പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Sunday, October 30, 2011

പ്ളൈവുഡ്‌ കമ്പനികളുണ്ടാക്കുന്ന മലിനീകരണം പെരുമ്പാവൂരില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ കൂട്ടസത്യഗ്രഹം നടത്തി

പ്രൊഫ. എസ്‌ സീതാരാമന്‍
പെരുമ്പാവൂറ്‍: പ്രാണവായുവും ജലവും ശുദ്ധജല ശ്രോതസ്സും മലിനപ്പെടുത്തി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സ്യഷ്ടിക്കുന്ന പ്ളൈവുഡ്‌ നിര്‍മ്മാണ കമ്പനികള്‍ പാര്‍പ്പിട മേഖലയില്‍ നിന്ന്‌ മാറ്റി സ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആക്ഷന്‍ കൌണ്‍സിലിണ്റ്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല സമരത്തിന്‌ തുടക്കമായി. സുഭാഷ്‌ മൈതാനിയില്‍ നടന്ന പരിസ്ഥതി പ്രവര്‍ത്തകരുടെ കൂട്ട സത്യാഗ്രഹം പ്രൊഫ. എസ്‌ സീതാരാമന്‍ ഉദ്ഘാടനം ചെയ്തു. 
ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ വറുഗീസ്‌ പുല്ലുവഴി അദ്ധ്യക്ഷത വഹിച്ചു. കുന്നത്തുനാട്‌, മുവാറ്റുപുഴ, ആലുവ, കോതമംഗലം താലൂക്കുകളിലെ പ്ളൈവുഡ്‌ കമ്പനികള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ രൂക്ഷമായ മലിനീകരണത്തിണ്റ്റെ പിടിയിലാണെന്നും പ്ളൈവുഡ്‌ കമ്പനികളില്‍ ശുചീകരണം നടത്തി മലിനീകരണം നിസ്സാരവല്‍ക്കരിക്കാനാണ്‌ അധിക്യതര്‍ ശ്രമിക്കുന്നതെന്നും പ്രൊഫ. എസ്‌ സീതാരാമന്‍ കുറ്റപ്പെടുത്തി. പ്ളൈവുഡ്‌ വ്യവസായവും മലിനീകരണവും എന്ന വിഷയത്തില്‍ ജോണ്‍ പെരുവന്താനം മുഖ്യപ്രഭാഷണം നടത്തി. 
കമ്പനികളും അന്യസ്ഥാനതൊഴിലാളികളുടെ ലേബര്‍ക്യാമ്പുകളും പാര്‍പ്പിട മേഖലകളില്‍ നിന്ന്‌ മാറ്റി സ്ഥാപിക്കാനും രാത്രികാല പ്രവര്‍ത്തനം പൂര്‍ണ്ണമായും നിരോധിക്കാനും ഗ്രാമസഭകളില്‍ തീരുമാനമെടുക്കുമെന്നും ഇതിനായി വിശേഷാല്‍ ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട്‌ ആവശ്യപ്പെടുമെന്നും ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ വറുഗീസ്‌ പുല്ലുവഴി അറിയിച്ചു.
യോഗത്തില്‍ ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികളായ ശിവന്‍ കദളി, ഷാഹുല്‍ ഹമീദ്‌ നെല്ലിക്കുഴി, കെ.ആര്‍ നാരായണപിള്ള, ജി ക്യഷ്ണകുമാര്‍, എം.കെ ശശിധരന്‍പിള്ള, ടി.കെ സാബു, പി.ഇ രാമന്‍, എ.ഡി റാഫേല്‍, പി മത്തായി, എം.എം അലിയാര്‍, സലിം ഫാറൂഖി, ടി.കെ രാജീവ്‌ എന്നിവര്‍ പ്രസംഗിച്ചു. 
മംഗളം 30.10.11

കെ.എസ്‌.ആര്‍.ടി. സി ബസ്‌ തടഞ്ഞ്‌ കണ്ടക്ടറുടേയും ഡ്രൈവറുടേയും മേല്‍ ചെളിവെള്ളമൊഴിച്ചു

പെരുമ്പാവൂറ്‍: കെ.എസ്‌.ആര്‍.ടി.സി ബസ്‌ വഴിയില്‍ തടഞ്ഞു നിര്‍ത്തി കണ്ടക്ടറുടേയും ഡ്രൈവറുടേയും മേല്‍ ചെളിവെള്ളം ഒഴിച്ചു. 
ഇന്നലെ രാത്രി ഒമ്പതിനാണ്‌ സംഭവം. മുടിക്കല്‍ ഹൈസ്കൂള്‍ സ്റ്റോപ്പില്‍ വച്ചാണ്‌ കെ.എല്‍ 40 എ 3057 നമ്പര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ആര്‍.ടി 353 നമ്പര്‍ ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ഓര്‍ഡിനറി ബസ്‌ തടഞ്ഞത്‌. ബസില്‍ നിന്ന്‌ ചെളിവെള്ളം തങ്ങളുടെ മേല്‍ തെറിച്ചു എന്ന്‌ ആരോപിച്ച ഇവര്‍ അസഭ്യവര്‍ഷം ചൊരിയുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും ചെയ്തു. പിന്നീട്‌ കുപ്പിയില്‍ കൊണ്ടുവന്ന ചെളിവെള്ളം കണ്ടക്ടര്‍ അനൂപ്‌ രാജേന്ദ്രണ്റ്റേയും ഡ്രൈവര്‍ പി.പി വറുഗീസിണ്റ്റേയും മേല്‍ അഭിഷേകം ചെയ്യുകയായിരുന്നു.
ജീവനക്കാര്‍ക്കെതിരെ നടന്ന അക്രമത്തില്‍ കെ.എസ്‌.ആര്‍.ടി.സി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. മംഗളം 29.10.11

Friday, October 28, 2011

പ്ളൈവുഡ്‌ കമ്പനികളുണ്ടാക്കുന്ന മലിനീകരണം രായമംഗലം ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു

പെരുമ്പാവൂറ്‍: പ്ളൈവുഡ്‌ കമ്പനികളുണ്ടാക്കുന്ന മലിനീകരണം സംബന്ധിച്ച വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി രായമംഗലം ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. 
സി.പി.എം അംഗങ്ങളായ എന്‍.പി അജയകുമാര്‍, ബിജു കുര്യാക്കോസ്‌, എ.കെ ഷാജി, സുകുമാരിയമ്മ, ശാന്ത ഗോപാലന്‍, മിനി തങ്കപ്പന്‍, വി.കെ പത്മിനി, കൌസല്യ ശിവന്‍ എന്നിവരാണ്‌ ഇന്നലെ നടന്ന ഭരണസമിതി യോഗത്തില്‍ നിന്ന്‌ ഇറങ്ങിപ്പോയത്‌. 
പ്ളൈവുഡ്‌ വ്യവസായം മീൂലം പഞ്ചായത്തിലെ ജനങ്ങള്‍ അനുഭവിയ്ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രസിഡണ്റ്റ്‌ വിളിച്ചു ചേര്‍ത്ത ആലോചനായോഗത്തെ പറ്റി ജന പ്രതിനിധികളെ അറിയിയ്ക്കാത്തതിനെതിരെ ആയിരുന്നു പ്രധാന പ്രതിഷേധം. ഇത്തരം സ്ഥാപനങ്ങളുടെ സമയക്രമം സംബന്ധിച്ച്‌ ഭരണസമിതി എടുത്ത തീരുമാനം നടപ്പാക്കാത്തതും പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു.
മാനദണ്ഡങ്ങള്‍ പാലിയ്ക്കാതെ പുതിയ പ്ളൈവുഡ്‌ യൂണിറ്റുകള്‍ക്ക്‌ അനുമതി നല്‍കാനുള്ള നീക്കത്തിനെതിരെ സമരപരിപാടികള്‍ ആവിഷ്കരിയ്ക്കുമെന്നും പ്രതിപക്ഷ അംഗങ്ങള്‍ മുന്നറിയിപ്പ്‌ നല്‍കി. 
 മംഗളം  28.10.2011

ഭരണസമിതിയുടെ അനാസ്ഥ: കൂവപ്പടിയില്‍ മാത്രം മണല്‍ക്കടവുകള്‍ തുറന്നില്ല

പെരുമ്പാവൂറ്‍: സമീപ പഞ്ചായത്തുകളിലെല്ലാം മണല്‍ വാരല്‍ തുടങ്ങിയിട്ടും കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കടവുകള്‍ തുറന്നില്ലെന്ന്‌ പരാതി. പഞ്ചായത്ത്‌ അധിക്യതരുടെ അനാസ്ഥയാണ്‌ ഇതിനുകാരണമെന്നാണ്‌ ആക്ഷേപം.
പഞ്ചായത്തില്‍ അഞ്ചു കടവുകളിലായി ആയിരത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്‌. കടവുകള്‍ തുറക്കാത്തതിനാല്‍ ഇവരുടെ ജീവിതം പ്രതിസന്ധിയിലായിരിയ്ക്കുകയാണ്‌. സര്‍ക്കാരിലേക്കുള്ള കുടിശിഖ അടച്ചു തീര്‍ക്കാന്‍ കഴിയാത്തതാണ്‌ കടവുകള്‍ തുറക്കാന്‍ കഴിയാത്തിനുള്ള പ്രധാന കാരണം. 
മണല്‍ കയറ്റുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍, മണല്‍ പാസുകാരെ നിയമിക്കല്‍ തുടങ്ങിയ നടപടികളൊന്നും ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. കളക്ട്രേറ്റില്‍ സമര്‍പ്പിക്കേണ്ട കടവു റിപ്പോര്‍ട്ടുപോലും കൂവപ്പടി പഞ്ചായത്ത്‌ തയ്യാറാക്കിയിട്ടില്ലെന്ന്‌ മണല്‍ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) സെക്രട്ടറി ഒ.ഡി അനില്‍ പറയുന്നു. 
ഈ സ്ഥിതി തുടര്‍ന്നാല്‍ ശക്തമായ തൊഴിലാളിസമരത്തിന്‌ നേത്യത്വം കൊടുക്കുമെന്ന്‌ യൂണിയന്‍ പ്രസിഡണ്റ്റ്‌ പി. വിജയചന്ദ്രന്‍ മുന്നറിയിപ്പു നല്‍കി.
മംഗളം 28.10.2011

എന്‍. നടരാജന്‍ സ്വാതി തിരുനാള്‍ സംഗീത സഭ പ്രസിഡണ്റ്റ്

എന്‍. നടരാജന്‍

അഡ്വ. വി അജിത്കുമാര്‍
‌പെരുമ്പാവൂറ്‍: സ്വാതി തിരുനാള്‍ സംഗീത സഭയുടെ പ്രസിഡണ്റ്റായി എന്‍.നടരാജനെ തെരഞ്ഞെടുത്തു. 
അഡ്വ. വി അജിത്കുമാര്‍ (സെക്രട്ടറി), ടി.ആര്‍.എസ്‌ നമ്പൂതിരി, എം.കെ ക്യഷ്ണന്‍ നമ്പൂതിരി (വൈസ്‌ പ്രസിഡണ്റ്റുമാര്‍), എന്‍ ഹരിഹരസുബ്രഹ്മണ്യന്‍, ഇ.എസ്‌ വാസുദേവന്‍ നമ്പൂതിരി (ജോയിണ്റ്റ്‌ സെക്രട്ടറി), പ്രൊഫ. കെ.വി സോമസുന്ദരന്‍ നായര്‍ (ട്രഷറര്‍) എന്നിവരാണ്‌ മറ്റു ഭാരവാഹികള്‍. 
.വാര്‍ഷിക പൊതുയോഗം കെ. ഗംഗാധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്റ്റ്‌ എന്‍ നടരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.എന്‍.എന്‍ നമ്പ്യാര്‍, എം.കെ ക്യഷ്ണന്‍ നമ്പൂതിരി, എന്‍ ഹരിഹരസുബ്രഹ്മണ്യ അയ്യര്‍ എന്നിവര്‍ സംസാരിച്ചു.
മംഗളം 28.10.2011

Wednesday, October 26, 2011

കൂവപ്പടിയില്‍ നിന്ന്‌ മൂവായിരം ലിറ്റര്‍ അനധികൃത കള്ള്‌ പിടിച്ചെടുത്തു

പെരുമ്പാവൂറ്‍: അനധികൃതമായി സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മുവായിരത്തോളം ലിറ്റര്‍ കള്ള്‌ എക്സൈസ്‌ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
ഐമുറിക്കരയില്‍ ചക്കിയത്ത്‌ വീട്ടില്‍ തോമസിണ്റ്റെ വീട്ടില്‍ നിന്നാണ്‌ പിടിച്ചെടുത്തത്‌. ഇയാളെ പിടികൂടാനായില്ല. ഇന്നലെ രാവിലെ 11.30 ന്‌ ഇയാളുടെ വീട്‌ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ്‌ പ്ളാസ്റ്റിക്‌ വാട്ടര്‍ ടാങ്കില്‍ നിറച്ച്‌ സൂക്ഷിച്ചിരുന്ന കള്ള്‌ കണ്ടെടുത്തത്‌. ഇയാളുടെ ബന്ധു കോതമംഗലം റേഞ്ചിലെ ഇരുമലപ്പടിയില്‍ കള്ള്‌ ഷാപ്പ്‌ നടത്തുന്നുണ്ടെന്നും ഇതിണ്റ്റെ മറവിലാണ്‌ ഈ കള്ള്‌ സൂക്ഷിച്ചിരുന്നതെന്നും എക്സൈസ്‌ ഉദ്യാഗസ്ഥര്‍ പറഞ്ഞു.
കുന്നത്തുനാട്‌ അസിസ്റ്റണ്റ്റ്‌ എക്സൈസ്‌ ഇന്‍സ്പെക്ടര്‍ എം.എഫ്‌.ഹനീഫ, പ്രിവണ്റ്റീവ്‌ ഓഫീസര്‍ എന്‍.പി.ജോസ്‌, കെ.എ.ഷാലു, പി.വി.തോമസ്‌, പി.ജി.അനൂപ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ പരിശോധന നടത്തിയത്‌. 
മംഗളം 26.10.2011

വേങ്ങൂറ്‍ പഞ്ചായത്തില്‍ മണല്‍ക്കടവുകള്‍ അനുവദിയ്ക്കണമെന്ന്‌

 പെരുമ്പാവൂറ്‍: വേങ്ങൂറ്‍ ഗ്രാമപഞ്ചായത്തില്‍ മണല്‍ക്കടവുകള്‍ അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട്‌ നിവേദനം നല്‍കാന്‍ കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതി തീരുമാനിച്ചു.
വേങ്ങൂറ്‍ ഡിവിഷന്‍ മെമ്പര്‍ റെജി ഇട്ടൂപ്പാണ്‌ പാണംകുഴി, ക്രാരിയേലി, പാണിയേലി എന്നീ കടവുകളില്‍നിന്ന്‌ മണല്‍ വാരുന്നതിന്‌ അനുമതി ആവശ്യപ്പെട്ട്‌ പ്രമേയം അവതരിപ്പിച്ചത്‌. മണല്‍ സുലഭമായി ലഭിക്കുന്ന ഈ കടവുകളുടെ അഞ്ഞൂറു മീറ്റര്‍ ചുറ്റളവില്‍ പാലങ്ങളോ, ജലസേചന പ്രോജക്ടുകളോ ഇല്ല. മാത്രവുമല്ല, ഈ കടവുകളൊന്നും അംഗീകൃത കുളിക്കടവുകളുമല്ലെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
പ്രമേയം കമ്മിറ്റി അംഗീകരിക്കുകയും ഈ കടവുകളില്‍ നിന്ന്‌ മണല്‍ വാരുന്നതിന്‍്‌ കേരള സംസ്ഥാന റവന്യു വകുപ്പ്‌ മന്ത്രിയോട്‌ അനുമതി തേടാന്‍ കമ്മിറ്റി തീരുമാനം എടുക്കുകയുമായിരുന്നു.
മംഗളം 26.10.2011

പ്ളൈവുഡ്‌ വിരുദ്ധസമരം: പെരുമ്പാവൂരില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ട സത്യഗ്രഹം

 പെരുമ്പാവൂറ്‍: മാരകമായ മലിനീകരണത്തിന്‌ ഇടവരുത്തുന്ന പ്ളൈവുഡ്‌ കമ്പനികള്‍ പാര്‍പ്പിട മേഖലയില്‍ നിന്ന്‌ മാറ്റി സ്ഥാപിയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആക്ഷന്‍ കൌണ്‍സിലിണ്റ്റെ ആഭിമുഖ്യത്തില്‍ ആരംഭിയ്ക്കുന്ന ഒന്നാംഘട്ട സമരത്തിന്‌ 29 ന്‌ തുടക്കം കുറിയ്ക്കും. രാവിലെ മുതല്‍ ഉച്ചയ്ക്ക്‌ 1 വരെ സുഭാഷ്‌ മൈതാനിയില്‍ നടക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ട സത്യഗ്രഹം പ്രൊഫ. എസ്‌.സീതാരാമന്‍ ഉദ്ഘാടനം ചെയ്യും. 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിഷേധാത്മക നിലപാടിനെതിരെയാണ്‌ ഒന്നാം ഘട്ടത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ കൂട്ട സത്യഗ്രഹം നടത്തുന്നതെന്ന്‌ ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ വറുഗീസ്‌ പുല്ലുവഴി, ജനറല്‍ കണ്‍വീനര്‍ ഷാഹുല്‍ ഹമീദ്‌ നെല്ലിക്കുഴി എന്നിവര്‍ അറിയിച്ചു. പുതിയ പ്ളൈവുഡ്‌ നിര്‍മ്മാണശാലകള്‍ക്ക്‌ പ്രവര്‍ത്തനാനുമതി കൊടുക്കരുതെന്ന്‌ ഗ്രാമസഭകള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുതിയ കമ്പനികള്‍ അനുവദിച്ച്‌ ജനവിരുദ്ധ തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്‌. നേരിട്ടും അല്ലാതെയും പ്ളൈവുഡ്‌ കമ്പനികള്‍ നടത്തുന്ന ഗ്രാമപഞ്ചായത്ത്‌ അംഗങ്ങള്‍ ഉണ്ട്‌. ഇക്കൂട്ടരുടെ താല്‍പര്യം സംരക്ഷിക്കുകയാണ്‌ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുഖ്യ കടമയെന്ന്‌ ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു. 
രാത്രികാലങ്ങളില്‍ പ്ളൈവുഡ്‌ കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കണമെന്ന രായമംഗലം ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി എടുത്ത തീരുമാനം ഇന്നോളം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്ളൈവുഡ്‌ ഉടമാസംഘവും നടത്തിവരുന്ന ഒത്തുകളിക്ക്‌ ഇത്‌ ഉദാഹരണമാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഗ്രാമസഭാ തീരുമാനങ്ങള്‍ക്കും ജനഹിതത്തിനുമെതിരെ പുതിയ പ്ളൈവുഡ്‌ കമ്പനികള്‍ അടിച്ചേല്‍പ്പിച്ചാല്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനെതിരെ ഗ്രാമസഭകളില്‍ അവിശ്വാസം രേഖപ്പെടുത്തിയും ജനകീയ പ്രതിരോധമുയര്‍ത്തിയും അവകാശങ്ങള്‍ക്കെതിരായ കടന്നാക്രമണം ചെറുക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. 
മംഗളം 26.10.2011

Tuesday, October 25, 2011

ബൈക്കും കാറും കൂട്ടിമുട്ടി യുവാവ്‌ മരിച്ചു

പെരുമ്പാവൂറ്‍: ബൈക്കും കാറും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരനായ യുവാവ്‌ മരിച്ചു.
ചേലക്കുളം പറക്കുന്നത്ത്‌ വീട്ടില്‍ അസൈനാരുടെ മകന്‍ ഷറഫുദ്ദീനാണ്‌ (24) മരിച്ചത്‌. ഇന്നലെ വൈകിട്ട്‌ 6.30 എ.എം റോഡിലെ മാവിന്‍ചുവടിന്‌ സമീപമാണ്‌ അപകടം. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 8.30 ന്‌ മരണം സംഭവിച്ചു. 
സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക്‌‌ കാവുങ്ങപറമ്പ്‌ ജുമാമസ്ജിദ്‌ ഖബര്‍സ്ഥാനില്‍. മാതാവ്‌: ബീവി. സഹോദരങ്ങള്‍: ഷഹന, ഷഫീന. 
മംഗളം 25.10.2011

സ്വകാര്യബസ്‌ കണ്ടക്ടറുടെ മര്‍ദ്ദനമേറ്റ്‌ യാത്രക്കാരന്‍ മരിച്ച സംഭവം: പോലീസ്‌ പ്രതികളെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നുവെന്ന്‌ ആക്ഷേപം

