Sunday, April 22, 2012

അവധിക്കാല ക്യാമ്പിനെത്തിയ പത്താം ക്ളാസുകാരി മുങ്ങിമരിച്ചു

 അപകടം രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ രക്ഷിയ്ക്കുന്നതിനിടെ 
പെരുമ്പാവൂറ്‍: അവധിക്കാല ക്യാമ്പിനെത്തിയ മറ്റു കുട്ടികളെ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടെ പത്താം ക്ളാസ്‌ വിദ്യാര്‍ത്ഥിനി പെരിയാറ്റില്‍ മുങ്ങി മരിച്ചു.
 ചേരാനല്ലൂറ്‍ വേലുംകുടി വീട്ടില്‍ എല്‍.ഐ.സി ഏജണ്റ്റ്‌ മോഹനണ്റ്റേയും അടിമാലി എസ്‌.എന്‍.ഡി.പി സ്കൂള്‍ അദ്ധ്യാപിക ജിജിയുടേയും ഇളയ മകള്‍ ഹരിപ്രിയ (15) ആണ്‌ മറ്റു കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ മുങ്ങി മരിച്ചത്‌. 
തോട്ടുവ മംഗളഭാരതിയില്‍ കുട്ടികള്‍ക്കായുള്ള അവധിക്കാല ക്യാമ്പിണ്റ്റെ അവസാന ദിവസമായ ഇന്നലെ രാവിലെ ഏഴുമണിയോടെ ക്യാമ്പിലുണ്ടായിരുന്ന കുട്ടികളോടും ആശ്രമത്തിലെ അന്തേവാസികളായ ലീലാ മണി, തങ്കമണി എന്നിവരോടൊപ്പവും കുളിയ്ക്കാന്‍ പോയതാണ്‌ ഹരിപ്രിയ. കുളിച്ചുകൊണ്ടിരിയ്ക്കുന്നതിനിടെ അഞ്ചാം ക്ളാസില്‍ പഠിയ്ക്കുന്ന രണ്ടു കുട്ടികള്‍ ഒഴുക്കില്‍ പെട്ടതിനെ തുടര്‍ന്ന്‌ ഹരിപ്രിയയും ലീലാമണിയും തങ്കമണിയും ചേര്‍ന്ന്‌ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനിടയിലാണ്‌ ഹരിപ്രിയ മുങ്ങിത്താഴ്ന്നത്‌. സമീപത്തുണ്ടായിരുന്ന മണല്‍തൊഴിലാളികള്‍ ഉടന്‍തന്നെ എല്ലാവരേയും മുങ്ങിയെടുത്തെങ്കിലും ഹരിപ്രിയയെ ആശുപത്രിയിലേയ്ക്ക്‌ കൊണ്ടുപോകും വഴി മരിച്ചു. 
കാലടി ചെങ്ങല്‍ സെണ്റ്റ്‌ ജോസഫ്സ്‌ സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ഹരിപ്രിയ ഇത്തവണ പത്താം ക്ളാസ്‌ പരീക്ഷ എഴുതിയിരിയ്ക്കുകയായിരുന്നു.മൂത്ത സഹോദരി ശ്രീപ്രിയ കടയിരുപ്പ്‌ ഗുരുകുലം എഞ്ചിനീയറിങ്ങ്‌ കോളജിലെ വിദ്യാര്‍ത്ഥിനിയാണ്‌. 
മംഗളം 21.04.2012

ഇണ്റ്റര്‍നെറ്റ്‌ കണക്ഷന്‍: ബി.എസ്‌.എന്‍. എല്ലിണ്റ്റെ മറവില്‍ അനധികൃത മോഡം വില്‍പ്പന

