Monday, October 29, 2007

നിര്യാതയായി

മറിയം
പെരുമ്പാവൂറ്‍: ആയത്തുപടി കുറുമ്പന്‍കുടി പരേതനായ വര്‍ക്കിയുടെ ഭാര്യ മറിയം (85) നിര്യാതയായി. സംസ്കാരം ഇന്ന്‌ രാവിലെ 10-ന്‌ ആയത്തുപടി നിത്യസഹായമാതാ പള്ളിയില്‍. പള്ളിക്കാരന്‍ കുടുംബാഗമാണ്‌.

മക്കള്‍: ഏലമ്മ, ത്രേസ്യാമ്മ, ചാക്കപ്പന്‍ (ബാംബൂ കോര്‍പ്പറേഷന്‍, കൈപ്പട്ടൂറ്‍), പീറ്റര്‍ (ക്ഷീരോത്പാദക സഹകരണസംഘം, കൂവപ്പടി). മരുമക്കള്‍: അന്തോണി (മൂത്തേടന്‍, ആയത്തുപടി), കുര്യാക്കോസ്‌ (പാറേകിലുക്കന്‍, മഞ്ഞപ്ര), റോസി (മൂത്തേലി,എടക്കുന്ന്‌), എല്‍സി (മാടാനി, കുറ്റിപ്പുഴ)

റോഡില്‍ കുണ്ടും കുഴിയും; വലിയകുളത്ത്‌ തടിലോറി മറിഞ്ഞു




വെങ്ങോലയില്‍ ഒരു മാസത്തിനുള്ളില്‍ മറിഞ്ഞത്‌ മൂന്ന്‌ ലോറികള്



‍പെരുമ്പാവൂറ്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ അറയ്ക്കപ്പടിയ്ക്ക്‌ അടുത്ത്‌ വലിയകുളത്ത്‌ ഇന്നലെ തടി ലോറി മറിഞ്ഞു. ആര്‍ക്കും പരുക്കില്ല.


ഈ പഞ്ചായത്തില്‍ റോഡ്‌ മോശമായതിനാല്‍ ഒരു മാസത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ അപകടമാണ്‌ ഇത്‌. കഴിഞ്ഞ ദിവസമാണ്‌ കുറ്റിപ്പാടത്തിനടുത്ത്‌ തടി കയറ്റിവന്ന മിനി ലോറി മറിഞ്ഞത്‌. കാല്‍നടപോലും ദുസ്സഹമായ അവസ്ഥയിലാണ്‌ ഇവിടത്തെ റോഡുകള്‍. പ്ളാവിന്‍ചുവട്‌ ഭാഗത്താണ്‌ ഏറെ മോശം. കുറ്റിപ്പാടത്തെ റോഡ്‌ ഗതാഗതയോഗ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ കഴിഞ്ഞ ദിവസം പുത്തന്‍കുരിശ്‌-പെരുമ്പാവൂറ്‍ റോഡ്‌ ഉപരോധിച്ചിരുന്നു. ഉപരോധ സമരം കെ.പി.സി.സി സെക്രട്ടറി ടി.പി ഹസനാണ്‌ ഉദ്ഘാടനം ചെയ്തത്‌.


വലിയകുളം ഭാഗത്തെ റോഡ്‌ ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവുമായി സമരരംഗത്ത്‌ ഇറങ്ങാനാണ്‌ നാട്ടുകാരുടെ തൂരുമാനം.

കുന്നത്തുനാട്‌ എസ്‌.എന്‍.ഡി. പി യൂണിയന്‍ ഭാരവാഹികള്‍ക്ക്‌ സ്വീകരണം നല്‍കി


പെരുമ്പാവൂറ്‍: കുന്നത്തുനാട്‌ താലൂക്ക്‌ എസ്‌.എന്‍.ഡി.പി യൂണിയന്‍ തെരഞ്ഞടുപ്പില്‍ വിജയിച്ച നിറപറ ഗ്രൂപ്പ്‌ ചെയര്‍മാന്‍ കെ.കെ കര്‍ണന്‍ ഉള്‍പ്പടെയുള്ളവര്‍ ഇന്നലെ അധികാരമേറ്റു.

എന്നാല്‍ എതിര്‍ പാനലില്‍ നിന്ന്‌ സെക്രട്ടറിയായി വിജയിച്ച എ.ബി ജയപ്രകാശ്‌ ഉള്‍പ്പടെയുള്ളവര്‍ യൂണിയന്‍ ഓഫീസില്‍ എത്തിയില്ല. കെ.കെ കര്‍ണന്‍,വൈസ്‌ പ്രസിഡണ്റ്റ്‌ സി.കെ കൃഷ്ണന്‍, യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം ഡോ.പി.ജി ഷൈന്‍, പഞ്ചായത്തുകമ്മിറ്റി അംഗം കെ.വി ദമയന്തി ടീച്ചര്‍ എന്നിവര്‍ക്ക്‌ ഇന്നലെ ശ്രീനാരായണ ഗുരുമണ്ഡപത്തില്‍ സ്വീകരണം നല്‍കി. യൂണിയന്‍ മുന്‍ പ്രസിഡണ്റ്റ്‌ സി.കെ ശശി, എന്‍.ആര്‍ സുകുമാരന്‍, കെ.എന്‍ ജോഷി, കൃഷ്ണദാസ്‌ കൊമ്പനാട്‌ എന്നിവര്‍ ജേതാക്കള്‍ക്ക്‌ ഹാരാര്‍പ്പണം നടത്തി

Sunday, October 28, 2007

ഔദ്യോഗിക പക്ഷത്തിന്‌ തിരിച്ചടി:കെ.കെ കര്‍ണന്‍ എസ്‌.എന്‍.ഡി. പി കുന്നത്തുനാട്‌ താലൂക്ക്‌ യൂണിയന്‍പ്രസിഡണ്റ്റ്‌

പെരുമ്പാവൂറ്‍: വാശിയേറിയ കുന്നത്തുനാട്‌ താലൂക്ക്‌ എസ്‌.എന്‍.ഡി.പി യൂണിയന്‍ തെരഞ്ഞടുപ്പില്‍ നിറപറ ഗ്രൂപ്പ്‌ ചെയര്‍മാന്‍ കെ.കെ കര്‍ണന്‍ പ്രസിഡണ്റ്റായി തെരഞ്ഞെടുക്കപ്പെട്ടു.നിലവില്‍ പ്രസിഡണ്റ്റായിരുന്ന അഡ്വ.ടി.എ വിജയനെ199 വോട്ടുകള്‍ക്കാണ്‌ കര്‍ണന്‍ പരാജയപ്പെടുത്തിയത്‌.പ്രസിഡണ്റ്റ്‌ സ്ഥാനം ഉള്‍പ്പടെ നിര്‍ണായക സീറ്റുകള്‍ വിമതപക്ഷം പിടിച്ചെടുത്തത്‌ ഒമ്പതു വര്‍ഷമായി ഭരണത്തില്‍ തുടര്‍ന്നുപോന്ന ഔദ്യോഗിക പക്ഷത്തിന്‌ കനത്ത തിരിച്ചടിയായി.
അതേസമയം ഔദ്യോഗിക പക്ഷത്തെ സെക്രട്ടറി സ്ഥാനാര്‍ത്ഥി എ.ബി ജയപ്രകാശ്‌ വിജയിച്ചു. കേവലം 10 വോട്ടുകള്‍ക്കാണ്‌ വിജയം. വൈസ്‌ പ്രസിഡണ്റ്റായി കര്‍ണണ്റ്റെ പാനലിലുള്ള സി.കെ കൃഷ്ണനാണ്‌ ജയിച്ചത്‌. പി.കെ സത്യന്‍ പരാജയപ്പെട്ടു. യോഗം ഡയറക്ടര്‍ ബോര്‍ഡിലേയ്ക്ക്‌ വിമതപക്ഷത്തിണ്റ്റെ പിന്‍തുണയുള്ള ഡോ.പി.ജി ഷൈനും പഞ്ചായത്തുകമ്മിറ്റിയിലേയ്ക്ക്‌ കെ.വി ദമയന്തി ടീച്ചറും തെരഞ്ഞെടുക്കപ്പെട്ടു.
ഔദ്യോഗിക പക്ഷത്തിണ്റ്റെ സജിത്‌ നാരായണന്‍, കെ.എ പൊന്നു എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡിലേയ്ക്കും ഇ.വി ഗോപാലന്‍, അഡ്വ.ടി.എസ്‌ സദാനന്ദന്‍ എന്നിവര്‍ പഞ്ചായത്തുകമ്മിറ്റിയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ്‌ പോസ്റ്റുകളില്‍ മൂന്നു വീതം നേടി ഔദ്യോഗിക-വിമതപക്ഷങ്ങള്‍ തുല്യനില പാലിച്ചിരിയ്ക്കുകയാണ്‌.
തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട്‌ ഇന്നലെ വാന്‍ പോലീസ്‌ സന്നാഹമാണ്‌ ഇവിടെ തമ്പടിച്ചത്‌.അങ്കമാലി,പെരുമ്പാവൂറ്‍, കുന്നത്തുനാട്‌ നിയോജകമണ്ഡലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ൬൯ ശാഖകളിലെ 75000-ല്‍ ഏറെ അംഗങ്ങളാണ്‌ കുന്നത്തുനാട്‌ എസ്‌.എന്‍.ഡി.പി യൂണിയനുള്ളത്‌. ഇതില്‍ തെരഞ്ഞടുക്കപ്പെട്ട 1537 പേര്‍ക്കാണ്‌ വോട്ടവകാശമുണ്ടായിരുന്നത്‌. യോഗം ഇന്‍സ്പെക്ടിങ്ങ്‌ ഓഫിസര്‍ വി.പൊന്നന്‍ വരണാധികാരിയായിരുന്നു.

നിര്യാതനായി

ശൌരു വര്‍ക്കി
പെരുമ്പാവൂറ്‍: കോടനാട്‌ പുത്തന്‍കുടി ശൌരു വര്‍ക്കി (98) നിര്യാതനായി. സംസ്കാരം ഇന്ന്‌ രാവിലെ 10.30-ന്‌ കോടനാട്‌ സെണ്റ്റ്‌ ആണ്റ്റണീസ്‌ പള്ളിയില്‍.

ഭാര്യ: പരേതയായ എലീശ്വ. മക്കള്‍: പരേതനായ സേവ്യര്‍, ആണ്റ്റണി (റിട്ട.പോലീസ്‌ സബ്‌ ഇന്‍സ്പെക്ടര്‍), വര്‍ഗീസ്‌ (റിട്ട.ഫോറസ്റ്റ്‌ റേഞ്ച്‌ ഓഫിസര്‍), ത്രേസ്യാമ്മ അഗസ്റ്റ്യന്‍, സിസ്റ്റര്‍.എമില്‍ (എസ്‌.ഡി കോണ്‍വെണ്റ്റ്‌, ചെമ്പ്‌), ലീലാമ്മ സേവ്യര്‍, പൌളി റോക്കി, ജസി ചാക്കോ. മരുമക്കള്‍: മറിയാമ്മ സേവ്യര്‍ (തോട്ടുക്കല്‍,കാഞ്ഞൂറ്‍), മേരി ആണ്റ്റണി (കുനത്തില്‍,താന്നിപ്പുഴ), പരേതയായ ജോളി വര്‍ഗീസ്‌ (തെക്കേകുറ്റ്‌, കൊഴുവനാല്‍), പരേതനായ അഗസ്റ്റ്യന്‍ (പുന്നയ്ക്കാട്ടുശ്ശേരി), സേവ്യര്‍ (പാലയ്ക്കപ്പിള്ളി എറണാകുളം), വര്‍ക്കി (പാറപ്പുറം, പൂപ്പാനി), ചാക്കോ, ഇടത്തിപ്പറമ്പില്‍, കൊരട്ടി)

Saturday, October 27, 2007

പെരുമ്പാവൂറ്‍ സ്വകാര്യബസ്‌ സ്റ്റാണ്റ്റ്‌ കുപ്പത്തൊട്ടിയായി; ബസ്‌ തൊഴിലാളികള്‍ സ്റ്റാണ്റ്റ്‌ ബഹിഷ്ക്കരിക്കും


പെരുമ്പാവൂറ്‍: മാലിന്യനീക്കം സ്തംഭിച്ച നഗരസഭയിലെ സ്വകാര്യബസ്‌ സ്റ്റാണ്റ്റ്‌ കുപ്പത്തൊട്ടിയായി. ചീഞ്ഞുനാറുന്ന ബസ്‌ സ്റ്റാണ്റ്റ്‌ ബഹിഷ്കരിയ്ക്കാനുള്ള നീക്കത്തിലാണ്‌ ബസ്‌ തൊഴിലാളികള്‍. ചാക്കുകെട്ടുകളിലാക്കിയും അല്ലാതെയും സ്റ്റാണ്റ്റില്‍ മാലിന്യം കൊണ്ടുവന്ന്‌ തള്ളിയിരിയ്ക്കുകയാണ്‌. മഴ തുടങ്ങിയതോടെ ഈ മാലിന്യകൂമ്പാരത്തില്‍ നിന്ന്‌ മലിനജലം ബസ്‌ പാര്‍ക്കിങ്ങ്‌ ഏരിയായിലേയ്ക്കും ആളുകള്‍ ബസ്‌ കാത്തുനില്‍ക്കുന്നിടത്തേയ്ക്കും ഒഴുകിയെത്തും. ദുര്‍ഗന്ധം മൂലം മൂക്കുപൊത്തി വേണം യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇവിടെ നില്‍ക്കാന്‍. ഹാള്‍ട്ടിങ്ങ്‌ സമയത്ത്‌ ബസിലിരിയ്ക്കാനോ, ഉച്ചഭക്ഷണം കഴിയ്ക്കാനോ പോലും പറ്റാത്ത അവസ്ഥയാണ്‌.

കോടികള്‍ ചെലവിട്ട്‌ നിര്‍മ്മിച്ച സ്റ്റാണ്റ്റ്‌ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഇപ്പോള്‍ നഗരസഭയുടെ കുപ്പത്തൊട്ടിയായി മാറിയിരിയ്ക്കുന്നു. ഈ നില തുടര്‍ന്നാല്‍ സ്റ്റാണ്റ്റ്‌ ബഹിഷ്കരണമല്ലാതെ മറ്റു വഴിയില്ലെന്ന്‌ പ്രൈവറ്റ്‌ ബസ്‌ വര്‍ക്കേഴ്സ്‌ യൂണിയന്‍ (സി.ഐ.ടി.യു) പ്രസിഡണ്റ്റ്‌ അഡ്വ.എന്‍.സി മോഹന്‍, സെക്രട്ടറി കെ.ഇ നൌഷാദ്‌ എന്നിവര്‍ വ്യക്തമാക്കി.

പെരുമ്പാവൂറ്‍ എം.എ.സി. ടി കമ്പ്യൂട്ടര്‍വത്കരിച്ചു

പെരുമ്പാവൂറ്‍: വാഹാനാപകട നഷ്ട പരിഹാര കോടതി കമ്പൂട്ടര്‍വത്കരിച്ചു. ഹൈക്കോടതി ജസ്റ്റീസ്‌ കെ.പി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.എ.സി.ടി ജഡ്ജി ആനി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു.
സാജുപോള്‍ മുഖ്യാതിഥിയായി. സബ്‌ ജഡ്ജി കെ.എ ബേബി, ജുഡീഷ്യല്‍ ഒന്നാം ക്ളാസ്‌ മജിസ്ട്രേറ്റ്‌ വി.ജി ശ്രീദേവി, മുന്‍സിഫ്‌ ടി.കെ സുരേഷ്‌, ബാര്‍ അസോസിയേഷന്‍ പ്രസിഡണ്റ്റ്‌ കെ.എന്‍ അനില്‍ കുമാര്‍, സെക്രട്ടറി എ.ആര്‍ ബിജോയി എന്നിവര്‍ പ്രസംഗിച്ചു.

കണ്‍വന്‍ഷന്‍ ഇന്ന്‌

പെരുമ്പാവൂറ്‍: പി.ഡി.പി നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന്‌ സംസ്ഥാന വര്‍ക്കിങ്ങ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ്‌ ഉദ്ഘാടനം ചെയ്യും.
ഉച്ചകഴിഞ്ഞ 2-ന്‌ വ്യാപാരഭവനില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാനജനറല്‍ സെക്രട്ടറി അജിത്‌ കുമാര്‍ ആസാദ്‌ പങ്കടുക്കുമെന്ന്‌ മണ്ഡലം പ്രസിഡണ്റ്റ്‌ എന്‍.കെ മുഹമ്മദ്‌ കുഞ്ഞ്‌ അറിയിച്ചു.

Friday, October 26, 2007

എസ്‌.എന്‍.ഡി. പി യൂണിയന്‍ തെരഞ്ഞെടുപ്പ്‌ പ്രചരണം മുറുകി

എസ്‌.എന്‍.ഡി.പി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡണ്റ്റു സ്ഥാനത്തേയ്ക്ക്‌ മത്സരിയ്ക്കാന്‍ നിറപറ ഗ്രൂപ്പ്‌ ചെയര്‍മാന്‍ കെ.കെ കര്‍ണന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിയ്ക്കുന്നു.
പെരുമ്പാവൂറ്‍: രാഷ്ട്രീയ തെരഞ്ഞെടുപ്പുകളെ വെല്ലുന്നമട്ടില്‍ കുന്നത്തുനാട്‌ എസ്‌.എന്‍.ഡി.പി യുണിയണ്റ്റെ ഇലക്ഷന്‍ പ്രചാരണം ചൂടുപിടിച്ചു.

കൂറ്റന്‍ ബഹുവര്‍ണ്ണ ഫ്ളക്സ്‌ ബോര്‍ഡുകള്‍ താലൂക്കിലുടനീളം സ്ഥാപിച്ചുകഴിഞ്ഞു. നൂറുകണക്കിന്‌ വാഹനങ്ങള്‍ പ്രചരണാര്‍ത്ഥം തലങ്ങും വിലങ്ങും ഓടുകയാണ്‌. ഇതിനുപുറമെ നോട്ടീസ്‌ പ്രചരണവും ഓരോ ശാഖകളിലും നടക്കുന്ന യോഗങ്ങളും വേറെ.

പെരുമ്പാവൂറ്‍, അങ്കമാലി, കുന്നത്തുനാട്‌ നിയോജക മണ്ഡലങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന വിശാലമായ പ്രദേശമാണ്‌ താലൂക്ക്‌ യൂണിയണ്റ്റെ പരിധിയിലുള്ളത്‌. കോലഞ്ചരി തമ്മാനിമറ്റം മുതല്‍ ചാലക്കുടി പുഴയുടെ അടുത്തുവരെ ഈ പ്രദേശം നീണ്ടുകിടക്കുന്നു. ആകെയുള്ള 76950 അംഗങ്ങളെ പ്രതിനിധീകരിച്ച്‌ 1539 അംഗങ്ങള്‍ക്കാണ്‌ വോട്ടവകാശമുള്ളത്‌. ഇവരോരുത്തരേയും നേരില്‍കാണാനുള്ള ശ്രമത്തിലാണ്‌ സ്ഥാനാര്‍ത്ഥികള്‍.

ഒമ്പത്‌ വര്‍ഷമായി അധികാരത്തിലുള്ള ടി.എ വിജയണ്റ്റെ നേതൃത്വത്തിലുള്ള പാനലിനെതിരെ നിറപറ ബ്രാണ്റ്റ്‌ ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ കെ.കെ.ആര്‍ ഗ്രൂപ്പിണ്റ്റെ ചെയര്‍മാന്‍ കെ.കെ കര്‍ണന്‍ രംഗത്തുവന്നതാണ്‌ ഈ തെരഞ്ഞടുപ്പിണ്റ്റെ സവിശേഷത. ഒട്ടേറെ അഴിമതി ആരോപണങ്ങളും നിയമനടപടികളും നേരിടുന്ന നിലവിലുള്ള പാനലിനെതിരെ എസ്‌.എന്‍.ഡി.പി യൂണിയന്‌ സൌജന്യമായി രണ്ടര ഏക്കറോളം സ്ഥലം വിട്ടുകൊടുത്ത സ്ഥാപക നേതാക്കളിലൊരാളുടെ മകനും രംഗത്തുണ്ട്‌.

വലിയ ലാഭത്തില്‍ നടന്നുപോന്ന ജ്യോതി തീയേറ്റര്‍ അടച്ചുപൂട്ടാന്‍ സാഹചര്യമൊരുക്കിയെന്നും കെ.ആര്‍ ബേക്കേഴ്സിന്‌ വഴിവിട്ട്‌ എസ്‌.എന്‍ ആര്‍ക്കേഡ്‌ വാടകയ്ക്ക്‌ നല്‍കിയെന്നുമാണ്‌ നിലവിലുള്ള ഭരണസമിതിയ്ക്ക്‌ എതിരെയുള്ള പ്രധാന ആരോപണങ്ങള്‍. ധനാപഹരണത്തിന്‌ എതിരെ പോലീസ്‌ കേസുള്ള ഭരണ സമിതി അംഗങ്ങളില്‍ ചിലര്‍ യൂണിയന്‍ കണക്കുകളില്‍ തിരിമറി നടത്തിയതായും സൂചനകളുണ്ട്‌.
ഇതിനൊക്കെയെതിരെ കലാപക്കൊടി ഉയര്‍ത്തിയ വിമതപക്ഷത്തിനൊപ്പം കര്‍ണനെ പോലുള്ള പ്രമുഖര്‍ നേതൃനിരയിലേയ്ക്ക്‌ വരികയായിരുന്നു. ഗുരുദേവമൂല്യങ്ങള്‍ക്കു വേണ്ടിയും അഴിമതിയ്ക്ക്‌ എതിരെയും ഉള്ള ധര്‍മ്മ സമരമെന്ന നിലയിലാണ്‌ ഒരു വിഭാഗം ഈ തെരഞ്ഞെടുപ്പിനെ നിരീക്ഷിയ്ക്കുന്നത്‌.
ഇതിനിടെ കെ.കെ കര്‍ണനെതിരെ അപവാദ പ്രചരണം നടത്താന്‍ പേരുവയ്ക്കാതെ നോട്ടീസ്‌ അടിച്ചു വിതരണം ചെയ്ത വാഹനം കാലടി പോലീസ്‌ പിടിച്ചെടുത്ത സംഭവവുമുണ്ടായി.

Thursday, October 25, 2007

ഉപജില്ലാകലോത്സവം: പെരുമ്പാവൂറ്‍ ഗേള്‍സ്‌ മുന്നില്‍

പെരുമ്പാവൂറ്‍: ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ പെരുമ്പാവൂറ്‍ ഗേള്‍സ്‌ എച്ച്‌.എസ്‌.എസ്‌ മുന്നിട്ടു നില്‍ക്കുന്നു. വളയന്‍ചിറങ്ങര ഹയര്‍ സെക്കണ്റ്ററി സ്കൂള്‍ രണ്ടാം സ്ഥാനത്തുണ്ട്‌. സംസ്കൃതോത്സവത്തില്‍ വളയന്‍ചിറങ്ങരയാണ്‌ മുന്നില്‍. ഒക്കല്‍ എസ്‌.എന്‍ എച്ച്‌.എസ്‌. എസ്‌ രണ്ടാമതുണ്ട്‌. അറബി കലോത്സവത്തില്‍ പെരുമ്പാവൂറ്‍ ഗേള്‍സ്‌ ഒന്നാമതും വളയന്‍ചിറങ്ങര രണ്ടാമതുമാണ്‌.

വൃദ്ധസംഗമം നാളെ

പെരുമ്പാവൂറ്‍: കുറുപ്പംപടി മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തിഡ്രലില്‍ യൂത്ത്‌ അസോസിയേഷന്‍ നാളെ വൃദ്ധസംഗമം നടത്തും. രാവിലെ 9.30-ന്‌ സാജു പോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പറവൂറ്‍ ജോര്‍ജ്‌ ക്ളാസെടുക്കും.

നിര്യാതനായി

വറിയത്‌ അല്ലേശ്‌
പെരുമ്പാവൂറ്‍: കൂടാലപ്പാട്‌ പുത്തന്‍കുടി വറിയത്‌ അല്ലേശ്‌ (70) നിര്യാതനായി. സംസ്കാരം ഇന്ന്‌ രാവിലെ 11-ന്‌ കൂടാലപ്പാട്‌ സെണ്റ്റ്‌ ജോര്‍ജ്‌ പള്ളിയില്‍. ഭാര്യ: സിസിലി. കോടനാട്‌ കോലഞ്ചേരി കുടുംബാംഗം. മക്കള്‍: ഷാജി, ഷൈല, സാബു, ഷിബു. മരുമക്കള്‍: ഷൈനി, പോള്‍, ഷീജ.

Sunday, October 21, 2007

ദലിത്‌ സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്‌ അവാര്‍ഡ്‌ ശിവന്‍ കദളിയ്ക്ക്‌




സാമൂഹ്യ അസമത്വത്തിനെതിരെ നടത്തുന്ന പോരാട്ടങ്ങള്‍ കണക്കിലെടുത്താണ്‌ അവാര്‍ഡ്‌


പെരുമ്പാവൂറ്‍: ഭാരതീയ ദലിത്‌ സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്‌ അവാര്‍ഡ്‌ ദലിത്‌ മനുഷ്യാവകാശ പ്രവര്‍ത്തകനായ ശിവന്‍ കദളിയ്ക്ക്‌ ലഭിയ്ക്കും. സാമൂഹ്യ അസമത്വത്തിനെതിരെ നടത്തുന്ന പോരാട്ടങ്ങള്‍ കണക്കിലെടുത്താണ്‌ അവാര്‍ഡ്‌.


ക്ഷേത്രപൂജാരി നിയമനത്തിലും മറ്റും ബ്രാഹ്മണരില്‍ നിന്നു മാത്രം അപേക്ഷ ക്ഷണിച്ചതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ നിന്ന്‌ അനുകൂല വിധി നേടിയ ഇദ്ദേഹം ദലിതരുടെ വിവിധ ആവശ്യങ്ങള്‍ക്കായി കളക്ടറേറ്റ്‌ മുതല്‍ രാജ്ഭവനുമുന്നില്‍വരെ നിരവധി സമരങ്ങള്‍ നടതത്തിയിരുന്നു. മൃഗസംരക്ഷണ വകുപ്പില്‍ ജോലി ലഭിച്ചുവെങ്കിലും ബ്ളോക്ക്‌ പഞ്ചായത്ത്‌ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ നിയമനം വേണ്ടെന്നു വച്ചു.