നാട്ടുകാര്‍ ബസുകള്‍ തടഞ്ഞു
പെരുമ്പാവൂറ്‍: സ്വകാര്യ ബസ്‌ കണ്ടക്ടറുടെ മര്‍ദ്ദനമേറ്റ്‌ ടെക്സ്റ്റൈത്സ്‌ ഉടമയായ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പോലീസ്‌ പ്രതികളെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നുവെന്ന്‌ ആക്ഷേപം. കണ്ടക്ടറെ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇന്നലെ വലിയകുളം ഭാഗത്ത്‌ സ്വകാര്യബസുകള്‍ തടഞ്ഞു.
പോക്കറ്റടിച്ചെന്ന്ആരോപിച്ച്‌ പാലക്കാട്‌ സ്വദേശി രഘുവിനെ സഹയാത്രികര്‍ മര്‍ദ്ദിച്ചു കൊന്നിട്ട്‌ ദിവസങ്ങള്‍ പിന്നിടും മുമ്പാണ്‌ സ്വകാര്യ ബസ്‌ യാത്രക്കാരനായ വെസ്റ്റ്‌ വെങ്ങോല ചായാട്ടുവീട്ടില്‍ സി.വി ഗംഗാധരന്‍ (60) ആണ്‌ മരിച്ചത്‌. മരണം ഹൃദയാഘാതം മൂലമാണെന്നാണ്‌ പോലീസ്‌ പറയുന്നത്‌.
എന്നാല്‍ ഒപ്പം യാത്രചെയ്ത മകന്‍ റെനീഷ്‌, കണ്ടക്ടറുടെ മര്‍ദ്ദനം മൂലമാണ്‌ പിതാവ്‌ മരിച്ചതെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്‌. ഗംഗാധരന്‍ ഹൃദയസംബന്ധമായ രോഗങ്ങളുള്ള ആളായിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. 
പെരുമ്പാവൂര്‍-തൃപ്പൂണിത്തുറ റൂട്ടില്‍ സര്‍വ്വീസ്‌ നടത്തുന്ന റെമീസ്‌ എന്ന സ്വകാര്യബസില്‍ ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ്‌ സംഭവം. ഓടയ്ക്കാലിയിലെ സ്വന്തം സ്ഥാപനമായ മയൂര ടെക്സ്റ്റൈത്സ്‌ പൂട്ടി ഗംഗാധരനും മകന്‍ റെനീഷും വീട്ടിലേയ്ക്ക്‌ മടങ്ങുമ്പോഴാണ്‌ ടിക്കറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം മര്‍ദ്ദനത്തിലും പിന്നീട്‌ മരണത്തിലും കലാശിച്ചത്‌. ടിക്കറ്റെടുക്കാനാവശ്യപ്പെട്ട കണ്ടക്ടറോട്‌ പിന്നില്‍ മകന്‍ എടുക്കുമെന്ന്‌ ഗംഗാധരന്‍ പറഞ്ഞു. അല്‍പസമയം കഴിഞ്ഞ്‌ വീണ്ടുമെത്തിയ കണ്ടക്ടര്‍ പിന്നിലാരും ടിക്കറ്റെടുത്തില്ലെന്നു പറഞ്ഞ്‌ ഗംഗാധരനോട്‌ ക്ഷോഭിച്ച്‌ സംസാരയ്ക്കുകയായിരുന്നു. പിന്നീട്‌ അടിവയറില്‍ കൈകൊണ്ട്‌ കുത്തുകയും കഴുത്തിന്‌ പിടിച്ച്‌ തളളുകയും ചെയ്തുവെന്നും ഒപ്പമുണ്ടായിരുന്ന മകന്‍ പറയുന്നു.
താഴെ വീണ ഇയാളെ ആശുപത്രിയിലെത്തിയ്ക്കാന്‍ പോലും തയ്യാറാകാതെ ബസ്‌ യാത്ര തുടര്‍ന്നു. കുഴഞ്ഞുവീണ പിതാവിനെ മകന്‍ ഓട്ടോ വിളിച്ച്‌ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഇന്നലെ ആലപ്പുഴയില്‍ മെഡിയ്ക്കല്‍ സര്‍ജന്‍ മൃതദേഹം പോസ്റ്റ്‌ മോര്‍ട്ടം ചെയ്തു. 
അതേസമയം, സംഭവം നടന്ന ബസും ഉടമ ചേലക്കുളം സ്വദേശി സലിമും പോലീസ്‌ കസ്റ്റഡിയിലുണ്ട്‌. കണ്ടക്ടര്‍ വലിയകുളം സ്വദേശി ജോബി ഒളിവിലാണ്‌. എന്നാല്‍ ഗംഗാധരന്‍ യാത്രക്കിടയില്‍ കുഴഞ്ഞുവീണു മരിച്ചുവെന്ന നിലപാട്‌ കൈക്കൊണ്ട പെലീസ്‌ ഇതേവരെ കേസെടുക്കാന്‍ പോലും തയ്യാറായിട്ടില്ലെന്ന്‌ അറിയുന്നു. 
കെ.എസ്‌.ആര്‍.ടി.സി സ്റ്റാണ്റ്റില്‍ നടന്ന കൊലപാതകം സംബന്ധിച്ച അന്വേഷണവും തുടങ്ങിയിടത്തുതന്നെയാണ്‌. വലിയകുളം ക്ഷീരോത്പാദക സംഘം പ്രസിഡണ്റ്റ്‌, കോണ്‍ഗ്രസ്‌ വാര്‍ഡ്‌ പ്രസിഡണ്റ്റ്‌ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഗംഗാധരന്‍ നായരുടെ മരണത്തിന്‌ ഉത്തരവാദികളായവരെ ശിക്ഷിയ്ക്കുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരാനാണ്‌ നാട്ടുകാരുടെ തീരുമാനം.
25.10.2011

Monday, October 24, 2011

സ്വകാര്യബസ്‌ കണ്ടക്ടറുടെ മര്‍ദ്ദനമേറ്റ്‌ യാത്രക്കാരന്‍ മരിച്ചെന്ന്‌ ആരോപണം

ടിക്കറ്റിനെ ചൊല്ലി തര്‍ക്കം

പെരുമ്പാവൂറ്‍: സ്വകാര്യ ബസ്‌ കണ്ടക്ടറുടെ മര്‍ദ്ദനമേറ്റ്‌ ടെക്സ്റ്റൈത്സ്‌ ഉടമയായ യാത്രക്കാരന്‍ മരിച്ചെന്ന്‌ ആരോപണം.
വെസ്റ്റ്‌ വെങ്ങോല ചായാട്ടുവീട്ടില്‍ സി.വി ഗംഗാധരന്‍ (60) ആണ്‌ മരിച്ചത്‌. പെരുമ്പാവൂര്‍-തൃപ്പൂണിത്തുറ റൂട്ടില്‍ സര്‍വ്വീസ്‌ നടത്തുന്ന റെമീസ്‌ എന്ന സ്വകാര്യബസില്‍ ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ്‌ സംഭവം. സ്വന്തം സ്ഥാപനമായ ഓടയ്ക്കാലിയിലെ മയൂര ടെക്സ്റ്റൈത്സ്‌ പൂട്ടി ഗംഗാധരനും മകന്‍ റെനീഷും വീട്ടിലേയ്ക്ക്‌ മടങ്ങുകയായിരുന്നു. ടിക്കറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ്‌ മര്‍ദ്ദനത്തിലും പിന്നീട്‌ മരണത്തിലും കലാശിച്ചത്‌. 
ടിക്കറ്റെടുക്കാനാവശ്യപ്പെട്ട കണ്ടക്ടറോട്‌ പിന്നില്‍ മകന്‍ എടുക്കുമെന്ന്‌ ഗംഗാധരന്‍ പറഞ്ഞു. അല്‍പസമയം കഴിഞ്ഞ്‌ വീണ്ടുമെത്തിയ കണ്ടക്ടര്‍ പിന്നിലാരും ടിക്കറ്റെടുത്തില്ലെന്നു പറഞ്ഞ്‌ ഗംഗാധരണ്റ്റെ അടിവയറില്‍ കൈകൊണ്ട്‌ കുത്തുകയും കഴുത്തിന്‌ പിടിച്ച്‌ തളളുകയുമായിരുന്നുവെന്ന്‌ ഒപ്പമുണ്ടായിരുന്ന മകന്‍ പറയുന്നു. താഴെ വീണ ഇയാളെ മകന്‍ ഓട്ടോ വിളിച്ച്‌ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം വാത്തിയാത്ത്‌ ആശുപത്രി മോര്‍ച്ചറിയില്‍.
ഭാര്യ: ശകുന്തള. മക്കള്‍: റെനീഷ്‌, മഞ്ജു. അതേസമയം ഗംഗാധരന്‍ യാത്രക്കിടയില്‍ കുഴഞ്ഞുവീണു മരിച്ചുവെന്നാണ്‌ പോലീസിണ്റ്റെ നിലപാട്‌. മംഗളം 24.10.2011

സ്വകാര്യബസും കാറും കൂട്ടിമുട്ടി അഞ്ചുവയസുകാരന്‍ മരിച്ചു

 പെരുമ്പാവൂറ്‍: സ്വകാര്യബസ്‌ കാറിലിടിച്ച്‌ അഞ്ചുവയസുകാരന്‍ മരിച്ചു.
കാഞ്ഞിരക്കാട്‌ കുടിലിങ്ങല്‍ അസീസിണ്റ്റെ ഏക മകന്‍ മുഹമ്മദ്‌ ആസിഫ്‌ (5) ആണ്‌ മരിച്ചത്‌. താന്നിപ്പുഴ അനിത വിദ്യാലയത്തില്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക്‌ ടൌണില്‍ ഗേള്‍സ്‌ ഹയര്‍ സെക്കണ്റ്ററി സ്കൂളിന്‌ മുന്നിലായിരുന്നു അപകടം. ആലുവ-വടാട്ടുപാറ റൂട്ടില്‍ സര്‍വ്വീസ്‌ നടത്തുന്ന സ്വകാര്യ ബസ്‌ പ്രൈവറ്റ്‌ സ്റ്റാണ്റ്റില്‍ നിന്ന്‌ കയറി ആലുവ-മൂന്നാര്‍ റോഡ്‌ ക്രോസ്‌ ചെയ്യുമ്പോഴാണ്‌ ആലുവ ഭാഗത്തേയ്ക്ക്‌ പോവുകയായിരുന്ന മാരുതി 800 കാറിലിടച്ചത്‌. 
ഇടിയുടെ ആഘാതത്തില്‍ കാര്‍ മറിയുകയായിരുന്നു. തലയ്ക്ക്‌ ഗുരുതരമായി പരുക്കേറ്റ ബാലന്‍ തല്‍ക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന അസീസിണ്റ്റെ മാതാവ്‌, സഹോദരി, ഡ്രൈവര്‍ സിജാസ്‌ എന്നിവര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. 
സംസ്കാരം പള്ളിപ്പടി ജുമ മസ്ജിദില്‍ നടത്തി. ഹസീനയാണ്‌ ഉമ്മ. 
മംഗളം 24.10.2011

Sunday, October 23, 2011

ഡൈ പൊട്ടിത്തറിച്ച്‌ സ്ഥാപനമുടമ തല തകര്‍ന്നു മരിച്ചു

 പെരുമ്പാവൂറ്‍: ടയര്‍ റീട്രെഡിങ്ങ്‌ സ്ഥാപനത്തിലെ ഡൈ പൊട്ടിത്തെറിച്ച്‌ സ്ഥാപനമുടമ തല തകര്‍ന്നു മരിച്ചു.
അറയ്ക്കപ്പടി കൊപ്പറമ്പില്‍ അസൈനാര്‍ (49) ആണ്‌ ദാരുണമായി മരിച്ചത്‌. ഇന്നലെ വൈകിട്ട്‌ മൂന്നു മണിയോടെയാണ്‌ സംഭവം. അറയ്ക്കപ്പടിയിലെ സ്ഥാപനത്തില്‍ ടയര്‍ റീട്രെഡിങ്ങിന്‌ വച്ചശേഷം വിശ്രമിയ്ക്കുമ്പോള്‍ ഇരുമ്പു കൊണ്ടുണ്ടാക്കിയ ഡൈ പൊട്ടിത്തെറിച്ച്‌ ഇരുവശത്തേയ്ക്കും തെറിയ്ക്കുകയായിരുന്നു. ഇരുമ്പ്‌ ഫ്രെയിം കൊണ്ട്‌ തലതകര്‍ന്നുപോയ അസൈനാര്‍ തല്‍ക്ഷണം മരിച്ചു. 
കബറടക്കം ഇന്ന്‌ ഉച്ചയ്ക്ക്‌ ചേലക്കുളം ജമാ അത്ത്‌ പള്ളിയില്‍ നടക്കും. ഭാര്യ: സുബി. മക്കള്‍: മാഹിന്‍, മനു, മന്‍സി.   
മംഗളം 23.10.11

Saturday, October 22, 2011

പെരുമ്പാവൂറ്‍ കൊലപാതകം: മൂന്നാമണ്റ്റെ രേഖാചിത്രം പുറത്തുവിട്ടു

പെരുമ്പാവൂറ്‍: കെ.എസ്‌.ആര്‍.ടി.സി ബസില്‍ പോക്കറ്റടിച്ചെന്ന്‌ ആരോപിച്ച്‌ യുവാവിനെ സഹയാത്രികര്‍ അടിച്ചുകൊന്ന കേസില്‍ പിടികിട്ടാനുള്ള മൂന്നാമണ്റ്റെ രേഖാചിത്രം പോലീസ്‌ പുറത്തുവിട്ടു. 
മൂവാറ്റുപുഴ ഇഞ്ചിക്കണ്ടത്തില്‍ സന്തോഷ്‌, കെ.സുധാകരണ്റ്റെ ഗണ്‍മാന്‍ നെയ്യാറ്റിന്‍കര മുടിവിളാകം ശ്രീസദനില്‍ സതീശന്‍ എന്നിവര്‍ക്കു പുറമെ കെ.എസ്‌.ആര്‍.ടി.സി സ്റ്റാണ്റ്റില്‍ രഘുവിനെ മര്‍ദ്ദിച്ച മൂന്നാമണ്റ്റെ ചിത്രമാണ്‌ പോലീസ്‌ തയ്യാറാക്കിയത്‌. സതീശനും സന്തോഷിനും പുറമെ മൂന്നാമതൊരാള്‍ കൂടി രഘുവിനെ മര്‍ദ്ദിച്ചതായി സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ്‌ ഇത്‌. സന്തോഷും മൂന്നാമത്തെയാളും ചേര്‍ന്ന്‌ രഘുവിനെ മര്‍ദ്ദിയ്ക്കുകയായിരുന്നുവെന്നും സതീശന്‍ ഇവരെ പിടിച്ചു മാറ്റിയെന്നും രഘു കുഴഞ്ഞുവീണതോടെ രംഗം പന്തിയല്ലെന്നു കണ്ട്‌ മൂന്നാമന്‍ സ്ഥലം വിടുകയായിരുന്നുവെന്നാണ്‌ പോലീസിണ്റ്റെ നിഗമനം. 
അതേസമയം പോക്കറ്റടിച്ച യുവാവിന്‌ രണ്ടടി കൊടുത്ത ശേഷം മൂന്നാമന്‍ സ്ഥലം വിട്ടുവെന്നാണ്‍്‌ മര്‍ദ്ദനം നടന്ന പെരുമ്പാവൂറ്‍ കെ.എസ്‌.ആര്‍.ടി.സി സ്റ്റാണ്റ്റിലുണ്ടായിരുന്നവര്‍ പറയുന്നത്‌. തണ്റ്റെ ഗണ്‍മാന്‍, മരിച്ച രഘുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും മര്‍ദ്ദിച്ചവരെ പിടിച്ചുമാറ്റുകയായിരുന്നുവെന്നും കെ.സുധാകരന്‍ എം.പി പ്രസ്താവന നടത്തിയതിനെ തുടര്‍ന്നാണ്‌ പോലീസ്‌ മൂന്നാമനില്‍ ഊന്നിത്തുടങ്ങിയതെന്നും ആക്ഷേപമുണ്ട്‌. അതിണ്റ്റെ മുന്നോടിയായി ഗണ്‍മാന്‍ സതീശന്‍ രണ്ടാം പ്രതിയായിട്ടാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്‌. 
മൂന്നാമണ്റ്റെ രേഖാചിത്രം തയ്യാറാക്കാന്‍ പോലീസ്‌ തുടക്കത്തിലെ പദ്ധതിയിട്ടെങ്കിലും ആവശ്യത്തിന്‌ ദൃക്സാക്ഷികളെ ലഭിയ്ക്കാത്തതിനാലാണ്‌ വൈകിയത്‌. സംഭവം നടക്കുന്നത്‌ രാത്രിയിലായതിനാല്‍ മൂന്നാമനെ പറ്റിയുള്ള വ്യക്തമായ സൂചനകള്‍ നല്‍കാന്‍ സംഭവം കണ്ട ചുരുക്കം പേര്‍ക്ക്‌ കഴിഞ്ഞതുമില്ല. കെ.എസ്‌.ആര്‍.ടി.സി കണ്ടക്ടര്‍ക്കോ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കോ വിവരം നല്‍കാന്‍ കഴിയാത്തതും പോലീസിനെ പ്രതിസന്ധിയിലാക്കി. 
സംഭവം നടന്ന്‌ ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസിണ്റ്റെ നിജസ്ഥിതി കണ്ടെത്തുവാന്‍ പോലീസിനായിട്ടില്ല. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ജോസില്‍ നിന്ന്‌ അന്വേഷണ ചുമതല ഡിവൈ.എസ്‌.പി കെ.ഹരികൃഷ്ണനെ ഏല്‍പ്പിച്ചിരുന്നു. റിമാണ്റ്റ്‌ ചെയ്ത പ്രതികളെ ചോദ്യം ചെയ്യുന്നതിന്‌ കസ്റ്റഡിയില്‍ മൂന്നുദിവസം വിട്ടുകിട്ടിയിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. എന്നുമാത്രമല്ല, രഘുവിണ്റ്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നതില്‍ പോലീസ്‌ പുലര്‍ത്തുന്ന ജാഗ്രത ഇപ്പോഴും തുടരുകയുമാണ്‌. 
മംഗളം 22.10.2011

ഒവുങ്ങത്തോട്ടില്‍ മാലിന്യനിക്ഷേപം: പരിസ്ഥിതി സംരക്ഷണ സമിതി സമരരംഗത്ത്‌

പെരുമ്പാവൂറ്‍: ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ ഒവുങ്ങതോട്ടില്‍ മാലിന്യം നിക്ഷേപിയ്ക്കുന്നതിനെതിരെ ചേലാമറ്റം വില്ലേജ്‌ പരിസ്ഥിതി സംരക്ഷണ സമിതി രംഗത്ത്‌.
പ്രദേശത്തെ മോഡേണ്‍ റൈസ്‌ മില്ലുകളിലേയും അച്ചാറുകമ്പനികളിലേയും കോഴി വളര്‍ത്തുകേന്ദ്രങ്ങളിലേയും ഖര-ദ്രാവക-വാതക മാലിന്യങ്ങള്‍ ഓവുങ്ങ തോട്ടിലേക്കും അവിടെ നിന്നു തോണോ തോട്ടിലേക്കും തുടര്‍ന്നു വല്ലം കടവിനടുത്തു പെരിയാറിലേക്കും ഒഴുക്കി വിടുകയാണ്‌. ഈ മലിന ജലം പെരിയാറ്റില്‍ ചെന്നു ചേരുന്ന ഭാഗത്താണ്‌ പെരുമ്പാവൂറ്‍ ടൌണില്‍ കുടിവെള്ളം എത്തിയ്ക്കുന്ന പമ്പ്‌ ഹൌസ്‌ സ്ഥിതിചെയ്യുന്നത്‌. മലിന ജലത്തിണ്റ്റെ ഉപയോഗം ഈ പ്രദേശമാകെ മഞ്ഞപ്പിത്തവും എലിപ്പനിയും തക്കാളിപ്പനിയും പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്‌. 
ഈ സാഹചര്യത്തിലാണ്‌ സമിതി പ്രസിഡണ്റ്റ്‌ വി.എന്‍ നാരായണന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയുടെ കമ്മിറ്റി യോഗം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചത്‌. ശുദ്ധജല സംരക്ഷണ ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്ന്‌ സെക്രട്ടറി ഇ.ഡി പൌലോസ്‌ ആവശ്യപ്പെട്ടു. 
മംഗളം 22.10.2011

Friday, October 21, 2011

വേലക്കാരിയുടെ മുഖത്ത്‌ മുളകുപൊടി വിതറി സ്വര്‍ണാഭരണം കവര്‍ന്നതായി പരാതി

പെരുമ്പാവൂറ്‍: വീട്ടു വേലക്കാരിയുടെ മുഖത്ത്‌ മുളകുപൊടി വിതറി മൂന്ന്‌ പവണ്റ്റെ സ്വര്‍ണാഭരണം കവര്‍ന്നതായി പരാതി. ഇതു സംബന്ധിച്ച്‌ വീട്ടുടമ വെങ്ങോല ഓണങ്കുളം കണ്ണിമോളത്ത്‌ വീട്ടില്‍ സുബ്രഹ്മണ്യന്‍ പെരുമ്പാവൂറ്‍ പൊലീസില്‍ പരാതി നല്‍കി.
ഇന്നലെ രാവിലെ 11 ന്‌ ഇവരുടെ വീട്ടിലെ വേലക്കാരി സുനിതയുടെ നിലവിളികേട്ട്‌ വീടിന്‌ പുറത്തുണ്ടായിരുന്നു സുബ്രഹ്മണ്യണ്റ്റെ ഭാര്യ ചെല്ലമ്മ ഓടിയെത്തിയപ്പോള്‍ വേലക്കാരി വീടിനകത്ത്‌ വീണുകിടക്കുകയായിരുന്നു. തണ്റ്റെമേല്‍ മുളകുപൊടി വിതറി തള്ളിവീഴ്ത്തി കട്ടിലിലെ ബെഡിനടിയില്‍ സൂക്ഷിച്ചിരുന്ന ആഭരണം വീടിനകത്ത്‌ കയറിയ മോഷ്ടാവ്‌ കവര്‍ന്നതായി സുനിത വെളിപ്പെടുത്തിയത്‌.
അതേസമയം വേലക്കാരിയുടെ ശരീരത്തോ, മുഖത്തോ മുളകുപൊടി വിതറിയതിണ്റ്റെ ലക്ഷണമൊന്നുമില്ലന്നാണ്‌ പൊലീസ്‌ പറയുന്നത്‌. പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി. 
മംഗളം  21.10.2011

പ്ളൈവുഡ്‌ കമ്പനികളിലെ മലിനീകരണം: പരിസ്ഥിതി, സി.പി. എം പ്രതിനിധികള്‍ സര്‍വ്വകക്ഷിയോഗം ബഹിഷ്കരിച്ചു

പെരുമ്പാവൂറ്‍: പ്ളൈവുഡ്‌ കമ്പനികള്‍ സൃഷ്ടിയ്ക്കുന്ന മലിനീകരണം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന്‌ സി.പി.എം, പരിസ്ഥിതി പ്രതിനിധികള്‍ ഇറങ്ങിപ്പോയി. കമ്പനിയുടമകളെ സംരക്ഷിയയ്ക്കാന്‍ ഭരണ നേതൃത്വം യോഗം പ്രഹസനമാക്കി മാറ്റിയെന്നാരോപിച്ചായിരുന്നു ഇത്‌. 
സി.പി.എം അംഗങ്ങളായ മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എസ്‌.മോഹനന്‍, മെമ്പര്‍ എന്‍.പി അജയകുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകരായ വറുഗീസ്‌ പുല്ലുവഴി, ജി.കൃഷ്ണകുമാര്‍, കെ.ആര്‍ നാരായണ പിള്ള, പി.കെ ശശി എന്നിവരാണ്‌ യോഗത്തില്‍ നിന്ന്‌ ഇറങ്ങിപ്പോയത്‌. 
പഞ്ചായത്ത്‌ കമ്മിറ്റിയില്‍ തീരുമാനമില്ലാതെ വിളിച്ചു ചേര്‍ത്ത യോഗത്തെ പറ്റി പഞ്ചായത്ത്‌ അംഗങ്ങളെ പോലും അറിയിച്ചിരുന്നില്ലെന്ന്‌ ഇറങ്ങിപ്പോയ സി.പി.എം അംഗങ്ങള്‍ പറയുന്നു. രാഷ്ട്രീയ പ്രതിനിധികളെ തലേദിവസം രാത്രിയാണ്‌ യോഗം ചേരുന്ന വിവരം അറിയിച്ചത്‌. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരേയോ ബ്ളോക്ക്‌-ജില്ലാ ജനപ്രതിനിധികളേയോ യോഗവിവരം അറിയിച്ചില്ല. ഇത്‌ പ്ളൈവുഡ്‌ കമ്പനികളെ സഹായിയ്ക്കുന്നതിന്‌ വേണ്ടിയാണെന്ന്‌ ലോക്കല്‍ സെക്രട്ടറി രാജന്‍ വറുഗീസ്‌ ആരോപിച്ചു. 
പ്ളൈവുഡ്‌ കമ്പനികള്‍ക്ക്‌ ഡിസംബര്‍ 31 വരെ സമയം കൊടുക്കണമെന്ന ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റിണ്റ്റെ നിലപാടാണ്‌ പരിസ്ഥിതി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്‌. പ്ളൈവുഡ്‌ കമ്പനികളുടെ പ്രവര്‍ത്തനം രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറുവരെയെന്ന്‌ പഞ്ചായത്തുകമ്മിറ്റി എടുത്ത തീരുമാനം പോലും നടപ്പാക്കാതെ ഉടമകളെ സഹായിയ്ക്കുന്ന നിലപാടാണ്‌ ഭരണനേതൃത്വത്തിണ്റ്റേതെന്ന്‌ ഇവര്‍ പറയുന്നു. മലിനീകരണത്തെ പറ്റി പഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങളും വിദഗ്ധരും അടങ്ങുന്ന ഒരു സമിതിയെക്കൊണ്ട്‌ അന്വേഷിപ്പിയ്ക്കണമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യവും തള്ളിയതോടെയാണ്‌ ഇവരും യോഗം ബഹിഷ്കരിച്ചത്‌.
ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്ളൈവുഡ്‌ കമ്പനിയുടെ പ്രതിനിധികളും സി.പി.ഐ, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും പങ്കെടുത്തു. 
മംഗളം 21.10.2011