 പെരുമ്പാവൂര്‍: ഇണ്റ്റര്‍നെറ്റ്‌ കണക്ഷന്‍ നല്‍കുമ്പോള്‍ ബി.എസ്‌.എന്‍.എല്ലിണ്റ്റെ മറവില്‍ കുറഞ്ഞ മോഡം കൂടിയ വിലയ്ക്ക്‌ നല്‍കുന്ന തട്ടിപ്പ്‌ വ്യാപകം. 
കണക്ഷന്‍ നല്‍കാന്‍ ബി.എസ്‌.എന്‍.എല്‍ ചുമതലപ്പെടുത്തുന്ന സ്വകാര്യ വ്യക്തികളാണ്‌ ഇണ്റ്റര്‍നെറ്റ്‌ ഉപയോക്താക്കളെ ചൂഷണം ചെയ്യുന്നത്‌. ബി.എസ്‌.എന്‍.എല്‍ മോഡം എന്ന വ്യാജേന നിലവാരം കുറഞ്ഞ കമ്പനികളുടെ മോഡം ഉപയോക്താക്കള്‍ക്ക്‌ അടിച്ചേല്‍പ്പിയ്ക്കുന്നതായാണ്‌ പരാതി. 
അദ്യ കാലങ്ങളില്‍ ഇണ്റ്റര്‍നെറ്റ്‌ കണക്ഷന്‍ നല്‍കുമ്പോള്‍ ബി.എസ്‌.എന്‍.എല്‍ തന്നെ മോഡവും നല്‍കുമായിരുന്നു. ഇതനുസരിച്ച്‌ വൈ-ഫൈ സംവിധാനമുള്ള ടൈപ്പ്‌-2 മോഡത്തിന്‌ 1600 രൂപയോളമാണ്‌ ബി.എസ്‌.എന്‍.എല്‍ ഈടാക്കിയിരുന്നത്‌. ടൈപ്പ്‌-1 സാധാരണ മോഡത്തിന്‌ 1200 രൂപ ഈടാക്കിയിരുന്നു. വിലയ്ക്ക്‌ വാങ്ങാന്‍ താത്പര്യമില്ലാത്തവര്‍ക്ക്‌ ടൈപ്പ്‌-1 മോഡത്തിന്‌ ഇണ്റ്റര്‍ നെറ്റ്‌ വാടകയ്ക്ക്‌ ഒപ്പം 50 രൂപയും ടൈപ്പ്‌ -2 മോഡത്തിന്‌ 80 രൂപയും വാടകയായി അടയ്ക്കണം. 
എന്നാല്‍ പിന്നീട്‌ ബി.എസ്‌.എന്‍.എല്‍ മോഡം ലഭിയ്ക്കാതായി. വാടകയ്ക്ക്‌ എടുത്ത ഉപഭോക്താക്കള്‍ക്ക്‌ കേടുപാടുകള്‍ വന്നത്‌ മാറ്റികൊടുക്കാന്‍ പോലും പുതിയ മോഡം ഇല്ലാത്ത അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. എന്നാല്‍ ഇപ്പോഴും ഇണ്റ്റര്‍നെറ്റ്‌ കണക്ഷന്‍ എടുക്കുമ്പോള്‍ ബി.എസ്‌.എന്‍.എല്‍ മോഡം നല്‍കാമെന്നാണ്‌ വാഗ്ദാനം. ആവശ്യക്കാര്‍ക്ക്‌ ബി.എസ്‌.എന്‍.എല്‍ മോഡമെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ നിലവാരം കുറഞ്ഞ മോഡം നല്‍കുന്നു. ഇതിന്‌ 2500 രൂപയോളം ഈടാക്കുകയും ചെയ്യുന്നുണ്ട്‌. വൈ-ഫൈ സംവിധാനമുള്ള, ഒരേ സമയം നാലു കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാവുന്ന മോഡത്തിന്‌ വിപണിയില്‍ 2200 രൂപയാണ്‌ പരമാവധി വില. ഈ സാഹചര്യത്തിലാണ്‌ 2500 രൂപ വാങ്ങി മോശപ്പെട്ട മോഡം അടിച്ചേല്‍പ്പിയ്ക്കുന്നത്‌.
 ബി.എസ്‌.എന്‍.എല്‍ മോഡമാണെന്ന്‌ കരുതിയാണ്‌ പലവരും ഇവ വാങ്ങുന്നത്‌. ഇണ്റ്റന്‍നെറ്റ്‌ കണക്ഷന്‍ നല്‍കാന്‍ ബി.എസ്‌.എന്‍.എല്‍ ഏല്‍പ്പിയ്ക്കുന്നവരാണ്‌ ഈ തട്ടിപ്പ്‌ നടത്തുന്നത്‌. ഒരു കണക്ഷന്‌ നൂറു രൂപ പ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തികളാണ്‌ ബി.എസ്‌.എന്‍.എല്ലിണ്റ്റെ ഇണ്റ്റര്‍നെറ്റ്‌ കണക്ഷന്‍ നല്‍കുന്നത്‌. ഇങ്ങനെ ചുമതലപ്പെടുത്തുന്നവരുമായി ബി.എസ്‌.എന്‍.എല്ലിന്‌ എഴുതപ്പെട്ട കരാറൊന്നും നിലവിലില്ല. അതു കൊണ്ടു തന്നെ ഇവര്‍ക്കെതിരെ നടപടിയെടുക്കാനും കഴിയില്ല. 
മംഗളം 21.04.12