പതിനഞ്ച്‌ വര്‍ഷമായി ഡോ.അംബേദ്കര്‍ സാംസ്കാരിക വേദി പ്രസിഡണ്റ്റായ ശിവന്‍ കദളി ഹരിജന്‍ യൂത്ത്‌ ലീഗ്‌ ബ്ളോക്ക്‌ പ്രസിഡണ്റ്റ്‌, നാഷണല്‍ ദലിത്‌ ഫെഡറേഷന്‍ ജില്ലാപ്രസിഡണ്റ്റ്‌, സാംബവ മഹാസഭ ജില്ലാ കൌണ്‍സില്‍ അംഗം എന്നിനിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അവാര്‍ഡ്‌ ഡിസംബര്‍ 10-ന്‌ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിയ്ക്കും.
news.2007.0ct.21

അംഗത്വം നല്‍കും

പെരുമ്പാവൂറ്‍: കേന്ദ്ര സര്‍ക്കാരിണ്റ്റെ എക്സ്‌ സര്‍വ്വീസ്മെന്‍ കോണ്ട്രിബ്യൂട്ടറി ഹെല്‍ത്ത്‌ സ്കീമില്‍ മുന്‍ സൈനികര്‍ക്ക്‌ അംഗത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടണമെന്ന്‌ സെക്രട്ടറി കെ.കെ അലി അറിയിച്ചു.

തുരുത്തിപ്ളി പള്ളിയില്‍ പെരുന്നാള്‍

പെരുമ്പാവൂറ്‍: തുരുത്തിപ്ളി സെണ്റ്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ തുലാം 9-പെരുന്നാള്‍ ഇന്ന്‌ സമാപിയ്ക്കും.
രാവിലെ വി.മൂന്നിന്‍മേല്‍ കുര്‍ബാന. ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസ്സേലിയോസ്‌ തോമസ്‌ പ്രധമന്‍ബാവ മുഖ്യ കാര്‍മ്മികത്വം വഹിയ്ക്കും. ഏല്യാസ്‌ മാര്‍ അത്താനാസിയോസ്‌ തിരുമേനിയും പീറ്റര്‍ വേലംപറമ്പില്‍ കോര്‍ എപ്പിസ്കോപ്പയും സഹകാര്‍മ്മികത്വം വഹിയ്ക്കും.
സ്ളീബ എഴുന്നള്ളിപ്പ്‌, ഉത്പന്നലേലം. കിഴക്കേ കുരിശിങ്കലേയ്ക്ക്‌ പ്രദിക്ഷണം. ഉച്ചയ്ക്ക്‌ നേര്‍ച്ചസദ്യയെ തുടര്‍ന്ന്‌ കൊടിയിറക്ക്‌ എന്നിവയാണ്‌ പ്രധാന പരിപാടികള്‍.
news.2007.0ct.21  

ഏകദിന സെമിനാര്‍

പെരുമ്പാവൂറ്‍: കുറുപ്പംപടി ഡയറ്റില്‍ ഏകദിന സെമിനാര്‍ നടത്തി. പ്രിന്‍സിപ്പാള്‍ എം.വി മോഹനന്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞു മുഹമ്മദ്‌ പുലവത്ത്‌ മോഡറേറ്ററായി.
ഡോ.ബി രാജീവ്‌, ഡോ.കെ.ജെ ജയിംസ്‌, ഡോ.എന്‍.സേതുമാധവന്‍, കൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ദേവാനന്ദന്‍, സുഭദ്രാ ഭാസ്കരന്‍, സൈനുദ്ദീന്‍, ടി.കെ ആചാരി, ഐശ്വര്യ എന്നിവര്‍ പ്രസംഗിച്ചു.

സിവില്‍ സര്‍വീസ്‌ കാലോചിതമായി പരിഷ്കരിയ്ക്കണം

പെരുമ്പാവൂറ്‍: സിവില്‍ സര്‍വീസ്‌ കാലോചിതമായി പരിഷ്കരിയ്ക്കണമെന്ന്‌ ജോയിണ്റ്റ്‌ കൌണ്‍സില്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഈ മാസം 30-ന്‌ നടക്കുന്ന അഖിലേന്ത്യ പണിമുടക്ക്‌ വിജയിപ്പിയ്ക്കുക, ഫാക്ട്‌ സംരക്ഷിയ്ക്കാനുള്ള പ്രക്ഷോഭങ്ങളില്‍ പങ്കുചേരുക, ബാങ്കിങ്ങ്‌ മേഖലയില്‍ സ്വകാര്യ ഏജന്‍സികളെ ജോലിയ്ക്ക്‌ നിയോഗിയ്ക്കുന്ന നടപടികള്‍ ഉപേക്ഷിയ്ക്കുക, ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിയ്ക്കുക തുടങ്ങി ൩൪ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.
ഭാരവാഹികളായി എ.ആര്‍ വിശ്വനാഥന്‍ (പ്രസിഡണ്റ്റ്‌), കെ.ടി തമ്പി, കെ.കെ ഗോപാലകൃഷ്ണന്‍ (വൈസ്‌ പ്രസിഡണ്റ്റുമാര്‍), കെ.എം പീറ്റര്‍ (സെക്രട്ടറി), റോയ്‌ ജോണ്‍, സി.എ അനീഷ്‌ (ജോയിണ്റ്റ്‌ സെക്രട്ടറിമാര്‍), കെ.കെ വിജയകുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഷോക്കേറ്റ്‌ മരിച്ചു

പെരുമ്പാവൂറ്‍: കുറുപ്പംപടി നിരപ്പേല്‍ വീട്ടില്‍ എന്‍.ജെ ബേബി ഷോക്കേറ്റു മരിച്ചു. ഇന്നലെ ഉച്ചയ്ക്ക്‌ വീട്ടില്‍ വച്ചായിരുന്നു അപകടം. സംസ്കാരം മുടക്കിരായി കത്തോലിയ്ക്ക പള്ളിയില്‍.
ഇലക്ട്രസിറ്റി ബോര്‍ഡ്‌ റിട്ട.ജീവനക്കാരനാണ്‌. ഭാര്യ മേരിക്കുട്ടി തൊടുപുഴ കരിങ്കുന്നം ചെറുപ്പച്ചിക്കര കുടുംബാംഗം. മക്കള്‍: രോഷ്നി (കവളങ്ങാട്‌), റോബി(എന്‍.സി.പി കുറുപ്പംപടി മണ്ഡലം പ്രസിഡണ്റ്റ്‌). മരുമകന്‍:സജി പഴയിടത്ത്‌,കവളങ്ങാട്‌
news.2007.0ct.17

നിര്യാതനായി

പെരുമ്പാവൂറ്‍: വെങ്ങോലയില്‍ അമ്പലത്തിങ്കല്‍ എ.കെ പൊന്നപ്പന്‍ ആചാരി നിര്യാതനായി. സംസ്കാരം നടത്തി. മക്കള്‍: എ.പി ജയന്‍ (മേഖല പ്രസിഡണ്റ്റ്‌,വിശ്വബ്രാഹ്മണ സമൂഹം), കമലമ്മ, സാവിത്രി, രാജമ്മ, തുളസി.മരുമക്കള്‍: ഷണ്‍മുഖന്‍, കൈലാസ്‌, പൊന്നു, സുന്ദരന്‍, ലത, ജയന്‍.

news.2007.0ct.17

പുല്ലുവഴിയില്‍ പുതിയ പ്ളൈവുഡ്‌ കമ്പനി തുടങ്ങുന്നതിനെതിരെ പൌരസമിതി രംഗത്ത്‌

കമ്പനി തുടങ്ങാന്‍ വാങ്ങിയ എഴുപത്‌ സെണ്റ്റ്‌ ഭൂമി

പെരുമ്പാവൂറ്‍: പുല്ലുവഴി മനയ്ക്കപ്പടിയില്‍ പുതിയ പ്ളൈവുഡ്‌ കമ്പനി തുടങ്ങുന്നതിനെതിരെ പ്രക്ഷോഭവുമായി പൌരസമിതി രംഗത്ത്‌.

രായമംഗലം ഗ്രാമപഞ്ചായത്തിലെ പതിന്നാലാം വാര്‍ഡില്‍ പെട്ട ഇവിടെ ഇപ്പോള്‍ത്തന്നെ ഏഴ്‌ മരാധിഷ്ടിത വ്യവസായ യൂണിറ്റുകളും അമ്പതിലേറെ തടിമില്ലുകളും പ്രവര്‍ത്തിയ്ക്കുന്നുണ്ട്‌. ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ്‌ ഇവയിലേറെയും. കമ്പനികളുടെ പ്രവര്‍ത്തനം മൂലം പ്രദേശത്തെ ജലസ്രോതസുകള്‍ മലിനമായി. പലരും രോഗ ബാധിതരായി. വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ നാട്ടുകാരുടെ സമാധാനം കെടുത്തുന്നതായും പരാതിയുണ്ട്‌. ഇവിടെ മോഷണവും പിടിച്ചുപറിയും വ്യാപകമാണ്‌.

ഈ സ്ഥാപനങ്ങളില്‍ നിന്നുള്ള പുകയും മാലിന്യങ്ങളും മൂലവും തൊഴിലാളികളുടെ വിഹാരം മൂലവും നാട്ടുകാര്‍ പൊറുതിമുട്ടുന്നതിന്നിടയിലാണ്‌ പുതിയതൊന്നുകൂടി വരുന്നത്‌. താമസത്തിനു വേണ്ടി എന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ വാങ്ങിയ എഴുപത്‌ സെണ്റ്റ്‌ ഭൂമിയിലാണ്‌ കമ്പനി തുടങ്ങാന്‍ നീക്കം നടക്കുന്നത്‌. ജനവാസ കേന്ദ്രമായ ഇവിടെ വ്യവസായ യൂണിറ്റ്‌ തുടങ്ങുന്നതിന്‌ അനുമതി ലഭിയ്ക്കാനായി വലിയ സ്വാധീനവും പണവും ഉപയോഗിയ്ക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

അതേസമയം എന്തുവില കൊടുത്തും ഈ നീക്കം ചെറുക്കാനുള്ള തയ്യാറെടുപ്പിലാണ്‌ നാട്ടുകാര്‍.

ഭാരവാഹികള്‍

‍പെരുമ്പാവൂറ്‍: അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്‌ ആയത്തുപടി യൂണിറ്റ്‌ ഭാരവാഹികളായി ബേബി തോമസ്‌ (പ്രസിഡണ്റ്റ്‌), പി.വി ജോസ്‌ (വൈസ്‌ പ്രസിഡണ്റ്റ്‌), സൈമണ്‍ സ്റ്റീഫന്‍(ജനറല്‍ സെക്രട്ടറി), പി.പി ചെറിയാന്‍(ജോയിണ്റ്റ്‌ സെക്രട്ടറി), പി.സി ദേവസിക്കുട്ടി( ട്രഷറര്‍), എം.ഒ പൌലോസ്‌ മൂത്തേടന്‍(അതിരൂപത പ്രതി നിധി), എന്നിവരെ തെരഞ്ഞെടുത്തു. ഫാ.ജോസഫ്‌ നങ്ങേലിമാലില്‍ നേതൃത്വം നല്‍കി.
news.2007.0ct.17 

വല്ലം പള്ളിയില്‍ തിരുനാള്‍

പെരുമ്പാവൂറ്‍: വല്ലം ഫൊറോന പള്ളിയില്‍ വി.അമ്മ ത്രേസ്യായുടെ തിരുന്നാള്‍ നാളെ തുടങ്ങും. രാവിലെ വികാരി ഫാ.പോള്‍ കവലക്കാട്ട്‌ കൊടിയേറ്റും. തുടര്‍ന്ന്‌ പാട്ടു കുര്‍ബാന.
എല്ലാദിവസവും രാവിലേയും വൈകിട്ടും കുര്‍ബാനയുണ്ടാകും. വിദ്യാരംഭത്തിന്‌ ഫാ.ജോര്‍ജ്‌ പുതുശ്ശേരി നേതൃത്വം നല്‍കും. വൈകിട്ട്‌ അങ്ങാടി പ്രദക്ഷിണം. കരിമരുന്ന്‌ പ്രയോഗം. 22-ന്‌ തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്ക്‌ ഫാ.പോള്‍ മനയമ്പിള്ളി കാര്‍മികത്വം വഹിയ്ക്കും. തുടര്‍ന്ന്‌ ഫാ.ജോസ്‌ പുതിയേടത്ത്‌ തിരുന്നാള്‍ സന്ദേശം നല്‍കും.
ഇതിനു പുറമെ വൈകിട്ട്‌ 7-ന്‌ നാടകവും ഉണ്ടായിരിയ്ക്കുമെന്ന്‌ തിരുന്നാള്‍ കമ്മിറ്റി ഭാരവാഹികളായ ഫാ.പോള്‍ മേലേടത്ത്‌, എ.ജെ പോള്‍, എം.സി ജയ്മോന്‍, ലിയോ പോള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
news.2007.0ct.17

അരി വിതരണം ചെയ്തു

പെരുമ്പാവൂറ്‍: വെങ്ങോല മാര്‍ ബഹനാം യൂത്ത്‌ അസോസിയേഷന്‍, മാര്‍ ബഹനാം പള്ളി ഇടവകയിലെ കുടുമ്പങ്ങള്‍ക്കും അടിമാലി തറനിരപ്പന്‍കുടി ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്കും സൌജന്യമായി അരി വിതരണം ചെയ്തു. പത്തുകിലോ അരി വീതമാണ്‌ നല്‍കിയതെന്ന്‌ സെക്രട്ടറി എല്‍ദോ പോള്‍ അറിയിച്ചു.

news.2007.0ct.17  

ശുചിത്വയജ്ഞം

പെരുമ്പാവൂറ്‍: അശമന്നൂറ്‍ ഗ്രാമപഞ്ചായത്ത്‌ അഞ്ചാം വാര്‍ഡില്‍ കുടുംബശ്രീകളുടെ സഹകരണത്തോടെ ശുചിത്വയജ്ഞം നടന്നു. വാര്‍ഡ്‌ മെമ്പര്‍ ഷാജി സരിഗ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ വാര്‍ഡുതല ഭാരവാഹികളായ ജിനി ജയകുമാര്‍, ശോഭനാ ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കര്‍ഷക തൊഴിലാളി സംഗമം

പെരുമ്പാവൂറ്‍: സി.പി.എം വെങ്ങോല ലോക്കല്‍ സമ്മേളനത്തിണ്റ്റെ ഭാഗമായി തുരുത്തിപ്ളിയില്‍ കര്‍ഷക തൊഴിലാളി സംഗമം നടന്നു. ജില്ലാകമ്മിറ്റിയംഗം അഡ്വ.കെ.തുളസി ഉദ്ഘാടനം ചെയ്തു.
കെ.ബി ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. എം.ഐ ബീരാസ്‌, ആര്‍.സുകുമാരന്‍, പി.എം സലിം, കെ.എം മുഹമ്മദ്‌, കനകം സുന്ദരന്‍, എ.ശശി എന്നിവര്‍ പ്രസംഗിച്ചു.

news.2007.0ct.17  

നിര്‍മ്മാണ യൂണിറ്റ്‌ തുടങ്ങി

പെരുമ്പാവൂറ്‍: വിശ്വ കര്‍മ്മ സഭ കൊമ്പനാട്‌ ശാഖയുടെ കീഴിലുള്ള സ്വയം സഹായ സംഘങ്ങളായ മിത്ര വിശ്വ ജ്യോതി യൂണിറ്റും മിത്ര തേജസ്‌ യൂണിറ്റും സംയുക്തമായി തുടങ്ങിയ ക്യാരി ബാഗ്‌ നിര്‍മ്മാണ യൂണിറ്റ്‌ തുറന്നു. സാജുപോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓമന അനിരുദ്ധന്‍ അദ്ധ്യക്ഷത വഹിച്ചു. കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ടി.വി അനിത, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ പി.ആര്‍ നാരായണന്‍ നായര്‍, കെ.കെ.വി കൊമ്പനാട്‌, പി.വേലായുധന്‍, എം.എം അബ്രഹാം, ശാന്ത നമ്പീശന്‍, പി.ആര്‍ വേലായുധന്‍, തങ്കച്ചന്‍, കൃഷ്ണന്‍കുട്ടി മാസ്റ്റര്‍, സുലോചനാ മുരുകന്‍ എന്നിവര്‍ പ്രസംഗിച്ചു.

news.2007.0ct.17  

വാഹനപ്രചാരണ ജാഥ

പെരുമ്പാവൂറ്‍: ആറാം സഹകരണ കോണ്‍ഗ്രസിനോടനുബന്ധിച്ച്‌ കുന്നത്തുനാട്‌ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥ ജില്ലാ ബാങ്ക്‌ വൈസ്‌ പ്രസിഡണ്റ്റ്‌ വി.പി ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഒക്കല്‍ സഹകരണ ബാങ്ക്‌ പ്രസിഡണ്റ്റ്‌ കെ.ഡി ഷാജി അദ്ധ്യക്ഷത വഹിച്ചു.
സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ നെച്ചി തമ്പി, യൂണിയന്‍ സെക്രട്ടറി പി.ബി ഉണ്ണികൃഷ്ണന്‍, യൂണിയന്‍ മെമ്പര്‍ കെ.കെ വര്‍ക്കി, കെ.സി ബേബി എന്നിവര്‍ പ്രസംഗിച്ചു

Tuesday, October 16, 2007

കൂലിത്തര്‍ക്കം: അന്യസംസ്ഥാന തൊഴിലാളികള്‍ കരാറുകാരനെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു

ഒന്നേകാല്‍ ലക്ഷം രൂപയും ഗൃഹോപകരണങ്ങളും കവര്‍ന്നു

പെരുമ്പാവൂറ്‍: കൂലിത്തര്‍ക്കത്തെ തുടര്‍ന്ന്‌ അന്യസംസ്ഥാന തൊഴിലാളികള്‍ കരാറുകാരനെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച ശേഷം ഒന്നേകാല്‍ ലക്ഷം രൂപയും ഗൃഹോപകരണങ്ങളും കവര്‍ന്നു.
ദില്ലി സ്വദേശിയായ മുഹമ്മദ്‌ ഔവ്വലിനെയാണ്‌ ആറു തൊഴിലാളികള്‍ ചേര്‍ന്ന്‌ മര്‍ദ്ദിച്ചത്‌. പണത്തിന്‌ പുറമെ ടി.വി,സി.ഡി.പ്ളേയര്‍, വാച്ച്‌, മൊബൈല്‍ ഫോണ്‍,ടോര്‍ച്ച്‌ എന്നിവയാണ്‌ കവരുകയും ചെയ്തു. ഇന്നലെ രാവിലെയാണ്‌ സംഭവം.
ഹരന്‍ മണ്ടല്‍, മുന്നാസ്‌, മിണ്റ്റു എന്നി മൂന്നു പേരുകളാണ്‌ തടിയിട്ടപറമ്പ്‌ പോലീലിന്‌ മുഹമ്മദ്‌ നല്‍കിയ പരാതിയിലുള്ളത്‌. ഇവര്‍ക്കെതിരെ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌കേരളത്തിലെ വിവിധ കമ്പനികളിലേയ്ക്ക്‌ അന്യസംസ്ഥാന തൊഴിലാളികളെ എത്തിയ്ക്കുന്ന മുഹമ്മദ്‌ ഔവ്വലുമായി കൂലി സംബന്ധിച്ച്‌ തൊഴിലാളികള്‍ക്കുണ്ടായ തര്‍ക്കമാണ്‌ മര്‍ദ്ദനത്തിലും മോഷണത്തിലും കലാശിച്ചത്‌.
തലകീഴായി കെട്ടിത്തൂക്കി വായില്‍ തുണി തിരുകിയ ശേഷമായിരുന്നു മര്‍ദ്ദനം. ഓടിക്കൂടിയ നാട്ടുകാരാണ്‌ മുഹമ്മദിനെ രക്ഷിച്ചത്‌. തൊഴില്‍ കരാറിനു പുറമെ മുഹമ്മദിന്‌ പ്ളാസ്റ്റിക്‌ ഉല്‍പ്പന്നങ്ങളുടെ വിപണനവുമുണ്ട്‌. പോലീസ്‌ അന്വേഷണം തുടങ്ങി.

രായമംഗലം ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള വിതരണം മുടങ്ങി

ഒരാഴ്ച പിന്നിട്ടു

പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയിട്ട്‌ ഒരാഴ്ച പിന്നിട്ടു. പെരുമ്പാവൂറ്‍ പമ്പ്‌ ഹൌസിലെ മോട്ടോര്‍ തകരാറായതാണ്‌ കാരണം.
വായ്ക്കര, നെല്ലിമോളം, പീച്ചനാംമുകള്‍ തുടങ്ങിയ പ്രദേശങ്ങളിലാണ്‌ കുടിവെള്ളമില്ലാതെ ജനം വലയുന്നത്‌. ആട്ടുപടി ഹരിജന്‍ കോളനി പോലുള്ള നിരവധി പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ താമസിയ്ക്കുന്ന മേഖലകളിലും കുടിവെള്ളമില്ല. ഇവര്‍ക്കാകട്ടെ പൊതുടാപ്പുകളല്ലാതെ കുടിവെള്ളത്തിന്‌ മറ്റൊരു മാര്‍ഗവുമില്ല. വാട്ടര്‍ കണക്ഷനെ ആശ്രയിയ്ക്കുന്ന നൂറുകണക്കിന്‌ ആളുകള്‍ കുടിവെള്ളം കിട്ടാത്ത പ്രതിസന്ധിയിലാണ്‌. കാല്‍നടയായി ഏറെ ദൂരം സഞ്ചരിച്ചാണ്‌ പല വീട്ടുകാരും ജലം ശേഖരിയ്ക്കുന്നത്‌.
പെരുമ്പാവൂരിലെ പമ്പ്‌ ഹൌസില്‍ നിന്ന്‌ പീച്ചനാംമുകള്‍ പമ്പ്‌ ഹൌസിലേയ്ക്ക്‌ വെള്ളം എത്തിച്ചാണ്‌ ഇവിടെ കുടിവെള്ള വിതരണം. എന്നാല്‍ പെരുമ്പാവൂരിലെ മോട്ടോര്‍ തകരാറായതോടെ ജലവിതരണം സ്തംഭിയ്ക്കുകയായിരുന്നു.
ഒരാഴ്ച പിന്നിട്ടിട്ടും ബന്ധപ്പെട്ടവര്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ തയ്യാറായില്ലെന്ന്‌ ഗ്രാമപഞ്ചായത്ത്‌ മുന്‍ പ്രസിഡണ്റ്റ്‌ ജോയി പൂണേലി, മെമ്പര്‍ ബേസ്‌ പോള്‍ എന്നിവര്‍ പറയുന്നു. നാളുകള്‍ക്ക്‌ മുമ്പും ഇവിടെ ഒരാഴ്ചയോളം കുടിവെള്ളം മുടങ്ങിയിരുന്നു. മോട്ടോറിണ്റ്റെ ഒരു കപ്പാസിറ്റര്‍ പോയതായിരുന്നു കാരണം. ഇത്‌ മാറ്റിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ എടുത്തത്‌ ഒരാഴ്ചയാണ്‌. ഈ നില തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തുവരേണ്ടി വരുമെന്നും ജനപ്രധിനിധികള്‍ അറിയിച്ചു

നവീകരിച്ച ബാങ്ക്‌ ഓഫിസ്‌ തുറന്നു

പെരുമ്പാവൂറ്‍: കൂവപ്പടി സര്‍വീസ്‌ സഹകരണ ബാങ്കിണ്റ്റെ നവീകരിച്ച ഓഫിസ്‌ തുറന്നു. നിയമസഭ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ചു നടന്ന സമ്മേളനം മുന്‍നിയമസഭ സ്പീക്കര്‍ പി.പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എം.എം മോനായി എം.എല്‍.എ സഹകരണ സന്ദേശം നല്‍കി. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ മുന്‍ എം.എല്‍.എ ബെന്നി ബഹനാന്‍ ക്യാഷ്‌ അവാര്‍ഡുകള്‍ നല്‍കി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ബിജി ശശി, ജില്ലാ പഞ്ചായത്ത്‌ അംഗം ബിനി ഡേവിസ്‌, നെച്ചി തമ്പി, ഒ.ദേവസി, വി.പി ശശീന്ദ്രന്‍, പി.ജെ പീറ്റര്‍, ബാബു ജോസഫ്‌, റാണി സെബാസ്റ്റ്യന്‍, കെ.ഒ ഫ്രാന്‍സിസ്‌, ബേബി തോപ്പിലാന്‍, ശ്യാമളാ രാജന്‍, ഷീലാ രാജന്‍, പി.സി ജോര്‍ജ്‌, സ്റ്റെല്ലാ സാജു, പി.പി അല്‍ഫോണ്‍സ്‌ മാസ്റ്റര്‍, പി.വി തോമസ്‌, എം.വി പൌലോസ്‌, കെ.പി പോള്‍, ആണ്റ്റു ഉതുപ്പാന്‍, അഡ്വ.ഫിലിപ്പോസ്‌ തോമസ്‌, എം.ഒ ജോസ്‌ മൂത്തേടന്‍ എന്നിവര്‍ പ്രസംഗിച്ചു

ഭാഗവത സപ്താഹയജ്ഞം

പെരുമ്പാവൂറ്‍: ഇരിങ്ങോള്‍ നീലംകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. മൂവാറ്റുപുഴ ശ്രീകൃഷ്ണ മഠത്തിലെ സ്വാമി സമ്പൂര്‍ണ്ണാനന്ദജി ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യന്‍ വെണ്‍മണി പരമേശ്വരന്‍ നമ്പൂതിരി ഭാഗവത പ്രഭാഷണം നടത്തി. ഇരുപതിന്‌ സമാപിയ്ക്കും.

നിര്യാതനായി

പെരുമ്പാവൂറ്‍: ആയത്തുപടി മൂത്തേടന്‍ പരേതനായ വറീതിണ്റ്റെ മകന്‍ ഫിലിപ്പോസ്‌ (46) നിര്യാതനായി. സംസ്കാരം നടത്തി. അവിവാഹിതനാണ്‌. അമ്മ: അന്നം.ആയത്തുപടി ചുള്ളി കുടുംബാംഗം. സഹോദരങ്ങള്‍: പരേതനായ പോള്‍, മറിയാമ്മ, റോക്കി, പത്രോസ്‌, ജോസഫ്‌, അനി, ലിസി

നവരാത്രി സംഗീതോത്സവം നാളെ

പെരുമ്പാവൂറ്‍: കൂവപ്പടി ശ്രീമഹാദേവ ക്ഷേത്രത്തില്‍ നവരാത്രി സംഗീതോത്സവം നാളെ തുടങ്ങും. വൈകിട്ട്‌ എം.പി ശങ്കരനാരായണണ്റ്റെ പുല്ലാങ്കുഴല്‍ കച്ചേരി. ഭക്തിസന്ധ്യ. കൂവപ്പടി നൃത്താഞ്ജലിയുടെ നൃത്തസന്ധ്യ. സംഗീതാര്‍ച്ചന എന്നിവയാണ്‌ പ്രധാന പരിപാടികള്‍.

