്റ്, എഴുത്തുകാരന്‍
ഏറ്റുവാങ്ങുന്നത്: വി ജി തമ്പി

രണ്ട് മൈക്രോനോവലുകൾ (നോവൽ) - സുരേഷ് കീഴില്ലം
പ്രകാശനം: കെ കെ സുധാകരന്‍, നോവലിസ്റ്റ്
ഏറ്റുവാങ്ങുന്നത്: മനോജ് വെങ്ങോല, കഥാകൃത്ത്




5.30
നൃത്തനൃത്യങ്ങൾ

Anchors : കെ. വി. സുമിത്ര & amp; എസ്. മഞ്ജു




നന്ദി

Tuesday, November 22, 2011

കൂവപ്പടി ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ രാജിവച്ചു

 മുന്‍ധാരണ പ്രകാരം ഇനി ജാന്‍സി ജോര്‍ജ്
പെരുമ്പാവൂറ്‍: മുന്‍ ധാരണ പ്രകാരം കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ വൈസ്‌ പ്രസിഡണ്റ്റ്‌ ലീലാമ്മ രവി രാജിവച്ചു. ഇനി കേരള കോണ്‍ഗ്രസി (എം)ണ്റ്റെ ജാന്‍സി ജോര്‍ജിന്‌ അവസരം. 
ശനിയാഴ്ച രാവിലെയാണ്‌ ലീലാമ്മ രവി പ്രസിഡണ്റ്റ്‌ പി.വൈ പൌലോസിന്‌ രാജികത്ത്‌ നല്‍കിയത്‌. അന്നു തന്നെ അത്‌ ഇലക്ഷന്‍ കമ്മീഷന്‌ ഫാക്സ്‌ വഴി അയച്ചുകൊടുക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ ജാന്‍സി ജോര്‍ജ്‌ സ്ഥാനമേല്‍ക്കുമെന്നാണ്‌ സൂചന. 
മുന്‍ധാരണ പ്രകാരം വൈസ്‌ പ്രസിഡണ്റ്റായ കോണ്‍ഗ്രസിണ്റ്റെ ലീലാമ്മ രവി എട്ടിന്‌ രാജിവയ്ക്കേണ്ടതായിരുന്നു. ആദ്യത്തെ ഒരു വര്‍ഷം വൈസ്‌ പ്രസിഡണ്റ്റ്‌ സ്ഥാനം കോണ്‍ഗ്രസ്‌ (ഐ)യ്ക്കും തുടര്‍ന്നുള്ള നാലുവര്‍ഷം കേരള കോണ്‍ഗ്രസി (എം)നും എന്ന്‌ ഇരു കക്ഷികളും പരസ്പരം സമ്മതിച്ചിരുന്നതാണ്‌. എന്നാല്‍ ലീലാമ്മ രവി വയ്ക്കാതെ വന്നതോടെ കേരള കോണ്‍ഗ്രസ്‌ പ്രതിഷേധവുമായി രംഗത്ത്‌ എത്തി. പഞ്ചായത്ത്‌ ഭരണസമിതിയുടെ വാര്‍ഷികത്തിന്‌ ശേഷം ലീലാമ്മ രവി രാജിവയ്ക്കുമെന്ന ഉറപ്പുലഭിച്ചതോടെയാണ്‌ പ്രതിഷേധം അടങ്ങിയത്‌. 
അതനുസരിച്ചാണ്‌ ഇപ്പോള്‍ വൈസ്പ്രസിഡണ്റ്റ്‌ രാജിവച്ചിരിയ്ക്കുന്നതും. എന്നാല്‍ ഇനിയുള്ള നാലുവര്‍ഷവും കേരള കോണ്‍ഗ്രസിന്‌ വൈസ്‌ പ്രസിഡണ്റ്റ്‌ പദവി നല്‍കാന്‍ കോണ്‍ഗ്രസ്‌ പ്രാദേശിക നേതൃത്വം തയ്യാറല്ല. സംസ്ഥാന യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചനും നിയോജക മണ്ഡലം കണ്‍വീനര്‍ തോമസ്‌ കുരുവിളയും പ്രാദേശിക നേതൃത്വവുമായി ആലോചിയ്ക്കാതെ തയ്യാറാക്കിയ ഉടമ്പടിയായിരുന്നു അതെന്നാണ്‌ ആരോപണം. ഒരു വര്‍ഷത്തിന്‌ ശേഷം കേരള കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡണ്റ്റ്‌ സ്ഥാനം തങ്ങള്‍ക്ക്‌ വീണ്ടും വിട്ടുനല്‍കണം എന്നാണ്‌ കോണ്‍ഗ്രസ്‌ നിലപാട്‌. 
അതേസമയം മുദ്രപത്രത്തില്‍ എഴുതി തയ്യാറാക്കിയ എഗ്രിമെണ്റ്റ്‌ അനുസരിച്ച്‌ കേരള കോണ്‍ഗ്രസിന്‌ നാലു വര്‍ഷം പൂര്‍ണമായി ലഭിയ്ക്കണമെന്നാണ്‌ അവരുടെ ആവശ്യം. മാത്രവുമല്ല രണ്ടാം കക്ഷിയ്ക്ക്‌ വൈസ്‌ പ്രസിഡണ്റ്റ്‌ പദവിയെന്നത്‌ യു.ഡി.എഫിണ്റ്റെ പൊതുനിലപാടാണ്‌. ഇതില്‍ വെള്ളം ചേര്‍ത്താണ്‌ കോണ്‍ഗ്രസ്‌ കഴിഞ്ഞ ഒരു വര്‍ഷക്കാലം വൈസ്‌ പ്രസിഡണ്റ്റ്‌ പദവി കൈവശം വച്ചതെന്നും അവര്‍ പറയുന്നു. 
ആകെ ഇരുപത്‌ സീറ്റുകളുള്ള പഞ്ചായത്ത്‌ ഭരണസമിതിയില്‍ യു.ഡി.എഫിന്‌ പതിന്നാലു പേരുടെ അംഗബലമാണ്‌ ഉള്ളത്‌. ഇതില്‍ മൂന്നു പേര്‍ കേരള കോണ്‍ഗ്രസ്‌ അംഗങ്ങളാണ്‌. ബാക്കിയുള്ള പതിനൊന്നില്‍ രണ്ടുപേരാകട്ടെ, കോണ്‍ഗ്രസ്‌ വിമതരായി നിന്ന്‌ ജയിച്ചവരാണ്‌. കോണ്‍ഗ്രസ്‌ സമ്മര്‍ദ്ദം തുടരുന്ന സാഹചര്യത്തില്‍, ഒരു വര്‍ഷത്തിന്‌ ശേഷം വൈസ്‌ പ്രസിഡണ്റ്റ്‌ പദവി ഒഴിയണമെങ്കില്‍ ഇപ്പോള്‍ ഒരു സ്ഥിരം സമിതി അദ്ധ്യക്ഷ പദവി കൂടി തങ്ങള്‍ക്ക്‌ നല്‍കേണ്ടി വരുമെന്ന ആവശ്യമാണ്‌ കേരള കോണ്‍ഗ്രസ്‌ മുന്നോട്ടു വയ്ക്കുന്നതെന്നറിയുന്നു. 
മംഗളം 21.11.2011

രായമംഗലം, ഒക്കല്‍ ഗ്രാമപഞ്ചായത്തുകളില്‍ പുതിയ പദ്ധതികള്‍: മന്ത്രി

റയോണ്‍പുരം 110 കെ. വി സബ്സ്റ്റേഷന്‍ നാടിന്‌ സമര്‍പ്പിച്ചു 
പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്തില്‍ 220 കെ.വി സബ്‌ സ്റ്റേഷന്‍ സ്ഥാപിയ്ക്കുന്ന കാര്യം പരിഗണിയ്ക്കുമെന്നും ഒക്കല്‍ ഗ്രാമപഞ്ചായത്തില്‍ വൈദ്യതി വിതരണത്തിന്‌ പുതിയ പദ്ധതി ആവിഷ്കരിയ്ക്കുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. നഗരസഭയില്‍ വൈദ്യുതി ബോര്‍ഡ്‌ നിര്‍മ്മിച്ച റയോണ്‍പുരം 110 കെ.വി സബ്സ്റ്റേഷണ്റ്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. സബ്സ്റ്റേഷന്‌ വേണ്ടി ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ചപ്പോള്‍ തകര്‍ന്നു പോയ റോഡുകള്‍ പുനരുദ്ധരിയ്ക്കാന്‍ കെ.എസ്‌.ഇ.ബി അഞ്ച്‌ ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി അറിയിച്ചു. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. 
പൊതുസമ്മേളനം കെ.പി ധനപാലന്‍ എം.പി ഉദ്ഘാടനം ചെയ്തു.. മുന്‍ നിയമസഭ സ്പീക്കര്‍ പി.പി തങ്കച്ചന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്‌.ഇ.ബി ബോര്‍ഡ്‌ ചെയര്‍മാന്‍ ടി.എം മനോഹരന്‍, മെമ്പര്‍ ബാബുപ്രസാദ്‌, എം മുഹമ്മദാലി റാവുത്തര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം, മുന്‍ ചെയര്‍മാന്‍മാരായ ടി.പി ഹസ്സന്‍, എന്‍.സി മോഹനന്‍, കെ.എ ഭാസ്കരന്‍, വൈസ്‌ ചെയര്‍പേഴ്സണ്‍ റോസിലി വറുഗീസ്‌, എം.പി അബ്ദുള്‍ ഖാദര്‍, ദാനിയേല്‍ വറുഗീസ്‌, ബാബു ജോസഫ്‌, വി.പി ശശീന്ദ്രന്‍, എസ്‌ ശിവശങ്കരപ്പിള്ള, ബീവി അബൂബക്കര്‍, ബിജു ജോണ്‍ജേക്കബ്‌, കെ.ഹരി, എം.എന്‍ കനകലത, ഷാജി സലിം, ആബിദ പരീത്‌, ജി. സുനില്‍കുമാര്‍, ചീഫ്‌ എന്‍ജിനിയര്‍ എന്‍.എം ബാബുക്കുട്ടന്‍ എന്നിവര്‍ സംസാരി
പെരുമ്പാവൂറ്‍ നഗരസഭ, കാലടി, ഒക്കല്‍ എന്നി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ വൈദ്യുതി ആവശ്യാനുസരണം ലഭ്യമാക്കുക, മേഖലയില്‍ വോള്‍ട്ടേജ്‌ ക്ഷാമം പരിഹരിക്കുക, വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കുക എന്നി ലക്ഷ്യങ്ങളോടെ സംസ്ഥാന സര്‍ക്കാരും വൈദ്യുതി ബോര്‍ഡും നടപ്പിലാക്കിയ പദ്ധതിയാണിത്‌. മംഗളം 20.11.2011

പെരുമ്പാവൂരിലെ ടൌണ്‍ റോഡ്‌ പുനരുദ്ധരിയ്ക്കാന്‍ 1.21 കോടി

പെരുമ്പാവൂറ്‍: ടൌണിലെ റോഡ്‌ പുനരുദ്ധരിയ്ക്കാന്‍ 1.21 കോടി രൂപയുടെ ഭരണാനുമതിയായി. 
കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രി മുതല്‍ സിവില്‍ സ്റ്റേഷന്‍, അയ്യപ്പക്ഷേത്രം, ഔഷധി കവല, ഫാസ്‌, റെസ്റ്റ്‌ ഹൌസ്‌ തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ടൌണ്‍ റോഡും അനുബന്ധ റോഡുകളുമാണ്‌ പുനരുദ്ധരിയ്ക്കുന്നത്‌. ഹെവി മെയിണ്റ്റന്‍സ്‌ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്‌ പുനരുദ്ധാരണമെന്ന്‌ സാജുപോള്‍ എം.എല്‍.എ അറിയിച്ചു.
മംഗളം 19.11.2011

പെരുമ്പാവൂരില്‍ അനധികൃത മണല്‍വാരല്‍ വ്യാപകം

പമ്പു ഹൌസുകള്‍ക്ക്‌ ഭീഷണി  
പെരുമ്പാവൂറ്‍: നഗരസഭ അതിര്‍ത്തിയില്‍ അനധികൃത മണല്‍വാരല്‍ വ്യാപകമായി. ഇതേ തുടര്‍ന്ന്‌ വല്ലം വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ പമ്പു ഹൌസുകള്‍ തകര്‍ച്ചാ ഭീഷണിയിലായി. 
നഗരസഭ- വാട്ടര്‍ അതോറിറ്റി അധികൃതരും പരാതിയുമായി രംഗത്തുവന്നതിനെ തുടര്‍ന്ന്‌ നിര്‍ത്തിവച്ചിരുന്ന മണല്‍ വാരലാണ്‌ ഇപ്പോള്‍ വീണ്ടും തുടങ്ങിയിരിയ്ക്കുന്നത്‌. പോലീസ്‌ വാഹനവും മണലുമെല്ലാം തുടര്‍ച്ചയായി പിടിച്ചെടുത്തതിനെ തുടര്‍ന്നാണ്‌ ഇവിടെ മണല്‍വാരല്‍ നിര്‍ത്തിവച്ചിരുന്നത്‌.
പ്രദേശത്തെ യൂത്ത്‌ കോണ്‍ഗ്രസ്‌ ആഭിമുഖ്യമുള്ള സംഘടനയുടെ ഓഫീസ്‌ കേന്ദ്രീകരിച്ചാണ്‌ അനധികൃത മണല്‍വാരല്‍ വീണ്ടും തുടങ്ങിയതെന്ന്‌ നഗരസഭ കൌണ്‍സിലര്‍ എന്‍.എ ലുക്മാന്‍ പറയുന്നു. രാത്രി കാലത്തു വാരിശേഖരിയ്ക്കുന്ന മണല്‍ പലപ്പോഴും പട്ടാപകലാണ്‌ കടത്തിക്കൊണ്ടു പോകുന്നത്‌. ഇതു പോലീസിണ്റ്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയുണ്ടാവുന്നില്ല. കാരണം ഇതിന്‌ ഭരണ കക്ഷിയിലെ ചില ഉന്നതരുടെ പിന്തുണയുണ്ട്‌ എന്നതാണെന്നും ലുക്മാന്‍ ആരോപിച്ചു. 
നഗരസഭയിലെ അംഗീകൃത മണല്‍ക്കടവുകളായ മക്ക കടവും വല്ലം കടവും അടഞ്ഞു കിടക്കുകയാണ്‌. ഈ കടവുകള്‍ തുറന്നു പ്രവര്‍ത്തിപ്പിയ്ക്കാനുള്ള ശ്രമത്തിനും അനധികൃത മണല്‍ വാരല്‍ ലോബി തുരങ്കം വയ്ക്കുകയാണ്‌. 
മംഗളം 18.11.2011

പ്ളൈവുഡ്‌ കമ്പനിയില്‍ നിന്നുള്ള മലിനീകരണം; കൂവപ്പടിയില്‍ റാങ്ങ്യേത്ത്‌ ചിറ നശിയ്ക്കുന്നു

പെരുമ്പാവൂറ്‍: കൂവപ്പടി പഞ്ചായത്തില്‍ പ്ളൈവുഡ്‌ കമ്പനിയില്‍ നിന്നുള്ള മലിനീകരണം മൂലം റാങ്ങ്യേത്ത്‌ ചിറ നശിയ്ക്കുന്നു. പഞ്ചായത്തിലെ മുഖ്യ കുടിവെള്ള പദ്ധതിയായ കയ്യുത്തിയാല്‍ വാട്ടര്‍ സപ്ളൈ സ്കീമിണ്റ്റെ ജലസ്രോതസാണ്‌ ഇത്‌. 
പടിക്കലപ്പാറ ചിറങ്ങര പട്ടികജാതി കോളനി നിവാസികളുടെ ജീവനും ഭീഷണിയായി മാറിയ പ്ളൈവുഡ്‌ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട്‌ സമരം ആരംഭിക്കാന്‍ നാട്ടുകാരുടേയും കോളനി നിവാസികളുടേയും യോഗം തീരുമാനിച്ചു. ഏകദേശം ആറ്‌ ഏക്കറിലധികം വിസ്ത്യതിയുള്ള പടിക്കലപ്പാറ റാങ്ങ്യേത്ത്‌ ചിറയില്‍ നിന്നാണ്‌ വാട്ടര്‍ സപ്ളൈ സ്കീമിനുള്ള വെള്ളം പമ്പു ചെയ്യുന്നത്‌. ചിറയുടെ 200 മീറ്റര്‍ അകലെ ഉയര്‍ന്ന പ്രദേശത്താണ്‌ പ്ളൈവുഡ്‌ കമ്പനി. 
കമ്പനി വളപ്പിലെ രാസവസ്തുക്കള്‍ അടങ്ങിയ കുന്നു കുട്ടിയിരിക്കുന്ന മാലിന്യങ്ങളും കമ്പനിയോട്‌ ചേര്‍ന്ന്‌ ഉള്ള ലേബര്‍ ക്യാമ്പില്‍ നിന്നുള്ള വിസര്‍ജ്യങ്ങളും ഒഴുകി എത്തുന്നത്‌ ചിറയോടു ചേര്‍ന്നുള്ള വയലിലേക്കും അതുവഴി ചിറയിലേക്കുമാണ്‌.
പ്ളൈവുഡ്‌ കമ്പനി കെട്ടിടങ്ങളും കോളനിയിലെ വീടുകളുമായി 5 അടി അകലം പോലുമില്ല. കമ്പനി പ്രവര്‍ത്തിക്കുന്ന സമയത്ത്‌ വീടുകള്‍ കമ്പനം ചെയ്യുന്നത്‌ കോളനി നിവാസികളെ ഭയത്തിലാഴ്ത്തിയിട്ടുണ്ട്്‌. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ ശബ്ദശല്യം മുലം ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്‌. കമ്പനിയിലെ മലിന ജലം ഒഴുകിയെത്തി ഉപയോഗ ശൂന്യമായതു നിമിത്തം പലരും കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്‌. മിക്കവാറും കിണറുകളിലെയും വെള്ളത്തിന്‌ ദുര്‍ഗന്ധവും നിറവ്യത്യാസവും ഉണ്ട്‌. കമ്പനിയിലെ പുകയും കരിപ്പൊടിയും മൂലം പലര്‍ക്കും ബാധിച്ചിട്ടുള്ള ആസ്ത്മയും ത്വക്ക്‌ രോഗങ്ങളും നാട്ടുകാര്‍ക്കിടയില്‍ കമ്പനിക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഇടയാക്കി. ഇതിനെതിരെ നാട്ടകാരുടെയും കോളനി നിവാസികളുടെയും യോഗം പരിസ്ഥിതി സംരക്ഷണ ആക്ഷന്‍ കൌണ്‍സിലിന്‌ രൂപം നല്‍കി. പ്ളൈവുഡ്‌ കമ്പനി അടച്ചുപൂട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ അധികാരികള്‍ക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കുവാനും പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്തിറങ്ങാനുമാണ്‌ ആക്ഷന്‍ കൌണ്‍സിലിണ്റ്റെ തീരുമാനം. 
മാനവദീപ്തി സംസ്ഥാന പ്രസിഡണ്റ്റ്‌ വറുഗീസ്‌ പുല്ലുവഴി പ്ളൈവുഡ്‌ വ്യവസായ മലിനീകരണത്തെക്കുറിച്ച്‌ ക്ളാസെടുത്തു. പരിസ്ഥിതി പ്രവര്‍ത്തകനായ ജി ക്യഷ്ണകുമാര്‍, എ.ഡി.റാഫേല്‍, സി.കെ പ്രസന്നന്‍, രമേശ്‌ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 
ഭാരവാഹികളായി ബാബു വറുഗീസ്‌ (പ്രസിഡണ്റ്റ്‌), സി.കെ പ്രസന്നന്‍ (സെക്രട്ടറി), സി.കെ രാജീവ്‌, എസ്‌ ഗോപാലക്യഷ്ണന്‍, എന്‍ പുരുഷോത്തമന്‍ (വൈസ്‌ പ്രസിഡണ്റ്റുമാര്‍), കെ.കെ ശ്രീനേഷ്‌, സാജു പി.ഡി സുധീഷ്‌ എം.എസ്‌ (ജോയി൦ സെക്രട്ടറിമാര്‍), പി.എസ്‌ വറുഗീസ്‌ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. 
 മംഗളം 16.11.2011

