പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Sunday, January 31, 2010

ഗാന്ധിബസാര്‍ അന്യസംസ്ഥാനക്കാരുടെ അഴിഞ്ഞാട്ട കേന്ദ്രമായെന്ന്‌ പരാതി

മംഗളം 31.01.10
പെരുമ്പാവൂറ്‍: പി.പി റോഡിലെ ഗാന്ധി ബസാര്‍ ഷോപ്പിംഗ്‌ കോംപ്ളക്സ്‌ ഞായറാഴ്ച ദിവസങ്ങളില്‍ അന്യസംസ്ഥാനക്കാരുടെ അഴിഞ്ഞാട്ട കേന്ദ്രമായി മാറിയെന്ന്‌ പരാതി.
ടൌണിണ്റ്റെ പരിസരത്തുള്ള എല്ലാ ഗ്രാമങ്ങളിലും ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ഗാന്ധി ബസ്സാറില്‍ ഒത്തുകൂടുന്നുണ്ട്‌. അതിനെ കേന്ദ്രീകരിച്ച്‌ ഇവിടെ അവരുടേതായ ഒരു വ്യാപാര കേന്ദ്രവും പ്രവര്‍ത്തിയ്ക്കുന്നു. മദ്യം, ബീഡി, കഞ്ചാവ്‌, പാന്‍ പരാഗ്‌ തുടങ്ങി പെണ്‍വാണിഭം വരെ ഇവിടെയുണ്ട്‌. കോംപ്ളക്സിണ്റ്റെ പരിസരം മല, മൂത്ര വിസര്‍ജനം കൊണ്ട്‌ വൃത്തികേടായി. ചില ദിവസങ്ങളില്‍ ഷട്ടറിണ്റ്റെ മുന്‍വശത്തുതന്നെ വിസര്‍ജിച്ചിരിക്കുന്നതുകൊണ്ട്‌ പതിവു കടക്കാര്‍ക്ക്‌ സ്ഥാപനങ്ങള്‍ തുറക്കാന്‍ തന്നെ സാധിക്കുന്നില്ല. ഇതിനെതിരെ പല പരാതികളും പോലീസ്‌ സ്റ്റേഷനിലും മുന്‍സിപ്പല്‍ അധികൃതര്‍ക്കും നല്‍കിയിട്ടുണ്ട്‌.
അന്യസംസ്ഥാന വഴിവാണിഭക്കാരെ ഗാന്ധി ബസാറില്‍ നിന്ന്‌ ഒഴിപ്പിയ്ക്കണമെന്നും സ്ത്രീകള്‍ ഉള്‍പ്പെടെയുളള ഉപഭോക്താക്കള്‍ക്ക്‌ ഞായറാഴ്ച ദിവസങ്ങളിലും യഥേഷ്ടം വന്നു പോകാനുള്ള അവസരം ഉണ്ടാക്കണമെന്നും ഗാന്ധിബസാര്‍ സെക്രട്ടറി പി.ബി ദര്‍ശന്‍ ആവശ്യപ്പെട്ടു.

സപ്ളൈ ഓഫീസറെ കൈക്കൂലി കേസില്‍ കുടുക്കിയത്‌ മണ്ണെണ്ണ മാഫിയായെന്ന്‌ ജോയിണ്റ്റ്‌ കൌണ്‍സില്‍

മംഗളം 31.1.10
പെരുമ്പാവൂറ്‍: കുന്നത്തുനാട്‌ താലൂക്കിലെ സപ്ളെ ഓഫീസിലെ എന്‍.പി രാജനെ കൈക്കൂലി കേസില്‍ കുടുക്കിയത്‌ അര്‍ഹതയില്ലാത്ത പെര്‍മിറ്റ്‌ പുതുക്കി നല്‍കാത്തതിണ്റ്റെ പേരിയാണെന്ന്‌ ആരോപണം.
ഒക്കല്‍ പറക്കാടന്‍ നിക്സന്‍ വര്‍ഗ്ഗീസിണ്റ്റെ പേരിലുള്ള പ്രതിമാസം 50 ലിറ്ററിണ്റ്റെ മണ്ണെണ്ണ പെര്‍മിറ്റ്‌ കാര്‍ഷികാവശ്യത്തിന്‌ എന്ന പേരില്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നേടിയതാണെന്ന്‌ ജോയിണ്റ്റ്‌ കൌണ്‍സില്‍ താലൂക്ക്‌ കമ്മിറ്റി നേതാക്കള്‍ പറയുന്നു. വര്‍ഷാവര്‍ഷം പെര്‍മിറ്റ്‌ പുതുക്കേണ്ടി വരുമ്പോള്‍ കൃഷി ഓഫീസര്‍മാരെ സ്വാധീനിച്ച്‌ കാര്‍ഷികാവശ്യത്തിന്‌ എന്ന രേഖ സംഘടിപ്പിക്കുകയായിരുന്നു പതിവ്‌. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും മണ്ണെണ്ണ പെര്‍മിറ്റ്‌ ദുരുപയോഗം ചെയ്ത്‌ സ്വകാര്യ ബസുടമകള്‍ക്ക്‌ ഡീസലിണ്റ്റെ ഒപ്പം ചേര്‍ത്ത്‌ ഉപയോഗിക്കാന്‍ മണ്ണെണ്ണ മറിച്ചു വില്‍ക്കുന്ന വിവരം ശ്രദ്ധയില്‍ പെട്ടതിനാലാണ്‌ താലൂക്ക്‌ സപ്ളെ ഓഫീസര്‍ ഇയാളുടെ മണ്ണെണ്ണ പെര്‍മിറ്റ്‌ പുതുക്കി നല്‍കാതിരുന്നത്‌.
കോണ്‍ഗ്രസിണ്റ്റെ പ്രാദേശിക നേതാവുകൂടിയായ നിക്സണ്റ്റെ മണ്ണെണ്ണ പെര്‍മിറ്റിനായുള്ള സമ്മര്‍ദ്ദം ശക്തമായപ്പോള്‍ ഈ മാസം 25-ന്‌ റ്റി.എസ്‌.ഒ ഇയാളുടെ കൃഷിസ്ഥലവും മോട്ടോര്‍ പുരയും പരിശോധിക്കാന്‍ എത്തിയിരുന്നു. പരിശോധനയില്‍ മണ്ണെണ്ണ ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിയ്ക്കുന്ന മോട്ടോര്‍ പോലും കാണാനായില്ല. കാര്‍ഷികാവശ്യത്തിനായി സബ്സിഡി നിരക്കിലുള്ള വൈദ്യുതി കണക്ഷനും അപേക്ഷകണ്റ്റെ പേരിലുള്ളതായി പരിശോധനയില്‍ തെളിഞ്ഞു.
ഇതോടെ തണ്റ്റെ പെര്‍മിറ്റ്‌ പുതുക്കി കിട്ടില്ലെന്ന്‌ ബോധ്യമായതോടെ ഇയാള്‍ താലൂക്ക്‌ സപ്ളെ ഓഫീസറെ കൈക്കൂലിക്കേസില്‍ കുടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇയാള്‍ ഓഫീസിലെത്തി നിര്‍ബന്ധ പൂര്‍വ്വം പോക്കറ്റില്‍ തിരുകിവെച്ച 500 ണ്റ്റെ നോട്ടുകളാണ്‌ വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പിടിച്ചെടുത്തതെന്നും നേതാക്കള്‍ പറയുന്നു.
ഒക്കല്‍ പറക്കാടന്‍ നിക്സണ്‍ വര്‍ഗ്ഗീസിണ്റ്റെ വ്യാജ മണ്ണെണ്ണ പെര്‍മിറ്റ്‌ ക്യാന്‍സല്‍ ചെയ്യണമെന്നും ഇതിനു കൂട്ട്‌ നിന്ന കൃഷി ഓഫീസറുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ ജോയിണ്റ്റ്‌ കൌണ്‍സില്‍ താലൂക്ക്‌ കമ്മിറ്റി നേതാക്കള്‍ ജില്ലാ സപ്ളെ ഓഫീസര്‍ക്കും ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്‌.

ദേവസ്വം ബോര്‍ഡ്‌ ചീഫ്‌ കമ്മീഷണര്‍ സന്ദര്‍ശിച്ചു; വിവിധ ക്ഷേത്രങ്ങള്‍ പുനരുദ്ധരിയ്ക്കും

മംഗളം 29.01.10
പെരുമ്പാവൂറ്‍: മേഖലയിലെ വിവിധക്ഷേത്രങ്ങള്‍ പുനരുദ്ധരിയ്ക്കുന്നതിണ്റ്റെ ഭാഗമായി തിരുവിതാംകൂറ്‍ ദേവസ്വം ബോര്‍ഡ്‌ ചീഫ്‌ കമ്മീഷണര്‍, അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ജയകുമാര്‍ ഐ.എ.എസ്‌ ടൌണിലെത്തി.
ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ഇരിങ്ങോള്‍ ഭഗവതി ക്ഷേത്രം, ഇരവിച്ചിറ ക്ഷേത്രം, പെരുമ്പാവൂറ്‍ അമ്പലച്ചിറ തുടങ്ങിയ ഇടങ്ങളില്‍ കമ്മീഷണര്‍ സന്ദര്‍ശിച്ചു. പുനരുദ്ധാരണത്തിന്‌ വേണ്ടി വിപുലമായ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നതിണ്റ്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. മൂന്നുമാസത്തിനുള്ളില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കും.
സാജു പോള്‍ , വി.കെ ഐഷടീച്ചര്‍, പ്രേംജി.എച്ച്‌.പട്ടേല്‍, അഡ്വ.എന്‍.സി മോഹനന്‍, ടി.പി ഹസ്സന്‍, ബാബു ജോണ്‍, പോള്‍ പാത്തിക്കല്‍, എം.പി സദാനന്ദന്‍ തുടങ്ങിയ ജനപ്രതിനിധികളും ക്ഷേത്രം ഭാരവാഹികളായ റ്റി.കെ ബാബു, സി അനില്‍കുമാര്‍, എന്‍.രംഗനാഥന്‍, പി.എന്‍ ഗോപാലകൃഷ്ണ പിള്ള, എം.കെ സുരേഷ്‌ കുമാര്‍, എം.എന്‍ ബൈജു, ചീഫ്‌ എന്‍ജിനീയര്‍ രവികുമാര്‍, എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ജോളി ഉല്ലാസ്‌ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു

കൈക്കുലി : കുന്നത്തുനാട്‌ താലൂക്ക്‌ സപ്ളൈ ഓഫീസറെ വിജിലന്‍സ്‌ പിടികൂടി


മംഗളം 28.01.10

പെരുമ്പാവൂറ്‍: കൈക്കൂലി വാങ്ങിയ കുന്നത്തുനാട്‌ താലൂക്ക്‌ സപ്ളൈ ഓഫീസര്‍ എന്‍.പി രാജനെ വിജിലന്‍സ്‌ പിടികൂടി. വിരമിക്കാന്‍ രണ്ടുമാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ്‌ മുടക്കുഴ നടിലമാലില്‍ വീട്ടില്‍ എന്‍.പി രാജന്‍ (55) കൈക്കൂലി കേസില്‍ പിടിയിലാകുന്നത്‌.

കണയന്നൂറ്‍ താലൂക്കില്‍ നിന്ന്‌ ഒരു വര്‍ഷം മുന്‍പ്‌ ഇവിടെ എത്തിയ രാജന്‍ ആറു മാസം മുമ്പ്‌ വിരമിക്കേണ്ടതാണ്‌. എന്നാല്‍ നടുപ്പുവര്‍ഷം പൂര്‍ത്തിയായ ശേഷം വിരമിച്ചാല്‍ മതിയെന്ന പുതിയ സര്‍ക്കാര്‍ തീരുമാനപ്രകാരം സര്‍വ്വീസില്‍ തുടര്‍ന്ന ഘട്ടത്തിലാണ്‌ ഇയാള്‍ പിടിയിലായത്‌. ഇന്നലെ വൈകിട്ട്‌ മൂന്ന്‌ മണിയോടുകൂടിയാണ്‌ റെയ്ഡ്‌. ഒക്കല്‍ കൊളക്കാട്‌ വീട്ടില്‍ നിക്സണ്റ്റെ കൈയ്യില്‍ നിന്ന്‌ 2000രൂപ വാങ്ങിയത്‌ വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
കാര്‍ഷിക ആവശ്യത്തിനായി നിക്സണ്‌ 50 ലിറ്റര്‍ മണ്ണെണ്ണക്കുള്ള പെര്‍മിറ്റ്‌ അനുവദിച്ചിരുന്നു. ഇതിന്‍ പ്രകാരം മണ്ണെണ്ണ വാങ്ങാന്‍ ചെന്ന നിക്സണോട്‌ സപ്ളൈ ഓഫീസറെ കണ്ടിട്ടുവരാന്‍ സ്റ്റോക്കിസ്റ്റ്‌ ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ സപ്ളൈ ഓഫീസിലെത്തിയ നിക്സണോട്‌ രാജന്‍ പണം ആവശ്യപ്പെടുകയായിരുന്നു. വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ നല്‍കിയ പണം നിക്സണ്‍ ഓഫീസര്‍ക്ക്‌ നല്‍കുകയും തൊട്ടുപിന്നാലെ നടന്ന റെയ്ഡില്‍ ഇതേ കറന്‍സി കണ്ടെടുക്കുകയും ചെയ്തു. രാജനെ ഇന്ന്‌ തൃശൂറ്‍ വിജിലന്‍സ്‌ കോടതിയില്‍ ഹാജരാക്കും.
ഡിവൈ.എസ്‌.പി സി.എസ്‌ മജീദ്‌, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ വിജയകുമാര്‍, ഇമ്മാനുവല്‍ പോള്‍, എം സുകുമാരന്‍, സബ്‌ ഇന്‍സ്പെക്ടര്‍ കെ എഫ്‌ ജോബ്‌, എ എസ്‌ ഐ മാരായ പൊന്നപ്പന്‍, കെ എം മുരളീധരന്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ ഇന്നലെ റെയ്ഡ്‌ നടത്തിയത്‌.
വിവിധ രാഷ്ട്രീയ സംഘടനകള്‍ക്കും സാമുദായിക സംഘടനകള്‍ക്കും ഇയാള്‍ കൊടുത്ത സംഭാവനകളുടെ രസീതുകളും വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇതില്‍ സി.പി.ഐ പ്രവര്‍ത്തന ഫണ്ടിലേക്ക്‌ മാത്രം പലപ്പോഴായി നല്‍കിയിട്ടുള്ളത്‌ വന്‍തുകയാണ്‌. വൈകിട്ട്‌ ആറുമണിയോടെയാണ്‌ റെയ്ഡ്‌ അവസാനിച്ചത്‌.