സെമിനാര്‍ നാളെ

പെരുമ്പാവൂറ്‍: കുറുപ്പംപടിയിലുള്ള ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തില്‍ നാളെ ഏകദിന സെമിനാര്‍ നടത്തും. രാവിലെ പ്രിന്‍സിപ്പാള്‍ എം.വി മോഹനന്‍ ഉദ്ഘാടനം ചെയ്യും.
കാലടി സര്‍വ്വകലാശാല സൈക്കോളജി വിഭാഗം മേധാവി ഡോ.എം.ഐ ഐസക്‌, ഡോ.രാജീവ്‌, ഡോ.കെ.ജെ ജയിംസ്‌, ഡോ.എന്‍ സേതുമാധവന്‍, കുഞ്ഞുമുഹമ്മദ്‌ പുലവത്ത്‌ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിയ്ക്കും

കണ്ടന്തറ ഹെല്‍ത്ത്‌ സബ്സെണ്റ്റര്‍ തുറന്നു

പെരുമ്പാവൂറ്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ കണ്ടന്തറയില്‍ ഹെല്‍ത്ത്‌ സബ്സെണ്റ്റര്‍ തുറന്നു. പ്രസിഡണ്റ്റ്‌ ഷീല റെജി ഉദ്ഘാടനം ചെയ്തു. വൈസ്‌ പ്രസിഡണ്റ്റ്‌ പി.എസ്‌ ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ചു. സി.വൈ മീരാന്‍, എന്‍.മുരളി, കദീജ ബീവി ടീച്ചര്‍, ബേബി ജോസഫ്‌, എം.കെ മൈതീന്‍ കുഞ്ഞ്‌, സോഫിയാ സുനില്‍, എം.പി അബ്ദുല്‍ ഖാദര്‍, കെ.കെ ഇബ്രാഹിം, വി.എം ഹംസ, കെ.എം മുഹമ്മദ്‌, ശോഭന എന്നിവര്‍ പ്രസംഗിച്ചു.

എല്‍.ഡി. എഫ്‌ റാലി

പെരുമ്പാവൂറ്‍: സര്‍ക്കാരിനെതിരെ യു.ഡി.എഫ്‌ നടത്തുന്ന കുപ്രചരണത്തിനെതിരെ എല്‍.ഡി.എഫ്‌ റാലി നടത്തി. കോണ്‍ഗ്രസ്‌ എസ്‌ സംസ്ഥാന പ്രസിഡണ്റ്റ്‌ രാമചന്ദ്രന്‍ കടന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി വി.പി ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
സി.പി.ഐ ജില്ലാ അസി.സെക്രട്ടറി കെ.കെ അഷറഫ്‌, സാജുപോള്‍ എം.എല്‍.എ, ബാബു പോള്‍ എം.എല്‍.എ, അഡ്വ.എന്‍.സി മോഹനന്‍, സി.വി ശശി, അഡ്വ.വര്‍ഗീസ്‌ മൂലന്‍, ആര്‍ ചെല്ലപ്പന്‍, എ.എ അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.

Monday, October 15, 2007

വളയന്‍ചിറങ്ങരയില്‍ ആരും മരിക്കുന്നില്ല


നിരവത്തുകയ്യാണിയില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ്‌ അയ്യപ്പന്‍കുട്ടി വൈകുന്നേരങ്ങളില്‍ വളയന്‍ചിറങ്ങരയ്ക്ക്‌ പോകാന്‍ തുടങ്ങിയത്‌.

സി.അയ്യപ്പണ്റ്റെ വളയന്‍ചിറങ്ങര എന്ന കഥ (ഭാഷാപോഷിണി,ഡിസംബര്‍-2006) തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌.

പുല്ലുവഴിയില്‍ നിന്ന്‌ നാണപ്പന്‍(എം.പി നാരായണപിള്ള)വളയന്‍ചിറങ്ങരയ്ക്ക്‌ വന്നതും ഇങ്ങനെയാവണം. കീഴില്ലത്തു നില്‍ക്കക്കള്ളിയില്ലാതാകുമ്പോള്‍ പലപ്പോഴും ഇതെഴുതുന്നയാള്‍ സ്വപ്നം കണ്ടതും വളയന്‍ചിറയോടുചേര്‍ന്ന ഈ ഹരിതഭൂമി.

അയല്‍ഗ്രാമങ്ങളില്‍ നിന്നുമാത്രമല്ല, നാടിണ്റ്റെ നാനാഭാഗങ്ങളിലുള്ളവരെപ്പോലും പിടിച്ചുവലിക്കുന്ന ഒരു സാംസ്കാരിക ഊര്‍ജ്ജം വളയന്‍ചിറങ്ങരയ്ക്കുള്ളതായി എനിക്ക്‌ തോന്നിയിട്ടുണ്ട്‌. ഈ സര്‍ഗ്ഗചൈതന്യം ഒരു ഭൂപ്രദേശത്തിണ്റ്റെ സവിശേഷതയാണോ? അതോ,കര്‍മ്മോജ്ജ്വലമായി ഇവിടെ ജീവിച്ച കുറച്ചു മനുഷ്യരുടെ സംഭാവനയോ? അങ്ങനെ വിചാരിക്കാനാണ്‌ എനിക്കിഷ്ടം.

അതുകൊണ്ടാണ്‌, അവരില്‍ ചിലരൊക്കെ മരിക്കുമ്പോള്‍ അന്യഗ്രാമവാസിയായ എനിക്കും ഇത്ര നഷ്ടബോധം. ഇലക്ട്രസിറ്റിബോര്‍ഡിലെ താഴ്ന്നജീവനക്കാരനായ എണ്റ്റെ അച്ഛണ്റ്റെ മേലധികാരിയായിരുന്നു അവരിലൊരാള്‍. അച്ഛണ്റ്റെ മേലാപ്പീസറോട്‌ പുലര്‍ത്തേണ്ട ഒരകലം അതുകൊണ്ടുതന്നെ വിജയകുമാര്‍ സാറിനോട്‌ ഞാനെന്നും പുലര്‍ത്തിപ്പോന്നു. പക്ഷെ, എക്സിക്യുട്ടീവ്‌ എഞ്ചിനീയറുടെ ദുര്‍മേധസുകളില്ലാത്ത ആ മനുഷ്യനാകട്ടെ, പലപ്പോഴും എന്നിലേക്ക്‌ അനായാസം നടന്നുവന്നു. അതല്ലെങ്കില്‍,നിരത്തുകളില്‍ കാലഹരണപ്പെട്ടിട്ടും അദ്ദേഹം കയ്യൊഴിയാത്ത ആ പഴയ സ്കൂട്ടറില്‍...

എന്തായാലും വെയിലേറ്റു കരുവാളിച്ച വിജയകുമാര്‍ സാറിണ്റ്റെ മുഖമാണ്‌ എണ്റ്റെ മനസ്സിലെപ്പോഴും. ഔദ്യോഗികജീവിതത്തില്‍ പുലര്‍ത്തിയ കാര്‍ക്കശ്യം അദ്ദേഹം പൊതുജീവിതത്തിലും കൈവിട്ടിരുന്നില്ല. കെ.വിജയകുമാര്‍ ഒരു തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജയിക്കുമോ?

അതൊരിക്കലും അദ്ദേഹത്തിണ്റ്റെ തന്നെ ലക്ഷ്യമായിരുന്നിരിക്കില്ല.മറിച്ച്‌ സ്വന്തം ജീവിതം ശീതീകരിച്ച സ്വകാര്യമുറിയില്‍ ഉറഞ്ഞുപോകാതിരിക്കാനാണ്‌ അദ്ദേഹം ശ്രദ്ധിച്ചത്‌.മരണാനന്തരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്വന്തം ശരീരം വിട്ടുകൊടുക്കണമെന്ന തീരുമാനം അദ്ദേഹം എടുത്തിരുന്നുവെന്നറിയുമ്പോള്‍ ആ കരുതല്‍ എത്ര സൂഷ്മമായിരുന്നുവെന്ന്‌ നാമറിയുന്നു.

വളയന്‍ചിറങ്ങര വായനശാല ജൂബിലി സുവനീര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്തെങ്കിലും എഴുതണമെന്ന്‌ എന്നോട്‌ പലവട്ടം ആവശ്യപ്പെട്ടിരുന്നു. എഴുതാനായില്ല. ഏറ്റവും ഒടുവില്‍ വിജയകുമാര്‍ സാറിനെ കണ്ടത്‌ പത്രമോഫീസില്‍ ഒരു വാര്‍ത്തയുമായി വന്നപ്പോഴാണ്‌. വി.എന്‍.കെ.പി വായനശാലയില്‍ ഒരു സെമിനാര്‍. കേരളത്തിണ്റ്റെ സാമൂഹ്യമാറ്റത്തെ മുന്‍നിര്‍ത്തി. വാര്‍ത്ത കൊടുത്താല്‍ മാത്രം പോര, സുരേഷ്‌ നിര്‍ബന്ധമായും സെമിനാറില്‍ പങ്കെടുക്കുകയും വേണം. അന്ന്‌ അദ്ദേഹം പറഞ്ഞു.

ആ ക്ഷണവും ഉപയോഗപ്പെടുത്താനായില്ല. ഏറെ നാളുകള്‍ പിന്നിടും മുമ്പ്‌ പിന്നെക്കേട്ടത്‌ വിജയകുമാര്‍ സാറിണ്റ്റെ മരണവാര്‍ത്തയാണ്‌.

സത്യമായും ഞാന്‍ ഞെട്ടി.

കാരണം അത്‌ അത്രമേല്‍ അപ്രതീക്ഷിതമായിരുന്നു.

ചിറയുടെ വളവും ഉള്ളിലൊളിപ്പിച്ച ഗുഹയും വളയന്‍ചിങ്ങരക്കാരുടെ ആത്മാവിനെ അടയാളപ്പെടുത്തുന്നുണ്ടെന്ന്‌ എന്ന്‌ വളയന്‍ചിറങ്ങരയുടെ ഒടുവില്‍ അയ്യപ്പന്‍ എഴുതുന്നുണ്ട്‌.

അത്തരക്കാര്‍ എല്ലാനാട്ടിലുമുണ്ട്‌. എന്നാല്‍ വ്യക്തിത്വത്തിണ്റ്റെ സംശുദ്ധതകൊണ്ട്‌ അന്യനാട്ടുകാരെ ക്കൂടി വശീകരിക്കുന്ന ചൈതന്യം ഉള്ളില്‍ സൂക്ഷിക്കുന്ന ആളുകള്‍ വളയന്‍ചിറങ്ങരയില്‍ കൂടുതലാണ്‌.

വി.എന്‍ കേശവപിള്ള,പി.ബാലന്‍,പി.കെ ഗോപാലന്‍ നായര്‍ ഇപ്പോള്‍ കെ.വിജയകുമാര്‍... കരുത്തുറ്റ തൂണുകളാണ്‌ മറിഞ്ഞുവീണവയിലേറെയും.

പക്ഷെ,വളയന്‍ചിറങ്ങര തളരുന്നില്ല. കാരണം മരിച്ച ഇവരാരും വളയന്‍ചിറങ്ങരയെ വിട്ടുപോകാന്‍ മനസ്സുള്ളവരല്ല. ഇവരോരുത്തരും പുതുതലമുറകളില്‍ ആവേശിച്ചിരിക്കുന്നു.

അതെ,അതുകൊണ്ടുതന്നെയാണ്‌ വളയന്‍ചിറങ്ങരയുടെ ഗ്രാഫില്‍ വളര്‍ച്ചയുടെ മാത്രം അടയാളങ്ങള്‍ കാണുന്നത്‌.

അതങ്ങനെ തന്നെയാണ്‌.എനിക്കുറപ്പിച്ചു പറയാനാവും. വളയന്‍ചിറങ്ങരയില്‍ ആരും മരിക്കുന്നില്ല.

ആഗ്നേയം മാസിക (വിജയകുമാര്‍ പതിപ്പില്‍ ) 2007-ല്‍ പ്രസിദ്ധീകരിച്ചത്‌

ചുണ്ടമല മണ്ണുമാഫിയായുടെ പിടിയില്‍; സി.പി. എം രംഗത്ത്‌


പെരുമ്പാവൂറ്‍: മണ്ണുമാഫിയായുടെ പിടിയിലായ വെങ്ങോല ഗ്രാമ പഞ്ചായത്തിലെ ചുണ്ടമലയെ രക്ഷിയ്ക്കണമെന്ന ആവശ്യവുമായി സി.പി.എം രംഗത്ത്‌. കിഴക്കു പി.പി റോഡ്‌ മുതല്‍ പടിഞ്ഞാറ്‌ പോഞ്ഞാശ്ശേരി -ചിത്രപ്പുഴ റോഡു വരെ നീണ്ടുകിടക്കുന്ന ഈ മലയില്‍ നിന്നാണ്‌ വല്ലാര്‍പ്പാടം കണ്ടൈനര്‍ പദ്ധതിയ്ക്കും കായല്‍ നികത്തിനുമുള്‍പ്പടെയുള്ള മണ്ണ്‌ കൊണ്ടുപോകുന്നത്‌. അതുകൊണ്ടുതന്നെ തലയെടുപ്പോടെ നിന്നിരുന്ന ഈ മല അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുകയാണ്‌. ചുണ്ടമലയുടെ മുകളില്‍ നിന്നാല്‍ കൊച്ചിന്‍ റിഫൈനറിയും നെടുമ്പാശ്ശേരി വിമാനത്താവളവും കാണാം. അത്രമാത്രം ഉയരമുള്ള ഈ മലയില്‍ നിന്ന്‌ തലങ്ങുംവിലങ്ങും മണ്ണെടുക്കുന്നതില്‍ മാഫിയാകള്‍ മത്സരിയ്ക്കുകയാണ്‌. പാലെടുത്തു തുടങ്ങിയ റബര്‍മരങ്ങള്‍ പോലും പിഴുത്‌ മാറിറിയാണ്‌ ഇവിടത്തെ മണ്ണെടുപ്പ്്‌ . അത്യാധുനിക യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ച്‌ ദ്രുതഗതിയിലാണ്‌ ഇത്‌. കടല്‍ ഭിത്തി കെട്ടാന്‍ അനുയോജ്യമായ കല്ലും ഇവിടെ നിന്ന്‌ ലഭിയ്ക്കുമെന്നതിനാല്‍ ഈ പ്രദേശം മുഴുവന്‍ ചിലര്‍, നാട്ടുകാര്‍ക്ക്‌ മോഹവില നല്‍കി വാങ്ങിയിട്ടിരിയ്ക്കുകയാണ്‌. ഈ നിലയ്ക്ക്‌ പോയാല്‍, മണ്ണുമാഫിയ വട്ടമിട്ടു പറക്കുന്ന ചുണ്ടമല നാമാവശേഷമാകാന്‍ ഏറെ കാലതാമസമുണ്ടാകില്ല. ചുണ്ടമലയുടെ മരണം വെങ്ങോലയിലും പരിസരപ്രദേശങ്ങളിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. അതി സംഋദ്ധമായ നീരുറവ പഞ്ചായത്തിന്‌ നഷ്ടമാകുമെന്നതാണ്‌ ഇതില്‍ പ്രധാനം. ആംഗ്ളോ ഇന്ത്യന്‍ കോളനി, പഞ്ചായത്തിണ്റ്റെ പൊതുശ്മശാനം എന്നിവ സ്ഥിതി ചെയ്യുന്ന ചുണ്ടമലയുടെ നാശം വെങ്ങോലയിലെ സാമൂഹ്യജീവിതത്തേയും ബാധിയ്ക്കും. ഈ സാഹചര്യത്തിലാണ്‌ മണ്ണെടുപ്പിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിയ്ക്കണമെന്ന ആവശ്യവുമായി സി.പി.എം ലോക്കല്‍ കമ്മിറ്റി രംഗത്ത്‌ വന്നിരിയ്ക്കുന്നത്‌. നടപടികള്‍ ഉണ്ടാവുന്നില്ലെങ്കില്‍ സമരപരിപാടികളുമായി രംഗത്തു വരാനാണ്‌ പാര്‍ട്ടി തീരുമാനം.

അരവണ നിര്‍മ്മാണ കരാറിനെതിരെ പ്രതിഷേധം

പെരുമ്പാവൂറ്‍: ശബരിമലയിലെ അരവണ നിര്‍മ്മാണം അന്യ മതവിശ്വാസിയെ ഏല്‍പിച്ചുകൊണ്ടുള്ള കരാറിനെതിരെ ഹിന്ദു ഐക്യവേദി പ്രതിക്ഷേധിച്ചു. ജില്ലാവൈസ്‌ പ്രസിഡണ്റ്റ്‌ എം.പി അപ്പു അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി കെ.പി ആനന്ദന്‍, വി.ജി ശശികുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

മധുരപലഹാരങ്ങള്‍ നല്‍കി

പെരുമ്പാവൂറ്‍: കുന്നത്തുനാട്‌ താലൂക്ക്‌ ലീഗല്‍ സര്‍വീസ്‌ കമ്മിറ്റി കൂവപ്പടി അഭയഭവനിലെ അന്തേവാസികള്‍ക്ക്‌ മധുരപലഹാരങ്ങള്‍ നല്‍കി. ജില്ലാജഡ്ജി ആനി ജോണ്‍, പെരുമ്പാവൂറ്‍ സബ്‌ ജഡ്ജ്‌ കെ.എ ബേബി, മജിസ്ട്രേറ്റ്‌ വി.ജി ശ്രീദേവി, മുന്‍സീഫ്‌ ടി.കെ സുരേഷ്‌, ബാര്‍ അസോസിയേഷന്‍ പ്രസിഡണ്റ്റ്‌ കെ.എന്‍ അനില്‍ കുമാര്‍, സെക്രട്ടറി എ.ആര്‍ ബിജോയ്‌, കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ അംഗം ബാബു ജോസഫ്‌ എന്നിവര്‍ പങ്കെടുത്തു.

ശുചീകരിച്ചു

പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്ത്‌ പതിനൊന്നാം വാര്‍ഡിലെ ശ്രീലക്ഷ്മി, അനുഗ്രഹ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ പുല്ലുവഴി മഹിളാസമാജം ബാലവാടിയും പരിസരവും ശുചീകരിച്ചു. എ.ഡി.എസ്‌ പ്രസിഡണ്റ്റ്‌ ജിജി രാജന്‍ നേതൃത്വം നല്‍കി

പ്ളാസ്റ്റിക്‌ നിര്‍മാര്‍ജനം: ശുചീകരണ പരിപാടികള്‍ നടന്നു

പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്തില്‍ പ്ളാസ്റ്റിക്‌ നിര്‍മാര്‍ജനത്തോടനുബന്ധിച്ച്‌ വിവിധ ഇടങ്ങളില്‍ ശുചീകരണ പരിപാടികള്‍ നടന്നു. ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എം രാമചന്ദ്രനും വാര്‍ഡുതല ഉദ്ഘാടനം ഉഷാജയകൃഷ്ണനും നിര്‍വഹിച്ചു. സ്കൂളുകള്‍, അംഗന്‍വാടികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ പ്ളാസ്റ്റിക്‌ വിരുദ്ധ ബോധവത്കരണ ക്ളാസുകള്‍ നടത്തി. ഇതിനു പുറമെ പരിസര ശുചീകരണ പരിപാടികള്‍, പ്ളാസ്റ്റിക്‌ വിരുദ്ധ റാലികള്‍ തുടങ്ങിയവയും നടന്നു. ജോഷി തോമസ്‌, ഓമന പി.എസ്‌, ശ്രീജിത്‌ കെ.എം ,രാജേഷ്‌ എന്‍.എം, ഗന്നി മോള്‍.എന്‍.എ, ബീന, എം.എസ്‌. ശ്രീദേവി, ജീമോള്‍, സ്റ്റീഫന്‍, ഓമന, ഹബീമ പഞ്ചായത്ത്‌ സെക്രട്ടറി സി.പി മുഹമ്മദ്‌, വാര്‍ഡാ അംഗങ്ങളായ കെ.പി പത്മകുമാര്‍, ജോയി പൂണേലില്‍, അനില്‍ കുമാര്‍, ദേവസി ജോസഫ്‌ എന്നിവര്‍ നേതൃത്വം കൊടുത്തു. . (2007 ഒക്ടോബര്‍ പതിന്നാല്‌)

സെമിനാര്‍ നടത്തി

പെരുമ്പാവൂറ്‍: മൂവാറ്റുപുഴ രൂപത സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി-സംഋദ്ധിയുടെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂറ്‍ ജയ്ഭാരത്‌ കോളജിലേയും തൃക്കാക്കര ഭാരത്‌ മാതാ കോളജിലേയും എം.എസ്‌.ഡബ്ള്യൂ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ ഗ്രാമോദ്ധാരണ സെമിനാര്‍ നടത്തി. വാര്‍ഡ്‌ മെമ്പര്‍ ടി.കെ രാജേഷ്‌ ഉദ്ഘാടനം ചെയ്തു. രാജഗിരി കാസ്പ്‌ ട്രെയിനിംങ്ങ്‌ ഓഫീസര്‍ ബെന്‍റലി താടിക്കാരന്‍ ക്ളാസെടുത്തു. ടി.എസ്‌ എല്‍ദോസ്‌, സുമന്‍.പി.എസ്‌, മീഖാ ഫിലിപ്പ്‌, സണ്ണി മണിമലക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.. (2007 ഒക്ടോബര്‍ പതിന്നാല്‌)

ബ്രാഞ്ച്‌ കണ്‍വന്‍ഷന്‍

പെരുമ്പാവൂറ്‍: ആള്‍ ഇന്ത്യാ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ഫെഡറേഷന്‍ ബ്രാഞ്ച്‌ കണ്‍വന്‍ഷന്‍ നാളെ വൈ.എം.സി.എ ഹാളില്‍ നടക്കും.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ.കെ.എസ്‌.ഫാത്തിമാ ബീവി ഉദ്ഘാടനം ചെയ്യും .പി.പി ജോണ്‍സണ്‍ അദ്ധ്യക്ഷത വഹിയ്ക്കും. കേന്ദ്ര ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി എ.കെ സുകുമാരന്‍ ഏജണ്റ്റുമാരെ ആദരിയ്ക്കും. ഡിവിഷനല്‍ ജനറല്‍ സെക്രട്ടറി പി.അനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാഭാരവാഹികളായ ടി.എന്‍ സുധീര്‍ കുമാര്‍, കെ.എ അബൂബക്കര്‍, ജോളി ബേബി, ലീല മാത്തുക്കുട്ടി എന്നിവര്‍ പ്രസംഗിയ്ക്കും. (2007 ഒക്ടോബര്‍ പതിന്നാല്‌)

നിര്യാതനായി

നിര്യാതനായി പെരുമ്പാവൂറ്‍: പുല്ലുവഴി വെള്ളാഞ്ഞി വര്‍ക്കി തോമസ്‌ നിര്യാതനായി. സംസ്കാരം ഇന്ന്‌ പുല്ലുവഴി സെണ്റ്റ്‌ തോമസ്‌ കത്തോലിയ്ക്ക പള്ളിയില്‍. ഭാര്യ: മറിയം മഞ്ഞപ്ര തേനായി കുടുംബാംഗം. മക്കള്‍: ജോര്‍ജ്‌, ബിജു, ഷാജന്‍. മരുമക്കള്‍: ആനി, സെല്ലി, ജീന. (2007 ഒക്ടോബര്‍ പതിമൂന്ന്‌)

കോടനാട്‌ ആറംഗ ചീട്ടുകളി സംഘം പിടിയില്‍

പെരുമ്പാവൂറ്‍: കോടനാട്‌ പണം വച്ചു ചീട്ടുകളിച്ച ആറംഗ സംഘം പോലീസ്‌ പിടിയിലായി. കളത്തില്‍ നിന്ന്‌ എണ്ണായിരത്തി ഇരുന്നൂറ്‌ രൂപയും പിടിച്ചെടുത്തു.
കോടനാട്‌ സ്വദേശികളായ തേനന്‍ വീട്ടില്‍ ബിജു, ഷാജി, പെരിഞ്ചേരി വീട്ടില്‍ മുരളി, തടിക്കക്കാരന്‍ ഷാജി, കുറുപ്പംപറമ്പത്ത്‌ ഷൈജു, കോട്ടമുറി വീട്ടില്‍ സൂരജ്‌ എന്നിവരാണ്‌ പിടിയിലായത്‌.
കോടനാട്ടെ പ്രവര്‍ത്തനമില്ലാത്ത ഫോറസ്റ്റ്ചെക്കിങ്ങ്‌ സ്റ്റേഷന്‍ കെട്ടിടത്തിലായിരുന്നു ചീട്ടുകളി. ഇന്നലെ വൈകിട്ട്‌ എസ്‌.ഐ സാംജോസ്‌, എ.എസ്‌.ഐ ഗോപി.കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്‌. ഇതില്‍ തേനന്‍ വീട്ടില്‍ ബിജു പല കേസുകളില്‍ പ്രതിയാണെന്ന്‌ പോലീസ്‌ പറഞ്ഞു. (ഒക്ടോബര്‍ പതിമൂന്ന്‌)

news.2007.0ct.13

സ്വകാര്യബസും ടിപ്പര്‍ ലോറിയും കൂട്ടിമുട്ടി; പന്ത്രണ്ട്‌ പേര്‍ക്ക്‌ പരുക്ക്‌

പെരുമ്പാവൂറ്‍: ആലുവ-മൂന്നാര്‍ റോഡില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിമുട്ടി ബസ്‌ യാത്രക്കാരായ പന്ത്രണ്ട്‌ പേര്‍ക്ക്‌ പരുക്കേറ്റു. ഐമുറി മാലേക്കുടി വീട്ടില്‍ ബിനിസാജു, പോഞ്ഞാശ്ശേരി കൂറക്കാടന്‍ വീട്ടില്‍ പാത്തുമ്മ, കോടനാട്‌ മടേക്കല്‍ വീട്ടില്‍ രജിതാമോള്‍, വേങ്ങൂറ്‍ നെടുംചാലില്‍ വീട്ടില്‍ സിന്ധു ഷിബു എന്നിവരെ പെരുമ്പാവൂറ്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക്‌ പരുക്കേറ്റ ആയത്തുപടി കളത്തൂരില്‍ വീട്ടില്‍ രതികുട്ടപ്പ നെ മറ്റൊരാശുപത്രയിലേയ്ക്ക്‌ മാറ്റി.
ഇതിനു പുറമെ പാറപ്പുറം ചെന്താര വീട്ടില്‍ സി.എസ്‌ ഷബാന, പെരുമ്പാവൂറ്‍ പാര്‍വേലിക്കുടി കെ.ഒ എല്‍സി, ഐമുറി മലേക്കുടി വീട്ടില്‍ ഷാണ്റ്റി, പെരുമ്പാവൂറ്‍ ചെന്താരവീട്ടില്‍ ഷബാസു, പോഞ്ഞാശ്ശേരി കൂറക്കാടന്‍ വീട്ടില്‍ നെവാജ മുജീബ്‌, കലൂറ്‍ സ്വദേശി എം.ഡി തയാബ്‌, ഇരിങ്ങോള്‍ ചെല്ലമാലില്‍ രാഹുല്‍ എന്നിവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
ഇന്നലെ വൈകിട്ട്‌ പള്ളിക്കവലയിലായിരുന്നു അപകടം. ആലുവായില്‍ നിന്ന്‌ പെരുമ്പാവൂര്‍ക്ക്‌ വരികയായിരുന്ന ബസും മെറ്റല്‍ കയറ്റിവന്ന ടിപ്പര്‍ ലോറിയുമാണ്‌ കൂട്ടിമുട്ടിയത്‌. നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബസിനെ മറികടന്ന്‌ വരുമ്പോഴായിരുന്നു ബസ്‌ ലോറിയില്‍ ഇടിച്ചത്‌. ബസിണ്റ്റെ മുന്‍വശവും മുന്‍വശത്തെ ഗ്ളാസും തകര്‍ന്നിട്ടുണ്ട്‌ (2007 ഒക്ടോബര്‍ പതിപനൊന്ന്‌)