കയത്തില്‍ നിന്നും കരകയറ്റിയ കുട്ടിക്കൊമ്പന്‌ ജീവഹാനി

പെരുമ്പാവൂറ്‍: പൂയംകുട്ടി വനാന്തരത്തില്‍ കയത്തില്‍ നിന്ന്‌ കരകയറ്റിയ കുട്ടിക്കൊമ്പന്‌ മൃഗസംരക്ഷണ കേന്ദ്രമായ കോടനാട്‌ ജീവഹാനി. 
വനപാലകരും നാട്ടുകാരും ചേര്‍ന്ന്‌ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളന്‍തണ്ണി 77 തേക്കുപ്ളാണ്റ്റേഷനിലെ തോട്ടില്‍ നിന്നും രക്ഷപ്പെടുത്തിയ കാട്ടാനകുട്ടിയാണ്‌ ബുധനാഴ്ച രാത്രി ചരിഞ്ഞത്‌. തുമ്പിക്കൈ ജലത്തിനുമേല്‍ ഉയര്‍ത്തിപ്പിടിച്ച്‌ കയത്തില്‍ മുങ്ങിക്കിടന്ന മൂന്നുമാസം മാത്രം പ്രായമുള്ള ആനക്കുട്ടിയെ രണ്ടു മണിക്കൂറ്‍ നേരത്തെ കഠിനശ്രമത്തെ തുടര്‍ന്നാണ്‌ രക്ഷിച്ചത്‌. 
ശരീരത്ത്‌ മുറിവുകളും പനിയുമായി അവശനിലയിലായ കുട്ടിയാനയെ കുട്ടമ്പുഴ മ്യഗാശുപത്രിയിലെ ഡോ. വി.പി സുരേഷിണ്റ്റെ മേല്‍ നോട്ടത്തില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം കോടനാട്ടേയ്ക്ക്‌ എത്തിയ്ക്കുകയായിരുന്നു. ഡോ. സുനില്‍ അരവിന്ദണ്റ്റെ മേല്‍ നോട്ടത്തില്‍ ഇവിടെ എത്തിച്ച ശേഷവും ചികിത്സ തുടര്‍ന്നെങ്കിലും രാത്രിയോടെ മരിച്ചു. ആനക്കുട്ടി എഴുന്നേറ്റ്‌ നില്‍ക്കാന്‍ കഴിയാത്തവണ്ണം അവശനായിരുന്നുവെന്ന്‌ റേഞ്ച്‌ ഓഫീസര്‍ ഫെന്‍ ആണ്റ്റണി മംഗളത്തോട്‌ പറഞ്ഞു. 
ഇന്നലെ ഉച്ചയ്ക്ക്‌ ഡോ. അരുണ്‍ സക്കറിയയുടെ നേത്യത്വത്തിലുള്ള സംഘം ആനക്കുട്ടിയെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം സംസ്കരിച്ചു. കോടനാട്‌ ഇപ്പോള്‍ ഏഴ്‌ ആനകളാണ്‌ ഉള്ളത്‌. ഇതില്‍ പറമ്പിക്കുളത്തു നിന്നും കൊണ്ടുവന്ന ഒരു വയസുകാരന്‍ ക്യഷ്ണനും നിലമ്പൂര്‌ നിന്ന്‌ എത്തിച്ച അഞ്ചു മാസം പ്രായമുള്ള ഗംഗയുമാണ്‌ ആനക്കൊട്ടിലിണ്റ്റെ പ്രധാനകൌതുകം. കൊട്ടിലിണ്റ്റെ സൂപ്പര്‍ ഹീറോ ആകാന്‍ എത്തിയ ഇവരേക്കാള്‍ ഇളപ്പമുള്ള കുട്ടികൊമ്പനാണ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ജീവാപായമുണ്ടായത്‌. കുട്ടിയാനകള്‍ക്ക്‌ പുറമെ നീലകണ്ഠന്‍, സുനിത, ആശ, അഞ്ജന, പാര്‍വ്വതി എന്നിവയാണ്‌ കോടനാട്‌ ഇപ്പോഴുള്ള മറ്റ്‌ ആനകള്‍  മംഗളം 21.10.2011

Thursday, October 20, 2011

വിവാഹ വാഗ്ദാനം നല്‍കി പണാപഹരണം നടത്തുന്ന വിരുതന്‍ പിടിയില്‍

നാസര്‍
പത്തോളം സ്ത്രീകള്‍ക്ക്‌ പണം നഷ്ടപ്പെട്ടു  
പെരുമ്പാവൂറ്‍: വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളില്‍ നിന്ന്‌ പണാപഹരണം നടത്തുന്ന വിരുതന്‍ പോലീസ്‌ പിടിയിലായി. പത്തോളം സ്ത്രീകള്‍ക്ക്‌ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തി.
നിലമ്പൂറ്‍ ഇടക്കര വില്ലേജില്‍ പതിരിപ്പാടം കൈനാട്‌ വീട്ടില്‍ കുഞ്ഞുമൊയ്തീണ്റ്റെ മകന്‍ നാസര്‍ (41) ആണ്‌ കുറുപ്പംപടി പോലീസിണ്റ്റെ പിടിയിലായത്‌. ഇയാളെ കോടതി റിമാണ്റ്റ്‌ ചെയ്തു.
കുറുപ്പംപടി തുരുത്തി സ്വദേശിനിയായ സ്ത്രീയുടെ പരാതിയെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി വലയിലായത്‌. ഇവരില്‍ നിന്ന്‌ നാല്‍പതിനായിരം രൂപയും അഞ്ചു പവന്‍ സ്വര്‍ണ്ണാഭരണങ്ങളും നാസര്‍ കൈക്കലാക്കിയിരുന്നു. ഫോണിലൂടെ പരിചയപ്പെട്ട ഇയാള്‍ താമരശ്ശേരി ഫോറസ്റ്റ്‌ ഡിവിഷനില്‍ ഫോറസ്റ്ററാണ്‌ എന്നു വിശ്വസിപ്പിച്ചാണ്‌ തട്ടിപ്പു നടത്തിയത്‌. നാലുവട്ടം ഇയാള്‍ തുരുത്തിയില്‍ വന്നു പോയാണ്‌ വിശ്വാസം പിടിച്ചുപറ്റിയത്‌.
ഭാര്യയും നാലു മക്കളുമുള്ള ഇയാള്‍ പത്രപ്പരസ്യങ്ങള്‍ വഴിയാണ്‌ ഇരകളെ കണ്ടെത്തിയിരുന്നത്‌. പുനര്‍ വിവാഹത്തിന്‌ താത്പര്യമുള്ള സ്ത്രീകളുമായി ഫോണിലൂടെ സംസാരിച്ച്‌ ബന്ധം സ്ഥാപിയ്ക്കുന്നതാണ്‌ പതിവ്‌. പെരുന്തല്‍മണ്ണ, എറണകുളം, മൂവാറ്റുപുഴ വാഴക്കുളം, പാലക്കാട്‌ ചിറ്റൂറ്‍, കോഴിക്കോട്‌, മലപ്പുറം മങ്കട, ആലുവ, കോട്ടയം, തൃശൂറ്‍ അമ്മാട്‌ തുടങ്ങിയ പ്രദേശങ്ങളിലെ പത്തോളം സ്ത്രീകള്‍ കബളിയ്ക്കപ്പെട്ടതായി കണ്ടെത്തി. ഇതില്‍ വാഴക്കുളം സ്വദേശിനിയ്ക്ക്‌ 60000 രൂപയും പെരുന്തല്‍മണ്ണ സ്വദേശിനിയ്ക്ക്‌ 18000 രൂപയും എറണാകുളം സ്വദേശിനിയ്ക്ക്‌ പതിനായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്‌.
പെരുമ്പാവൂറ്‍ ഡിവൈ.എസ്‌.പി കെ. ഹരികൃഷ്ണണ്റ്റെ മേല്‍നോട്ടത്തില്‍ കറുപ്പംപടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്രിസ്പിന്‍ സാം, എസ്‌.ഐമാരായ ഹണി കെ.ദാസ്‌, രാജു മാധവന്‍, എ.എസ്‌.ഐ വറുഗീസ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ഷൈജന്‍, ഇബ്രാഹിം, അജയകുമാര്‍ എന്നിവരാണ്‌ അന്വേഷണ സംഘത്തിലുള്ളത്‌.
മംഗളം 20.10.11

ട്രാവന്‍കൂറ്‍ റയോണ്‍സ്‌ വളപ്പില്‍ പുതുതലമുറ പദ്ധതികള്‍ ആവിഷ്കരിയ്ക്കും

പെരുമ്പാവൂറ്‍: പൂട്ടിക്കിടക്കുന്ന ട്രാവന്‍കൂറ്‍ റയോണ്‍സ്‌ വളപ്പില്‍ പുതുതലമുറ പദ്ധതികള്‍ ആവിഷ്കരിയ്ക്കുമെന്ന്‌ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. റയോണ്‍സ്‌ തൊഴിലാളി യൂണിയനുകളുമായി മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ്‌ മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്‌. 
നിലവിലുള്ള തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ ഒരു ഉദ്യോഗസ്ഥനെ നിയോഗിയ്ക്കാനും തീരുമാനമായി. ആനുകൂല്യങ്ങളുടെ വിതരണം സംബന്ധിച്ച്‌ യൂണിയനുകള്‍ സംയുക്തമായി നല്‍കിയ നിവേദനം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ തിരുവനന്തപുരത്താണ്‌ യോഗം ചേര്‍ന്നത്‌. 
യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍, സാജുപോള്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം, മുന്‍ ചെയര്‍മാന്‍മാരായ അഡ്വ.എന്‍.സി മോഹനന്‍, ടി.പി ഹസന്‍, മുസ്ളിം ലീഗ്‌ ജില്ലാ പ്രസിഡണ്റ്റ്‌ എം.പി അബ്ദുള്‍ ഖാദര്‍, കേരള കോണ്‍ഗ്രസ്‌ (എം) സംസ്ഥാന സെക്രട്ടറി ബാബു ജോസഫ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. 
വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച്‌ എ.പി മത്തായി, വി.പി ഹസന്‍, ടി.വി പത്മനാഭന്‍, ജി.സുനില്‍ കുമാര്‍, വേണുഗോപാല്‍, അസിസ്റ്റണ്റ്റ്‌ ലേബര്‍ കമ്മീഷണര്‍ ടോണി വിന്‍സെണ്റ്റ്‌, റയോണ്‍സ്‌ എം.ഡി അഗസ്റ്റ്യന്‍ ജോസഫ്‌, പി.ആര്‍.ഒ പി.വി സുകുമാരന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 
മംഗളം 20.10.11

പ്ളൈവുഡ്‌ കമ്പനികളുണ്ടാക്കുന്ന മലിനീകരണം: രായമംഗലം ഗ്രാമപഞ്ചായത്തില്‍ ഇന്ന്‌ സര്‍വ്വകക്ഷിയോഗം

പെരുമ്പാവൂറ്‍: പ്ളൈവുഡ്‌ കമ്പനികള്‍ വ്യാപിയ്ക്കുന്ന മലിനീകരണ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രായമംഗലം ഗ്രാമപഞ്ചായത്തില്‍ ഇന്ന്‌ സര്‍വ്വ കക്ഷി യോഗം ചേരും. വൈകിട്ട്‌ മൂന്നിന്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലിയുടെ അദ്ധ്യക്ഷതയിലാണ്‌ യോഗം.
ഗ്രാമപഞ്ചായത്ത്‌ മേഖലയിലെ പ്ളൈവുഡ്‌ സ്ഥാപനങ്ങളെ പറ്റി വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ ഇത്‌. പ്ളൈവുഡ്‌ യൂണിറ്റ്‌ ഉടമകളുമായി പഞ്ചായത്ത്‌ അധിക്യതര്‍ പരാതികള്‍ സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയിരുന്നു. വ്യവസായ ശാലകള്‍ ശുചിത്വം പാലിയ്ക്കണമെന്നും വിവിധ വകുപ്പുകള്‍ അനുശോചിയ്ക്കുന്ന വ്യവസ്ഥകള്‍ ക്യത്യമായി പാലിയ്ക്കണമെന്നും നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. 
കമ്പനികളുടെ പ്രവര്‍ത്തന സമയം സംബന്ധിച്ചും പരാതികളുണ്ട്‌. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെ പഞ്ചായത്ത്‌ ഭരണ സമിതി പ്രവര്‍ത്തനം നിജപ്പെടുത്തിയിരുന്നു. എന്നാലും പല സ്ഥാപനങ്ങളും രാവും പകലും ഇടതടവില്ലാതെ പ്രവര്‍ത്തിയ്ക്കുകയാണ്‌. പണിയ്ക്കരമ്പലം മേഖലയില്‍ അസമയത്ത്‌ പ്രവര്‍ത്തിച്ച കമ്പനികള്‍ അടയ്ക്കണം എന്നാവശ്യപ്പെട്ട്‌ നാട്ടുകാര്‍ സംഘടിച്ചെത്തിയിരുന്നു. കമ്പനിയുപകരണങ്ങള്‍ നശിപ്പിച്ചുവെന്നും തൊഴിലാളികളെ മര്‍ദ്ദിച്ചുവെന്നും ആരോപിച്ച്‌ ഇവരില്‍ ആറുപേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തതും വിവാദമായി.
കമ്പനികള്‍ക്ക്‌ മേല്‍ ഏര്‍പ്പെടുത്തിയ സമയ നിയന്ത്രണം പാലിയ്ക്കുന്നുണ്ടോ എന്ന്‌ പരിശോധിയ്ക്കുന്നതില്‍ വീഴ്ച വന്നതായി ആരോപിച്ച്‌ പ്രതിപക്ഷ അംഗങ്ങളും രംഗത്തുണ്ട്‌. ഇത്തരം സ്ഥാപനങ്ങള്‍ സ്യഷ്ടിയ്ക്കുന്ന മലിനീകരണത്തെ പറ്റി അറിയാന്‍ പരിസ്ഥിതി സംഘടനയായ മാനവദീപ്തി സര്‍വ്വേ തുടങ്ങിയിട്ടുണ്ട്‌. നിയമാനുസരണമല്ലാതെ പ്രവര്‍ത്തിയ്ക്കുന്ന കമ്പനികളെപ്പറ്റിയും വിവരശേഖരണം നടക്കുന്നുണ്ട്‌. 
പ്ളൈവുഡ്‌ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ക്യാമ്പുകളില്‍ നിന്ന്‌ സെപ്റ്റിക്‌ മാലിന്യങ്ങള്‍ ജനവാസ മേഖലകളില്‍ തള്ളുന്നതും കമ്പനി മാലിന്യങ്ങള്‍ ജലസ്രോതസുകളില്‍ ഒഴുക്കുന്നതും ഇന്ന്‌ നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയാകും ഇത്തരം നടപടികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത്‌ കമ്പനിയുടമകളെ ജയിലിലടയ്ക്കണമെന്നാണ്‌ പരിസ്ഥിതി സംഘടനകളുടെ നിലപാട്‌. അനധിക്യത കമ്പനികള്‍ അടച്ചുപൂട്ടണമെന്നും അന്യസംസ്ഥാന തോഴിലാളികളെ നിയന്ത്രിയ്ക്കണമെന്നും റസിഡണ്റ്റ്സ്‌ അസോസിയേഷനുകളും ആവശ്യപ്പെടുന്നുണ്ട്‌. 
മംഗളം 20.10.11

Wednesday, October 19, 2011

രാത്രികാലങ്ങളിലെ പ്രവര്‍ത്തനം :നാട്ടുകാര്‍ പ്ളൈവുഡ്‌ കമ്പനികള്‍ അടപ്പിയ്ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്‌ സംഘര്‍ഷം

പെരുമ്പാവൂറ്‍: അനധികൃതമായി രാത്രികാലങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്ളൈവുഡ്‌ കമ്പനികള്‍ നാട്ടുകാര്‍ അടപ്പിയ്ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്‌ രായമംഗലം മേഖലയില്‍ സംഘര്‍ഷം. 
ഇന്നലെ രാത്രി എട്ടുമണിയോടെയാണ്‌ പണിയ്ക്കരമ്പലം ഭാഗത്തുള്ള പ്ളൈവുഡ്‌ കമ്പനികള്‍ പ്രവര്‍ത്തിയ്ക്കുന്നത്‌ തടയാന്‍ നാട്ടുകാര്‍ സംഘടിച്ചെത്തിയത്‌. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറുവരെ മാത്രമാണ്‌ ഇത്തരം കമ്പനികള്‍ക്ക്‌ പ്രവര്‍ത്തനാനുമതിയുള്ളു. ഇതിനു ശേഷം കമ്പനികള്‍ പ്രവര്‍ത്തിയ്ക്കുന്നത്‌ തടയാന്‍ രായമംഗലം ഗ്രാമപഞ്ചായത്ത്‌ കമ്മിറ്റിയും തീരുമാനമെടുത്തിരുന്നു. 
പണിയ്ക്കരമ്പലം മേഖലയില്‍ അര കിലോമീറ്റര്‍ ചുറ്റളവില്‍ നാലു കമ്പനികളാണ്‌ പ്രവര്‍ത്തിയക്കുന്നത്‌. ഇവ ഇരുപത്തിനാലു മണിക്കൂറു മണിക്കൂറും പ്രവര്‍ത്തിയ്ക്കുന്നവയാണെന്നും പല കമ്പനികളും മാലിന്യങ്ങള്‍ ഒഴുക്കുന്നത്‌ പെരിയാര്‍വാലി കനാലിലേയ്ക്കാണെന്നും നാട്ടുകാര്‍ ആരോപിയ്ക്കുന്നു. 
അസമയത്തുള്ള പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള നാട്ടുകാരുടെ ആവശ്യം കമ്പനിയുടമകള്‍ തള്ളിയതോടെയാണ്‌ കാര്യങ്ങള്‍ സംഘര്‍ഷത്തിലേയ്ക്ക്‌ നീങ്ങിയത്‌. കമ്പനി തല്ലിതകര്‍ക്കാന്‍ ശ്രമിച്ചുവെന്ന്‌ കമ്പനിയുടമകളും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട്‌ എത്തിയ തങ്ങളെ കമ്പനിയുടമകള്‍ ഗുണ്ടകളെ ഉപയോഗിച്ച്‌ കായികമായി നേരിട്ടുവെന്ന്‌ നാട്ടുകാരും പറയുന്നു. 
സംഭവസ്ഥലത്ത്‌ നൂറുകണക്കിന്‌ നാട്ടുകാര്‍ തടിച്ചുകൂടി. കുറുപ്പംപടി പോലീസും സ്ഥലത്ത്‌ എത്തിയ ശേഷം വളരെ വൈകിയാണ്‌ സംഘര്‍ഷത്തിന്‌ അയവുവന്നത്‌. 
മംഗളം 18.10.11

പെരുമ്പാവൂറ്‍ കൊലപാതകം; വ്യക്തതയില്ലാതെ അന്വേഷണം അവസാനിപ്പിയ്ക്കാന്‍ നീക്കം

പെരുമ്പാവൂറ്‍: പോക്കറ്റടിച്ചെന്ന്‌ ആരോപിച്ച്‌ നിരപരാധിയെ അടിച്ചുകൊന്ന കേസില്‍ ചോദ്യം ചെയ്യാന്‍ പോലീസ്‌ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ജയിലിലേയ്ക്ക്‌ മടക്കി. മൂന്നുദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്തിട്ടും സംഭവത്തിണ്റ്റെ നിജസ്ഥിതി കണ്ടെത്താന്‍ പോലീസിന്‌ കഴിഞ്ഞിട്ടില്ല. 
പ്രതികളായ മൂവാറ്റുപുഴ സ്വദേശി സന്തോഷിനേയും കെ.സുധാകരന്‍ എം.പിയുടെ ഗണ്‍മാന്‍ തിരുവനന്തപുരം സ്വദേശി സതീശനേയുമാണ്‌ ജയിലിലേയ്ക്ക്‌ തിരിച്ചയച്ചത്‌. പാലക്കാട്‌ സ്വദേശി രഘുവിനെ ആരാണ്‌ അടിച്ചുകൊന്നതെന്നോ, കൊലപാതകത്തില്‍ കലാശിച്ച പോക്കറ്റടിയുടെ യാഥാര്‍ത്ഥ്യമോ പോലീസ്‌ കണ്ടെത്തിയിട്ടില്ല. പെരുമ്പാവൂറ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി ജോസില്‍ നിന്ന്‌ അന്വേഷണ ചുമതല ഡിവൈ.എസ്‌.പി കെ.ഹരികൃഷ്ണന്‌ കൈമാറിയിരുന്നു.
പോക്കറ്റടി സംബന്ധിച്ച വസ്തുതകള്‍ സ്ഥിരീകരിയ്ക്കുകയായിരുന്നു പോലീസിണ്റ്റെ പ്രഥമശ്രമം. രഘുവിണ്റ്റെ കയ്യില്‍ ഉണ്ടായിരുന്നുവെന്ന്‌ ബന്ധുക്കള്‍ പറയുന്ന തുകയും, മൃതദേഹത്തില്‍ നിന്ന്‌ ലഭിച്ച തുകയും തമ്മിലുള്ള അന്തരം വിശദീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല. രഘു സ്വര്‍ണ്ണം പണയം വച്ചും വായ്പവാങ്ങിയും ശമ്പളത്തുക ചേര്‍ത്തും മുപ്പതിനായിരത്തിനു മേല്‍ തുക യാത്രാസമയം കയ്യില്‍ കരുതിയിരുന്നുവെന്നാണ്‌ രഘുവിണ്റ്റെ അമ്മ സരോജനി, സഹോദരന്‍ രാജു, ഭാര്യ കസ്തൂരി എന്നിവര്‍ മൊഴി നല്‍കിയത്‌. സ്വര്‍ണം പണയം വച്ചതും വായ്പ വാങ്ങിയതുമൊക്കെ പോലീസ്‌ സ്ഥിരീകരയ്ക്കുകയും ചെയ്തു. എന്നാല്‍ മൃതദേഹത്തില്‍ നിന്നാകട്ടെ, ഏഴായിരം രൂപ മാത്രമാണ്‌ കണ്ടെത്തിയത്‌. ബാക്കി തുക എവിടെ പോയി എന്നത്‌ ഇപ്പോഴും ദുരൂഹമാണ്‌. 
അതേസമയം ഒന്നാം പ്രതിയായ സന്തോഷിണ്റ്റെ കയ്യില്‍ നിന്ന്‌ ലഭിച്ച 17000 രൂപ തൃശൂരിലെ സ്വര്‍ണ്ണവ്യാപാരി നല്‍കിയതാണെന്നു കണ്ടെത്തി. മൂന്നാമതൊരാള്‍ പണം അപഹരിയ്ക്കാനുള്ള സാദ്ധ്യത പോലീസ്‌ കണക്കിലെടുത്തെങ്കിലും അതാരാണ്‌ എന്ന്‌ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. വഴിയ്ക്ക്‌ സ്വയം ബെല്ലടിച്ച്‌ ഇറങ്ങിപ്പോയ യാത്രക്കാരനും കെ.എസ്‌.ആര്‍.ടി.സി സ്റ്റാണ്റ്റില്‍ രഘുവിനെ മര്‍ദ്ദിച്ച മൂന്നാമനും പോലീസിനു പിടികിട്ടാപ്പുള്ളികളായി തുടരുന്നു. ഇവരുടെ രേഖാചിത്രം തയ്യാറാക്കുവാന്‍ പദ്ധതിയിട്ടെങ്കിലും ദൃക്സാക്ഷികളില്‍ നിന്ന്‌ ആവശ്യത്തിന്‌ വിവരങ്ങള്‍ ലഭിയ്ക്കാത്തതിനാല്‍ അതിനായില്ല. 
തൃശൂറ്‍ മുതല്‍ കോട്ടയം വരെയുള്ള മേഖലയിലെ പോക്കറ്റടിക്കാരെ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടങ്ങിയെങ്കിലും അതിനും വേണ്ടത്ര പുരോഗതിയുണ്ടായില്ല. തണ്റ്റെ മൊബൈല്‍ ഫോണ്‍ രഘു മോഷ്ടിച്ചുവെന്ന തെറ്റിദ്ധാരണയുടെ പുറത്ത്‌ സന്തോഷ്‌ അയാളെ ആക്രമിച്ചെന്നും ഗണ്‍മാന്‍ സതീശന്‍ ഇതില്‍ പോലീസ്‌ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഇടപെടുകയും ചെയ്തു എന്ന നിലയില്‍ അന്വേഷണം അവസാനിപ്പിയ്ക്കാനാണ്‌ നീക്കമെന്നറിയുന്നു. 
മംഗളം 18.10.11