Saturday, April 21, 2012

പി. ഐ പൌലോസിണ്റ്റെ മുപ്പതാം ചരമവാര്‍ഷികം 25 ന്‌

പെരുമ്പാവൂര്‍ : മുന്‍ എം.എല്‍.എ പി.ഐ പൌലോസിണ്റ്റെ മുപ്പതാം ചരമ വാര്‍ഷികം 25 ന്‌ ആചരിയ്ക്കും. 
വേങ്ങൂറ്‍ പന്തലങ്ങല്‍ ഐപ്പിണ്റ്റെ മകനായി 1927-ഫെബ്രുവരി 2-നാണ്‌ പൌലോസിണ്റ്റെ ജനനം. വേങ്ങൂറ്‍ ഗവ. എല്‍.പി. സ്കൂള്‍, കറുപ്പംപടി എം.ജി.എം ഹൈസ്കൂള്‍, ആലുവ യു.സി കോളജ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 
വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട്‌ 1946-ല്‍ ജയിലിലായി. സി.പി.ഐ യുടെ പ്രാദേശിക കമ്മിറ്റി സെക്രട്ടറിയായി ചുമതലയേറ്റ ഇദ്ദേഹം കേരള കര്‍ഷക സംഘത്തിലും കേരള ഗ്രന്ഥശാല സംഘത്തിലും സജീവമായി.
1962-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1953 മുതല്‍ 1979 വരെ വേങ്ങൂറ്‍ പഞ്ചായത്ത്‌ ഭരണ സമിതി അംഗമായിരുന്നു. 1970-ലാണ്‌ കേരള നിയമസഭയിലേയ്ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. വേങ്ങൂറ്‍ മാര്‍ കൌമ ഹൈസ്കൂള്‍ മാനേജര്‍, ബാംബു കോര്‍പറേഷന്‍ ചെയര്‍മാന്‍, കെ.പി.സി.സി മെമ്പര്‍, കോണ്‍ഗ്രസ്‌ പെരുമ്പാവൂറ്‍ ബ്ളോക്ക്‌ കമ്മിറ്റി പ്രസിഡണ്റ്റ്‌ തുടങ്ങിയ ചുമതലകള്‍ വഹിച്ചു. 
ഭാര്യ പാമ്പാക്കുട മാടപ്പറമ്പില്‍ വീട്ടില്‍ കുഞ്ഞമ്മ. പെരുമ്പാവൂറ്‍ എം.എല്‍.എ സാജുപോള്‍ ഉള്‍പ്പെടെ മൂന്നു മക്കളാണ്‌ ഉള്ളത്‌. മറ്റുമക്കള്‍ ഷീല, മിനി. 1982-ഏപ്രില്‍ 25- നാണ്‌ പി.ഐ പൌലോസിണ്റ്റെ മരണം. ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ 25-ന്‌ വേങ്ങൂറ്‍ മാര്‍ കൌമ പള്ളിയില്‍ രാവിലെ പ്രത്യേക ചടങ്ങുകളും സാജുപോള്‍ എം.എല്‍.എയുടെ വസതിയില്‍ ക്ഷണിയ്ക്കപ്പെടുന്ന അതിഥികള്‍ക്ക്‌ പ്രഭാത വിരുന്നും ഒരുക്കിയിട്ടുണ്ട്‌. 
മംഗളം 25.04.2012

Friday, April 20, 2012

അര്‍ബുദ രോഗികള്‍ക്ക്‌ ആശ്രയം; സ്നേഹഭവന്‌ പുതിയ മന്ദിരമായി

പെരുമ്പാവൂര്‍:  തുരുത്തിപ്ളി സെണ്റ്റ്‌ മേരീസ്‌ വലിയ പള്ളിയ്ക്ക്‌ കീഴിലുള്ള സ്നേഹഭവന്‍ പെയിന്‍ ആണ്റ്റ്‌ പാലീയേറ്റീവ്‌ കാന്‍സര്‍ സെണ്റ്ററിന്‌ പുതിയ കെട്ടിടമായി. 
ഒരു കോടി രൂപയോളം മുടക്കിയാണ്‌ പുതിയ ബ്ളോക്കിണ്റ്റെ നിര്‍മ്മാണം. പത്തു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ 2002-ല്‍ 10 കിടക്കകളോടെ ആരംഭിച്ച സ്നേഹഭവണ്റ്റെ പുതിയ ബ്ളോക്കില്‍ 60 കിടക്കകളും അനുബന്ധ സൌകര്യങ്ങളുമാണ്‌ ഉള്ളത്‌.. 
ജാതിമതഭേതമന്യേ പാവപ്പെട്ടവരും നിരാലംബരും മരണാസന്നരുമായ ക്യാന്‍സര്‍ രോഗികള്‍ക്കും മറ്റു അവശതയനുഭവിക്കുന്ന രോഗികള്‍ക്കുമാണ്‌ ഇവിടെ പരിചരണം ലഭിക്കുന്നത്‌. ഡോക്ടര്‍, നഴ്സുമാര്‍, മറ്റു പരിചാരകര്‍ തുടങ്ങിയവരുടെ സേവനം തീര്‍ത്തും സൌജന്യമാണ്‌.
 ശ്രേഷ്ഠ കാതോലിക്കാ ബാവ രക്ഷാധികാരിയായ സെണ്റ്റ്‌ മേരീസ്‌ ചാരിറ്റബിള്‍ സൊസൈറ്റിയാണ്‌ ഈ സ്ഥാപനത്തിണ്റ്റെ നടത്തിപ്പുകാര്‍. ഈ സ്ഥാപനത്തിലെ ശുശ്രൂഷ ലഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും രോഗികളെ ശുശ്രൂഷിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും തുരുത്തിപ്ളി വലിയ പള്ളിയുമായി ബന്ധപ്പെടാം. 
ഫോണ്‍: 0484 259186, 09447141988
മംഗളം 20.04.12

Thursday, April 19, 2012

മദ്ധ്യവേനലവധി തുടങ്ങി; പെരുമ്പാവൂരിലെ സിനിമാ തീയേറ്ററുകളില്‍ ടിക്കറ്റ്‌ വില്‍പന കരിഞ്ചന്തയില്‍