ഇരിങ്ങോള്‍ ക്ഷേത്രത്തില്‍ നവരാത്രി സംഗീതോത്സവം ഇന്ന്‌ തുടങ്ങും

പെരുമ്പാവൂറ്‍: ഇരിങ്ങോള്‍ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി സംഗീതോത്സവം ഇന്ന്‌ തുടങ്ങും.
പ്രശസ്ത ചലച്ചിത്രതാരം സുരേഷ്‌ ഗോപി വൈകിട്ട്‌ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്‌ തൃപ്പൂണിത്തുറ ജയന്തും സംഘവും അവതരിപ്പിയ്ക്കുന്ന സംഗീതകച്ചേരി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകിട്ട്‌ ജയദാസ്‌, സുനിത ശങ്കര്‍, ലത സുരേഷ്‌, എ.കെ രഘുനാഥ്‌, ദേശം ഗിരീഷ്‌ കുമാര്‍, ടി.ഷാജി, ദിവ്യ.ബി.നായര്‍, ഊരമന രാജന്‍, ആര്‍.എല്‍.വി ബാബുരാജ്‌ എന്നിവര്‍ സംഗീതപരിപാടികള്‍ അവതരിപ്പിയ്ക്കും. വായ്പ്പാട്ടിനു പുറമെ വയലിന്‍കച്ചേരി, പുല്ലാങ്കുഴല്‍ കച്ചേരി, സോപാന സംഗീതം എന്നിവയും ഉണ്ടാകും.
ഇതുകൂടാതെ ‌ രാവിലെ മുതല്‍ ക്ഷേത്രസന്നിധിയില്‍ സംഗീതാര്‍ച്ചനയ്ക്ക്‌ സൌകര്യമുണ്ടായിരിയ്ക്കുമെന്ന്‌ ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ അറിയിച്ചു(ഒക്ടോബര്‍ പതിപനൊന്ന്‌)

news.2007.oct.11

കവര്‍ച്ചയും പിടിച്ചുപറിയും: അഞ്ച്‌ ഓട്ടോ ഡ്രൈവര്‍മാര്‍ പിടിയില്‍



പെരുമ്പാവൂറ്‍: കവര്‍ച്ചയും പിടിച്ചുപറിയും പതിവാക്കിയ ഓട്ടോ ഡ്രൈവര്‍മാരുടെ അഞ്ച്‌ അംഗ സംഘം പോലീസ്‌ പിടിയിലായി. ചേലാമറ്റം കുന്നക്കാട്ടുമല തേനാലിക്കുടി വീട്ടില്‍ കുഞ്ഞുപിള്ളയുടെ മകന്‍ നിബാദ്‌ , അറയ്ക്കപ്പടി പ്ളാവിന്‍ചുവട്‌ തച്ചയത്ത്‌ വീട്ടില്‍ മുഹമ്മദിണ്റ്റെ മകന്‍ ഷാമോന്‍ , വെങ്ങോല തണ്ടേക്കാട്‌ മൂക്കട വീട്ടില്‍ കുഞ്ഞുമോണ്റ്റെ മകന്‍ മുനീര്‍ , കൂവപ്പടി തൊടാപ്പറമ്പ്‌ ലക്ഷ്മിവിലാസം ശശിയുടെ മകന്‍ സന്ദീപ്‌ , കണ്ടന്തറയില്‍ വാടകയ്ക്ക്‌ താമസിയ്ക്കുന്ന വേങ്ങൂറ്‍ പ്രളയക്കാട്‌ പാറയില്‍ വീട്ടില്‍ യശോധരണ്റ്റെ മകന്‍ രാജേഷ്‌ എന്നിവരെയാണ്‌ ഇന്നലെ അറസ്റ്റ്‌ ചെയ്തത്‌.

പോഞ്ഞാശ്ശേരി മരോട്ടിച്ചുവട്‌ ഭാഗത്ത്‌ വാടകയ്ക്ക്‌ താമസിയ്ക്കുന്ന ബീഹാര്‍ സ്വദേശി പ്രഭുവിണ്റ്റെ മുറിയില്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയതിനെ തുടര്‍ന്നാണ്‌ ഇവര്‍ പിടിയിലായത്‌. തിങ്കളാഴ്ച രാത്രി രണ്ടുമണിയോടെയായിരുന്നു മോഷണം. കടമുറിയുടെ ഒരു പലക മാറ്റിവച്ച്‌ ഉറങ്ങുകയായിരുന്ന പ്രഭുവിണ്റ്റെ താമസസ്ഥലത്ത്‌ അതിക്രമിച്ചുകയറിയ സംഘം പണവും മറ്റുമടങ്ങിയ സ്യൂട്ട്കെയ്സ്‌ തട്ടിയെടുക്കുകയായിരുന്നു.

പ്രഭുവിണ്റ്റെ പരാതിയെ തുടര്‍ന്ന്‌ നടന്ന അന്വേഷണത്തിലാണ്‌ കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്റ്റാണ്റ്റിന്‌ സമീപത്തു നിന്ന്‌ ഡിവൈ.എസ്‌.പിയുടെ നിര്‍ദ്ദേശപ്രകാരം സി.ഐ കെ.പി ജോസ്‌, എസ്‌.ഐ ക്രിസ്പിന്‍ സാം എന്നിവര്‍ പ്രതികളെ പിടികൂടിയത്‌. പണമടങ്ങിയ സ്യൂട്ട്കെയ്സ്‌ ഇവരില്‍ നിന്ന്‌ കണ്ടുകിട്ടിയിട്ടുണ്ട്‌. ഇതില്‍ നിബാദ്‌ മുമ്പ്‌ ടൌണിലെ ബിവറേജസ്‌ ഷോപ്പും ഒരു കമ്പ്യൂട്ടര്‍ സ്ഥാപനവും കുത്തിത്തുറന്ന്‌ പണം അപഹരിച്ച കേസിലെ പ്രതിയാണ്‌. ഈ സംഘം രാത്രിസമയം ടൌണിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ പിടിച്ചുപറിയ്ക്കുന്നത്‌ പതിവായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. മദ്യപിച്ചു ഓട്ടോ വിളിയ്ക്കുന്നവരില്‍ നിന്നും ഇവര്‍ പണം അപഹരിയ്ക്കാറുണ്ട്‌. ഇവരാരും പോലീസില്‍ പരാതി നല്‍കാറില്ലാത്തതിനാല്‍ ഇവരെ പിടികൂടാനുമായില്ല. അഞ്ചുപേരേയും കോടതി റിമാണ്റ്റ്‌ ചെയ്തു. (2007 ഒക്ടൊബര്‍ പത്ത്‌‌)

റിട്ട.പ്രൊഫ.പി. കെ ഐസക്‌ നിര്യാതനായി


പെരുമ്പാവൂറ്‍: മണ്ണൂറ്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ സ്കൂള്‍ അധ്യാപകനായ പുളിനാട്ട്‌ (മാമ്പക്കാട്ട്‌ ) വീട്ടില്‍ റിട്ട.പ്രൊഫ.പി.കെ ഐസക്‌ നിര്യാതനായി. സംസ്കാരം മണ്ണൂറ്‍ സെണ്റ്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളി സെമിത്തേരിയില്‍ നടത്തി.കോലഞ്ചേരി സെണ്റ്റ്‌ പീറ്റേഴ്സ്‌ കോളജ്‌, കോതമംഗലം മാര്‍ അത്താനേഷ്യസ്‌ കോളജ്‌ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. കീഴില്ലം വൈ.എം.സി.എ പ്രസിഡണ്റ്റ്‌, സെണ്റ്റ്‌ ജോര്‍ജ്‌ ചാരിറ്റബിള്‍ ട്രസ്റ്റ്‌ വൈസ്‌ പ്രസിഡണ്റ്റ്‌, ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ സ്കൂള്‍ സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഭാര്യ: അന്നമ്മ (റിട്ട.അധ്യാപിക). നെടുങ്ങപ്ര പാണാട്ട്‌ കുടുംബാഗം. മക്കള്‍ രാജു, മിനി, ബീന. മരുമക്കള്‍: സില്‍വി, വില്‍സണ്‍, ബിനു.( 2007 ഒക്ടൊബര്‍ പത്ത്‌)

അല്ലപ്ര പള്ളിയില്‍ പെരുന്നാള്‍

പെരുമ്പാവൂറ്‍: അല്ലപ്ര സെണ്റ്റ്‌ ജേക്കബ്‌ പള്ളിയില്‍ തുലാം ഒന്നാം തീയതി പെരുന്നാള്‍ ഇന്ന്‌ തുടങ്ങും. വൈകിട്ട്‌ ൫-ന്‌ കൊടിയേറ്റ്‌. സുവിശേഷ യോഗങ്ങളില്‍ വര്‍ഗിസ്‌ കുറ്റിപ്പുഴ, ഫാ.മത്തായി കുളങ്ങരക്കുടി, ജോസ്‌ മരുന്നിനാല്‍ തുടങ്ങിയവര്‍ പ്രസംഗിയ്ക്കും. ദീപശിഖ പ്രയാണത്തിന്‌ സ്വീകരണം. തുടര്‍ന്ന്‌ ഡോ.എബ്രഹാം മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത പ്രസംഗ. വി.അഞ്ചിന്‍മേല്‍ കുര്‍ബാന. മാത്യൂസ്‌ മാര്‍ തേവോദോസിയോസ്‌ മെത്രാപ്പോലീത്ത കാര്‍മ്മികത്വം വഹിയ്ക്കും. വി.തക്സ എഴുന്നള്ളിപ്പ്‌. (2007 ഒക്ടൊബര്‍ ഒമ്പത്‌)

സ്വകാര്യ ബസുകളുടെ അമിത വേഗത; എ. എം റോഡിലും സ്പീഡ്‌ ബാരിയര്‍



പെരുമ്പാവൂറ്‍: സ്വകാര്യ ബസുകളുടെ അമിതവേഗത മൂലം അപകടങ്ങള്‍ പതിവായ എ.എം റോഡില്‍ സ്പീഡ്‌ ബാരിയര്‍ സ്ഥാപിച്ചു.

അപകടങ്ങള്‍ കുറയ്ക്കാന്‍ എം.സി റോഡില്‍ പലയിടങ്ങളിലും സ്പീഡ്‌ ബാരിയറുകള്‍ സ്ഥാപിച്ചത്‌ ഫലം കണ്ടതിനെ തുടര്‍ന്നാണ്‌ ഇത്‌. രണ്ടാഴ്ച മുമ്പ്‌ സ്വകാര്യ ബസ്‌ ഇടിച്ച്‌ സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ച ഇരിങ്ങോള്‍ വൈദ്യശാലപ്പടിയിലാണ്‌ കഴിഞ്ഞ ദിവസം സ്പീഡ്‌ ബാരിയര്‍ സ്ഥാപിച്ചത്‌. ഇവിടെ അമിത വേഗതയില്‍ പാഞ്ഞു വന്ന ബസ്‌ വഴിയരികിലൂടെ പോവുകയായിരുന്ന ധന്യ എന്ന വിദ്യാര്‍ത്ഥിനിയെ ഇടിച്ചു വീഴ്തുകയായിരുന്നു. പെരുമ്പാവൂറ്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ പുല്ലന്‍ വീട്ടില്‍ പോളിണ്റ്റെ മകളായ ഈ പത്തു വയസുകാരിയുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

ഇതേ തുടര്‍ന്ന്‌ ഗ്രാമ പഞ്ചായത്ത്‌ അംഗം കെ.കെ മാത്തുക്കുഞ്ഞ്‌,സജി പടയാട്ടില്‍, സോജന്‍ വര്‍ക്കി, പി.കെ രാജേഷ്‌ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ റോഡ്‌ ഉപരോധിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ ഡിവൈ.എസ്‌.പി കെ.ജെ സ്കറിയ, കുറുപ്പംപടി സി.ഐ എന്‍ രാജന്‍, എസ്‌.ഐ അഗസ്റ്റ്യന്‍ ജോസ്‌ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച സ്പീഡ്‌ ബാരിയറുകള്‍ സ്ഥാപിക്കുകയായിരുന്നു. (2007 ഒക്ടൊബര്‍ ഒമ്പത്‌)

ബൈക്കപകടം: യുവാവ്‌ മരിച്ചു

പെരുമ്പാവൂറ്‍: ഔഷധി കവലയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ്‌ മരിച്ചു. കൊരട്ടി വെള്ളിഞ്ഞാത്ത്‌ വീട്ടില്‍ ആണ്റ്റോ ആണ്‌ മരിച്ചത്‌. തിങ്കളാഴ്ച വൈകിട്ട്യിരുന്നു അപകടം. സാനിട്ടറി ഇനങ്ങളുടെ മൊത്തവിതരണക്കാരനായിരുന്നു.കോതമംഗലത്തു നിന്നും കൊരട്ടിയിലേയ്ക്ക്‌ മടങ്ങുമ്പോഴായിരുന്നു അപകടം. സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മരിച്ചു. സംസ്കാരം ഇന്ന്‌ ഉച്ചയ്ക്ക്‌ കൊരട്ടി സെണ്റ്റ്‌ മേരീസ്‌ ഫൊറോന പള്ളിയില്‍. ഭാര്യ: ഡെയ്സി കുഴൂറ്‍ പള്ളിപ്പാടന്‍ കുടുംബാംഗമാണ്‌. മക്കള്‍: ഡിസ്നി, ഡെഫ്‌റിന്‍.. (2007 ഒക്ടൊബര്‍ ഒമ്പത്‌)

പെരുമ്പാവൂരിലെ റോഡുകളിലും അറ്റകുറ്റ പണികള്‍ തുടങ്ങി


പെരുമ്പാവൂറ്‍: ടൌണിലെ റോഡുകളിലും അറ്റകുറ്റപ്പണികള്‍ തുടങ്ങി.

മഴയ്ക്ക്‌ മുമ്പ്‌ റോഡുകള്‍ ഗതാഗത യോഗ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണിത്‌. ഇന്നലെ ആലുവ-മൂന്നാര്‍ റോഡില്‍ പ്രൈവറ്റ്‌ ബസ്‌ സ്റ്റാണ്റ്റ്‌ മുതല്‍ കാലടി കവല വരെയുള്ള ഭാഗമാണ്‌ നന്നാക്കിയത്‌. ടൌണിണ്റ്റെ ഹൃദയഭാഗമായ ഇവിടെ റോഡില്‍ മുഴുവന്‍ കുണ്ടുംകുഴിയുമായിരുന്നു. ഇതിനപുറമെ ഔഷധി കവലയില്‍ നിന്ന്‌ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിനു സമീപത്തുകൂടിയുള്ള സര്‍ക്കാര്‍ ആശുപത്രി ഭാഗത്തേയ്ക്കുള്ള വണ്‍വേയിലും അറ്റകുറ്റപ്പണികള്‍ നടന്നു.

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്നലെ ടൌണിലെ ഗതാഗതക്കുരുക്ക്‌ രൂക്ഷമായി. കാലടിക്കവലയിലെ സിഗ്നല്‍ വിളക്കുകള്‍ മൂലം പതിവുള്ള ഗതാക്കുരുക്കിനു പുറമെയുണ്ടായ യാത്രാതടസം ജനത്തെ അക്ഷരാര്‍ത്ഥത്തില്‍ വലച്ചു.. (2007 ഒക്ടൊബര്‍ ഒമ്പത്‌)

മണ്ണുതിരിമറി: മണ്ണുമാറ്റിയവര്‍ നഷ്ടപരിഹാരം നല്‍കും; സംഭവം ഒതുക്കിത്തീര്‍ക്കാന്‍ നീക്കം

പെരുമ്പാവൂറ്‍: നഗരസഭയുടെ പച്ചക്കറി മാര്‍ക്കറ്റ്‌ -വ്യാപാര സമുച്ചയ വളപ്പില്‍ നിന്ന്‌ മാറ്റിയ ൨൫ ലോഡ്‌ മണ്ണ്‌ കാണാതായ സംഭവം ഒതുക്കി തീര്‍ക്കാന്‍ നീക്കം. മുനിസിപ്പല്‍ ലൈബ്രറി ഗ്രൌണ്ടില്‍ നിക്ഷേപിയ്ക്കണമെന്ന ബന്ധപ്പെട്ടവരുടെ നിര്‍ദേശം അവഗണിച്ച്‌ പുറത്ത്‌ കൊണ്ടുപോയ മണ്ണ്‌ ഇത്‌ മാറ്റിയവര്‍ തന്നെ തിരികെ കൊണ്ടുവരാമെന്ന്‌ ഏറ്റിട്ടുണ്ട്‌. മണ്ണുമാറ്റാന്‍ ചുമതലപ്പെടുത്തിയവര്‍ അറിയാതെ രണ്ട്‌ അജ്ഞാത വാഹനങ്ങളില്‍ മണ്ണുകടത്തിയവരും നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായി രംഗത്തു വന്നിട്ടുണ്ട്‌. ഇതോടെ സംഭവം പോലീസില്‍ അറിയിയ്ക്കാതെ ഒതുക്കി തീര്‍ക്കാനാണ്‌ ചിലരുടെ ശ്രമം. മണ്ണുമാറ്റാന്‍ ചുമതലപ്പെടുത്തിയവര്‍ അറിയാതെ വാഹനങ്ങളില്‍ മണ്ണ്‌ കൊണ്ടുപോയെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന്‌ ഈ നമ്പറുകള്‍ വച്ച്‌ പോലീസില്‍ പരാതിപ്പെടാന്‍ മുനിസിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിരുന്നു.
മണ്ണുമാറ്റിയവര്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായ നിലയ്ക്ക്‌ ഇനി കേസും മറ്റും വേണ്ട എന്നാണ്‌ ചിലരുടെ നിലപാട്‌. എന്നാല്‍ മണ്ണ്‌ എവിടേയ്ക്കാണ്‌ കൊണ്ടുപോയതെന്നതിനെ സംബന്ധിച്ചും ആരാണ്‌ ഇതിനു പിന്നിലെന്നതിനെ സംബന്ധിച്ചുമുള്ള ദുരൂഹത നിലനില്‍ക്കുകയാണ്‌. നിര്‍മ്മാണഘട്ടത്തിലുള്ള വെജിറ്റബിള്‍ മാര്‍ക്കറ്റ്‌ കം ഷോപ്പിങ്ങ്‌ കോംപ്ളക്സിനു ബയോഗ്യാസ്‌ പ്ളാണ്റ്റ്‌ സ്ഥാപിയ്ക്കാനായി ബുധനാഴ്ച രാവിലെ മുതല്‍ ഉച്ച വരെയാണ്‌ ഇവിടെ മണ്ണെടുത്തത്‌. ഇരുപത്‌ അടിയിലേറെ താഴ്ചയില്‍ നിന്ന്‌ എടുത്ത മണ്ണ്‌ എവിടെ പോയെന്ന്‌ ഇപ്പോഴും ആര്‍ക്കും അറിയില്ലെന്നതാണ്‌ വസ്തുത. മുഴുവന്‍ മണ്ണും മുനിസിപ്പല്‍ ലൈബ്രറി ഗ്രൌണ്ടില്‍ നിക്ഷേപിയ്ക്കണമെന്നായിരുന്നു ബന്ധപ്പെട്ടവരുടെ നിര്‍ദേശം. പക്ഷെ മണ്ണ്‌ അവിടെ ഇട്ടിട്ടില്ല. ബയോഗ്യാസ്‌ പ്ളാണ്റ്റ്‌ നിര്‍മ്മിയ്ക്കാനായി മത്സ്യ ചന്തയില്‍ നിന്നും എടുത്ത മണ്ണ്‌ മാത്രമാണ്‌ ഇവിടെ നിക്ഷേപിച്ചിട്ടുള്ളത്‌.
നഗരസഭാ അതിര്‍ത്തിയില്‍ സ്ഥലമില്ലാത്തതിനാല്‍ ലോഡ്‌ പുറത്തേയ്ക്ക്‌ കൊണ്ടുപോവുകയായിരുന്നുവെന്നാണ്‌ മണ്ണുമാറ്റാന്‍ ചുമതലപ്പെടുത്തിയവര്‍ നല്‍കിയ വിശദീകരണം. പച്ചക്കറി ചന്തയ്ക്ക്‌ അടുത്ത്‌ സ്ഥലമില്ലാത്തതിനാല്‍ മണ്ണ്‌ റോഡരികിലിട്ടപ്പോള്‍ പാര്‍ക്കിങ്ങിനുള്ള ഇടം നഷ്ടപ്പെട്ടുവെന്ന്‌ കാട്ടി ഓട്ടോ റിക്ഷാ തൊഴിലാളികള്‍ പ്രശ്നമുണ്ടാക്കി. അതിനാലാണ്‌ മണ്ണ്‌ പുറത്തേയ്ക്ക്‌ കൊണ്ടുപോകേണ്ടി വന്നതത്രേ.
എന്നാല്‍ അജ്ഞാത വാഹനങ്ങളില്‍ കൊണ്ടു പോയ മണ്ണ്‌ നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ.ഫാത്തിമാ ബീവിയുടെ ഒത്താശയോടെ ചേലാമറ്റത്തെ ഒരു സ്വകാര്യ വ്യക്തിയ്ക്ക്‌ ഇറക്കിക്കൊടുക്കുകയായിരുന്നുവെന്ന ആരോപണം ഇതിനിടെ ശക്തിപ്പെട്ടു. എന്നാല്‍ ഇത്‌ ചെയര്‍പേഴ്സണ്‍ നിഷേധിച്ചിരുന്നു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടും മറ്റും നഗര സഭയ്ക്ക്‌ മണ്ണിണ്റ്റെ ആവശ്യം ഏറെയുണ്ട്‌. ഇതിനൊക്കയുള്ള മണ്ണിപ്പോള്‍ വില കൊടുത്തു വാങ്ങുകയാണ്‌.
ഈ സാഹചര്യത്തില്‍ മണ്ണെടുപ്പുമായി ബന്ധപ്പെട്ടു നടന്ന തിരിമറി ഒതുക്കി തീര്‍ത്തില്ലെങ്കില്‍ വലിയ വിവാദങ്ങള്‍ക്കത്‌ ഇടയാക്കും എന്നതാണ്‌ ബന്ധപ്പെട്ടവര്‍ക്കുണ്ടായിട്ടുള്ള തലവേദന. (2007 ഒക്ടൊബര്‍ ഏഴ്‌)

കട തകര്‍ത്തെന്ന്‌ പരാതി

പെരുമ്പാവൂറ്‍: കീഴില്ലം അറുന്നൂറ്റാറു കവലയിലെ കട അടിച്ചു തകര്‍ത്തെന്ന്‌ പരാതി. മുതുക്കനാല്‍ വീട്ടില്‍ എം.വി കുഞ്ഞിണ്റ്റെ കടയാണ്‌ അടിച്ചു തകര്‍ത്തത്‌.വെള്ളിയാഴ്ച രാത്രിയാണ്‌ സംഭവം. അണ്ണായികണ്ണന്‍ മറ്റത്തില്‍ വീട്ടില്‍ റെജിയും സഹോദരന്‍ മനോജും അകാരണമായി അക്രമണം അഴിച്ചു വിടുകയായിരുന്നുവെന്ന്‌ കാട്ടി കുഞ്ഞ്‌ കുറുപ്പംപടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. കടയ്ക്കകത്തെ സാധനങ്ങള്‍ നശിപ്പിച്ചുവെന്നും തന്നെ മര്‍ദിച്ചുവെന്നും പരാതിയിലുണ്ട്‌. കുഞ്ഞ്‌ കുന്നത്തുനാട്‌ താലൂക്ക ആശുപത്രിയില്‍ ചികിത്സയിലാണ്‌. (2007 ഒക്ടോബര്‍ ഏഴ്‌)