Monday, November 21, 2011

തുലാമഴയില്ല; പെരിയാര്‍വാലി കനാലില്‍ വെള്ളവും: കര്‍ഷകര്‍ വലയുന്നു

കനാലിലെ അറ്റകുറ്റപ്പണികള്‍ വൈകുന്നു
 പെരുമ്പാവൂറ്‍: പെരിയാര്‍വാലി കനാലില്‍ വെള്ളം തുറന്നു വിടാത്തതിനാല്‍ ക്യഷികള്‍ ഉണങ്ങി തുടങ്ങി. ഇക്കുറി പ്രതീക്ഷിച്ച തുലാമഴ കിട്ടാതിരിയ്ക്കുകകൂടി ചെയ്തതിനാല്‍ കര്‍ഷകര്‍ ബുദ്ധിമുട്ടിലായി. 
തികച്ചും കാര്‍ഷിക മേഖലയായ പല പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം പോലും അനുഭവപ്പെട്ടു തുടങ്ങി. ക്യഷിയിടങ്ങളെ ഉണക്കു ബാധിച്ചതിനാല്‍ കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയിലുമായി. കനാലുകളിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിയ്ക്കാത്തതിനാലാണ്‌ വെള്ളം തുറന്നു വിടാത്തതെന്ന്‌ പെരിയാര്‍വാലി അധിക്യതര്‍ പറയുന്നു. പലയിടത്തും അറ്റകുറ്റപ്പണികള്‍ തുടങ്ങിയിട്ടു പോലുമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ വെള്ളം എന്ന്‌ തുറന്നുവിടാന്‍ കഴിയുമെന്ന്‌ പറയാനാകാത്ത സാഹചര്യമാണ്‌ നിലവിലുള്ളതെന്ന്‌ ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
അറ്റകുറ്റപ്പണികള്‍ കരാറുകാരെ ഏല്‍പ്പിയ്ക്കുന്നതായിരുന്നു ഇതുവരെയുള്ള പതിവ്‌. എന്നാല്‍ ഇപ്പോള്‍ ഇത്‌ ദേശീയ തൊഴില്‍ ഉറപ്പു പദ്ധതിയില്‍ പെടുത്തിയിരിയ്ക്കുകയാണ്‌. അറ്റകുറ്റപ്പണികള്‍ അതതു പഞ്ചായത്തുകള്‍ ഏറ്റെടുത്തില്ലെങ്കില്‍ മാത്രമെ കരാറുകാരെ ഏല്‍പ്പിയ്ക്കാവു എന്നാണ്‌ ചട്ടം. എന്നാല്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ക്കായിട്ടില്ല. പാടത്തേയും വഴിയോരത്തേയും ജോലികളുടെ തിരക്കാണ്‌ പല പഞ്ചായത്തുകളിലും. അതിനാല്‍ തന്നെ പെരിയാര്‍വാലി കനാലുകള്‍ പലതും കാടുപിടിച്ച അവസ്ഥയിലാണ്‌.
തുലാവര്‍ഷം തുടങ്ങും മുന്‍പ്‌ തീവ്രമായ ഉണക്കുബാധിച്ചതിനെ തുടര്‍ന്ന്‌ മുന്‍പ്‌ ഒരു വട്ടം കനാലിലൂടെ വെള്ളം തുറന്നു വിട്ടിരുന്നു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ അന്ന്്‌ നീരൊഴുക്ക്‌ സുഗമമായില്ലഗ്രാമപഞ്ചായത്ത്‌ അധിക്യതര്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയാലെ പെരിയാര്‍വാലി കനാലുകളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്ന്‌ പെരിയാര്‍വാലി അധിക്യതര്‍ പറയുന്നു. അതിനു ശേഷം വേണം വെള്ളം തുറന്നു വിടാന്‍. ഇതിന്‌ ചുരുങ്ങിയത്‌ രണ്ടു മാസമെങ്കിലുമെടുക്കും. 
മംഗളം  15.11.2011

കര്‍ഷകര്‍ക്കായി ക്ഷേമനിധി ബോര്‍ഡ്‌ രൂപീകരിയ്ക്കും: പി. പി തങ്കച്ചന്‍

പെരുമ്പാവൂറ്‍: കേരളത്തില്‍ കര്‍ഷര്‍ക്കായി ക്ഷേമനിധി ബോര്‍ഡ്‌ രൂപീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍. കര്‍ഷക കോണ്‍ഗ്രസ്‌ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്കച്ചന്‍. 
ക്ഷീരകര്‍ഷകരുടെ പെന്‍ഷന്‍ 300 രൂപയില്‍ നിന്നും 500 രൂപയായി ഉയര്‍ത്തുമെന്നും തങ്കച്ചന്‍ സൂചിപ്പിച്ചു. രാസവസ്തുക്കളുടെ അമിതമായ വിലക്കയറ്റം മൂലം കര്‍ഷകര്‍ ജൈവവളങ്ങളെ ആശ്രയിക്കുന്നതിനാല്‍ കമ്പോസ്റ്റുവളങ്ങള്‍ ഉണ്ടാക്കാന്‍ വിത്തുല്‍പാദന കേന്ദ്രങ്ങളെ രൂപപ്പെടുത്തുമെന്നും. കര്‍ഷകര്‍ക്ക്‌ മിതമായ വിലക്ക്‌ വിതരണം ചെയ്യുമെന്നും തങ്കച്ചന്‍ സൂചിപ്പിച്ചു. 
വ്യവസായ ആവശ്യത്തിന്‌ യൂറിയ കരിഞ്ചന്തയിലെത്തുന്നതിനെക്കുറിച്ച്‌ അന്വേഷിക്കുവാന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെടുമെന്ന്‌ കര്‍ഷക കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡണ്റ്റ്‌ ലാല്‍ വറുഗീസ്‌ കല്‍പകവാടി പറഞ്ഞു. സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്റ്റ്‌ അഡ്വ. കെ.വി ജേക്കബ്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ അഡ്വ. കെ.ജെ ജോസഫ്‌, ജോര്‍ജ്‌ കൊട്ടാരം, ജോര്‍ജ്‌ ജേക്കബ്‌, കെ.പി ഏലിയാസ്‌, രാജന്‍ വറുഗീസ്‌, പി.സി ജോര്‍ജ്‌, കെ.കെ ഹുസൈന്‍, ജേക്കബ്‌ മാത്യു, പി.വി ജോര്‍ജ്‌, ജോണ്‍സി, ആണ്റ്റണി, മനോജ്‌ പട്ടാട്‌, എന്‍. പി കുര്യാക്കോസ്‌ എന്നിവര്‍ സംസാരിച്ചു. 
മംഗളം 15.11.2011

അദ്ധ്യാപകനെയും ഭാര്യയേയും മര്‍ദിച്ചതായി പരാതി; പ്രതികളെ പിടികൂടാത്തതിനെതിരെ പി.ഡി. പി പ്രകടനം

പെരുമ്പാവൂറ്‍: മൌലൂദുപുര അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ റിസര്‍ച്ച്‌ സെണ്റ്ററിലെ അധ്യാപകനേയും ഭാര്യയേയും മര്‍ദിച്ചതായി പരാതി. കുറ്റവാളികളെ പോലീസ്‌ പിടികൂടാത്തതില്‍ പ്രതിഷേധിച്ച്‌ പി.ഡി. പി പ്രകടനം നടത്തി.
കോഴിക്കോട്‌ സ്വദേശി അന്‍വര്‍ഷാ (24) , ഭാര്യ ഉമൈബത്ത്‌ (19) എന്നിവര്‍ക്കാണ്‌ മര്‍ദനമേറ്റത്‌. ഇവരെ പെരുമ്പാവൂറ്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇവര്‍ വാടകക്കു താമസിക്കുന്ന വീടിണ്റ്റെ ഉടമ തണ്ടേക്കാട്‌ തച്ചേരുകുടി വീട്ടില്‍ അസീസ്‌ (60) മര്‍ദിച്ചതായാണ്‌ പരാതി. പകല്‍ സമയത്ത്‌ ഭാര്യയോട്‌ അപമര്യാദയായി പെരുമാറിയത്‌ ഭര്‍ത്താവ്‌ അന്‍വര്‍ഷാ ചോദിക്കാന്‍ ചെന്നപ്പോഴായിരുന്നു മര്‍ദ്ദനം. 
അതേസമയം പ്രതികള്‍ക്കെതിരെ രേഖാമൂലം പരാതി നല്‍കിയിട്ടും പെരുമ്പാവൂറ്‍ പൊലീസ്‌ അറസ്റ്റ്‌ രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച്‌ പി.ഡി.പി പ്രവര്‍ത്തകര്‍ ഞായറാഴ്ച രാത്രി എട്ടിന്‌ ടൌണില്‍ പ്രകടനം നടത്തി. അസീസിനെ പെരുമ്പാവൂറ്‍ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. അസീസിനു പുറമെ അനുജനും മറ്റൊരാളും പ്രതികളുണ്ടെന്ന്‌ പി.ഡി.പി പ്രവര്‍ത്തകര്‍ പറയുന്നു. പ്രതി അസീസിണ്റ്റെ അനുജന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ മുന്‍ പി.എ ആണന്നും ആ സ്വാധീനം ഉപയോഗിച്ച്‌ പ്രതിയെ രക്ഷിക്കാനുള്ള നീക്കമാണ്‌ പൊലീസ്‌ നടത്തുന്നതെന്നും പി.ഡി.പി പ്രവര്‍ത്തകര്‍ ആരോപിച്ചു. 
പി.ഡി.പി പൊലീസ്‌ സ്റ്റേഷന്‍ ഉപരോധനത്തിന്‌ മുതിര്‍ന്നെങ്കിലും അടുത്ത ദിവസം മുഴുവന്‍ പ്രതികളേയും പിടികൂടാമെന്ന പൊലീസിണ്റ്റെ ഉറപ്പില്‍ പിരിഞ്ഞു പോവുകയായിരുന്നു. പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ മദനിയുടെ നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ അല്‍ഫുര്‍ഖാല്‍ ഖുര്‍ആന്‍ റിസര്‍ച്ച്‌ സെണ്റ്റര്‍. 
മംഗളം 14.11.2011

എക്സൈസ്‌ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ്‌ ചമഞ്ഞ്‌ തട്ടിപ്പു നടത്തിയ ആള്‍ പിടിയില്‍

പെരുമ്പാവൂറ്‍: എക്സൈസ്‌ മന്ത്രി കെ.ബാബുവിണ്റ്റെ പേഴ്സണല്‍ സ്റ്റാഫാണെന്ന്‌ പറഞ്ഞ്‌ തട്ടിപ്പിനു ശ്രമിച്ചയാള്‍ പിടിയില്‍. അറയ്ക്കപ്പടി വെങ്ങോല പൂനൂറ്‍ കൊന്നയ്ക്കല്‍ വീട്ടില്‍ കൂരാളി സുരേഷ്‌ എന്ന സുരേഷ്‌ (40) ആണ്‌ പിടിയിലായത്‌. 
ടൌണിലെ ഒരു ബാറില്‍ നിന്ന്‌ മന്ത്രിയുടെ സ്റ്റാഫ്‌ ചമഞ്ഞ്‌ സൌജന്യമായി മദ്യപിയ്ക്കുകയായിരുന്നു ഇയാള്‍. മാനേജര്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെ നിങ്ങള്‍ ഇതിണ്റ്റെ ഫളം അനുഭവിയ്ക്കുമെന്ന ഭീഷണിയോടെ തൊട്ട്‌ എതിര്‍വശത്തുള്ള എക്സൈസ്‌ ഓഫീസ്‌ വളപ്പിലേയ്ക്ക്‌ ഇയാള്‍ നടന്നു പോയി. ബാര്‍ മാനേജര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ എത്തിയപ്പോഴേയ്ക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. പോലീസ്‌ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന്‌ രണ്ടു ദിവസത്തിനകം വടക്കേക്കര വാല്യത്തുരുത്തില്‍ ഭാര്യ വീട്ടില്‍ വച്ചാണ്‌ ഇയാള്‍ അറസ്റ്റിലായത്‌. 
ഇയാള്‍, ഇതേപേരില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന്‌ അന്വേഷിച്ചു വരികയാണ്‌. ഡിവൈ.എസ്‌.പി കെ.ഹരികൃഷ്ണണ്റ്റെ നേതൃത്വത്തില്‍ സി.ഐ സി.ജോസ്‌, എസ്‌.ഐ അജയ്‌ മോഹന്‍, എ.എസ്‌.ഐ മാരായ റെജി വറുഗീസ്‌, മീരാന്‍, സുരേന്ദ്രന്‍, സി.പി.ഒമാരായ ഇബ്രാഹിം ഷുക്കൂറ്‍, കുര്യാക്കോസ്‌, ബിജു എന്നിവരാണ്‌ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌. 
മംഗളം 14.11.2011

Sunday, November 13, 2011

രായമംഗലം പഞ്ചായത്ത്‌ ഭരണ സമിതി പ്ളൈവുഡ്‌ കമ്പനി ഉടമകളുമായി ഒത്തുകളിക്കുന്നുവെന്ന്‌ സമരസമിതി

പെരുമ്പാവൂറ്‍: രായമംഗലം പഞ്ചായത്ത്‌ ഭരണ സമിതി പ്ളൈവുഡ്‌ കമ്പനി ഉടമകളുമായി ഒത്തുകളിക്കുന്നുവെന്ന്‌ സമരസമിതി.
പ്ളൈവുഡ്‌ കമ്പനികളില്‍ നിന്ന്‌ ജനത്തെ രക്ഷിയ്ക്കുന്നില്ലെങ്കില്‍ പഞ്ചായത്തോഫീസ്‌ സ്തംഭിപ്പിക്കുന്നതുള്‍പ്പെടെയുള്ള സമരപരിപാടികളുമായി രംഗത്തുവരാനാണ്‌ പരിസ്ഥിതി സംരക്ഷണ ആക്ഷന്‍ കൌണ്‍സില്‍ പഞ്ചായത്തുതല പ്രവര്‍ത്തക സമ്മേളനത്തിണ്റ്റെ തീരുമാനം. 
പ്ളൈവുഡ്‌ കമ്പനികളുടെ രാത്രികാല പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ പഞ്ചായത്ത്‌ ഭരണ സമിതി തീരുമാനം എടുത്തിരുന്നു. പരിസ്ഥിതി സംഘടനകളുടേയും റസിഡണ്റ്റ്സ്‌ അസോസിയേഷനുകളുടെയും പ്രക്ഷോഭത്തെ തുടര്‍ന്നാണ്‌ സമീപവാസികളുടെ ഉറക്കം കെടുത്തുകയും രാപ്പകലില്ലാതെ മലിനീകരണത്തിനിടയാക്കുകയും ചെയ്യുന്ന പ്ളൈവുഡ്‌ കമ്പനികളുടെ രാത്രികാല പ്രവര്‍ത്തനം തടയാന്‍ പഞ്ചായത്ത്‌ സമിതി തീരുമാനമെടുത്തത്‌. എന്നാല്‍ ഇനിയും അത്‌ നടപ്പാക്കിയിട്ടില്ല. തീരുമാനം നടപ്പാക്കിയാല്‍ അത്‌ മറ്റ്‌ ഗ്രമപഞ്ചായത്തുകളും പിന്‍ തുടരാന്‍ നിര്‍ബന്ധിതരാകുമെന്ന്‌ മുന്‍കൂട്ടികണ്ട്‌ പ്ളൈവുഡ്‌ ലോബികളുടെ സ്വാധീനത്തിനുവഴങ്ങിയാണ്‌ പഞ്ചായത്തധിക്യതര്‍ തീരുമാനം മരവിപ്പിച്ചിരിക്കുന്നതെന്ന്‌ സമരസമിതി നേതാക്കള്‍ പറയുന്നു.
രേഖകളിലും തൊഴിലാളികളുടെ എണ്ണത്തിലും ക്യത്രിമം കാണിക്കുന്നതു കൊണ്ടാണ്‌ കമ്പനികള്‍ക്ക്‌ രാത്രികാലങ്ങളിലും പ്രവര്‍ത്തിയ്ക്കുവാന്‍ സാധിക്കുന്നത്‌. 12-ല്‍ താഴെ തൊഴിലാളികളെവച്ച്‌ ൮ മണിക്കൂറ്‍ സമയത്തേക്ക്‌ ഒരു ഷിഫ്റ്റിന്‌ അനുവാദം വാങ്ങിയിട്ടുള്ള കമ്പനികള്‍ പോലും 80 നും 300 നും ഇടയില്‍ തൊഴിലാളികളെ നിയമിച്ചും ഒന്നില്‍ കൂടുതല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചും 24 മണിക്കൂറും ഉല്‍പ്പാദനം നടത്തുന്നത്‌ ഗ്രാമപഞ്ചായത്തധിക്യതരുടെ അറിവോടും സമ്മതത്തോടും കൂടിയാണ്‌. 
തൊഴിലാളികളുടെ എണ്ണം രേഖകളില്‍ കുറച്ചു കാണിക്കുന്നതുകൊണ്ട്‌ തൊഴില്‍ കരം ഇനത്തില്‍ വന്‍തുകയാണ്‌ പഞ്ചയത്തുകള്‍ക്ക്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്‌. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ നിയമലംഘനം വഴി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തൊഴില്‍ കരം ഭരണ സമിതിയില്‍ നിന്നീടാക്കാനും കമ്പനി തൊഴിലാളികളുടെ യഥാര്‍ത്ഥ എണ്ണം പുറത്തുകൊണ്ടു വരാനും ഓംബുഡ്സ്മാന്‍ ഉള്‍പ്പെടെയുള്ള നിയമ സ്ഥാപനങ്ങളെ സമീപിക്കുമെന്നും ആക്ഷന്‍ കൌണ്‍സില്‍ മുന്നറിയിപ്പ്‌ നല്‍കി. 
കൂട്ടുമഠം പാഞ്ചജന്യം ഹാളില്‍ ചേര്‍ന്ന പ്രവര്‍ത്തക സമ്മേളനം ആക്ഷന്‍ കൌണ്‍സില്‍ കേന്ദ്ര സമിതി ചെയര്‍മാന്‍ വറുഗീസ്‌ പുല്ലുവഴി ഉദ്ഘാടനം ചെയ്തു. രാജന്‍ കിടങ്ങോത്ത്‌ അദ്ധ്യക്ഷത വഹിച്ചു. 
അഡ്വ. കെ.സി മുരളീധരന്‍, ജി. ക്യഷ്ണകുമാര്‍, അഡ്വ. എ.പി പോള്‍, ശിവന്‍കദളി, കെ.ആര്‍ നാരായണപിള്ള, കെ.എസ്‌ അജിത്കുമാര്‍, കെ.കെ വര്‍ക്കി, എന്‍.എ കുഞ്ഞപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. 
ഭാരവാഹികളായി രാജന്‍ കിടങ്ങോത്ത്‌(പ്രസിഡണ്റ്റ്‌), അഡ്വ. കെ.സി മുളീധരന്‍, ഡി പൌലോസ്‌, അഡ്വ. എ.പി പോള്‍, ജി മനോജ്‌, വിജു ജോസഫ്‌ (വൈസ്‌ പ്രസിഡണ്റ്റുമാര്‍), എന്‍ ശിവശങ്കരന്‍ നായര്‍ (സെക്രട്ടറി), പി.ടി. രാജീവ്‌ പള്ളിക്കല്‍, ജീവരാജന്‍ എ.ആര്‍, സാജു തരിയന്‍ (ജോയിണ്റ്റ്‌ സെക്രട്ടറിമാര്‍), പി.കെ ശശി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. 
മംഗളം 13.11.11

ചെറുവേലിക്കുന്ന്‌ പടിഞ്ഞാറേത്തുറ കാടുകയറി നശിയ്ക്കുന്നു

പെരുമ്പാവൂറ്‍: വാഴക്കുളം പഞ്ചായത്തിലെ പടിഞ്ഞാറെത്തുറ കാടുകയറി നശിയ്ക്കുന്നു. 
ചെറുവേലിക്കുന്ന്‌ പ്രദേശത്തെ പ്രധാന ജലസ്രോതസായ ഈ തുറ ശുചീകരിച്ച്‌ ചുറ്റുമതില്‍ കെട്ടിസംരക്ഷിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. ഏഴേക്കറോളം വരുന്ന വിശാലമായ തുറയില്‍ മാലിന്യം നിറഞ്ഞ്‌ കിടക്കുന്നതിനാല്‍ പ്രദേശവാസികള്‍ക്ക്‌ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായും പരാതിയുണ്ട്‌. ഇതിനു പുറമെ പലയിടത്തും കൈയ്യേറ്റങ്ങളും നടന്നിട്ടുണ്ട്‌. ഒരു വര്‍ഷം മുമ്പ്‌ തുറ ശുചീകരിച്ചെങ്കിലും ഇപ്പോള്‍ കാടുകയറി നശിക്കുകയാണ്‌. തുറയുടെ സംരക്ഷണം പഞ്ചായത്ത്‌ ഏറ്റെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. 
പൌരസമിതിയുടെ ആഭിമുഖ്യത്തില്‍ വായു-ജലസംരക്ഷണം ആവശ്യപ്പെട്ട്‌ പ്രദേശത്ത്‌ സമര പ്രഖ്യാപന സമ്മേളനം നടത്തിയിരുന്നു. തുറയുടെ സംരക്ഷണത്തിന്‌ നടപടി ഉണ്ടായില്ലങ്കില്‍ പൌരസമിതി ആഭിമുഖ്യത്തില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ പൌരസമിതി ഭാരവാഹികള്‍ മുന്നറിയിപ്പ്‌ നല്‍കി. 
മംഗളം 13.11.11