പ്ളൈവുഡ്‌ കമ്പനി മലിനീകരണം: ആക്ഷന്‍ കൌണ്‍സില്‍ സര്‍വ്വേ നടത്തും

പെരുമ്പാവൂറ്‍: പ്ളൈവുഡ്‌ കമ്പനികളുടെ മലിനീകരണം വിലയിരുത്തുന്നതിന്‌ ആക്ഷന്‍ കൌണ്‍സില്‍ രൂപം നല്‍കിയിട്ടുള്ള സര്‍വ്വേ 20 ന്‌ ആരംഭിയ്ക്കും.
പ്രൊഫ. എസ്‌.സീതാ രാമന്‍, ജോണ്‍ പെരുവന്താനം എന്നിവരുടെ നേത്യത്വത്തിലാണ്‌ വിവരശേഖരണം. വിനീര്‍-പ്ളൈവുഡ്‌-പശ നിര്‍മ്മാണ യൂണിറ്റുകള്‍ സംബന്ധിച്ച്‌ വിവരങ്ങള്‍, അന്യ സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ്‌, ലേബര്‍ ക്യാമ്പുകള്‍, ദൂര പരിധി നിയമം സംബന്ധിച്ച വ്യവസ്ഥകള്‍, മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍, ശുദ്ധജല സ്രോതസുകളുടെ മലിനീകരണം, അന്തരീക്ഷ മലിനീകരണം, തോടുകള്‍-കുളങ്ങള്‍-തുറസ്സായ സ്ഥലങ്ങള്‍-വയലുകള്‍ എന്നിവിടങ്ങളില്‍ രാസവസ്തുക്കള്‍ കലര്‍ന്ന ചാരവും പാഴ്‌വസ്തുക്കളും തള്ളുന്നതുമൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍, കമ്പനിയുടെ സമീപവാസികളെ ബാധിച്ചിട്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍, രോഗഭയത്താല്‍ വീടും സ്ഥലവും വിറ്റ്‌ ഒഴിഞ്ഞുപോകുന്ന സ്ഥലവാസികള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ്‌ സര്‍വ്വേയില്‍ ശേഖരിക്കുന്നത്‌.
പ്ളൈവുഡ്‌ കമ്പനി സ്ഥാപിക്കുമ്പോള്‍ പാലിക്കേണ്ട കുറഞ്ഞ ദൂരപരിധി ൫൦ മീറ്ററായി നിശ്ചയിച്ച്‌ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ കഴിഞ്ഞ ജൂലൈ മാസത്തില്‍ പുറത്തിറക്കിയ ഉത്തരവിലെ വ്യവസ്ഥകള്‍ പുതിയ പ്ളൈവുഡ്‌ കമ്പനികള്‍ക്ക്‌ ബാധകമാക്കണമെന്ന്‌ പരിസ്ഥിതി സംരക്ഷണ ആക്ഷന്‍ കൌണ്‍സില്‍ ആവശ്യപ്പെട്ടു. മുന്‍പ്‌ 10 മീറ്ററായിരുന്നു കുറഞ്ഞദൂരപരിധി. ഈ ഉത്തരവ്‌ ഇറങ്ങുന്നതിന്‌ മുമ്പ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ മറ്റ്‌ ഏജന്‍സികളുടെയോ അനുവാദം വാങ്ങിയിട്ടുള്ളവര്‍ക്ക്‌ കമ്പനി തുടങ്ങാന്‍ പുതിയ വ്യവസ്ഥ ബാധകമല്ലെന്നാണ്‌ പിന്നീടുണ്ടായ ഉത്തരവില്‍ പറയുന്നത്‌. പുതിയ ദൂരപരിധി വ്യവസ്ഥ നിശ്ചിയിക്കുന്നത്‌ മുന്‍കൂട്ടി കണ്ട്‌ ഒട്ടേറെ പുതിയ കമ്പനികള്‍ സ്ഥാപിക്കുന്നതിന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ട്‌. വെങ്ങോല, രായമംഗലം, വാഴക്കുളം തുടങ്ങിയ ഗ്രാമപഞ്ചായത്തുകളാണ്‌ കൂടുതല്‍ കമ്പനികള്‍ക്ക്‌ അനുവാദം നല്‍കിയിട്ടുള്ളത്‌.
പ്ളൈവുഡ്‌ കമ്പനികള്‍ക്കെതിരെ നാട്ടുകാരുടെ പ്രക്ഷോഭം ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തില്‍ ഫാക്ടറികളുടെ നിര്‍മ്മാണത്തിന്‌ അനുകൂല സാഹചര്യം കാത്തിരിക്കുകയാണ്‌. മലിനീകരണ നിയന്ത്രണ ബോര്‍ഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്ളൈവുഡ്‌ ഉടമാസംഘവും നടത്തിയ ഒത്തുകളിയുടെ ഫലമാണ്‌ പുതിയ ഉത്തരവെന്നും ആക്ഷന്‍ കൌണ്‍സില്‍ ആരോപിച്ചു. പാര്‍പ്പിട മേഖലകളില്‍ പുതിയ കമ്പനികള്‍ ആരംഭിച്ചാല്‍ നാട്ടുകാരുടെ സഹകരണത്തോടെ തടയുമെന്ന്‌ ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ വറുഗീസ്‌ പുല്ലുവഴി വ്യക്തമാക്കി. 
തൊടുപുഴ മേഖലയില്‍ പ്ളൈവുഡ്‌ കമ്പനികള്‍ സ്ഥാപിക്കുവാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലേയ്ക്കും പ്രക്ഷോഭം വ്യാപിപ്പിക്കുവാനും തീരുമാനിച്ചു. ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ വറുഗീസ്‌ പുല്ലുവഴി അദ്ധ്യക്ഷത വഹിച്ചു. ഷാഹുല്‍ ഹമീദ്‌ നെല്ലിക്കുഴി, കെ.ആര്‍ നാരായണപിള്ള, ശിവന്‍കദളി, പീറ്റര്‍ ജെ തറയില്‍, കെ.എം ഇല്യാസ്‌, എം.കെ ശശിധരന്‍ പിള്ള, സലിം ഫാറൂഖി, ടി.കെ സാബു, പി.കെ സത്യന്‍, പോള്‍ ആത്തുങ്കല്‍, അഡ്വ. ഷാജി തൈവളപ്പില്‍, ജി ക്യഷ്ണകുമാര്‍, എം.എം അലിയാര്‍, ടി.എ മണിമാസ്റ്റര്‍, ടി.കെ ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.
മംഗളം 18.10.11

താലൂക്ക്‌ ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്കെതിരെ ധര്‍ണ നടത്തി

പെരുമ്പാവൂറ്‍: കേരള സാംബവര്‍ സൊസൈറ്റി കുന്നത്തുനാട്‌ താലൂക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക്‌ ആശുപത്രിയ്ക്ക്‌ മുന്നില്‍ ധര്‍ണ നടത്തി.
കേരള സാംബവര്‍ സൊസൈറ്റി സംസ്ഥാന രക്ഷാധികാരി വെണ്ണിക്കുളം മാധവന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. താലൂക്ക്‌ പ്രസിഡണ്റ്റ്‌ എം.എസ്‌ സുദര്‍ശനന്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക്‌ ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കുക, മരുന്നുകള്‍ ലഭ്യമാക്കുക വാര്‍ഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, മഞ്ഞപ്പിത്തം, എലിപ്പനി എന്നി പകര്‍ച്ചവ്യാധികള്‍ക്കെതിരെ ബോധവത്കരണ ക്ളാസുകളും, മെഡിക്കല്‍ ക്യാമ്പുകളും നടത്തുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ധര്‍ണ. 
കെ.പി രാജന്‍, കെ.എസ്‌.എസ്‌ നേതാക്കളായ പി.കെ സതീഷ്കുമാര്‍, കെ.കെ കേശവന്‍, പി.എം സുബ്രഹ്മണ്യന്‍, സുമേഷ്‌ പുന്നയം, കെ.കെ ബാബു, എം.കെ വേണു ഗോപാലന്‍, പി.എം സത്യജന്‍, പി.കെ സന്തോഷ്‌, എം.കെ അബിന്‍രാജ്‌, പി.എം ചന്ദ്രന്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി. 
മംഗളം (18.10.11)

Tuesday, October 18, 2011

പ്ളൈവുഡ്‌ കമ്പനികളുടെ സമയനിയന്ത്രണം; തീരുമാനം നടപ്പാക്കിയില്ലെന്ന്‌

പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്തിലെ പ്ളൈവുഡ്‌ കമ്പനികളുടെ പ്രവര്‍ത്തന സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌ നടപ്പാക്കിയില്ലെന്ന്‌ ആരോപണം. 
രാവും പകലും പ്രവര്‍ത്തിയ്ക്കുന്ന പ്ളൈവുഡ്‌ കമ്പനികളുടെ പ്രവര്‍ത്തനം നിയന്ത്രിയ്ക്കാന്‍ കഴിഞ്ഞ മാസം ഇരുപതിന്‌ ചേര്‍ന്ന പഞ്ചായത്ത്‌ ഭരണ സമിതി തീരുമാനം കൈക്കൊണ്ടിരുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെയായി പ്രവര്‍ത്തന സമയം നിജപ്പെടുത്താനായിരുന്നു കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനം. എന്നാല്‍ ഈ തീരുമാനം അട്ടിമറിയ്ക്കപ്പെട്ടതായി പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നു. തീരുമാനം ബന്ധപ്പെട്ട വകുപ്പുകളെയോ കമ്പനികളേയോ അറിയിയ്ക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറായില്ലെന്ന്‌ പാര്‍ലമെണ്റ്ററി പാര്‍ട്ടി ലീഡര്‍ അജയകുമാര്‍ എന്‍.പി പറയുന്നു.
പ്ളൈവുഡ്‌ കമ്പനികളില്‍ നിന്നുള്ള മാലിന്യവും തൊഴിലാളികളുടെ അനധികൃത താമസകേന്ദ്രങ്ങളില്‍ നിന്നുള്ള സെപ്ടിക്‌ മാലിന്യവും നിയന്ത്രണമില്ലാതെ ഒഴുകിയതിനെ തുടര്‍ന്ന്‌ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചിരുന്നു. ഇതു സംബന്ധിച്ച്‌ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരുടെ സംഘം ഇത്തരം സ്ഥലങ്ങളില്‍ പരിശോധന നടത്തണമെന്ന തീരുമാനവും നടപ്പാക്കിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. 
മംഗളം 17.10.11

എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോലീസ്‌ സര്‍ജനെ നിയമിയ്ക്കും: മന്ത്രി

പെരുമ്പാവൂറ്‍: എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോലീസ്‌ സര്‍ജനെ നിയമിയ്ക്കുമെന്ന്‌ ആരോഗ്യ മന്ത്രി അടൂറ്‍ പ്രകാശ്‌ അറിയിച്ചു. 
അസ്വഭാവിക മരണങ്ങള്‍ സംഭവിയ്ക്കുമ്പോള്‍ പോസ്റ്റ്‌ മോര്‍ട്ടത്തിന്‌ ജില്ലയിലുള്ളവര്‍ക്ക്‌ ആലപ്പുഴ മെഡിയ്ക്കല്‍ കോളജിനെ ആശ്രയിയ്ക്കേണ്ട ബുദ്ധിമുട്ട്‌ ജനപ്രതിനിധികള്‍ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്‌. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക്‌ കൂടുതല്‍ ഫണ്ട്‌ ലഭ്യമാക്കുമെന്നും ആശുപത്രികളുടെ ശോച്യാവസ്ഥയും ഡോക്ടര്‍മാരുടെ കുറവും പരിഹരിയ്ക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. 

കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്തില്‍ പെരുമ്പാവൂറ്‍ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രിയുടെ ശോച്യാവസ്ഥ നേരില്‍ കാണാന്‍ എത്തിയതായിരുന്നു മന്ത്രി. പോപ്പുലര്‍ ഫ്രണ്ടിണ്റ്റെ റാലിയുമായി ബന്ധപ്പെട്ട സംഘര്‍ഷാവസ്ഥയുള്ളതിനാലാണ്‌ കൂവപ്പടി ബ്ളോക്ക്‌ ഓഫീസ്‌ ഹാളിലേയ്ക്ക്‌ ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച മാറ്റിയത്‌. 
സാജുപോള്‍ എം.എല്‍.എ, യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍, കെ.പി.സി.സി സെക്രട്ടറി ടി.പി ഹസന്‍, ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ബാബു ജോസഫ്‌, കൂവപ്പടി ബ്ളോക്ക്‌ പ്രസിഡണ്റ്റ്‌ പോള്‍ ഉതുപ്പ്‌, വാഴക്കുളം ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ കെ.കുഞ്ഞുമുഹമ്മദ്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റുമാരായ പി.വൈ.പൌലോസ്‌, എം.എം അവറാന്‍, ജോയി പൂണേലി, സുനുമോള്‍, ജനപ്രതിനിധികളായ പോള്‍ തോമസ്‌, റെജി ഇട്ടൂപ്പ്‌, കെ.കെ തോമാക്കുഞ്ഞ്‌, സജി പടയാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മംഗളം 16.10.11

ഫ്രീഡം പരേഡ്‌ തടഞ്ഞു : പെരുമ്പാവൂരില്‍ പോപ്പുലര്‍ ഫ്രണ്ട്‌ ശക്തിപ്രകടനം നടത്തി

നാലു ജില്ലാ പ്രസിഡണ്റ്റുമാരേയും നാനൂറോളം കേഡറ്റുകളേയും അറസ്റ്റ്‌ ചെയ്തു 
പോപ്പുലര്‍ ഫ്രണ്ട്‌ റാലി പോലീസ്‌ തടഞ്ഞപ്പോള്‍
പെരുമ്പാവൂറ്‍: നിരോധനാജ്ഞ ലംഘിച്ച്‌ പോപ്പുലര്‍ ഫ്രണ്ട്‌ പട്ടണത്തില്‍ സംഘടിപ്പിച്ച ഫ്രീഡം പരേഡ്‌ പോലീസ്‌ തടഞ്ഞു. നാലു ജില്ലാ പ്രസിഡണ്റ്റുമാരേയും നാനൂറോളം കേഡറ്റുകളേയും അറസ്റ്റ്‌ ചെയ്തു പോലീസ്‌ മുഖം രക്ഷിച്ചപ്പോള്‍ പടുകൂറ്റന്‍ ശക്തിപ്രകടനം നടത്തി പോപ്പുലര്‍ ഫ്രണ്ട്‌ കരുത്തു തെളിയിച്ചു. തുടര്‍ന്ന്‌ മേഖലാ സമ്മേളനവും നടന്നു. 
അഞ്ചു ജില്ലകളില്‍ നിന്നായി ഇന്നലെ ഉച്ചകഴിഞ്ഞാണ്‌ ആയിരക്കണക്കിന്‌ പോപ്പുലര്‍ ഫ്രണ്ട്‌ അംഗങ്ങള്‍ ടൌണിലേയ്ക്ക്‌ ഒഴുകിയെത്തിയത്‌. പരേഡ്‌ തടയാനായി റൂറല്‍ എസ്‌.പി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ ആയിരത്തോളം പോലീസുകാരേയും വിന്യസിച്ചിരുന്നു. ഉച്ചകഴിഞ്ഞ്‌ രണ്ടരയോടെ ആശ്രമം ഹയര്‍സെക്കണ്റ്ററി സ്കൂളിന്‌ സമീപത്തുനിന്ന്‌ ഫ്രീഡം പരേഡും പ്രകടനവും ആരംഭിച്ചു. താലൂക്ക്‌ ആശുപത്രിയ്ക്ക്‌ മുന്നില്‍ പോലീസ്‌ ബാരിക്കേഡുകള്‍ തീര്‍ത്ത്‌ ഇവരെ തടഞ്ഞു. ജില്ലാ പ്രസിഡണ്റ്റുമാരായ അന്‍വര്‍ ഹുസൈന്‍ (ഇടുക്കി), സി.എച്ച്‌ അബ്ദുള്‍ നിസ്സാര്‍ (കോട്ടയം), എം ഫാറൂഖ്‌ (തൃശൂറ്‍), കെ.എം അബ്ദുള്‍ ജലീല്‍ (പാലക്കാട്‌) എന്നിവരേയും നാനൂറോളം കേഡറ്റുകളേയുമാണ്‌ അറസ്റ്റ്‌ ചെയ്തത്‌. ഇവരെ പിന്നീട്‌ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. 
അറസ്റ്റിനെ തുടര്‍ന്ന്‌ പോലീസ്‌ പിന്‍മാറിയതോടെ കൈക്കുഞ്ഞുങ്ങളുമായെത്തിയ അമ്മമാരും കുട്ടികളും അടങ്ങുന്ന പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ പ്രകടനമായി സമ്മേളന നഗരിയിലേയ്ക്ക്‌ തിരിച്ചു. ബാണ്റ്റുമേളവും നിശ്ചലദൃശ്യങ്ങളും പ്രകടനത്തിന്‌ പകിട്ടു കൂട്ടി. പിന്നീട്‌ പെരുമ്പാവൂറ്‍ മുനിസിപ്പല്‍ മൈതാനിയില്‍ നടന്ന പൊതു സമ്മേളനം ദേശീയ സെക്രട്ടറി കെ.എം ശരീഫ്‌ ഉത്ഘാടനം ചെയ്തു. പരിപാടിയില്‍ പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന സെക്രട്ടറി പി.അബ്ദുല്‍ ഹമീദ്‌ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം പി.കോയ, ഈസ മൌലവി (ഓള്‍ ഇന്ത്യ ഇമാംസ്‌ കൌണ്‍സില്‍ സ്റ്റേറ്റ്‌ ട്രഷറര്‍), സാംകുട്ടി ജേക്കബ്‌ (എസ്‌.ഡി.പി.ഐ സ്റ്റേറ്റ്‌ ട്രഷറര്‍), റെനി ഐലിന്‍ (എന്‍.സി.എച്ച്‌.ആര്‍.ഒ നാഷണല്‍ കോര്‍ഡിനേറ്റര്‍), കെ.കെ ബാബുരാജ്‌ (ദളിത്‌ ചിന്തകന്‍), ജമാല്‍ മുഹമ്മദ്‌ (പോപുലര്‍ ഫ്രണ്ട്‌ എറണാകുളം ജില്ലാ പ്രസിഡണ്റ്റ്‌) , സ്റ്റേറ്റ്‌ സെക്രട്ടറി ടി കെ അബ്ദു സമദ്‌, കെ സാദത്ത്‌, കെ മുഹമ്മദലി, അന്‍വര്‍ ഹുസൈന്‍, മുഹമ്മദ്‌ നിസാര്‍ , എം ഫാറൂഖ്‌ , കെ എം അബ്ദുള്‍ ജലീല്‍ , സി പി മുഹമ്മദലി, പി അബ്ദുള്‍ ലത്തീഫ്‌ , ശമീര്‍ , ആരീഫ്‌, കെ എസ്‌.ഷാന്‍, ടി എം മൂസ, ശമീര്‍, അബ്ദുള്‍ മജീദ്‌ .തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു. സ്വാതന്ത്യ്ര ദിനത്തില്‍ നടത്താനിരുന്ന പരേഡ്‌ നിരോധനാജ്ഞ മൂലം മുമ്പ്‌ മാറ്റിയിരുന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന രഹസ്യാന്വേഷണ സംഘത്തിണ്റ്റെ മുന്നറിയിപ്പിനെ തുടര്‍ന്ന്‌ ഇന്നലെ നടത്താന്‍ നിശ്ചയിച്ച പരേഡും നിരോധിയ്ക്കുകയായിരുന്നു. എന്നാല്‍, നിരോധനാജ്ഞ അവഗണിച്ച്‌ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ ഇന്നലെ എത്തുകയായിരുന്നു. റാലിയെ തുടര്‍ന്ന്‌ ഇന്നലെ പെരുമ്പാവൂരില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. രണ്ടര മുതല്‍ ആറുവരെ എ.എം റോഡില്‍ പൂര്‍ണ്ണമായും ഗതാഗതം തടസ്സപ്പെട്ടു. (പടങ്ങള്‍ ഉണ്ട്‌) ഫ്രീഡം പരേഡ്‌ തടഞ്ഞു പെരുമ്പാവൂരില്‍ പോപ്പുലര്‍ ഫ്രണ്ട്‌ ശക്തിപ്രകടനം നടത്തി നാലു ജില്ലാ പ്രസിഡണ്റ്റുമാരേയും നാനൂറോളം കേഡറ്റുകളേയും അറസ്റ്റ്‌ ചെയ്തു പെരുമ്പാവൂറ്‍: നിരോധനാജ്ഞ ലംഘിച്ച്‌ പോപ്പുലര്‍ ഫ്രണ്ട്‌ പട്ടണത്തില്‍ സംഘടിപ്പിച്ച ഫ്രീഡം പരേഡ്‌ പോലീസ്‌ തടഞ്ഞു. നാലു ജില്ലാ പ്രസിഡണ്റ്റുമാരേയും നാനൂറോളം കേഡറ്റുകളേയും അറസ്റ്റ്‌ ചെയ്തു പോലീസ്‌ മുഖം രക്ഷിച്ചപ്പോള്‍ പടുകൂറ്റന്‍ ശക്തിപ്രകടനം നടത്തി പോപ്പുലര്‍ ഫ്രണ്ട്‌ കരുത്തു തെളിയിച്ചു. തുടര്‍ന്ന്‌ മേഖലാ സമ്മേളനവും നടന്നു. അഞ്ചു ജില്ലകളില്‍ നിന്നായി ഇന്നലെ ഉച്ചകഴിഞ്ഞാണ്‌ ആയിരക്കണക്കിന്‌ പോപ്പുലര്‍ ഫ്രണ്ട്‌ അംഗങ്ങള്‍ ടൌണിലേയ്ക്ക്‌ ഒഴുകിയെത്തിയത്‌. പരേഡ്‌ തടയാനായി റൂറല്‍ എസ്‌.പി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ ആയിരത്തോളം പോലീസുകാരേയും വിന്യസിച്ചിരുന്നു. ഉച്ചകഴിഞ്ഞ്‌ രണ്ടരയോടെ ആശ്രമം ഹയര്‍സെക്കണ്റ്ററി സ്കൂളിന്‌ സമീപത്തുനിന്ന്‌ ഫ്രീഡം പരേഡും പ്രകടനവും ആരംഭിച്ചു. താലൂക്ക്‌ ആശുപത്രിയ്ക്ക്‌ മുന്നില്‍ പോലീസ്‌ ബാരിക്കേഡുകള്‍ തീര്‍ത്ത്‌ ഇവരെ തടഞ്ഞു. ജില്ലാ പ്രസിഡണ്റ്റുമാരായ അന്‍വര്‍ ഹുസൈന്‍ (ഇടുക്കി), സി.എച്ച്‌ അബ്ദുള്‍ നിസ്സാര്‍ (കോട്ടയം), എം ഫാറൂഖ്‌ (തൃശൂറ്‍), കെ.എം അബ്ദുള്‍ ജലീല്‍ (പാലക്കാട്‌) എന്നിവരേയും നാനൂറോളം കേഡറ്റുകളേയുമാണ്‌ അറസ്റ്റ്‌ ചെയ്തത്‌. ഇവരെ പിന്നീട്‌ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. അറസ്റ്റിനെ തുടര്‍ന്ന്‌ പോലീസ്‌ പിന്‍മാറിയതോടെ കൈക്കുഞ്ഞുങ്ങളുമായെത്തിയ അമ്മമാരും കുട്ടികളും അടങ്ങുന്ന പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ പ്രകടനമായി സമ്മേളന നഗരിയിലേയ്ക്ക്‌ തിരിച്ചു. ബാണ്റ്റുമേളവും നിശ്ചലദൃശ്യങ്ങളും പ്രകടനത്തിന്‌ പകിട്ടു കൂട്ടി. 
പിന്നീട്‌ പെരുമ്പാവൂറ്‍ മുനിസിപ്പല്‍ മൈതാനിയില്‍ നടന്ന പൊതു സമ്മേളനം ദേശീയ സെക്രട്ടറി കെ.എം ശരീഫ്‌ ഉത്ഘാടനം ചെയ്തു. പരിപാടിയില്‍ പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന സെക്രട്ടറി പി.അബ്ദുല്‍ ഹമീദ്‌ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം പി.കോയ, ഈസ മൌലവി (ഓള്‍ ഇന്ത്യ ഇമാംസ്‌ കൌണ്‍സില്‍ സ്റ്റേറ്റ്‌ ട്രഷറര്‍), സാംകുട്ടി ജേക്കബ്‌ (എസ്‌.ഡി.പി.ഐ സ്റ്റേറ്റ്‌ ട്രഷറര്‍), റെനി ഐലിന്‍ (എന്‍.സി.എച്ച്‌.ആര്‍.ഒ നാഷണല്‍ കോര്‍ഡിനേറ്റര്‍), കെ.കെ ബാബുരാജ്‌ (ദളിത്‌ ചിന്തകന്‍), ജമാല്‍ മുഹമ്മദ്‌ (പോപുലര്‍ ഫ്രണ്ട്‌ എറണാകുളം ജില്ലാ പ്രസിഡണ്റ്റ്‌) , സ്റ്റേറ്റ്‌ സെക്രട്ടറി ടി കെ അബ്ദു സമദ്‌, കെ സാദത്ത്‌, കെ മുഹമ്മദലി, അന്‍വര്‍ ഹുസൈന്‍, മുഹമ്മദ്‌ നിസാര്‍ , എം ഫാറൂഖ്‌ , കെ എം അബ്ദുള്‍ ജലീല്‍ , സി പി മുഹമ്മദലി, പി അബ്ദുള്‍ ലത്തീഫ്‌ , ശമീര്‍ , ആരീഫ്‌, കെ എസ്‌.ഷാന്‍, ടി എം മൂസ, ശമീര്‍, അബ്ദുള്‍ മജീദ്‌ .തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
സ്വാതന്ത്യ്ര ദിനത്തില്‍ നടത്താനിരുന്ന പരേഡ്‌ നിരോധനാജ്ഞ മൂലം മുമ്പ്‌ മാറ്റിയിരുന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന രഹസ്യാന്വേഷണ സംഘത്തിണ്റ്റെ മുന്നറിയിപ്പിനെ തുടര്‍ന്ന്‌ ഇന്നലെ നടത്താന്‍ നിശ്ചയിച്ച പരേഡും നിരോധിയ്ക്കുകയായിരുന്നു. എന്നാല്‍, നിരോധനാജ്ഞ അവഗണിച്ച്‌ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ ഇന്നലെ എത്തുകയായിരുന്നു. റാലിയെ തുടര്‍ന്ന്‌ ഇന്നലെ പെരുമ്പാവൂരില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. രണ്ടര മുതല്‍ ആറുവരെ എ.എം റോഡില്‍ പൂര്‍ണ്ണമായും ഗതാഗതം തടസ്സപ്പെട്ടു.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍: തണ്ടേക്കാട്‌ ജമാ അത്ത്‌ സ്കൂളിന്‌ പുരസ്കാരം

