Friday, April 16, 2010

കീഴില്ലത്ത്‌ സര്‍പ്പംതുള്ളല്‍ പതിനെട്ടിന്‌

പെരുമ്പാവൂറ്‍: അന്യംനിന്നു പോകുന്ന അനുഷ്ഠാന കലാരൂപമായ സര്‍പ്പംതുള്ളല്‍ പതിനെട്ടിന്‌ കീഴില്ലത്ത്‌ നടക്കും.

പുരാതന നാഗാരാധന സമ്പ്രദായമായ ഈ കലാരൂപം വര്‍ഷങ്ങള്‍ക്ക്‌ ശേഷം വഴിപാടായി സംഘടിപ്പിയ്ക്കുന്നത്‌ പാറപ്പിള്ളില്‍ കുടുംബയോഗമാണ്‌. നവജീവന്‍ കവലയ്ക്ക്‌ സമീപമുള്ള സര്‍പ്പക്കാവില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി പത്തുവരെയാണ്‌ സമയം.
വാക, മഞ്ഞള്‍, കരി, അരി, കുങ്കുമം എന്നിവയുടെ പൊടികള്‍ ഉപയോഗിച്ച്‌ തീര്‍ക്കുന്ന കൂറ്റന്‍ സര്‍പ്പക്കളമാണ്‌ ഈ അനുഷ്ഠാന കലയുടെ മുഖ്യ ആകര്‍ഷണം. പുള്ളവകുടം, പുള്ളുവ വീണ എന്നിവ ഉപയോഗിച്ചുള്ള സര്‍പ്പംപാട്ടും ഉണ്ട്‌. വ്രതശുദ്ധിയുള്ള സ്ത്രീകളില്‍ സര്‍പ്പം ആവേശിക്കുകയും തുടര്‍ന്ന്‌ അവര്‍ ഉറഞ്ഞുതുള്ളുമെന്നുമാണ്‌ സങ്കല്‍പം. തുള്ളിയെത്തുന്ന ഈ സ്ത്രീകള്‍ കമുകിന്‍ പൂക്കുല ഉപയോഗിച്ച്‌ കളം മായ്ക്കുന്നു.
പുള്ളുവന്‍ ശ്രീധരണ്റ്റെ നേതൃത്വത്തിലുള്ള കലാകാരന്‍മാരുടെ സംഘമാണ്‌ ഇതിന്‌ നേതൃത്വം നല്‍കുന്നത്‌. നാടിണ്റ്റേയും കുടുംബത്തിണ്റ്റേയും അഭിവൃദ്ധിയ്ക്കുവേണ്ടിയാണ്‌ സര്‍പ്പംതുള്ളല്‍. പങ്കെടുക്കാനെത്തുന്നവര്‍ക്ക്‌ ഉച്ചയ്ക്ക്‌ പ്രസാദ സദ്യ ഉണ്ടായിരിയ്ക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Saturday, April 3, 2010

പോലീസിനു കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക്‌ തിരിച്ചുകിട്ടി; കേട്ടവര്‍ ഞെട്ടി

മംഗളം 01.03.2010
കേട്ടതും കേള്‍ക്കാത്തതും
പെരുമ്പാവൂറ്‍: കഥകളുടെ സുല്‍ത്താല്‍ വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ പ്രശസ്തമായ ഒരു കഥയുണ്ട്‌. ആ മനുഷ്യന്‍. പോക്കറ്റടിച്ച കള്ളന്‍ തന്നെ പേഴ്സ്‌ മടക്കി കൊടുക്കുന്നതാണ്‌ കഥ. ഈ കഥ മലയാളി വിശ്വസിച്ചുവെന്ന്‌ മാത്രമല്ല, ഹൃദയത്തോടു ചേര്‍ക്കുക കൂടി ചെയ്തു.
എന്നാല്‍ കള്ളനു പകരം കഥാനായകന്‍ കേരള പോലീസാണെങ്കിലോ? മലയാളി ഞെട്ടും. അങ്ങനെയാണെങ്കില്‍ ഞെട്ടാന്‍ കോടനാടു പോലീസ്‌ വക ഒരു അവസരം.
വാണിയപ്പിള്ളി ക്ഷേത്രത്തില്‍ ഉത്സവ ഡ്യൂട്ടിയ്ക്കെത്തിയ പോലീസുകാര്‍ക്കാണ്‌ പണം കളഞ്ഞുകിട്ടിയത്‌. ചെറിയ തുകയൊന്നുമല്ല. രൂപ നാല്‍പ്പത്തിരണ്ടായിരമാണ്‌. രണ്ടു ദിവസത്തിനു ശേഷം തുക കൃത്യമായി അടയാള സഹിതം എത്തിയ ഉടമയ്ക്ക്‌ തിരികെ നല്‍കുകയും ചെയ്തു. തടിവ്യവസായിയായ ആലാട്ടുചിറ കോച്ചേരി വീട്ടില്‍ ഏല്യാസിനാണ്‌ പണം തിരികെ കിട്ടിയത്‌. പണം തിരികെ നല്‍കിയ വിവരം പോലീസ്‌ കൃത്യമായി പത്രക്കാര്‍ക്ക്‌ നല്‍കുകയും ചെയ്തു. സംഗതി അറിഞ്ഞ്‌ ആളുകള്‍ ഞെട്ടട്ടെ..
സംഗതിയൊക്കെ ജോറ്‌. പക്ഷെ, പണം കളഞ്ഞു കിട്ടിയ വിവരം പത്രക്കാരെ അറിയിയ്ക്കാത്തതെന്ത്‌ എന്നാണ്‌ ചില ദോഷൈകദൃക്കുകളുടെ ചോദ്യം. നന്നാവാത്തത്‌ പോലീസോ, മലയാളിയോ?