അശമന്നൂറ്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റിനെതിരെ അവിശ്വാസ പ്രമേയം

പെരുമ്പാവൂറ്‍: അശമന്നൂറ്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റിനെതിരെ യു.ഡി.എഫ്‌ അവിശ്വാസ പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കി. 
ആകെയുള്ള പതിന്നാലു ഭരണ സമിതിയംഗങ്ങളില്‍ ഏഴു പേര്‍ ഒപ്പിട്ട നോട്ടീസാണ്‌ ഇന്നലെ ഗ്രാമപഞ്ചായത്ത്‌ അംഗമായ എന്‍.എം സലിം കൂവപ്പടി ബ്ളോക്ക്‌ ഡെവലപ്മെണ്റ്റ്‌ ഓഫീസര്‍ക്ക്‌ നല്‍കിയത്‌. പതിന്നാലു അംഗങ്ങളില്‍ എല്‍.ഡി.എഫിണ്റ്റെ സൌദാ ബീവിയുടെ വിജയം പെരുമ്പാവൂറ്‍ മുന്‍സീഫ്‌ കോടതി അസാധുവാക്കിയതിനാല്‍ അവിശ്വാസത്തിനെ എതിര്‍ക്കാന്‍ ഇടതുചേരിയില്‍ ആറുപേര്‍ മാത്രമാണുള്ളത്‌. അവിശ്വാസ പ്രമേയം 24-ന്‌ ചര്‍ച്ചയ്ക്ക്‌ എടുക്കുമെന്നറിയുന്നു. 
കോടതി വിജയിയായി പ്രഖ്യാപിച്ച യു.ഡി.എഫിണ്റ്റെ സുബൈദ പരീതിനെ സത്യപ്രതിജ്ഞ ചെയ്യാന്‍ നിലവിലുള്ള വൈസ്‌ പ്രസിഡണ്റ്റ്‌ സുജു ജോണി തയ്യാറാവാത്തതിനെ തുര്‍ന്നാണ്‌ അവിശ്വാസ പ്രമേയം. സഹകരണ ബാങ്ക്‌ ജീവനക്കാരനായ സുജു പഞ്ചായത്തിണ്റ്റെ ഭരണ രംഗത്ത്‌ പരാജയമാണെന്നും യു.ഡി.എഫ്‌ പറയുന്നു. 
ഇതിനിടെ, കോടതി ആറാം വാര്‍ഡില്‍ വിജയിയായി പ്രഖ്യാപിച്ച സുബൈദ പരീതിനെ സത്യ പ്രതിജ്ഞ ചെയ്യിയ്ക്കാന്‍ നടപടികള്‍ കൈക്കൊള്ളാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സെക്രട്ടറി ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിയോട്‌ രേഖാമൂലം ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞ നടക്കുന്നതോടെ യു.ഡി.എഫ്‌-8, എല്‍.ഡി.എഫ്‌ -6 എന്നിങ്ങനെയാവും കക്ഷിനില. 
യു.ഡി.എഫിണ്റ്റെ മൂന്നാം വാര്‍ഡില്‍ നിന്ന്‌ ജയിച്ച ഡെയ്സി തോമസ്‌ പ്രസിഡണ്റ്റ്‌ സ്ഥാനാര്‍ത്ഥിയും രണ്ടാം വാര്‍ഡില്‍ നിന്ന്‌ ജയിച്ച വി.എന്‍ രാജന്‍ വൈസ്‌ പ്രസിഡണ്റ്റ്‌ സ്ഥാനാര്‍ത്ഥിയുമാണ്‌. കോടതി വിധി ലംഘിച്ച്‌ എല്‍.ഡി.എഫ്‌ അധികാരത്തില്‍ തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തുവരാനാണ്‌ തീരുമാനമെന്ന്‌ കോണ്‍ഗ്രസ്‌ ബ്ളോക്ക്‌ സെക്രട്ടറി കെ.സി വറുഗീസ്‌ അറിയിച്ചു. 
മംഗളം 12.11.2011

കോടതി വിധിയിലൂടെ പ്രസിഡണ്റ്റ്‌ സ്ഥാനം നഷ്ടമായിട്ടും കസേര ഒഴിയാത്തതിനെതിരെ പ്രതിഷേധം വ്യാപകം

അശമന്നൂറ്‍ ഗ്രാമപഞ്ചായത്ത്‌ 
പെരുമ്പാവൂറ്‍: അശമന്നൂറ്‍ ഗ്രാമപഞ്ചായത്തില്‍ കോടതി വിധിയിലൂടെ പ്രസിഡണ്റ്റ്‌ സ്ഥാനം നഷ്ടമായിട്ടും എല്‍.ഡി.എഫിണ്റ്റെ സൌദാ ബീവി കസേര ഒഴിയാത്തതിനെതിരെ പ്രതിഷേധം വ്യാപകം. 
ആറാം വാര്‍ഡിലെ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി സുബൈദാ പരീത്‌ ഒരുവോട്ടിന്‌ വിജയിച്ചതായി ഇക്കഴിഞ്ഞ രണ്ടിന്‌ പെരുമ്പാവൂറ്‍ മുന്‍സിഫ്‌ കോടതി വിധിച്ചിട്ടും സൌദാ ബീവി പ്രസിഡണ്റ്റായി തുടരുകയാണെന്നാണ്‌ ആക്ഷേപം. സൌദാ ബീവി കസേരയൊഴിയണമെന്നും, തന്നെ പഞ്ചായത്ത്‌ അംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിയ്ക്കണമെന്നും ആവശ്യപ്പെട്ട്‌ സുബൈദാ പരീത്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിയ്ക്കുകയും ചെയ്തു.
കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ആറാം വാര്‍ഡില്‍ 324 വോട്ടുകള്‍ വീതംനേടി എല്‍.ഡി.എഫിലെ സൌദാബീവിയും എതിര്‍സ്ഥാനാര്‍ഥി യു.ഡി.എഫിലെ സുബൈദ പരീതും ഒപ്പത്തിനൊപ്പം എത്തിയിരുന്നു. തുടര്‍ന്ന്‌ നറുക്കെടുപ്പിലൂടെയാണ്‌ സൌദാബീവി വിജയിച്ചത്‌. ഇതോടെ 14 അംഗ ഭരണസമിതിയില്‍ ഇരുമുന്നണികള്‍ക്കും അംഗബലം ഏഴുവീതം തുല്ല്യമായി. തുടര്‍ന്ന്‌ വീണ്ടും നറുക്കെടുപ്പ്‌ നടന്നു. ഭാഗ്യം തുടര്‍ന്നും തുണച്ചതോടെ ഭരണം എല്‍.ഡി.എഫിന്‌ കരഗതമാവുകയായിരുന്നു. അങ്ങനെ സൌദാബീവിയെ പ്രസിഡണ്റ്റായി തെരഞ്ഞെടുത്തു.
ഇതിനെതിരെ സുബൈദ പരീത്‌ കോടതിയെ സമീപിച്ചതോടെയാണ്‌ പഞ്ചായത്തിലെ രാഷ്ട്രീയസ്ഥിതി തകിടം മറിഞ്ഞത്‌. ഇരുപക്ഷത്തേയും നാല്‌ വോട്ടുകള്‍ വീതം കള്ളവോട്ടുകളാണെന്നായിരുന്നു ഇരുവിഭാഗത്തിണ്റ്റേയും വാദം. ഈ എട്ട്‌ വോട്ടുകളില്‍ അഞ്ച്‌ വോട്ടുകള്‍ കള്ളവോട്ടുകളാണെന്ന്‌ കണ്ടെത്തി കോടതി അസാധുവാക്കി. അവശേഷിച്ച മൂന്ന്‌ വേട്ടുകളാണ്‌ വിധിനിര്‍ണയിച്ചത്‌. ഇതില്‍ രണ്ട്‌ വോട്ട്‌ സുബൈദ പരീതിനും ഒരു വോട്ട്‌ സൌദാബീവിക്കും അനുകൂലമായി. അങ്ങനെ 321 വോട്ടിനെതിരെ ഒരുവോട്ട്‌ ഭൂരിപക്ഷത്തില്‍ 322 വോട്ടുനേടിയ സുബൈദാപരീതിനെ കോടതി വിജയിയായി പ്രഖ്യാപിയ്ക്കുകയായിരുന്നു. ഇതോടെ എല്‍.ഡി.എഫിന്‌ പെരുമ്പാവൂറ്‍ നിയോജകമണ്ഡലത്തില്‍ ലഭിച്ച ഏക പഞ്ചായത്തും കൈവിട്ടുപോയി. 
ആറിനെതിരെ എട്ടംഗബലത്തില്‍ ഭരണം യു.ഡി.എഫിന്‌ അനൂകൂലമായതോടെ മൂന്നാംവാര്‍ഡില്‍ നിന്ന്‌ വിജയിച്ച യു.ഡി.എഫിലെ ഡെയ്സി തോമസ്‌ പ്രസിഡണ്റ്റാകുമെന്നും സി.എം.പിയുടെ വി.എന്‍ രാജന്‍ വൈസ്‌ പ്രസിഡണ്റ്റാകുമെന്നും യു.ഡി.എഫ്‌ പ്രഖ്യാപിയ്ക്കുകയും ചെയ്തു. 
എന്നാല്‍, വിധിയുടെ പകര്‍പ്പ്‌ കിട്ടിയില്ലെന്ന സാങ്കേതികത്വത്തിണ്റ്റെ പേരില്‍ സൌദാ ബീവി ഇനിയും കസേര ഒഴിയാത്തതാണ്‌ വിവാദമായത്‌. ഇലക്ഷന്‍ കമ്മീഷണ്റ്റെ നിര്‍ദ്ദേശം വരുംവരെ ഇവരെ ഓഫീസില്‍ വരുന്നത്‌ തടയാനാകില്ലെന്ന്‌ പഞ്ചായത്ത്‌ സെക്രട്ടറി ഷെമിം മംഗളത്തോടു പറഞ്ഞു. എന്നാല്‍ വിജയം അസാധുവായ സാഹചര്യത്തില്‍ സൌദാ ബീവിയും ഭൂരിപക്ഷം നഷ്ടമായതിനാല്‍ വൈസ്‌ പ്രസിഡണ്റ്റ്‌ സ്ഥാനത്തു നിന്ന്‌ സുജു ജോണിയും ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവയ്ക്കണമെന്ന്‌ കോണ്‍ഗ്രസ്‌ കുറുപ്പംപടി മണ്ഡലം ജനറല്‍ സെക്രട്ടറി റെജി ഇട്ടൂപ്പ്‌ ആവശ്യപ്പെട്ടു. സ്ഥാനമൊഴിയാത്തത്‌ കോടതി അലക്ഷ്യമാണെന്നും കോണ്‍ഗ്രസ്‌ നേതാക്കള്‍ പറയുന്നു. 
മംഗളം 11.11.2011

കൈപ്പള്ളി കോളനിയോട്‌ ചേര്‍ന്ന്‌ പാറമട; വേങ്ങൂരില്‍ നാട്ടുകാര്‍ക്ക്‌ പ്രതിഷേധം

പെരുമ്പാവൂറ്‍: വേങ്ങൂറ്‍ പഞ്ചായത്തില്‍ കൈപ്പള്ളി ഹരിജന്‍ കോളനിയോട്‌ ചേര്‍ന്ന്‌ പാറമട നടത്താന്‍ പഞ്ചായത്ത്‌ അനുവാദം നല്‍കിയതിനെതിരെ പ്രദേശവാസികളായ ജനങ്ങള്‍ക്ക്‌ പ്രതിഷേധം. വര്‍ഷങ്ങളായി നിര്‍ത്തിയിട്ടിരുന്ന പാറമടയാണ്‌ വീണ്ടും പ്രവര്‍ത്തം തുടങ്ങുന്നത്‌. 
യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പാറപൊട്ടിക്കാന്‍ ശ്രമിച്ച ഉടമകളെയും കല്ലു കയറ്റിയ ലോറികളും കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടഞ്ഞിട്ടിരുന്നു. സംഭവമറിഞ്ഞെത്തിയ കുറുപ്പംപടി പോലീസ്‌ നാട്ടുകാരെ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്‌. 
കോടനാട്‌ ഈസ്റ്റ്‌ പെരിയാര്‍വാലി കനാലിണ്റ്റെ അക്വഡേറ്റും ഇരുപത്തിയഞ്ചോളം ഹരിജന്‍ വീടുകളും മറ്റു ജനവിഭാഗങ്ങളും തിങ്ങിപാര്‍ക്കുന്ന സ്ഥലത്താണ്‌ പാറമട. ഇവിടെ മുമ്പ്‌ പാറപൊട്ടിച്ചതിനെ തുടര്‍ന്ന്‌ അക്വഡേറ്റ്‌ വിള്ളല്‍ വീണ്‌ അപകടസ്ഥിതിയിലാണ്‌. സ്ഫോടക വസ്തുക്കള്‍ ഇവിടെ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ്‌ ഉപയോഗിക്കുന്നത്‌. ഈ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ നാട്ടുകാര്‍ കുറുപ്പംപടി സി.ഐ ഓഫീസിലും പഞ്ചായത്തിലും കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്‌. 
പാറമടയ്ക്കെതിരെ നാട്ടുകാര്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ്‌. ആദ്യപടിയായി ജനകീയ മാര്‍ച്ചും നടത്തുമെന്ന്‌ സമര സമിതി ചെയര്‍മാന്‍ ടി.വി പാപ്പു, കണ്‍വീനര്‍ എം.എസ്‌ ലനി എന്നിവര്‍ അറിയിച്ചു. 
മംഗളം 11.11.2011

കുന്നത്തുനാട്‌ താലൂക്കിനെ എറണാകുളംജില്ലയില്‍ നിലനിര്‍ത്തണം: എന്‍.സി. പി

പെരുമ്പാവൂറ്‍: മൂവാറ്റുപുഴ ജില്ല രൂപീകരിയ്ക്കുമ്പോള്‍ വ്യവസായ കേന്ദ്രമായ കുന്നത്തുനാട്‌ താലൂക്കിനെ എറണാകുളം ജില്ലയില്‍ നിലനിര്‍ത്തണമെന്ന്‌ എന്‍.സി.പി ബ്ളോക്ക്‌ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. 
ബ്ളോക്ക്‌ ജനറല്‍ ബോഡിയോഗം എന്‍.സി.പി ജില്ലാ പ്രസിഡണ്റ്റ്‌ ടി.പി അബ്ദുള്‍ അസീസ്‌ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക്‌ പ്രസിഡണ്റ്റ്‌ എം.വി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ അസിം, എന്‍.വൈ.സി സംസ്ഥാന സെക്രട്ടറി ഷൌക്കത്തലി മുച്ചേത്ത്‌, എം.ആര്‍ ജയന്‍, റോയി വറുഗീസ്‌, ഷെമീര്‍ ചായമ്മാടി, സി.വി ഡെന്നി, പി.എ സുധീര്‍, സി.എം കൊച്ചുണഅണി മാസ്റ്റര്‍, ഒ.ഇ സുരേന്ദ്രന്‍, ഏല്യാസ്‌ മണപ്ളി, സി.ഡി ജോര്‍ജ്‌, റെജി പി ഷാജി, കെ.ആര്‍ സജി തുടങ്ങിടവര്‍ സംസാരിച്ചു. 
ഇതു സംബന്ധിച്ച്‌ താലൂക്ക്‌ സംരക്ഷണ സമിതി നടത്തുന്ന സമരപരിപാടികള്‍ക്ക്‌ പിന്തുണ നല്‍കുവാനും എന്‍.സി.പി ബ്ളോക്ക്‌ കമ്മിറ്റി സമാന വിഭാഗങ്ങളെ സംഘടിപ്പിച്ച്‌ സമരം നടത്തുന്നതിനും തീരുമാനിച്ചു. 
മംഗളം 10.11.11

പാനിപ്രയിലും മീമ്പാറയിലും പ്ളൈവുഡ്‌ കമ്പനികള്‍ക്കെതിരെ പ്രതിഷേധം

പെരുമ്പാവൂറ്‍: അശമന്നൂറ്‍ ഗ്രാമപഞ്ചായത്തിലെ പാനിപ്രയിലും മുടക്കുഴ ഗ്രാമപഞ്ചായത്തിലെ മീമ്പാറയിലും ജനജീവിതം ദുസഹമാക്കുന്ന പ്ളൈവുഡ്‌ കമ്പനികള്‍ക്കെതിരെ പ്രതിഷേധം. 
നൂലേലി ശിവനാരായണ ക്ഷേത്രം, പാനിപ്ര തുരങ്കം പ്രദേശങ്ങളിലെ പ്ളൈവുഡ്‌ കമ്പനിയില്‍ നിന്നുള്ള മാലിന്യവും അന്യസംസ്ഥാന തൊഴിലാളികളുടെ വിസര്‍ജ്യങ്ങളും ജനജീവിതത്തെ ദുസ്സഹമാക്കുന്നതിനെതിരെയാണ്‌ അശമന്നൂരില്‍ പ്രതിഷേധം. കുടിവെള്ളത്തിനും മറ്റു ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും തദ്ദേശവാസികള്‍ ആശ്രയിക്കുന്ന പെരിയാര്‍വാലി മെയിന്‍ കനാലും നൂലേലി ചിറയും മലിനമായതായി നാട്ടുകാര്‍ പരാതിപ്പെട്ടു. ഭാവിതലമുറയെ മാരകമായ ഭവിഷ്യത്തിലേക്ക്‌ നയിക്കുന്ന പ്ളൈവുഡ്കമ്പനികള്‍ ജനവാസകേന്ദ്രത്തില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്നും പുതിയതായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച പ്ളൈവുഡ്‌ കമ്പനികള്‍ക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കരുതെന്നും ഇവിടെ രൂപീകരിച്ച ആക്ഷന്‍ കൌണ്‍സില്‍ രൂപീകരണയോഗം ആവശ്യപ്പെട്ടു. 
മാനവദീപ്തി സംസ്ഥാന പ്രസിഡണ്റ്റ്‌ വറുഗീസ്‌ പുല്ലുവഴി യോഗം ഉദ്ഘാടനം ചെയ്തു. പി.എന്‍ ബേബിനാഷ്‌ അദ്ധ്യക്ഷത വഹിച്ചു. എം.കെ ശശിധരന്‍പിള്ള, ജി ക്യഷ്ണകുമാര്‍, അജിത്‌ പാനിപ്ര, ഇ.പി ജയപ്രകാശ്‌ എന്നിവര്‍ പ്രസംഗിച്ചു. ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികളായി പി.എന്‍ ബേബിനാഷ്‌ (പ്രസിഡണ്റ്റ്‌), കെ.ജി സജികുമാര്‍ (സെക്രട്ടറി), കെ.ആര്‍ ജിനേഷ്‌ (ജെയിണ്റ്റ്‌ സെക്രട്ടറി), ലത അശോകന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. 
മീമ്പാറ ജി.എല്‍.പി സ്കൂളിന്‌ സമീപം ആരംഭിക്കുവാന്‍ പോകുന്ന പ്ളൈവുഡ്‌ ഫാക്ടറിക്കെതിരെയാണ്‌ മുടക്കുഴയില്‍ പ്രതിഷേധം. ഗ്രീന്‍ ചാനല്‍ വഴി ലൈസന്‍സുകള്‍ സംഘടിപ്പിച്ചാണ്‌ നാലാം വാര്‍ഡില്‍ പ്ളൈവുഡ്‌ കമ്പനി ആരംഭിക്കുന്നത്‌. 
മീമ്പാറ പാടശേഖരവും മീമ്പാറ തോടും പ്രീപ്രൈമറി സ്കൂള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളും ഉള്ള ജനവാസ മേഖലയില്‍ കമ്പനി സ്ഥാപിക്കുന്നതിനെതിരെ നൂറുകണക്കിനാളുകള്‍ സംഘടിച്ചു. കമ്പനിയ്ക്കെതിരെ പരാതി തയ്യാറാക്കി ബന്ധപ്പെട്ട അധികാരികള്‍ക്കു നല്‍കുവാനും സമരപരിപാടികളുമായി മുന്നോട്ട്‌ പോകുവാനുമാണ്‌ നാട്ടുകാരുടെ തീരുമാനം. കമ്പനിയുടെ പ്രവര്‍ത്തനം എന്തു വില കൊടുത്തും തടയുമെന്ന്‌ നാട്ടുകാര്‍ പറയുന്നു. 
മംഗളം 10.11.11

കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്‌ ധാരണ തെറ്റിച്ചു

കേരള കോണ്‍ഗ്രസ്‌ ഇടയുന്നു  
പെരുമ്പാവൂറ്‍: കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ വൈസ്‌ പ്രസിഡണ്റ്റ്‌ സ്ഥാനവുമായി ബന്ധപ്പെട്ട മുന്‍ധാരണ കോണ്‍ഗ്രസ്‌ തെറ്റിച്ചതിനെ തുടര്‍ന്ന്‌ പ്രധാന ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്‌ (എം) ഇടയുന്നു. 
മുന്‍ധാരണ പ്രകാരം നിലവില്‍ വൈസ്‌ പ്രസിഡണ്റ്റായ കോണ്‍ഗ്രസിണ്റ്റെ ലീലാമ്മ രവി ഇന്ന രാജിവയ്ക്കേണ്ടതായിരുന്നു. ആദ്യത്തെ ഒരു വര്‍ഷം വൈസ്‌ പ്രസിഡണ്റ്റ്‌ സ്ഥാനം കോണ്‍ഗ്രസ്‌ (ഐ)യ്ക്കും തുടര്‍ന്നുള്ള നാലുവര്‍ഷം കേരള കോണ്‍ഗ്രസി (എം)നും എന്ന്‌ ഇരു കക്ഷികളും പരസ്പരം സമ്മതിച്ചിരുന്നതാണ്‌. അതനുസരിച്ച്‌ കേരള കോണ്‍ഗ്രസിണ്റ്റെ ജാന്‍സി ജോര്‍ജിനാണ്‌ ഇനി അവസരം. എന്നാല്‍ ലീലാമ്മ രവി രാജി വയ്ക്കാതെ വന്നതോടെ കേരള കോണ്‍ഗ്രസ്‌ തുറന്ന യുദ്ധത്തിന്‌ തയ്യാറെടുക്കുകയാണ്‌. 
ആകെ ഇരുപത്‌ സീറ്റുകളുള്ള പഞ്ചായത്ത്‌ ഭരണസമിതിയില്‍ യു.ഡി.എഫിന്‌ പതിന്നാലു പേരുടെ അംഗബലമാണ്‌ ഉള്ളത്‌. ഇതില്‍ മൂന്നു പേര്‍ കേരള കോണ്‍ഗ്രസ്‌ അംഗങ്ങളാണ്‌. ബാക്കിയുള്ള പതിനൊന്നില്‍ രണ്ടുപേരാകട്ടെ, കോണ്‍ഗ്രസ്‌ വിമതരായി നിന്ന്‌ ജയിച്ചവരാണ്‌. കേരള കോണ്‍ഗ്രസിന്‌ ഈ വിമതരെ കൂടെചേര്‍ത്ത്‌ ഇടതു പക്ഷത്തേയ്ക്ക്‌ മാറിയാല്‍ മാത്രമെ ഇവിടെ ഭരണമാറ്റത്തിന്‌ സാദ്ധ്യതയൊള്ളു. 
രണ്ടാം കക്ഷിയ്ക്ക്‌ വൈസ്‌ പ്രസിഡണ്റ്റ്‌ സ്ഥാനം എന്ന യു.ഡി.എഫ്‌ നയം ഇവിടെ തുടക്കത്തിലെ പാളിയിരുന്നുവെന്ന്‌ കേരള കോണ്‍ഗ്രസ്‌ നേതാക്കള്‍ പറയുന്നു. യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചണ്റ്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ അന്ന്‌ കേരള കോണ്‍ഗ്രസ്‌ വിട്ടുവീഴ്ചയ്ക്ക്‌ തയ്യാറാവുകയായിരുന്നു. എന്നാല്‍ പിന്നീട്‌ മണല്‍ വിപണനവുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസിനെതിരെ കേരള കോണ്‍ഗ്രസ്‌ പരസ്യമായി രംഗത്തുവന്നു.. അതിനും യു.ഡി.എഫ്‌ നേതൃത്വത്തിണ്റ്റെ അനുനയത്തെ തുടര്‍ന്നാണ്‌ താത്കാലിക ശമനമുണ്ടായത്‌. അതിനിടയില്‍ വൈസ്‌ പ്രസിഡണ്റ്റ്‌ സ്ഥാനവുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസ്‌ ധാരണ തെറ്റിച്ചതോടെ ഇപ്പോള്‍ യു.ഡി.എഫില്‍ ആഭ്യന്തര കലഹം രൂക്ഷമായി. 
വരുന്ന വെള്ളിയാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാമെന്ന്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍ ഉറപ്പുനല്‍കിയിട്ടുള്ളതായി പാര്‍ട്ടി നിയോജക മണ്ഡലം സെക്രട്ടറി കെ.പി ബാബു മംഗളത്തോട്‌ പറഞ്ഞു. അതുണ്ടായില്ലെങ്കില്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോകാനാണ്‌ കേരള കോണ്‍ഗ്രസിണ്റ്റെ തീരുമാനം. 
മംഗളം09.11.2011

കുന്നത്തുനാട്‌ താലൂക്ക്‌ സംരക്ഷണ സമിതി രൂപീകരിച്ചു

പെരുമ്പാവൂറ്‍: മൂവാറ്റുപുഴ ജില്ല രൂപീകരണത്തില്‍ നിന്നും കുന്നത്തുനാട്‌ താലൂക്കിനെ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കുന്നത്തുനാട്‌ താലൂക്ക്‌ സംരക്ഷണ സമിതി രൂപീകരിച്ചു. 
ബി.എച്ച്‌ അബ്ദുള്‍ നാസറിണ്റ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന താലൂക്ക്‌ നിവാസികളുടെ യോഗത്തിലാണ്‌ ഈ ആവശ്യം ഉയര്‍ന്നത്‌. അഡ്വ. പി.എ നൌഫലിനെ കണ്‍വീനറായും ബി.എച്ച്‌ അബുദ്ള്‍ നാസറിനെ ജോയിണ്റ്റ്‌ കണ്‍വീനറായും തെരഞ്ഞെടുത്തു. യോഗത്തില്‍ കെ.എച്ച്‌ കുഞ്ഞബ്ദുള്ള, ബി.എച്ച്‌ അബ്ദുള്‍നാസര്‍, അഡ്വ. പി.എ നൌഫല്‍, അഷ്‌റഫ്‌ മക്കി, റഹീം പള്ളികവല, നിയാസ്‌ കെ.എം, മുഹമ്മദാലി വി.കെ അലിയാര്‍ വല്ലം, മഹിരാജ്‌, തോമസ്‌, സാബു, അന്‍വര്‍സാദത്ത്‌ എന്നിവര്‍ പ്രസംഗിച്ചു. 
ഇതോടനുബന്ധിച്ച്‌ കുന്നത്തുനാട്‌ താലൂക്കിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ പെരുമ്പാവൂറ്‍ വൈ.എം.സി.എ ഹാളില്‍ നടത്തും. 
മംഗളം 9.11.2011

റോഡരികില്‍ അവശനിലയില്‍ കണ്ടയാള്‍ ആശുപത്രിയില്‍ മരിച്ചു

 പെരുമ്പാവൂറ്‍: റോഡരികില്‍ അവശനിലയില്‍ കണ്ടയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അല്ലപ്ര എണ്‍പതാം കോളനി പുത്തന്‍ വീട്ടില്‍ പൂക്കോയ തങ്ങളുടെ മകന്‍ നാസറാണ്‌ (46) മരിച്ചത്‌. പി.പി.റോഡില്‍ സ്വകാര്യ ആശുപത്രിക്കുസമീപം ശനിയാഴ്ച പുലര്‍ച്ചെ 5.30 നാണ്‌ ഇയാളെ അവശനിലയില്‍ കണ്ടെത്തിയത്‌. പെരുമ്പാവൂറ്‍ പോലീസ്‌ എത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭാര്യ: ഫാത്തിമ, മക്കള്‍: ഷഫീഖ്‌, നിസാര്‍, മിശിരിയ.
 മംഗളം 05.11.2011

റോഡ്‌ മുറിച്ചുകടക്കുമ്പോള്‍ കാറിടിച്ചു മരിച്ചു

പെരുമ്പാവൂറ്‍: റോഡ്‌ മുറിച്ചുകടക്കുമ്പോള്‍ കാറിടിച്ച്‌ ഒരാള്‍ മരിച്ചു. പുല്ലുവഴിയില്‍ വാടകയ്ക്ക്‌ താമസിയ്ക്കുന്ന ഇടുക്കി ചെറുതോണി കണ്ണാലില്‍ വീട്ടില്‍ ചാക്കോ കുര്യന്‍ (ബാബു-51) ആണ്‌ മരിച്ചത്‌.
ഭാര്യയെ ഓഫീസില്‍ വിട്ട ശേഷം ബൈക്ക്‌ റോഡരികില്‍ വച്ച്‌ പുല്ലുവഴിയിലുള്ള തയ്യല്‍ക്കടയിലേയ്ക്ക്‌ റോഡു മുറിച്ച്‌ കടക്കുമ്പോള്‍ എം.സി റോഡിലായിരുന്നു അപകടം. ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംസ്കാരം ഇന്ന്‌ ഉച്ചയ്ക്ക്‌ ഒന്നിന്‌ കീഴില്ലം പാറേത്തുമുകള്‍ പള്ളിയില്‍. 
ഭാര്യ: ആശ. (എല്‍.ഐ.സി പെരുമ്പാവൂറ്‍ ബ്രാഞ്ചിലെ അസിസ്റ്റണ്റ്റ്‌ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസര്‍)മക്കള്‍: നിവ്യ (സി. എ വിദ്യാര്‍ത്ഥിനി, ബാംഗ്ളൂറ്‍), അശ്വിന്‍, ആല്‍ഡ്രിന്‍ (വിദ്യാര്‍ത്ഥികള്‍, സെണ്റ്റ്‌ തോമസ്‌ സ്കൂള്‍, മൂവാറ്റുപുഴ)
മംഗളം 5.11.2011

ഡോക്ടറേറ്റ്‌

മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന്‌ സംസ്കൃതത്തില്‍ ഡോക്ടറേറ്റ്‌ നേടിയ ഷര്‍മ്മിള എന്‍.എസ്‌ (അസി.പ്രൊഫസര്‍, തൃപ്പൂണിത്തുറ ഗവ.സംസ്കൃത കോളജ്‌.) ഡോ.പി.എന്‍ സുദര്‍ശനണ്റ്റെ ഭാര്യയാണ്‌.

കൂവപ്പടിയില്‍ പ്ളൈവുഡ്‌ കമ്പനികള്‍ കൃഷിനിലങ്ങള്‍ നികത്തുന്നു

നാട്ടില്‍ മഞ്ഞപ്പിത്തം പടരുന്നു 
പ്ളൈവുഡ്‌ കമ്പനി മാലിന്യങ്ങള്‍ കൃഷിയിടത്തില്‍ തള്ളിയിരിയ്ക്കുന്നു.
പെരുമ്പാവൂറ്‍: കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ പ്ളൈവുഡ്‌ കമ്പനികള്‍ അനധികൃതമായി കൃഷിനിലങ്ങള്‍ നികത്തുന്നതായി പരാതി. പ്ളൈവുഡ്‌ കമ്പനികളുണ്ടാക്കുന്ന മലിനീകരണം മൂലം മൈലാച്ചാല്‍-വിഴുക്കപ്പാറ മേഖലയില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിയ്ക്കുന്നതായും പരാതിയുണ്ട്‌. 
കൂവപ്പടി വില്ലേജില്‍ പത്തൊമ്പതാം വാര്‍ഡില്‍ പെട്ട മൈലാച്ചാല്‍ മേഖലയിലെ പരണ്ട പാടമാണ്‌ തൊട്ടുചേര്‍ന്ന കമ്പനിയിലെ ഉപയോഗശൂന്യമായ നികത്തുന്നത്‌. ഇതിണ്റ്റെ എതിര്‍വശത്തുള്ള മറ്റൊരു കമ്പനി കുഴുക്കുംവേലിപ്പാടവും നികത്തുകയാണ്‌. ഇരുകമ്പനികളിലേയും തൊഴിലാളികളുടെ സെപ്ടിക്‌ മാലിന്യങ്ങള്‍ തള്ളുന്നതും പാടത്തേയ്ക്കും തൊട്ടുചേര്‍ന്ന വിഴുക്കപ്പാറ കൈത്തോട്ടിലേയ്ക്കുമാണ്‌. മാലിന്യ നിക്ഷേപവും നിലംനികത്തലും മൂലം ജലശ്രോതസുകള്‍ വറ്റുകയും മലിനപ്പെടുകയും ചെയ്യുന്നു. 
കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതിനു പുറമെ കമ്പനികളില്‍ നിന്നുള്ള മലിനീകരണം മൂലം വിഴുക്കപ്പാറ-മൈലാച്ചാല്‍ മേഖലയില്‍ പതിമൂന്നോളം പേര്‍ക്ക്‌ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചിട്ടുണ്ട്‌. ഇതില്‍ ചില അന്യസംസ്ഥാന തൊഴിലാളികളും പെടും. ഇവരെയൊന്നും ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കാതെ നാട്ടുമരുന്നുകള്‍ നല്‍കി സ്ഥാപനങ്ങളില്‍ തന്നെ താമസിപ്പിച്ചിരിയ്ക്കുകയാണ്‌. 
എന്നിട്ടും ഗ്രാമപഞ്ചായത്ത്‌ അധികൃതരോ ആരോഗ്യവകുപ്പ്‌ ജീവനക്കരോ ഇവിടേയ്ക്ക്‌ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന്‌ പ്രദേശവാസികള്‍ ജില്ലാ കളക്ടര്‍ക്ക്‌ അയച്ച പരാതിയില്‍ പറയുന്നു. 
മംഗളം  05,11,2011

അശമന്നൂറ്‍ ഗ്രാമപഞ്ചായത്ത്‌ ഓഫീസ്‌ ഇന്ന്‌ ഉപരോധിയ്ക്കും

പെരുമ്പാവൂറ്‍: ജനവാസകേന്ദ്രമായ കാട്ടാംകുഴിയില്‍ പാറഖനനം നടത്താന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച്‌ ഇന്ന്‌ അശമന്നൂറ്‍ ഗ്രാമപഞ്ചായത്ത്‌ ഉപരോധിയ്ക്കും. 
പാറ ഖനനത്തിന്‌ അനുവദിച്ച ലൈസന്‍സ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ അശമന്നൂറ്‍ ഗ്രാമപഞ്ചായത്ത്‌ ആക്ഷന്‍ കൌണ്‍സിലിണ്റ്റെ നേത്യത്വത്തില്‍ ഇന്ന്‌ പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിയ്ക്കുന്നത്‌. ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ ഏഴു വര്‍ഷം മുമ്പ്‌ നിറുത്തിയിട്ടിരുന്നതാണ്‌ ഈ പാറമട. മാനദണ്ഡങ്ങള്‍ ലംഘിച്ചു കൊണ്ടാണ്‌ പാറമട വീണ്ടും തുടങ്ങുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുള്ളതെന്ന്‌ നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന നിലയില്‍ പാറമട പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിനെതിരാണ്‌ ഉപരോധ സമരം പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും സമരത്തിന്‌ നേത്യത്വം നല്‍കും. 
മംഗളം 05.11.2011

വയലാര്‍ സ്മ്യതി സന്ധ്യ നടത്തി

പെരുമ്പാവൂറ്‍: പനിച്ചയം സംസ്കാര സംഘടിപ്പിച്ച വയലാര്‍ സ്മ്യതി സന്ധ്യയില്‍ പ്രസിഡണ്റ്റ്‌ കെ.കെ ക്യഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഗാനരചിയിതാവ്‌ ചിറ്റൂറ്‍ ഗോപി അനുസ്മരണ പ്രഭാഷണം നടത്തി. 
കൊച്ചിന്‍ മന്‍സൂറ്‍, ജി സുനില്‍കുമാര്‍, കലാഭവന്‍ സാബു, ഷാജി സരിഗ, കെ.കെ ഷിജോ എന്നിവര്‍ സംസാരിച്ചു. കൊച്ചിന്‍ കലാശ്രീയുടെ ഓര്‍മ്മിക്കാന്‍ ഓമനിക്കാന്‍ ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ ഗാനസന്ധ്യ അരങ്ങേറി. 
സ്കൂളുകളില്‍ നിന്നും വയലാര്‍ ഗാനലാനപന മത്സരത്തില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തുസിനിമാഗാനം, കവിതാലാപനം (സീനിയര്‍) അമ്യതരാജ്‌.എസ്‌ (പെരുമ്പാവൂറ്‍ അമ്യത വിദ്യാലയം) കവിതാലാപനം (ജൂനിയര്‍) ശ്രീകാന്ത്‌ ഡി നമ്പൂതിരി, സിനിമഗാനം (ജൂനിയര്‍) രോഹിത്‌ ക്യഷ്ണ (അമ്യത വിദ്യാലയം) എന്നിവര്‍ക്ക്‌ ഒന്നാം സ്ഥാനം ലഭിച്ചു.  
മംഗളം 05.11.2011

രാഷ്ട്രീയ പകപോക്കല്‍: കൂവപ്പടിയില്‍ മണല്‍ തൊഴിലാളിയെ മര്‍ദിച്ചതായി പരാതി

പെരുമ്പാവൂറ്‍: രാഷ്ട്രീയ പകപോക്കലിണ്റ്റെ പേരില്‍ കൂവപ്പടി പഞ്ചായത്തിലെ ആറാട്ടുകടവില്‍ മണല്‍തൊഴിലാളിയെ മര്‍ദിച്ചതായി പരാതി. കൂവപ്പടി പാലാട്ടി വീട്ടില്‍ ഫ്രാന്‍സി(40)സിനാണ്‌ മര്‍ദ്ദനമേറ്റത്‌. 
ഇയാള്‍ പെരുമ്പാവൂറ്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്‌. തൊഴിലാളിയെ സഹപ്രവര്‍ത്തകരായ അഞ്ചോളം പേര്‍ചേര്‍ന്ന്‌ മര്‍ദ്ദിച്ചതായാണ്‌ പരാതി. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ വേണ്ടി പോസ്റ്റര്‍ ഒട്ടിയ്ക്കാന്‍ സഹകരിച്ചതോടെയാണ്‌ സി.ഐ.ടി.യു അംഗമായ ഫ്രാന്‍സിസ്‌ ഇടതുപക്ഷ നേതാക്കളുടെ കണ്ണിലെ കരടായത്‌. ഇതേതുടര്‍ന്ന്‌ സി.ഐ.ടി.യു ഫ്രാന്‍സിസിനെ മണല്‍ വാരല്‍ ജോലിയില്‍ നിന്ന്‌ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ ഫ്രാന്‍സിസ്‌ ഹൈക്കോടതിയില്‍ നിന്ന്‌ അനുകൂല വിധി സമ്പാദിച്ചു.വിധിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ കടവില്‍ തൊഴിലെടുക്കാന്‍ ചെന്നപ്പോഴാണ്‌ തന്നെ സഹതൊഴിലാളികള്‍ മര്‍ദ്ദിച്ചതെന്ന്‌ ഫ്രാന്‍സിസ്‌ പറയുന്നു. 
മംഗളം 04.11.2011

കണ്ടന്തറയില്‍ വീടുകളില്‍ മോഷണം; സ്വര്‍ണാഭരണവും പണവും കവര്‍ന്നു

പെരുമ്പാവൂറ്‍: കണ്ടന്തറയില്‍ വീടുകള്‍ കുത്തിത്തുറന്ന്‌ മോഷ്ടാക്കള്‍ സ്വര്‍ണാഭരണവും പണവും മൊബൈല്‍ ഫോണും കവര്‍ന്നു. 
പ്രൈവറ്റ്‌ ബസ്റ്റാന്‍ഡ്‌ റോഡിന്‌ സമീപം ചിറക്കക്കുടി സുബൈറിണ്റ്റെ വീടില്‍ അടുക്കളവാതില്‍ കുത്തിത്തുറന്ന്‌ വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ്‌ മോഷണം. കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സുബൈറിണ്റ്റെ ഭാര്യയുടെ കഴുത്തില്‍ നിന്ന്‌ രണ്ടുപവണ്റ്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും ഷര്‍ട്ടിണ്റ്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 1000 രൂപയും മോഷണം പോയി. 
പട്ടരുമഠം ഹസണ്റ്റെ വീട്ടിലും മൂത്തേടം അബ്ദുല്‍ റഹ്മാണ്റ്റെ വീട്ടിലും മോഷണ ശ്രമം നടന്നു. ഇരുവീട്ടിലും പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്നാണ്‌ മോഷ്ടാക്കള്‍ അകത്തുകടന്നിരിക്കുന്നത്‌. ഹസണ്റ്റെ വീട്ടില്‍ മോഷ്ടാക്കള്‍ അടുക്കളയിലിരുന്ന ഭക്ഷണം കഴിച്ചാണ്‌ മടങ്ങിയിരിക്കുന്നത്‌. പരാതിയെ തുടര്‍ന്ന്‌ പെരുമ്പാവൂറ്‍ പൊലീസ്‌ സ്ഥലം സന്ദര്‍ശിച്ച്‌ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും എത്തിയിരുന്നു.
മംഗളം 4.11.2011