റോഡില്‍ അനധികൃത പെട്ടിക്കട; പൂത്തൂരാന്‍ കവലയില്‍ സാമൂഹ്യവിരുദ്ധശല്യംമംഗളം 25.01.10

പെരുമ്പാവൂറ്‍: വളയന്‍ചിറങ്ങര - തുരുത്തിപ്ളി റോഡിലെ പുത്തൂരാന്‍ കവലയില്‍ അനധികൃതമായി സ്ഥാപിച്ച പെട്ടികട കേന്ദ്രീകരിച്ച്‌ സാമൂഹ്യവിരുദ്ധശല്യം എന്ന്‌ പരാതി. രാത്രി മാത്രം പ്രവര്‍ത്തിയ്ക്കുന്ന പെട്ടിക്കട കേന്ദ്രീകരിച്ച്‌ മദ്യവില്‍പനയുണ്ടെന്നാണ്‌ സമീപവാസികളുടെ ആരോപണം.
കടയോടു ചേര്‍ന്നുള്ള വെയിറ്റിംഗ്‌ ഷെഡ്‌ സാമൂഹ്യവിരുദ്ധരുടെ താവളമായി. രായമംഗലം ഗ്രമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍പെട്ട ഇവിടെ രണ്ടുമാസം മുന്‍പാണ്‌ പെട്ടിക്കട സ്ഥാപിയ്ക്കുന്നത്‌. പുല്ലുവഴി പുത്തൂരാന്‍ കവലയില്‍ വിജയവിലാസത്തില്‍ രാജലക്ഷ്മിയുടെ വീടിണ്റ്റെ ഗേറ്റിന്‌ നേരെ മുന്നിലായിരുന്നു ഇത്‌. ഇതിനെതിരെ രാജലക്ഷ്മി ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ കട ഗേറ്റിനു മുന്നില്‍ നിന്ന്‌ മാറി. പക്ഷേ മദ്യവില്‍പന തുടരുന്നുവെന്നാണ്‌ ആക്ഷേപം. വെയ്റ്റിംഗ്‌ ഷെഡില്‍ കാലങ്ങളായി സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമുണ്ട്‌. ഇതു സംബന്ധിച്ച്‌ 2005-ല്‍ കളക്ടര്‍ക്ക്‌ പരാതി ലഭിച്ചിരുന്നു. പുതുവര്‍ഷ ആഘോഷവും മറ്റും നടക്കുമ്പോള്‍ വീടിണ്റ്റെ മതില്‍ തകര്‍ത്ത സംഭവം ഉണ്ടായിട്ടുണ്ട്‌.
അനധികൃത പെട്ടിക്കട അവിടെ നിന്ന്‌ മാറ്റണമെന്നും മദ്യവില്‍പനയും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ പ്രദേശവാസികള്‍ കുറുപ്പംപടി പോലീസിനും പരാതി നല്‍കിയിട്ടുണ്ട്‌.

കാക്കനാട്‌- തങ്കളം നാലുവരിപ്പാത ഭൂവുടമകള്‍ക്ക്‌ ആശങ്ക

മാതൃഭൂമി 23.01.10
കിഴക്കമ്പലം: നിര്‍ദിഷ്ട കാക്കനാട്‌- തങ്കളം നാലുവരിപ്പാത നടപ്പാക്കാനുള്ള തീരുമാനം വന്നതോടെ നടപടി ഊര്‍ജിതമാക്കിയെങ്കിലും റൂട്ട്‌ ഏതെന്ന്‌ വ്യക്തമല്ലാത്ത സാഹചര്യത്തില്‍ ഭൂവുടമകള്‍ ആശങ്കയിലായി. റോഡിണ്റ്റെ സര്‍വ്വേ ജോലികള്‍ ലാല്‍ ബഹദൂറ്‍ ശാസ്ത്രി സെണ്റ്റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്നോളജിയുടെ മേല്‍നോട്ടത്തില്‍ വര്‍ഷങ്ങല്‍ക്ക്‌ മുന്‍പേ പൂര്‍ത്തിയാക്കിയിരുന്നു. ഇതിണ്റ്റെ അടിസ്ഥാനത്തില്‍ തങ്കളം മുതല്‍ മുനിയറ വരെയും കാക്കനാട്‌ മുതല്‍ വീഗാലാണ്റ്റ്‌ വരെയും റോഡിണ്റ്റെ അതിര്‍ത്തികള്‍ കല്ലിട്ടു തിരിച്ചു തുടങ്ങി.ഇവിടെ സ്ഥലമെടുപ്പിനുള്ള പണവും സര്‍ക്കാര്‍ അനുവദിച്ചു.
എന്നാല്‍ ബാക്കി ഭാഗങ്ങളിലേക്കുള്ള നടപടികള്‍ തുടങ്ങിയെങ്കിലും ഭൂവമകള്‍ക്ക്‌ ഇതു സംബന്ധിച്ച്‌ വ്യക്തത കിട്ടിയിട്ടില്ല. പലയിടത്തായി കല്ലിട്ടുണ്ടെങ്കിലും റോഡ്‌ ഏതുഭാഗത്തുകൂടി പോകുമെന്ന കാര്യത്തിലാണ്‌ അവ്യക്തത നില നില്‍ക്കുന്നത്‌. ഇതിനിടെ, റോഡിണ്റ്റെ റൂട്ട്‌ ചിലര്‍ക്ക്‌ മനസിലായ സാഹചര്യത്തില്‍ അവര്‍ക്ക്‌ ഏറ്റവും ഗുണപ്രദമായ പ്രദേശത്തുകൂടി മാറ്റണമെന്ന ആഗ്രഹവുമായി പലരും രംഗത്തുണ്ട്‌. റൂട്ട്‌ മാറ്റിയെടുക്കണമെങ്കില്‍ വ്യക്തമായ കാരണങ്ങളോടെ വകുപ്പുമന്ത്രിയാണ്‌ തീരുമാനം എടുക്കേണ്ടത്‌. വര്‍ഷങ്ങള്‍ക്കുമുമ്പേ സര്‍വേ ജോലികള്‍ പൂര്‍ത്തിയായതിനാല്‍ റൂട്ട്‌ മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ല.
റോഡിണ്റ്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക്‌ ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങുന്നില്ലെന്ന ആക്ഷേപവുമുണ്ട്‌. അതിനിടെ ഹൈവേ മാറ്റി വിടുന്നതിനും റൂട്ട്‌ അറിഞ്ഞശേഷം റോഡരികില്‍ സ്ഥലം വാങ്ങിയിടുന്നതിനും റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളും രംഗത്തുണ്ട്‌.

പാതിരാത്രിയിലെ നിലംനികത്തല്‍ നാട്ടുകാര്‍ തടഞ്ഞു

മംഗളം 23.1.10
വാഹനങ്ങള്‍ പോലീസ്‌ കസ്റ്റഡിയില്‍
പെരുമ്പാവൂറ്‍: ടൌണിന്‌ സമീപം പാതിരാത്രിയില്‍ നിലം നികത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. നിലംനികത്താനുള്ള മണ്ണ്‌ കൊണ്ടുവന്ന വാഹനങ്ങള്‍ പോലീസ്‌ കസ്റ്റഡിയില്‍.
വെള്ളിയാഴ്ച രാത്രി പതിനൊന്നിന്‌ ശേഷമാണ്‌ സംഭവം. കാളചന്ത റോഡിലുള്ള സീമ ഓഡിറ്റോറിയത്തിനു സമീപമാണ്‌ നിലം നികത്താനുള്ള ശ്രമം നടന്നത്‌. നാട്ടുകാര്‍ സംഘടിച്ച്‌ ഇത്‌ തടയുകയും വിവരം പോലീസിനെ അറിയിയ്ക്കുകയും ചെയ്തു. സ്ഥലത്ത്‌ എത്തിയ പോലീസ്‌ ഒരു ജെ.സി.ബിയും മണ്ണ്‌ നിറച്ച മൂന്നു ടിപ്പറുകളും സംഭവ സ്ഥലത്തു നിന്ന്‌ കസ്റ്റഡിയിലെടുത്തു. എന്നാല്‍, നിലം നികത്തലുമായി ബന്ധപ്പെട്ട്‌ പോലീസ്‌ ഇന്നലെ വൈകിട്ടുവരെ കേസെടുത്തിട്ടില്ല. പിടിച്ചെടുത്ത വാഹനങ്ങള്‍ തഹസില്‍ദാര്‍ക്ക്‌ കൈമാറുമെന്ന്‌ പോലീസ്‌ പറയുന്നു.

ഇരിങ്ങോളില്‍ മൊബൈല്‍ ടവറിനെതിരെ പ്രതിഷേധം

മംഗളം 23.01.10
പെരുമ്പാവൂറ്‍ രായമംഗലം ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ മൊവൈല്‍ ടവര്‍ നിര്‍മ്മിക്കുന്നതിനെതിരെ സമീപവാസികള്‍ക്ക്‌ പ്രതിഷേധം.
പരിസരവാസികളുടെ സമ്മതമോ അനുവാദമോ ഇല്ലാതെയാണ്‌ ടവര്‍ പണിയുന്നതെന്ന്‌ നാട്ടുകാര്‍ പറയുന്നു. ടവര്‍ പണി തുടങ്ങിക്കഴിഞ്ഞതിനുശേഷമാണ്‌ നാട്ടുകാര്‍ ഇതേപ്പറ്റി അറിയുന്നത്‌. സമീപവാസികളുടെ സമ്മതം കൂടാതെ തന്നെ പഞ്ചായത്ത്‌ അധികൃതര്‍ ടവര്‍ നിര്‍മ്മാണത്തിന്‌ അനുമതി നല്‍കുകയായിരുന്നുവെന്നറിയുന്നു. ടവര്‍ നിര്‍മ്മാണത്തിനെതിരെ രായമംഗലം പഞ്ചായത്ത്‌ സെക്രട്ടറി, ജില്ലാ കളക്ടര്‍, ആര്‍.ഡി.ഒ, സുതാര്യകേരളം, ഓംബുഡ്സ്മാന്‍, കുറുപ്പംപടി സി.ഐ എന്നിവര്‍ക്ക്‌ നാട്ടുകാര്‍ പരാതി നല്‍കിയിരിയ്ക്കുകയാണ്‌.

Saturday, January 23, 2010

കാക്കനാട്‌-കോതമംഗലം നാലുവരിപാത: അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആക്ഷന്‍ കൌണ്‍സില്‍

മംഗളം 23.01.10
പെരുമ്പാവൂറ്‍: കാക്കനാട്‌-കോതമംഗലം നാലുവരിപാതയുടെ 17 കിലോമീറ്റര്‍- 19 കിലോമീറ്റര്‍ ചെയിനേജ്‌ അലൈന്‍മെണ്റ്റിലുണ്ടായിട്ടുള്ള ഗുരുതരമായ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആക്ഷന്‍ കൌണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
നിലവില്‍ എട്ടുമീറ്റര്‍ വീതിയുള്ള കീഴില്ലം- മാനാറി റോഡിണ്റ്റെ സിംഹഭാഗവും ഉപയോഗിക്കാതെ തള്ളിക്കളഞ്ഞ്‌ അലൈന്‍മെണ്റ്റില്‍ അനാവശ്യ വളവുകള്‍ സൃഷ്ടിച്ചിട്ടുണ്ട്‌. അതുകൊണ്ടുമാത്രം പല വീടുകള്‍ നഷ്ടപ്പെടുകയും വളരെയധികം ഭൂമി ഉപയോഗയോഗ്യമല്ലാതെ പാഴായിപ്പോവുകയും ചെയ്തു. ഇക്കാര്യത്തില്‍ ചില വ്യക്തികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്‌ വേണ്ടി അവിഹിത ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന്‌ യോഗം വിലയിരുത്തി. അലൈന്‍മെണ്റ്റിലുണ്ടായിട്ടുള്ള അപാകതകള്‍ പരിഹരിച്ചുമാത്രമേ റോഡിണ്റ്റെ നിര്‍മ്മാണം തുടങ്ങാവൂ എന്ന്‌ ബന്ധപ്പെട്ട അധികാരികളോടും ജനപ്രതിനിധികളോടും യോഗം ആവശ്യപ്പെട്ടു.
അതേ സമയം കാക്കനാട്‌- കോതമംഗലം നാലുവരിപ്പാത നാടിണ്റ്റെ വികസനം ത്വരിതപ്പെടുത്തുമെന്നും എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാലുവരിപാത യാഥാര്‍ത്ഥ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിന്‌ ചെയര്‍മാന്‍ പി യു കോരുത്‌, സെക്രട്ടറി അഡ്വ.ജോര്‍ജ്‌ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

Friday, January 22, 2010

സാസ്കാരിക യാത്രയ്ക്ക്‌ പെരുമ്പാവൂരില്‍ സ്വീകരണം നല്‍കിമംഗളം 22.01.10

പെരുമ്പാവൂറ്‍: വിവിധ അക്കാദമികളും സാംസ്കാരിക സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക യാത്രയ്ക്ക്‌ പെരുമ്പാവൂരില്‍ സ്വീകരണം നല്‍കി. സ്വീകരണ പരിപാടി പ്രശസ്ത നോവലിസ്റ്റ്‌ കെ എല്‍ മോഹനവര്‍മ്മ ഉദ്ഘാടനം ചെയ്തു. സാജുപോള്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു.
യാത്രയുടെ ജനറല്‍ കണ്‍വീനര്‍ പുരുഷന്‍ കടലുണ്ടിയെ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി കെ ഐഷ പൊന്നാട ചാര്‍ത്തി സ്വീകരിച്ചു. പി ജെ ആണ്റ്റണിയുടെ ഇങ്ക്വിലാബിണ്റ്റെ മക്കള്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി സേവ്യര്‍ പുല്‍പ്പാട്‌ പ്രസംഗിച്ചു. കൂടാതെ കഥാകൃത്ത്‌ അശോകന്‍ ചെരുവില്‍, ഡോ ലിസി മാത്യു, വിനോദ്‌ വൈശാഖി, ടി എന്‍ എന്‍ നമ്പ്യാര്‍ എന്നിവരും സംസാരിച്ചു. തുടര്‍ന്ന്‌ ചിത്ര-പുസ്തക പ്രദര്‍ശനവും നടന്നു.