പെരുമ്പാവൂര്‍: മദ്ധ്യവേനലവധി തുടങ്ങി തീയേറ്ററുകളില്‍ തിരക്ക്‌ വര്‍ദ്ധിച്ചതോടെ കരിഞ്ചന്തയിലുള്ള ടിക്കറ്റ്‌ വില്‍പന വ്യാപകം. 
അത്യാധുനിക സൌകര്യങ്ങളുള്ള, പ്രധാന റിലീസ്‌ കേന്ദ്രമായ തീയേറ്റര്‍ സമുച്ചയം ഉള്‍പ്പെടെ അഞ്ചു സിനിമാശാലകളാണ്‌ പട്ടണത്തിലുള്ളത്‌. ഇതില്‍ നാലു തീയേറ്ററുകളിലും അടുത്തിടെ റിലീസ്‌ ചെയ്ത സിനിമകളാണ്‌ ഓടുന്നത്‌. എല്ലായിടത്തും പ്രേക്ഷകരുടെ തിരക്കും വളരെ കൂടുതലാണ്‌. ഈ സൌകര്യം മുതലെടുത്താണ്‌ തീയേറ്ററുകളുടെ ഒത്താശയോടെ കരിഞ്ചന്തയില്‍വില്‍പന സജീവമായിരിയ്ക്കുന്നത്‌. 
ഒരാള്‍ക്ക്‌ രണ്ടു ടിക്കറ്റു വീതം മാത്രമേ നല്‍കൂ എന്നാണ്‌ നിയമം. എന്നാല്‍ നിയമം പാലിച്ച്‌ ക്യൂവില്‍ നില്‍ക്കുന്നവരെ വിഢികളാക്കി മുന്‍കൂറായി ടിക്കറ്റുകള്‍ ഇടനിലക്കാര്‍ക്ക്‌ നല്‍കുന്നുണ്ടെന്നാണ്‌ ആക്ഷേപം. ക്യൂവില്‍ നില്‍ക്കുന്ന പത്തിരുപത്‌ പേര്‍ക്ക്‌ ടിക്കറ്റ്‌ നല്‍കി കഴിയുമ്പോഴേയ്ക്കും പല തീയേറ്ററുകളിലും കൌണ്ടറില്‍ ഹൌസ്ഫുള്‍ ബോര്‍ഡ്‌ വരും. പിന്നെ കരിഞ്ചന്ത മാത്രമാണ്‌ ആശ്രയം. എഴുപത്‌ രൂപ നിരക്കുള്ള ടിക്കറ്റ്‌, അവധി ദിവസങ്ങളില്‍ 150 രൂപയ്ക്കും 200 രൂപയ്ക്കും വരെയാണ്‌ കരിഞ്ചന്തയില്‍ വില്‍ക്കുന്നത്‌. 
രണ്ടു സ്ക്രീനുകളുള്ള തീയേറ്ററുകളില്‍ ജനപ്രിയ സിനിയ്ക്കുള്ള ടിക്കറ്റ്‌ വിതരണം ഞൊടിയിടയില്‍ തീരും. കരിഞ്ചന്തയില്‍ നിന്ന്‌ ടിക്കറ്റ്‌ വാങ്ങാന്‍ താല്‍പര്യമില്ലാത്ത കാണികള്‍ ഇഷ്ടമില്ലാത്ത സിനിമ കാണാന്‍ നിര്‍ബന്ധിതരാകും. അതല്ലെങ്കില്‍ സിനിമ കാണാതെ മടങ്ങണം. 
കുടുംബസമേതം എത്തുന്ന പ്രേക്ഷകര്‍ ചിത്രം കാണാതെ പോകാന്‍ മടിയ്ക്കും എന്നതാണ്‌ കരിഞ്ചന്ത വില്‍പനയെ കൊഴുപ്പിയ്ക്കുന്ന പ്രധാന ഘടകം. എത്ര പണം കൊടുത്തും കരിഞ്ചന്തയില്‍ നിന്ന്‌ ടിക്കറ്റ്‌ വാങ്ങാനോ ഇഷ്ടമല്ലെങ്കിലും മറ്റൊരു പടം കാണാനോ ഇവര്‍ തയ്യാറാകും. 
 തീയേറ്ററുകളില്‍ പലപ്പോഴും പോലീസ്‌ സാന്നിദ്ധ്യമുണ്ടെങ്കിലും കിഞ്ചന്ത വില്‍പനയെ അത്‌ ബാധിക്കാറില്ല. തീയേറ്റര്‍ അധികൃതരുടേയും പോലീസിണ്റ്റേയും ഒത്താശയോടെയാണ്‌ പ്രേക്ഷകരുടെ കഴുത്തറുക്കുന്ന കിഞ്ചന്തയിലുള്ള ടിക്കറ്റ്‌ വില്‍പന. 
മംഗളം 19.04.2012

വളയന്‍ചിറങ്ങരയിലെ അനധികൃത നിര്‍മ്മാണം: കെട്ടിടം അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ്‌ നോട്ടീസ്‌ നല്‍കി