 പെരുമ്പാവൂറ്‍: രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാത്യകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചതിന്‌ ജില്ലാ പഞ്ചായത്തിണ്റ്റെയും ജില്ലാ ശുചിത്വമിഷണ്റ്റെയും പ്രത്യേക പുരസ്ക്കാരം ജമാ അത്ത്‌ ഹയര്‍ സെക്കണ്റ്ററി സ്കൂളിന്‌ ലഭിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേത്യത്വപരമായ പങ്കുവഹിച്ച ഈ സ്കൂളിലെ അദ്ധ്യാപകരായ ബിനോയ്‌ കെ ജോസഫ്‌, കെ.എ നൌഷാദ്‌ എന്നിവര്‍ ജില്ലയിലെ ഏറ്റവും മികച്ച മാത്യകാ അദ്ധ്യാപകരായി തെരഞ്ഞെടുക്കപ്പെട്ടു. 
നാട്ടിലെങ്ങും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചപ്പോള്‍ മികച്ച രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേത്യത്വം നല്‍കിയതിനാണ്‌ തണ്ടേക്കാട്‌ ജമാ അത്ത്‌ ഹയര്‍ സെക്കണ്റ്ററി സ്കൂളിന്‌ ഈ അംഗീകാരം ലഭിച്ചത്‌. ബോധവത്ക്കരണ പ്രവര്‍ത്തനത്തിണ്റ്റെ ഭാഗമായി വെങ്ങോല ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ്‌ വെട്ടിക്കാട്ടുകുന്ന്‌, മൂന്നാം വാര്‍ഡ്‌ തണ്ടേക്കാട്‌, ആറാം വാര്‍ഡ്‌ നെടുംതോട്‌ എന്നിവിടങ്ങളിലെ ആയിരത്തോളം വീടുകളില്‍ കുട്ടികള്‍ സ്വന്തമായി തയ്യാറാക്കിയ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ഈ സമ്പര്‍ക്കപരിപാടി നടത്തുന്നതിനായി 100 അംഗ വിദ്യാര്‍ത്ഥി സംഘത്തെ പരിശീലിപ്പിയ്ക്കുകയും അവര്‍ വിവിധ ഗ്രൂപ്പുകളായി നാട്ടുകാര്‍ക്ക്്‌ ക്യത്യമായ ദിശാബോധം നല്‍കുകയും രോഗം പടരാനുള്ള സാഹചര്യങ്ങള്‍ സന്ദര്‍ശന വീടുകളില്‍ ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ മുന്‍കൈയ്യെടുത്ത്‌ ഒഴിവാക്കുകയും ചെയ്തു. 
ഇതു കൂടാതെ യൂണിസെഫിണ്റ്റെ സഹകരണത്തോടെ വെങ്ങോല ഗ്രാമപഞ്ചായത്തിലെ ൨൩ വാര്‍ഡുകളിലെ തെരഞ്ഞെടുത്ത മേഖലയില്‍ കുടിവെള്ള പരിശോധന നടത്തുകയും ആരോഗ്യ പ്രശ്നങ്ങള്‍ കണ്ട മേഖലകളെക്കുറിച്ച്‌ പഞ്ചായത്ത്‌ അധിക്യതര്‍ക്കും ജലവിഭവ വകുപ്പിനും റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്തു. അവര്‍ പ്രശ്നങ്ങള്‍ ഗൌരവമായി കാണുകയും അത്‌ പരിഹരിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. അതു കൂടാതെ സ്കൂള്‍ പരിസരത്തുള്ള കച്ചവട കേന്ദ്രങ്ങളില്‍ ശീതള പാനീയങ്ങള്‍ കുറച്ചു നാളത്തേക്കെങ്കിലും ഒഴിവാക്കാനും വിദ്യാര്‍ത്ഥികള്‍ മുന്‍കയ്യെടുത്തു. സ്കൂളിലെ നാഷണല്‍ സര്‍വ്വീസ്‌ സ്കീം വാളണ്റ്റിയര്‍മാരും ഹെല്‍ത്ത്‌ പ്രവര്‍ത്തകരുമാണ്‌ പരിപാടിക്ക്‌ നേതൃത്വം നല്‍കിയത്‌. 
ഇത്തരത്തിലുള്ള ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ്‌ ജില്ലാ പഞ്ചായത്തും ജില്ലാ ശുചിത്വമിഷനും സ്കൂളിന്‌ ഈ പുരസ്കാരം നല്‍കി ആദരിച്ചത്‌. മികച്ച സ്കൂളിനുള്ള പുരസ്കാരം ജലവിഭവ വകുപ്പു മന്ത്രി ടി.എം ജേക്കബില്‍ നിന്ന്‌ വിദ്യാര്‍ത്ഥികള്‍ ഏറ്റുവാങ്ങി. മാത്യകാ അദ്ധ്യാപകര്‍ക്കുള്ള പുരസ്കാരങ്ങള്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, ജില്ലാ കളക്ടര്‍ മാത്യകാ അദ്ധ്യാപകര്‍ക്കുള്ള പുരസ്കാരങ്ങള്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, ജില്ലാ കളക്ടര്‍ ഷെയ്ക്ക്‌ പരീത്‌ എന്നിവരില്‍ നിന്നും അദ്ധ്യാപകരായ കെ.എ നൌഷാദും ബിനോയ്‌ കെ ജോസഫും ഏറ്റുവാങ്ങി. 
ബിനോയ്‌ കെ. ജോസഫ്‌ ഹയര്‍ സെക്കണ്റ്ററി വിഭാഗം മലയാളം അദ്ധ്യാപനും നാഷണല്‍ സര്‍വ്വീസ്‌ സ്കീം പ്രോഗ്രാം ഓഫീസറുമാണ്‌. എയ്ഡഡ്‌ ഹയര്‍ സെക്കണ്റ്ററി ടിച്ചേഴ്സ്‌ കോപ്പറേറ്റീവ്‌ സൊസൈറ്റി ബോര്‍ഡ്‌ അംഗവുമാണ്‌. കെ.എ നൌഷാദ്‌ ഹൈസ്കൂള്‍ വിഭാഗം അറബി അദ്ധ്യാപകനും കേരള അറബിക്‌ ടിച്ചേഴ്സ്‌ ഫെഡറേഷണ്റ്റെ ജില്ലാ വൈസ്പ്രസിഡണ്റ്റും ജില്ലാ പഞ്ചായത്ത്‌ വികസന സമിതി അംഗവുമാണ്‌. തണ്ടേക്കാട്‌ മുസ്ളിം ജമാ അത്തിണ്റ്റെ നിയന്ത്രണത്തിലുള്ള ഈ സ്കൂളില്‍ ഒന്നു മുതല്‍ 12 വരെ ക്ളാസുകളിലായി രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളും നൂറോളം അദ്ധ്യാപക- അനദ്ധ്യാപകരും ജോലി ചെയ്തു വരുന്നു. തണ്ടേക്കാട്്‌ മുസ്ളിം ജമാ അത്ത്‌ പ്രസിഡണ്റ്റ്‌ പി.കെ അലിയാര്‍, മാനേജര്‍ സി.കെ അബു, പ്രിന്‍സിപ്പാള്‍ കെ.എച്ച്‌ നിസ്സാമോള്‍, ഹെഡ്മിസ്ട്രസ്‌ കെ.എ കൊച്ചഹമ്മദ്‌ എന്നിവരും ജമാ അത്ത്‌ കമ്മിറ്റിയുമാണ്‌ സ്കൂളിണ്റ്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേത്യത്വം കൊടുക്കുന്നത്‌.

പെരുമ്പാവൂറ്‍ കൊലപാതകം : പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുന്നു; ദുരൂഹതയും

പെരുമ്പാവൂറ്‍: നിരപരാധിയെ പോക്കറ്റടിച്ചെന്ന്‌ ആരോപിച്ച്‌ അടിച്ചുകൊന്ന പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുമ്പോഴും കേസിലെ ദുരൂഹത അതേ മട്ടില്‍ നിലനില്‍ക്കുന്നു. 
പാലക്കാട്‌ സ്വദേശി രഘുവിനെ ആരാണ്‌ അടിച്ചുകൊന്നതെന്നോ, കൊലപാതകത്തില്‍ കലാശിച്ച പോക്കറ്റടിയുടെ യാഥാര്‍ത്ഥ്യമോ ഇനിയും കണ്ടെത്താനാവാതെ പോലീസ്‌ വലയുകയാണ്‌. ചോദ്യം ചെയ്യലില്‍ ലഭിയ്ക്കുന്ന വിവരങ്ങള്‍ പുറത്തുപോകാതിരിയ്ക്കാന്‍ പോലീസ്‌ പെടുന്നപാട്‌ അതിലേറെ. മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍കോളുകള്‍ അറ്റണ്റ്റ്‌ ചെയ്യാതിരിയ്ക്കാന്‍ അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്‌.പി പ്രത്യേകം ശ്രദ്ധിയ്ക്കുന്നുണ്ട്‌. ഫോണ്‍ എടുത്താല്‍ത്തന്നെ വിവരങ്ങള്‍ പുറത്തുപോകാതിരിയ്ക്കാനും.
പ്രതികളായ മൂവാറ്റുപുഴ സ്വദേശി സന്തോഷിനേയും കെ.സുധാകരന്‍ എം.പിയുടെ ഗണ്‍മാന്‍ തിരുവനന്തപുരം സ്വദേശി സതീശനേയും ചോദ്യം ചെയ്യാനായി പെരുമ്പാവൂറ്‍ പോലീസിന്‌ വിട്ടുകിട്ടിയിട്ട്‌ രണ്ടുദിവസം പിന്നിടുന്നു. ഇവരെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തുപോകാതിരിയ്ക്കാനും ഫോട്ടോ എടുക്കാതിരിയ്ക്കാനും പോലീസ്‌ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. അതിന്നിടയില്‍ ലോക്കപ്പിലുള്ള ഇവര്‍ക്ക്‌ കഴിയ്ക്കാന്‍ ബിരിയാണിയും കുടിയ്ക്കാന്‍ ഫ്രൂട്ടിയും വാങ്ങിക്കൊടുത്തതും വിവാദമായി. പോക്കറ്റടി സംബന്ധിച്ച വസ്തുതകള്‍ സ്ഥിരീകരിയ്ക്കാനാണ്‌ പോലീസിണ്റ്റെ പ്രഥമശ്രമം എന്നറിയുന്നു. 
രഘുവിണ്റ്റെ കയ്യില്‍ ഉണ്ടായിരുന്നുവെന്ന്‌ ബന്ധുക്കള്‍ പറയുന്ന തുകയും, മൃതദേഹത്തില്‍ നിന്ന്‌ ലഭിച്ച തുകയും തമ്മിലുള്ള അന്തരം പോലീസ്‌ ആദ്യം പറഞ്ഞ കഥയുമായി പൊരുത്തപ്പെടുന്നില്ല. പോക്കറ്റടിച്ച രഘുവിനെ യാത്രക്കാര്‍ മര്‍ദ്ദിച്ചുകൊന്നുവെന്ന കഥയിലെ വാദി പിന്നീട്‌ പ്രതിയാകുന്നതാണ്‌ കണ്ടത്‌. കേസിലെ ഒന്നാം പ്രതിയായ സന്തോഷിണ്റ്റെ കയ്യില്‍ നിന്ന്‌ ലഭിച്ച 17000 രൂപയാണ്‌ ഇതിന്‌ വഴിത്തിരിവുണ്ടാക്കിയത്‌. 
രഘു സ്വര്‍ണ്ണം പണയം വച്ചിരുന്നോ എന്ന്‌ ഉറപ്പുവരുത്താന്‍ പോലീസ്‌ സംഘം പാലക്കാടിന്‌ പോയിരുന്നു. രഘുവിണ്റ്റെ അമ്മ സരോജനി, സഹോദരന്‍ രാജു, ഭാര്യ കസ്തൂരി എന്നിവരില്‍ നിന്ന്‌ ഇതു സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്‌. അതോടൊപ്പം തന്നെ സന്തോഷിന്‌ തൃശൂരിലെ സ്വര്‍ണ്ണവ്യാപാരി പണം നല്‍കിയിട്ടുണ്ടോ എന്നറിയാന്‍ അങ്ങോട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ പോയിട്ടുണ്ട്‌. 
അതിനിടെ, മൂന്നാമതൊരാള്‍ പണം അപഹരിയ്ക്കാനുള്ള സാദ്ധ്യതയും പോലീസ്‌ കണക്കിലെടുക്കുന്നു. വഴിയ്ക്ക്‌ സ്വയം ബെല്ലടിച്ച്‌ ഇറങ്ങിപ്പോയ യാത്രക്കാരനും കെ.എസ്‌.ആര്‍.ടി.സി സ്റ്റാണ്റ്റില്‍ രഘുവിനെ മര്‍ദ്ദിച്ച മൂന്നാമനും ആരെന്നു കണ്ടെത്തുക മാത്രമാണ്‌ ഇതിനുള്ള ഏകവഴി. ഒട്ടും എളുപ്പമല്ലാത്ത ഈ കണ്ടെത്തലിനു വേണ്ടി പോക്കറ്റടി സംഘങ്ങളിലേയ്ക്ക്‌ അന്വേഷണം വ്യാപിപ്പിയ്ക്കാനാണ്‌ പോലീസിണ്റ്റെ തീരുമാനം. ഇതിനു പുറമെ സ്റ്റാണ്റ്റിലേയും ബസിലേയും ദൃക്സാക്ഷികളില്‍ നിന്ന്‌ ലഭിയ്ക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച്‌ മൂന്നാമണ്റ്റെ രേഖാചിത്രം തയ്യാറാക്കാനും പദ്ധതിയുണ്ട്‌. 
15.10.11

സംസ്ക്യത പ്രചാരണ പദ്ധതി: പെരുമ്പാവൂരില്‍ മോഡല്‍ സ്കൂള്‍ തുറന്നു

പെരുമ്പാവൂറ്‍: ശ്രീശങ്കരാചാര്യ സംസ്ക്യത സര്‍വ്വകലാശാല നടപ്പാക്കുന്ന സംസ്ക്യത പ്രചാരണ പദ്ധതിയുടെ ഭാഗമായി കോതമംഗലം വിദ്യാഭ്യാസജില്ലയിലെ മോഡല്‍ സ്കൂളിണ്റ്റെ ഉദ്ഘാടനം സംസ്ക്യത സര്‍വ്വകലാശാല പ്രോ- വൈസ്‌ ചാന്‍സലര്‍ ഡോ. എസ്‌ രാജശേഖരന്‍ നിര്‍വ്വഹിച്ചു. പൊതുമരാമത്ത്‌ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീവി അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. 
സംസ്ക്യത സര്‍വ്വകലാശാലയിലെ നോഡല്‍ ഓഫീസര്‍ ഡോ. ധര്‍മ്മരാജ്‌ അടാട്ട്‌ പദ്ധതി പരിചയപ്പെടുത്തി. വിദ്യാഭ്യാസ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.ഹരി സ്കോളര്‍ഷിപ്പ്‌ വിതരണം ചെയ്തു. റിട്ട. പ്രൊഫ. ആര്‍ രാമക്യഷ്ണഭട്ട്‌ മുഖ്യ പ്രഭാഷണം നടത്തി. സ്കൂളിലെ ഹെഡ്മിസ്ട്രസ്‌ ടി.വി രമണി, സംസ്ക്യത സര്‍വ്വകലാശാലയിലെ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി.എല്‍ സുശീലന്‍, സംസ്ക്യത പ്രചാരകന്‍ കെ.ആര്‍ പരമേശ്വരന്‍, സ്കൂളിലെ സീനിയര്‍ അസിസ്റ്റണ്റ്റ്‌ സി.കെ രാജു, സ്റ്റാഫ്‌ സെക്രട്ടറി ടി.വി പരീത്‌, പി.ടി.എ വൈസ്‌ പ്രസിഡണ്റ്റ്‌ എ.സി ചന്ദ്രന്‍, സംസ്ക്യത സര്‍വ്വകലാശാല അസോസിയേറ്റ്‌ ലക്ചററും സംസ്ക്യത പ്രചാരണ പദ്ധതിയുടെ ജില്ലാ കോര്‍ഡിനേറ്ററുമായ ഡോ. എ ഗിരിജ എന്നിവര്‍ സംസാരിച്ചു. മംഗളം 15.10.11