ഓട്ടോ തട്ടിയെടുത്ത്‌ പൊളിച്ചു വിറ്റ കേസില്‍ മൂന്നു പേര്‍ പിടിയില്‍മംഗളം 22.01.10

പെരുമ്പാവൂറ്‍: ഓട്ടോറിക്ഷ തട്ടിയെടുത്ത്‌ പൊളിച്ചുവിറ്റ കേസിലെ മൂന്നു പേരെ പോലീസ്‌ പിടികൂടി. ചെമ്പറക്കി മുള്ളന്‍കുന്നത്ത്‌ പനയ്ക്കല്‍ വീട്ടില്‍ മുസ്തഫയുടെ മകന്‍ അനൂപ്‌ (19), നെല്ലിക്കുഴി കനാല്‍പ്പാലത്തിനു സമീപം പാറക്കല്‍ പുത്തന്‍പുര വീട്ടില്‍ ഉമ്മറിണ്റ്റെ മകന്‍ ജിബിന്‍ (24), ആലുവ കൊടികുത്തിമല ചക്കാലയ്ക്കല്‍ വീട്ടില്‍ മുഹമ്മദലിയുടെ മകന്‍ ഇബ്രാഹിം കുട്ടി (52) എന്നിവരെയാണ്‌ പെരുമ്പാവൂറ്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.

ടൌണിനടുത്ത്‌ പാത്തിപ്പാലത്തിന്‌ സമീപമുള്ള സര്‍വ്വീസ്‌ സ്റ്റേഷനു മുന്നില്‍ പാര്‍ക്ക്‌ ചെയ്തിരുന്ന, അല്ലപ്ര കരിമ്പനയ്ക്കല്‍ ഷംസുദ്ദീണ്റ്റെ കെ എല്‍ 7-എ ടി 5089 നമ്പറിലുള്ള ടാക്സി ഓട്ടോറിക്ഷയാണ്‌ ഇവര്‍ കടത്തിക്കൊണ്ട്‌ പോയത്‌. മറ്റൊരു കേസില്‍ ജയിലിലായിരുന്ന അനൂപ്‌ ഒരു മാസം മുമ്പാണ്‌ ജാമ്യത്തില്‍ ഇറങ്ങിയത്‌. വേറൊരു കേസില്‍ കൂട്ടുപ്രതിയായിരുന്ന ജിബിനെ വിളിച്ചുവരുത്തി ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ്‌ ഓട്ടോ മോഷ്ടിച്ചത്‌. അനൂപിണ്റ്റെ ബന്ധുവായ ഇബ്രാഹിംകുട്ടി ഓട്ടോ പൊളിച്ചുവില്‍ക്കാന്‍ സഹായിച്ചു. പെരുമ്പാവൂറ്‍, ആലുവ, കോതമംഗലം പോലീസ്‌ സ്റ്റേഷനുകളില്‍ അനൂപിനും ജിബിനും എതിരെ കേസുകളുണ്ട്‌. മോട്ടോര്‍ സൈക്കിള്‍, ബാറ്ററി തുടങ്ങിയവ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ്‌ കേസുകള്‍.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി ഡി വിജയകുമാര്‍, സബ്‌ ഇന്‍സ്പെക്ടര്‍ സി ജയകുമാര്‍, എ എസ്‌ ഐ റെജി ജോസ്‌, ശശിധരന്‍, ജലീല്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. ഇവരെ കോടതിയില്‍ ഹാജരാക്കി.

അന്തരിച്ച കഥാകൃത്ത്‌ കെ എം ജോഷി ഇനി ഏതുപാര്‍ട്ടിയില്‍ ചേരും?


മംഗളം 21.01.10
കേട്ടതും കേള്‍ക്കാത്തതും
പെരുമ്പാവൂറ്‍:ലോകത്ത്‌ ഏറ്റവും വില കൂടിയ പെയിണ്റ്റിങ്ങുകള്‍ വിന്‍സണ്റ്റ്‌ വാന്‍ഗോഗിണ്റ്റേതാണ്‌. പക്ഷെ, ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിണ്റ്റെ ഒറ്റപെയിണ്റ്റിങ്ങുപോലും വിറ്റുപോയിട്ടില്ലെന്നതും ചരിത്രം.
കലാകാരന്‍മാരുടെ സ്ഥിതി നമ്മുടെ നാട്ടിലും തഥൈവ. അടുത്തിടെ പെരുമ്പാവൂരില്‍ അന്തരിച്ച കഥാകൃത്ത്‌ കെ എം ജോഷി ഇനി ഏതു പാര്‍ട്ടിക്കാരനാകും എന്നതാണ്‌ ഇന്നത്തെ ചിന്താവിഷയം. നിരവധി കഥകളെഴുതിയിരുന്ന ജോഷിയുടെ ഒരു പുസ്തകം പുറത്തുവരുന്നത്‌ അദ്ദേഹത്തിണ്റ്റെ മരണശേഷമാണ്‌. പുസ്തക പ്രകാശനം ആഘോഷമായി. പങ്കെടുത്ത വലിയ നേതാക്കളൊക്കെ പറഞ്ഞത്‌ ഒറ്റക്കാര്യം. ജോഷി നമ്മുടെ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു (?). പക്ഷെ, ഒരു എഴുത്തുകാരനാണ്‌ എന്നറിയുന്നത്‌ മരണശേഷം മാത്രം.
നാട്ടുകാരന്‍ കൂടിയായ ഒരു സംസ്ഥാന നേതാവ്‌ പ്രസംഗിച്ചത്‌ താഴെപ്പറയും മട്ടിലാണ്‌. (കഥകള്‍ മാത്രം എഴുതിയിരുന്ന) ശ്രീമാന്‍ ജോഷി നിരവധി ഉപന്യാസങ്ങള്‍ ആനുകാലികങ്ങളില്‍ എഴുതാറുണ്ടായിരുന്നെങ്കിലും (ദൈവാധീനം കൊണ്ട്‌) ഞാന്‍ ഒന്നു പോലും വായിച്ചിട്ടില്ല.
വെള്ളയുടുപ്പിട്ട്‌ അലക്കിത്തേച്ചുവന്ന നേതാക്കള്‍ സത്യത്തില്‍ കൂട്ടത്തോടെ ആ ചടങ്ങിനെത്തിയതു പോലും എതിര്‍പാര്‍ട്ടിക്കാരനായ എം എല്‍ എ പ്രകാശനത്തിണ്റ്റെ അണിയറശില്‍പിയായി രംഗത്ത്‌ എത്തിയതിനാലാണ്‌. എഴുത്തുകാരനെ സാഹിത്യ പ്രസാധക സഹകരണ സംഘത്തിനു പരിചയപ്പെടുത്തിയതും പുസ്തക പ്രസിദ്ധീകരണത്തിന്‌ വഴി തെളിച്ചതും ഒടുവില്‍, തിരുവനന്തപുരത്ത്‌ നടക്കാനിരുന്ന പ്രകാശന ചടങ്ങ്‌ പെരുമ്പാവൂരിലാക്കിയതും എം എല്‍ എയുടെ താത്പര്യ പ്രകാരമാണെന്നറിഞ്ഞതോടെ, ഒറ്റയ്ക്കും തെറ്റയ്ക്കുമായി വീണുകിട്ടിയ കഥാകൃത്തിനെ എതിര്‍ പാര്‍ട്ടി കൊണ്ടുപോവുമോ എന്നാണ്‌ നേതാക്കളുടെ ആധി. സര്‍വ്വമാന എഴുത്തുകാരുടെ പേറ്റണ്റ്റും ആ പാര്‍ട്ടിയ്ക്ക്‌ എന്നതാണല്ലോ നാട്ടുനടപ്പ്‌.
ഭാര്യ തെരഞ്ഞെടുപ്പില്‍ നിന്ന്‌ ജയിച്ച്‌ കൌണ്‍സിലര്‍ ആയിപ്പോയെന്നുകരുതി കെ എം ജോഷി, തന്നെ ഒരു പാര്‍ട്ടിയ്ക്കും തീറെഴുതിയിട്ടില്ലെന്ന്‌ അടുത്ത സുഹൃത്തുക്കള്‍ക്കറിയാം.മാനവമൈത്രിയും പുകസയും കെ എം ജോഷിയ്ക്ക്‌ നിറം കൊടുക്കാന്‍ പെടാപ്പാട്‌ പെടുമ്പോഴും പെരുമ്പാവൂരിലുള്ളവര്‍ ഒരു കാര്യം നോക്കിയിരിയ്ക്കുകയാണ്‌. ജോഷിയുടെ ഭാര്യയ്ക്ക്‌ മുന്‍ വ്യവസ്ഥ പ്രകാരം നല്‍കാമെന്ന്‌ ഏറ്റിരുന്ന നഗര സഭ ചെയര്‍പേഴ്സണ്‍ സ്ഥാനം കൊടുക്കുമോ എന്ന്‌. അതോ, ഭരണ കാലാവധി കഴിയുമ്പോഴായിരിയ്ക്കുമോ നേതാക്കള്‍ വാഗ്ദാനം കൊടുത്ത കഥ ഓര്‍മ്മിയ്ക്കുക?

ജില്ലയിലെ പട്ടികജാതി കോളനികളില്‍ കുടിവെളളമെത്തിക്കാന്‍ 3.33 കോടി

മംഗളം 21.01.10
പെരുമ്പാവൂറ്‍: ജില്ലയിലെ വിവിധ പട്ടികജാതി കോളനികളില്‍ കുടിവെള്ളമെത്തിക്കാന്‍ 3305000രൂപ അനുവദിച്ചതായി ജില്ലാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എം രാമചന്ദ്രന്‍ അറിയിച്ചു. വടവുകോട്‌ ബ്ളോക്ക്‌ പുത്തന്‍കുരിശ്‌ ഗ്രാമപഞ്ചായത്തിലെ ചക്കാലക്കുടി ഹരിജന്‍ കോളനിക്ക്‌ 3957000 രൂപ ലഭിക്കും. വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഇല്ലത്തുംകുടി ആലുംചുവട്‌ കോളനിക്ക്‌ 4450000 മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ പുളിക്കമാലി ഹരിജന്‍ കോളനിക്ക്‌ 650000രൂപയും ലഭിക്കും. ആമ്പല്ലൂറ്‍ ഗ്രാമപഞ്ചായത്തിലെ കുലിയാറ്റിക്കര ഹരിജന്‍കോളനിക്ക്‌ 650000രൂപ ലഭിക്കുമ്പോള്‍ മഴുവന്നൂറ്‍ ഗ്രാമപഞ്ചായത്തിലെ കാരമൂട്‌ കോളനിക്ക്‌ 500000 രൂപയും ഓലിപ്പാറ കോളനിക്ക്‌ 8798000രൂപയും കണ്ടാട്ടുകുന്ന്‌ കോളനിയ്ക്ക്‌ 1600000 രൂപയും ലഭിക്കും. പാറക്കടവ്‌ ഗ്രാമപഞ്ചായത്തിലെ എളവൂറ്‍ ഐ.എച്ച്‌ ഡി.പി കോളനിക്ക്‌ 8200000 രൂപയാണ്‌ ലഭിയ്ക്കുന്നത്‌.
ജില്ലാതല പട്ടികജാതി വികസന സമിതി യോഗം ചേര്‍ന്ന്‌ എ ആര്‍ ഡബ്ള്യു എസ്‌ എസില്‍പ്പെടുത്തിയാണ്‌ പദ്ധതികള്‍ക്ക്‌ അംഗീകാരം നല്‍കിയതെന്നും ആര്‍ എം അറിയിച്ചു.