പെരിയാര്‍വാലി പുറമ്പോക്കില്‍ താമസിക്കുന്നരെ കുടിയൊഴിപ്പിയ്ക്കാന്‍ നീക്കം

പുനരധിവസിപ്പിയ്ക്കണമെന്ന്‌ യുവമോര്‍ച്ച
പെരുമ്പാവൂറ്‍: പെരിയാര്‍വാലി പെരുമ്പാവൂറ്‍ ബ്രാഞ്ചിണ്റ്റെ കീഴില്‍ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്നവരെ കുടിയൊഴിപ്പിയ്ക്കാന്‍ നീക്കം. അതേസമയം കുടിയൊഴിപ്പിയ്ക്കുന്നവരെ പുനരധിവസിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട്‌ യുവമോര്‍ച്ച രംഗത്തെത്തി. 
കനാല്‍ മലിനമാകുന്നു, സര്‍ക്കാര്‍ ഭൂമിയില്‍ ക്യഷി ചെയ്യുന്നു എന്നി കാരണങ്ങള്‍ കാണിച്ച്‌ മൂന്നു ദിവസത്തിനകം സ്ഥലമൊഴിയണമെന്ന്‌ ആവശ്യപ്പെട്ടാണ്‍്‌ അധികൃതര്‍ നോട്ടീസ്‌ നല്‍കിയിരിയ്ക്കുന്നത്‌. എന്നാല്‍ കാലാകാലങ്ങളായി ഇവിടെ താമസിച്ചുവരുന്ന നിര്‍ദ്ധനരും സാധാരണക്കാരുമായ ആളുകളെ പുനരധിവസിപ്പിയ്ക്കാനുള്ള നടപടികളും ഉണ്ടാവണമെന്നാവശ്യപ്പെട്ടാണ്‌ യുവമോര്‍ച്ച പെരുമ്പാവൂറ്‍ മണ്ഡലം കമ്മിറ്റി രംഗത്തു വന്നിരിയ്ക്കുന്നത്‌. 
ഈ കുടുംബങ്ങള്‍ക്ക്‌ ഇവിടെ താമസിക്കുവാനുള്ള എല്ലാ വിധ ഒത്താശകളും ചെയ്ത്‌ കൊടുത്തത്‌ മാറി മാറി വരുന്ന ഭരണകര്‍ത്താക്കള്‍ തന്നെയാണ്‌. വീടു വയ്ക്കാനുള്ള സഹായം നല്‍കുകയും വീടിന്‌ നമ്പറിട്ട്‌ നല്‍കുകയും വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതേ ഭരണ കര്‍ത്താക്കളുടെ പ്രതിനിധ്യമുള്ള യോഗങ്ങളാണ്‌ ഇവരെ തെരുവിലേയ്ക്കിറക്കാനുള്ള നീക്കത്തിന്‌ ചുക്കാന്‍ പിടിയ്ക്കുന്നതെന്ന്‌ മണ്ഡലം പ്രസിഡണ്റ്റ്‌ പ്രകാശ്‌ കെ. റാം, ജനറല്‍ സെക്രട്ടറി കെ.ജി സുമേഷ്‌ എന്നിവര്‍ കുറ്റപ്പെടുത്തുന്നു.
ഭരണ കര്‍ത്താക്കളുടെ കപടമുഖം തിരിച്ചറിഞ്ഞ്‌ ജനങ്ങള്‍ ശക്തിയായി പ്രതികരിക്കണമെന്നും ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ പുനരധിവാസം എത്രയും പെട്ടെന്ന്‌ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ വരുംദിവസങ്ങളില്‍ ഭരണകേന്ദ്രത്തിലേയ്ക്ക്‌ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിയ്ക്കാനാണ്‌ മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. മംഗളം 4.11.2011

പ്ളൈവുഡ്‌ കമ്പനികള്‍ക്കെതിരെ നൂലേലിയില്‍ കര്‍മ്മസമിതിയായി

പെരുമ്പാവൂറ്‍: സമീപവാസികള്‍ക്ക്‌ ആരോഗ്യ പ്രശ്നങ്ങള്‍ സ്യഷ്ടിക്കുകയും ജലസ്രോതസുകള്‍ മലിനീകരിക്കുകയും ചെയ്യുന്ന നൂലേലിയില്‍ പ്രവര്‍ത്തിക്കുന്ന പ്ളൈവുഡ്‌ കമ്പനി മാറ്റി സ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു. 
കമ്പനിയുടെ സമീപമുള്ള നമ്പ്യാര്‍ചിറങ്ങര ക്ഷേത്രക്കുളത്തിലേക്കാണ്‌ പ്ളൈവുഡ്‌ കമ്പനിയില്‍ നിന്നുള്ള മലിനജലവും ലേബര്‍ ക്യാമ്പില്‍ നിന്നും ഉള്ള മനുഷ്യ വിസര്‍ജ്യങ്ങളും ഒഴുകി എത്തുന്നത്‌. ഇതു തടയാന്‍ കമ്പനി ഉടമ തയ്യാറാകാത്തതിനെ തുടര്‍ന്നാണ്‌ നാട്ടുകാര്‍ പ്രക്ഷോഭ രംഗത്തെത്തിയത്‌. ഈ കമ്പനിയോടു ചേര്‍ന്ന്‌ നാലു പുതിയ വാന്‍ പ്ളൈവുഡ്‌ കമ്പനികള്‍ക്കുള്ള കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടെന്ന്‌ നാട്ടുകാര്‍ പറയുന്നു. 
ഈ കമ്പനികള്‍ക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന്‌ പുതുതായി രൂപീകരിച്ച കര്‍മ്മ സമിതി ഗ്രാമപഞ്ചായത്ത്‌ അധിക്യതരോടും ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടു. മാനവ ദീപ്തി സംസ്ഥാന പ്രസിഡണ്റ്റ്‌ വറുഗീസ്‌ പുല്ലുവഴി പ്ളൈവുഡ്‌ വ്യവസായത്തിണ്റ്റെ ദൂഷ്യവശങ്ങളെക്കുറിച്ച്‌ ക്ളാസെടുത്തു. ഇ.വി ജയപ്രകാശ്‌ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മാനവദീപ്തി സെക്രട്ടറി എം.കെ ശശിധരന്‍പിള്ള, എന്‍.എ കുഞ്ഞപ്പന്‍, ജിക്യഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 
കര്‍മ്മസമിതി ഭാരവാഹികളായി ഇ.വി ജയപ്രകാശ്‌ (പ്രസിഡണ്റ്റ്‌), രാജേഷ്‌ കെ.ആര്‍ (സെക്രട്ടറി), ദിനേശ്‌ വി.എന്‍ (വൈസ്‌ പ്രസിഡണ്റ്റ്‌), സൈജ പി.കെ (ജോയിണ്റ്റ്‌ സെക്രട്ടറി), രജീഷ്‌ ഇ.ബി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മംഗളം 3.11.2011

പാറ-പാണംകുഴി റോഡ്‌ നിര്‍മ്മാണത്തിലെ അഴിമതി വിജിലന്‍സ്‌ അന്വേഷിയ്ക്കും

പെരുമ്പാവൂറ്‍: പാറ-പാണംകുഴി റോഡ്‌ നിര്‍മ്മാണത്തിലെ അഴിമതിയ്ക്കെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവായി.
കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ അംഗം റെജി ഇട്ടൂപ്പ്‌ മുഖ്യ മന്ത്രിയ്ക്ക്‌ പരാതി നല്‍കിയതിനെ തുടര്‍ന്നാണ്‌ ഇത്‌. പെരുമ്പാവൂറ്‍ സബ്‌ ഡിവിഷന്‍ നിരത്തു വിഭാഗം പരിധിയില്‍പെട്ട ഈ റോഡിണ്റ്റെ അഴിമതിയ്ക്കെതിരെ ജൂലായ്‌ 9-നാണ്‌ പരാതി നല്‍കിയത്‌. 
പതിന്നാലു കിലോമീറ്റര്‍ വീതി കൂട്ടി ടാര്‍ ചെയ്യുന്നതിന്‌ രണ്ടുകോടി പതിനെട്ടു ലക്ഷം രൂപയാണ്‌ ചെലവിട്ടത്‌. വീതി കൂട്ടുന്നതിനുള്ള ഭൂമി ജനങ്ങള്‍ യാതൊരു പ്രതിഫലവും പറ്റാതെ വിട്ടു കൊടുക്കുകയായിരുന്നു. എന്നാല്‍ നിലവിലുള്ള 3.8 മീറ്ററില്‍ നിന്ന്‌ റോഡ്‌ അഞ്ചര മീറ്റരായി വീതികൂട്ടുന്നതിന്‌ മുക്കാല്‍ ഇഞ്ച്‌ മെറ്റല്‍ മാത്രമാണ്‌ തൊണ്ണൂറു ശതമാനം ഭാഗത്തും ഉപയോഗിച്ചിട്ടുള്ളതെന്ന്‌ കാട്ടിയായിരുന്നു പരാതി. അതുകൊണ്ടു തന്നെ റോഡ്‌ ചൂരത്തോട്‌ മുതല്‍ കോടംപിള്ളി ഷാപ്പ്‌ വരെ പൂര്‍ണ്ണമായും തകര്‍ന്നുപോയി. ഈ ഭാഗം അറ്റകുറ്റ പണിചെയ്യാന്‍ പോലുമാവാത്ത സ്ഥിതിയായി.. പാറ മുതല്‍ ചൂരത്തോടു വരെ പലഭാഗത്തും കുഴികള്‍ രൂപപ്പെട്ടിട്ടുമുണ്ട്‌. 
റോഡ്‌ പുതുതായി വീതി കൂട്ടി ഫോം ചെയ്തെടുക്കുന്ന ഭാഗം 60 എം.എം, 36 എം.എം ഗ്രേഡഡ്‌ മെറ്റല്‍ വിരിച്ച്‌ വാട്ടര്‍ റോളിംഗ്‌ നടത്തേണ്ടതും 12 എം.എം, 6 എം.എം മെറ്റല്‍ ഉപയോഗിച്ച്‌ ടാറിംഗ്‌ ചെയ്യേണ്ടതുമാണ്‌. എന്നാല്‍ ഇതൊന്നുമുണ്ടായിട്ടില്ല. 36 എം.എം മെറ്റല്‍ പോലും അപൂര്‍വ്വം ചില ഭാഗങ്ങളില്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. ടാറിംഗ്‌ നടത്തിയിരിക്കുന്നത്‌ 6 എം.എം മെറ്റല്‍ മാത്രം ഉപയോഗിച്ചാണ്‌. 
വിവരാവകാശ നിയമ പ്രകാരം ബന്ധപ്പെട്ടവരില്‍ നിന്ന്‌ ലഭിച്ച മറുപടിയില്‍ ഈ റോഡ്‌ നിര്‍മ്മാണത്തിനായി 12 എം.എം., 36 എം.എം, 60 എം.എം മെറ്റല്‍ സപ്ളെ ചെയ്തിട്ടുണ്ടെന്ന്‌ അറിയുന്നു. റോഡ്‌ തൃപ്തികരമായി പുനര്‍നിര്‍മ്മിച്ചതായി തിരുവനന്തപുരം ചീഫ്‌ ടെക്നിക്കല്‍ എക്സാമിനര്‍ക്ക്‌ റിപ്പോര്‍ട്ട്‌ ചെടതിട്ടുമുണ്ട്‌. തൃപ്തികരമായി പണിചെയ്ത റോഡ്‌ ഒരു മാസം കൊണ്ട്‌ ഉഴുതുമറിച്ച മാതിരി താറുമാറായിപോകുന്നതെങ്ങെനെയെന്ന്‌ ഉന്നയിച്ചായിരുന്നു രെജി ഇട്ടൂപ്പിണ്റ്റെ പരാതി.
പല സ്ഥലത്തും 6 എം.എം മെറ്റല്‍ ഉപയോഗിച്ച്‌ ഒരു ലെയര്‍ മാത്രമാണ്‌ ടാര്‍ ചെയ്തിരിക്കുന്നത്‌. കരാര്‍ വ്യവസ്ഥ പ്രകാരം പാറ മുതല്‍ പാണംകുഴി വരെയാണ്‌ റോഡു പണി ചെയ്യേണ്ടിയിരുന്നത്‌. പതിന്നാലര കിലോമീറ്റര്‍ പണിചെയ്യേണ്ടിയിരുന്നിടത്ത്‌ കൊമ്പനാട്‌ ഒമ്പതര കിലോമീറ്റര്‍ മാത്രമാണ്‌ ചെയ്തിട്ടുള്ളതെന്നും ആരോപണമുണ്ട്‌.
ഈ റോഡു നിര്‍മ്മാണത്തില്‍ വ്യാപകമായ അഴിമതി നടന്നതായും ഇതിന്‌ ഡിപ്പാര്‍ട്ടുമെണ്റ്റ്‌ ഉദ്യോഗസ്ഥന്‍മാരും മറ്റുചിലരും കുട്ടുനിന്നിട്ടുണ്ടെന്നും കാണിച്ച്‌ നല്‍കിയ പരാതിയെ പറ്റി അന്വേഷിയ്ക്കാനാണ്‌ ഉത്തരവ്‌. 
മംഗളം 3.11.2011

Wednesday, November 2, 2011

ആല്‍പ്പാറ ക്ഷേത്രത്തില്‍ മുരുകന്‍ ത്യക്കല്ല്യാണം

പെരുമ്പാവൂറ്‍: ആല്‍പ്പാറ ക്ഷേത്രത്തില്‍ മുരുകന്‍ ത്യക്കല്ല്യാണം ഇന്ന്‌ വിവധ പൂജകളോടെ നടക്കും. 
വൈകിട്ട്‌ ദീപാരാധനയ്ക്കു ശേഷം മണ്ഡപത്തില്‍ മുരുകന്‍, വള്ളി ദേവയാനി ബിംബങ്ങളില്‍ ത്യക്കല്ല്യാണ ചടങ്ങുകള്‍ നടത്തും. തുടര്‍ന്ന്‌ മധുരപലഹാരങ്ങള്‍ പ്രസാദമായി നല്‍കും. 
മംഗളം 2.10.2011

പ്ളൈവുഡ്‌ കമ്പനികള്‍ക്കെതിരെ അല്ലപ്രയിലും പ്രതിഷേധം

പെരുമ്പാവൂറ്‍: പാര്‍പ്പിട മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്ളൈവുഡ്‌ കമ്പനികള്‍ക്കെതിരെ അല്ലപ്രയിലും പ്രതിഷേധം.
ഈ സ്ഥാപനങ്ങള്‍ മാറ്റി സ്ഥാപിക്കുവാനും കമ്പനികളിലെ രാത്രികാല പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നിര്‍ത്തിവയ്ക്കാനും അല്ലപ്ര റസിഡണ്റ്റ്സ്‌ അസോസിയേഷണ്റ്റെ നേത്യത്വത്തില്‍ ചേര്‍ന്ന ആക്ഷന്‍ കൌണ്‍സില്‍ ആവശ്യപ്പെട്ടു. 
പ്ളൈ സോണ്‍ ഫാക്ടറി എന്ന പേരില്‍ പ്ളൈവുഡ്‌ കമ്പനികള്‍ തങ്ങളുടെ സ്ഥാപനം വികസിപ്പിയ്ക്കുവാനും അന്യ സംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ പാര്‍പ്പിക്കുന്നതിനും വേണ്ടി പുതുതായി കണ്ടെത്തിയിരിക്കുന്ന ഭൂമിയില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണ മെന്നും കര്‍മ്മ സമിതി ആവശ്യപ്പെട്ടു. 
അല്ലപ്ര റസിഡണ്റ്റ്സ്‌ അസോസിയേഷന്‍ പ്രസിഡണ്റ്റ്‌ അനന്തസുബ്ബയ്യ അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ വാഴക്കുളം ബ്ളോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ പ്രസന്ന രാധാക്യഷ്ണന്‍ പങ്കെടുത്തു. പരിസ്ഥിതി സംഘടനയായ മാനവദീപ്തിയുടെ സംസ്ഥാന പ്രസിഡണ്റ്റ്‌ വറുഗീസ്‌ പുല്ലുവഴി മുഖ്യപ്രഭാഷണം നടത്തി. ക്യഷ്ണകുമാര്‍, പി.വി എല്‍ദോ, ടി.എ വറുഗീസ്‌ മാസ്റ്റര്‍, രഞ്ജിനി സംഗമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
മംഗളം 1.11.2011

യുവഗായകന്‍ ചെന്നൈ രാമകൃഷ്ണമൂര്‍ത്തി പാടി; ആസ്വാദകര്‍ക്ക്‌ അപൂര്‍വ്വ അനുഭവമായി

പെരുമ്പാവൂറ്‍: ഇരുപത്തിയൊന്നു വയസുമാത്രം പ്രായമുള്ള ചെന്നൈ രാമകൃഷ്ണ മൂര്‍ത്തിയുടെ സംഗീത കച്ചേരി ആസ്വാദകര്‍ക്ക്‌ അപൂര്‍വ്വ അനുഭവമായി. സ്വാതിതിരുനാള്‍ സംഗീതസഭയുടെ ഈ വര്‍ഷത്തെ പ്രഥമപരിപാടിയായാണ്‌ കച്ചേരി നടന്നത്‌. 
ത്യാഗരാജ കൃതിയായ എന്തൊരു മഹാനുഭാവലു എന്ന കീര്‍ത്തനത്തില്‍ തുടങ്ങിയ കച്ചേരി ശ്യാമ ശാസ്ത്രികളുടേയും സ്വാതി തിരുന്നാളിണ്റ്റേയും രചനകള്‍ അവതരിപ്പിയ്ക്കപ്പെട്ടു. അമ്പലപ്പുഴ പ്രദീപ്‌ (വയലിന്‍), നാഞ്ചില്‍ എ.ആര്‍ അരുള്‍ (മൃദംഗം) കോട്ടയം എസ്‌ മുരളീധരന്‍ (മുഖര്‍ ശംഖ്‌) എന്നിവര്‍ പിന്നണിക്കാരായി. 
ഈ വര്‍ഷത്തെ പരിപാടികളുടെ ഉദ്ഘാടനം സഭയുടെ പ്രസിഡണ്റ്റ്‌ എന്‍. നടരാജന്‍ നിര്‍വ്വഹിച്ചു. ഫാസ്‌ പ്രസിഡണ്റ്റ്‌ വി ഹരിഹരന്‍, കലയുടെ പ്രസിഡണ്റ്റ്‌ എന്‍.എ ലുക്ക്മാന്‍, കെ ഗംഗാധരന്‍ നായര്‍, ടി.എന്‍.എന്‍ നമ്പ്യാര്‍, കെ.എന്‍.എ നായര്‍, പ്രൊഫ. കെ.വി സോമസുന്ദരന്‍ നായര്‍, ഇ.എസ്‌ വാസുദേവന്‍ നമ്പൂതിരി, അഡ്വ. വി അജിത്കുമാര്‍, വൈസ്‌ പ്രസിഡണ്റ്റ്‌ എം.കെ ക്യഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. 
മംഗളം 1.11.2011

Sunday, October 30, 2011

പ്ളൈവുഡ്‌ കമ്പനികളുണ്ടാക്കുന്ന മലിനീകരണം പെരുമ്പാവൂരില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ കൂട്ടസത്യഗ്രഹം നടത്തി