മണ്ണുതിരിമറി: നഗരസഭാ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയേക്കും

പെരുമ്പാവൂറ്‍: നഗരസഭയുടെ പച്ചക്കറി മാര്‍ക്കറ്റ്‌ -വ്യാപാര സമുച്ചയ വളപ്പില്‍ നിന്ന്‌ മാറ്റിയ ൨൫ ലോഡ്‌ മണ്ണ്‌ കാണാതായതു സംബന്ധിച്ച്‌ അധികൃതര്‍ പോലീസില്‍ പരാതിപ്പെട്ടേക്കും.
മണ്ണുമാറ്റാന്‍ ചുമതലപ്പെടുത്തിയവര്‍ കുറ്റസമ്മതവുമായി രംഗത്തു വന്നിട്ടുണ്ടെങ്കിലും ഇവര്‍ പോലും അറിയാതെ രണ്ട്‌ അജ്ഞാത വാഹനങ്ങളില്‍ മണ്ണുകടത്തിയവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാനാണ്‌ തീരുമാനം. നഗരസഭാ അതിര്‍ത്തിയില്‍ സ്ഥലമില്ലാത്തതിനാല്‍ ലോഡ്‌ പുറത്തേയ്ക്ക്‌ കൊണ്ടുപോവുകയായിരുന്നുവെന്നാണ്‌ മണ്ണുമാറ്റാന്‍ ചുമതലപ്പെടുത്തിയവര്‍ നല്‍കിയ വിശദീകരണം. പച്ചക്കറി ചന്തയ്ക്ക്‌ അടുത്ത്‌ സ്ഥലമില്ലാത്തതിനാല്‍ മണ്ണ്‌ റോഡരികിലിട്ടപ്പോള്‍ പാര്‍ക്കിങ്ങിനുള്ള ഇടം നഷ്ടപ്പെട്ടുവെന്ന്‌ കാട്ടി ഓട്ടോ റിക്ഷാ തൊഴിലാളുകള്‍ പ്രശ്നമുണ്ടാക്കി. അതിനാലാണ്‌ മണ്ണ്‌ പുറത്തേയ്ക്ക്‌ കൊണ്ടുപോകേണ്ടി വന്നതത്രേ.
എന്നാല്‍ മുഴുവന്‍ മണ്ണും മുനിസിപ്പല്‍ ലൈബ്രറി ഗ്രൌണ്ടില്‍ നിക്ഷേപിയ്ക്കണമെന്നായിരുന്നു ബന്ധപ്പെട്ടവരുടെ നിര്‍ദേശം. പക്ഷെ മണ്ണ്‌ അവിടെ ഇട്ടിട്ടില്ല. ബയോഗ്യാസ്‌ പ്ളാണ്റ്റ്‌ നിര്‍മ്മിയ്ക്കാനായി മത്സ്യ ചന്തയില്‍ നിന്നും എടുത്ത മണ്ണ്‌ മാത്രമാണ്‌ ഇവിടെ നിക്ഷേപിച്ചിട്ടുള്ളത്‌. അനുവാദമില്ലാതെ പുറത്ത്‌ കൊണ്ടുപോയ മണ്ണ്‌ ഇത്‌ മാറ്റിയവര്‍ തന്നെ തിരികെ കൊണ്ടുവരാമെന്ന്‌ ഏറ്റിരിയ്ക്കുകയാണ്‌. അതിനു പുറമെ മണ്ണുമാറ്റാന്‍ ചുമതലപ്പെടുത്തിയവര്‍ അറിയാതെ രണ്ടു നിസാന്‍ ടിപ്പര്‍ ലോറികളിലായി അഞ്ചു ലോഡിലേറെ മണ്ണ്‌ ആരോ കൊണ്ടുപോയെന്നറിയുന്നു. നമ്പറുകള്‍ വച്ച്‌ പോലീസില്‍ പരാതിപ്പെടാന്‍ മുനിസിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു.
അജ്ഞാത വാഹനങ്ങളില്‍ കൊണ്ടു പോയ മണ്ണ്‌ നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ.ഫാത്തിമാ ബീവിയുടെ ഒത്താശയോടെ ചേലാമറ്റത്തെ ഒരു സ്വകാര്യ വ്യക്തിയ്ക്ക്‌ ഇറക്കിക്കൊടുക്കുകയായിരുന്നുവെന്ന ആരോപണമാണ്‌ ഇതിനിടെ ശക്തിപ്പെടുന്നത്‌. എന്നാല്‍ ഇത്‌ ചെയര്‍പേഴ്സണ്‍ നിഷേധിച്ചിട്ടുണ്ട്‌. നിര്‍മ്മാണഘട്ടത്തിലുള്ള വെജിറ്റബിള്‍ മാര്‍ക്കറ്റ്‌ കം ഷോപ്പിങ്ങ്‌ കോംപ്ളക്സിനു ബയോഗ്യാസ്‌ പ്ളാണ്റ്റ്‌ സ്ഥാപിയ്ക്കാനായി ബുധനാഴ്ച രാവിലെ മുതല്‍ ഉച്ച വരെയാണ്‌ ഇവിടെ മണ്ണെടുത്തത്‌. ഇരുപത്‌ അടിയിലേറെ താഴ്ചയില്‍ നിന്ന്‌ എടുത്ത മണ്ണ്‌ എവിടെ പോയെന്ന്‌ ഇപ്പോഴും ആര്‍ക്കും അറിയില്ലെന്നതാണ്‌ വസ്തുത. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടും മറ്റും നഗര സഭയ്ക്ക്‌ മണ്ണിണ്റ്റെ ആവശ്യം ഏറെയുണ്ട്‌. ഇതിനൊക്കയുള്ള മണ്ണിപ്പോള്‍ വില കൊടുത്തു വാങ്ങുകയാണ്‌. ഈ സാഹചര്യത്തില്‍ മണ്ണെടുപ്പുമായി ബന്ധപ്പെട്ടു നടന്ന തിരിമറി ഭരണസമിതി യോഗത്തില്‍ വലിയ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയേക്കും(ഒക്ടോബര്‍ അഞ്ച്‌)

പെരുമ്പാവൂരില്‍ ഗാന്ധിജയന്തി ആഘോഷിച്ചു


പെരുമ്പാവൂറ്‍: ടൌണിലും പരിസര പ്രദേശങ്ങളിലും ഗാന്ധിജയന്തി വിപുലമായി ആഘോഷിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, സെമിനാറുകള്‍, ശ്രമദാനമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, പഠനക്ളാസുകള്‍ എന്നിവ നടന്നു. മുടക്കുഴ ഗ്രാമപഞ്ചായത്തും അറയ്ക്കപ്പടി ജയഭാരത്‌ കോളജ്‌ നാഷണല്‍ സര്‍വ്വീസ്‌ സ്കീം യൂണിറ്റും സംയുക്തമായി ചുണ്ടക്കുഴി -വാണിയമ്പിള്ളി കനാല്‍ ബണ്ട്‌ റോഡ്‌ പുനരുദ്ധരിച്ചു. ചുണ്ടക്കുഴി വൈ.എം.സി.എ, എസ്‌.എന്‍.ഡി.പി യൂത്ത്‌ മൂവ്മെണ്റ്റ്‌ ,കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ സഹകരിച്ചു. ഗ്രമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എല്‍സി പൌലോസ്‌ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ ജോര്‍ജ്‌ എം.ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ചു. സാജു വി.പോള്‍, ടി.കെ സന്തോഷ്‌, പ്രൊഫ.പി.എ ഖാലിദ്‌, എം.കെ പ്രഭാകരന്‍ പിള്ള, ഡോ. പി.എന്‍ തോമസ്‌, ഫാ.ജോസഫ്‌ കാരമല, അഡ്വ.എ.എം ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. മേതല മുട്ടത്തുമുകള്‍ ടാഗോര്‍ മെമ്മോറിയല്‍ പബ്ളിക്‌ ലൈബ്രറിയില്‍ ഇന്നലെ ഗാന്ധിജയന്തി ആഘോഷിച്ചു. കേരള ഫീഡ്സ്‌ ചെയര്‍മാന്‍ എസ്‌. ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. ഗ്രാമീണ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനുള്ള സ്റ്റേറ്റ്സ്മാന്‍ അവാര്‍ഡ്‌ നേടിയ പി.കെ പ്രകാശിനെ അനുമോദിച്ചു. ലൈബ്രറി പ്രസിഡണ്റ്റ്‌ സുഭാഷ്‌ ചന്ദ്രബോസ്‌ അദ്ധ്യക്ഷത വഹിച്ചു. അശമന്നൂറ്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എം.ഒ പൌലോസ്‌, താലൂക്ക്‌ ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി ജോയി തുരുത്തിപ്ളി, എന്‍. എന്‍ കുഞ്ഞ്‌, ഗ്രേസി രാജന്‍, പി.കെ രമണി, മറിയാമ്മ ജേക്കബ്‌, എം.കെ ഗോപി, എം.കെ കേശവന്‍ ഇളയത്‌ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ കുടുംബ ഭദ്രത എന്ന വിഷയത്തില്‍ പായിപ്ര ദമനന്‍ ക്ളാസെടുത്തു. കെ.പി.എം.എസ്‌ ചുണ്ടക്കുഴി യൂത്ത്‌ മൂവ്മെണ്റ്റ്‌ ഗാന്ധി ജയന്തിയോടനുബന്ധിച്ച്‌ ഏകദിന പഠനക്ളാസ്‌ സംഘടിപ്പിച്ചു. വാര്‍ഡ്‌ മെമ്പര്‍ സാജു.വി പോള്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്റ്റ്‌ എം.വി അജി അദ്ധ്യക്ഷത വഹിച്ചു. ജയന്‍.പി ജോണ്‍ ക്ളാസെടുത്തു. പെരുമ്പാവൂറ്‍ മര്‍ച്ചണ്റ്റ്സ്‌ അസോസിയേഷന്‍ കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രി വളപ്പില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നഗരസഭ കൌണ്‍സിലര്‍ ഐഷ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡണ്റ്റ്‌ ഒ.പി.അലി അദ്ധ്യക്ഷത വഹിച്ചു. കെ.വി.വി.എസ്‌ ജില്ലാ പ്രസിഡണ്റ്റ്‌ എം.കെ രാധാകൃഷ്ണന്‍, മേഖലാ പ്രസിഡണ്റ്റ്‌ സി.കെ അബ്ദുള്ള, മുനിസിപ്പല്‍ സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ എസ്‌. ഷറഫ്‌, ജോണ്‍ ജേക്കബ്‌, ഡോ.ബീന, ഡോ.ബീവി, എം.യു ഹമീദ്‌, എസ്‌.ജയചന്ദ്രന്‍, പി.എം പൌലോസ്‌, കെ.സി ബീരാന്‍ കുഞ്ഞ്‌, സുരേഷ്‌ പോള്‍, ടി.പി ജോര്‍ജ്‌, സി.എ അബ്ദുള്‍ ജബ്ബാര്‍, സി.ആര്‍ മനോജ്‌, സി.പി രാജന്‍, വി.പി നൌഷാദ്‌, പി.മനോഹരന്‍, കെ. സജി, കെ.വി ബാബു എന്നിവര്‍ നേതൃത്വം നല്‍കി. ബോയ്സ്‌ ഹയര്‍ സെക്കണ്റ്ററി സ്കൂളില്‍, നവദര്‍ശന വേദി ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ ഉപന്യാസ മത്സരം നടത്തി. ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കടുത്തു. സി.പി.എം നെല്ലിമോളം ബ്രാഞ്ചിണ്റ്റെ ആഭിമുഖ്യത്തില്‍ കവല ശുചീകരണം നടത്തി. ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എം രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ അംഗം കെ.പി പത്മകുമാര്‍, ബ്രാഞ്ച്‌ സെക്രട്ടറി കെ.സി സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുടക്കുഴ മര്‍ച്ചണ്റ്റ്സ്‌ അസോസിയേഷന്‍ ചുണ്ടക്കുഴി കവല വൃത്തിയാക്കി. പ്രസിഡണ്റ്റ്‌ ജോഷി പി.ജോസഫ്‌ ഉദ്ഘാടനം ചെയ്തു. (2007 ഒക്ടോബര്‍ രണ്ട്‌)

മുക്കുപണ്ടം തട്ടിപ്പ്‌ : ഒരാള്‍ കൂടി പിടിയില്‍

പെരുമ്പാവൂറ്‍: മാറമ്പിള്ളി സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച്‌ ൩.൭൫ ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ കൂടി പോലീസ്‌ പിടിയിലായി.
മാറമ്പിള്ളി പള്ളിപ്പുറം പറമ്പിവീട്ടില്‍ ഷിയാജ്‌ ആണ്‌ പിടിയിലായത്‌. ഷിയാജിണ്റ്റെ സഹോദരന്‍ സിനാജ്‌ , മുടിക്കല്‍ കുടിലിങ്ങല്‍ വീട്ടില്‍ ഷാഫി , ബാങ്ക്‌ ജീവനക്കാരനായ മുടിക്കല്‍ കുന്നപ്പിള്ളി സിദ്ദിഖ്‌ എന്നിവരെയാണ്‌ കഴിഞ്ഞ ദിവസം പെരുമ്പാവൂറ്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. ഇവരെ നാലു പേരെയും കോടതി റിമാണ്റ്റ്‌ ചെയ്തു. ഒന്നാം പ്രതി സിദ്ദിഖ്‌ ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ വാങ്ങി സിനാജ്‌, ഷാഫി എന്നിവരുടെ പേരില്‍ പണയം വയ്ക്കുകയായിരുന്നു. ഷിയാജിണ്റ്റെ തയ്യല്‍ക്കടയായിരുന്നു ഇവര്‍ ഗൂഢാലോചന നടത്തിയിരുന്ന കേന്ദ്രം. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയായിരുന്നു തട്ടിപ്പെന്ന്‌ പോലീസ്‌ കണ്ടെത്തി. (2007ഒക്ടോബര്‍ ഒന്ന്‌)

എം. സി റോഡില്‍ രണ്ട്‌ അപകടം: ആറുപേര്‍ക്ക്‌ പരുക്ക്‌

പെരുമ്പാവൂറ്‍: എം.സി റോഡില്‍ രണ്ടിടത്ത്‌ ഉണ്ടായ അപകടങ്ങളില്‍ ആറുപേര്‍ക്ക്‌ പരുക്കേറ്റു. ടൌണ്‍ ബഥേല്‍ സുലോക്കോ പള്ളിയ്ക്ക്‌ അടുത്തും പുല്ലുവഴി കവലയ്ക്ക്‌ സമീപവുമായിരുന്നു അപകടം. പുല്ലുവഴിയില്‍ മിനി ലോറിയും കാറും കൂട്ടിമുട്ടി കാറിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ ജിനു കുരുവിള, ഷൈജി കുരുവിള, ജയപാല്‍ എന്നിവര്‍ക്കും മിനി ലോറിയില്‍ ഉണ്ടായിരുന്ന പാലക്കാട്‌ സ്വദേശി കുമാരന്‍ എന്നിവര്‍ക്കുമാണ്‌ പരുക്കേറ്റത്‌.കാറില്‍ ഒരു പിഞ്ചുകുഞ്ഞുണ്ടായിരുന്നുവെങ്കിലും പരുക്കേറ്റില്ല. പള്ളിയ്ക്കടുത്തുണ്ടായ അപകടത്തില്‍ മിനി ലോറി മുട്ടി ബൈക്ക്‌ യാത്രക്കാരായ ചെറുവട്ടൂറ്‍ സ്വദേശികളായ അബ്ദുള്‍ സമദ്‌ , അബ്ദുള്‍ റഷീദ്‌ എന്നിവര്‍ക്ക്‌ പരുക്കേറ്റു. ഇവരെ പെരുമ്പാവൂറ്‍ ലക്ഷ്മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ടൌണിലെ ഒരു മൊബൈല്‍ സ്ഥാപനത്തിലെ ജീവനക്കാരാണ്‌ ഇവര്‍. (2007 ഒക്ടോബര്‍ ഒന്ന്‌)

പെരിയാറ്റില്‍ കാണാതായ മൂന്നു യുവാക്കളില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

പെരുമ്പാവൂറ്‍: കോടനാട്‌ കപ്രിക്കാട്‌ പിക്നിക്‌ സ്പോട്ടില്‍ വിനോദയാത്രയ്ക്കെത്തി, പെരിയാറ്റില്‍ കുളിയ്ക്കാനിറങ്ങിയപ്പോള്‍ കാണാതായ മൂന്നു യുവാക്കളില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി.
ഇന്നലെ രാവിലെ നേവി ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലിലാണ്‌ കാഞ്ഞൂറ്‍ തട്ടാന്‍പടി വൈപ്പുംമഠം സന്തോഷ്‌ , തെനയില്‍ വേണുഗോപാലന്‍ നായര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ലഭിച്ചത്‌.സന്തോഷിണ്റ്റെ ഇളയച്ഛന്‍ കൃഷ്ണണ്റ്റെ മകന്‍ അനൂപിനെ ഇനിയും കണ്ടെത്തിയിട്ടില്ല.
ഇന്നലെ വൈകിട്ട്‌ വീട്ടുവളപ്പില്‍ മധുവിണ്റ്റെ സംസ്കാരം നടന്നു. സന്തോഷിണ്റ്റെ മൃതദേഹം കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന്‌ രാവിലെ വീട്ടുവളപ്പില്‍ സംസ്കാരം നടക്കും. അനൂപിനെ തേടിയുള്ള അന്വേഷണം രാത്രി വൈകിയും തുടര്‍ന്നു. മറ്റു രണ്ടു പേരുടേയും ജഡങ്ങള്‍ കടവിലെ പാറയിടുക്കില്‍ നിന്നാണ്‌ കിട്ടിയത്‌.
ഇതിനിടെ മന്ത്രി എസ്‌. ശര്‍മ്മ, ജോസ്‌ തെറ്റയില്‍ എം.എല്‍.എ, മുന്‍ എം.എല്‍. എ പി.ജെ ജോയി, അങ്കമാലി ചെയര്‍പേഴ്സണ്‍ ലില്ലി രാജു തുടങ്ങിയ പ്രമുഖര്‍ മൂന്നുപേരുടേയും വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.കാഞ്ഞൂറ്‍ ഗ്രാമ പഞ്ചായത്ത്‌ മൂന്നുപേരുടേയും കുടുംബാംഗങ്ങള്‍ക്ക്‌ രൂപ അനുവദിച്ചിട്ടുണ്ട്‌. (2007 ഒക്ടോബര്‍ ഒന്ന്‌)

Sunday, October 14, 2007

മണല്‍ ലോറിയില്‍ നിന്നും പിടികൂടിയ പ്രതി കുറുപ്പംപടി പോലീസ്‌ സ്റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെട്ടു

പെരുമ്പാവൂറ്‍: മണല്‍ ലോറിയില്‍ നിന്നും പിടികൂടിയ യുവാവായ പ്രതി കുറുപ്പംപടി പോലീസ്‌ സ്റ്റേഷനില്‍ നിന്ന്‌ ഓടി രക്ഷപ്പെട്ടു. അശമന്നൂറ്‍ കാരയ്ക്കാട്ടു വീട്ടില്‍ പ്രവീണാണ്‌ ഓടി രക്ഷപ്പെട്ടത്‌. ഇന്നലെ ഉച്ചയോടെയാണ്‌ സംഭവം. സ്റ്റേഷനിലെ ബഞ്ചില്‍ ഇരുത്തിയിരുന്ന ഇയാള്‍ പോലീസിണ്റ്റെ കണ്ണുവെട്ടിച്ച്‌ ഓടിരക്ഷപ്പെടുകയായിരുന്നു. പോലീസ്‌ കൈകാണിച്ചിട്ടും നിര്‍ത്താതെ അമിതവേഗതയില്‍ വെള്ളിയാഴ്ച കടന്നുപോയ മണല്‍ ലോറിയിലെ ഡ്രെവറായിരുന്നു പ്രവീണ്‍. പോലീസ്‌ പിന്തുടര്‍ന്നതോടെ ലോറി ഉപേക്ഷിച്ച്‌ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ രാത്രിയോടെ എസ്‌.ഐ അഗസ്റ്റ്യന്‍ ജോസിണ്റ്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടി. പിറ്റേദിവസം ഹാജരാക്കാമെന്ന ഉറപ്പില്‍ രാത്രി തന്നെ ഇയാളെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു. ഇന്നലെ സ്റ്റേഷനില്‍ എത്തിയ പ്രവീണ്‍ അപ്രതീക്ഷിതമായി കടന്നുകളയുകയായിരുന്നു. ഒന്നുരണ്ട്‌ അടിക്കേസുകളിലെ പ്രതിയായ ഇയാള്‍ ചില പോലീസ്‌ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്‌ രക്ഷപ്പെട്ടത്‌ എന്നറിയുന്നു. എസ്‌.ഐ ഇന്നലെ ലീവിലായിരുന്നു. രേഖകള്‍ പ്രകാരം അംഗീകൃതമോ അനധികൃതമോ ആയ മണല്‍ കടവുകള്‍ ഇല്ലാത്ത ഈ സ്റ്റേഷനതിര്‍ത്തിയില്‍ മണല്‍ ലോബിയും പോലീസും തമ്മില്‍ നടക്കുന്ന ഒത്തുകളിയുടെ ഭാഗമാണിതെന്ന്‌ കരുതുന്നവരുണ്ട്‌. വേങ്ങൂറ്‍ പഞ്ചായത്തിലെ വിവിധ കടവുകളില്‍ നിന്ന്‌ ൩൬൫ ദിവസവും മണല്‍ വാരല്‍ നടക്കുന്നുണ്ട്‌. ഇത്‌ കണ്ടില്ലെന്ന്‌ നടിയ്ക്കുകയും അതിനാവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരാണ്‌ ഇതിനു പിന്നിലെന്നാണ്‌ ആരോപണം. അതേസമയം പ്രതി ഓടിരക്ഷപ്പെട്ട സംഭവം പോലീസ്‌ സ്ഥിരീകരിച്ചിട്ടില്ല.
2007.sept.15

ഗുരുദേവജയന്തി

പെരുമ്പാവൂറ്‍:കാഞ്ഞിരക്കാട്‌ എസ്‌.എന്‍.ഡി.പി ശാഖയുടെ ആഭിമുഖ്യത്തില്‍ ഗുരുദേവജയന്തി ആഘോഷിച്ചു. യൂണിയന്‍ ബോര്‍ഡ്‌ അംഗം സജിത്‌ നാരായണന്‍ ഉദ്ഘാടനം ചെയ്തു. പായിപ്ര ദമനന്‍ മുഖ്യ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡണ്റ്റ്‌ പി.മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു. പുല്ലുവഴി ശാഖയില്‍ നടന്ന ചതയ ദിനാഘോഷത്തില്‍ യൂണിയന്‍ കൌണ്‍സിലര്‍ ചന്ദ്രബോസ്‌ ടി.എസ്‌,കെ.വേലപ്പന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

2007.sept.28

വൈ.എം.സി. എ സുവര്‍ണജൂബിലി ആഘോഷങ്ങള്‍

പെരുമ്പാവൂറ്‍:വൈ.എം.സി.എ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ നിയമസഭാ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സുവര്‍ണജൂബിലി സ്മാരകമന്ദിരത്തിണ്റ്റെ ശിലാസ്ഥാപനം വൈ.എം.സി.എ ദേശീയ അദ്ധ്യക്ഷന്‍ ഡോ.ജെ. അലക്സാണ്ടര്‍ നിര്‍വഹിയ്ക്കും. ലോനപ്പന്‍ നമ്പാടന്‍ എം.പി, സാജുപോള്‍ എം.എല്‍.എ, മുന്‍ നിയമസഭ സ്പീക്കര്‍ പി.പി തങ്കച്ചന്‍, കെ.എല്‍ മോഹനവര്‍മ്മ തുടങ്ങിയവര്‍ പ്രസംഗിയ്ക്കും.
News.2007.sept.28

മുക്കുപണ്ടം വച്ചു മൂന്നേമുക്കാല്‍ ലക്ഷം തട്ടിയ സംഭവം; ബ്രാഞ്ച്‌ മാനേജര്‍ അടക്കം നാലുപേരെ സസ്പെണ്റ്റ്‌ ചെയ്തു

പെരുമ്പാവൂറ്‍: മാറമ്പിള്ളി സഹകരണ ബാങ്കില്‍ മുക്കു പണ്ടം പണയം വച്ച്‌ മൂന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട്‌ വഞ്ചിനാട്‌ ബ്രാഞ്ചില്‍ നിന്നും നാലു ജീവനക്കാരെ സസ്പെണ്റ്റു ചെയ്തു.
ബ്രാഞ്ച്‌ മാനേജര്‍ ശാരദ, ജീവനക്കാരായ ബുഷ്‌റ, മിനി, ഉണ്ണി എന്നിവരെയാണ്‌ സസ്പെണ്റ്റ്‌ ചെയ്തത്‌. ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡാണ്‌ ഈ തീരുമാനം കൈക്കൊണ്ടത്‌. വെട്ടിപ്പ്‌ മൂടിവയ്ക്കാനുള്ള ശ്രമം ആദ്യം ബാങ്കിണ്റ്റെ ഭാഗത്തുനിന്ന്‌ ഉണ്ടായെങ്കിലും മാധ്യമങ്ങളിലൂടെ വിവരം പുറത്തുവന്നതോടെയാണ്‌ ബോര്‍ഡ്‌ നടപടികളുമായി മുന്നോട്ടുപോകാന്‍ നിര്‍ബന്ധിതരായത്‌. . മഞ്ഞപ്പെട്ടി വാത്തിയേരി വി.കെ ജബ്ബാര്‍ രണ്ടുലക്ഷം രൂപയും മുടിക്കല്‍ വടക്കന്‍ വീട്ടില്‍ വി.പി ഉമ്മര്‍ 1.75ലക്ഷം രൂപയും വെട്ടിച്ചെന്നു കാട്ടി ബാങ്കുപ്രസിഡണ്റ്റാണ്‌ പോലീസില്‍ പരാതിപ്പെട്ടത്‌. എന്നാല്‍ ഇവ വ്യാജവിലാസങ്ങളാണെന്നറിയുന്നു. അതുകൊണ്ടു തന്നെ ജീവനക്കാരില്‍ നിന്നും ഈ പണം ഈടാക്കി പ്രശ്നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നത്‌. ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെങ്കിലും പണയത്തട്ടിപ്പ്‌ സംഭവത്തില്‍ ബോര്‍ഡ്‌ അംഗങ്ങളും പ്രതിക്കൂട്ടിലായിരിയ്ക്കുകയാണ്‌ . ഇത്തരം ക്രമക്കേടുകള്‍ ഈ ബാങ്കില്‍ വേറെയും സംഭവിച്ചിട്ടുണ്ട്‌ എന്നു കരുതുന്നവരുണ്ട്‌.News.2007.sept.27     

ചീട്ടുകളി: അഞ്ചംഗ സംഘം പിടിയില്‍

പെരുമ്പാവൂറ്‍: പണം വച്ചു ചീട്ടുകളിച്ച അഞ്ചംഗ സംഘം പോലീസ്‌ പിടിയിലായി. മാറമ്പിള്ളി പള്ളിക്കവല സ്വദേശികളായ ഇടത്തി വീട്ടില്‍ സലിം , വാരിക്കാടന്‍ വീട്ടില്‍ സിദ്ദിഖ്‌ , ഈരേത്താന്‍ വീട്ടില്‍ അബു , നെടിയാന്‍ വീട്ടില്‍ ബഷീര്‍, കണ്ടന്തറ പട്ടരുമഠം നാസര്‍ എന്നിവരാണ്‌ പിടിയിലായത്‌. കളത്തില്‍ നിന്നും പതിനേഴായിരം രൂപയും പിടിച്ചെടുത്തിട്ടുണ്ട്‌.
ഇന്നലെ വൈകിട്ട്‌ അഞ്ചു മണിയ്ക്ക്‌ കാള ചന്തയ്ക്ക്‌ അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലെ മുറിയില്‍ ചീട്ടുകളിയ്ക്കുന്നതിനിടയിലാണ്‌ ഇവര്‍ പിടിയിലായത്‌. രഹസ്യ സന്ദേശം കിട്ടിയതിനെ തുടര്‍ന്ന്‌ സി.ഐ കെ.പി ജോസിണ്റ്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു ഇത്‌. News.2007.sept.27