പെരുമ്പാവൂര്‍: അന്യ സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിയ്ക്കാന്‍ അനുമതിയില്ലാതെ വളയന്‍ചിറങ്ങരയില്‍ നിര്‍മ്മിച്ച കെട്ടിടം അടച്ചുപൂട്ടാന്‍ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ നോട്ടീസ്‌ നല്‍കി. 
ഈ കെട്ടിടത്തില്‍ നിന്നുള്ള മാലിന്യം തൊട്ടുപിന്നിലുള്ള പെരിയാര്‍വാലി കനാലിലേയ്ക്ക്‌ ഒഴുക്കുന്നതു സംബന്ധിച്ച്‌ ഇന്നലെ മംഗളം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിയ്ക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ്‌ ഈ കെട്ടിടം അടച്ചുപൂട്ടാന്‍ അധിക്യതര്‍ നിര്‍ദ്ദേശം നല്‍കിയത്‌. ഇതിനുചേര്‍ന്ന്‌, അന്യസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിയ്ക്കുന്ന മറ്റൊരു കെട്ടിടവും അടച്ചുപൂട്ടാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. പതിനഞ്ചു ദിവസത്തിനകം കെട്ടിടം അടച്ചുപൂട്ടണമെന്നും ഇവിടെയുള്ള താമസക്കാരെ കെട്ടിടം ഉടമസ്ഥന്‍ സ്വന്തം ചിലവില്‍ മാറ്റിപ്പാര്‍പ്പിയ്ക്കണമെന്നുമാണ്‌ നോട്ടീസില്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്‌. 
സമീപത്തുള്ള നീരുറവകള്‍ മലിനപ്പെടുത്തുന്നതായും കെട്ടിടത്തില്‍ ശുദ്ധജലത്തിണ്റ്റെ അഭാവമുള്ളതായും ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വ്യക്തമായി. ഇതിനുപുറമെ സമീപത്തെ കിണറുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും കുടിവെള്ളത്തിണ്റ്റെ സാമ്പിളുകള്‍ അധികൃതര്‍ പരിശോധനയ്ക്ക്‌ എടുത്തിട്ടുണ്ട്‌.
വളയന്‍ചിറങ്ങര കവലയില്‍ മാസങ്ങള്‍ക്ക്‌ മുമ്പ്‌ പണി തീര്‍ത്ത കെട്ടിടത്തിനെതിരെയാണ്‌ പരിസരവാസികളും തൊട്ടുചേര്‍ന്ന സ്ഥാപനങ്ങളിലുള്ളവരും പരാതിയുമായി രംഗത്തു വന്നത്‌. രായമംഗലം ഗ്രാമപഞ്ചായത്ത്‌ പതിമൂന്നാം വാര്‍ഡില്‍ പെട്ട കെട്ടിടത്തിന്‌ ആരോഗ്യവകുപ്പ്‌ അനുമതി നല്‍കിയിരുന്നില്ല. എങ്കിലും ഇവിടെ നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ക്ക്‌ കെട്ടിട ഉടമ, മുറികള്‍ വാടകയ്ക്ക്‌ നല്‍കിയിരുന്നു. കെട്ടിടത്തില്‍ നിന്നുള്ള മലിനജലവും മാലിന്യവും തൊട്ടുപിന്നിലുള്ള കനാലിലേയ്ക്ക്‌ ഒഴുക്കുന്നതായാണ്‌ പരാതി ഉയര്‍ന്നത്‌. പുത്തൂരാന്‍കവല ഭാഗത്തുള്ള നാട്ടുകാര്‍ കുടിയ്ക്കാനും കുളിയ്ക്കാനും ഉപയോഗിയ്ക്കുന്നത്‌ ഈ കനാലിലെ ജലമാണ്‌. 
കനാലിലെ മാലിന്യനിക്ഷേപത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ കനാലിനോട്‌ ചേര്‍ന്ന്‌ കുഴിതാഴ്ത്തി, അതില്‍ മാലിന്യങ്ങള്‍ തള്ളാന്‍ തുടങ്ങി. അതോടെ കനാലിലേയും പരിസരത്തുള്ള കിണറുകള്‍ ഉള്‍പ്പടെയുള്ള ജലശ്രോതസുകളിലേയും വെള്ളം മലിനപ്പെട്ടു. കുടിവള്ളം മലിനപ്പെട്ടതോടെ അടുത്തുള്ള ഒരു ഹോട്ടല്‍ ഒരു മാസം മുമ്പ്‌ പൂട്ടിയിരുന്നു. മുപ്പത്തിയഞ്ചോളം മുറികളുള്ള ഈ കെട്ടിടത്തില്‍ ആകെ എട്ടു കക്കൂസുകള്‍ മാത്രമാണ്‌ ഉള്ളത്‌. മുറികള്‍ക്ക്‌ ആനുപാതികമായി നോക്കുമ്പോള്‍ ഇത്‌ അപര്യാപ്തമാണ്‌. 
മംഗളം 19.04.2012

Wednesday, April 18, 2012

അന്യസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിയ്ക്കാന്‍ അനധികൃത നിര്‍മ്മാണം; മാലിന്യം പെരിയാര്‍വാലി കനാലിലേയ്ക്ക്‌