ആറു ലോഡ്‌ അനധികൃത മണലും വള്ളവും പിടികൂടി

മംഗളം 28.02.2010
പെരുമ്പാവൂറ്‍: കടവില്‍ അനധികൃതമായി വാരിക്കൂട്ടിയ ആറു ലോഡ്‌ മണലും മണല്‍ വാരാന്‍ ഉപയോഗിച്ച വള്ളവും പോലീസ്‌ പിടികൂടി.
മാറമ്പിള്ളി പഴയ ജങ്കാര്‍ കടവില്‍ നിന്ന്‌ ഡിവൈ.എസ്‌ പി എന്‍ ശിവദാസ്‌, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി ഡി വിജയകുമാര്‍, സബ്‌ ഇന്‍സ്പെക്ടര്‍ സണ്ണി, എ.എസ്‌.ഐ റെജി, ശശിധരന്‍, ഷുക്കൂറ്‍, സക്കീര്‍ എന്നിവര്‍ അടങ്ങുന്ന സംഘം മണല്‍ പിടിച്ചെടുത്തത്‌. ഒരാഴ്ച മുമ്പ്‌ ഒക്കല്‍ ബി ജെ പി കടവില്‍ നിന്ന്‌ പതിനഞ്ചു ലോഡ്‌ മണല്‍ പിടിച്ചെടുത്തിരുന്നു. ഇത്‌ പഞ്ചായത്ത്‌ അധികൃതര്‍ക്ക്‌ കൈമാറി. ഇനിയുള്ള ദിസങ്ങളില്‍ മണല്‍ വേട്ട കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു.

മണല്‍ മാഫിയ വനമേഖലയിലേക്ക്‌

മാതൃഭൂമി 27.2.2010
പെരുമ്പാവൂറ്‍ : സ്ഥിരം വാരുന്ന മേഖലകളില്‍ ചെളി നിറഞ്ഞതോടെ മണല്‍ മാഫിയ വനമേഖലയാണ്‌ ഇപ്പോള്‍ ലക്ഷ്യം വെയ്ക്കുന്നത്‌. കോടനാട്‌, മലയാറ്റൂറ്‍, പാണിയേലി, പാണംകുഴി ഭാഗത്ത്‌ വനമേഖലയില്‍ അനധികൃത കടവുകള്‍ മുളച്ചു പൊന്തുന്നുണ്ട്‌. രാത്രി വാരുന്ന മണല്‍ വനപാതയിലൂടെ കടത്തും.
ഒക്കല്‍, കൂവപ്പടി, പഞ്ചായത്തുകളിലെ 11കടവുകളില്‍ നിന്ന്‌ ദിവസം 71 ലോഡ്‌ മണല്‍വാരാനാണ്‌ അനുമതിയുള്ളത്‌. കൂവപ്പടി, ഒക്കല്‍, പഞ്ചായത്തുകളില്‍ 7500 അപേക്ഷകള്‍ ബാക്കിയുണ്ട്‌. നിയമപ്രകാരം മണല്‍ വാരിയാല്‍ ഇക്കൊല്ലം ആവശ്യക്കാര്‍ക്ക്‌ മണല്‍ നല്‍കാന്‍ കഴിയില്ല. ടിപ്പര്‍ ലോഡിന്‌ 5ടണ്‍ മണല്‍ 4500 രൂപയാണ്‌ പഞ്ചായത്ത്‌ നിശ്ചയിച്ച തുക. പക്ഷേ കടവില്‍ 2000രൂപ അധികം കൊടുത്താല്‍ ടിപ്പര്‍ നിറയെ മണല്‍ ലഭിക്കും. എന്നാല്‍ പാസില്ലാത്ത ഒരു ലോഡ്‌ മണല്‍ രാത്രി വാരുന്നതാണെങ്കില്‍ 7000 രൂപയ്ക്ക്‌ ലഭിക്കും. മണല്‍ സംഭരിച്ച്‌ വില്‍പന നടത്തുന്ന കേന്ദ്രങ്ങള്‍ ആളും തരവും നോക്കിയാണ്‌ വില പറയുന്നത്‌. ആവശ്യക്കാര്‍ 15000 രൂപ വരെ കൊടുത്തും മണല്‍ വാങ്ങുന്നുണ്ട്‌.
മണലിനായി പഞ്ചായത്തുകളില്‍ സമര്‍പ്പിക്കപ്പെട്ട ഭൂരിപക്ഷം അപേക്ഷകളും വ്യാജമാണെന്നും പരാതിയുണ്ട്‌. പഞ്ചായത്ത്‌ അംഗങ്ങളാണ്‌ ഈ കച്ചവടത്തിനു പിന്നില്‍. പലരുടേയും പേരില്‍ അപേക്ഷ സമര്‍പ്പിച്ച്‌ മണല്‍ മറിച്ച്‌ വില്‍ക്കുന്ന വിരുതന്‍മാരും ഈ രംഗത്ത്‌ സക്രിയമാണ്‌.