ബസ്‌ പാഞ്ഞുകയറി മരിച്ച ബാലികയുടെ കണ്ണുകള്‍ മറ്റൊരാള്‍ക്ക്‌ വെളിച്ചമാകും

പെരുമ്പാവൂറ്‍: അമിത വേഗതയില്‍ പാഞ്ഞുകയറിയ ബസ്സിടിച്ച്‌ മരിച്ച ബാലികയുടെ കണ്ണുകള്‍ക്ക്‌ ഇനിയും ജീവിതം. ഇന്നലെ കോലഞ്ചരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയില്‍ മരിച്ച ഇരിങ്ങോള്‍ പുല്ലന്‍ വീട്ടില്‍ പോളിണ്റ്റെ മകള്‍ ധന്യ (10) യുടെ കണ്ണുകളാണ്‌ മറ്റൊരാള്‍ക്ക്‌ വെളിച്ചമാകുന്നത്‌.
ഞായറാഴ്ച രാവിലെ അമ്മ ഷൈനിയ്ക്കൊപ്പം പള്ളിയിലേയ്ക്ക്‌ പോകും വഴി വൈദ്യശാലപ്പടിയില്‍ വച്ച്‌ സ്വകാര്യബസ്‌ ഇവര്‍ക്ക്‌ നേരെ പാഞ്ഞുകയറുകയായിരുന്നു. ഓടിമാറിയെങ്കിലും ബസിണ്റ്റെ പിന്‍വശം ധന്യയുടെ മേല്‍ ഇടിച്ചു. ബസ്‌ നിര്‍ത്താതെ ഓടിച്ചുപോയ ഡ്രൈവര്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി ഓടിരക്ഷപ്പെട്ടു. ധന്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പത്തുമണിയോടെ മരിച്ചു.
പെരുമ്പാവൂറ്‍ പോലീസ്‌ സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ പോളും അമ്മ ഷൈനിയും മകളുടെ കണ്ണുകള്‍ ദാനം ചെയ്യാന്‍ തീരുമാനിയ്ക്കുകയായിരുന്നു.അങ്കമാലി എല്‍.എഫ്‌ ആശുപത്രിയിലേയ്ക്ക്‌ അറിയിച്ചതിനെ തുടര്‍ന്ന്‌ ബന്ധപ്പെട്ടവര്‍ കോലഞ്ചേരി ആശുപത്രിയിലെത്തി കണ്ണുകളെടുത്തു. തുടര്‍ന്ന്‌ കുറുപ്പംപടി പള്ളിയില്‍ സംസ്കാരം നടത്തി.
ഇതിനിടയില്‍ പ്രകോപിതരായ നാട്ടുകാര്‍ ഇന്നലെ എ.എം റോഡില്‍ രണ്ടുമണിക്കൂറിലേറെ ഗതാഗതം സ്തംഭിപ്പിച്ചു. അഞ്ചാം ക്ളാസ്‌ വിദ്യാര്‍ത്ഥിനിയായിരുന്നു ധന്യ. ഡാനിയോ,ഡാനിഷ്‌ എന്നിസരാണ്‌ സഹോദരങ്ങള്‍.
News.2007.sept.17

ദമാമില്‍ മലയാളി യുവാവ്‌ മരിച്ച നിലയില്‍

പെരുമ്പാവൂറ്‍: ദമാമില്‍ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. തൊടാപ്പറമ്പ്‌ കൂനത്താന്‍ പരേതനായ ശൌരുവിണ്റ്റെ മകന്‍ ജോയി ആണ്‌ മരിച്ചത്‌. പത്ത്‌ വര്‍ഷമായി ഇവിടെ അല്‍ അജീന കമ്പനിയില്‍ വര്‍ക്കറായി ജോലി ചെയ്തുവന്ന യുവാവിനെ കഴിഞ്ഞ ൩-നാണ്‌ മരിച്ച നിലയില്‍ കണ്ടത്‌. ഈ വിവരം ജോയിയുടെ ഒരു സുഹൃത്താണ്‌ നാട്ടില്‍ വിളിച്ചറിയിയ്ക്കുകയായിരുന്നു. മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ വഴി പ്രവാസി കാര്യമന്ത്രി വയലാര്‍ രവിയുമായി ബന്ധപ്പെട്ട്‌ മൃതദേഹം നാട്ടിലെത്തിയ്ക്കാനുള്ള ശ്രമം തുടങ്ങി. മൂന്നു വര്‍ഷം മുമ്പാണ്‌ യുവാവ്‌ നാട്ടില്‍ വന്ന മടങ്ങിയത്‌. ഭാര്യ: ലിസി മലയാറ്റൂറ്‍ പനച്ചിയ്ക്കല്‍ കുടുംബാംഗം. മകള്‍: ജിനി (വിദ്യാര്‍ത്ഥിനി, ഗവ. ഗേള്‍സ്‌ ഹൈസ്കൂള്‍, പെരുമ്പാവൂറ്‍) News.2007.sept.13

യു.ഡി. എഫ്‌ ഭരണം മാറണം

പെരുമ്പാവൂറ്‍: നഗരസഭയിലെ ഭരണം കുത്തഴിഞ്ഞ സാഹചര്യത്തില്‍ യു.ഡി.എഫ്‌ ഭരണ സമിതി രാജിവയ്ക്കണമെന്ന്‌ സി.പി.എം ഏരിയാകമ്മിറ്റി അംഗവും മുനിസിപ്പല്‍ കൌണ്‍സിലറുമായ ടി.വി പത്മനാഭന്‍ ആവശ്യപ്പെട്ടു. മാലിന്യസംസ്കരണ പ്ളാണ്റ്റിണ്റ്റെ പദ്ധതി ദിവാസ്വപ്നമായി. തെരുവുകളില്‍ മാലിന്യം കുമിഞ്ഞു കൂടുന്നു. പകര്‍ച്ചവ്യാധികള്‍ പടരുന്നു. വഴിവിളക്കുകള്‍ കത്താതായി. റോഡുകളും ഓടകളും പൊട്ടിപ്പൊളിഞ്ഞു. ടൌണിണ്റ്റെ ഹൃദയഭാഗത്ത്‌ പ്രവര്‍ത്തിച്ചുപോന്ന അറവുശാല മുഴുവന്‍ കൌണ്‍സിലര്‍മാരും ആവശ്യപ്പെട്ടിട്ടും മാറ്റി സ്ഥാപിയ്ക്കാന്‍ നടപടിയുണ്ടായില്ല. ഭരണം കുത്തഴിഞ്ഞ സാഹചര്യത്തില്‍ ചെയര്‍പേഴ്സണെ മാറ്റാനാണ്‌ യു.ഡി.എഫ്‌ ശ്രമിയ്ക്കുന്നത്‌. എന്നാല്‍ യു.ഡി.എഫ്‌ ഭരണം അപ്പാടെ മാറുകയാണ്‌ വേണ്ടതെന്ന്‌ ടി.വി പത്മാനാഭന്‍ പ്രസ്താവനയില്‍ പറഞ്ഞു. (2007 പന്ത്രണ്ട്‌ സെപ്തംബര്‍)

മോട്ടോറും മറ്റും അടിച്ചുമാറ്റിയവാച്ചര്‍ പിടിയിലായി.

പെരുമ്പാവൂറ്‍: ജോലിയ്ക്കു നിന്ന ക്രഷറില്‍ നിന്ന്‌ മോട്ടോറും മറ്റും അടിച്ചുമാറ്റിയ വാച്ചര്‍ പോലീസ്‌ പിടിയിലായി. കിഴക്കമ്പലം വിലങ്ങ്‌ ചെമ്മല വീട്ടില്‍ മോട്ടിയെന്നു വിളിയ്ക്കുന്ന യാക്കോബ്‌ (൬൫) ആണ്‌ പിടിയിലായത്‌. മൂന്ന്‌ മാസം മുമ്പ്‌ തോട്ടുവ മരിയ ക്രഷറില്‍ ജോലിയ്ക്ക്‌ എത്തിയ ഇയാള്‍ അന്നുതൊട്ട്‌ ഇവിടത്തെ വാഹനങ്ങളിലെ പ്ളേറ്റുകളും മറ്റും മോഷ്ടിയ്ക്കുകയായിരുന്നുവെന്ന്‌ സ്ഥാപനമുടമ നല്‍കിയ പരാതിയില്‍ പറയുന്നു. യാക്കോബിനെ കോടതി റിമാണ്റ്റ്‌ ചെയ്തു. (2007 പതിനൊന്ന്‌ സെപ്തംബര്‍)

കൊടുവേലിത്തുറയിലെ അനധികൃത കയ്യേറ്റം; ഒക്കല്‍ പഞ്ചായത്ത്‌ അധികാരികള്‍ക്ക്‌ അനാസ്ഥ

പെരുമ്പാവൂറ്‍: എട്ടോളം വാര്‍ഡുകളിലെ ജലസേചനത്തിന്‌ ഉപയോഗിച്ചുപോരുന്ന ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന ജലസ്രോതസായ കൊടുവേലിത്തുറയിലെ അനധികൃതകയ്യേറ്റം പഞ്ചായത്ത്‌ അധികൃതര്‍ കണ്ടില്ലെന്ന്‌ നടിയ്ക്കുന്നതായി അക്ഷേപം.
കൊടുവേലിത്തുറയുടെ യഥാര്‍ത്ഥ വിസ്തൃതി കണ്ടെത്തി, പാര്‍ശഭിത്തികെട്ടി സംരക്ഷിയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംരക്ഷണസമിതി രംഗത്തുവന്നിട്ടുണ്ട്‌. പഞ്ചായത്ത്‌ ഭൂപരിധിയില്‍ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന തുറയ്ക്ക്‌ പതിനാറോളം ഏക്കര്‍ വിസ്തൃതിയാണ്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ ചുറ്റുപാടുള്ള നിലഉടമകളില്‍ പലരും ചിറ കയ്യേറുകയായിരുന്നു.
പ്രാചീനപെരിയാര്‍ ഒഴുകിയിരുന്ന ഈ തുറയും താഴോട്ടുള്ള തോടും ഇപ്പോള്‍ ചെളി നിറഞ്ഞ അവസ്ഥയിലാണ്‌. വര്‍ഷക്കാലത്ത്‌ പാടങ്ങളില്‍ വെള്ളക്കെട്ടാവും. ഏതു കടുത്ത വേനലിലും വറ്റാറില്ലാത്ത തുറയില്‍ നിന്ന്‌ ഇന്ന്‌ പുഞ്ചകൃഷിയ്ക്കും മറ്റും വെള്ളം കിട്ടാത്ത അവസ്ഥയാണ്‌. ഇതിലെ ജലം മൂന്ന്‌ പൊതു ജലസേചന പദ്ധതികള്‍ക്ക്‌ ഉപയോഗിയ്ക്കുന്നു. ഒക്കല്‍ പഞ്ചായത്തു രൂപീകരിച്ച ഘട്ടങ്ങളിലും ഈ പ്രദേശം കൂവപ്പടി പഞ്ചായത്തിനു കീഴിലായിരുന്നപ്പോഴും കൊടുവേലിത്തുറ വലിയതുകയ്ക്ക്‌ വാര്‍ഷികമത്സ്യകൊയ്ത്തിന്‌ നല്‍കിയിരുന്നു. പായലും പാഴ്ച്ചെടികളും നിറഞ്ഞ്‌ ഇപ്പോള്‍ ഒഴുക്കില്ലാതായ, ഒക്കല്‍ പഞ്ചായത്തിണ്റ്റെ ജീവനാഡിയെന്നു പറയാവുന്ന ഈ ജലശേഖരം ഭൂമികയ്യേറ്റക്കാരാല്‍ നാശോന്‍മുഖമായിട്ടും അധികൃതര്‍ ഒന്നുമറിയാത്ത മട്ടു നടിയ്ക്കുകയാണ്‌.
തുറയുടെ പഴയ വിസ്തൃതി കണ്ടെത്തി, ചെളി നീക്കി, പാര്‍ശ്വ ഭിത്തികെട്ടി സംരക്ഷിയ്ക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. തുറ കയ്യേറ്റക്കാരെ ഒഴിപ്പിയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍സമരമുറകളുമായി രംഗത്ത്‌ വരുമെന്ന്‌ തുറ സംരക്ഷണ സമിതി മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ഇതിനു പുറമെ ജില്ലാകളക്ടര്‍, ജില്ലാപഞ്ചായത്ത്‌ സെക്രട്ടറി, തഹസില്‍ദാര്‍, ഒക്കല്‍ പഞ്ചായത്ത്‌ സെക്രട്ടറി, കൂവപ്പടി വില്ലേജ്‌ ഓഫിസര്‍ എന്നിവര്‍ക്ക്‌ പരാതി കൊടുത്തിട്ടുമുണ്ട്‌. (പതിനൊന്ന്‌ സെപ്തംബര് 2007‍)

കുടുംബയോഗം

പെരുമ്പാവൂറ്‍:കീഴില്ലം പരത്തുവയലില്‍ കുടുംബയോഗം ഇന്ന്‌ ഉച്ചയ്ക്ക്‌ പാറേത്തുമുകള്‍ സെണ്റ്റ്‌ തോമസ്‌ പള്ളിയില്‍ നടക്കും.ഡോ.എബ്രഹാം മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.പൌലോസ്‌ കോര്‍ എപ്പിസ്കോപ്പയെ ചടങ്ങില്‍ ആദരിയ്ക്കും.ഫാ.ജോസഫ്‌ താഴത്തേല്‍ ക്ളാസെടുക്കുമെന്ന്‌ സെക്രട്ടറി പി.പി ഐസക്‌ അറിയിച്ചു. (ഇരുപത്തിയഞ്ച്‌ ആഗസ്റ്റ്‌)

പൊള്ളലേറ്റ്‌ വൃദ്ധന്‍ മരിച്ചു

പെരുമ്പാവൂറ്‍:തീകായുന്നതിനിടയില്‍ പുതമുണ്ടില്‍ തീപിടിച്ച്‌ വൃദ്ധന്‍ മരിച്ചു. പുല്ലുവഴി കല്ലറമാലില്‍ പാപ്പു ആണ്‌ മരിച്ചത്‌.
ഇന്നലെ വൈകിട്ട്ണ്‌ സംഭവം.പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന പാപ്പു കഴിഞ്ഞ ദിവസമാണ്‌ ആശുപത്രിയില്‍ നിന്നെത്തിയത്‌. ശക്തമായ കുളിരുതോന്നിയതിനെ തുടര്‍ന്ന്‌ തീ കായാനിരിയ്ക്കുമ്പോഴായിരുന്നു അപകടം. ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല .ഭാര്യ;തങ്കമ്മ.മക്കള്‍;സിന്ധു,അമ്മിണി(പോലീസ്‌ കോണ്‍സ്റ്റബിള്‍,പെരുമ്പാവൂറ്‍)മരുമക്കള്‍:അശോകന്‍ (വലമ്പൂറ്‍)അനീഷ്‌ (മണ്ണൂറ്‍). (ഇരുപത്തിരണ്ട്‌ ആഗസ്റ്റ്‌)

കഥാസംഗമം നടത്തി

പെരുമ്പാവൂറ്‍:ആശാന്‍ സ്മാരക സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ കഥാസംഗമം സംഘടിപ്പിച്ചു.
കഥാകൃത്തും റിട്ട.ഫെഡറല്‍ ബാങ്ക്‌ ചീഫ്‌ മാനേജരുമായ വര്‍ഗ്ഗീസ്‌ കോയിക്കര ഉദ്ഘാടനം ചെയ്തു.പി.എ ഭാസ്കരന്‍ അദ്ധ്യക്ഷത വഹിച്ചു.
ബാബു ഇരുമല, സുരേഷ്‌ കീഴില്ലം, ബിജി സുമംഗലി, എം.കെ ജോഷി, ചേലാമറ്റം രുഗ്മണി, സുരേഷ്‌ പരിയാത്ത്‌, എം.വി വേലപ്പന്‍, ബാലന്‍ കൊമ്പനാട്‌ തുടങ്ങിയവര്‍ കഥകള്‍ അവതരിപ്പിച്ചു.ഇ.വി നാരായണന്‍,ആണ്റ്റോ പാലാട്ടി,എന്‍.എ അബൂബക്കര്‍,എ.ഇ കുമാരന്‍ തുടങ്ങിയവര്‍ കഥാവലോകനം നടത്തി. (പത്തൊമ്പത്‌ ആഗസ്റ്റ്‌)

2007.aug.19

പ്രീ-പ്രൈമറി ടീച്ചേഴ്സ്‌ ട്രെയിനിങ്ങ്‌ കോഴ്സ്‌ സംസ്ഥാനതല സര്‍ട്ടിഫിക്കറ്റ്‌ വിതരണോദ്ഘാടനം

പെരുമ്പാവൂറ്‍:പ്രീ-പ്രൈമറി ടീച്ചേഴ്സ്‌ ട്രെയിനിങ്ങ്‌ കോഴ്സ്‌ സര്‍ട്ടിഫിക്കേറ്റ്‌ വിതരണത്തിണ്റ്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്‌ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി നിര്‍വഹിയ്ക്കും.ഓടയ്ക്കാലി സെണ്റ്റ്‌ മേരീസ്‌ പാരിഷ്‌ ഹാളില്‍ രാവിലെ നടക്കുന്ന ചടങ്ങില്‍ സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിയ്ക്കും.പരിഷ്കരിച്ച പാഠ്യപദ്ധതിയുടെ പ്രകാശനം മുന്‍ നിയമസഭാസ്പീക്കര്‍ പി.പി തങ്കച്ചന്‍ നിര്‍വഹിയ്ക്കും.നവീകരിച്ച പ്രീ-പ്രൈമറി ടീച്ചേഴ്സ്‌ ട്രെയിനിങ്ങ്‌ കോഴ്സ്‌ എന്‍.സി.വി.ടി.സി ചെയര്‍മാന്‍ കെ.രവീന്ദ്രനാഥ കുറുപ്പ്‌ ഉദ്ഘാടനം ചെയ്യും.കാതോലിയ്ക്കാ ബാവയുടെ സെക്രട്ടറി ഫാ.വര്‍ഗ്ഗീസ്‌ തെക്കേകര പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. ജില്ലാപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ഷൈലജ,ക്ഷേമകാര്യ സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എം രാമചന്ദ്രന്‍,വിദ്യാഭ്യാസ സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനി ഡേവിസ്‌,ജില്ലാ കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ വൈസ്‌ പ്രസിഡണ്റ്റ്‌ വി.പി ശശീന്ദ്രന്‍,ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ടി.വി അനിത,ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എം.ഒ പൌലോസ്‌,മുന്‍ പ്രസിഡണ്റ്റ്‌ പി.കെ സോമന്‍,വൈസ്‌ പ്രസിഡണ്റ്റ്‌ വി.എന്‍ രാജന്‍,ഫാ.എം.ഐ ഗീവര്‍ഗ്ഗീസ്‌,എം.ടി തോമസ്‌,കെ.എം റിയാദ്‌ തുടങ്ങിയവര്‍ പ്രസംഗിയ്ക്കും.(പത്തെമ്പത്‌. ആഗസ്റ്റ്‌)

ഗ്യാസ്‌ സിലിണ്ടര്‍ മോഷ്ടാക്കളായ നാലംഗ സംഘം പിടിയില്‍

പെരുമ്പാവൂറ്‍:കടകളില്‍ നിന്നും വീടുകളില്‍ നിന്നും ഗ്യാസ്‌ സിലിണ്ടര്‍ മോഷ്ടിയ്ക്കുന്ന നാലംഗ സംഘം പോലീസ്‌ പിടിയിലായി. മലമുറി പുത്തുക്കാടന്‍ മുനീര്‍, രായമംഗലം കുഴിക്കണ്ടം മനോജ്‌, കൂവപ്പടി മൈലാച്ചാല്‍ ചതുക്കാല വിജേഷ്‌, അയ്മുറി പുതുശ്ശേരി വിജേഷ്‌ എന്നിവരെയാണ്‌ ഇന്നലെ കുറുപ്പംപടി പോലീസ്‌ പിടികൂടിയത്‌. പല മോഷണ കേസുകളിലും പ്രതികളായ ഇവര്‍ കുറുപ്പംപടി ടൌണിലുണ്ടായ ഒരു കുത്തുകേസിലേയും പ്രതികളാണ്‌. ഇവരെ കോടതി റിമാണ്റ്റ്‌ ചെയ്തു. (പതിന്നാല്‌ ആഗസ്റ്റ്‌ രണ്ടായിരത്തിയേഴ്‌)

2007.aug.14

തൊട്ടടുത്ത ദിവസങ്ങളില്‍ സഹോദരിമാര്‍ മരിച്ചു

പെരുമ്പാവൂറ്‍;തൊട്ടടുത്ത ദിവസങ്ങളിലായി സഹോദരിമാര്‍ മരിച്ചു. പോയ്ക്കാട്ടില്‍ കുടുമ്പാംഗങ്ങളായ മുടക്കിരായി കോതേച്ചിക്കുടി പരേതനായ വര്‍ഗീസിണ്റ്റെ ഭാര്യ മറിയം, മുടക്കിരായി നാരകത്തുകുടി ഗീവര്‍ഗീസിണ്റ്റെ ഭാര്യ ഏലമ്മ എന്നിവരാണ്‌ മരിച്ചത്‌. മറിയം ശനിയാഴ്ച പുലര്‍ച്ചെയും ഏലമ്മ ഇന്നലെ പുലര്‍ച്ചെയുമാണ്‌ മരിച്ചത്‌. ഇരുവരുടേയും സംസ്കാരം കുറുപ്പംപടി മര്‍ത്തമറിയം സെണ്റ്റ്‌ മേരീസ്‌ കത്തിഡ്രലില്‍ നടന്നു. മറിയത്തിണ്റ്റെ മക്കള്‍:വര്‍ക്കി(റിട്ട.എഞ്ചിനീയര്‍,ഗോവ),മേരി,ഡോ.ടോമി. മരുമക്കള്‍:അഡ്വ.ഏല്യാമ്മ,വര്‍ഗീസ്‌(എസ്‌.ബി.ടി റിട്ട.)അക്കമ്മ. ഏലമ്മയുടെ മക്കള്‍:എന്‍.ജി പൌലോസ്‌(റിട്ട.അദ്ധ്യാപകന്‍)എന്‍.ജി മാത്യു(ഫെഡറല്‍ ബാങ്ക്‌,കുറുപ്പംപടി)കൌമ വര്‍ഗീസ്‌(സൂപ്രണ്ട്‌,ഒന്നാം ക്ളാസ്‌ മജിസ്ട്രേറ്റ്‌ കോടതി,കോലഞ്ചരി) മരുമക്കള്‍;അന്നമ്മ(റിട്ട ടീച്ചര്‍)സൂസി(റിട്ട.പ്രിന്‍സിപ്പാള്‍,പഞ്ചായത്ത്‌ അംഗം)ഡോ.ആലീസ്‌ കൌമ.(പന്ത്രണ്ട്‌.ആഗസ്റ്റ്‌. രണ്ടായിരത്തിയേഴ്‌)

2007.aug.12

വെങ്ങോല ഗ്രാമപഞ്ചായത്തില്‍ ഒന്‍പത്‌ പനി മരണം: സാമൂഹ്യക്ഷേമകേന്ദ്രത്തില്‍ ഡോക്ടറില്ല:സൌജന്യഭക്ഷണ വിതരണവും നിലച്ചു

പെരുമ്പാവൂറ്‍:പട്ടിണിമരണത്തിനു പുറമെ ഒന്നരമാസത്തിനുള്ളില്‍ ഒന്‍പത്‌ പനി മരണം സംഭവിച്ച വെങ്ങോല ഗ്രാമപഞ്ചായത്തിലെ സാമൂഹ്യക്ഷേമ കേന്ദ്രത്തില്‍ ആവശ്യത്തിന്‌ ഡോക്ടര്‍മാരില്ലെന്ന്‌ പരാതി. ഒരു വര്‍ഷം മുന്‍പ്‌ വകുപ്പ്മന്ത്രി മാതൃക ആശുപത്രിയായി പ്രഖ്യാപിച്ച ഇവിടെ ഇന്നലെ എത്തിയ ആയിരത്തോളം രോഗികള്‍ കാത്തുനിന്ന്‌ വലഞ്ഞു. ഡി.വൈ.എഫ്‌.ഐ യൂത്ത്‌ ബ്രിഗേഡ്സ്‌ ആഘോഷപൂര്‍വ്വം തുടങ്ങിയ സൌജന്യ ലഘുഭക്ഷണ വിതരണം നാളുകള്‍ക്കു മുമ്പുതന്നെ നിലച്ചിരുന്നു. ആറു ഡോക്ടര്‍മാരുടെ തസ്തികയുള്ള ഈ ആതുരാലയത്തില്‍ ഇന്നലെ ഉണ്ടായിരുന്നത്‌ ഒരേയൊരാളായിരുന്നു.ആശുപത്രിയുടെ ദയനീയാവസ്ഥയെ പറ്റി നിരന്തരം പത്രവാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന്‌ അമൃത ആശുപത്രിയില്‍ നിന്നും മറ്റും താത്കാലികമായി രണ്ടു ഡോക്ടര്‍മാരെ നിയമിച്ചിതുന്നു.എന്നാല്‍ രണ്ടുദിവസമായി ഒരു ഡോക്ടര്‍ മാത്രമാണ്‌ ഇവിടെയുള്ളത്‌.ഇന്നലെ വൈകിട്ട്‌ അഞ്ചുമണി കഴിഞ്ഞിട്ടും ആശുപത്രിയ്ക്കു മുന്നില്‍ രോഗികളുടെ നീണ്ട നിരയായിരുന്നു.ആരോഗ്യപ്രശ്നങ്ങള്‍ പടരുന്ന സാഹചര്യത്തിലും ഈ ആതുരാലയത്തിണ്റ്റെ അനാരോഗ്യം പരിഹരിയ്ക്കാനുള്ള നടപടികള്‍ തേടാന്‍ അധികൃതര്‍ക്ക്‌ വൈമുഖ്യമാണ്‌. അതിനിടെ ഇവിടെയുണ്ടായിരുന്ന ആംബുലന്‍സ്‌ ആഴ്ചകളായി ആലുവ താലൂക്ക്‌ ആശുപത്രിയിലാണ്‌. പുതിയ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അനാസ്ഥ പുലര്‍ത്തുന്ന അധികൃതര്‍ വെങ്ങോലയിലുള്ള സംവിധാനങ്ങള്‍ കൂടി പിന്‍വലിക്കുന്നതിനെതിരെ ശക്തമായ പ്രതിക്ഷേധമാണ്‌ ഉള്ളത്‌. ഡി.വൈ.എഫ്‌.ഐ സാമൂഹ്യ ക്ഷേമകേന്ദത്തില്‍ തുടങ്ങിയ സൌജന്യ ഭക്ഷണ വിതരണം മുടങ്ങിയതും വിവാദമായിട്ടുണ്ട്‌. മരുന്നും ആഹാരവും കിട്ടാതെ ഹരിജനവൃദ്ധന്‍ മരിച്ചതിനെ തുടര്‍ന്ന്‌ പഞ്ചായത്തു ഭരിക്കുന്ന ഇടതുഭരണ സമിതിയുടെ മുഖം രക്ഷിയ്ക്കാനായിരുന്നു ഇതെന്നാണ്‌ ആക്ഷേപം.ഭക്ഷണത്തിനു പുറമെ രോഗികളെ ശുശ്രൂക്ഷിയ്ക്കാനെത്തിയ യൂത്ത്‌ ബ്രിഗേഡുകളേയും ഇപ്പോള്‍ കാണാനില്ല. മറ്റു പഞ്ചായത്തുകളില്‍ നിരവധി സൌജന്യ മെഡിയ്ക്കല്‍ ക്യാമ്പുകല്‍ നടന്നപ്പോള്‍ ഇവിടെ അത്തരം പരിപാടികളും ചുരുങ്ങി. ആശുപത്രിയുടെ മുകള്‍ നിലയില്‍ നടന്ന ഒരു ക്യാമ്പ്‌ അവശരായ രോഗികള്‍ക്കു പ്രയോജനപ്പെട്ടതുമില്ല

2007.aug.10

മിനി ലോറിമുട്ടി അഞ്ചുവയസുകാരന്‍ മരിച്ചു

പെരുമ്പാവൂറ്‍: മിനിലോറി മുട്ടി അഞ്ചുവയസുകാരന്‍ മരിച്ചു. പോഞ്ഞാശ്ശേരി മരോട്ടിച്ചോട്ടിലുള്ള ഒരു ക്രഷറിലെ തൊഴിലാളിയായ അസം സ്വദേശിയായ കര്‍മനിറയുടേയും സ്വര്‍ണ്ണയുടേയും മകന്‍ സുനില്‍ (5) ആണ്‌ മരിച്ചത്‌. കൂട്ടുകാര്‍ക്കൊപ്പം മിഠായി വാങ്ങാന്‍ പോകുമ്പോഴായിരുന്നു അപകടം. ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. രണ്ടുവയസുള്ള ഒരു സഹോദരനുണ്ട്‌

2007 aug.8

Saturday, October 13, 2007

കുളിയ്ക്കാനിറങ്ങിയ പശ്ചിമബംഗാള്‍ സ്വദേശിയെ കാണാതായി

പെരുമ്പാവൂറ്‍:സൌത്ത്‌ വല്ലം പഴയപാലത്തിനു സമീപം പാത്തിത്തോട്ടില്‍ കുളിയ്ക്കാനിറങ്ങിയ പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവിനെ കാണാതായി. ജോലിതേടി ശനിയാഴ്ച ഇവിടെയെത്തിയ സമസിനെയാണ്‌ കാണാതായത്‌.ഇന്നലെ രാവിലെയാണ്‌ അപകടം.പോലീസും ഫയര്‍ഫോഴ്സും രാത്രിയാകുംവരെ തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.