പ്രൊഫ. എസ്‌ സീതാരാമന്‍
പെരുമ്പാവൂറ്‍: പ്രാണവായുവും ജലവും ശുദ്ധജല ശ്രോതസ്സും മലിനപ്പെടുത്തി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സ്യഷ്ടിക്കുന്ന പ്ളൈവുഡ്‌ നിര്‍മ്മാണ കമ്പനികള്‍ പാര്‍പ്പിട മേഖലയില്‍ നിന്ന്‌ മാറ്റി സ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആക്ഷന്‍ കൌണ്‍സിലിണ്റ്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല സമരത്തിന്‌ തുടക്കമായി. സുഭാഷ്‌ മൈതാനിയില്‍ നടന്ന പരിസ്ഥതി പ്രവര്‍ത്തകരുടെ കൂട്ട സത്യാഗ്രഹം പ്രൊഫ. എസ്‌ സീതാരാമന്‍ ഉദ്ഘാടനം ചെയ്തു. 
ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ വറുഗീസ്‌ പുല്ലുവഴി അദ്ധ്യക്ഷത വഹിച്ചു. കുന്നത്തുനാട്‌, മുവാറ്റുപുഴ, ആലുവ, കോതമംഗലം താലൂക്കുകളിലെ പ്ളൈവുഡ്‌ കമ്പനികള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ രൂക്ഷമായ മലിനീകരണത്തിണ്റ്റെ പിടിയിലാണെന്നും പ്ളൈവുഡ്‌ കമ്പനികളില്‍ ശുചീകരണം നടത്തി മലിനീകരണം നിസ്സാരവല്‍ക്കരിക്കാനാണ്‌ അധിക്യതര്‍ ശ്രമിക്കുന്നതെന്നും പ്രൊഫ. എസ്‌ സീതാരാമന്‍ കുറ്റപ്പെടുത്തി. പ്ളൈവുഡ്‌ വ്യവസായവും മലിനീകരണവും എന്ന വിഷയത്തില്‍ ജോണ്‍ പെരുവന്താനം മുഖ്യപ്രഭാഷണം നടത്തി. 
കമ്പനികളും അന്യസ്ഥാനതൊഴിലാളികളുടെ ലേബര്‍ക്യാമ്പുകളും പാര്‍പ്പിട മേഖലകളില്‍ നിന്ന്‌ മാറ്റി സ്ഥാപിക്കാനും രാത്രികാല പ്രവര്‍ത്തനം പൂര്‍ണ്ണമായും നിരോധിക്കാനും ഗ്രാമസഭകളില്‍ തീരുമാനമെടുക്കുമെന്നും ഇതിനായി വിശേഷാല്‍ ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട്‌ ആവശ്യപ്പെടുമെന്നും ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ വറുഗീസ്‌ പുല്ലുവഴി അറിയിച്ചു.
യോഗത്തില്‍ ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികളായ ശിവന്‍ കദളി, ഷാഹുല്‍ ഹമീദ്‌ നെല്ലിക്കുഴി, കെ.ആര്‍ നാരായണപിള്ള, ജി ക്യഷ്ണകുമാര്‍, എം.കെ ശശിധരന്‍പിള്ള, ടി.കെ സാബു, പി.ഇ രാമന്‍, എ.ഡി റാഫേല്‍, പി മത്തായി, എം.എം അലിയാര്‍, സലിം ഫാറൂഖി, ടി.കെ രാജീവ്‌ എന്നിവര്‍ പ്രസംഗിച്ചു. 
മംഗളം 30.10.11

കെ.എസ്‌.ആര്‍.ടി. സി ബസ്‌ തടഞ്ഞ്‌ കണ്ടക്ടറുടേയും ഡ്രൈവറുടേയും മേല്‍ ചെളിവെള്ളമൊഴിച്ചു

പെരുമ്പാവൂറ്‍: കെ.എസ്‌.ആര്‍.ടി.സി ബസ്‌ വഴിയില്‍ തടഞ്ഞു നിര്‍ത്തി കണ്ടക്ടറുടേയും ഡ്രൈവറുടേയും മേല്‍ ചെളിവെള്ളം ഒഴിച്ചു. 
ഇന്നലെ രാത്രി ഒമ്പതിനാണ്‌ സംഭവം. മുടിക്കല്‍ ഹൈസ്കൂള്‍ സ്റ്റോപ്പില്‍ വച്ചാണ്‌ കെ.എല്‍ 40 എ 3057 നമ്പര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ആര്‍.ടി 353 നമ്പര്‍ ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ഓര്‍ഡിനറി ബസ്‌ തടഞ്ഞത്‌. ബസില്‍ നിന്ന്‌ ചെളിവെള്ളം തങ്ങളുടെ മേല്‍ തെറിച്ചു എന്ന്‌ ആരോപിച്ച ഇവര്‍ അസഭ്യവര്‍ഷം ചൊരിയുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും ചെയ്തു. പിന്നീട്‌ കുപ്പിയില്‍ കൊണ്ടുവന്ന ചെളിവെള്ളം കണ്ടക്ടര്‍ അനൂപ്‌ രാജേന്ദ്രണ്റ്റേയും ഡ്രൈവര്‍ പി.പി വറുഗീസിണ്റ്റേയും മേല്‍ അഭിഷേകം ചെയ്യുകയായിരുന്നു.
ജീവനക്കാര്‍ക്കെതിരെ നടന്ന അക്രമത്തില്‍ കെ.എസ്‌.ആര്‍.ടി.സി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. മംഗളം 29.10.11

Friday, October 28, 2011

പ്ളൈവുഡ്‌ കമ്പനികളുണ്ടാക്കുന്ന മലിനീകരണം രായമംഗലം ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു

പെരുമ്പാവൂറ്‍: പ്ളൈവുഡ്‌ കമ്പനികളുണ്ടാക്കുന്ന മലിനീകരണം സംബന്ധിച്ച വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി രായമംഗലം ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. 
സി.പി.എം അംഗങ്ങളായ എന്‍.പി അജയകുമാര്‍, ബിജു കുര്യാക്കോസ്‌, എ.കെ ഷാജി, സുകുമാരിയമ്മ, ശാന്ത ഗോപാലന്‍, മിനി തങ്കപ്പന്‍, വി.കെ പത്മിനി, കൌസല്യ ശിവന്‍ എന്നിവരാണ്‌ ഇന്നലെ നടന്ന ഭരണസമിതി യോഗത്തില്‍ നിന്ന്‌ ഇറങ്ങിപ്പോയത്‌. 
പ്ളൈവുഡ്‌ വ്യവസായം മീൂലം പഞ്ചായത്തിലെ ജനങ്ങള്‍ അനുഭവിയ്ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രസിഡണ്റ്റ്‌ വിളിച്ചു ചേര്‍ത്ത ആലോചനായോഗത്തെ പറ്റി ജന പ്രതിനിധികളെ അറിയിയ്ക്കാത്തതിനെതിരെ ആയിരുന്നു പ്രധാന പ്രതിഷേധം. ഇത്തരം സ്ഥാപനങ്ങളുടെ സമയക്രമം സംബന്ധിച്ച്‌ ഭരണസമിതി എടുത്ത തീരുമാനം നടപ്പാക്കാത്തതും പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു.
മാനദണ്ഡങ്ങള്‍ പാലിയ്ക്കാതെ പുതിയ പ്ളൈവുഡ്‌ യൂണിറ്റുകള്‍ക്ക്‌ അനുമതി നല്‍കാനുള്ള നീക്കത്തിനെതിരെ സമരപരിപാടികള്‍ ആവിഷ്കരിയ്ക്കുമെന്നും പ്രതിപക്ഷ അംഗങ്ങള്‍ മുന്നറിയിപ്പ്‌ നല്‍കി. 
 മംഗളം  28.10.2011

ഭരണസമിതിയുടെ അനാസ്ഥ: കൂവപ്പടിയില്‍ മാത്രം മണല്‍ക്കടവുകള്‍ തുറന്നില്ല

പെരുമ്പാവൂറ്‍: സമീപ പഞ്ചായത്തുകളിലെല്ലാം മണല്‍ വാരല്‍ തുടങ്ങിയിട്ടും കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കടവുകള്‍ തുറന്നില്ലെന്ന്‌ പരാതി. പഞ്ചായത്ത്‌ അധിക്യതരുടെ അനാസ്ഥയാണ്‌ ഇതിനുകാരണമെന്നാണ്‌ ആക്ഷേപം.
പഞ്ചായത്തില്‍ അഞ്ചു കടവുകളിലായി ആയിരത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്‌. കടവുകള്‍ തുറക്കാത്തതിനാല്‍ ഇവരുടെ ജീവിതം പ്രതിസന്ധിയിലായിരിയ്ക്കുകയാണ്‌. സര്‍ക്കാരിലേക്കുള്ള കുടിശിഖ അടച്ചു തീര്‍ക്കാന്‍ കഴിയാത്തതാണ്‌ കടവുകള്‍ തുറക്കാന്‍ കഴിയാത്തിനുള്ള പ്രധാന കാരണം. 
മണല്‍ കയറ്റുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍, മണല്‍ പാസുകാരെ നിയമിക്കല്‍ തുടങ്ങിയ നടപടികളൊന്നും ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. കളക്ട്രേറ്റില്‍ സമര്‍പ്പിക്കേണ്ട കടവു റിപ്പോര്‍ട്ടുപോലും കൂവപ്പടി പഞ്ചായത്ത്‌ തയ്യാറാക്കിയിട്ടില്ലെന്ന്‌ മണല്‍ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) സെക്രട്ടറി ഒ.ഡി അനില്‍ പറയുന്നു. 
ഈ സ്ഥിതി തുടര്‍ന്നാല്‍ ശക്തമായ തൊഴിലാളിസമരത്തിന്‌ നേത്യത്വം കൊടുക്കുമെന്ന്‌ യൂണിയന്‍ പ്രസിഡണ്റ്റ്‌ പി. വിജയചന്ദ്രന്‍ മുന്നറിയിപ്പു നല്‍കി.
മംഗളം 28.10.2011

എന്‍. നടരാജന്‍ സ്വാതി തിരുനാള്‍ സംഗീത സഭ പ്രസിഡണ്റ്റ്

എന്‍. നടരാജന്‍

അഡ്വ. വി അജിത്കുമാര്‍
‌പെരുമ്പാവൂറ്‍: സ്വാതി തിരുനാള്‍ സംഗീത സഭയുടെ പ്രസിഡണ്റ്റായി എന്‍.നടരാജനെ തെരഞ്ഞെടുത്തു. 
അഡ്വ. വി അജിത്കുമാര്‍ (സെക്രട്ടറി), ടി.ആര്‍.എസ്‌ നമ്പൂതിരി, എം.കെ ക്യഷ്ണന്‍ നമ്പൂതിരി (വൈസ്‌ പ്രസിഡണ്റ്റുമാര്‍), എന്‍ ഹരിഹരസുബ്രഹ്മണ്യന്‍, ഇ.എസ്‌ വാസുദേവന്‍ നമ്പൂതിരി (ജോയിണ്റ്റ്‌ സെക്രട്ടറി), പ്രൊഫ. കെ.വി സോമസുന്ദരന്‍ നായര്‍ (ട്രഷറര്‍) എന്നിവരാണ്‌ മറ്റു ഭാരവാഹികള്‍. 
.വാര്‍ഷിക പൊതുയോഗം കെ. ഗംഗാധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്റ്റ്‌ എന്‍ നടരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.എന്‍.എന്‍ നമ്പ്യാര്‍, എം.കെ ക്യഷ്ണന്‍ നമ്പൂതിരി, എന്‍ ഹരിഹരസുബ്രഹ്മണ്യ അയ്യര്‍ എന്നിവര്‍ സംസാരിച്ചു.
മംഗളം 28.10.2011

Wednesday, October 26, 2011

കൂവപ്പടിയില്‍ നിന്ന്‌ മൂവായിരം ലിറ്റര്‍ അനധികൃത കള്ള്‌ പിടിച്ചെടുത്തു

പെരുമ്പാവൂറ്‍: അനധികൃതമായി സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മുവായിരത്തോളം ലിറ്റര്‍ കള്ള്‌ എക്സൈസ്‌ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
ഐമുറിക്കരയില്‍ ചക്കിയത്ത്‌ വീട്ടില്‍ തോമസിണ്റ്റെ വീട്ടില്‍ നിന്നാണ്‌ പിടിച്ചെടുത്തത്‌. ഇയാളെ പിടികൂടാനായില്ല. ഇന്നലെ രാവിലെ 11.30 ന്‌ ഇയാളുടെ വീട്‌ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ്‌ പ്ളാസ്റ്റിക്‌ വാട്ടര്‍ ടാങ്കില്‍ നിറച്ച്‌ സൂക്ഷിച്ചിരുന്ന കള്ള്‌ കണ്ടെടുത്തത്‌. ഇയാളുടെ ബന്ധു കോതമംഗലം റേഞ്ചിലെ ഇരുമലപ്പടിയില്‍ കള്ള്‌ ഷാപ്പ്‌ നടത്തുന്നുണ്ടെന്നും ഇതിണ്റ്റെ മറവിലാണ്‌ ഈ കള്ള്‌ സൂക്ഷിച്ചിരുന്നതെന്നും എക്സൈസ്‌ ഉദ്യാഗസ്ഥര്‍ പറഞ്ഞു.
കുന്നത്തുനാട്‌ അസിസ്റ്റണ്റ്റ്‌ എക്സൈസ്‌ ഇന്‍സ്പെക്ടര്‍ എം.എഫ്‌.ഹനീഫ, പ്രിവണ്റ്റീവ്‌ ഓഫീസര്‍ എന്‍.പി.ജോസ്‌, കെ.എ.ഷാലു, പി.വി.തോമസ്‌, പി.ജി.അനൂപ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ പരിശോധന നടത്തിയത്‌. 
മംഗളം 26.10.2011

വേങ്ങൂറ്‍ പഞ്ചായത്തില്‍ മണല്‍ക്കടവുകള്‍ അനുവദിയ്ക്കണമെന്ന്‌

 പെരുമ്പാവൂറ്‍: വേങ്ങൂറ്‍ ഗ്രാമപഞ്ചായത്തില്‍ മണല്‍ക്കടവുകള്‍ അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട്‌ നിവേദനം നല്‍കാന്‍ കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതി തീരുമാനിച്ചു.
വേങ്ങൂറ്‍ ഡിവിഷന്‍ മെമ്പര്‍ റെജി ഇട്ടൂപ്പാണ്‌ പാണംകുഴി, ക്രാരിയേലി, പാണിയേലി എന്നീ കടവുകളില്‍നിന്ന്‌ മണല്‍ വാരുന്നതിന്‌ അനുമതി ആവശ്യപ്പെട്ട്‌ പ്രമേയം അവതരിപ്പിച്ചത്‌. മണല്‍ സുലഭമായി ലഭിക്കുന്ന ഈ കടവുകളുടെ അഞ്ഞൂറു മീറ്റര്‍ ചുറ്റളവില്‍ പാലങ്ങളോ, ജലസേചന പ്രോജക്ടുകളോ ഇല്ല. മാത്രവുമല്ല, ഈ കടവുകളൊന്നും അംഗീകൃത കുളിക്കടവുകളുമല്ലെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
പ്രമേയം കമ്മിറ്റി അംഗീകരിക്കുകയും ഈ കടവുകളില്‍ നിന്ന്‌ മണല്‍ വാരുന്നതിന്‍്‌ കേരള സംസ്ഥാന റവന്യു വകുപ്പ്‌ മന്ത്രിയോട്‌ അനുമതി തേടാന്‍ കമ്മിറ്റി തീരുമാനം എടുക്കുകയുമായിരുന്നു.
മംഗളം 26.10.2011

പ്ളൈവുഡ്‌ വിരുദ്ധസമരം: പെരുമ്പാവൂരില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ട സത്യഗ്രഹം

 പെരുമ്പാവൂറ്‍: മാരകമായ മലിനീകരണത്തിന്‌ ഇടവരുത്തുന്ന പ്ളൈവുഡ്‌ കമ്പനികള്‍ പാര്‍പ്പിട മേഖലയില്‍ നിന്ന്‌ മാറ്റി സ്ഥാപിയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആക്ഷന്‍ കൌണ്‍സിലിണ്റ്റെ ആഭിമുഖ്യത്തില്‍ ആരംഭിയ്ക്കുന്ന ഒന്നാംഘട്ട സമരത്തിന്‌ 29 ന്‌ തുടക്കം കുറിയ്ക്കും. രാവിലെ മുതല്‍ ഉച്ചയ്ക്ക്‌ 1 വരെ സുഭാഷ്‌ മൈതാനിയില്‍ നടക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ട സത്യഗ്രഹം പ്രൊഫ. എസ്‌.സീതാരാമന്‍ ഉദ്ഘാടനം ചെയ്യും. 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിഷേധാത്മക നിലപാടിനെതിരെയാണ്‌ ഒന്നാം ഘട്ടത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ കൂട്ട സത്യഗ്രഹം നടത്തുന്നതെന്ന്‌ ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ വറുഗീസ്‌ പുല്ലുവഴി, ജനറല്‍ കണ്‍വീനര്‍ ഷാഹുല്‍ ഹമീദ്‌ നെല്ലിക്കുഴി എന്നിവര്‍ അറിയിച്ചു. പുതിയ പ്ളൈവുഡ്‌ നിര്‍മ്മാണശാലകള്‍ക്ക്‌ പ്രവര്‍ത്തനാനുമതി കൊടുക്കരുതെന്ന്‌ ഗ്രാമസഭകള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുതിയ കമ്പനികള്‍ അനുവദിച്ച്‌ ജനവിരുദ്ധ തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്‌. നേരിട്ടും അല്ലാതെയും പ്ളൈവുഡ്‌ കമ്പനികള്‍ നടത്തുന്ന ഗ്രാമപഞ്ചായത്ത്‌ അംഗങ്ങള്‍ ഉണ്ട്‌. ഇക്കൂട്ടരുടെ താല്‍പര്യം സംരക്ഷിക്കുകയാണ്‌ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുഖ്യ കടമയെന്ന്‌ ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു. 
രാത്രികാലങ്ങളില്‍ പ്ളൈവുഡ്‌ കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കണമെന്ന രായമംഗലം ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി എടുത്ത തീരുമാനം ഇന്നോളം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്ളൈവുഡ്‌ ഉടമാസംഘവും നടത്തിവരുന്ന ഒത്തുകളിക്ക്‌ ഇത്‌ ഉദാഹരണമാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഗ്രാമസഭാ തീരുമാനങ്ങള്‍ക്കും ജനഹിതത്തിനുമെതിരെ പുതിയ പ്ളൈവുഡ്‌ കമ്പനികള്‍ അടിച്ചേല്‍പ്പിച്ചാല്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനെതിരെ ഗ്രാമസഭകളില്‍ അവിശ്വാസം രേഖപ്പെടുത്തിയും ജനകീയ പ്രതിരോധമുയര്‍ത്തിയും അവകാശങ്ങള്‍ക്കെതിരായ കടന്നാക്രമണം ചെറുക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. 
മംഗളം 26.10.2011

Tuesday, October 25, 2011

ബൈക്കും കാറും കൂട്ടിമുട്ടി യുവാവ്‌ മരിച്ചു

പെരുമ്പാവൂറ്‍: ബൈക്കും കാറും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരനായ യുവാവ്‌ മരിച്ചു.
ചേലക്കുളം പറക്കുന്നത്ത്‌ വീട്ടില്‍ അസൈനാരുടെ മകന്‍ ഷറഫുദ്ദീനാണ്‌ (24) മരിച്ചത്‌. ഇന്നലെ വൈകിട്ട്‌ 6.30 എ.എം റോഡിലെ മാവിന്‍ചുവടിന്‌ സമീപമാണ്‌ അപകടം. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 8.30 ന്‌ മരണം സംഭവിച്ചു. 
സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക്‌‌ കാവുങ്ങപറമ്പ്‌ ജുമാമസ്ജിദ്‌ ഖബര്‍സ്ഥാനില്‍. മാതാവ്‌: ബീവി. സഹോദരങ്ങള്‍: ഷഹന, ഷഫീന. 
മംഗളം 25.10.2011

സ്വകാര്യബസ്‌ കണ്ടക്ടറുടെ മര്‍ദ്ദനമേറ്റ്‌ യാത്രക്കാരന്‍ മരിച്ച സംഭവം: പോലീസ്‌ പ്രതികളെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നുവെന്ന്‌ ആക്ഷേപം