മത്സ്യ മാര്‍ക്കറ്റിലെ ബയോഗ്യാസ്‌ ടാങ്ക്‌ പൊട്ടി; ദുര്‍ഗന്ധം രൂക്ഷം

മംഗളം 20.01.10
പെരുമ്പാവൂറ്‍: മുനിസിപ്പാലിറ്റി മത്സ്യ മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ ഉപയോഗിച്ച്‌ ബയോഗ്യാസ്‌ ഉത്പാദിപ്പിക്കുന്ന ടാങ്ക്‌ പൊട്ടി ദുര്‍ഗന്ധം വമിയ്ക്കുന്നതായി പരാതി.
ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും ആയിരക്കണക്കിന്‌ ജനങ്ങളും തിങ്ങി പാര്‍ക്കുന്ന ഈ പ്രദേശത്ത്‌ ദുര്‍ഗന്ധം മൂലം ജനങ്ങള്‍ക്ക്‌ ദുരിതത്തിലാണ്‌. കടകളില്‍ കച്ചവടം നടത്താന്‍ പോലും കഴിയാത്ത സ്ഥിതിയായി. ഈ അവസ്ഥ തുടര്‍ന്നാല്‍ പല മാരക രോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത്തരം കാര്യങ്ങളില്‍ മുനിസിപ്പല്‍ അധികൃതരുടെ അനാസ്ഥ ഉടന്‍ അവസാനിപ്പിയ്ക്കണമെന്നും എന്‍ സി പി ആവശ്യപ്പെട്ടു. പൊട്ടികിടക്കുന്ന ബയോഗ്യാസ്‌ പ്ളാണ്റ്റ്‌ ഉടന്‍ നന്നാക്കുന്നില്ലെങ്കില്‍ വ്യാപാരികളേയും മറ്റ്‌ ജനവിഭാഗങ്ങളേയും സംഘടിപ്പിച്ച്‌ എന്‍.സി.പി ശക്തമായ സമരപരിപാടികള്‍ക്ക്‌ നേതൃത്വം കൊടുക്കുമെന്നും ജനറല്‍ സെക്രട്ടറി അറിയിച്ചു.

വെങ്ങോലയില്‍ വൈദ്യുതി മുടക്കം പതിവായി

മംഗളം 21.01.10
പെരുമ്പാവൂറ്‍: വെങ്ങോല ഗ്രാമപഞ്ചായത്തിണ്റ്റെ പടിഞ്ഞാറന്‍ മേഖലയില്‍ വൈദ്യുതി മുടക്കം പതിവായെന്ന്‌ പരാതി.
അനേകം ക്രഷര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ വൈദ്യുതി തടസം പ്രതിസന്ധിയുണ്ടാക്കുന്നതായി ക്രഷര്‍ ഓണേഴ്സ്‌ അസോസിയേഷന്‍ പരാതിപ്പെടുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി എല്ലാ വ്യാഴാഴ്ചയും രാവിലെ മുതല്‍ വൈകിട്ട്‌ വരെ വെസ്റ്റ്‌ വെങ്ങോല ഭാഗത്തും പരിസരങ്ങളിലും കറണ്റ്റ്‌ പോകുന്നത്‌ പതിവായിരിക്കുകയാണ്‌. ട്രഷര്‍ യൂണിറ്റുകള്‍ ഞായറാഴ്ചകളില്‍ പ്രവര്‍ത്തിയ്ക്കുവാന്‍ നാട്ടുകാര്‍ സമ്മതിക്കുകയില്ല. ഫലത്തില്‍ ഇപ്പോള്‍ വ്യാഴാഴ്ചയും ഞായറാഴ്ചയും ക്രഷറുകള്‍ വര്‍ക്ക്‌ ചെയ്യാന്‍ പറ്റാതെ മാസത്തില്‍ എട്ടുദിവസം അടച്ചിടേണ്ട ദുരവസ്ഥയാണ്‌.
ഈ സ്ഥിതി തുടര്‍ന്നാല്‍ ചെറുകിട ക്രഷര്‍ മേഖല വളരെ പ്രതിസന്ധിയിലായി തീരുമെന്ന്‌ അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കെ.എസ്‌.ഇ.ബി വാഴക്കുളം സെക്ഷനു കീഴിലുള്ള ഇവിടെ കിഴക്കമ്പലത്ത്‌ നിന്നാണ്‌ വൈദ്യുതി വിതരണം. ഇടദിവസങ്ങളില്‍ വൈദ്യുതി വിതരണം ഓഫ്‌ ചെയ്യുന്നത്‌ അന്വേഷിച്ച്‌ നടപടി എടുക്കണമെന്നും അത്യാവശ്യ അറ്റകുറ്റപ്പണികള്‍ ഞായറാഴ്ചകളില്‍ ചെയ്ത്‌ ക്രഷറുകള്‍ക്ക്‌ പുറമെ പ്ളൈവുഡ്‌, ഹോളോബ്രിക്സ്‌ യൂണിറ്റുകളടക്കം അനേകം ചെറുകിട വ്യവസായങ്ങള്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ വൈദ്യുതി പ്രതിസന്ധിക്ക്‌ അടിയന്തിര പരിഹാരം ഉണ്ടാകണമെന്നും അസോസിയേഷന്‍ കെ എസ്‌ ഇ ബിയ്ക്ക്‌ നല്‍കിയ പരാതിയില്‍പ്പറയുന്നു.

ഹോട്ടല്‍ ആണ്റ്റ്‌ റസ്റ്റോറണ്റ്റ്‌ അസ്സോ. ജില്ലാ കുടുംബസംഗമം നടത്തി

മംഗളം 16.01.10
പെരുമ്പാവൂറ്‍: കേരള ഹോട്ടല്‍ ആണ്റ്റ്‌ റസ്റ്റോറണ്റ്റ്‌ അസ്സോസിയേഷന്‍ ജില്ലാ കുടുംബസംഗമം കെ.പി ധനപാലന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്റ്റ്‌ അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സാജുപോള്‍ എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഐഷടീച്ചര്‍, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ റ്റി.പി ഹസ്സന്‍, എസ്‌.ഷറഫ്‌, കെ.എച്ച്‌.ആര്‍.എ സംസ്ഥാന പ്രസിഡണ്റ്റ്‌ സുധീഷ്കുമാര്‍, ജനറല്‍ സെക്രട്ടറി ജോസ്‌ മോഹന്‍, വര്‍ക്കിംഗ്‌ പ്രസിഡണ്റ്റ്‌ ആര്‍ രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി ജി.ജയപാല്‍, ജില്ലാ വര്‍ക്കിംഗ്‌ പ്രസിഡണ്റ്റ്‌ സി.കെ അനില്‍ എന്നിവര്‍ സംസാരിച്ചു. ലോക അത്ളറ്റിക്‌ താരം ബിനീഷ്‌ കെ.ഷാജി, കോച്ച്‌ രാജു പോള്‍, സംസ്ഥാന സ്കൂള്‍ ഗെയിംസ്‌ സുവര്‍ണ്ണതാരം എബിന്‍ ജോയ്‌, ഐഡിയ സ്റ്റാര്‍ സിംഗര്‍ മഞ്ജുഷ മോഹന്‍ദാസ്‌, റേഡിയോ അവതാരകന്‍ അപ്പുണ്ണി, പട്ടുറുമാല്‍ ഫെയിം നൌഫിയ എന്നിവരെ അനുമോദിക്കുകയും ദേശിയ അവാര്‍ഡ്‌ നേടിയ മേക്കപ്പ്മാന്‍ പട്ടണം റഷീദിനെ ആദരിക്കുകയും ചെയ്തു.

കെ പി എം എസ്‌ സംസ്ഥാന സമ്മേളനം സമാപിച്ചു

16.01.10

പെരുമ്പാവൂറ്‍: കേരള പുലയന്‍ മഹാസഭ പത്തൊമ്പതാം സംസ്ഥാന സമ്മേളനം നാടിളക്കി മറിച്ച ശക്തി പ്രകടനത്തോടെ സമാപിച്ചു.
ഇന്നലെ വൈകിട്ട്‌ മൂന്നിന്‌ ബോയ്സ്‌ ഹയര്‍ സെക്കണ്റ്ററി സ്കൂള്‍ ഗ്രൌണ്ടില്‍ നിന്നും ആരംഭിച്ച പ്രകടനം അക്ഷരാര്‍ത്ഥത്തില്‍ പട്ടണത്തെ പ്രകമ്പനം കൊള്ളിച്ചു. പച്ചയും നീലയും നിറങ്ങളുള്ള നൂറുകണക്കിന്‌ പതാകകള്‍ പാറിച്ച്‌, നാടന്‍പാട്ടുകളുടേയും തനതു കലാരൂപങ്ങളുടേയും ആരവങ്ങളോടെ ആയിരങ്ങള്‍ പ്രകടനത്തില്‍ അണിചേര്‍ന്നു. തങ്ങളെ ഇക്കാലമത്രയും ചൂഷണം ചെയ്ത രാഷ്ട്രീയകക്ഷികള്‍ക്കും ഉപരിവര്‍ഗ്ഗങ്ങള്‍ക്കുമെതിരെയുള്ള താക്കീതായി പ്രകടനം മാറി.

മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനം സാജു പോള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്റ്റ്‌ കെ ടി ശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി കെ ഐഷ, മുന്‍ ചെയര്‍മാന്‍ ടി പി ഹസന്‍, പി എം വേലായുധന്‍, കെ കെ ഗോപി, സി കെ അയ്യപ്പന്‍ കുട്ടി, ടി പി ചന്ദ്രന്‍, അഡ്വ.ടി സി പ്രസന്ന, പി സി തമ്പി എന്നിവര്‍ പ്രസംഗിച്ചു. വാക്കനാട്ടു രാഘവന്‍ നഗറില്‍ (അപ്പൂസ്‌ ഓഡിറ്റോറിയം) വെള്ളിയാഴ്ച തുടങ്ങിയ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ.കെ ഗോപി, വര്‍ക്കിംഗ്‌ പ്രസിഡണ്റ്റ്‌ എ.കെ ദാമോദരന്‍, ജനറല്‍ സെക്രട്ടറി ഡോ.പി.പി വാവ , (കെ.പി.വൈ.എം പ്രസിഡണ്റ്റ്‌ റ്റി.പി ചന്ദ്രന്‍ , ഒ.പി അയ്യപ്പന്‍, പി.പി ശിവന്‍ , കെ.റ്റി അയ്യപ്പന്‍കുട്ടി, അഡ്വ.റ്റി.സി പ്രസന്ന, പി.സി തമ്പി, സി.വി രാജ്‌, പി.എ സുകുമാരന്‍, പി.സി രാജി , സി.കെ അയ്യപ്പന്‍കുട്ടി എന്നിവര്‍ പങ്കെടുത്തിരുന്നു.

വാര്‍ഡ്‌ വിഭജനത്തിലെ അപാകതകള്‍ തീര്‍ക്കണം

മംഗളം 16.01.10
പെരുമ്പാവൂറ്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ പുതിയ വാര്‍ഡുതല വിഭജനത്തിലെ അപാകതകള്‍ പരിഹരിയ്ക്കണമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്രി യോഗം ആവശ്യപ്പെട്ടു.
വാര്‍ഡ്‌ വിഭജനം ഭൂമിശാസ്ത്രപരമായ അതിര്‍ വരമ്പുകള്‍ പാലിക്കാതെയാണെന്നും പഞ്ചായത്ത്‌ ഭരണസമിതി ഉദ്യോഗസ്ഥരെ കൂട്ട്‌ പിടിച്ച്‌ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിയ്ക്കും വിധമാണ്‍്‌ വാര്‍ഡ്‌ വിഭജനം നടത്തിയതെന്നും യോഗം വിലയിരുത്തി. നിലവിലുള്ള വാര്‍ഡുകളുടെ അതിര്‍വരമ്പുകള്‍ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ്‌ വെട്ടിമാറ്റിയിരിക്കുന്നത്‌. ആയതിനാല്‍ വാര്‍ഡ്‌ വിഭജനത്തിലെ അശാസ്ത്രീയത ഉടന്‍ പരിഹരിക്കണമെന്നും വാര്‍ഡ്‌ വിഭജനവുമായി ബന്ധപ്പെട്ട്‌ നല്‍കിയിട്ടുള്ള പരാതികള്‍ പരിശോധിച്ച്‌ ബന്ധപ്പെട്ട അധികാരികള്‍, പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സഞ്ചരിച്ച്‌ വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്റ്റ്‌ അലി മൊയ്തീണ്റ്റെ അദ്ധ്യക്ഷതയില്‍ ബ്ളോക്ക്‌ പ്രസിഡണ്റ്റ്‌ ജോണ്‍സണ്‍ തോപ്പിലാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ആയിരുന്ന റ്റി.എം അലിയാരുടെ ഒന്നാം ചരമവാര്‍ഷികമായ ഫെബ്രുവരി ൧ ന്‌ അനുസ്മരണ സമ്മേളനം നടത്തുവാന്‍ തീരുമാനിച്ചു.
യോഗത്തില്‍ ബ്ളോക്ക്‌ വൈസ്‌ പ്രസിഡണ്റ്റ്‌ ജോജി ജേക്കബ്‌, മണ്ഡലം വൈസ്‌ പ്രസിഡണ്റ്റ്‌ നജീബ്‌, ബ്ളോക്ക്‌ ഭാരവാഹികളായ സജി, കദീഷ്‌, അബൂബക്കര്‍, ഷമീര്‍ എന്നിവര്‍ പങ്കെടുത്തു