തോട്ടില്‍ കുളിയ്ക്കാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി

പെരുമ്പാവൂറ്‍:തോട്ടില്‍ കുളിയ്ക്കാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ ഒഴുക്കില്‍ പെട്ട്‌ കാണാതായി. വെസ്റ്റ്‌ ബംഗാള്‍ സ്വദേശിയായ ബബ്ളു റാമി(24)നെയാണ്‌ കാണാതായത്‌.മുടിക്കല്‍ സ്വരാജ്‌ സോമില്ലിലെ തൊഴിലാളിയായിരുന്നു.ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നിനാണ്‌ സംഭവം.ഒരു സുഹൃത്തുമൊത്ത്‌ മുടിക്കല്‍ ചെറുവേലിക്കുന്നിലുള്ള തോട്ടില്‍ കുളിയ്ക്കാനിറങ്ങിയ യുവാവ്‌ ഒഴുക്കില്‍പ്പെടുകയായിരുന്നു.പെരുമ്പാവൂറ്‍ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന്‌ രാത്രിയാകുംവരെ തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.

പനി:ഒരാള്‍ കൂടി മരിച്ചു

പെരുമ്പാവൂറ്‍:പനി ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. ചെമ്പറക്കി വിരിപ്പില്‍ മുഹമ്മദ്‌ (53) ആണ്‌ മരിച്ചത്‌.എറണാകുളത്ത്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഭാര്യ:ജമീല മക്കള്‍: നവാസ്‌,നിഷ. മരുമക്കള്‍ അഷറഫ്‌,കുഞ്ഞുമോള്‍
news-20 june.2007

ബസും മിനിലോറിയും കൂട്ടിമുട്ടി ഇരുപതുപേര്‍ക്ക്‌ പരുക്ക്‌

പെരുമ്പാവൂറ്‍ എം.സി റോഡില്‍ സ്വകാര്യബസും മിനിലോറിയും കൂട്ടിമുട്ടി ഇരുപതുപേര്‍ക്ക്‌ പരുക്ക്‌. കാഞ്ഞിരക്കാട്‌ കപ്പേളപ്പടിയില്‍ ഇന്നലെ ഉച്ചയ്ക്കയിരുന്നു അപകടം.പെരുമ്പാവൂരില്‍ നിന്ന്‌ അങ്കമാലിക്ക്‌ പോവുകയായിരുന്ന ബസില്‍ ഉണ്ടായിരുന്നവര്‍ക്കാണ്‌ പരുക്കേറ്റത്‌.ഇവരെ വിവിധ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
news-20 june.2007

എല്‍സി ദേവസിക്കുട്ടി ഒക്കല്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌

പെരുമ്പാവൂറ്‍ :ഒക്കല്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റായി എല്‍സി ദേവസിക്കുട്ടിയെ തെരഞ്ഞെടുത്തു.
മുന്‍ധാരണപ്രകാരം യു.ഡി.എഫിണ്റ്റെ ആനി ജോര്‍ജ്‌ രാജിവച്ച ഒഴിവിലേയ്ക്കാണ്‌ ഇത്‌. ഒരു വര്‍ഷത്തെ കാലാവധിക്കുശേഷം അധികാരം ഒഴിയണമെന്നായിരുന്നു മുന്‍ധാരണ.എന്നാല്‍ ആനി ജോര്‍ജ്‌ രാജിയ്ക്ക്‌ തയ്‌യറാകാത്ത സാഹചര്യത്തില്‍ ഒന്നര വര്‍ഷത്തിനുശേഷം പാര്‍ട്ടി ഇവരോട്‌ രാജിവയ്ക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പതിനഞ്ചംഗ ഭരണസമിതിയില്‍ എല്‍സി ദേവസിക്കുട്ടിക്ക്‌ ആറിനെതിരെ ഒന്‍പത്‌ വോട്ടുകളാണ്‌ ലഭിച്ചത്‌.പൊതുമരാമത്ത്‌ അസി.എക്സിക്കുട്ടീവ്‌ എഞ്ചിനീയര്‍ ജി.രാജഗോപാല്‍ വരണാധികാരിയായിരുന്നു.
news-20 june.2007

വാഹനാപകടം;യുവാവ്‌ മരിച്ചു

പെരുമ്പാവൂറ്‍:മിനിലോറി മരത്തിലിടിച്ച്‌ യുവാവ്‌ മരിച്ചു. മുടക്കുഴ കണ്ണഞ്ചേരിമുകള്‍ കളപ്പുരക്കുടിയില്‍ ചന്ദ്രണ്റ്റെ മകന്‍ സനല്‍(20) ആണ്‌ മരിച്ചത്‌.തിരുവനന്തപുരത്തിനടുത്ത്‌ കല്ലമ്പലത്ത്‌ ഇന്നലെയായിരുന്നു അപകടം.യുവാവ്‌ സഞ്ചരിച്ചിരുന്ന ഐഷര്‍ മരത്തിലിടിക്കുകയായിരുന്നു.അങ്കമാലി മേയ്ക്കാട്‌ ഗുഡ്ലക്ക്‌ മിനറല്‍ വാട്ടര്‍ കമ്പനിയിലെ സെയിത്സ്മാനായിരുന്നു.സംസ്കാരം ഇന്ന്‌ രാവിലെ വീട്ടുവളപ്പില്‍ നടക്കും. അമ്മ:അമ്മിണി. സഹോദരി:സിജി

തീകൊളുത്തി മരിച്ച നിലയില്‍

പെരുമ്പാവൂറ്‍:വീടിനു പുറത്തെ കുളിമുറിയില്‍ വീട്ടമ്മയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മാറമ്പിള്ളി പള്ളിപ്പുറം മുല്ലശ്ശേരി വീട്ടില്‍ പരേതനായ രവിയുടെ ഭാര്യ സുമതി(52) ആണ്‌ മരിച്ചത്‌.ആശുപത്രിയില്‍ പ്രസവിച്ചുകിടന്ന മകളുടെ അടുത്തുനിന്ന്‌ പനി ബാധിച്ചതിനെ തുടര്‍ന്ന്‌ ശനിയാഴ്ച വൈകിട്ട്‌ ഇവര്‍ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു.ഇന്നലെ രാവിലെയാണ്‌ ഇവരെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന്‌ പോലീസ്‌ പറയുന്നു. മക്കള്‍: സ്മിത,സംഗീത,സ്വപ്ന
news-17 June 2007

വിജയികളെ അനുമോദിച്ചു

പെരുമ്പാവൂറ്‍:സൌത്ത്‌ എഴിപ്രം ഗവ.ഹയര്‍ സെക്കണ്റ്ററി സ്കൂളില്‍ എസ്‌.എസ്‌.എല്‍.സി പരീക്ഷയ്ക്ക്‌ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. യോഗം എം.എം മോനായി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്‌ അംഗം രാജു കുംബ്ളാന്‍ അദ്ധ്യക്ഷത വഹിച്ചു.
ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ അഡ്വ.പുഷ്പാദാസ്‌ സാന്ത്വനം സഹായനിധി ഫണ്ട്‌ പി.എം മുഹമ്മദ്‌ മാസ്റ്റര്‍ക്ക്‌ കൈമാറി.പഞ്ചായത്ത്‌ മെമ്പര്‍ എ.കെ മുറളീധരന്‍,എം.കെ കൃഷ്ണന്‍കുട്ടി മാസ്റ്റര്‍,സി.കെ ജോര്‍ജ്‌,ടി.വി പരീത്‌,കെ.ബി സജീവ്‌,പി.പി ബേബി,,കെ.എ തെരേസ,കെ.ആര്‍. പവിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

news-17 June 2007

കെ.വി. എസ്‌ ബാലസംഗമം

പെരുമ്പാവൂറ്‍:കേരള വിശ്വകര്‍മ്മ സഭ ഇരവിച്ചിറ ശാഖയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബാലസംറമം യൂണിയന്‍ സെക്രട്ടറി പി.വേലായുധന്‍ ഉദ്ഘാടനം ചെയ്തു.
ബാലസംഘം പ്രസിഡണ്റ്റ്‌ ആതിര സാജു അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ മെമ്പര്‍ അനില്‍ കുമാര്‍,യൂണിയന്‍ ട്രഷറര്‍ കെ.എ മോഹനന്‍,ശാഖാ രക്ഷാധികാരി കെ.ആര്‍ സജീവന്‍,പ്രസിഡണ്റ്റ്‌ കെ.എ ശശി,കെ.എസ്‌ ഗോപി നാഥന്‍ മാസ്റ്റര്‍,ബാലസംഘം സെക്രട്ടറി ശരത്‌ എന്‍.ആര്‍ എന്നിവര്‍ പ്രസംഗിച്ചു.

news-17 June 2007

വെറ്റിനറി സെണ്റ്റര്‍ തുറന്നു

പെരുമ്പാവൂറ്‍:പി.ഡി.ഡി.പി സെന്‍ട്രല്‍ സൊസൈറ്റിയുടെ റീജിയനല്‍ വെറ്റിനറി സെണ്റ്റര്‍ തോട്ടുവായില്‍ തുറന്നു. പി.ഡി.ഡി.പി സി.എസ്‌ ചെയര്‍മാന്‍ ഫാ.ഡോ.പോള്‍ വി.മാടന്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ സൊസൈറ്റി ബോര്‍ഡ്‌ അംഗം ബിജു ജേക്കബ്‌ അദ്ധ്യക്ഷത വഹിച്ചു.
സെന്‍ട്രല്‍ സൊസൈറ്റി സെക്രട്ടറി എ.സി ജോണ്‍സണ്‍,ട്രഷറര്‍ ഇ.എ ജയിംസ്‌,കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ അംഗം ബാബു ജോസഫ്‌,ഗ്രാമപഞ്ചായത്ത്‌ അംഗം ജാന്‍സി ജോര്‍ജ്‌,എം.സ്‌ പോള്‍,ബാബു വെളിയത്ത്‌,പി.ആര്‍ ആണ്റ്റണി,ഡോ.കുര്‍ാക്കോസ്‌ മാത്യൂസ്‌ എന്നിവര്‍ പ്രസംഗിച്ചു.
news-17 June 2007

ഐരാട്ടുചിറ സംരക്ഷിക്കണം

പെരുമ്പാവൂറ്‍:നഗരസഭ പതിമൂന്നാം വാര്‍ഡിലുള്ള ഐരാട്ടുചിറ സംരക്ഷിക്കണമെന്ന്‌ പുലയന്‍ മഹാസഭ കാരാട്ടുപള്ളിക്കര ശാഖ ആവശ്യപ്പെട്ടു.
പരിസരവാസികള്‍ കുളിക്കാനും മറ്റും ഉപയോഗിച്ചുവന്ന ഈ ചിറയില്‍ ചിലര്‍ പാഴ്‌വസ്തുക്കളും മറ്റ്‌ മാലിന്യങ്ങളും തള്ളുന്നതിപ്പോള്‍ പതിവാണ്‌. അതുമൂലം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനും സാദ്ധ്യതയുണ്ട്‌. ഈ സാഹചര്യത്തില്‍ ചിറ സംരക്ഷണത്തിനാവശ്യമായ അടിയന്തിരനടപടികള്‍ ഉണ്ടാവണമെന്നാണ്‌ കെ.പി.എം.സിണ്റ്റെ ആവശ്യം. അതുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തുവരുമെന്ന്‌ ശാഖാസെക്രട്ടറി ഇ.എ ചന്ദ്രന്‍ അറിയിച്ചു.

ഭാരവാഹികള്‍

‍പെരുമ്പാവൂറ്‍:പുല്ലുവഴി വൈസ്മെന്‍സ്‌ ക്ളബ്‌ ഭാരവാഹികളായി വില്‍സണ്‍ പോള്‍(പ്രസിഡണ്റ്റ്‌)ടി.പി എബ്രഹാം(വൈസ്‌ പ്രസിഡണ്റ്റ്‌)ഒ.വി ബേബി(സെക്രട്ടറി)സി.എസ്‌ ദേവസി(ട്രഷറര്‍)എം.വി ജോസ്‌(ബുള്ളറ്റിന്‍ എഡിറ്റര്‍)എന്നിവരെ തെരഞ്ഞെടുത്തു.

പെരുമ്പാവൂരില്‍ പനി ബാധിച്ച്‌ രണ്ടുമരണം

പെരുമ്പാവൂറ്‍:പനി ബാധിച്ച്‌ സ്കൂള്‍വിദ്യാര്‍ത്ഥിയുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. അയ്മുറി കാവുമ്പുറം കള്ളിക്കതം വറീത്‌ സേവ്യര്‍(ശൌരു-58),പള്ളിക്കവല മാവിന്‍ചുവട്‌ ചെറുവീട്ടില്‍ മന്‍സൂറിണ്റ്റെ മകന്‍ ഫര്‍സാന്‍(7) എന്നിവരാണ്‌ മരിച്ചത്‌.
ശക്തമായ പനി ബാധിച്ചതിനെ തുടര്‍ന്ന്‌ വറീത്‌ സേവ്യര്‍ എറണാകുളത്തേയും ഫര്‍സാന്‍ പെരുമ്പാവൂരിലേയും സ്വകാര്യആശുപത്രികളില്‍ ചികിത്സയിലായിരുന്നു. അമൃത വിദ്യാലയത്തില്‍ ഒന്നാംക്ളാസ്‌ വിദ്യാത്ഥിയായ ഫര്‍സാണ്റ്റെ പിതാവ്‌ സൌദിഅറേബ്യലാണ്‌.മാതാവ്‌ പോഞ്ഞാശ്ശേരി റൂറല്‍ സര്‍വീസ്‌ സൊസൈറ്റി സെക്രട്ടറി റസിയ.സഹോദരന്‍:ആസിഫ്‌.മുടിക്കല്‍ ജമാഅത്ത്‌ ഖബര്‍സ്ഥാനില്‍ ഇന്ന്‌ സംസ്കാരം നടക്കും. വറീത്‌ സേവ്യറിണ്റ്റെ ഭാര്യ മേരി പഴങ്ങനാട്‌ വടക്കേടത്ത്‌ വെട്ടന്‍ കുടുമ്പാംഗമാണ്‌.മക്കള്‍:സ്മിത(സൌദി അറേബ്യ)സിന്ധു,സിജോ(ലണ്ടന്‍).സംസ്കാരം അയ്മുറി തിരുഹൃദയ ദേവാലയത്തില്‍ പിന്നീട്‌.
2007.June.5 

നോര്‍ത്ത്പോഞ്ഞാശ്ശേരി എല്‍. പി സ്കൂളില്‍ പോലീസ്കാവലില്‍ പ്രവേശനോത്സവം

പെരുമ്പാവൂറ്‍:ഹര്‍ഷാരവങ്ങളോടെ ഇന്നലെ സ്കൂളുകളില്‍ നവാഗതവിദ്യാര്‍ത്ഥികളെ വരവേറ്റപ്പോള്‍ പോലീസ്കാവലിലായിരുന്നിട്ടുപോലും നോര്‍ത്ത്പോഞ്ഞാശ്ശേരി എല്‍.പി സ്കൂളില്‍ നടന്ന പ്രവേശനോത്സവം അലങ്കോലപ്പെട്ടു.
അധ്യാപകനിയമനവുമായി ബന്ധപ്പെട്ടുള്ള മാനേജ്മെണ്റ്റിനുള്ളിലെ വടംവലിയാണ്‌ സംഘര്‍ഷത്തിന്‌ കാരണം.മാനേജ്മെണ്റ്റും അടുത്തിടെ രൂപീകരിച്ച സമാന്തരമാനേജ്മെണ്റ്റും പ്രത്യേകംപ്രത്യേകം അധ്യാപകനിയമനം നടത്തിയതാണ്‌ ഇവിടെ വടംവലിക്ക്‌ മൂര്‍ഛകൂട്ടിയത്‌.ഇരുവിഭാഗവും നിയമിച്ച അധ്യാപകര്‍ ശനിയാഴ്ച ചാര്‍ജ്ജെടുക്കാന്‍ എത്തിയിരുന്നു.അപ്പോഴുണ്ടായ സംഘര്‍ഷം പോലീസ്‌ എത്തിയാണ്‌ പരിഹരിച്ചത്‌. ഇതിണ്റ്റെ തുടര്‍ച്ചയായിരുന്നു ഇന്നലെ ഉണ്ടായതും. 127 കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയം 1968-ല്‍ തുടങ്ങിയതാണ്‌.മാനേജ്മെണ്റ്റിനുള്ളിലെ സംഘര്‍ഷം മൂലം രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കയിലാണ്‌.

അറുപത്തിയെട്ടുലോഡ്‌ മണല്‍ പോലീസ്‌ പിടികൂടി

പെരുമ്പാവൂറ്‍:സ്വകാര്യവ്യക്തി അനധികൃതമായി വീട്ടുവളപ്പില്‍ ശേഖരിച്ച അറുപത്തിയെട്ടുലോഡ്‌ മണല്‍ പോലീസ്‌ പിടിച്ചെടുത്തു.
ചെറുവേലിക്കുന്ന്‌ മങ്ങാടന്‍വീട്ടില്‍ ബഷീറിണ്റ്റെ വീട്ടുവളപ്പില്‍ നിന്നാണ്‌ മണല്‍ പിടിച്ചത്‌.സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പി ജോസിണ്റ്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ രാത്രിയാണ്‌ റെയ്ഡ്‌ നടത്തിയത്‌. റെയ്ഡുവിവരം ജില്ലാകളക്ടറെ അറിയിച്ചിട്ടുണ്ട്‌.മണലിപ്പോള്‍ പിടികൂടിയ സ്ഥലത്തു തന്നെ പോലീസ്‌ കാവലിലാണ്‌.തിങ്കളാഴ്ച തഹസില്‍ദാര്‍ക്ക്‌ കൈമാറും.
(2007 june.1)

സെല്‍ സാഹിത്യം


രണ്ടു കഥാസമാഹാരങ്ങളിലൂടെ ശ്രദ്ധേയനായ ഹരികുമാര്‍ എന്ന കോളജ്‌ അദ്ധ്യാപകന്‍ അദ്ധ്യാത്മ രാമായണവും ദ്രാവിഡവേദമെന്ന്‌ അറിയപ്പെടുന്ന തിരുക്കുറളും മൊബൈല്‍ എഡിഷനായി പുറത്തിറക്കിയാണ്‌ ലോകത്തിണ്റ്റെ ശ്രദ്ധ കവര്‍ന്നത്‌.പിന്നെ തണ്റ്റെ കന്നി നോവലായ നീലക്കണ്ണുകള്‍ സെല്‍ എഡിഷനായി പുറത്തുവന്നു. എ ബോയ്‌ ഇന്‍ ഹിസ്‌ ഓണ്‍ ടൈം എന്ന പോക്കറ്റ്‌ ഫിലിം തയ്യാറാക്കി ആ രംഗത്തെ തുടക്കകാരനുമായി. ഏറ്റവും ഒടുവില്‍ സൂം ഇന്‍ഡ്യാ എന്ന പേരില്‍ ഇന്ത്യയിലെ ആദ്യ മൊബൈല്‍മാസികയുടെ പ്രോദ്ഘാടകനാകാനും ഈ മലയാളം മാഷ്‌ തന്നെ വേണ്ടിവന്നു. മൊബൈല്‍ ഫോണിനെ ഒരു സാംസ്കാരിക ഉപകരണമായി തിരിച്ചറിഞ്ഞ്‌, വിവരസാങ്കേതികതയില്‍ ക്രിയാത്മകമായ ചില അടയാളങ്ങള്‍ ചേര്‍ക്കുന്ന ഒരു മലയാളം അദ്ധ്യാപകനെ പറ്റി.....

സാഹിത്യരംഗത്ത്‌ ശ്രദ്ധേയനായ ഒരു മലയാളം അദ്ധ്യാപകന്‌ മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും കമ്പമുണ്ടാകുന്നതില്‍ അത്ഭുതമൊന്നുമില്ല. പക്ഷെ, മൊബൈല്‍ ഫോണിനെ ഒരു സാംസ്കാരിക ഉപകരണമായി തിരിച്ചറിഞ്ഞ്‌, വിവരസാങ്കേതികതയില്‍ ക്രിയാത്മകമായ ചില അടയാളങ്ങള്‍ ചേര്‍ക്കുമ്പോള്‍ ലോകത്തിന്‌ ഈ മലയാളം മാഷെ ശ്രദ്ധിയ്ക്കാതിരിയ്ക്കാനാവില്ല. ൨൦൦൬ ജൂലായ്‌ ൧൬-ന്‌ രാമായണമാസത്തില്‍ മൊബൈല്‍ ഫോണില്‍ അദ്ധ്യാത്മ രാമായണവുമായി പി.ആര്‍ ഹരികുമാര്‍ എന്ന കോളജ്‌ അദ്ധ്യാപകന്‍ രംഗത്ത്‌ വന്നപ്പോള്‍ മാധ്യമങ്ങള്‍ക്കും വായനക്കാര്‍ക്കും അതൊരു കൌതുകവര്‍ത്തമാനം മാത്രമായിരുന്നു. ദ്രാവിഡവേദമെന്ന്‌ അറിയപ്പെടുന്ന തിരുക്കുറള്‍ സെല്‍ഫോണ്‍ സ്ക്രീനില്‍ തെളിഞ്ഞതോടെ മലയാളത്തിന്‌ പുറത്തും ഹരികുമാര്‍ ശ്രദ്ധേയനായി. അലിയുന്ന ആള്‍ രൂപങ്ങള്‍, നിറം വീഴാത്ത വരകള്‍, എന്നി കഥാസമാഹാരങ്ങളിലൂടെ ശ്രദ്ധേയനായ ഹരികുമാര്‍ തണ്റ്റെ കന്നി നോവലായ നീലക്കണ്ണുകള്‍ മൊബൈല്‍ എഡിഷനായി പുറത്തിറക്കിയപ്പോള്‍ മലയാള സാഹിത്യലോകത്തിനും അത്‌ കൌതുകകരമായ ആദ്യാനുഭവമായി. തൊട്ടുപിന്നാലെ എ ബോയ്‌ ഇന്‍ ഹിസ്‌ ഓണ്‍ ടൈം എന്ന പോക്കറ്റ്‌ ഫിലിം തയ്യാറാക്കി, ആ രംഗത്തെ തുടക്കകാരനുമായി. ഏറ്റവും ഒടുവില്‍ സൂം ഇന്‍ഡ്യാ എന്ന പേരില്‍ ഇന്ത്യയിലെ ആദ്യ മൊബൈല്‍മാസികയുടെ പ്രോദ്ഘാടകനാകാനും ഈ മലയാളം മാഷ്‌ തന്നെ വേണ്ടിവന്നു

റീഡ്‌ മാനിയാക്‌ എന്ന ജാലകം

കാലടി ശ്രീശങ്കര കോളജിലെ സെലക്ഷന്‍ ഗ്രേഡ്‌ ലക്ചററായ ഹരികുമാറിന്‌ ഏഴുവര്‍ഷം മുമ്പാണ്‌ കമ്പ്യൂട്ടറില്‍ കമ്പം തുടങ്ങുന്നത്‌. സ്വന്തം രചനകള്‍ കമ്പോസുചെയ്യുന്നതില്‍ തുടങ്ങിയ കൌതുകം ഇണ്റ്റര്‍നെറ്റില്‍ അലഞ്ഞുതിരിയുന്നതിലേയ്ക്കും സോഫ്റ്റ്‌ വെയറുകളില്‍ അഭിരമിയ്ക്കുന്നതിലേയ്ക്കും കടന്നുകയറി. അങ്ങനെയൊരു അന്വേഷണത്തിനിടയിലാണ്‌ റീഡ്മാനിയാക്‌ എന്ന സൌജന്യ സോഫ്റ്റ്‌ വെയറുമായി പരിചയപ്പെടാനിട കിട്ടിയത്‌. ആ ജാലകവാതിലിലൂടെയാണ്‌ ഈ എഴുത്തുകാരന്‍ പുതിയ ആകാശങ്ങള്‍ തേടി പറന്നു തുടങ്ങിയത്‌. റീഡ്മാനിയാകില്‍ പുതിയ ഭാഷകള്‍ കൂട്ടിചേര്‍ക്കാനാകും എന്ന സാദ്ധ്യതയിലായിരുന്നു ഹരികുമാറിണ്റ്റെ ഊന്നല്‍. മലയാളം ഫോണ്ട്‌ റീഡ്മാനിയാകില്‍ ചേര്‍ത്ത്‌ തയ്യാറാക്കുന്ന ടെക്സ്റ്റ്‌ ഫയലിനെ ജാര്‍ഫയലാക്കി മാറ്റി ഇന്‍ഫ്രാ റെഡിലൂടെയോ, ബ്ളൂത്ത്‌ ടൂത്തിലൂടെയോ സെല്‍ സ്ക്രീനിലേയ്ക്ക്‌ കൂടുമാറ്റാമെന്ന്‌ ഇദ്ദേഹം കണ്ടെത്തി. പ്രമുഖ മൊബൈല്‍ കമ്പനികള്‍ മലയാളം എസ്‌. എം. എസ്‌ അവതരിപ്പിയ്ക്കുന്നതിനും മുമ്പായിരുന്നു ഹരികുമാറിണ്റ്റെ ഈ കണ്ടുപിടുത്തം. മൊബൈല്‍ സ്ക്രീനില്‍ ഇംഗ്ളീഷും മംഗ്ളീഷും മാറിമാറി ഉപയോഗിയ്ക്കുന്നവര്‍ക്ക്‌ മാതൃഭാഷയുടെ മാധുര്യം പ്രിയപ്പെട്ടതാകുമെന്ന്‌ ഹരികുമാറിന്‌ ഉറപ്പുണ്ടായിരുന്നു.