പെരുമ്പാവൂറ്‍ കൊലപാതകം പോലീസ്‌ ഒളിച്ചുകളി തുടരുന്നു

സുരേഷ്‌ കീഴില്ലം 
പെരുമ്പാവൂറ്‍: ബസ്‌ യാത്രയ്ക്കിടയില്‍ പോക്കറ്റടിച്ചെന്ന്‌ ആരോപിച്ച്‌ രഘു എന്ന യുവാവിനെ അടിച്ചുകൊന്ന കേസിലെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ്‌ കസ്റ്റഡിയില്‍ വാങ്ങി. 
സതീശന്‍

സന്തോഷ്

ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കു പുറമെ ആവശ്യത്തിന്‌ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാതെയും പോലീസ്‌ അന്വേഷണം ഇരുട്ടില്‍ തപ്പുന്നു. മൂവാറ്റുപുഴ ഇഞ്ചിക്കണ്ടത്തില്‍ സന്തോഷ്‌, കെ.സുധാകരന്‍ എം.പിയുടെ ഗണ്‍മാന്‍ നെയ്യാറ്റിന്‍കര മുടിവിളാകം ശ്രീസദനില്‍ സതീശന്‍ എന്നിവരെയാണ്‌ ഇന്നലെ പോലീസ്‌ കസ്റ്റഡിയില്‍ വാങ്ങിയത്‌. രാവിലെ പതിനൊന്നു മണിയോടെ പെരുമ്പാവൂറ്‍ ഒന്നാം ക്ളാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ്‌ സ്റ്റേഷനിലേയ്ക്ക്‌ കൊണ്ടുവന്ന ഇവരെ മൂന്നു ദിവസം ചോദ്യം ചെയ്യുമെന്നാണ്‌ അറിയുന്നത്‌. പോലീസ്‌ തങ്ങളെ മര്‍ദ്ദിച്ചുവെന്ന പ്രതികളുടെ ആരോപണത്തെ തുടര്‍ന്ന്‌ കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രിയില്‍ മെഡിയ്ക്കല്‍ പരിശോധന നടത്തിയ ശേഷമാണ്‌ ഇവരെ തുടരന്വേഷണത്തിന്‌ കൈമാറിയത്‌. 
ഇന്നലെ പെരുമ്പാവൂരിലെത്തിയ എസ്‌.പി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണ ചുമതല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.റോയിയില്‍ നിന്നും ഡിവൈ.എസ്‌.പി കെ ഹരികൃഷ്ണന്‌ കൈമാറി.
എന്നാല്‍ ആദ്യം മുതല്‍ ഈ കേസില്‍ പുലര്‍ത്തുന്ന രഹസ്യാത്മകത പോലീസ്‌ ഇപ്പോഴും തുടരുകയാണ്‌. പ്രതികളുടെ ഫോട്ടോ എടുക്കുന്നത്‌ അനുവദിയ്ക്കാനോ കേസു സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ നല്‍കാനോ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോഴും തയ്യാറല്ല. അതിനിടെ സുധകരണ്റ്റെ ഗണ്‍മാനെ സാക്ഷിയാക്കി മാറ്റി കേസ്‌ അട്ടിമറിച്ചേക്കുമെന്ന സൂചനകള്‍ ലഭിച്ചതോടെ പോലീസ്‌ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ്‌. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ എടുക്കാന്‍ പോലും തയ്യാറാകുന്നില്ല. 
രഘു പോക്കറ്റടിച്ചുവെന്ന പോലീസ്‌ ആദ്യം പുറത്തുവിട്ട കഥ ഇപ്പോള്‍ ഏതാണ്ട്‌ വിഴുങ്ങിയ മട്ടാണ്‌. സന്തോഷിണ്റ്റെ മൊബൈല്‍ ഫോണ്‍ കാണാതായതു സംബന്ധിച്ച്‌ ഉണ്ടായ തര്‍ക്കം മാത്രമെ ബസിലുണ്ടായുള്ളുവെന്ന കണ്ടക്ടറുടെ മൊഴിയാണ്‌ ഇതിനു വഴിത്തിരിവായത്‌. മാത്രവുമല്ല, രഘുവിണ്റ്റെ മൃതദേഹത്തില്‍ നിന്നും പോലീസ്‌ കണ്ടെടുത്തത്‌ കേവലം ഏഴായിരം രൂപ മാത്രമാണ്‌. അതേസമയം, മോതിരം പണയംവച്ചതും ശമ്പളവും കൂട്ടുകാരണ്റ്റെ കയ്യില്‍ നിന്ന്‌ കടം വാങ്ങിയതുമായി രഘുവിണ്റ്റെ കയ്യില്‍ മുപ്പതിനായിരം രൂപയോളം ഉണ്ടായിരുന്നതായി ബന്ധുക്കളും മൊഴി നല്‍കി. അപ്പോള്‍ ബാക്കി തുക എവിടെ പോയെന്നത്‌ പോലീസ്‌ വിശദീകരിയ്ക്കേണ്ടി വരും. 
രഘുവിനെ മര്‍ദ്ദിച്ച സന്തോഷിണ്റ്റെ കയ്യില്‍ നിന്ന്‌ പതിനേഴായിരം രൂപയോളം കണ്ടെടുത്തിട്ടുണ്ട്‌. ഈ തുക തൃശൂരിലെ സ്വര്‍ണ്ണവ്യാപാരിയില്‍ നിന്ന്‌ വാങ്ങിയതാണെന്നാണ്‌ സന്തോഷിണ്റ്റെ മൊഴി. എന്നാല്‍ വര്‍ഷങ്ങളായി സ്വര്‍ണ്ണപ്പണി നിര്‍ത്തിയ ഇയാള്‍ക്ക്‌ സ്വര്‍ണ്ണവ്യാപാരി പണം കൊടുത്തതിണ്റ്റെ സാംഗത്യവും അന്വേഷണവിഷയമാണ്‌. മുമ്പ്‌ വിശ്വാസ വഞ്ചനക്കുറ്റത്തിന്‌ കേസുള്ള സന്തോഷ്‌ രഘുവിണ്റ്റെ പണം തട്ടിയെടുക്കാന്‍ കെട്ടിച്ചമച്ച നാടകമായി പോക്കറ്റടി കഥയെ കാണുന്നവരുണ്ട്‌. 
സന്തോഷിണ്റ്റെ സുഹൃത്താണ്‌ രഘുവിനെ മര്‍ദ്ദിച്ച മൂന്നാമനെന്നും ഇയാള്‍ പണവുമായി കടന്നുകളഞ്ഞെന്നും അഭ്യൂഹമുണ്ട്‌. ഈ മൂന്നാമണ്റ്റെ രേഖാചിത്രം തയ്യാറാക്കാനുള്ള ശ്രമത്തിലാണ്‌ പോലീസ്‌. കെ.സുധാകരന്‍ എം.പിയെ നെടുമ്പാശ്ശേരിയില്‍ വിട്ടശേഷം ഗണ്‍മാന്‍ സന്തോഷ്‌ അങ്കമാലിയില്‍ നിന്നാണ്‌ ബസില്‍ കയറിയതെന്ന്‌ അറിയുന്നു. അങ്ങനെയാണെങ്കില്‍, ചാലക്കുടിയില്‍ വച്ചുനടന്നുവെന്നു പറയുന്ന പോക്കറ്റടി കേസില്‍ ഇയാള്‍ എന്തിന്‌ ഇടപെട്ടുവെന്നും പെരുമ്പാവൂരില്‍ ബസിറങ്ങി രഘുവിനെ മൃഗീയമായി തല്ലിച്ചതച്ചുവെന്നും കണ്ടെത്തേണ്ടി വരും. 
മംഗളം 14.10.11

മുടക്കുഴയില്‍ പുതിയ റോഡ്‌ നിര്‍മ്മാണം തുടങ്ങി

പെരുമ്പാവൂറ്‍: മുടക്കുഴ ഗ്രാമപഞ്ചായത്തില്‍ പുതിയ റോഡു നിര്‍മ്മാണം തുടങ്ങി. 
പഞ്ചായത്ത്‌ ഓഫീസിനു മുന്നില്‍ നിന്ന്‌ പ്രളയക്കാട്‌ അമ്പലം വഴി വില്ലേജ്‌ ഓഫീസിലേയ്ക്കുള്ള പുതിയ റോഡിണ്റ്റെ നിര്‍മ്മാണോദ്ഘാടനം വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സോജന്‍ പൌലോസ്‌ നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ ഷാജി കീച്ചേരി, സഹകരണ ബാങ്ക്‌ പ്രസിഡണ്റ്റ്‌ പി.പി അവറാച്ചന്‍, പാണ്ടിക്കാട്‌ ജനസഹായ സംഘം പ്രസിഡണ്റ്റ്‌ ടി.കെ സണ്ണി, സുരേന്ദ്രന്‍ വേലംപറമ്പില്‍, വൈ. വറുഗീസ്‌, ഗോപി നാഥന്‍, ജിയോ മത്തായി, ടി.കെ ഗോവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
അറുന്നൂറ്റിയമ്പത്‌ മീറ്റര്‍ ദൈര്‍ഘ്യവും നാലു മീറ്റര്‍ വീതിയുമുള്ള ഈ റോഡ്‌ വരുന്നതോടെ പഞ്ചായത്ത്‌ ഓഫീസില്‍ വരുന്നവര്‍ക്ക്‌ വില്ലേജ്‌ ഓഫീസുമായി ബന്ധപ്പെടാന്‍ സൌകര്യമൊരുക്കും. വെറ്റിനറി ആശുപത്രി, സഹകരണ ബാങ്ക്‌, കൃഷി ഓഫീസ്‌, വിവിധ സ്കൂളുകള്‍, ആയുര്‍വേദ-ഹോമിയോ ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്കുള്ള ഗതാഗതവും സുഗമമാകും. പെരുമ്പാവൂരില്‍ നിന്ന്‌ തുരുത്തി, പ്രളയക്കാട്‌, തൃക്കേപ്പടി, ഇളമ്പകപ്പിള്ളി, കയ്യുത്ത്യാല്‍, കൂവപ്പടി വഴി അനുവദിച്ച കെ.എസ്‌.ആര്‍.ടി.സി സര്‍ക്കുലര്‍ ബസ്‌ സര്‍വ്വീസിനും ഈ റോഡ്‌ ഉപകാരപ്പെടും. 
മംഗളം 14.10.11

ദുരൂഹതകള്‍ ബാക്കി; പ്രതിയെ മാറ്റാന്‍ നീക്കം

പെരുമ്പാവൂറ്‍: കെ.എസ്‌.ആര്‍.ടി.സി ബസില്‍ പോക്കറ്റടിച്ചെന്ന്‌ ആരോപിച്ച്‌ സഹയാത്രികര്‍ അടിച്ചുകൊന്ന കേസില്‍ പ്രതിയെ മാറ്റുമെന്ന്‌ സൂചന. തണ്റ്റെ ഗണ്‍മാന്‍, മരിച്ച രഘുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും മര്‍ദ്ദിച്ചവരെ പിടിച്ചുമാറ്റുകയായിരുന്നുവെന്നും കെ.സുധാകരന്‍ എം.പി പ്രസ്താവന നടത്തിയത്‌ ഇത്തരമൊരു നാടകീയതയിലേയ്ക്കുള്ള വഴിത്തിരിവെന്ന്‌ കരുതുന്നവരുണ്ട്‌. 
അതിണ്റ്റെ മുന്നോടിയായി ഗണ്‍മാന്‍ സതീശന്‍ രണ്ടാം പ്രതിയായിട്ടാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്‌. മാത്രവുമല്ല, സംഭവവുമായി ബന്ധപ്പെട്ട്‌ മൊഴി നല്‍കാനായി ഇന്നലെ വളരെ വൈകി സ്റ്റേഷനിലെത്തിയ ബസിലെ രണ്ടു യാത്രക്കാര്‍ ഇറക്കുമതി സാക്ഷികളാണോയെന്നും സംശയിക്കുന്നവരുണ്ട്്‌. രഘുവിണ്റ്റെ മരണവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ കസ്റ്റഡിയിലായവരെ പറ്റിയുള്ള വിവരങ്ങള്‍ അതീവരഹസ്യമാക്കി വയ്ക്കുന്നതില്‍ പോലീസ്‌ ജാഗ്രത പുലര്‍ത്തി. മൂവാറ്റുപുഴ ഇഞ്ചിക്കണ്ടത്തില്‍ സന്തോഷ്‌, സുധകരണ്റ്റെ ഗണ്‍മാന്‍ നെയ്യാറ്റിന്‍കര മുടിവിളാകം ശ്രീസദനില്‍ സതീശന്‍ എന്നിവരാണ്‌ പിടിയിലായതെന്നു പുറം ലോകം അറിഞ്ഞു മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ ഇവരുടെ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌. മാധ്യമങ്ങള്‍ക്ക്‌ ഇവരുടെ ഫോട്ടോ ലഭിയ്ക്കാതിരിയ്ക്കാന്‍ പോലീസ്‌ കനത്തവലയമാണ്‌ സൃഷ്ടിച്ചത്‌.
സതീശനും സന്തോഷിനും പുറമെ മൂന്നാമതൊരാള്‍ കൂടി രഘുവിനെ മര്‍ദ്ദിച്ചതായി സൂചനകളുണ്ട്‌. പോക്കറ്റടിച്ച യുവാവിന്‌ രണ്ടടി കൊടുത്ത ശേഷം ഇയാള്‍ സ്ഥലം വിട്ടുവെന്ന്‌ മര്‍ദ്ദനം നടന്ന പെരുമ്പാവൂറ്‍ കെ.എസ്‌.ആര്‍.ടി.സി സ്റ്റാണ്റ്റിലുണ്ടായിരുന്നവര്‍ പറയുമ്പോള്‍ സന്തോഷും മൂന്നാമത്തെയാളും ചേര്‍ന്ന്‌ രഘുവിനെ മര്‍ദ്ദിയ്ക്കുകയായിരുന്നുവെന്നും സതീശന്‍ ഇവരെ പിടിച്ചു മാറ്റിയെന്നും രഘു കുഴഞ്ഞുവീണതോടെ രംഗം പന്തിയല്ലെന്നു കണ്ട്‌ മൂന്നാമന്‍ സ്ഥലം വിടുകയായിരുന്നുവെന്നുമുള്ള കഥയിലാണ്‌ പോലീസിണ്റ്റെ ഊന്നല്‍.
പെരുമ്പാവൂരില്‍ തന്നെ മുമ്പ്‌ കേസുള്ള സന്തോഷിണ്റ്റെ ക്രിമിനല്‍ പശ്ചാത്തലം അയാളെ പ്രതിസ്ഥാനത്തു നിന്ന്‌ രക്ഷപ്പെടാനുള്ള പഴുതടയ്ക്കുന്നു. മുമ്പ്‌ സ്വര്‍ണ്ണപ്പണിക്കാരനായിരുന്ന സന്തോഷ്‌ ടൌണിലെ ഒരു ജ്വവല്ലറിയില്‍ നിന്ന്‌ 144 ഗ്രാം സ്വര്‍ണ്ണം, ആഭരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കാനായി വാങ്ങിയിരുന്നു. എന്നാല്‍ അതു തിരിച്ചുകൊടുക്കുകയോ പണം കൊടുക്കുകയോ ചെയ്തില്ല. വിശ്വാസ വഞ്ചനക്കുറ്റത്തിന്‌ 2003-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാളുടെ ജേഷ്ഠന്‍ ജയനും കൂട്ടുപ്രതിയാണ്‌. 
സന്തോഷും ഇനിയും കണ്ടെത്തിയിട്ടില്ലാത്ത മൂന്നാമനും പ്രതികളാവുന്നതോടെ ഗണ്‍മാന്‍ സതീശന്‍ പിടിച്ചുമാറ്റാന്‍ എത്തിയ സാക്ഷിയായി മാറിയേക്കും. എന്നാല്‍, മര്‍ദ്ദനം തടയാന്‍ ചെന്ന പലരും പിന്തിരിഞ്ഞത്‌ സതീശന്‍ പോലീസുകാരനാണെന്ന്‌ പറഞ്ഞെതോടെയാണ്‌. പോക്കറ്റടിക്കാരനെ പോലീസ്‌ തല്ലുന്നതില്‍ ഇടപെടേണ്ടതില്ലെന്നാണ്‌ സ്റ്റാണ്റ്റിലെ യാത്രക്കാരും കെ.എസ്‌.ആര്‍.ടി.സി ജീവനക്കാരും കരുതിയത്‌. സന്തോഷ്‌ സ്റ്റാണ്റ്റിലെ തൂണില്‍ കൈ പിന്നിലേയ്ക്ക്‌ പിടിച്ചുകൊടുത്തപ്പോള്‍ സതീശന്‍ മര്‍ദ്ദിയ്ക്കുകയായിരുന്നുവെന്നാണ്‌ ദൃക്സാക്ഷികളുടെ മൊഴി. പുറമെ മുറിവുണ്ടാകാത്ത തരത്തിലുള്ള പോലീസ്‌ സ്റ്റൈല്‍ മര്‍ദ്ദനവും ഇതിന്‌ ബലം കൂട്ടുന്നു. രഘുവിണ്റ്റെ നെഞ്ചിനും തലയ്ക്ക്‌ ഇരുവശത്തുമായിരുന്നു മര്‍ദ്ദനം മുഴുവനും. ഇടിച്ചയാളുടെ കയ്യിലെ മോതിരം കൊണ്ടുണ്ടായ ചെറിയ മുറിവുമാത്രമെ തലയിലുള്ളു. പക്ഷെ, മരണകാരണം തലയ്ക്കത്തെ മുറിവാണെന്നാണ്‌ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍.
എന്നാല്‍, രഘു പോക്കറ്റടിച്ചിരുന്നോ എന്നു വ്യക്താമായി പറയാന്‍ ഇപ്പോഴും പോലീസിനു കഴിയുന്നില്ല. രഘുവിണ്റ്റെ മൃതദേഹത്തില്‍ നിന്ന്‌ കേവലം ഏഴായിരം രൂപയാണ്‌ പോലീസ്‌ കണ്ടെടുത്തത്‌. ഇയാളെ മര്‍ദ്ദിച്ച സന്തോഷിണ്റ്റെ കയ്യില്‍ നിന്ന്‌ പത്തൊമ്പതിനായിരം രൂപ ലഭിച്ചു. രഘുവിണ്റ്റെ ബന്ധുക്കളുടെ മൊഴിയനുസരിച്ച്‌ മോതിരം പണയം വച്ച തുകയും ശമ്പളവും സുഹൃത്തിണ്റ്റെ അടുത്തുനിന്ന്‌ വായ്പയായി വാങ്ങിയ തുകയും അയാളുടെ കയ്യിലുണ്ടായിരുന്നുവെന്നതാണ്‌ ബന്ധുക്കളുടെ മൊഴി. ഇത്‌ പോലീസ്‌ അന്വേഷണം നടത്തി സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കളുടെ മൊഴി ശരിയാണെന്ന്‌ വന്നാല്‍, ബാക്കിതുക എവിടെ പോയെന്നും കണ്ടെത്തേണ്ടി വരും. 
മംഗളം 13.10.11

കുറുപ്പംപടി ബസ്‌ സ്റ്റാണ്റ്റിണ്റ്റെ രണ്ടാംഘട്ട നിര്‍മ്മാണം തുടങ്ങി

പെരുമ്പാവൂറ്‍: പത്തു ലക്ഷം രൂപ ചിലവില്‍ കുറുപ്പംപടി ബസ്‌ സ്റ്റാണ്റ്റിണ്റ്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രായമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലി ഉദ്ഘാടനം ചെയ്തു.
ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ പോള്‍ ഉതുപ്പ്‌, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ അംബിക മുരളീധരന്‍, വികസന സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ പി.ഒ വറുഗീസ്‌, ബ്ളോക്ക്‌ മെമ്പര്‍ ബിന്ദു ഗോപാലക്യഷ്ണന്‍, വാര്‍ഡ്‌ മെമ്പര്‍ സജി പടയാട്ടില്‍, കെ.കെ മാത്തുകുഞ്ഞ്‌, എല്‍ദോസ്‌ അറയ്ക്കല്‍, കെ.കെ ശിവന്‍, വി.കെ പത്മിനി, അസിസ്റ്റണ്റ്റ്‌ എഞ്ചിനീയര്‍ രഘുനന്ദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മംഗളം 12.10.11

മുടക്കുഴയില്‍ പ്ളൈവുഡ്‌ കമ്പനിയ്ക്കായി കൊണ്ടുവന്ന യന്ത്രസാമിഗ്രികള്‍ നാട്ടുകാര്‍ തടഞ്ഞു

പെരുമ്പാവൂറ്‍: മുടക്കുഴയില്‍ പ്ളൈവുഡ്‌ കമ്പനി സ്ഥാപിയ്ക്കാനായി കൊണ്ടുവന്ന യന്ത്രസാമിഗ്രികള്‍ നാട്ടുകാര്‍ തടഞ്ഞു.
കുറുക്കന്‍പെട്ടയില്‍ പുതുതായി തുടങ്ങുന്ന കമ്പനിയിലേയ്ക്ക്‌ എത്തിച്ച യന്ത്രങ്ങളാണ്‌ വാര്‍ഡ്‌ മെമ്പര്‍ ടി.കെ സാബുവിണ്റ്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഫാക്ടറി പടിയ്ക്കല്‍ തടഞ്ഞത്‌. സ്ഥാപന ഉടമ പോലീസ്‌ സഹായം തേടിയെങ്കിലും സ്ത്രീകളും കുട്ടികളും അടങ്ങുന്ന അഞ്ഞൂറോളം സമരക്കാരുടെ മുന്നില്‍ നിയമപാലകര്‍ നിസ്സഹായരായി. വാഹനം കോടനാട്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തു. 
കമ്പനിയ്ക്കെതിരെ നാട്ടുകാര്‍ പിന്നീട്‌ യോഗം ചേര്‍ന്ന്‌ കര്‍മ്മസമിതിയ്ക്ക്‌ രൂപം നല്‍കി. കര്‍മ്മസമിതി രൂപീകരണം മാനവദീപ്തി പ്രസിഡണ്റ്റ്‌ വറുഗീസ്‌ പുല്ലുവഴി ഉദ്ഘാടനം ചെയ്തു. ടി.കെ സാബു അദ്ധ്യക്ഷത വഹിച്ചു. പി.കെ സത്യന്‍ (രക്ഷാധികാരി), ടി.കെ സാബു (പ്രസിഡണ്റ്റ്‌), കെ.സി ശിവന്‍, പി.കെ അയ്യപ്പന്‍ (വൈസ്പ്രസിഡണ്റ്റുമാര്‍), പി.പൌലോസ്‌ (സെക്രട്ടറി), സജി എം.കെ, വറുഗീസ്‌ പി.കെ (ജോയിണ്റ്റ്‌ സെക്രട്ടറി), ഒ.കുര്യാക്കോസ്‌ (ട്രഷറര്‍) എന്നിവരാണ്‌ ഭാരവാഹികള്‍.
മംഗളം 12.10.11