പെരുമ്പാവൂര്‍: അന്യസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിയ്ക്കാന്‍ അനുമതിയില്ലാതെ നിര്‍മ്മിച്ച കെട്ടിടത്തില്‍ നിന്ന്‌ മാലിന്യങ്ങള്‍ പെരിയാര്‍വാലി കനാലിലേയ്ക്ക്‌ ഒഴുക്കുന്നതായി പരാതി. 
വളയന്‍ചിറങ്ങര കവലയില്‍ മാസങ്ങള്‍ക്ക്‌ മുമ്പ്‌ പണി തീര്‍ത്ത കെട്ടിടത്തിനെതിരെയാണ്‌ പരിസരവാസികളും തൊട്ടുചേര്‍ന്ന സ്ഥാപനങ്ങളിലുള്ളവരും പരാതിയുമായി രംഗത്ത്‌ എത്തിയിട്ടുള്ളത്‌.
രായമംഗലം ഗ്രാമപഞ്ചായത്ത്‌ പതിമൂന്നാം വാര്‍ഡില്‍ പെട്ട കെട്ടിടത്തിന്‌ ഇനിയും ആരോഗ്യവകുപ്പ്‌ അനുമതി നല്‍കിയിട്ടില്ല. എങ്കിലും ഇവിടെ നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ക്ക്‌ കെട്ടിട ഉടമ മുറികള്‍ വാടകയ്ക്ക്‌ നല്‍കിക്കഴിഞ്ഞു. കെട്ടിടത്തില്‍ നിന്നുള്ള മലിനജലവും മാലിന്യവും തൊട്ടുപിന്നിലുള്ള കനാലിലേയ്ക്ക്‌ ഒഴുക്കുന്നതായാണ്‌ പരാതി. പുത്തൂരാന്‍കവല ഭാഗത്തുള്ള നാട്ടുകാര്‍ കുടിയ്ക്കാനും കുളിയ്ക്കാനും ഉപയോഗിയ്ക്കുന്നത്‌ ഈ കനാലിലെ ജലമാണ്‌. കനാലിലെ മാലിന്യനിക്ഷേപത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ കനാലിനോട്‌ ചേര്‍ന്ന്‌ കുഴിതാഴ്ത്തി, അതില്‍ മാലിന്യങ്ങള്‍ തള്ളാന്‍ തുടങ്ങി. അതോടെ കനാലിലേയും പരിസരത്തുള്ള കിണറുകള്‍ ഉള്‍പ്പടെയുള്ള ജലശ്രോതസുകളിലേയും വെള്ളം മലിനപ്പെട്ടുതുടങ്ങി. 
കുടിവള്ളം മലിനപ്പെട്ടതോടെ അടുത്തുള്ള ഒരു ഹോട്ടലിണ്റ്റെ പ്രവര്‍ത്തനം പോലും നിലച്ചു. ഈ ഭാഗത്തുള്ള മറ്റു രണ്ടു ഹോട്ടലുകളും ശുദ്ധജല പ്രതിസന്ധി നേരിട്ടു തുടങ്ങി. മുപ്പത്തിയഞ്ചോളം മുറികളുള്ള ഈ കെട്ടിടത്തില്‍ ആകെ എട്ടു കക്കൂസുകള്‍ മാത്രമാണ്‌ ഉള്ളത്‌. മുറികള്‍ക്ക്‌ ആനുപാതികമായി നോക്കുമ്പോള്‍ ഇത്‌ അപര്യാപ്തമാണ്‌. 
കെട്ടിടത്തിലെ താമസക്കാരില്‍ ഏറെയും അന്യസംസ്ഥാന തൊഴിലാളികളാണ്‌. ഇവരുടെ പേരുവിവരങ്ങള്‍ അന്വേഷിയ്ക്കാതെയാണ്‌ വാടകയ്ക്ക്‌ നല്‍കിയതെന്നും ആക്ഷേപമുണ്ട്‌.
 വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയവരുടെ സെപ്ടിക്‌ മാലിന്യം ഉള്‍പ്പടെയുള്ളവ അശാസ്ത്രീയമായി പുറത്തേയ്ക്ക്‌ വിടുന്നതിനാല്‍ നാട്ടില്‍ പകര്‍ച്ചവ്യാധികള്‍ക്ക്‌ സാദ്ധ്യതയുണ്ടെന്ന്‌ നാട്ടുകാര്‍ പറയുന്നു. 
കുടിവെള്ളം മോശമാകുന്നത്‌ സംബന്ധിച്ച്‌ ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തുമെന്നും കെട്ടിടത്തില്‍ ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ കെട്ടിട ഉടമയ്ക്കെതിരെ നടപടിയ്ക്ക്‌ ശുപാര്‍ശ ചെയ്യുമെന്നും രായമംഗലം ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ പോള്‍ വറുഗീസ്‌ മംഗളത്തോട്‌ പറഞ്ഞു.