അങ്ങനെയൊരു കര്‍ക്കിടകത്തില്‍....
മൊബൈല്‍ സ്ക്രീനില്‍ മലയാള സാഹിത്യം.ആദ്യമായിട്ടാകുമ്പോള്‍ അതാരുടേതാകണം? കഥാകാരനായ ഹരികുമാര്‍ മലയാളത്തിണ്റ്റെ പ്രിയകഥകളേതെങ്കിലും സെല്‍വായനക്കാര്‍ക്ക്‌ സമര്‍പ്പിയ്ക്കാം എന്ന്‌ ആദ്യം കരുതിയെങ്കില്‍ അത്ഭുതമില്ല. എന്നാല്‍ ഭാഷാദ്ധ്യാപകനായ ഹരികുമാറിന്‌ വരാന്‍പോകുന്ന കര്‍ക്കിടകത്തിണ്റ്റെയും ഭാഷാ പിതാവായ എഴുത്തച്ഛണ്റ്റേയും ഔചിത്യത്തിലേയ്ക്ക്‌ ചെന്നെത്താതിരിയ്ക്കാന്‍ കഴിയില്ലായിരുന്നു. അങ്ങനെയാണ്‌ അദ്ധ്യാത്മ രാമായണത്തിണ്റ്റെ പ്രഥമ മൊബൈല്‍ എഡിഷന്‍ സംഭവിച്ചത്‌. അച്ചടിയില്‍ അഞ്ഞൂറോളം പേജുവരുന്ന ഉത്തരരാമായണം ഒഴികെയുള്ള ആറു കാണ്ഡങ്ങള്‍ ൩൩൫ കെ.ബി മാത്രം വലിപ്പമുള്ള ജാര്‍ ഫയലുകളാക്കി ചുരുക്കിയാണ്‌ സെല്‍ഫോണില്‍ കിട്ടുന്നത്‌. ംംം.ുൃവമൃശസൌാമൃ.രീാ എന്ന വെബ്സൈറ്റിലൂടെ ആര്‍ക്കും ഇത്‌ സൌജന്യമായി ഡൌണ്‍ ലോഡ്‌ ചെയ്യാം. ജാവാ സന്നദ്ധമായ ഏതു മൊബൈലിലും രാമായണത്തിണ്റ്റെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്തു വായിയ്ക്കാനാവും. ഭൂതകാല പൈതൃകത്തേയും നവസാങ്കേതിക വിദ്യയേയും സമന്വയിപ്പിയ്ക്കുന്നതില്‍ വിജയിച്ച ഹരികുമാര്‍ പിന്നീട്‌ സ്പര്‍ശിച്ചത്‌ തമിഴ്‌ ഇതിഹാസകൃതിയായ തിരുക്കുറളിനെയാണ്‌. തമിഴില്‍ അക്ഷരപരിചയം മാത്രമുള്ള ഈ മലയാളം അദ്ധ്യാപകന്‍ അതിനായി തിരുക്കുറളിണ്റ്റെ പാഠം തമിഴ്‌ അറിയാവുന്ന മറ്റൊരാളെക്കൊണ്ട്‌ ടൈപ്പ്‌ ചെയ്ത്‌ വാങ്ങി. പിന്നെ റീഡ്മാനിയാകില്‍ തമിഴ്‌ ഫോണ്ട്‌ കൂട്ടിചേര്‍ത്ത്‌ ൧൩൩൦ കുറളുകളുള്ള ദ്രാവിഡപ്പെരുമയെ ൧൧൦ കെ.ബി വലിപ്പമുള്ള ജാര്‍ഫയലിലേയ്ക്ക്‌ ആവേശിപ്പിച്ചു.

ഇന്ത്യയിലെ ആദ്യ മൊബൈല്‍ നോവല്
‍ലോകത്തിലെ ആദ്യ മൊബൈല്‍ നോവല്‍ വരുന്നത്‌ ജപ്പാനിലാണ്‌.യോഷിയുടെ ഡീപ്‌ ലൌ എന്ന ഈ നോവലിനെ തുടര്‍ന്ന്‌ കൊറിയായിലും സ്വിറ്റ്സര്‍ലണ്റ്റിലുമെല്ലാം നിരവധി സെല്‍ഫോണ്‍ നോവലുകല്‍ പ്രചരിച്ചു. ഇന്ത്യയില്‍ ൨൦൦൪-ല്‍ ൧൬ എസ്‌.എം.എസ്‌ സന്ദേശങ്ങളായി ഒരു സെല്‍ഫോണ്‍ നോവല്‍ ഇംഗ്ളീഷില്‍ പുറത്തുവന്നെങ്കിലും അത്‌ സംമ്പൂര്‍ണമെന്ന്‌ അവകാശപ്പെടാവുന്നതായിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ ആറ്‌ അദ്ധ്യായങ്ങളുള്ള നീലക്കണ്ണുകള്‍ എന്ന നോവല്‍ ഹരികുമാര്‍ മലയാളത്തിന്‌ സമര്‍പ്പിയ്ക്കുന്നത്‌. ൩൪൦ കെ.ബി വലിപ്പമുള്ള ഇത്‌ ആദ്യം ആവശ്യപ്പെട്ട അഞ്ഞൂറ്‌ പേര്‍ക്ക്‌ സൌജന്യമായി അയച്ചുകൊടുക്കുക കൂടി ചെയ്തതോടെ ഭാരതത്തിലെ ആദ്യ മൊബൈല്‍ നോവലിസ്റ്റ്‌ എന്ന നിലയില്‍ ഈ അദ്ധ്യാപകന്‍ അംഗീകരിയ്ക്കപ്പെട്ടു. എഴുത്തുകാരണ്റ്റെ വെബ്‌ സൈറ്റില്‍ നിന്ന്‌ നോവല്‍ ഡൌണ്‍ ലോഡ്‌ ചെയ്യാന്‍ ഏതൊരാള്‍ക്കുമാകും.

മൊബൈലില്‍ ചലച്ചിത്രവും
ഇന്ന്‌ ൫.൨ മെഗാ പിക്സല്‍ ക്യാമറയുള്ള മൊബൈല്‍ ഫോണുകള്‍ വിപണിയില്‍ സുലഭമാണ്‌. ഒരു വര്‍ഷം മുമ്പ്‌ ഇതായിരുന്നില്ല സ്ഥിതി.തണ്റ്റെ കൈവശമുണ്ടായിരുന്ന ൧.൩ എം.പി ക്യാമറയുള്ള ൩൨൩൦ നോകിയ മൊബൈല്‍ ഫോണില്‍ ഒരു സിനിമയെടുത്തതിണ്റ്റെ ആയാസം ഹരികുമാറിന്‌ മറക്കാനെളുപ്പമല്ല. ചിത്രീകരണവും എഡിറ്റിങ്ങും ശബ്ദസന്നിവേശവും എല്ലാം ഇതേ സെറ്റില്‍. കഥയും സംവിധാനവും ക്യാമറയും എഡിറ്റിങ്ങും നിറവേറ്റിയതാകാട്ടെ ഹരികുമാര്‍ എന്ന ഒരേയൊരാളും. എ ബോയ്‌ ഇന്‍ ഹിസ്‌ ഓണ്‍ ടൈം എന്ന ൧൦ മിനറ്റ്‌ ദൈര്‍ഘ്യമുള്ള പോക്കറ്റ്‌ ഫിലിമില്‍ ഒരാണ്‍കുട്ടിയുടെ ഏകാന്ത ജീവിതത്തിണ്റ്റെ കഥ പറയുന്നു. ആഖ്യാനത്തിന്‌ ഉപയോഗിച്ച ചലച്ചിത്ര ഭാഷയുടെ സാരള്യം മൂലം സംഭാഷണങ്ങളൊന്നുമില്ലെങ്കിലും ഈ സിനിമ പ്രേഷകനുമായി സംവദിയ്ക്കുന്നു. പശ്ചാത്തലത്തില്‍ ഉപയോഗിച്ച ഹിന്ദുസ്ഥാനി സംഗീതവും കാഴ്ചക്കാരണ്റ്റെ ഹൃദയത്തെ തൊടുന്നതുതന്നെ. പിക്സല്‍ ക്ളാരിറ്റി കുറവുള്ള ക്യാമറയിലെടുത്തതിനാല്‍ വലിയ സ്ക്രീനില്‍ സിനിമ പ്രൊജക്റ്റു ചെയ്യുന്നതില്‍ ആദ്യം പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ മേളകളിലും മറ്റും പ്രദര്‍ശിപ്പിക്കുന്നത്‌ വലിയ വെല്ലുവിളിയായി. ഔപചാരികമായി കമ്പ്യൂട്ടര്‍ പഠനം നടത്താത്ത ഹരികുമാര്‍ പിന്നെ അതിനുള്ള പരിഹാരം തേടുകയായി. ഒടുവില്‍ ഫോര്‍മാറ്റില്‍ ആവശ്യമായ ഭേദഗതി വരുത്തിയതോടെ ഇന്ത്യയിലെ ആദ്യ മൈക്രോസിനിമ ഏതു സ്ക്രീനിലും പ്രദര്‍ശിപ്പിയ്ക്കാന്‍ പാകമാവുകയും ചെയ്തു.ലോക പോക്കറ്റ ഫിലിം ഫെസ്റ്റുകളില്‍ ഈ ചെറുസിനിമ പ്രദര്‍ശിപ്പിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഹരികുമാര്‍.

സ്വാതന്ത്യ്രദിന പതിപ്പായി ആദ്യ മൊബൈല്‍ മാസിക

സ്വാതന്ത്യ്രത്തിണ്റ്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഇന്ത്യയിലെ ആദ്യ മൊബൈല്‍ മാഗസിന്‍ സൂം ഇന്ത്യ പുറത്തിറങ്ങി. സ്വാതന്ത്യ്രസമര സേനാനികള്‍ക്ക്‌ ഒരു സ്മരണാഞ്ജലിയായി പുറത്തുവന്ന മാഗസിനില്‍ മഹാത്മാഗാന്ധി, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ്‌ ജൂനിയര്‍, നെല്‍സണ്‍ മണ്ഡേല, കെന്‍ സരോ വിവ, ഓംങ്ങ്‌ സാന്‍ സൂ കി തുടങ്ങിയ സ്വാതന്ത്യ്രപ്പോരാളികള്‍ക്കായി പേജുകള്‍ മാറ്റി വച്ചിട്ടുണ്ട്‌. ഇതിനു പുറമെ ഇന്ത്യന്‍ സ്വാതന്ത്യ്ര സമര സന്ദര്‍ഭങ്ങള്‍ ചിത്രങ്ങള്‍ സഹിതം കാണാം. സമകാലിക വാര്‍ത്തകല്‍, പുസ്തകദൃശ്യം, മൊബൈല്‍ ടെക്നോളജി തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളും മാഗസിനിലുണ്ട്‌. വര്‍ഷത്തില്‍ രണ്ടുവട്ടം പ്രസിദ്ധീകരിയ്കുന്ന സൂം ഇന്ത്യ ഇംഗ്ളീഷിലാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. എഡിറ്ററായ ഹരികുമാറിണ്റ്റെ സൈറ്റില്‍ നിന്നും ൪൫൦ കെ.ബി വലിപ്പമുള്ള മാഗസിനും സൌജന്യമായി ഡൌണ്‍ലോഡ്‌ ചെയ്യാം. പുസ്തകം പോലെ അത്‌ ഒരു മൊബൈലില്‍ നിന്ന്‌ മറ്റൊന്നിലേയ്ക്ക്‌ കൈമാറാനുമാകും. മനുഷ്യണ്റ്റെ സര്‍ഗാത്മകതയെ ഏറെ പ്രചോദിപ്പിച്ച മാനവമൂല്യമായ സ്വാതന്ത്യ്രത്തിണ്റ്റെ സന്ദേശം യുവാക്കളിലേയ്ക്ക്‌ എത്തിയ്ക്കലാണ്‌ സൂം ഇന്ത്യയിലൂടെ താന്‍ ലക്ഷ്യമിട്ടതെന്ന്‌ പി.ആര്‍ ഹരികുമാര്‍ പറയുന്നു.ആഗോളീകരണത്തിണ്റ്റെ സാഹചര്യത്തിലാണ്‌ ഇംഗ്ളീഷ്‌ തെരഞ്ഞെടുത്തത്‌. ഇതിനോടകം ൬൫൦ സ്ക്രീന്‍ പേജുകളുള്ള മാഗസിന്‍ നൂറുകണക്കിനാളുകള്‍ വായിച്ചതായും ഹരികുമാര്‍ പറയുന്നു. ജനജീവിതത്തില്‍ അനിവാര്യമായി മാറിയ മൊബൈല്‍ ഫോണ്‍ പോലുള്ള സാങ്കതിക ഉപകരണങ്ങളെ എങ്ങനെ സാംസ്കാരിക വിനിമയോപാധികളായി മാറ്റാം എന്ന അന്വേഷണത്തിണ്റ്റെ ഭാഗമായാണ്‌ തണ്റ്റെ ശ്രമങ്ങളെന്ന്‌ ഈ അദ്ധ്യാപകന്‍ വിശദീകരിയ്ക്കുന്നു. തുഞ്ചന്‍ സ്മാരക പുരസ്കാരജേതാവായ ഹരികുമാര്‍ ബ്ളോഗ്‌ എഴുത്തുകാര്‍ക്കിടയിലും മുന്‍പന്തിയിലാണ്‌. മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാര്‍ സാങ്കേതികമാറ്റങ്ങള്‍ക്കു നേരെ പുറം തിരിഞ്ഞ്‌ നില്‍ക്കുമ്പോള്‍ സ്വന്തമായി വെബ്‌ സൈറ്റും നിരവധി ബ്ളോഗുകളുമുള്ള ഹരികുമാര്‍ വേറിട്ടുനില്‍ക്കുന്നു. ഒരുപക്ഷെ , മാതൃക തന്നെയായി മാറുന്നു. പെരുമ്പാവൂരിലെ വീട്ടില്‍ ഭാര്യയ്ക്കും ഏക മകനുമൊപ്പം കഴിയുന്ന ഇദ്ദേഹം തുറന്നുവച്ച ലാപ്ടോപ്പിന്‌ മുന്നില്‍ പുതിയ കണ്ടെത്തലുകള്‍ക്കായി കണ്ണും മനവും തുറന്നുവച്ചുള്ള തപസ്സിലാണെന്ന്‌ പറഞ്ഞാല്‍, അതില്‍ തെല്ലുമില്ല അതിശയോക്തി.

സണ്ടേമംഗളത്തിലും പുഴ.കോമിലും പ്രസിദ്ധപ്പെടുത്തിയ രചന.

ശിലാസ്ഥാപനം

പെരുമ്പാവൂര്‍-ഓര്‍ത്തഡോക്സ്‌ സെണ്റ്ററിനോടനുബന്ധിച്ച്‌ നിര്‍മ്മിക്കുന്ന പാരീഷ്‌ ഹാളിണ്റ്റെ ശിലാസ്ഥാപനം മലങ്കര ഓര്‍ത്തഡോക്സ്‌ സഭാ നിയുക്ത കാതോലിക്ക പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ നിര്‍വഹിച്ചു.വികാരി ഫാ.കെ.കെ മാര്‍ക്കോസ്‌,ട്രസ്റ്റി പി.വി പോള്‍,സെക്രട്ടറി പി.വി ഏല്യാസ്‌ എന്നിവര്‍ പ്രസംഗിച്ചു.

പ്രകാശനം

പെരുമ്പാവൂര്‍-ബാലസാഹിത്യകാരന്‍ സത്യന്‍ താന്നിപ്പുഴയുടെ ഗ്രാമത്തിലിറങ്ങിയ സിംഹം എന്ന കൃതി മലയാറ്റൂറ്‍ സുരേന്ദ്രന്‍ പ്രകാശനം ചെയ്തു.ബിജുവട്ടപ്പാറ ഏറ്റുവാങ്ങി.ഡോ.എം.കെ ഗോപാലന്‍,കരിങ്ങന്നൂറ്‍ ഗംഗാധരന്‍,ഇ.വി നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉത്സവക്കമ്മിറ്റി

പെരുമ്പാവൂര്‍-കീഴില്ലം പാലക്കാട്ട്‌ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവക്കമ്മിറ്റി രൂപീകരിച്ചു.മാര്‍ച്ചുമാസത്തില്‍ പുനപ്രതിഷ്ഠ,അഷ്ടബന്ധകലശം,ഉത്സവം എന്നിവ നടക്കുമെന്ന്‌ ജനറല്‍ കണ്‍വീനര്‍ എന്‍.ആര്‍ നായര്‍ അറിയിച്ചു.

കരിങ്കല്‍ വാഹനങ്ങള്‍ക്കു നേരെ അക്രമണം കരിങ്കല്ലിനു വില കൂടി, നിര്‍മ്മാണ മേഖലയില്‍ പ്രതിസന്ധി

പെരുമ്പാവൂര്‍: ക്വാറി ഉടമകള്‍ കരിങ്കല്ലിന്‌ വില വര്‍ദ്ധിപ്പിച്ചതോടെ നിര്‍മ്മാണമേഖല പ്രതിസന്ധിയിലേക്ക്‌.ഇതിനിടെ പാറമട ഉടമകളും കൃഷര്‍ ഉടമകളും തമ്മില്‍ വിലവര്‍ദ്ധന സംബന്ധിച്ച്‌ ഉണ്ടായ തര്‍ക്കം കയ്യാങ്കളിയിലെത്തി.
വേങ്ങൂരില്‍ നിന്ന്‌ കുറഞ്ഞ വിലക്ക്‌ കരിങ്കല്‍ കൊണ്ടുവരാനുള്ള നീക്കം പാറമട ഉടമകള്‍ തടഞ്ഞുവെന്നാണ്‌ കൃഷര്‍ ഉടമകളുടെ പരാതി.വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി തകര്‍ത്തുവെന്നും വണ്ടിയിലുണ്ടായിരുന്നവരെ മര്‍ദ്ദിച്ചുവെന്നും കാട്ടി കൃഷര്‍ ഓണേഴ്സ്‌ അസോസിയേഷനാണ്‌ ഡിവൈ.എസ്‌.പി യ്ക്ക്‌ പരാതി നല്‍കിയത്‌. ക്വാറി-കൃഷര്‍ ഉടമകള്‍ തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു.ഇതേ തുടര്‍ന്നാണ്‌ കുറഞ്ഞ നിരക്കില്‍ കരിങ്കല്ലിറക്കാനുള്ള ശ്രമം നടന്നതും കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക്‌ മാറിയതും.
പെരുമ്പാവൂറ്‍ മേഖലില്‍ കരിങ്കല്ലിണ്റ്റെ പ്രധാന വരവ്‌ മുടക്കുഴ പഞ്ചായത്തിലെ പെട്ടമലയിലെ പാറമടകളില്‍ നിന്നാണ്‌.ഇവിടെ മാത്രം ഇരുന്നൂറോളം പാറമടകളുണ്ട്‌.ഇവിടെ നിന്നുള്ള കരിങ്കല്ലിനാണ്‌ വില വര്‍ദ്ധിപ്പിച്ചത്‌.നൂറടിക്ക്‌ ൩൧൦ രൂപയെന്നുള്ളത്‌ ൪൨൫രൂപയായി കൂട്ടുകയായിരുന്നു.ഇത്‌ മുപ്പതു ശതമാനത്തിലേറെയുള്ള വര്‍ദ്ധനയാണ്‌. ഗണ്യമായ വിലവര്‍ദ്ധന പ്രദേശത്തെ ൧൫൦-ഓളം ചെറുകിട കൃഷറുടമകളെയാണ്‌ വെട്ടിലാക്കിയത്‌.ഒരു ലോഡ്‌ മെറ്റലുണ്ടാക്കുവാന്‍ നാലു ലോഡ്‌ കല്ലു വേണം.ഈ കണക്കനുസരിച്ച്‌ ൧൨ രൂപയില്‍ നിന്ന്‌ ൧൭ രൂപയായി മെറ്റലിന്‌ വില ഉയര്‍ത്തണം.നിലവിലുള്ള നിരക്കിന്‍ പ്രകാരം എസ്റ്റിമേറ്റെടുത്ത്‌ ജോലി തുടങ്ങിയ കരാറുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ വില വര്‍ദ്ധന വന്നാല്‍ വെട്ടിലാവും.
രണ്ടായിരത്തിയാറ്‌ ഡിസംബര്‍ ആറിലെ വാര്‍ത്ത

മലയാളത്തില്‍ സാഹിത്യം പ്രാന്തവല്‍കരിക്കപ്പെട്ടു-പി. സുരേന്ദ്രന്‍

കോലഞ്ചേരി:മലയാളത്തില്‍ സാഹിത്യം പ്രാന്തവല്‍കരിക്കപ്പെട്ടുവെന്ന്‌ പ്രശസ്ത നോവലിസ്റ്റ്‌ പി.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.മനുഷ്യജീവിതത്തിണ്റ്റെ നേര്‍ക്കണ്ണാടിയായ സാഹിത്യം ഇന്ന്‌ മലയാളത്തില്‍ അന്യം നിന്ന മട്ടാണ്‌.ഗൌരവമാര്‍ന്ന സാഹിത്യമാസികകള്‍ പുറത്തിറങ്ങിയ നാടാണിത്‌.എന്നാലിപ്പോള്‍ സമ്പൂര്‍ണ്ണസാഹിത്യമാസിക എന്നു പറയാവുന്ന ഒന്ന്‌ മലയാളത്തിലില്ല.എന്നാല്‍ പ്രസിദ്ധീകരണങ്ങള്‍ ഇവിടെ ഏറിയിട്ടുണ്ട്‌. പക്ഷെ പാചകക്കുറിപ്പ്‌ ഇറക്കുന്നവര്‍ക്കായി ഡിമാണ്റ്റ്‌.അതേ സമയം തൊട്ടടുത്ത സംസ്ഥാനമായ തമിഴകത്ത്‌ കവിതക്കു മാത്രമായി അരഡസനിലേറെ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങുന്നതായും സുരേന്ദ്രന്‍ പറഞ്ഞു. കോലഞ്ചേരി സെണ്റ്റ്‌ പീറ്റേഴ്സ്‌ കോളജ്‌ മലയാളം അസോസിയേഷണ്റ്റെ ആഭിമുഖ്യത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളായ സുരേഷ്‌ കീഴില്ലത്തിണ്റ്റെ മഴമുറ്റം,സുരേഷ്‌ പരിയാത്തിണ്റ്റെ കുട്ടിക്കാലം എന്നി ബാലനോവലുകള്‍ ഉള്‍ക്കൊള്ളുന്ന ടു ഇന്‍ വണ്‍ പുസ്തകത്തിണ്റ്റെ പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.സുരേന്ദ്രനില്‍ നിന്നും എഴുത്തുകാരുടെ കലാലയ സഹപാഠിയും ഇപ്പോള്‍ ഇവിടത്തെ അദ്ധ്യാപകനുമായ യുവകവി ജിനീഷ്‌ ലാല്‍ രാജ്‌ പുസ്തകം ഏറ്റുവാങ്ങി.ഇതേ കാമ്പസില്‍ നിന്ന്‌ പഠിച്ചിറങ്ങിയ കവി ജയകുമാര്‍ ചെങ്ങമനാട്‌ പുസ്തകത്തേയും എഴുത്തുകാരേയും പരിചയപ്പെടുത്തി.മലയാളഭാഷ വകുപ്പ്‌ തലവന്‍ പ്രൊഫ.പോള്‍ വര്‍ഗീസ്‌ അദ്ധ്യക്ഷത വഹിച്ചു. കോളജ്‌ പ്രിന്‍സിപ്പാള്‍ ജോയ്സി ജോര്‍ജ്ജ്‌,പ്രൊഫ.വര്‍ഗ്ഗീസ്സ്‌ എസ്‌.നെടുന്തള്ളില്‍,പ്രൊഫ.കെ.വി ജോണ്‍,സജീവ്‌,സുരേഷ്‌ കീഴില്ലം,സുരേഷ്‌ പരിയാത്ത്‌ എന്നിവര്‍ പ്രസംഗിച്ചു. രണ്ടായിരത്തിയേഴ്‌ ജനുവരി പത്തൊമ്പതിലെ വാര്‍ത്ത