എല്‍.ഡി.എഫ്‌ തീരുമാനം എന്നാല്‍ സി.പി.എം തീരുമാനമല്ലെന്ന്‌ സി.പി. ഐ

മംഗളം 15.01.10
പെരുമ്പാവൂറ്‍: എല്‍.ഡി.എഫ്‌ തീരുമാനമെന്നാല്‍ സി.പി.എം തീരുമാനമല്ലെന്ന്‌ സി പി ഐ. നഗരസഭ വൈസ്ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ചേരിതിരിഞ്ഞ സി പി ഐ-സി പി എം നേതൃത്വത്തിണ്റ്റെ പ്രസ്താവന യുദ്ധം സജീവമായി. സി.പി.എം ഏകപക്ഷീയമായി എടുത്ത്‌ എല്‍.ഡി.എഫില്‍ അടിച്ചേല്‍പ്പിയ്ക്കുവാന്‍ ശ്രമിക്കുന്ന തീരുമാനം നടപ്പാക്കുവാന്‍ സി.പി.ഐ യ്ക്കു ബാദ്ധ്യതയില്ലെന്ന ടൌണ്‍ ലോക്കല്‍ സെക്രട്ടറി എന്‍ അനില്‍കുമാര്‍ തുറന്നടിച്ചു.
ഘടകകക്ഷികള്‍ മുന്നണി മര്യാദ അനുസരിച്ച്‌ ചര്‍ച്ച ചെയ്തു എടുക്കുന്ന തീരുമാനമാണ്‌ എല്‍.ഡി.എഫ്‌ തീരുമാനം. അതുകൊണ്ട്‌ തന്നെ സി.പി.എം ലോക്കല്‍ സെക്രട്ടറിമാരുടെ സി.പി.ഐ നിലപാടു വ്യക്തമാക്കണമെന്നുള്ള പ്രസ്താവന അനവസരത്തിലുള്ളതാണെന്നും അനില്‍ കുമാര്‍ കുറ്റപ്പെടുത്തി. മുന്‍ വൈസ്‌ ചെയര്‍മാന്‍ ഇ.എസ്‌ സുഗണനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്‌ എല്‍.ഡി.എഫ്‌ തീരുമാനപ്രകാരമായിരുന്നു. അതേ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ യു.ഡി.എഫും എല്‍.ഡി.എഫ്‌ നയം ശരിയാണെന്ന്‌ അംഗീകരിക്കുകയും അവരുടെ തന്നെ വൈസ്ചെയര്‍മാനെതിരെ അവിശ്വാസം കൊണ്ടുവരുകയും ചെയ്തു. എന്നാല്‍ എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യാതെ സി.പി.എം അവിശ്വാസത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. അതിനാലാണ്‌ ഏതു വിധേയനേയും വൈസ്‌ ചെയര്‍മാനെ താഴെ ഇറക്കുക എന്ന മുന്‍ എല്‍.ഡി.എഫ്‌ തീരുമാന പ്രകാരം സി.പി.ഐ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത്‌.
ഈ വിഷയം എല്‍.ഡി.എഫില്‍ സി.പി.ഐ ഉന്നയിച്ചപ്പോള്‍ ഞങ്ങള്‍ക്ക്‌ കൂട്ടായ തീരുമാനം എടുക്കുന്നതില്‍ വീഴ്ച്ച വന്നുവെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ റ്റി.വി പത്മനാഭന്‍ ഖേദം പ്രകടിപ്പിക്കുകയും ഇനി ആവര്‍ത്തിക്കില്ലെന്ന്‌ ഉറപ്പുനല്‍കുകയും ചെയ്തതായും സി പി ഐ പത്രക്കുറിപ്പില്‍ പറയുന്നു.
വൈസ്‌ ചെയര്‍മാന്‍ തെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ ധാരണപ്രകാരം സി.പി.ഐ ആണ്‌ മത്സരിക്കേണ്ടത്‌. എന്നാല്‍ ഈ ധാരണയെ മറികടന്ന്‌ സി.പി.എം ഏരിയാ കമ്മിറ്റി ഏകപക്ഷീയമായി സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. മത്സരിക്കേണ്ടതില്ലെന്ന തീരുമാനം സി.പി.ഐയ്ക്കുമെല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അത്‌ എല്‍.ഡി.എഫ്‌ സംവിധാനത്തിന്‌ യോജിച്ച നടപടിയായിരുന്നില്ല. മുന്നണി രാഷ്ട്രീയത്തിണ്റ്റെ മാന്യത പുലര്‍ത്താതെ എല്‍.ഡി.എഫിനെ ശിഥിലീകരിയ്ക്കുവാന്‍ ശ്രമിക്കുന്ന സി.പി.എമ്മിണ്റ്റെ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാട്‌ തിരുത്തണമെന്നും സി.പി.എം ലോക്കല്‍ സെക്രട്ടറിമാര്‍ വ്യാജ പ്രസ്താവന നടത്തി സ്വയം അപഹാസ്യരാവാന്‍ ശ്രമിക്കരുതെന്നും സി.പി.ഐ ടൌണ്‍ ലോക്കല്‍ സെക്രട്ടറി എന്‍. അനില്‍ കുമാര്‍ ആവശ്യപ്പെട്ടു.

അയ്മുറി ദേവീവിലാസം കരയോഗത്തിന്‌ കിരീടംമംഗളം 14.01.10

പെരുമ്പാവൂറ്‍: കുന്നത്തുനാട്‌ എന്‍.എസ്‌.എസ്‌ യൂണിയന്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിണ്റ്റുകള്‍ നേടി അയ്മുറി ദേവീവിലാസം കരയോഗം ഓവറോള്‍ കിരീടം കരസ്ഥമാക്കി. യൂണിയന്‍ പ്രസിഡണ്റ്റ്‌ പി.എസ്‌ രാജന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി പി.ജി രാജഗോപാല്‍, വൈസ്‌ പ്രസിഡണ്റ്റ്‌ ടി.എന്‍ ദിലീപ്‌ കുമാര്‍, വളയന്‍ചിറങ്ങര കരയോഗം പ്രസിഡണ്റ്റ്‌ സി.പി ഗോപാലകൃഷ്ണന്‍ നായര്‍, സ്കൂള്‍ മാനേജര്‍ വി.ജി ശശികുമാര്‍, കരയോഗം സെക്രട്ടറി അജയകുമാര്‍, യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ കരയോഗങ്ങളില്‍ നിന്ന്‌ അഞ്ഞൂറോളം കലാപ്രതിഭകള്‍ പങ്കെടുത്തു.

കെ.എസ്‌.ആര്‍.ടി. സി സ്റ്റാണ്റ്റില്‍ ക്യാണ്റ്റീനും കംഫര്‍ട്ട്‌ സ്റ്റേഷനും തുറന്നു

മംഗളം (14.01.10)
പെരുമ്പാവൂറ്‍: കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്റ്റാണ്റ്റില്‍ എം.എല്‍.എ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ച ക്യാണ്റ്റീന്‍, കംഫര്‍ട്ട്‌ സ്റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടനം ഗതാഗത മന്ത്രി ജോസ്‌ തെറ്റയില്‍ നിര്‍വ്വഹിച്ചു. സാജു പോള്‍ എം.എല്‍.എ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ പി.പി തങ്കച്ചന്‍ മുഖ്യ പ്രഭാഷണം നടത്തി.
സോണല്‍ ഓഫീസര്‍ എം.ജി പ്രദീപ്‌ കുമാര്‍, എക്സിക്യൂട്ടീവ്‌ എന്‍ജീനിയര്‍ എം.ബി ശ്രീകുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.കെ ഐഷ, വൈസ്‌ ചെയര്‍മാന്‍ പ്രേംജി .എച്ച്്‌.പട്ടേല്‍ , നഗരസഭ മുന്‍ ചെയര്‍മാന്‍ ടി.പി ഹസ്സന്‍, കേരള ഫീഡ്സ്‌ ചെയര്‍മാന്‍ എസ്‌.ശിവശങ്കരപിള്ള, ഡി.റ്റി.ഒ എം.പി പ്രതാപന്‍, നഗരസഭ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ എസ്‌.ഷറഫ്‌, പി.എച്ച്‌ അബ്ദുള്‍ഖാദര്‍, വി.പി ബാബു, വിവിധ യൂണിയന്‍ നേതാക്കളായ പി.വി തമ്പി, റ്റി.റ്റി ശിവരാജന്‍, ജിജി വി . ചേലപ്പുറം, കെ.എസ്‌.ആര്‍.ടി.സി സഹകരണസംഘം പ്രസിഡണ്റ്റ്‌ പി.എം അബ്ദുള്‍ ഖാദര്‍, പെന്‍ഷനേഴ്സ്‌ ഓര്‍ഗനൈസേഷന്‍ പ്രതിനിധി എന്‍.സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വൈ.എം.സി. എ ഭാരവാഹികള്‍


മംഗളം 14.1.10

പെരുമ്പാവൂറ്‍: വൈ.എം.സി.എ ഭാരവാഹികളായി ബെന്നി എബ്രഹാം (പ്രസിഡണ്റ്റ്‌), ജോണ്‍ ടി.ബേബി, ബേബി പോള്‍ (വൈസ്‌ പ്രസിഡണ്റ്റുമാര്‍) , പി.ടി രാജീവ്‌ (സെക്രട്ടറി), ഇ.ജെ പൌലോസ്‌ (ജോയിണ്റ്റ്‌ സെക്രട്ടറി), ഫിനോയ്‌ കോര്‍ള (ട്രഷറര്‍), ഷാജി ജോസ്‌ (നാഷണല്‍ കൌണ്‍സില്‍ മെമ്പര്‍), ജോസ്‌ നെറ്റിക്കാടന്‍ (ബില്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍), ജോഷി ചാക്കോ ((ക്രിസ്റ്റ്യന്‍ എംഫസിസ്‌ ചെയര്‍മാന്‍), എ.പി പീറ്റര്‍, ജെയ്സണ്‍ കാരിപ്ര (സ്പോര്‍ട്‌ & ഗെയിംസ്‌ ), സാം അലക്സ്‌ ബേബി (സ്പോണ്‍സര്‍ഷിപ്പ്‌ ), കെ.കെ തങ്കച്ചന്‍ (മീഡിയ& കമ്മ്യൂണിക്കേഷന്‍), ടി.പി അനില്‍ (ട്രെയിനിംഗ്‌ & ലീഡര്‍ഷിപ്പ്‌ ), എജി എബ്രഹാം(യൂണി-വൈ ഹൈ- വൈ കോ-ഓര്‍ഡിനേറ്റര്‍ ), അഡ്വ.സി.പി മാത്യു, സാബു മത്തായി, സാജു ഇട്ടന്‍ മുക്കണഞ്ചേരി, പി.ഡി പീറ്റര്‍, അഡ്വ.സാനു പി.ചെല്ലപ്പന്‍, എം.പി ജെയ്സണ്‍ (ബോര്‍ഡ്‌ അംഗങ്ങള്‍) എന്നിവരെ തെരെഞ്ഞെടുത്തു.

ബൈക്ക്‌ പോസ്റ്റിലിടിച്ച്‌ യുവാവ്‌ മരിച്ചു

മംഗളം 13.1.10
പെരുമ്പാവൂറ്‍: ബൈക്ക്‌ പോസ്റ്റിലിടിച്ച്‌ യുവാവ്‌ മരിച്ചു.
നെടുങ്ങപ്ര കിഴക്കേപ്പുറത്തുകുടി കൃഷ്ണന്‍ കുട്ടിയുടെ മകന്‍ ജവഹര്‍ (സഞ്ജു -29) ആണ്‌ മരിച്ചത്‌. ഇന്നലെ രാവിലെ കോട്ടപ്പടി പള്ളിയ്ക്ക്‌ സമീപമായിരുന്നു അപകടം. സംസ്കാരം വീട്ടുവളപ്പില്‍. അമ്മ: ഉത്തരാമണി. സഹോദരങ്ങള്‍: ലാല്‍സണ്‍, സിനി

കോണ്‍ഗ്രസ്‌- സി.പി. ഐ കൂട്ടുകെട്ടിനെതിരെ സി പി എം രംഗത്ത്‌

മംഗളം 13.1.10
പെരുമ്പാവൂറ്‍ നഗരസഭ
പെരുമ്പാവൂറ്‍: മേഖലയിലെ കോണ്‍ഗ്രസ്‌- സി.പി ഐ കൂട്ടുകെട്ടിനെതിരെ സി പി എം രംഗത്ത്‌.
മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സി പി ഐ അംഗങ്ങള്‍ വിട്ടുനിന്നതും പി ഡി പി അംഗം യു ഡി എഫിനെ പിന്തുണച്ചതും രാഷ്ട്രീയ അവിശുദ്ധബന്ധത്തിണ്റ്റെ ഭാഗമാണെന്നാണ്‌ സി പി എം ടൌണ്‍ ഈസ്റ്റ്‌-വെസ്റ്റ്‌ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ സംയുക്ത പ്രസ്താവനയിലൂടെ വിശദീകരിയ്ക്കുന്നത്‌.
ഇ എസ്‌ സുഗുണനെതിരെ യു.ഡി.എഫ്‌ കൊണ്ടു വന്ന അവിശ്വാസത്തെ അനുകൂലിയ്ക്കേണ്ടെന്നായിരുന്നു എല്‍.ഡി.എഫ്‌ തീരുമാനം. എന്നാല്‍ യു ഡി എഫ്‌ നേതാക്കളുടെ താത്പര്യം സംരക്ഷിയ്ക്കാന്‍ സി.പി.ഐ അവിശ്വാസത്തെ പിന്തുണച്ചു. ഇപ്പോള്‍ വൈസ്‌ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്കുള്ള എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാതെ സി പി ഐ വിട്ടു നില്‍ക്കുകയും ചെയ്തു. ഇത്‌ മുന്നണി മര്യാദയല്ല.
പ്രതിപക്ഷത്തിരുന്ന്‌ വൈസ്ചെയര്‍മാന്‍ സ്ഥാനത്തിനു വേണ്ടി സി പി ഐ അവകാശവാദം ഉന്നയിക്കുന്നത്‌ ശരിയായ നടപടിയല്ലെന്നും പെരുമ്പാവൂറ്‍ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പില്‍ സി പി ഐ ഇതേ നിലപാടാണ്‌ എടുത്തതെന്നും സി പി എം കുറ്റപ്പെടുത്തി. യു.ഡി.എഫ്‌ -സി പി ഐ കൂട്ടുകെട്ടിണ്റ്റെ തെളിവായി സി പി ഐ നേതാവ്‌ അരുണ്‍കുമാര്‍ ബാങ്ക്‌ പ്രസിഡണ്റ്റായ കാര്യവും സെക്രട്ടറിമാര്‍ ചൂണ്ടിക്കാട്ടി.
ലോക്സഭ തെരഞ്ഞെടുപ്പില്‍ സി പി എമ്മിനെ പി ഡി പി പിന്തുണച്ചതിനെ വിമര്‍ശിയ്ക്കുന്ന യു ഡി എഫ്‌, മുനിസിപ്പാലിറ്റിയില്‍ അവരുടെ പിന്തുണ നേടിയതിണ്റ്റെ രാഷ്ട്രീയ നിലപാട്‌ വ്യക്തമാക്കണമെന്നും സെക്രട്ടറിമാരായ ജി സുനില്‍ കുമാര്‍, കെ ഇ നൌഷാദ്‌ എന്നിവര്‍ ആവശ്യപ്പെട്ടു.