ഒക്കല്‍ തുരുത്ത്‌ നടപ്പാലത്തിണ്റ്റെ നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു

മംഗളം 25.02.2010
നിര്‍മ്മാണത്തില്‍ അപാകത
പെരുമ്പാവൂറ്‍: നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന്‌ ആരോപിച്ച്‌ ഒക്കല്‍ തുരുത്ത്‌ നടപ്പാതത്തിണ്റ്റെ നിര്‍മ്മാണ പ്രവര്‍ത്തനം നാട്ടുകാര്‍ തടഞ്ഞു. സാജുപോള്‍ എം.എല്‍.എയുടെ വികസനഫണ്ടില്‍നിന്നുള്ള പതിനാലു ലക്ഷം രൂപ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന നടപ്പാലത്തിണ്റ്റെ നിര്‍മ്മാണമാണ്‌ സ്തംഭിച്ചത്‌.
പെരിയാറിന്‌ കുറുകെ പതിനാലടി വീതിയില്‍ നിര്‍മ്മിക്കുന്ന റോഡും പാലവുമാണ്‌ പദ്ധതിയിലുള്ളത്‌. എന്നാല്‍ കരാറുകാരന്‍ നിര്‍മ്മാണത്തിനാവശ്യമായ അളവില്‍ സിമണ്റ്റോ കമ്പിയോ ചേര്‍ക്കുന്നില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു. അവിദഗ്ധരായ അന്യസംസ്ഥാന തൊഴിലാളികളെ കൂട്ടിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനം കഴിഞ്ഞ ഒന്നരമാസമായി ഇഴഞ്ഞു നീങ്ങുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ കരാറുകാരന്‍ പണി പാതിയില്‍ നിര്‍ത്തിവച്ചിരുന്നു. വീണ്ടും നിര്‍മ്മാണം പുനാരാരംഭിച്ചപ്പോള്‍ അപാകതകള്‍ പരിഹരിയ്ക്കണം എന്ന ആവശ്യവുമായി നാട്ടുകാര്‍ സംഘടിയ്ക്കുകയായിരുന്നു. ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ പതിന്നാല്‌, പതിനഞ്ച്‌ വാര്‍ഡുകളെ തമ്മില്‍ യോജിപ്പിക്കുന്ന പാലമാണ്‌ ഇത്‌. പതിനഞ്ചാം വാര്‍ഡില്‍പെട്ട ഒക്കല്‍ തുരുത്ത്‌ നിവാസികള്‍ക്കാണ്‌ ഈ പാലത്തിണ്റ്റെ പ്രയോജനം ലഭിക്കുക .പെരിയാറിനു നടുവിലുളള തുരുത്തില്‍ മുപ്പതോളം കുടുംബങ്ങളാണ്‌ ഉള്ളത്‌. മഴക്കാലമായാല്‍ ഇവര്‍ക്ക്‌ പുറം ലോകവുമായി ബന്ധപ്പെടാന്‍ കടത്തുവഞ്ചികളെ ആശ്രയിക്കണം. പുഴയില്‍ വെള്ളം കുറവുള്ള വേനല്‍ക്കാലത്ത്‌ തുരുത്തിലേക്ക്‌ വാഹനഗതാഗതം സാദ്ധ്യമാക്കുന്നതിനാണ്‌ ഈ നടപ്പാലവും റോഡും നിര്‍മ്മിക്കുന്നത്‌.
തെരഞ്ഞെടുപ്പ്‌ വേളയില്‍ ഇവിടെ തൂക്കുപ്പാലം നര്‍മ്മിക്കുമെന്നായിരുന്നു സാജുപോളിണ്റ്റെ വാഗ്ദാനം. എന്നാല്‍ അതിന്‍്‌ 64 ലക്ഷം രൂപയോളം ചെലവു വേണ്ടിവരുമെന്നതിനാല്‍ അതിനു പകരമാണ്‌ നടപ്പാലം നിര്‍മ്മിയ്ക്കാന്‍ ഫണ്ട്‌ നല്‍കിയത്‌. ഇത്‌ പാതി വഴിയിലായതോടെ തുരുത്തിലുള്ളവര്‍ക്ക്‌ പുറത്തേയ്ക്കുള്ള വഴി പൂര്‍ണ്ണമായി അടഞ്ഞിരിയ്ക്കുകയാണ്‌.