മംഗളം 18.04.2012

Tuesday, April 17, 2012

മല്ലികാര്‍ജ്ജുന റെഡ്ഡി പോലീസ്‌ ക്വാര്‍ട്ടേഴ്സിനു മുന്നില്‍ ഒളിച്ചു താമസിച്ചത്‌ ഒരു വര്‍ഷം

 സുരേഷ്‌ കീഴില്ലം

 പെരുമ്പാവൂര്‍: ആന്ധ്ര സര്‍ക്കാര്‍ തലയ്ക്ക്‌ വില പറഞ്ഞ മാവോയിസ്റ്റ്‌ നേതാവ്‌  പെരുമ്പാവൂര്‍ പട്ടണത്തിലെ പോലീസ്‌ ക്വാര്‍ട്ടേഴ്സിനു മുന്നില്‍ ഒളിച്ച്‌ താമസിച്ചത്‌ ഒരു വര്‍ഷം. 
മാവോയിസ്റ്റുകളുടെ ബുദ്ധി കേന്ദ്രവും ആയുധ നിര്‍മ്മാണ വിദഗ്ദ്ധനുമായ മല്ലികാര്‍ജ്ജുന റെഡിയാണ്‌ കാഞ്ഞിരക്കാട്ടുള്ള വാടകവീട്ടില്‍ കാമുകിയുമൊത്ത്‌ താമസിച്ചത്‌. റെഡി ഇവിടെ നിന്ന്‌ ചികിത്സ നടത്തുകയും കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കുകയും ചെയ്തിട്ടും സംസ്ഥാനത്തെ പോലീസോ ഇന്റലിജന്‍സ്‌ വകുപ്പോ ഒന്നുമറിഞ്ഞില്ല. 
നാലുവര്‍ഷം മുന്‍പാണ്‌ പട്ടണത്തിലെ ജനവാസകേന്ദ്രമായ കാഞ്ഞിരക്കാട്‌ റെഡി താമസിച്ചത്‌. മല്ലികാര്‍ജ്ജുന റെഡിയെ ആന്ധ്രയില്‍ നിന്ന്‌ പോലീസെത്തി അങ്കമാലിയില്‍ വച്ച്‌ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപ്പോഴാണ്‌ ഇത്രയേറെ ക്രിമിനല്‍ പശ്ചാത്തലമുള്ള മവോയിസ്റ്റ്‌ നേതാവാണ്‌ ആളുകളുടെ തൊട്ടടുത്ത്‌ താമസിച്ചതെന്ന്‌ അയല്‍ക്കാര്‍ പോലും അറിഞ്ഞത്‌. 
റെഡിയെ കാണാന്‍ പലരും വന്നു പോകാറുണ്ടെന്നും രാത്രി വൈകിയും വീട്ടില്‍ മണിക്കൂറുകളോളം ചര്‍ച്ചകള്‍ നടക്കാറുണ്ടെന്നും അടുത്തുള്ളവര്‍ പിന്നീട്‌ അറിയിച്ചിരുന്നു. അതേ സമയം റെഡിയും കാമുകിയും അയല്‍വീട്ടുകാരുമായി ഒരകലം സൂക്ഷിച്ചു പോരുകയും ചെയ്തു. തുടര്‍ന്ന്‌ നടന്ന പോലീസ്‌ അന്വേഷണത്തിലും അയല്‍ക്കാര്‍ക്ക്‌ റെഡിയെപ്പറ്റിയോ അവിടെ വന്നു പോയവരെപ്പറ്റിയോ കൂടുതല്‍ എന്തെങ്കിലും സൂചനകള്‍ നല്‍കാനായില്ല.
കുന്നത്തുനാട്‌ താലൂക്കിലെ പാറമടകള്‍ കേന്ദ്രീകരിച്ചായിരുന്നു റെഡിയുടെ പ്രവര്‍ത്തനങ്ങള്‍. പാറമടകളില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ രാഷ്ട്രീയമായി സംഘടിപ്പിയ്ക്കുകയായിരുന്നു ഈ നേതാവിന്‍റെ ലക്ഷ്യം. അതിനു പുറമെ അത്യുഗ്രശേഷിയിള്ള സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ദ്ധനായ റെഡിയ്ക്ക്‌ അതിനുള്ള അമോണിയം നൈട്രേറ്റും മറ്റും പാറമടകള്‍ വഴി സംഘടിപ്പിയ്ക്കുന്നതിനും കഴിഞ്ഞിരുന്നു. 
റെഡി പിടിയാലായിതിനെ തുടര്‍ന്ന്‌ കേന്ദ്ര-സംസ്ഥാന ഇന്‍റ്ലിജന്‍റ്സ് വിഭാഗങ്ങള്‍ പെരുമ്പാവൂരില്‍ പലവട്ടം വന്നുപോയി. പക്ഷെ കൂടുതല്‍ വിവിരങ്ങള്‍ ശേഖരിയ്ക്കാനോ പട്ടണത്തിലെ റെഡിയുടെ സഹായികളെ പിടികൂടാനോ ആര്‍ക്കും കഴിഞ്ഞില്ല.

മംഗളം 17.04.2012

വണ്ടിച്ചെക്ക്‌ നല്‍കി നല്‍കി റബര്‍ മാര്‍ക്കറ്റിങ്ങ്‌ സൊസൈറ്റിയില്‍ നിന്ന്‌ 46 ലക്ഷത്തിന്‍റെ റബര്‍ഷീറ്റ്‌ തട്ടിയെടുത്തു