നാട്ടുകാര്‍ ബസുകള്‍ തടഞ്ഞു
പെരുമ്പാവൂറ്‍: സ്വകാര്യ ബസ്‌ കണ്ടക്ടറുടെ മര്‍ദ്ദനമേറ്റ്‌ ടെക്സ്റ്റൈത്സ്‌ ഉടമയായ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പോലീസ്‌ പ്രതികളെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നുവെന്ന്‌ ആക്ഷേപം. കണ്ടക്ടറെ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇന്നലെ വലിയകുളം ഭാഗത്ത്‌ സ്വകാര്യബസുകള്‍ തടഞ്ഞു.
പോക്കറ്റടിച്ചെന്ന്ആരോപിച്ച്‌ പാലക്കാട്‌ സ്വദേശി രഘുവിനെ സഹയാത്രികര്‍ മര്‍ദ്ദിച്ചു കൊന്നിട്ട്‌ ദിവസങ്ങള്‍ പിന്നിടും മുമ്പാണ്‌ സ്വകാര്യ ബസ്‌ യാത്രക്കാരനായ വെസ്റ്റ്‌ വെങ്ങോല ചായാട്ടുവീട്ടില്‍ സി.വി ഗംഗാധരന്‍ (60) ആണ്‌ മരിച്ചത്‌. മരണം ഹൃദയാഘാതം മൂലമാണെന്നാണ്‌ പോലീസ്‌ പറയുന്നത്‌.
എന്നാല്‍ ഒപ്പം യാത്രചെയ്ത മകന്‍ റെനീഷ്‌, കണ്ടക്ടറുടെ മര്‍ദ്ദനം മൂലമാണ്‌ പിതാവ്‌ മരിച്ചതെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്‌. ഗംഗാധരന്‍ ഹൃദയസംബന്ധമായ രോഗങ്ങളുള്ള ആളായിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. 
പെരുമ്പാവൂര്‍-തൃപ്പൂണിത്തുറ റൂട്ടില്‍ സര്‍വ്വീസ്‌ നടത്തുന്ന റെമീസ്‌ എന്ന സ്വകാര്യബസില്‍ ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ്‌ സംഭവം. ഓടയ്ക്കാലിയിലെ സ്വന്തം സ്ഥാപനമായ മയൂര ടെക്സ്റ്റൈത്സ്‌ പൂട്ടി ഗംഗാധരനും മകന്‍ റെനീഷും വീട്ടിലേയ്ക്ക്‌ മടങ്ങുമ്പോഴാണ്‌ ടിക്കറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം മര്‍ദ്ദനത്തിലും പിന്നീട്‌ മരണത്തിലും കലാശിച്ചത്‌. ടിക്കറ്റെടുക്കാനാവശ്യപ്പെട്ട കണ്ടക്ടറോട്‌ പിന്നില്‍ മകന്‍ എടുക്കുമെന്ന്‌ ഗംഗാധരന്‍ പറഞ്ഞു. അല്‍പസമയം കഴിഞ്ഞ്‌ വീണ്ടുമെത്തിയ കണ്ടക്ടര്‍ പിന്നിലാരും ടിക്കറ്റെടുത്തില്ലെന്നു പറഞ്ഞ്‌ ഗംഗാധരനോട്‌ ക്ഷോഭിച്ച്‌ സംസാരയ്ക്കുകയായിരുന്നു. പിന്നീട്‌ അടിവയറില്‍ കൈകൊണ്ട്‌ കുത്തുകയും കഴുത്തിന്‌ പിടിച്ച്‌ തളളുകയും ചെയ്തുവെന്നും ഒപ്പമുണ്ടായിരുന്ന മകന്‍ പറയുന്നു.
താഴെ വീണ ഇയാളെ ആശുപത്രിയിലെത്തിയ്ക്കാന്‍ പോലും തയ്യാറാകാതെ ബസ്‌ യാത്ര തുടര്‍ന്നു. കുഴഞ്ഞുവീണ പിതാവിനെ മകന്‍ ഓട്ടോ വിളിച്ച്‌ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഇന്നലെ ആലപ്പുഴയില്‍ മെഡിയ്ക്കല്‍ സര്‍ജന്‍ മൃതദേഹം പോസ്റ്റ്‌ മോര്‍ട്ടം ചെയ്തു. 
അതേസമയം, സംഭവം നടന്ന ബസും ഉടമ ചേലക്കുളം സ്വദേശി സലിമും പോലീസ്‌ കസ്റ്റഡിയിലുണ്ട്‌. കണ്ടക്ടര്‍ വലിയകുളം സ്വദേശി ജോബി ഒളിവിലാണ്‌. എന്നാല്‍ ഗംഗാധരന്‍ യാത്രക്കിടയില്‍ കുഴഞ്ഞുവീണു മരിച്ചുവെന്ന നിലപാട്‌ കൈക്കൊണ്ട പെലീസ്‌ ഇതേവരെ കേസെടുക്കാന്‍ പോലും തയ്യാറായിട്ടില്ലെന്ന്‌ അറിയുന്നു. 
കെ.എസ്‌.ആര്‍.ടി.സി സ്റ്റാണ്റ്റില്‍ നടന്ന കൊലപാതകം സംബന്ധിച്ച അന്വേഷണവും തുടങ്ങിയിടത്തുതന്നെയാണ്‌. വലിയകുളം ക്ഷീരോത്പാദക സംഘം പ്രസിഡണ്റ്റ്‌, കോണ്‍ഗ്രസ്‌ വാര്‍ഡ്‌ പ്രസിഡണ്റ്റ്‌ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഗംഗാധരന്‍ നായരുടെ മരണത്തിന്‌ ഉത്തരവാദികളായവരെ ശിക്ഷിയ്ക്കുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരാനാണ്‌ നാട്ടുകാരുടെ തീരുമാനം.
25.10.2011

Monday, October 24, 2011

സ്വകാര്യബസ്‌ കണ്ടക്ടറുടെ മര്‍ദ്ദനമേറ്റ്‌ യാത്രക്കാരന്‍ മരിച്ചെന്ന്‌ ആരോപണം

ടിക്കറ്റിനെ ചൊല്ലി തര്‍ക്കം

പെരുമ്പാവൂറ്‍: സ്വകാര്യ ബസ്‌ കണ്ടക്ടറുടെ മര്‍ദ്ദനമേറ്റ്‌ ടെക്സ്റ്റൈത്സ്‌ ഉടമയായ യാത്രക്കാരന്‍ മരിച്ചെന്ന്‌ ആരോപണം.
വെസ്റ്റ്‌ വെങ്ങോല ചായാട്ടുവീട്ടില്‍ സി.വി ഗംഗാധരന്‍ (60) ആണ്‌ മരിച്ചത്‌. പെരുമ്പാവൂര്‍-തൃപ്പൂണിത്തുറ റൂട്ടില്‍ സര്‍വ്വീസ്‌ നടത്തുന്ന റെമീസ്‌ എന്ന സ്വകാര്യബസില്‍ ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ്‌ സംഭവം. സ്വന്തം സ്ഥാപനമായ ഓടയ്ക്കാലിയിലെ മയൂര ടെക്സ്റ്റൈത്സ്‌ പൂട്ടി ഗംഗാധരനും മകന്‍ റെനീഷും വീട്ടിലേയ്ക്ക്‌ മടങ്ങുകയായിരുന്നു. ടിക്കറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ്‌ മര്‍ദ്ദനത്തിലും പിന്നീട്‌ മരണത്തിലും കലാശിച്ചത്‌. 
ടിക്കറ്റെടുക്കാനാവശ്യപ്പെട്ട കണ്ടക്ടറോട്‌ പിന്നില്‍ മകന്‍ എടുക്കുമെന്ന്‌ ഗംഗാധരന്‍ പറഞ്ഞു. അല്‍പസമയം കഴിഞ്ഞ്‌ വീണ്ടുമെത്തിയ കണ്ടക്ടര്‍ പിന്നിലാരും ടിക്കറ്റെടുത്തില്ലെന്നു പറഞ്ഞ്‌ ഗംഗാധരണ്റ്റെ അടിവയറില്‍ കൈകൊണ്ട്‌ കുത്തുകയും കഴുത്തിന്‌ പിടിച്ച്‌ തളളുകയുമായിരുന്നുവെന്ന്‌ ഒപ്പമുണ്ടായിരുന്ന മകന്‍ പറയുന്നു. താഴെ വീണ ഇയാളെ മകന്‍ ഓട്ടോ വിളിച്ച്‌ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം വാത്തിയാത്ത്‌ ആശുപത്രി മോര്‍ച്ചറിയില്‍.
ഭാര്യ: ശകുന്തള. മക്കള്‍: റെനീഷ്‌, മഞ്ജു. അതേസമയം ഗംഗാധരന്‍ യാത്രക്കിടയില്‍ കുഴഞ്ഞുവീണു മരിച്ചുവെന്നാണ്‌ പോലീസിണ്റ്റെ നിലപാട്‌. മംഗളം 24.10.2011

സ്വകാര്യബസും കാറും കൂട്ടിമുട്ടി അഞ്ചുവയസുകാരന്‍ മരിച്ചു

 പെരുമ്പാവൂറ്‍: സ്വകാര്യബസ്‌ കാറിലിടിച്ച്‌ അഞ്ചുവയസുകാരന്‍ മരിച്ചു.
കാഞ്ഞിരക്കാട്‌ കുടിലിങ്ങല്‍ അസീസിണ്റ്റെ ഏക മകന്‍ മുഹമ്മദ്‌ ആസിഫ്‌ (5) ആണ്‌ മരിച്ചത്‌. താന്നിപ്പുഴ അനിത വിദ്യാലയത്തില്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക്‌ ടൌണില്‍ ഗേള്‍സ്‌ ഹയര്‍ സെക്കണ്റ്ററി സ്കൂളിന്‌ മുന്നിലായിരുന്നു അപകടം. ആലുവ-വടാട്ടുപാറ റൂട്ടില്‍ സര്‍വ്വീസ്‌ നടത്തുന്ന സ്വകാര്യ ബസ്‌ പ്രൈവറ്റ്‌ സ്റ്റാണ്റ്റില്‍ നിന്ന്‌ കയറി ആലുവ-മൂന്നാര്‍ റോഡ്‌ ക്രോസ്‌ ചെയ്യുമ്പോഴാണ്‌ ആലുവ ഭാഗത്തേയ്ക്ക്‌ പോവുകയായിരുന്ന മാരുതി 800 കാറിലിടച്ചത്‌. 
ഇടിയുടെ ആഘാതത്തില്‍ കാര്‍ മറിയുകയായിരുന്നു. തലയ്ക്ക്‌ ഗുരുതരമായി പരുക്കേറ്റ ബാലന്‍ തല്‍ക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന അസീസിണ്റ്റെ മാതാവ്‌, സഹോദരി, ഡ്രൈവര്‍ സിജാസ്‌ എന്നിവര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. 
സംസ്കാരം പള്ളിപ്പടി ജുമ മസ്ജിദില്‍ നടത്തി. ഹസീനയാണ്‌ ഉമ്മ. 
മംഗളം 24.10.2011

Sunday, October 23, 2011

ഡൈ പൊട്ടിത്തറിച്ച്‌ സ്ഥാപനമുടമ തല തകര്‍ന്നു മരിച്ചു

 പെരുമ്പാവൂറ്‍: ടയര്‍ റീട്രെഡിങ്ങ്‌ സ്ഥാപനത്തിലെ ഡൈ പൊട്ടിത്തെറിച്ച്‌ സ്ഥാപനമുടമ തല തകര്‍ന്നു മരിച്ചു.
അറയ്ക്കപ്പടി കൊപ്പറമ്പില്‍ അസൈനാര്‍ (49) ആണ്‌ ദാരുണമായി മരിച്ചത്‌. ഇന്നലെ വൈകിട്ട്‌ മൂന്നു മണിയോടെയാണ്‌ സംഭവം. അറയ്ക്കപ്പടിയിലെ സ്ഥാപനത്തില്‍ ടയര്‍ റീട്രെഡിങ്ങിന്‌ വച്ചശേഷം വിശ്രമിയ്ക്കുമ്പോള്‍ ഇരുമ്പു കൊണ്ടുണ്ടാക്കിയ ഡൈ പൊട്ടിത്തെറിച്ച്‌ ഇരുവശത്തേയ്ക്കും തെറിയ്ക്കുകയായിരുന്നു. ഇരുമ്പ്‌ ഫ്രെയിം കൊണ്ട്‌ തലതകര്‍ന്നുപോയ അസൈനാര്‍ തല്‍ക്ഷണം മരിച്ചു. 
കബറടക്കം ഇന്ന്‌ ഉച്ചയ്ക്ക്‌ ചേലക്കുളം ജമാ അത്ത്‌ പള്ളിയില്‍ നടക്കും. ഭാര്യ: സുബി. മക്കള്‍: മാഹിന്‍, മനു, മന്‍സി.   
മംഗളം 23.10.11

Saturday, October 22, 2011

പെരുമ്പാവൂറ്‍ കൊലപാതകം: മൂന്നാമണ്റ്റെ രേഖാചിത്രം പുറത്തുവിട്ടു

പെരുമ്പാവൂറ്‍: കെ.എസ്‌.ആര്‍.ടി.സി ബസില്‍ പോക്കറ്റടിച്ചെന്ന്‌ ആരോപിച്ച്‌ യുവാവിനെ സഹയാത്രികര്‍ അടിച്ചുകൊന്ന കേസില്‍ പിടികിട്ടാനുള്ള മൂന്നാമണ്റ്റെ രേഖാചിത്രം പോലീസ്‌ പുറത്തുവിട്ടു. 
മൂവാറ്റുപുഴ ഇഞ്ചിക്കണ്ടത്തില്‍ സന്തോഷ്‌, കെ.സുധാകരണ്റ്റെ ഗണ്‍മാന്‍ നെയ്യാറ്റിന്‍കര മുടിവിളാകം ശ്രീസദനില്‍ സതീശന്‍ എന്നിവര്‍ക്കു പുറമെ കെ.എസ്‌.ആര്‍.ടി.സി സ്റ്റാണ്റ്റില്‍ രഘുവിനെ മര്‍ദ്ദിച്ച മൂന്നാമണ്റ്റെ ചിത്രമാണ്‌ പോലീസ്‌ തയ്യാറാക്കിയത്‌. സതീശനും സന്തോഷിനും പുറമെ മൂന്നാമതൊരാള്‍ കൂടി രഘുവിനെ മര്‍ദ്ദിച്ചതായി സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ്‌ ഇത്‌. സന്തോഷും മൂന്നാമത്തെയാളും ചേര്‍ന്ന്‌ രഘുവിനെ മര്‍ദ്ദിയ്ക്കുകയായിരുന്നുവെന്നും സതീശന്‍ ഇവരെ പിടിച്ചു മാറ്റിയെന്നും രഘു കുഴഞ്ഞുവീണതോടെ രംഗം പന്തിയല്ലെന്നു കണ്ട്‌ മൂന്നാമന്‍ സ്ഥലം വിടുകയായിരുന്നുവെന്നാണ്‌ പോലീസിണ്റ്റെ നിഗമനം. 
അതേസമയം പോക്കറ്റടിച്ച യുവാവിന്‌ രണ്ടടി കൊടുത്ത ശേഷം മൂന്നാമന്‍ സ്ഥലം വിട്ടുവെന്നാണ്‍്‌ മര്‍ദ്ദനം നടന്ന പെരുമ്പാവൂറ്‍ കെ.എസ്‌.ആര്‍.ടി.സി സ്റ്റാണ്റ്റിലുണ്ടായിരുന്നവര്‍ പറയുന്നത്‌. തണ്റ്റെ ഗണ്‍മാന്‍, മരിച്ച രഘുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും മര്‍ദ്ദിച്ചവരെ പിടിച്ചുമാറ്റുകയായിരുന്നുവെന്നും കെ.സുധാകരന്‍ എം.പി പ്രസ്താവന നടത്തിയതിനെ തുടര്‍ന്നാണ്‌ പോലീസ്‌ മൂന്നാമനില്‍ ഊന്നിത്തുടങ്ങിയതെന്നും ആക്ഷേപമുണ്ട്‌. അതിണ്റ്റെ മുന്നോടിയായി ഗണ്‍മാന്‍ സതീശന്‍ രണ്ടാം പ്രതിയായിട്ടാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്‌. 
മൂന്നാമണ്റ്റെ രേഖാചിത്രം തയ്യാറാക്കാന്‍ പോലീസ്‌ തുടക്കത്തിലെ പദ്ധതിയിട്ടെങ്കിലും ആവശ്യത്തിന്‌ ദൃക്സാക്ഷികളെ ലഭിയ്ക്കാത്തതിനാലാണ്‌ വൈകിയത്‌. സംഭവം നടക്കുന്നത്‌ രാത്രിയിലായതിനാല്‍ മൂന്നാമനെ പറ്റിയുള്ള വ്യക്തമായ സൂചനകള്‍ നല്‍കാന്‍ സംഭവം കണ്ട ചുരുക്കം പേര്‍ക്ക്‌ കഴിഞ്ഞതുമില്ല. കെ.എസ്‌.ആര്‍.ടി.സി കണ്ടക്ടര്‍ക്കോ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കോ വിവരം നല്‍കാന്‍ കഴിയാത്തതും പോലീസിനെ പ്രതിസന്ധിയിലാക്കി. 
സംഭവം നടന്ന്‌ ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസിണ്റ്റെ നിജസ്ഥിതി കണ്ടെത്തുവാന്‍ പോലീസിനായിട്ടില്ല. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ജോസില്‍ നിന്ന്‌ അന്വേഷണ ചുമതല ഡിവൈ.എസ്‌.പി കെ.ഹരികൃഷ്ണനെ ഏല്‍പ്പിച്ചിരുന്നു. റിമാണ്റ്റ്‌ ചെയ്ത പ്രതികളെ ചോദ്യം ചെയ്യുന്നതിന്‌ കസ്റ്റഡിയില്‍ മൂന്നുദിവസം വിട്ടുകിട്ടിയിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. എന്നുമാത്രമല്ല, രഘുവിണ്റ്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നതില്‍ പോലീസ്‌ പുലര്‍ത്തുന്ന ജാഗ്രത ഇപ്പോഴും തുടരുകയുമാണ്‌. 
മംഗളം 22.10.2011

ഒവുങ്ങത്തോട്ടില്‍ മാലിന്യനിക്ഷേപം: പരിസ്ഥിതി സംരക്ഷണ സമിതി സമരരംഗത്ത്‌

പെരുമ്പാവൂറ്‍: ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ ഒവുങ്ങതോട്ടില്‍ മാലിന്യം നിക്ഷേപിയ്ക്കുന്നതിനെതിരെ ചേലാമറ്റം വില്ലേജ്‌ പരിസ്ഥിതി സംരക്ഷണ സമിതി രംഗത്ത്‌.
പ്രദേശത്തെ മോഡേണ്‍ റൈസ്‌ മില്ലുകളിലേയും അച്ചാറുകമ്പനികളിലേയും കോഴി വളര്‍ത്തുകേന്ദ്രങ്ങളിലേയും ഖര-ദ്രാവക-വാതക മാലിന്യങ്ങള്‍ ഓവുങ്ങ തോട്ടിലേക്കും അവിടെ നിന്നു തോണോ തോട്ടിലേക്കും തുടര്‍ന്നു വല്ലം കടവിനടുത്തു പെരിയാറിലേക്കും ഒഴുക്കി വിടുകയാണ്‌. ഈ മലിന ജലം പെരിയാറ്റില്‍ ചെന്നു ചേരുന്ന ഭാഗത്താണ്‌ പെരുമ്പാവൂറ്‍ ടൌണില്‍ കുടിവെള്ളം എത്തിയ്ക്കുന്ന പമ്പ്‌ ഹൌസ്‌ സ്ഥിതിചെയ്യുന്നത്‌. മലിന ജലത്തിണ്റ്റെ ഉപയോഗം ഈ പ്രദേശമാകെ മഞ്ഞപ്പിത്തവും എലിപ്പനിയും തക്കാളിപ്പനിയും പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്‌. 
ഈ സാഹചര്യത്തിലാണ്‌ സമിതി പ്രസിഡണ്റ്റ്‌ വി.എന്‍ നാരായണന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയുടെ കമ്മിറ്റി യോഗം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചത്‌. ശുദ്ധജല സംരക്ഷണ ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്ന്‌ സെക്രട്ടറി ഇ.ഡി പൌലോസ്‌ ആവശ്യപ്പെട്ടു. 
മംഗളം 22.10.2011