അയ്യന്‍കാളിയുടെ പേരിടണം

പെരുമ്പാവൂറ്‍: കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ പട്ടികജാത/പട്ടികവര്‍ഗ്ഗ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന കമ്മ്യൂണിറ്റിഹാളിന്‌ അയ്യന്‍കാളിയുടെ പേരിടണമെന്ന്‌ കേരളപുലയന്‍ മഹാസഭ ചേരാനല്ലൂറ്‍ കുടുംബയോഗം അധികാരികളോടാവശ്യപ്പെട്ടു. 
പഞ്ചായത്തിലെ തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പട്ടികജാതിക്കാരായ തൊഴിലാളികളെ പണിയ്ക്ക്‌ ഇറക്കാതെ അവഗണിയ്ക്കുന്നതിനെതിരേയും യോഗം പ്രമേയം പാസാക്കി. കേരളപുലയന്‍മഹാസഭ കുന്നത്തുനാട്‌ താലൂക്ക്‌ യൂണിയന്‍ വൈസ്‌ പ്രസിഡണ്റ്റ്‌ കെ.സുതന്‍ ഉദ്ഘാടനം ചെയ്തു. വി.എ അനിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റിയംഗം എ.കെ കുഞ്ഞപ്പന്‍, സെക്രട്ടറി ഷാജി രാജന്‍, വൈസ്‌ പ്രസിഡണ്റ്റ്‌ വി.കെ ശിവന്‍ ജോയിണ്റ്റ്‌ സെക്രട്ടറി രമണി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. 
മംഗളം 12.10.11

ബസില്‍ പോക്കറ്റടിച്ചയാളെ മര്‍ദിച്ചു കൊന്നു

കെ. സുധാകരണ്റ്റെ ഗണ്‍മാന്‍ അടക്കം രണ്ടുപേര്‍ പിടിയില്‍ 

പെരുമ്പാവൂറ്‍: ബസില്‍ പോക്കറ്റടിച്ച യുവാവിനെ യാത്രക്കാരുടെ മര്‍ദ്ദനമേറ്റ്‌ മരിച്ചു. 
കാരാട്ടുപള്ളിക്കരയില്‍ ഇമാഗോ ഇണ്റ്റക്സ്‌ എന്ന സ്വകാര്യ പ്ളാസ്റ്റിക്‌ കമ്പനിജീവനക്കാരനായ പാലക്കാടു സ്വദേശി രഘു (35) ആണ്‌ മരിച്ചത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ മൂവാറ്റുപുഴ ദീപാലയം വീട്ടില്‍ സന്തോഷ്‌, തിരുവനന്തപുരം നെയ്യാറ്റിന്‍കര ശ്രീസദനത്തില്‍ സതീശന്‍ എന്നിവരെ പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. കെ.സുധാകരന്‍ എം.പിയുടെ ഗണ്‍മാനാണ്‌ സതീശന്‍. 
ഇന്നലെ രാത്രി എട്ടു മണിയോടെയാണ്‌ സംഭവം. തൃശൂരില്‍ നിന്ന്‌ ചടയമംഗലത്തേയ്ക്ക്‌ പോവുകയായിരുന്ന ബസില്‍ ചാലക്കുടിയില്‍ വച്ചാണ്‌ പോക്കറ്റടി നടന്നത്‌. മൂവാറ്റുപുഴ സ്വദേശിയായ സന്തോഷിണ്റ്റെ 17000രൂപയാണ്‌ നഷ്ടപെട്ടത്‌. അപ്പോള്‍ തന്നെ പോക്കറ്റടിച്ചയാളെ തിരിച്ചറിയുകയും ബസിനുള്ളില്‍ വച്ചുതന്നെ മര്‍ദ്ദനം തുടങ്ങുകയായിരുന്നുവെന്നും സഹയാത്രക്കാര്‍ പറയുന്നു. പെരുമ്പാവൂറ്‍ കെ.എസ്‌.ആര്‍.ടി.സി സ്റ്റാണ്റ്റില്‍ രഘുവിനൊപ്പം ഇറങ്ങിയ സന്തോഷും സതീശനും മറ്റും രണ്ടുപേരും ചേര്‍ന്ന്‌ ഇയാളെ വീണ്ടും മര്‍ദ്ദിച്ചു. ഗാരേജിലേയ്ക്ക ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രഘുവിനെ പിടികൂടി കൈ പിന്നില്‍ പിണച്ച്‌ മര്‍ദ്ദനം തുടര്‍ന്നതോടെയാണ്‌ ജീവഹാനിയുണ്ടാവുന്നത്‌. പോക്കറ്റടിച്ച പണം പോലീസ്‌ കണ്ടെടുത്തു. 
പെരുമ്പാവൂറ്‍ പോലീസ്‌ അറിയിച്ചതനുസരിച്ച്‌ കോട്ടയം ജില്ലയിലെ കുറവിലങ്ങാട്‌ എത്തിയപ്പോള്‍ ബസ്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തു.ഡ്രൈവര്‍ രഞ്ജിത്‌, കണ്ടക്ടര്‍ ഷിനോജ്‌ എന്നിവരില്‍ നിന്ന്‌ മൊഴിയെടുത്തു. 
രഘുവിണ്റ്റെ മൃതദേഹം കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്‌. ഇയാളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ആലുവ റൂറല്‍ എസ്‌.പി ഹര്‍ഷിത അട്ടല്ലൂരി പെരുമ്പാവൂറ്‍ പോലീസ്‌ സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്‌. 

മംഗളം 11.10.11

സെപ്റ്റിക്ക്‌ ടാങ്ക്‌ മാലിന്യം കനാലില്‍ തള്ളിയ സംഭവം; പ്ളൈവുഡ്‌ കമ്പനി ഉടമയെ അറസ്റ്റ്‌ ചെയ്യണമെന്ന്‌ മാനവദീപ്തി

പെരുമ്പാവൂറ്‍: പുല്ലുവഴി മലമുറിയില്‍ പ്ളൈവുഡ്‌ ഫാക്ടറിയോട്‌ ചേര്‍ന്ന്‌ അന്യസംസ്ഥാനക്കാരായ കമ്പനിത്തൊഴിലാളികള്‍ പാര്‍ക്കുന്ന ലേബര്‍ ക്യാമ്പില്‍നിന്ന്‌ സെപ്റ്റിക്‌ ടാങ്ക്‌ മാലിന്യം കനാലില്‍ തള്ളിയ സംഭവത്തില്‍ പ്ളൈവുഡ്‌ കമ്പനി ഉടമയെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന്‌ മനുഷ്യാവകാശ പരിസ്ഥിതി സംഘടനയായ മാനവദീപ്തി ആവശ്യപ്പെട്ടു.
പരിഷ്ക്യത സമൂഹത്തിന്‌ അപമാനവും അറപ്പും ഉളവാകുന്ന ഇത്തരം കുറ്റക്യത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും സംഘടനയുടെ കേന്ദ്രകമ്മിറ്റി ഓഫീസ്‌ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ചേര്‍ന്ന പൊതുസമ്മേളനം ആവശ്യപ്പെട്ടു. ലേബര്‍ ക്യാമ്പിന്‌ താഴെ കേവലം അന്‍പത്‌ അടി അകലെയുള്ള പെരിയാര്‍വാലി സബ്കനാലിലാണ്‌ മാലിന്യം തള്ളിയത്‌. മാലിന്യം നീക്കം ചെയ്യുന്നതിന്‌ കൊച്ചിയിലുള്ള ഒരു സ്ഥാപനത്തിന്‌ ക്വട്ടേഷന്‍ നല്‍കി എന്ന്‌ വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ലേബര്‍ ക്യാമ്പിണ്റ്റെ നടത്തിപ്പുകാര്‍കൂടിയായ പ്ളൈവുഡ്‌ കമ്പനിഉടമക്ക്‌ രക്ഷപ്പെടാനുള്ള കബളിപ്പിക്കല്‍ തന്ത്രമാണ്‌. ഇപ്രകാരം സമ്മതിച്ചാല്‍ പോലും കണ്‍മുന്‍പിലെ കനാലില്‍ മാലിന്യം നിക്ഷേപിക്കാന്‍ കമ്പനിയുടമ കൂട്ടു നില്‍ക്കുകയായിരുന്നു. നിക്യഷ്ടമായ ഈ സംഭവത്തിന്‌ ഉത്തരവാദികളായവരെ കേസ്സില്‍ നിന്ന്‌ ഒഴിവാക്കാന്‍ ഗ്രാമപഞ്ചായത്ത്‌ അധിക്യതരും പോലീസും ഗൂഢാലോചന നടത്തുകയാണെന്നും സമ്മേളനം ആരോപിച്ചു.
നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ സെപ്റ്റിക്ക്‌ ടാങ്ക്‌ ശുചീകരണ സ്ഥാപനത്തിനെതിരെ സാക്ഷികളോ മതിയായ തെളിവുകളോ കണ്ടെത്താതെ കേസ്സെടുത്തും ലേബര്‍ ക്യാമ്പ്‌ ചുരുക്കം ദിവസങ്ങള്‍ അടച്ചിട്ടും പ്രശ്നം നിസ്സാരവല്‍ക്കരിക്കാനാണ്‌ അധിക്യതരുടെ ശ്രമം. പോലീസ്‌ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന കുറ്റകരമായ അനാസ്ഥ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുവാനുള്ള പ്രത്സാഹനം കൂടിയാണെന്നും സമ്മേളം കുറ്റപ്പെടുത്തി. കനാലുകളിലും ശുദ്ധജലസ്രോതസ്സുകളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ ദീര്‍ഘകാലത്തെ കഠിനശിക്ഷ ഉറപ്പാക്കത്തക്കവണ്ണം കുറ്റക്യത്യങ്ങള്‍ക്കുള്ള ശിക്ഷാവ്യവസ്ഥ പരിഷ്ക്കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പെരുമ്പാവൂറ്‍ മുനിസിപ്പല്‍ വെജിറ്റബിള്‍ ഷോപ്പിംഗ്‌ കോംപ്ളക്സില്‍ തുടങ്ങുന്ന മാനവദീപ്തി കേന്ദ്ര കമ്മിറ്റി ഓഫീസ്‌ മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. മാനവദീപ്തി പ്രസിഡണ്റ്റ്‌ വറുഗീസ്‌ പുല്ലുവഴി അദ്ധ്യക്ഷത വഹിച്ചു. കെ.പി ധനപാലന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ ജോണ്‍ പെരുവന്താനം, അഡ്വ. ജെയ്സണ്‍ ജോസഫ്‌, ഫാ. ജോസ്‌ മാപ്പിളമാട്ടേല്‍, ശിവന്‍ കദളി, കെ.എം ഇല്യാസ്‌, പോള്‍ ആത്തുങ്കല്‍, സലിം ഫാറൂഖി, പീറ്റര്‍ ജെ. തറയില്‍, കെ.ആര്‍ നാരായണപിള്ള, കെ.എ ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
മംഗളം 10.10.11

ക്ഷീരകര്‍ഷകര്‍ക്ക്‌ പ്രോത്സാഹനം: മുടക്കുഴയില്‍ പശുക്കളെ വാങ്ങാന്‍ നെട്ടോട്ടം

പെരുമ്പാവൂറ്‍: ക്ഷീരകര്‍ഷകര്‍ക്കാശ്വാസമായി പുത്തന്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചതോടെ മുടക്കുഴയില്‍ പശുക്കളെ വാങ്ങാന്‍ നെട്ടോട്ടം.
പശുക്കളെ വാങ്ങാനും വളര്‍ത്താനുമുള്ള വായ്പാ സൌകര്യങ്ങളും മറ്റു സാഹായങ്ങളും ലഭ്യമാക്കാനുള്ള പദ്ധതികള്‍ പരിചയപ്പെടുത്തിയതോടെയാണ്‌ ക്ഷീര കര്‍ഷകര്‍ ആവേശത്തിലായത്‌. രണ്ടു പശുക്കളുള്ളവരെ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തുന്നതാണ്‌ ഇതില്‍ ഏറെ ആകര്‍ഷകം. പ്രതിദിനം പത്തുലിറ്റര്‍ പാല്‍ അളക്കുന്നവര്‍ക്ക്‌, രണ്ടു പശുക്കളില്ലെങ്കിലും ഈ ആനുകൂല്യം ലഭിയ്ക്കും. ദിനംപ്രതി 150 രൂപ വീതം നൂറുദിവസമാണ്‌ ഈ പദ്ധതി വഴി ലഭിയ്ക്കുന്ന പ്രതിഫലം. പശുക്കളെ വാങ്ങാന്‍ ഫെഡറല്‍ ബാങ്ക്‌ വഴി വായ്പയും ലഭ്യമാണ്‌. ഒരു പശുവിന്‌ 25000 രൂപ വീതം 50000 രൂപയാണ്‌ വായ്പ. ലഭിയ്ക്കുന്നത്‌. ഇതിന്‌ 30 ശതമാനം സബ്സിഡിയും ലഭിയ്ക്കും. അടച്ചു തീര്‍ത്താല്‍ മതിയാവും.
ജനുവരിയില്‍ സഹകരണ സംഘം വഴി ഒരു പശുവിനെ വാങ്ങാന്‍ 30000 രൂപ വീതം വായ്പ നല്‍കിയിരുന്നു. അമ്പതു ശതമാനം സബ്സിഡിയുള്ള ഈ വായ്പ ഉപയോഗിച്ച്‌ പന്ത്രണ്ട്‌ പശുക്കളെയാണ്‌ മുടക്കുഴയില്‍ വാങ്ങിയത്‌. ഇവയിലേറെയും പൊള്ളാച്ചിയില്‍ നിന്നാണ്‌ വാങ്ങിയത്‌.
പശുക്കളെ വളര്‍ത്താന്‍ മില്‍മ നല്‍കുന്ന സഹായത്തിന്‌ പുറമെ, പഞ്ചായത്തിണ്റ്റെ അടുത്ത പദ്ധതിയായി സഹായത്തിനു പുറമെ കന്നുകുട്ടി പരിപാലനത്തിന്‌ തുക കണ്ടെത്തുമെന്ന്‌ വികസന കാര്യ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സോജന്‍ പൌലോസ്‌ മംഗളത്തോട്‌ പറഞ്ഞു. പശുക്കിടാവിനെ വാങ്ങുന്നവര്‍ക്ക്‌, അത്‌ പ്രസവിയ്ക്കുംവരെ തീറ്റ കൊടുക്കാനുള്ളതാണ്‌ ഈ പദ്ധതി.
മില്‍മയുടെ സംസ്കരണസംവിധാനമുള്ള രണ്ട്‌ അളവു കേന്ദ്രങ്ങള്‍ക്കുപുറമെ പുതിയ അളവു കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്‌. ഒടുവില്‍ എട്ടു ക്ഷീര കര്‍ഷകരുടെ സഹകരണത്തോടെ മുടക്കുഴയില്‍ തുടങ്ങിയ യൂണിറ്റില്‍ രണ്ടു മാസത്തിനുള്ളില്‍ അളവുകാരുടെ എണ്ണം ഇരുപതായി മാറി. അയ്യായിരം ലിറ്റര്‍ പാല്‍ അളക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക്‌ പ്രതിമാസം 300 രൂപ പെന്‍ഷന്‍ കിട്ടുന്ന പദ്ധതികൂടിയുള്ളതിനാല്‍ പശുപരിപാലനം കൂടുതല്‍ ആകര്‍ഷകമാവുകയാണ്‌. 
മംഗളം 10.10.11

Saturday, October 8, 2011

പ്ളൈവുഡ്‌ കമ്പനികള്‍ക്കെതിരെ അനിശ്ചിതകാല സമരങ്ങള്‍ക്ക്‌ തുടക്കമായി

 പെരുമ്പാവൂറ്‍: പട്ടണത്തെ പ്രകമ്പനം കൊള്ളിച്ച റാലിയോടെ പ്ളൈവുഡ്‌ കമ്പനികള്‍ക്കെതിരെ അനിശ്ചിതകാല സമരങ്ങള്‍ക്ക്‌ തുടക്കമായി. 
പ്ളൈവുഡ്‌ കമ്പനികള്‍ പാര്‍പ്പിട മേഖലയില്‍ നിന്ന്‌ മാറ്റി സ്ഥാപിക്കണമെന്നും മലിനീകരണം സ്യഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച്‌ പഠനം നടത്താന്‍ ഉന്നത മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്നും അന്യസംസ്ഥാന തൊഴിലാളികള്‍ മൂലമുണ്ടാകുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ക്ക്‌ ശാശ്വതപരിഹാരം കാണണമെന്നും ആവശ്യപ്പെട്ട്‌ പരിസ്ഥിതി സംരക്ഷണ ആക്ഷന്‍ കൌണ്‍സിലിണ്റ്റെ നേത്യത്വത്തിലായിരുന്നു റാലി. ജനരോഷം ഇരമ്പിയ റാലിയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന്‌ ആളുകള്‍ പങ്കെടുത്തു. 
തുടര്‍ന്ന്‌ സുഭാഷ്‌ മൈതാനിയില്‍ സമര പ്രഖ്യാപന സമ്മേളനം നടന്നു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുന്താനം ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ വറുഗീസ്‌ പുല്ലുവഴി അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോസ്‌ മാപ്പിളമാട്ടേല്‍, പി.എന്‍ പ്രൊവിണ്റ്റ്‌, കെ.എ ജയന്‍, ഷാഹുല്‍ ഹമീദ്‌ നെല്ലിക്കുഴി, കെ.ആര്‍ നാരായണപിള്ള, പി രാമചന്ദ്രന്‍നായര്‍, എം.എം തമ്പി, എം.കെ ശശിധരന്‍പിള്ള, ഇരിങ്ങോള്‍ ശ്രീധര്‍, പോള്‍ ആത്തുങ്കല്‍, എ.ഡി റാഫേല്‍, എന്‍.എ കുഞ്ഞപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ മുന്നില്‍ നടത്തുന്ന സത്യഗ്രഹത്തോടെയാണ്‌ അനിശ്ചിതകാല പ്രക്ഷോഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌. 22 ന്‌ വെങ്ങോല ഗ്രാമപഞ്ചായത്ത്‌ ഓഫീസിനു മുന്നില്‍ സത്യാഗ്രഹ സമരത്തിന്‌ തുടക്കം കുറിക്കും. 
പരിസ്ഥിതി സംരക്ഷണ റാലിക്ക്‌ ആക്ഷന്‍ കൌണ്‍സില്‍ നേതാക്കളായ ജി. ക്യഷ്ണകുമാര്‍, പി.കെ ശശി, പി.ബി കരുണദാസ്‌, സി.എം അലി, ചാണ്ടിക്കുഞ്ഞ്‌, എം.എം അലിയാര്‍, പൌലോസ്‌ പരത്തുവയവലില്‍, അബ്ദുള്‍ ഖാദര്‍, എം.ടി സാജു തരിയന്‍, എം.പി എല്‍ദോസ്‌, മനോജ്‌ ജി, ഇ.വി ശിവന്‍ എന്നിവര്‍ നേത്യത്വം നല്‍കി. 
മംഗളം 8.10.11

സി.പി. ഐ മണ്ഡലം സമ്മേളനം തുടങ്ങി; ആഭ്യന്തര കലഹം രൂക്ഷം

പെരുമ്പാവൂറ്‍: സി.പി.ഐ മണ്ഡലം സമ്മേളനം തുടങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയങ്ങളെ തുടര്‍ന്നുള്ള പാര്‍ട്ടിയ്ക്കകത്തെ ആഭ്യന്തര കലഹങ്ങളും ഒപ്പം മറ നീക്കി.
ഇന്നും നാളെയും നടക്കുന്ന പ്രതിനിധി സമ്മേളനങ്ങളില്‍ പാര്‍ട്ടി നേത്യത്വത്തിനുണ്ടായ വീഴ്ചകള്‍ അവലോകനം ചെയ്യും. അത്‌ പരസ്പരം പഴി ചാരലുകളിലേയ്ക്കും വിഴുപ്പലക്കലുകളിലേയ്ക്കും മാറാന്‍ ഇടയുണ്ടെന്നാണ്‌ സൂചന. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ രായമംഗലം ഗ്രാമപഞ്ചായത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെപ്പോലും വിജയിപ്പിയ്ക്കാനാകാത്തതും നഗരസഭയില്‍ പാര്‍ട്ടിചിഹ്നത്തില്‍ മത്സരിച്ച ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ ഒന്നും രണ്ടും വോട്ടുകള്‍ നേടി നാണക്കേടുണ്ടാക്കിയതുമാകും പ്രധാന ചര്‍ച്ചാ വിഷയം. ബി.ജെ.പി പോലും മുനിസിപ്പല്‍ കൌണ്‍സിലില്‍ പ്രാതിനിധ്യം ഉറപ്പിച്ചപ്പോള്‍ സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ കെട്ടിവച്ച പണം പോലും ലഭിച്ചിരുന്നില്ല.
ഇതിനുത്തരവാദികള്‍ ആരെന്നതിനെ ചൊല്ലിയാണ്‌ പഴിചാരലുകള്‍. നിലവില്‍ മണ്ഡലം സെക്രട്ടറിയായ ആര്‍ ഉണ്ണിക്യഷ്ണനെ അതിണ്റ്റെ പേരില്‍ തുടരാന്‍ അനുവദിയ്ക്കില്ലെന്നാണ്‌ ഒരു പക്ഷത്തിണ്റ്റെ നിലപാട്‌. എന്നാല്‍ തെരഞ്ഞെടുപ്പ്‌ കാലയളവില്‍ ആരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ലീവിലായിരുന്ന ഉണ്ണിക്യഷ്ണനെ ബലിയാടാക്കാന്‍ അനുവദിയ്ക്കില്ലെന്ന്‌ അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
നഗരസഭയില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിയ്ക്കാനായി സി.പി.ഐ നേതാക്കള്‍ വന്‍തുക കോഴ വാങ്ങിയതായി ആക്ഷേപമുണ്ട്‌. ഇരുപത്തിയഞ്ചാം വാര്‍ഡില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി റസാഖ്‌ കരിമ്പനയ്ക്കല്‍ നേടിയത്‌ കേവലം ഒരു വോട്ടാണ്‌. റസാഖ്‌ സ്ഥലത്തെ കോണ്‍ഗ്രസ്‌ ബൂത്ത്‌ കമ്മിറ്റി ഭാരവാഹിയാണെന്നും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയെ ജയിപ്പിയ്ക്കാനായി സി.പി.ഐ നേതാക്കളുടെ രഹസ്യ നീക്കമാണിതെന്നും അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇവിടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഒരു വോട്ട്‌ നേടുകയും യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി കെ.എം.എ സലാം മ്യഗീയ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തതോടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന്‌ വ്യക്തമായി. തൊട്ടടുത്ത ദിവസങ്ങളില്‍ യു.ഡി.എഫ്‌ പരിപാടികളുടെ ഫ്ളക്സ്‌ ബോര്‍ഡുകളില്‍ റസാഖിണ്റ്റെ ചിത്രം വരിക കൂടി ചെയ്തതോടെ സി.പി.ഐ-കോണ്‍ഗ്രസ്‌ രഹസ്യ ബാന്ധവം പകല്‍പോലെ തെളിഞ്ഞു. 
ഒരു മുല്‍മണ്ഡലം സെക്രട്ടറി നിലവില്‍ ചാര്‍ജുണ്ടായിരുന്ന അസിസ്റ്റണ്റ്റ്‌ സെക്രട്ടറി കെ.പി റെജിമോണ്റ്റെ അറിവോടെ നഗരസഭയിലെ സീറ്റുകള്‍ വില്‍ക്കുകയായിരുന്നുവെന്നാണ്‌ ഒരു വിഭാഗത്തിണ്റ്റെ ആരോപണം. മേല്‍കമ്മിറ്റി സമവായ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പുതിയ മണ്ഡലം സെക്രട്ടറിയായി റെജിമോനെ പരിഗണിയ്ക്കാനിരിയ്ക്കെയാണ്‌ ഇത്‌. സീറ്റുവില്‍പനയ്ക്ക്‌ ഒത്താശ ചെയ്തുവെന്നതിനു പുറമെ തണ്റ്റെ പ്രദേശത്ത്‌ ഒരു ബ്രാഞ്ച്‌ കമ്മിറ്റി പോലും രൂപീകരിയ്ക്കാന്‍ കഴിയാത്ത റെജിമോനെ മണ്ഡലം സെക്രട്ടറി സ്ഥാനത്തേയ്ക്ക്‌ എങ്ങനെ പരിഗണിയ്ക്കാനാവുമെന്നും ചോദ്യം ഉയരുന്നു. മണ്ഡലം കമ്മിറ്റിയ്ക്കുണ്ടായ വീഴ്ചകള്‍ മറച്ചുവച്ച്‌ പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടി കൈക്കൊണ്ടതും അതില്‍ പ്രതിഷേധിച്ച്‌ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടതും അവലോകനം ചെയ്യും. 
മേല്‍ക്കമ്മിറ്റി മണ്ഡലം കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേയ്ക്ക്‌ നിര്‍ദ്ദേശിയ്ക്കുന്ന പേര്‌ അംഗീകരിയ്ക്കുന്നതാണ്‌ പതിവ്‌. എന്നാല്‍, വിഴുപ്പലക്കല്‍ ശക്തിയാര്‍ജ്ജിയ്ക്കുന്നതോടെ മണ്ഡലം സെക്രട്ടറി സ്ഥാനത്തേയ്ക്ക്‌ ഇക്കുറി തെരഞ്ഞെടുപ്പിന്‌ കളമൊരുങ്ങുകയാണ്‌. ആരോപണ വിധേയരായവരുടെ പേരാണ്‌ മേല്‍ക്കമ്മിറ്റി നിര്‍ദ്ദേശിയ്ക്കുന്നതെങ്കില്‍ തെരഞ്ഞെടുപ്പിലേയ്ക്ക്‌ പോകട്ടെയെന്നാണ്‌ ഒരു വിഭാഗം സമ്മേളന പ്രതിനിധികളുടെ തീരുമാനം. 
പൊതുസമ്മതനെന്ന നിലയില്‍ ജില്ലാ എക്സിക്യൂട്ടീവ്‌ അംഗമായ സി.വി ശശിയുടെ പേരാണ്‌ സെക്രട്ടറി സ്ഥാനത്തേയ്ക്ക്‌ ഒടുവില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്‌. ജില്ലാ എക്സിക്യൂട്ടീവില്‍ നിന്ന്‌ സി.വി ശശിയ്ക്ക്‌ ഇത്തവണ ഒഴിവാകേണ്ടിവരുമെന്നതിനാല്‍ ഈ ചുമതലയേല്‍ക്കാന്‍ ബുദ്ധിമുട്ടാവില്ല.
മംഗളം 08.10.11