പ്രേംജി എച്ച്‌ പട്ടേല്‍ വൈസ്‌ ചെയര്‍മാന്‍; എല്‍.ഡി. എഫില്‍ പിന്നെയും ഭിന്നത

മംഗളം 12.1.10
യു.ഡി.എഫിനൊപ്പംപി.ഡി.പി
പെരുമ്പാവൂറ്‍: നഗരസഭയില്‍ എല്‍.ഡി.എഫ്‌ ഭിന്നത മുതലെടുത്ത്‌ യു ഡി എഫിണ്റ്റെ പ്രേംജി എച്ച്‌ പട്ടേല്‍ വൈസ്‌ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. സി.പി.എം-സി.പി.ഐ ചേരിപ്പോര്‌ വീണ്ടും മറനീക്കിയതോടെ യു.ഡി.എഫിന്‌ അനായാസ വിജയത്തിന്‌ വഴിയൊരുങ്ങുകയായിരുന്നു.
സി.പി.എമ്മിണ്റ്റെ സ്ഥാനാര്‍ത്ഥി രാജശ്രീ പ്രേകുമാറിന്‌ 8 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പ്രേംജിയ്ക്ക്‌ 5 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ 13 വോട്ടുകളോടെ വൈസ്‌ ചെയര്‍മാന്‍ കസേരയൊരുങ്ങി. സി.പി.ഐയുടെ രണ്ട്‌ കൌണ്‍സിലര്‍മാരും, അവിശ്വാസത്തിലൂടെ വൈസ്‌ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന്‌ പുറത്തായ ഇ എസ്‌ സുഗുണനും വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടു നിന്നു. ഇരുപത്തിനാല്‌ അംഗ കൌണ്‍സിലാണ്‌ ഇവിടെയുള്ളത്‌. ഇതില്‍ യു.ഡി.എഫിന്‌ 12 സീറ്റും എല്‍.ഡി.എഫിന്‌ 10 സീറ്റുമാണ്‌ ഉള്ളത്‌. ആദ്യം യു ഡി എഫിനൊപ്പമായിരുന്ന പി ഡി പി പിന്നീട്‌ മറുപക്ഷത്തിനൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍ ഇന്നലെ വീണ്ടും കളം മാറി.
നഗരസഭ പിടിയ്ക്കാനായി സ്വതന്ത്രനായ ഇ എസ്‌ സുഗുണനെ വൈസ്ചെയര്‍മാന്‍ പദവി നല്‍കിയ യു ഡി എഫ്‌ ഉപതെരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം ലഭിച്ച ഘട്ടത്തില്‍ അദ്ദേഹത്തെ തള്ളുകയായിരുന്നു. സുഗുണനെ പുറത്താക്കാന്‍ കൂടെ നിന്ന സി പി ഐ ഇന്നലെ നടന്ന തെരഞ്ഞെടുപ്പിലും യു.ഡി.എഫിന്‌ അനുകൂല സാഹചര്യം ഒരുക്കി. സി.പി.എമ്മാകാട്ടെ ആദ്യം സുഗുണനെതിരെ അവിശ്വാസം കൊണ്ടുവന്ന്‌ പരാജയപ്പെടുകയും പിന്നീട്‌ യു.ഡി.എഫ്‌ അതേ വ്യക്തിയ്ക്ക്‌ എതിരെ കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണയ്ക്കാതെ വിട്ടു നില്‍ക്കുകയും ചെയ്തു. ചുരുക്കത്തില്‍, ഇത്തവണ വൈസ്‌ ചെയര്‍മാന്‍ സ്ഥാനത്തിനു വേണ്ടിയുള്ള ആഭ്യന്തര പിടിവലിയ്ക്കപ്പുറം യു.ഡി.എഫിന്‌ പ്രതിപക്ഷത്തെ ഭയക്കേണ്ടിവന്നില്ല.

Monday, January 11, 2010

പെരുമ്പാവൂറ്‍ നഗരസഭ വൈസ്‌ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്‌ ഇന്ന്‌

മംഗളം 11.1.10
ഇരുപക്ഷവും പ്രതീക്ഷയില്‍
പെരുമ്പാവൂറ്‍: നഗരസഭ വൈസ്‌ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്കുള്ള ഇന്ന്‌ തെരഞ്ഞെടുപ്പ്‌ നടക്കും. കഴിഞ്ഞ 19-ന്‌ ഇ.എസ്‌ സുഗുണന്‍ അവിശ്വാസപ്രമേയ വോട്ടെടുപ്പിലൂടെ പുറത്തായതിനെ തുടര്‍ന്ന്‌ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇരുപക്ഷവും വിജയപ്രതീക്ഷയിലാണ്‌.
അതേസമയം അധികാരത്തിനു വേണ്ടിയുള്ള നേതാക്കളുടെ വടംവലി മൂലവും രാഷ്ട്രീയ നിലപാടില്ലായ്മ മൂലവും തെരഞ്ഞെടുപ്പ്‌ സങ്കീര്‍ണമായിരിയ്ക്കുകയാണ്‌. ഇരുപത്തിനാലംഗ കൌണ്‍സിലില്‍ യു ഡി എഫിന്‌ പന്ത്രണ്ട്‌ സീറ്റുകളാണ്‌ ഉള്ളത്‌. എല്‍.ഡി.എഫിന്‌ പത്തു സീറ്റുണ്ട്‌. ഇതില്‍ രണ്ടെണ്ണം സി പി ഐയുടേതാണ്‌. ഇതിനു പുറമെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജയിച്ച ഇ എസ്‌ സുഗുണനും പി ഡി പിയുടെ പി ഇ നസീറുമുണ്ട്‌. മുന്നണിയ്ക്കതീതമായി ഇരുപക്ഷത്തേയും വോട്ടുകള്‍ വഴിമാറുമെന്നാണ്‌ ഇരു മുന്നണികളുടേയും പ്രതീക്ഷ.
യു.ഡി.എഫിലെ ബാബു ജോണ്‍, സി.കെ അബ്ദുള്ള എന്നിവരാണ്‌ കോണ്‍ഗ്രസില്‍ നിന്ന്‌ വൈസ്ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക്‌ കണ്ണുവച്ചിട്ടുള്ളത്‌. ഒപ്പം മുസ്ളിം ലീഗിണ്റ്റെ എസ്‌ ഷറഫും രംഗത്തുണ്ട്‌. ഈ സാഹചര്യത്തില്‍ ഇവരെയൊക്കെ ഒഴിവാക്കി പ്രേജി പട്ടേല്‍ എന്ന പൊതുസമ്മതനെ രംഗത്തു കൊണ്ടുവരാനാണ്‌ നേതൃത്വത്തിണ്റ്റെ ശ്രമം.ഇന്നലെ രാത്രി വളരെ വൈകിയും ഇതു സംബന്ധിച്ച്‌ ചേര്‍ന്ന യോഗം അവസാനിച്ചിരുന്നില്ല. സി പി എം, ഇടതുസ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ ജയിച്ച രാജശ്രി പ്രേംകുമാറിനെ മത്സരിപ്പിയ്ക്കുമെന്നാണ്‌ അറിയുന്നത്‌.
അതിന്‌ പ്രധാന ഘടക കക്ഷിയായ സി പി ഐ യുടെ പിന്തുണ കിട്ടുമോ എന്ന്‌ കണ്ടറിയണം. കാരണം, സ്വന്തം വൈസ്‌ ചെയര്‍മാനെതിരെ യു ഡി എഫ്‌ അവിശ്വാസം കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷത്തിലെ മുഖ്യ കക്ഷിയായ സി പി എം പിന്തുണ നല്‍കാതെ വിട്ടു നില്‍ക്കുകയാണ്‌ ചെയ്തത്‌. അതേസമയം പ്രധാന ഘടക കക്ഷിയായ സി പി ഐ പിന്തുണ നല്‍കി. സി.പി.ഐ കൂടി വിട്ടു നിന്നാല്‍ സുഗുണനെതിരെയുള്ള അവിശ്വാസ പ്രമേയം പരാജയപ്പെടുമായിരുന്നു. എന്നാല്‍ സുഗുണനെ പുറത്താക്കാന്‍ കിട്ടുന്ന ഏതൊരു അവസരവും ഉപയോഗിക്കും എന്നതായിരുന്നു സി.പി.ഐ നിലപാട്‌. ഇരുപത്തിനാല്‌ അംഗ കൌണ്‍സിലില്‍ ഇ.എസ്‌ സുഗുണനെതിരെ ൧൪ വോട്ടുകളാണ്‌ രേഖപ്പെടുത്തിയത്‌. ഇതില്‍ 12വോട്ടുകളും സുഗുണന്‌ ഈ സ്ഥാനം നല്‍കിയ യു.ഡി.എഫില്‍ നിന്നായിരുന്നു. പ്രതിപക്ഷത്തിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ യുടെ രണ്ടു കൌണ്‍സിലര്‍മാരും സുഗുണനെതിരായി വോട്ടുചെയ്തപ്പോള്‍ പി.ഡി.പി അംഗം പി.ഇ നസീര്‍ സി പി എമ്മിനൊപ്പം വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടു നിന്നു.
അതേ സമയം സി.പി.ഐയുടെ ജയ അരുണ്‍ കുമാറിന്‌ വൈസ്‌ ചെയര്‍മാന്‍ സ്ഥാനം ഉറപ്പിയ്ക്കാന്‍ നടക്കുന്ന നാടകത്തിണ്റ്റെ ഭാഗമാണെന്ന്‌ അന്നേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ നോമിനേഷന്‍ സമര്‍പ്പിയ്ക്കാന്‍ പോലും കഴിയാത്ത ഗതികേടിലാണ്‌ സി പി ഐ. മത്സരിയ്ക്കാന്‍ സ്ഥാനാര്‍ത്ഥിയും പേരു നിര്‍ദ്ദേശിയ്ക്കാനും പിന്താങ്ങാനും രണ്ടു പേരും ഉണ്ടെങ്കിലേ നോമിനേഷന്‍ നടക്കൂ. സി പി ഐയുടെ കൌണ്‍സിലിലെ അംഗബലമാകട്ടെ കേവലം രണ്ടാണ്‌.
എന്നാല്‍ സുഗുണനെതിരെ അവിശ്വാസം കൊണ്ടുവന്നപ്പോള്‍, അതില്‍ നിന്ന്‌ വിട്ടുനിന്ന സി പി എമ്മിന്‌ ഈ സ്ഥാനത്തേയ്ക്ക്‌ ഒരാളെ നിര്‍ത്താന്‍ ധാര്‍മ്മിക അവകാശമുണ്ടോ എന്ന്‌ ചോദിയ്ക്കുന്നവരുണ്ട്‌. സി പി ഐ ഈ നിലപാടിലാണെന്ന്‌ അറിയുന്നു. സി പി ഐ ഇന്ന്‌ രാവിലെയാണ്‌ മണ്ഡലം സെക്രട്ടറിയേറ്റ്‌ യോഗം കൂടി തീരുമാനമെടുക്കുകയൊള്ളു. ഈ തീരുമാനം നിര്‍ണ്ണായകമാവുകയും ചെയ്യും. മുന്നണി വളയം ഭേദിച്ചുള്ള കളിയ്ക്ക്‌ സി പി ഐ തയ്യാറാവില്ലെന്നാണ്‌ സി പി എം കണക്കുകൂട്ടല്‍.
പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാലും പത്ത്‌ വോട്ടുകളാണ്‌ ലഭിയ്ക്കുക. അപ്പോള്‍ പി ഡി പി വോട്ട്‌ വേണ്ടി വരും. അത്‌ സ്വീകരിയ്ക്കുക വഴിയുണ്ടാവുന്ന ചീത്തപ്പേര്‌ ഒഴിവാക്കാനാണ്‌ പ്രമുഖ നേതാക്കള്‍ ഈ സ്ഥാനത്തേയ്ക്ക്‌ മത്സരിയ്ക്കാതെ, രാജശ്രിയെ രംഗത്തിറക്കുന്നതെന്നറിയുന്നു. എന്തായാലും പതിനൊന്ന്‌ വോട്ടിനപ്പുറം എല്‍.ഡി എഫിന്‌ ലഭിയ്ക്കില്ല. ഇവിടെയാണ്‌ യു ഡി എഫിലെ റിബലുകളുടെ സഹായം എല്‍.ഡി എഫ്‌ പ്രതീക്ഷിയ്ക്കുന്നത്‌.
പുറത്തായ സുഗുണന്‍ എല്‍.ഡി എഫിന്‌ അനുകൂലമായി വോട്ടുചെയ്താല്‍ വോട്ടിങ്ങ്‌ നില സമാസമമാകും. എന്നാല്‍ താന്‍ ഗ്യാലറിയിലിരുന്ന്‌ കളികാണാനാണ്‌ തീരുമാനമെന്ന്‌ ഇ എസ്‌ സുഗുണന്‍ മംഗളത്തോടു പറഞ്ഞു.