 പെരുമ്പാവൂര്‍: വണ്ടിച്ചെക്ക്‌ നല്‍കി ആലുവ-കുന്നത്തുനാട്‌ റബര്‍ മാര്‍ക്കറ്റിങ്ങ്‌ സൊസൈറ്റിയില്‍ നിന്ന്‌ 46 ലക്ഷം രൂപയുടെ റബര്‍ ഷീറ്റ്‌ തട്ടിയെടുത്തു. സംഘത്തിന്‍റെ  ഇടപാടുകാരനായ കല്ലട ട്രേഡേഴ്സ്‌ ഉടമ ഷൈബു തോമസാണ്‌ പണം നല്‍കാതെ മുങ്ങിയത്‌. ഇയാള്‍ക്കെതിരെ പെരുമ്പാവൂറ്‍ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. 2004 മുതല്‍ സൊസൈറ്റിയില്‍ നിന്ന്‌ റബര്‍ ഷീറ്റ്‌ വിലയ്ക്കെടുക്കുന്ന കല്ലട ട്രേഡേഴ്സ്‌ ഇത്തവണ നല്‍കിയ ചെക്ക്‌ ബാങ്ക്‌ പണമില്ലാത്തതിനാല്‍ മടക്കുകയായിരുന്നു. 
കിലോ ഗ്രാമിന്‌ 200 രൂപ പ്രകാരം മുപ്പതു ടണ്‍ റബര്‍ ഷീറ്റാണ്‌ സൊസൈറ്റി കല്ലട ട്രേഡേഴ്സിന്‌ കഴിഞ്ഞ മാസം 24-ന്‌ നല്‍കിയത്‌. ഏഴു ദിവസത്തിനുള്ളില്‍ പണം നല്‍കുമെന്നായിരുന്നു കരാര്‍. ഇതിന്‌ ഉറപ്പായി ചെക്ക്‌ നല്‍കുകയും ചെയ്തു. ആകെ നല്‍കേണ്ട അറുപത്‌ ലക്ഷത്തില്‍ പതിനഞ്ചു ലക്ഷം 26-ന്‌ നല്‍കി. 
ഇതിനിടയില്‍ കരാര്‍പ്രകാരമുള്ള മുപ്പതു ടണ്ണില്‍ 20 ടണ്‍ റബര്‍ ഷീറ്റും ഷൈബു സംഘത്തില്‍ നിന്ന്‌ കൊണ്ടു പോയിരുന്നു. സാമ്പത്തിക വര്‍ഷം സമാപിയ്ക്കുന്നതിനാല്‍ 30-ന്‌ നിര്‍ബന്ധമായും ബാക്കി പണം അടയ്ക്കണമെന്ന്‌ സംഘം അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. മുപ്പത്തിയൊന്നിനും ഷൈബു പണം അടയ്ക്കാത്തതിനാല്‍ കല്ലട ട്രേഡേഴ്സിണ്റ്റെ ചെക്ക്‌ ബാങ്കിന്‌ നല്‍കുകയായിരുന്നു.
 കല്ലട ട്രേഡേഴ്സ്‌ മറ്റു ചില സഹകരണ സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും വന്‍തുക നല്‍കാനുണ്ടെന്ന്‌ അറിയുന്നു. ഷൈബു ഭാര്യയുമൊത്ത്‌ ഒളിവിലാണ്‌ ഇപ്പോള്‍. 
സ്വകാര്യകച്ചവടക്കാര്‍ക്ക്‌ റബര്‍ വിപണനം നടത്താന്‍പാടില്ലെന്ന ചട്ടം ആലുവ-കുന്നത്തുനാട്‌ റബര്‍ മാര്‍ക്കറ്റിങ്ങ്‌ സൊസൈറ്റി ലംഘിച്ചതാണ്‌ സാമ്പത്തിക നഷ്ടത്തിന്‌ കാരണമായതെന്ന്‌ സംഘ അംഗങ്ങള്‍ പറയുന്നു.
 എന്നാല്‍ റബര്‍ മാര്‍ക്ക്‌ ഉള്‍പ്പടെ എട്ടോളം ഡീലേഴ്സിന്‌ 2004 മുതല്‍ റബര്‍ ഷീറ്റ്‌ നല്‍കാറുള്ളതായി സൊസൈറ്റി പ്രസിഡണ്റ്റ്‌ കെ.ടി ബോസ്‌ പറയുന്നു. ഷീറ്റ്‌ വിപണനം സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നത്‌ നാലു ബോര്‍ഡ്‌ മെമ്പര്‍മാര്‍ അടങ്ങുന്ന കമ്മിറ്റിയാണ്‌. കൂടുതല്‍ വില നല്‍കുന്നതിലും കൃത്യസമയത്ത്‌ പണം അടയ്ക്കുന്നതിലും കല്ലട ട്രേഡേഴ്സ്‌ വര്‍ഷങ്ങളായി കൃത്യത പുലര്‍ത്താറുണ്ടെന്നും  കഴിഞ്ഞ വര്‍ഷം മാത്രം ഇരുപത്തിയഞ്ചു ലക്ഷം രൂപ ലാഭമുണ്ടാക്കിയ സൊസൈറ്റി തുടര്‍ച്ചയായി അഞ്ചു വര്‍ഷം ലാഭത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ജില്ലയിലെ ഏക സംഘമാണെന്നും നിയമം വിട്ട്‌ യാതൊന്നും സംഘം ഭാരവാഹികള്‍ ചെയ്തിട്ടില്ലെന്നും കെ.ടി ബോസ്‌ മംഗളത്തോട്‌ പറഞ്ഞു.

മംഗളം 17.04.2012