Friday, October 7, 2011

സി.പി. ഐ മണ്ഡലം സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനമുയരും

യു.യു. മുഹമ്മദ്കുഞ്ഞ്‌ 
പെരുമ്പാവൂറ്‍: സി.പി.ഐ യുടെ പെരുമ്പാവൂറ്‍ മണ്ഡലം സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. നിലവിലെ നേതൃത്വത്തിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയായിരിക്കും ഇത്തവണത്തെ മണ്ഡലം സമ്മേളനം ആരംഭിക്കുന്നത്‌.
കഴിഞ്ഞ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേയ്ക്ക്‌ നടന്ന തിരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും നേടാന്‍ കഴിയാതെ ദയനീയ പരാജയം ഏറ്റു വാങ്ങിയതും അതില്‍ മനംനൊന്ത്‌ പ്രധാന പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട്‌ പോയതും പ്രധാന ചര്‍ച്ചകളാകും. പാര്‍ട്ടിയില്‍ മിടുക്കരായ പ്രവര്‍ത്തകര്‍ ഉള്ളപ്പോള്‍ത്തന്നെ നഗരസഭയിലെ ഇരുപത്തിഅഞ്ചാം വാര്‍ഡില്‍ ഇപ്പോഴത്തെ നഗരസഭാചെയര്‍മാന്‍ കെ.എം.എ സലാമിന്‌ എതിരായി കോണ്‍ഗ്രസ്സിലെ തന്നെ റസ്സാക്ക്‌ കരിമ്പനയ്ക്കലിനെ വാടകയ്ക്ക്‌ എടുത്ത്‌ മല്‍സരിപ്പിച്ചു. ഇദ്ദേഹം ഒരു വോട്ട്‌ മാത്രം നേടി നാണം കെട്ട തോല്‍വി ഏറ്റു വാങ്ങിയപ്പോള്‍ കേരളത്തില്‍ തന്നെ പാര്‍ട്ടിക്ക്‌ അത്‌ നാണക്കേടുണ്ടാക്കിയ സംഭവമായി. ഇവിടെ തന്നെ രണ്ടാം വാര്‍ഡില്‍ മല്‍സരിച്ച പാത്തുമ്മ അലിയാര്‍ രണ്ട്‌ വോട്ടുകള്‍ നേടി പരാജയപ്പെട്ടതും വാര്‍ത്താ പ്രാധാന്യം നേടിയ ചര്‍ച്ചകള്‍ക്ക്‌ ഇടം നല്‍കി. നിയോജകമണ്ഡലത്തില്‍ തന്നെ പാര്‍ട്ടിക്ക്‌ കൂവപ്പടിയില്‍ മാത്രമാണ്‌ ഒരു സീറ്റ്‌ നേടാനായത്‌. നഗരസഭയില്‍ ബി.ജെ.പി പോലും പ്രാതിനിധ്യം ഉറപ്പാക്കിയപ്പോള്‍ സി.പി.ഐ ക്ക്‌ കെട്ടിവച്ച കാശ്‌ പോലും തിരിച്ച്‌ വാങ്ങാന്‍ സാധിച്ചില്ല. 
എന്നാല്‍ അന്ന്‌ ആരോഗ്യ കാരണങ്ങളാല്‍ ലീവെടുത്ത്‌ വീട്ടിലിരുന്ന മണ്ഡലം സെക്രട്ടറി ആര്‍. ഉണ്ണികൃഷ്ണണ്റ്റെ തലയിലേയ്ക്ക്‌ ആരോപണങ്ങള്‍ കെട്ടിവച്ച്‌ നേതൃത്വം തലയൂരുകയായിരുന്നു. ഇപ്പോള്‍ ഇദ്ദേഹത്തെ പുറത്ത്‌ ചാടിച്ചുകൊണ്ട്‌ പകരം അന്ന്‌ അസിസ്റ്റണ്റ്റ്‌ സെക്രട്ടറിയായിരുന്ന കെ.പി. റെജിമോനെ മണ്ഡലം സെക്രട്ടറിയാക്കാന്‍ പ്രധാന നേതാക്കള്‍ നീക്കം നടത്തുന്നതായും ഒരു വിഭാഗം പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. തദ്ദേശ സ്വയംഭരണതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ്‌ നേതാക്കളില്‍ നിന്നും പണം വാങ്ങി റസ്സാക്ക്‌ കരിമ്പനയ്ക്കലിനെ സ്ഥാനാര്‍ത്ഥിയാക്കി കെ.എം.എ സലാമിണ്റ്റെ വിജയത്തിന്‌ എളുപ്പവഴ ിഒരുക്കുകയായിരുന്നു റെജിമോന്‍ ചെയ്തതെന്ന്‌ ഒരു വിഭാഗം പ്രവര്‍ത്തകര്‍ അന്ന്‌ ആരോപിച്ചിരുന്നു.
പെരുമ്പാവൂറ്‍ നിയോജകമണ്ഡലത്തില്‍ പാര്‍ട്ടിക്ക്‌ ചരിത്രത്തില്‍ ഉണ്ടാകാത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്ന സംഭവത്തില്‍ അന്ന്‌ മണ്ഡലം കമ്മറ്റി അംഗമായിരുന്ന പി.എസ്‌. അഭിലാഷിണ്റ്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു.റെജിമോനെ മണ്ഡലം സെക്രട്ടറി ആക്കിയാല്‍ സമ്മേളനത്തിനുശേഷം പാര്‍ട്ടിയില്‍ വീണ്ടും ഒരു കൊഴിഞ്ഞു പോക്കിന്‌ സാധ്യതയുണ്ടെന്നാണ്‌ ചില പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. 

ബിഗ്‌ ന്യൂസ്‌ 6.10.11

പ്ളൈവുഡ്‌ കമ്പനിയില്‍ അഗ്നി ബാധ; നാലുലക്ഷം രൂപയുടെ നഷ്ടം

പെരുമ്പാവൂറ്‍: പ്ളൈവുഡ്‌ കമ്പനിയിലുണ്ടായ അഗ്നി ബാധയില്‍ നാലുലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍. 
പെരുമ്പാവൂറ്‍ പറയന്‍കുടി അബ്ദുള്‍ സലാമിണ്റ്റെ ഉടമസ്ഥതയിലുള്ള പി.എ ബോര്‍ഡ്സ്‌ എന്ന സ്ഥാപനത്തിലെ കില്ലന്‍ ചേമ്പര്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. ഇന്നലെ രാവിലെ പത്തുമണിയോടെയാണ്‌ സംഭവം. മൂന്ന്‌ ഫയര്‍ യൂണിറ്റുകള്‍ മണിക്കൂറുകള്‍ ശ്രമിച്ചാണ്‌ തീയണച്ചത്‌

മംഗളം 7.10.2011

ടി. കെ തോമസിന്‌ ഷെവലിയാര്‍ പദവി

പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്ത്‌ മുന്‍ പ്രസിഡണ്റ്റ്‌ ടി.കെ തോമസിന്‌ യാക്കോബായ സഭയുടെ ഷെവലിയാര്‍ പദവി ലഭിച്ചു.
ശ്രേഷ്ഠ ബാവ ഷെവലിയാര്‍ ചിഹ്നങ്ങള്‍ അണിയിച്ചു. തുരുത്തിപ്ളി സെണ്റ്റ്‌ മേരീസ്‌ വലിയ പള്ളി മാനേജിങ്ങ്‌ കമ്മിറ്റിയംഗമായിരുന്നു.

മംഗളം 7.10.2011

പെരിയാര്‍വാലി കനാലില്‍ കക്കൂസ്‌ മാലിന്യങ്ങള്‍ തള്ളി

 പെരുമ്പാവൂറ്‍: പുല്ലുവഴിയിലെ പെരിയാര്‍വാലി കനാലില്‍ കക്കൂസ്‌ മാലിന്യങ്ങള്‍ തള്ളി. 
രായമംഗലം ഗ്രാമപഞ്ചായത്ത്‌ പതിനേഴാം വാര്‍ഡിലാണ്‌ കനാലില്‍ രാത്രിയില്‍ മാലിന്യം തള്ളിയത്‌. കനാലില്‍ വെള്ളമില്ലാത്തതിനാല്‍ മാലിന്യം കെട്ടിക്കിടന്ന്‌ പരിസരമാകെ ദുര്‍ഗന്ധമാണ്‌. 
അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തൊട്ടടുത്ത ലോഡ്ജില്‍ നിന്നുള്ള കക്കൂസ്‌ മാലിന്യമാണ്‌ തള്ളിയതെന്ന്‌ പരിസരവാസികള്‍ പറയുന്നു. ഇതിനുമുമ്പും ഇങ്ങനെയുണ്ടായിട്ടുണ്ട്‌. വെള്ളമുള്ളതിനാല്‍ ഇവ ഒഴുകിപ്പോകുന്നതിനാല്‍ ആളുകളുടെ ശ്രദ്ധ പതിയാറില്ല. ഈ കനാലിലെ വെള്ളമാണ്‌ നാട്ടുകാര്‍ കുളിയ്ക്കാനും മറ്റും ഉപയോഗിയ്ക്കുന്നത്‌. കിണറുകളില്‍ ഉറവയായെത്തുന്നതും ഇതേ വെള്ളമാണ്‌.
പകര്‍ച്ചവ്യാധി പടരുന്ന ഘട്ടത്തിലും ഇത്തരത്തില്‍ മാലിന്യം തള്ളിയതില്‍ ജനരോഷം ശക്തമാണ്‌. കെ.പി.സി.സി എക്സിക്യുട്ടീവ്‌ അംഗം ജെയ്സണ്‍ ജോസഫ്‌, രായമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലി, യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ സെക്രട്ടറി എല്‍ദോ മാത്യു, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം മൈതീന്‍ പിള്ള, വാര്‍ഡ്‌ മെമ്പര്‍ സുജാത ചന്ദ്രന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

മംഗളം 7.10.2011 

Wednesday, October 5, 2011

മാനവദീപ്തി കേന്ദ്രകമ്മിറ്റി ഓഫീസ്‌ നാളെ തുറക്കും

 പെരുമ്പാവൂറ്‍: പരിസ്ഥിതി, മനുഷ്യാവകാശ സംഘടനയായ മാനവദീപ്തിയുടെ കേന്ദ്ര ഓഫീസ്‌ നാളെ തുറക്കും. മുനിസിപ്പല്‍ ഷോപ്പിങ്ങ്‌ കോംപ്ളക്സില്‍ ഉച്ചയ്ക്ക്‌ രണ്ടിന്‌ മുന്‍ നിയമസഭ സ്പീക്കര്‍ പി.പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്റ്റ്‌ വറുഗീസ്‌ പുല്ലുവഴി അദ്ധ്യക്ഷത വഹിയ്ക്കും.
എം.എല്‍.എ മാരായ ബെന്നി ബഹന്നാന്‍, സാജു പോള്‍, വി.പി സജീന്ദ്രന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം, അഡ്വ.ജെയ്സണ്‍ ജോസഫ്‌, പരിസ്ഥിതി പ്രവര്‍ത്തകരായ പ്രൊഫ.എസ്‌.സീതാരാമന്‍, ജോണ്‍ പെരുവന്താനം, പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികളായ കെ.എ ജയന്‍, കെ.ആര്‍ നാരായണപിള്ള, മാനവദീപ്തി ഭാരവാഹികളായ സി.കെ അബ്ദുള്ള, ശിവന്‍ കദളി, പോള്‍ ആത്തുങ്കല്‍, പി.കെ വേണുഗോപാലന്‍, പീറ്റര്‍ ജെ.തറയില്‍, സലിം ഫാറൂഖി, കെ.എം ഇല്യാസ്‌ തുടങ്ങിയവര്‍ പ്രസംഗിയ്ക്കും.  മംഗളം

പി.എസ്‌ രാജന്‍ എന്‍.എസ്‌. എസ്‌ താലൂക്ക്‌ യൂണിയന്‍ പ്രസിഡണ്റ്റ്‌

പെരുമ്പാവൂറ്‍: കുന്നത്തുനാട്‌ താലൂക്ക്‌ എന്‍.എസ്‌.എസ്‌ കരയോഗ യൂണിയന്‍ പ്രസിഡണ്റ്റായി പി.എസ്‌ രാജനെ വീണ്ടും തെരഞ്ഞെടുത്തു. 
വൈസ്‌ പ്രസിഡണ്റ്റായി പി.ആര്‍ മുരളീധരന്‍ ഉള്‍പ്പടെ പതിനഞ്ച്‌ ഭരണസമിതി അംഗങ്ങളേയും അഡ്വ.വി.എസ്‌ സുരേഷ്‌ പ്രസിഡണ്റ്റായി അഞ്ച്‌ പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളേയും യോഗം തെരഞ്ഞെടുത്തു. 
ഇലക്ഷന്‍ ഓഫീസര്‍ കെ.വി വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡണ്റ്റ്‌ പി.എസ്‌ രാജന്‍, സെക്രട്ടറി പി.ജി രാജഗോപാല്‍ , അഡ്വ.ടി.എന്‍ ദിലീപ്‌ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 

മംഗളം 5.10.11

സി.പി. ഐ മണ്ഡലം സമ്മേളനം ഏഴിന്‌ തുടങ്ങും; സെക്രട്ടറി യുവനിരയില്‍ നിന്നായേക്കും

പെരുമ്പാവൂറ്‍: കനത്ത വീഴ്ചകളും പരാജയങ്ങളും അവലോകനം ചെയ്ത്‌ സി.പി.ഐ മണ്ഡലം സമ്മേളനം ഏഴിന്‌ തുടങ്ങും. മണ്ഡലം സെക്രട്ടറിയായി യുവനിരയിലെ നേതാവിനെ പരിഗണിയ്ക്കാന്‍ സാദ്ധ്യത.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിലുണ്ടായ പക്വതയില്ലാത്ത തീരുമാനങ്ങളും അതുവഴിയുണ്ടായ പരാജയങ്ങളുമാണ്‌ സമ്മേളനത്തില്‍ മുഖ്യ അജണ്ടയാവുക. പാര്‍ട്ടിയില്‍ നിന്ന്‌ നൂറുകണക്കിന്‌ അംഗങ്ങളും ഒരു ലോക്കല്‍ കമ്മിറ്റി തന്നെയും കൊഴിഞ്ഞ്‌ പോകാനിടയായ സാഹചര്യം ചര്‍ച്ചയാകും. എല്ലാത്തിണ്റ്റേയും ഉത്തരവാദിത്വം പാര്‍ട്ടി മണ്ഡലം സെക്രട്ടറി ആര്‍.ഉണ്ണികൃഷ്ണണ്റ്റെ തലയില്‍ കെട്ടിവയ്ക്കാനാണ്‌ ഒരു വിഭാഗത്തിണ്റ്റെ നീക്കം. അതേസമയം, തെരഞ്ഞെടുപ്പ്‌ കാലയളവില്‍ ലീവിലായിരുന്ന ഉണ്ണികൃഷ്ണനെ ബലിയാടാക്കുകയാണെന്ന്‌ മറുപക്ഷം വാദിയ്ക്കുന്നു. 
പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ രായമംഗലത്തും ശ്രദ്ധാകേന്ദ്രമായ നഗരസഭയിലും സി.പി.എമ്മുമായി ഉണ്ടായ സീറ്റു തര്‍ക്കങ്ങളാണ്‌ സി.പി.ഐയ്ക്ക്‌ വിനയായത്‌. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോള്‍ രണ്ടിടത്തും പാര്‍ട്ടിയ്ക്ക്‌ ഒരു സീറ്റുപോലും നേടാനായില്ല. നഗരസഭയില്‍ ഇരുപത്തിയഞ്ചാം വാര്‍ഡില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിച്ച്‌ നാണക്കേടുണ്ടാക്കി. ഇവിടെ റസാക്ക്‌ കരിമ്പനയ്ക്കല്‍ ഒരേയൊരു വോട്ടുനേടിയത്‌ സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചാവിഷയമായി. രണ്ടാം വാര്‍ഡില്‍ ധാന്യക്കതിരും അരിവാളും ചിഹ്നത്തില്‍ മത്സരിച്ച പാത്തുമ്മ അലിയാരാകട്ടെ, രണ്ട്‌ വോട്ടുകളാണ്‌ നേടിയത്‌. 
ഇതേതുടര്‍ന്ന്‌ വന്ന പാര്‍ട്ടി നടപടികളും വിവാദമായി. തെറ്റായ തീരുമാനങ്ങള്‍ അടിച്ചേല്‍പിച്ച മേല്‍ക്കമ്മിറ്റികള്‍ക്കൊന്നും പരുക്കേല്‍പ്പിയ്ക്കാതെ താഴെ തട്ടിലാണ്‌ ശിക്ഷകള്‍ വിധിച്ചത്‌. അതോടെ പാര്‍ട്ടി അംഗങ്ങള്‍ കൂട്ടത്തോടെ കൊഴിഞ്ഞു. പല പ്രദേശിക നേതാക്കളും പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിച്ച്‌ സി.പിഎമ്മിലേയ്ക്കും മറ്റും ചേക്കേറി. മണ്ഡലം കമ്മിറ്റിയംഗമായ പി.എസ്‌.അഭിലാഷിണ്റ്റെ നേതൃത്വത്തില്‍ മാത്രം നൂറോളംപേരാണ്‌ പാര്‍ട്ടിവിട്ടത്‌. അശമന്നൂരില്‍ നിന്ന്‌ എന്‍.പി അലിയാരിണ്റ്റെ നേതൃത്വത്തില്‍ മുഴുവന്‍ അംഗങ്ങളും പാര്‍ട്ടിവിട്ടു. അതോടെ ആ ലോക്കല്‍ കമ്മിറ്റി തന്നെ ഇല്ലാതായി. 
നിലവില്‍ രായമംഗലം (സെക്രട്ടറി-രാജേഷ്‌ കുമാര്‍.കെ.എസ്‌), വെങ്ങോല (വി.ആര്‍ മനോജ്‌), ടൌണ്‍ എന്‍.അനില്‍ കുമാര്‍), ഒക്കല്‍ (എം.വി ജോയി), കൂവപ്പടി (ടി.കെ രാജന്‍), വേങ്ങൂറ്‍ (ജോണ്‍ അബ്രഹാം) ലോക്കല്‍ കമ്മിറ്റികളാണ്‌ മണ്ഡലം കമ്മിറ്റിയ്ക്ക്‌ കീഴിലുള്ളത്‌. കഴിഞ്ഞ സമ്മേളന കാലയളവില്‍ കോലഞ്ചേരിയിലേയ്ക്ക്‌ മാറ്റിയ വാഴക്കുളം ലോക്കല്‍ കമ്മിറ്റിയെ ഇക്കുറി പെരുമ്പാവൂരിന്‌ കീഴിലേയ്ക്ക്‌ മാറ്റുന്നുണ്ട്‌. ഇവിടെ സെക്രട്ടറി ഗോപിനാഥാണ്‌. 
മണ്ഡലം സെക്രട്ടറി സ്ഥാനത്തേയ്ക്ക്‌ മേല്‍ക്കമ്മിറ്റി, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന കെ.പി റെജിമോണ്റ്റെ പേരു നിര്‍ദ്ദേശിയ്ക്കുമെന്നാണ്‌ സൂചന. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കെ അഷറഫ്‌, സി.വി ശശി, പെരുമ്പാവൂരിലെ മുതിര്‍ന്ന നേതാവ്‌ അഡ്വ. ടി.എന്‍ അനില്‍കുമാര്‍ തുടങ്ങിയവരൊക്കെ റെജിമോനു വേണ്ടി രംഗത്തുള്ളതായാണ്‌ അറിവ്‌.
മംഗളം 5.10.2011