Sunday, January 10, 2010

രായമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിണ്റ്റെ പുതിയ കെട്ടിടം നാളെ തുറക്കുംമംഗളം 10.01.10

പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രാഥമികാരോഗ്യകേന്ദ്രത്തിണ്റ്റെ പുതിയ കെട്ടിടം, ഐ.പി- ഒ.പി വിഭാഗം എന്നിവയുടെ ഉദ്ഘാടനം നാളെ വൈകിട്ട്‌ 3.30-ന്‌ നടക്കും. കെട്ടിട ഉദ്ഘാടനം ഗതാഗതവകുപ്പുമന്ത്രി ജോസ്‌ തെറ്റയില്‍ നിര്‍വ്വഹിയ്ക്കും.

ഒ.പി വിഭാഗം ഉദ്ഘാടനം കെ.പി ധനപാലന്‍ എം.പി, ഐ.പി വിഭാഗം ഉദ്ഘാടനം മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ എന്നിവര്‍ നിര്‍വ്വഹിക്കും. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ടി.വി അനിത, ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ആര്‍.എം രാമചന്ദ്രന്‍, കേരള ഫീഡ്സ്‌ ചെയര്‍മാന്‍ എസ്‌.ശിവശങ്കരപിള്ള, ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡണ്റ്റ്‌ വി.പി ശശീന്ദ്രന്‍, ലെമണ്‍ഗ്രാസ്‌ സൊസൈറ്റി കുറുപ്പംപടി പ്രസിഡണ്റ്റ്‌ പോള്‍ ഉതുപ്പ്‌, കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ രാജപ്പന്‍ എസ്‌.തെയ്യാരത്ത്‌, ബ്ളോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍മാരായ സിബി ബെന്നി, കെ.എന്‍ ശാരദ, ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ കെ.പി പത്മകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ കെ.സി വര്‍ഗീസ്‌, എന്‍.ആര്‍.എച്ച്‌.എം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ.ബീന ആര്‍, സി.എച്ച്‌.സി വേങ്ങൂറ്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.കെ രാധാമണി, കീഴില്ലം സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡണ്റ്റ്‌ ഇ.വി ജോര്‍ജ്‌, കുറുപ്പംപടി സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡണ്റ്റ്‌ എ.എന്‍ കൃഷ്ണദാസ്‌, സി.ഡി.എസ്‌ ചേര്‍പേഴ്സണ്‍ ബിന്ദു ഗോപാലകൃഷ്ണന്‍, ബെനിഫിഷറി കമ്മിറ്റി കണ്‍വീനര്‍ ആര്‍.ശ്രീധരന്‍ കര്‍ത്താ, പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.അപര്‍ണ്ണ .സി.വര്‍ഗീസ്‌ എന്നിവര്‍ പങ്കെടുക്കുമെന്ന്‌ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലി അറിയിച്ചു.

മതേതരത്വ സംരക്ഷണ സദസ്സ്‌ പെരുമ്പാവൂരില്‍

10.1.10
പെരുമ്പാവൂറ്‍: മതതീവ്രവാദത്തിനും വര്‍ഗ്ഗീയ ഫാസിസത്തിനുമെതിരെ മതനിരപേക്ഷ രാഷ്ട്രീയം എന്ന മുദ്രാവാക്യമുയര്‍ത്തി സ്വാമി വിവേകാന്ദജയന്തി ദിനമായ ജനുവരി 12 ന്‌ എ.ഐ.വൈ.എഫ്‌ മതേതരത്വ സംരക്ഷണ സദസ്സ്‌ സംഘടിപ്പിക്കും.
സി.പി.ഐ സംസ്ഥാന അസിസ്റ്റണ്റ്റ്‌ സെക്രട്ടറി കെ.ഇ ഇസ്മയില്‍ എം.പി മതേതരത്വ സംരക്ഷണ സദസ്സ്‌ ഉദ്ഘാടനം ചെയ്യും. ഡോ.എബ്രഹാം മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത, പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇന്ത്യാടുഡെ അസോസിയേറ്റ്‌ എഡിറ്ററുമായ എം.ജി രാധാകൃഷ്ണന്‍, സ്വാതന്ത്യസമരസേനാനിയും കമ്മ്യൂണിസ്റ്റ്‌ നേതാവുമായ എസ്‌.ശിവശങ്കരപ്പിളള , സി.പി.ഐ ജില്ലാ സെക്രട്ടറി മുണ്ടക്കയം സദാശിവന്‍, സാജു പോള്‍ എം.എല്‍.എ , ബാബു പോള്‍ എം.എല്‍.എ, കെ.കെ അഷറഫ്‌, അഡ്വ.കെ.എന്‍ സുഗതന്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന്‌ സെക്രട്ടറി പി എസ്‌ അഭിലാഷ്‌ അറിയിച്ചു.

Saturday, January 9, 2010

റയോണ്‍സ്‌ : മിഡ്ലാണ്റ്റിന്‌ ഈ മാസം കൂടി സമയം

മാതൃഭൂമി (09.01.10)
പെരുമ്പാവൂറ്‍: ട്രാവന്‍കൂറ്‍ റയോണ്‍സിണ്റ്റെ പുനരുദ്ധാരണം സംബന്ധിച്ച എല്ലാ ചര്‍ച്ചകളും ഈ മാസം ൩൦-നകം പൂര്‍ത്തിയാക്കണമെന്ന്‌ സര്‍ക്കാര്‍ മിഡ്ലാണ്റ്റ്‌ ഗ്രൂപ്പിന്‌ നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ റയോണ്‍സ്‌ മറ്റാരെയെങ്കിലും ഏല്‍പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന്‌ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്‌.
വ്യവസായവകുപ്പു മന്ത്രി എളമരം കരീം കഴിഞ്ഞദിവസം മിഡ്ലാണ്റ്റ്‌ ഗ്രൂപ്പിണ്റ്റെ സാരഥികളുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ഈ തീരുമാനം. തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തി സമവായത്തില്‍ എത്തിച്ചേരാനാണ്‌ ഒരു മാസം സമയം അനുവദിച്ചിട്ടുള്ളത്‌. പലവട്ടം ചര്‍ച്ച ചെയ്തിട്ടും യൂണിയനുകളുമായി ഒത്തുതീര്‍പ്പിലെത്താന്‍ മിഡ്ലാണ്റ്റ്‌ ഗ്രൂപ്പിന്‌ കഴിഞ്ഞിട്ടില്ല. എല്ലാ തൊഴിലാളികളേയും പിരിച്ചുവിട്ട ശേഷം പിന്നീട്‌ ആവശ്യമുള്ളവരെ പ്രവേശിപ്പിക്കാം എന്ന മിഡ്ലാണ്റ്റിണ്റ്റെ നിര്‍ദ്ദേശം യൂണിയനുകള്‍ അഗീകരിക്കുന്നില്ല. ജനുവരി ൩൦ നകം തൊഴിലാളി യൂണിയനുകളുമായി മന്ത്രിയും ചര്‍ച്ച നടത്തും.
ഈ സര്‍ക്കാരിണ്റ്റെ കാലത്ത്‌ റയോണ്‍സ്‌ ഏറ്റെടുക്കാന്‍ എത്തിയ രണ്ടാമത്തെ പ്രമോട്ടറാണ്‌ മിഡ്ലാണ്റ്റ്‌ ഗ്രൂപ്പ്‌ . മുന്‍പ്‌ ഇലഞ്ഞിക്കല്‍ ഗ്രൂപ്പുമായി സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയെങ്കിലും പിന്നീട്‌ അവര്‍ തന്നെ ഒഴിവാകുകയാണുണ്ടായത്‌.

ഭൂനികുതി പുനര്‍ നിര്‍ണ്ണയിയ്ക്കണം

മംഗളം (09.01.10)
പെരുമ്പാവൂറ്‍: ഭൂമി വില കൂടിയ സാഹചര്യത്തില്‍ ഭൂ നികുതി പുനര്‍ നിര്‍ണ്ണയിയ്ക്കണമെന്ന്‌ കേരള റവന്യു ഡിപ്പാര്‍ട്ട്മെണ്റ്റ്‌ സ്റ്റാഫ്‌ അസോസിയേഷന്‍ താലൂക്ക്‌ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡണ്റ്റ്‌ ജി മോട്ടിലാല്‍ ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ്‌ സംസ്ഥാന കമ്മിറ്റി അംഗം കെ പി റെജിമോന്‍, കെ കെ വിജയകുമാര്‍, എ ആര്‍ വിശ്വനാഥന്‍, പോള്‍ വര്‍ഗ്ഗീസ്‌, കെ വി തോമസ്‌, എം കെ കൃഷ്ണന്‍ കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ഏല്യാസ്‌ പി വി (പ്രസിഡണ്റ്റ്‌), മിനി ബി കൃഷ്ണന്‍, രാജന്‍ പി പി (വൈസ്‌ പ്രസിഡണ്റ്റുമാര്‍), വി രാജേഷ്‌ (സെക്രട്ടറി), മിനി ഫ്ളവര്‍, ബി ജയന്‍ (ജോയിണ്റ്റ്‌ സെക്രട്ടറിമാര്‍), എം അനില്‍ കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

കെ.പി.എം. എസ്‌ സംസ്ഥാന സമ്മേളനം പെരുമ്പാവൂരില്‍

മംഗളം (09.01.2010)
പെരുമ്പാവൂറ്‍: കേരള പുലയന്‍ മഹാസഭ സംസ്ഥാന സമ്മേളനം 15,16 തീയതികളില്‍ പെരുമ്പാവൂരില്‍ നടക്കും. 15-ന്‌ സംസ്ഥാന പ്രസിഡണ്റ്റ്‌ കെ.ടി ശങ്കരന്‍ അദ്ധ്യക്ഷത വഹിക്കുന്ന പ്രതിനിധി സമ്മേളനം പട്ടികജാതി-പട്ടിക വര്‍ഗ്ഗ വികസന വകുപ്പുമന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 2009ലെ ഭാരതീയ ദളിത്‌ സാഹിത്യ അക്കാദമിയുടെ ഡോ. ബി.ആര്‍ അംബേദ്കര്‍ അവാര്‍ഡിന്‌ അര്‍ഹനായ കെ.ടി ശങ്കരനെ മന്ത്രി പൊന്നാട അണിയിച്ച്‌ ആദരിക്കും. 16-ന്‌ പൊതുസമ്മേളനം റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെ.പി ധനപാലന്‍ എം.പി, സാജുപോള്‍ എം.എല്‍.എ, പെരുമ്പാവൂറ്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.കെ ഐഷ, നഗരസഭാ കൌണ്‍സിലര്‍ ടി.പി ഹസന്‍, ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി.എം വേലായുധന്‍ എന്നിവര്‍ പങ്കെടുക്കും.

റോഡുകള്‍ പൊതുമരാമത്ത്‌ വകുപ്പിനെ തിരികെ ഏല്‍പിക്കണം

മംഗളം(09.01.10)
പെരുമ്പാവൂറ്‍: നിയോജകമണ്ഡലത്തിണ്റ്റെ പ്രധാന റോഡുകള്‍ ഉള്‍പ്പെടുന്ന 160 കിലോമീറ്റര്‍ റോഡ്‌ പൊതുമരാമത്ത്‌ വകുപ്പില്‍ നിന്നും പിടിച്ചെടുത്ത തദ്ദേശ സ്വയംഭരണ വകുപ്പിണ്റ്റെ നടപടി റദ്ദാക്കണമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ (ഐ) പെരുമ്പാവൂറ്‍ ബ്ളോക്ക്‌ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ബഡ്ജറ്റ്‌ വഴി റോഡിന്‌ ലഭിക്കുന്ന തുക എല്ലാ വാര്‍ഡുകളിലേക്കും വീതം വെച്ചു നല്‍കുമ്പോള്‍ ലക്ഷക്കണക്കിന്‌ രൂപ വേണ്ടിവരുന്ന വലിയ റോഡുകളുടെ പണി നടപ്പാക്കാനാവില്ലെന്ന്‌ യോഗം വിലയിരുത്തി. ഈ റോഡുകള്‍ പൊതുമരാമത്തുവകുപ്പില്‍ തന്നെ നിലനിര്‍ത്തുന്നതിന്‌ എം.എല്‍.എയും സര്‍ക്കാരും തയ്യാറാകണമെന്ന്‌ ബ്ളോക്ക്‌ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പാലക്കാട്ടുതഴം പാലത്തിണ്റ്റെ ടോള്‍ പിരിവ്‌ നീക്കം ഉപേക്ഷിച്ചതിനെ യോഗം സ്വാഗതം ചെയ്തു. പെരുമ്പാവൂറ്‍ ടി.ബിയില്‍ കൂടിയ ബ്ളോക്ക്‌ കമ്മറ്റി യോഗം ജില്ലാ പ്രസിഡണ്റ്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബ്ളോക്ക്‌ പ്രസിഡണ്റ്റ്‌ ജോണ്‍സണ്‍ തോപ്പിലാന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ ഷിയാസ്‌, ജില്ലാ സെക്രട്ടറിമാരായ എല്‍ദോ മാത്യു, ബെയ്സ്‌ പോള്‍, അജു മാത്യു, കെ.പി അയ്യപ്പന്‍, ബ്ളോക്ക്‌ സെക്രട്ടറിമാരായ ബേസില്‍ ബേബി, ബൈജു വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു.