Friday, October 21, 2011

വേലക്കാരിയുടെ മുഖത്ത്‌ മുളകുപൊടി വിതറി സ്വര്‍ണാഭരണം കവര്‍ന്നതായി പരാതി

പെരുമ്പാവൂറ്‍: വീട്ടു വേലക്കാരിയുടെ മുഖത്ത്‌ മുളകുപൊടി വിതറി മൂന്ന്‌ പവണ്റ്റെ സ്വര്‍ണാഭരണം കവര്‍ന്നതായി പരാതി. ഇതു സംബന്ധിച്ച്‌ വീട്ടുടമ വെങ്ങോല ഓണങ്കുളം കണ്ണിമോളത്ത്‌ വീട്ടില്‍ സുബ്രഹ്മണ്യന്‍ പെരുമ്പാവൂറ്‍ പൊലീസില്‍ പരാതി നല്‍കി.
ഇന്നലെ രാവിലെ 11 ന്‌ ഇവരുടെ വീട്ടിലെ വേലക്കാരി സുനിതയുടെ നിലവിളികേട്ട്‌ വീടിന്‌ പുറത്തുണ്ടായിരുന്നു സുബ്രഹ്മണ്യണ്റ്റെ ഭാര്യ ചെല്ലമ്മ ഓടിയെത്തിയപ്പോള്‍ വേലക്കാരി വീടിനകത്ത്‌ വീണുകിടക്കുകയായിരുന്നു. തണ്റ്റെമേല്‍ മുളകുപൊടി വിതറി തള്ളിവീഴ്ത്തി കട്ടിലിലെ ബെഡിനടിയില്‍ സൂക്ഷിച്ചിരുന്ന ആഭരണം വീടിനകത്ത്‌ കയറിയ മോഷ്ടാവ്‌ കവര്‍ന്നതായി സുനിത വെളിപ്പെടുത്തിയത്‌.
അതേസമയം വേലക്കാരിയുടെ ശരീരത്തോ, മുഖത്തോ മുളകുപൊടി വിതറിയതിണ്റ്റെ ലക്ഷണമൊന്നുമില്ലന്നാണ്‌ പൊലീസ്‌ പറയുന്നത്‌. പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി. 
മംഗളം  21.10.2011

പ്ളൈവുഡ്‌ കമ്പനികളിലെ മലിനീകരണം: പരിസ്ഥിതി, സി.പി. എം പ്രതിനിധികള്‍ സര്‍വ്വകക്ഷിയോഗം ബഹിഷ്കരിച്ചു

പെരുമ്പാവൂറ്‍: പ്ളൈവുഡ്‌ കമ്പനികള്‍ സൃഷ്ടിയ്ക്കുന്ന മലിനീകരണം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന്‌ സി.പി.എം, പരിസ്ഥിതി പ്രതിനിധികള്‍ ഇറങ്ങിപ്പോയി. കമ്പനിയുടമകളെ സംരക്ഷിയയ്ക്കാന്‍ ഭരണ നേതൃത്വം യോഗം പ്രഹസനമാക്കി മാറ്റിയെന്നാരോപിച്ചായിരുന്നു ഇത്‌. 
സി.പി.എം അംഗങ്ങളായ മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എസ്‌.മോഹനന്‍, മെമ്പര്‍ എന്‍.പി അജയകുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകരായ വറുഗീസ്‌ പുല്ലുവഴി, ജി.കൃഷ്ണകുമാര്‍, കെ.ആര്‍ നാരായണ പിള്ള, പി.കെ ശശി എന്നിവരാണ്‌ യോഗത്തില്‍ നിന്ന്‌ ഇറങ്ങിപ്പോയത്‌. 
പഞ്ചായത്ത്‌ കമ്മിറ്റിയില്‍ തീരുമാനമില്ലാതെ വിളിച്ചു ചേര്‍ത്ത യോഗത്തെ പറ്റി പഞ്ചായത്ത്‌ അംഗങ്ങളെ പോലും അറിയിച്ചിരുന്നില്ലെന്ന്‌ ഇറങ്ങിപ്പോയ സി.പി.എം അംഗങ്ങള്‍ പറയുന്നു. രാഷ്ട്രീയ പ്രതിനിധികളെ തലേദിവസം രാത്രിയാണ്‌ യോഗം ചേരുന്ന വിവരം അറിയിച്ചത്‌. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരേയോ ബ്ളോക്ക്‌-ജില്ലാ ജനപ്രതിനിധികളേയോ യോഗവിവരം അറിയിച്ചില്ല. ഇത്‌ പ്ളൈവുഡ്‌ കമ്പനികളെ സഹായിയ്ക്കുന്നതിന്‌ വേണ്ടിയാണെന്ന്‌ ലോക്കല്‍ സെക്രട്ടറി രാജന്‍ വറുഗീസ്‌ ആരോപിച്ചു. 
പ്ളൈവുഡ്‌ കമ്പനികള്‍ക്ക്‌ ഡിസംബര്‍ 31 വരെ സമയം കൊടുക്കണമെന്ന ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റിണ്റ്റെ നിലപാടാണ്‌ പരിസ്ഥിതി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്‌. പ്ളൈവുഡ്‌ കമ്പനികളുടെ പ്രവര്‍ത്തനം രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറുവരെയെന്ന്‌ പഞ്ചായത്തുകമ്മിറ്റി എടുത്ത തീരുമാനം പോലും നടപ്പാക്കാതെ ഉടമകളെ സഹായിയ്ക്കുന്ന നിലപാടാണ്‌ ഭരണനേതൃത്വത്തിണ്റ്റേതെന്ന്‌ ഇവര്‍ പറയുന്നു. മലിനീകരണത്തെ പറ്റി പഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങളും വിദഗ്ധരും അടങ്ങുന്ന ഒരു സമിതിയെക്കൊണ്ട്‌ അന്വേഷിപ്പിയ്ക്കണമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യവും തള്ളിയതോടെയാണ്‌ ഇവരും യോഗം ബഹിഷ്കരിച്ചത്‌.
ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്ളൈവുഡ്‌ കമ്പനിയുടെ പ്രതിനിധികളും സി.പി.ഐ, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും പങ്കെടുത്തു. 
മംഗളം 21.10.2011

കയത്തില്‍ നിന്നും കരകയറ്റിയ കുട്ടിക്കൊമ്പന്‌ ജീവഹാനി

പെരുമ്പാവൂറ്‍: പൂയംകുട്ടി വനാന്തരത്തില്‍ കയത്തില്‍ നിന്ന്‌ കരകയറ്റിയ കുട്ടിക്കൊമ്പന്‌ മൃഗസംരക്ഷണ കേന്ദ്രമായ കോടനാട്‌ ജീവഹാനി. 
വനപാലകരും നാട്ടുകാരും ചേര്‍ന്ന്‌ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളന്‍തണ്ണി 77 തേക്കുപ്ളാണ്റ്റേഷനിലെ തോട്ടില്‍ നിന്നും രക്ഷപ്പെടുത്തിയ കാട്ടാനകുട്ടിയാണ്‌ ബുധനാഴ്ച രാത്രി ചരിഞ്ഞത്‌. തുമ്പിക്കൈ ജലത്തിനുമേല്‍ ഉയര്‍ത്തിപ്പിടിച്ച്‌ കയത്തില്‍ മുങ്ങിക്കിടന്ന മൂന്നുമാസം മാത്രം പ്രായമുള്ള ആനക്കുട്ടിയെ രണ്ടു മണിക്കൂറ്‍ നേരത്തെ കഠിനശ്രമത്തെ തുടര്‍ന്നാണ്‌ രക്ഷിച്ചത്‌. 
ശരീരത്ത്‌ മുറിവുകളും പനിയുമായി അവശനിലയിലായ കുട്ടിയാനയെ കുട്ടമ്പുഴ മ്യഗാശുപത്രിയിലെ ഡോ. വി.പി സുരേഷിണ്റ്റെ മേല്‍ നോട്ടത്തില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം കോടനാട്ടേയ്ക്ക്‌ എത്തിയ്ക്കുകയായിരുന്നു. ഡോ. സുനില്‍ അരവിന്ദണ്റ്റെ മേല്‍ നോട്ടത്തില്‍ ഇവിടെ എത്തിച്ച ശേഷവും ചികിത്സ തുടര്‍ന്നെങ്കിലും രാത്രിയോടെ മരിച്ചു. ആനക്കുട്ടി എഴുന്നേറ്റ്‌ നില്‍ക്കാന്‍ കഴിയാത്തവണ്ണം അവശനായിരുന്നുവെന്ന്‌ റേഞ്ച്‌ ഓഫീസര്‍ ഫെന്‍ ആണ്റ്റണി മംഗളത്തോട്‌ പറഞ്ഞു. 
ഇന്നലെ ഉച്ചയ്ക്ക്‌ ഡോ. അരുണ്‍ സക്കറിയയുടെ നേത്യത്വത്തിലുള്ള സംഘം ആനക്കുട്ടിയെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം സംസ്കരിച്ചു. കോടനാട്‌ ഇപ്പോള്‍ ഏഴ്‌ ആനകളാണ്‌ ഉള്ളത്‌. ഇതില്‍ പറമ്പിക്കുളത്തു നിന്നും കൊണ്ടുവന്ന ഒരു വയസുകാരന്‍ ക്യഷ്ണനും നിലമ്പൂര്‌ നിന്ന്‌ എത്തിച്ച അഞ്ചു മാസം പ്രായമുള്ള ഗംഗയുമാണ്‌ ആനക്കൊട്ടിലിണ്റ്റെ പ്രധാനകൌതുകം. കൊട്ടിലിണ്റ്റെ സൂപ്പര്‍ ഹീറോ ആകാന്‍ എത്തിയ ഇവരേക്കാള്‍ ഇളപ്പമുള്ള കുട്ടികൊമ്പനാണ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ജീവാപായമുണ്ടായത്‌. കുട്ടിയാനകള്‍ക്ക്‌ പുറമെ നീലകണ്ഠന്‍, സുനിത, ആശ, അഞ്ജന, പാര്‍വ്വതി എന്നിവയാണ്‌ കോടനാട്‌ ഇപ്പോഴുള്ള മറ്റ്‌ ആനകള്‍  മംഗളം 21.10.2011

Thursday, October 20, 2011

വിവാഹ വാഗ്ദാനം നല്‍കി പണാപഹരണം നടത്തുന്ന വിരുതന്‍ പിടിയില്‍

നാസര്‍
പത്തോളം സ്ത്രീകള്‍ക്ക്‌ പണം നഷ്ടപ്പെട്ടു  
പെരുമ്പാവൂറ്‍: വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളില്‍ നിന്ന്‌ പണാപഹരണം നടത്തുന്ന വിരുതന്‍ പോലീസ്‌ പിടിയിലായി. പത്തോളം സ്ത്രീകള്‍ക്ക്‌ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തി.
നിലമ്പൂറ്‍ ഇടക്കര വില്ലേജില്‍ പതിരിപ്പാടം കൈനാട്‌ വീട്ടില്‍ കുഞ്ഞുമൊയ്തീണ്റ്റെ മകന്‍ നാസര്‍ (41) ആണ്‌ കുറുപ്പംപടി പോലീസിണ്റ്റെ പിടിയിലായത്‌. ഇയാളെ കോടതി റിമാണ്റ്റ്‌ ചെയ്തു.
കുറുപ്പംപടി തുരുത്തി സ്വദേശിനിയായ സ്ത്രീയുടെ പരാതിയെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി വലയിലായത്‌. ഇവരില്‍ നിന്ന്‌ നാല്‍പതിനായിരം രൂപയും അഞ്ചു പവന്‍ സ്വര്‍ണ്ണാഭരണങ്ങളും നാസര്‍ കൈക്കലാക്കിയിരുന്നു. ഫോണിലൂടെ പരിചയപ്പെട്ട ഇയാള്‍ താമരശ്ശേരി ഫോറസ്റ്റ്‌ ഡിവിഷനില്‍ ഫോറസ്റ്ററാണ്‌ എന്നു വിശ്വസിപ്പിച്ചാണ്‌ തട്ടിപ്പു നടത്തിയത്‌. നാലുവട്ടം ഇയാള്‍ തുരുത്തിയില്‍ വന്നു പോയാണ്‌ വിശ്വാസം പിടിച്ചുപറ്റിയത്‌.
ഭാര്യയും നാലു മക്കളുമുള്ള ഇയാള്‍ പത്രപ്പരസ്യങ്ങള്‍ വഴിയാണ്‌ ഇരകളെ കണ്ടെത്തിയിരുന്നത്‌. പുനര്‍ വിവാഹത്തിന്‌ താത്പര്യമുള്ള സ്ത്രീകളുമായി ഫോണിലൂടെ സംസാരിച്ച്‌ ബന്ധം സ്ഥാപിയ്ക്കുന്നതാണ്‌ പതിവ്‌. പെരുന്തല്‍മണ്ണ, എറണകുളം, മൂവാറ്റുപുഴ വാഴക്കുളം, പാലക്കാട്‌ ചിറ്റൂറ്‍, കോഴിക്കോട്‌, മലപ്പുറം മങ്കട, ആലുവ, കോട്ടയം, തൃശൂറ്‍ അമ്മാട്‌ തുടങ്ങിയ പ്രദേശങ്ങളിലെ പത്തോളം സ്ത്രീകള്‍ കബളിയ്ക്കപ്പെട്ടതായി കണ്ടെത്തി. ഇതില്‍ വാഴക്കുളം സ്വദേശിനിയ്ക്ക്‌ 60000 രൂപയും പെരുന്തല്‍മണ്ണ സ്വദേശിനിയ്ക്ക്‌ 18000 രൂപയും എറണാകുളം സ്വദേശിനിയ്ക്ക്‌ പതിനായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്‌.
പെരുമ്പാവൂറ്‍ ഡിവൈ.എസ്‌.പി കെ. ഹരികൃഷ്ണണ്റ്റെ മേല്‍നോട്ടത്തില്‍ കറുപ്പംപടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്രിസ്പിന്‍ സാം, എസ്‌.ഐമാരായ ഹണി കെ.ദാസ്‌, രാജു മാധവന്‍, എ.എസ്‌.ഐ വറുഗീസ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ഷൈജന്‍, ഇബ്രാഹിം, അജയകുമാര്‍ എന്നിവരാണ്‌ അന്വേഷണ സംഘത്തിലുള്ളത്‌.
മംഗളം 20.10.11

ട്രാവന്‍കൂറ്‍ റയോണ്‍സ്‌ വളപ്പില്‍ പുതുതലമുറ പദ്ധതികള്‍ ആവിഷ്കരിയ്ക്കും

പെരുമ്പാവൂറ്‍: പൂട്ടിക്കിടക്കുന്ന ട്രാവന്‍കൂറ്‍ റയോണ്‍സ്‌ വളപ്പില്‍ പുതുതലമുറ പദ്ധതികള്‍ ആവിഷ്കരിയ്ക്കുമെന്ന്‌ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. റയോണ്‍സ്‌ തൊഴിലാളി യൂണിയനുകളുമായി മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ്‌ മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്‌. 
നിലവിലുള്ള തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ ഒരു ഉദ്യോഗസ്ഥനെ നിയോഗിയ്ക്കാനും തീരുമാനമായി. ആനുകൂല്യങ്ങളുടെ വിതരണം സംബന്ധിച്ച്‌ യൂണിയനുകള്‍ സംയുക്തമായി നല്‍കിയ നിവേദനം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ തിരുവനന്തപുരത്താണ്‌ യോഗം ചേര്‍ന്നത്‌. 
യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍, സാജുപോള്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം, മുന്‍ ചെയര്‍മാന്‍മാരായ അഡ്വ.എന്‍.സി മോഹനന്‍, ടി.പി ഹസന്‍, മുസ്ളിം ലീഗ്‌ ജില്ലാ പ്രസിഡണ്റ്റ്‌ എം.പി അബ്ദുള്‍ ഖാദര്‍, കേരള കോണ്‍ഗ്രസ്‌ (എം) സംസ്ഥാന സെക്രട്ടറി ബാബു ജോസഫ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. 
വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച്‌ എ.പി മത്തായി, വി.പി ഹസന്‍, ടി.വി പത്മനാഭന്‍, ജി.സുനില്‍ കുമാര്‍, വേണുഗോപാല്‍, അസിസ്റ്റണ്റ്റ്‌ ലേബര്‍ കമ്മീഷണര്‍ ടോണി വിന്‍സെണ്റ്റ്‌, റയോണ്‍സ്‌ എം.ഡി അഗസ്റ്റ്യന്‍ ജോസഫ്‌, പി.ആര്‍.ഒ പി.വി സുകുമാരന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 
മംഗളം 20.10.11

പ്ളൈവുഡ്‌ കമ്പനികളുണ്ടാക്കുന്ന മലിനീകരണം: രായമംഗലം ഗ്രാമപഞ്ചായത്തില്‍ ഇന്ന്‌ സര്‍വ്വകക്ഷിയോഗം

പെരുമ്പാവൂറ്‍: പ്ളൈവുഡ്‌ കമ്പനികള്‍ വ്യാപിയ്ക്കുന്ന മലിനീകരണ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രായമംഗലം ഗ്രാമപഞ്ചായത്തില്‍ ഇന്ന്‌ സര്‍വ്വ കക്ഷി യോഗം ചേരും. വൈകിട്ട്‌ മൂന്നിന്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലിയുടെ അദ്ധ്യക്ഷതയിലാണ്‌ യോഗം.
ഗ്രാമപഞ്ചായത്ത്‌ മേഖലയിലെ പ്ളൈവുഡ്‌ സ്ഥാപനങ്ങളെ പറ്റി വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ ഇത്‌. പ്ളൈവുഡ്‌ യൂണിറ്റ്‌ ഉടമകളുമായി പഞ്ചായത്ത്‌ അധിക്യതര്‍ പരാതികള്‍ സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയിരുന്നു. വ്യവസായ ശാലകള്‍ ശുചിത്വം പാലിയ്ക്കണമെന്നും വിവിധ വകുപ്പുകള്‍ അനുശോചിയ്ക്കുന്ന വ്യവസ്ഥകള്‍ ക്യത്യമായി പാലിയ്ക്കണമെന്നും നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. 
കമ്പനികളുടെ പ്രവര്‍ത്തന സമയം സംബന്ധിച്ചും പരാതികളുണ്ട്‌. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെ പഞ്ചായത്ത്‌ ഭരണ സമിതി പ്രവര്‍ത്തനം നിജപ്പെടുത്തിയിരുന്നു. എന്നാലും പല സ്ഥാപനങ്ങളും രാവും പകലും ഇടതടവില്ലാതെ പ്രവര്‍ത്തിയ്ക്കുകയാണ്‌. പണിയ്ക്കരമ്പലം മേഖലയില്‍ അസമയത്ത്‌ പ്രവര്‍ത്തിച്ച കമ്പനികള്‍ അടയ്ക്കണം എന്നാവശ്യപ്പെട്ട്‌ നാട്ടുകാര്‍ സംഘടിച്ചെത്തിയിരുന്നു. കമ്പനിയുപകരണങ്ങള്‍ നശിപ്പിച്ചുവെന്നും തൊഴിലാളികളെ മര്‍ദ്ദിച്ചുവെന്നും ആരോപിച്ച്‌ ഇവരില്‍ ആറുപേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തതും വിവാദമായി.
കമ്പനികള്‍ക്ക്‌ മേല്‍ ഏര്‍പ്പെടുത്തിയ സമയ നിയന്ത്രണം പാലിയ്ക്കുന്നുണ്ടോ എന്ന്‌ പരിശോധിയ്ക്കുന്നതില്‍ വീഴ്ച വന്നതായി ആരോപിച്ച്‌ പ്രതിപക്ഷ അംഗങ്ങളും രംഗത്തുണ്ട്‌. ഇത്തരം സ്ഥാപനങ്ങള്‍ സ്യഷ്ടിയ്ക്കുന്ന മലിനീകരണത്തെ പറ്റി അറിയാന്‍ പരിസ്ഥിതി സംഘടനയായ മാനവദീപ്തി സര്‍വ്വേ തുടങ്ങിയിട്ടുണ്ട്‌. നിയമാനുസരണമല്ലാതെ പ്രവര്‍ത്തിയ്ക്കുന്ന കമ്പനികളെപ്പറ്റിയും വിവരശേഖരണം നടക്കുന്നുണ്ട്‌. 
പ്ളൈവുഡ്‌ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ക്യാമ്പുകളില്‍ നിന്ന്‌ സെപ്റ്റിക്‌ മാലിന്യങ്ങള്‍ ജനവാസ മേഖലകളില്‍ തള്ളുന്നതും കമ്പനി മാലിന്യങ്ങള്‍ ജലസ്രോതസുകളില്‍ ഒഴുക്കുന്നതും ഇന്ന്‌ നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയാകും ഇത്തരം നടപടികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത്‌ കമ്പനിയുടമകളെ ജയിലിലടയ്ക്കണമെന്നാണ്‌ പരിസ്ഥിതി സംഘടനകളുടെ നിലപാട്‌. അനധിക്യത കമ്പനികള്‍ അടച്ചുപൂട്ടണമെന്നും അന്യസംസ്ഥാന തോഴിലാളികളെ നിയന്ത്രിയ്ക്കണമെന്നും റസിഡണ്റ്റ്സ്‌ അസോസിയേഷനുകളും ആവശ്യപ്പെടുന്നുണ്ട്‌. 
മംഗളം 20.10.11