പെരുമ്പാവൂര്‍: അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി നടത്തിവന്ന അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നു സ്ത്രീകള്‍ അടക്കം ആറുപേര്‍ പിടിയില്‍.
ബംഗാള്‍ കല്‍ക്കട്ട സ്വദേശി രാജീവ് ശേഖ് (28), അസം സ്വദേശി മുനസില്‍ (21), ഒറീസ സ്വദേശി അഞ്ജന്‍ നായക് (22) എന്നിവരും കല്‍ക്കട്ട സ്വദേശിനി മുര്‍ഷിദ (22), ലൈല (25), അസം സ്വദേശിനി ബോസോമി (20) എന്നിവരുമാണ് പിടിയിലായത്. ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉത്തേജന മരുന്നുകളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
വടയ്ക്കാട്ടുപടി തോമ്പ്രയില്‍ പോളിന്റെ വാടകവീട് കേന്ദ്രമാക്കിയായിരുന്നു അനാശാസ്യം. പിടിയിലായ ലൈലയും ഭര്‍ത്താവ് ആലുംഗീറും ചേര്‍ന്ന് വര്‍ഷങ്ങളായി ഈ സ്ഥാപനം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ചകളില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടെ വന്നുപോകാറുണ്ട്.
അസമയങ്ങളില്‍ പോലും നിരവധിപേര്‍ ഇവിടെ വന്നുപോകുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഇവിടെ മിന്നല്‍ പരിശോധന നടത്തിയത്. ജൂനിയര്‍ എസ്.ഐ ജയകുമാര്‍, സീനിയര്‍ സിപിഒമാരായ ബെന്നി കുര്യാക്കോസ്, രാജീവ്, ജബ്ബാര്‍, സിപിഒ മാരായ രാജേഷ്, രതീഷ്‌കുമാര്‍, അജിത, ശ്രീജ എന്നിവരായിരുന്നു പോലീസ് സംഘത്തിലുണ്ടായിരുന്നവര്‍.
മംഗളം 29.06.2015
No comments:
Post a Comment