അഡ്വ.കെ. ആര്‍ രാജഗോപാല്‍ ബി.ജെ. പി ദേശീയ സമിതിയില്‍


മംഗളം (08.01.10)

പെരുമ്പാവൂറ്‍: അഡ്വ.കെ.ആര്‍ രാജഗോപാലിനെ വീണ്ടും ദേശീയ സമിതിയിലേയ്ക്ക്‌ തെരെഞ്ഞെടുത്തു.
കോഴിക്കോട്ടു നടന്ന ബി.ജെ.പി സംസ്ഥാന തെരെഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ്‌ രാജഗോപാലിനെ തെരെഞ്ഞെടുക്കുന്നത്‌. എ.ബി.വി.പിയിലൂടെ പൊതുപ്രവര്‍ത്തനരംഗത്തുവന്ന കെ.ആര്‍ രാജഗോപാല്‍ ബി.ജെ.പി പെരുമ്പാവൂറ്‍ നിയോജകമണ്ഡലം പ്രസിഡണ്റ്റ്‌, ബി.ജെ.പി സ്റ്റേറ്റ്‌ കൌണ്‍സില്‍ മെമ്പര്‍, യുവമോര്‍ച്ചാ ജില്ലാ പ്രസിഡണ്റ്റ്‌, ബി.ജെ.പി എറണാകുളം ജില്ലാ സെക്രട്ടറി, ബി.ജെ.പി എറണാകുളം ജില്ലാ വൈസ്‌ പ്രസിഡണ്റ്റ്‌ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്‌. മുന്‍മന്ത്രി കെ.ജി.ആര്‍ കര്‍ത്തായുടെ മകനാണ്‌. ഭാര്യ പുഷ്പ. മക്കള്‍: ഭരത്‌ രാജ്‌ കര്‍ത്താ, ആദിത്യ രാജ്‌ കര്‍ത്താ.

ആസിയാന്‍ കരാര്‍ വികസനത്തിന്‌ കുത്തിപ്പേകും: ഉമ്മന്‍ചാണ്ടിമംഗളം (08.01.10)

പെരുമ്പാവൂറ്‍: ഇന്ത്യ-ആസിയാന്‍ കരാര്‍ നാടിണ്റ്റെ വികസനത്തിന്‌ കുതിപ്പേകുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി. മത്സരാധിഷ്ഠിത അന്താരാഷ്ട്ര വിപണിയില്‍ വിജയം വരിയ്ക്കാന്‍ കരാര്‍ തുണയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മാനവദീപ്തി പ്രസിഡണ്റ്റ്‌ വര്‍ഗ്ഗീസ്‌ പുല്ലുവഴി രചിച്ച വിദേശവ്യാപാരവും ഇന്ത്യ-ആസിയാന്‍ കരാറും എന്ന പുസ്തകം പ്രകാശനം ചെയ്ത്‌ സംസാരിയ്ക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. മാനവദീപ്തി വൈസ്‌ പ്രസിഡണ്റ്റ്‌ സി കെ അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.

യു ഡി.എഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചന്‍, ഡോ വി കെ വിജയകുമാര്‍, അഡ്വ. സേനാപതി വേണു, ബെന്നി ബഹന്നാന്‍, വര്‍ഗ്ഗീസ്‌ പുല്ലുവഴി, പി കെ സൈമണ്‍, ശിവന്‍ കദളി, ശലിം ഫാറൂഖി, പോള്‍ ആത്തുങ്കല്‍, കെ എം ഇല്ല്യാസ്‌, അശ്വരാജ്‌ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉലമാക്കള്‍ രാജ്യത്ത്‌ സമാധാനം നിലനിര്‍ത്തുന്നു: പാണക്കാട്‌ തങ്ങള്‍

മംഗളം (08.01.10)
പെരുമ്പാവൂറ്‍: പ്രവാചകരുടെ അനന്തരാവകാശികളായ ഉലമാക്കള്‍ രാജ്യത്ത്‌ സമാധാനം നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക്‌ വഹിയ്ക്കുന്നതെന്ന്‌ പാണക്കാട്‌ ഹൈദരലി തങ്ങള്‍ അഭിപ്രായപ്പെട്ടു. അവര്‍ക്ക്‌ പെന്‍ഷന്‍, പ്രൊവിഡണ്റ്റ്‌ ഫണ്ട്‌, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച തആവുനുല്‍ഖദം വെല്‍ഫയര്‍ അസോസിയേഷണ്റ്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അസോസിയേഷണ്റ്റെ ആസ്ഥാന മന്ദിരമായ തഖ്‌വാ സെണ്റ്ററിണ്റ്റെ ശിലാ സ്ഥാപനം നിര്‍വ്വഹിച്ച്‌ പ്രസംഗിയ്ക്കുകയായിരുന്നു തങ്ങള്‍.
വി എം മൂസാ മൌലവി, കെ പി ധനപാലന്‍ എം പി, എം എല്‍ എ മാരായ എം എം മോനായി, വി കെ ഇബ്രാഹിം കുഞ്ഞ്‌, സാജുപോള്‍, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍മാരായ ടി പി ഹസന്‍, അഡ്വ.എന്‍ സി മോഹനന്‍, തഖ്‌വ സെണ്റ്റര്‍ സെക്രട്ടറി പി എ അബ്ദുള്‍ ഹമീദ്‌ മൌലവി, തൊടിയൂറ്‍ മുഹമ്മദ്‌ കുഞ്ഞ്‌, അബ്ദുള്‍ ജബ്ബാര്‍ കാമില്‍ സഖാഫി, പാനിപ്ര ഖാലിദ്‌ ബാഖവി, മുഹമ്മദ്‌ വെട്ടത്ത്‌, പാച്ചല്ലൂറ്‍ അബ്ദുള്‍ സലിം, ബഷീര്‍ വഹബി, സാലിഹ്‌ മരയ്ക്കാര്‍, എം പി അബ്ദുള്‍ ഖാദര്‍, സുബൈര്‍ സബാഹി, എം യു ഇബ്രാഹിം, കെ എം സുബൈര്‍, ടി എ അബ്ദുള്‍ റഷീദ്‌, ടി എച്ച്‌ അന്‍സാര്‍ അമാനി, എം എ സെയ്ദാലി, കെ എം എ സലാം, എന്‍ വി സി അഹമ്മദ്‌, എസ്‌ ഷറഫ്‌, പി എച്ച്‌ അബ്ദുള്‍ ഖാദര്‍, അബ്ദുള്‍ ജബ്ബാര്‍ മുടിക്കല്‍, നൌഷാദ്‌ ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ നടന്ന ദുആമജ്ലിസിന്‌ സി കോയാക്കുട്ടി മുസലിയാര്‍ നേതൃത്വം നല്‍കി.

വിഘടനവാദികളെ ഒറ്റപ്പെടുത്തണം: ജസ്റ്റീസ്‌ അബ്ദുള്‍ റഹിം

മംഗളം (7.1.10)
പെരുമ്പാവൂറ്‍: വിഘടനവാദികളെ ഒറ്റപ്പെടുത്തി സമൂഹ നന്‍മ ലാക്കാക്കി പ്രവര്‍ത്തിയ്ക്കുന്ന കൂട്ടായ്മകള്‍ ഉണ്ടാവേണ്ടത്‌ ഇന്നത്തെ കാലഘട്ടത്തിണ്റ്റെ ആവശ്യമാണെന്ന്‌ ജസ്റ്റീസ്‌ അബ്ദുള്‍ റഹിം അഭിപ്രായപ്പെട്ടു. തുരുത്തിപ്ളി സെണ്റ്റ്‌ മേരീസ്‌ വലിയ പള്ളിയിലെ കുടുംബയൂണിറ്റുകളുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. സ്നേഹത്തില്‍ അതിഷ്ഠിതമായ കുടുംബ ബന്ധങ്ങള്‍ ജാതിമത വ്യത്യാസങ്ങള്‍ക്ക്‌ അതീതമായി മനുഷ്യനെ പരസ്പരം ബഹുമാനിയ്ക്കാനും അതുവഴി ജീവിതത്തില്‍ മുന്നേറാനും ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൌലോസ്‌ മോര്‍ ഐറേനിയസ്‌ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.
സാജു പോള്‍ എം എല്‍ എ, യു ഡി എഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചന്‍, വെങ്ങോല ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ഷീള റെജി, സഭാ വര്‍ക്കിങ്ങ്‌ കമ്മിറ്റിയംഗം ഷെവലിയാര്‍ ടി ടി ജോയി, പള്ളി വികാരി ബഹന്നാന്‍ പതിയാരത്തു പറമ്പില്‍, സഹവികാരി ഫാ വര്‍ഗ്ഗീസ്‌ മണ്ണാറമ്പില്‍ ,പള്ളി ട്രസ്റ്റി എം പി ജോര്‍ജ്‌, എ കുര്യാക്കോസ്‌, സെക്രട്ടറി കെ വൈ യാക്കോബ്‌, എന്നിവര്‍ പ്രസംഗിച്ചു.

കെ.എസ്‌.ആര്‍.ടി. സി സ്റ്റാണ്റ്റില്‍ ക്യാണ്റ്റീനും കംഫര്‍ട്ട്‌ സ്റ്റേഷനും 11-ന്‌ തുറക്കും

മംഗളം (07.01.2010)
പെരുമ്പാവൂറ്‍: കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്റ്റാണ്റ്റില്‍ എം.എല്‍.എ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ച ക്യാണ്റ്റീന്‍, കംഫര്‍ട്ട്‌ സ്റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടനം 11 ന്‌ വൈകിട്ട്‌ 4.30-ന്‌ ഗതാഗത മന്ത്രി ജോസ്‌ തെറ്റയില്‍ നിര്‍വ്വഹിക്കും. ഇതോടനുബന്ധിച്ചുള്ള പൊതു സമ്മേളനം കെ.പി ധനപാലന്‍ എം.പി ഉദ്ഘാടനം ചെയ്യും.
സാജു പോള്‍ എം.എല്‍.എ അദ്ധ്യക്ഷതവഹിക്കുന്ന യോഗത്തില്‍ പി.പി തങ്കച്ചന്‍ മുഖ്യ പ്രഭാഷണം നടത്തും. സോണല്‍ ഓഫീസര്‍ എം.ജി പ്രദീപ്‌ കുമാര്‍, എക്സിക്യൂട്ടീവ്‌ എന്‍ജീനിയര്‍ എം.ബി ശ്രീകുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.കെ ഐഷ, നഗരസഭ മുന്‍ ചെയര്‍മാന്‍മാരായ അഡ്വ.എന്‍.സി മോഹനന്‍, ടി.പി ഹസ്സന്‍, ഡോ.കെ.എ ഭാസ്കരന്‍, ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡണ്റ്റ്‌ വി.പി ശശീന്ദ്രന്‍, കേരള ഫീഡ്സ്‌ ചെയര്‍മാന്‍ എസ്‌.ശിവശങ്കരപിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.

ആസിയാന്‍ കരാറിണ്റ്റെ പേരിലുള്ള സമരങ്ങള്‍ ജനങ്ങളോടുള്ള വെല്ലുവിളി

മംഗളം (07.01.2010)
പെരുമ്പാവൂറ്‍: ആസിയാന്‍ കരാറിണ്റ്റെ പേരില്‍ ഇടതു പാര്‍ട്ടികള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ ഇന്ത്യയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കമ്യൂണിസ്റ്റ്‌ ചൈനയുമായുള്ള ഹിഡന്‍ അജണ്ട ഇതിനു പിന്നിലുണ്ടെന്നും കേരള കോണ്‍ഗ്രസ്‌(എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു ജോസഫ്‌.
ആസിയാന്‍ കരാര്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക്‌ ബലം നല്‍കുമെങ്കിലും ഉചിതമായ പ്രതിവിധികള്‍ കണ്ടെത്തിയില്ലെങ്കില്‍ അത്‌ കേരള സമ്പദ്‌വ്യവസ്ഥക്ക്‌ കനത്ത ആഘാതം സൃഷ്ടിക്കും.കരാറിലെ ദോഷകരമായ വ്യവസ്ഥകള്‍ക്ക്‌ അതിലെ തന്നെ പരിരക്ഷാവ്യവസ്ഥകള്‍ ഉപയോഗിച്ച്‌ പരിഹാരം കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള കര്‍ഷക യൂണിയന്‍ ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡണ്റ്റ്‌ ടി.സി സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ചു.
പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ബേബി വട്ടക്കുന്നേല്‍, പാര്‍ട്ടി നേതാക്കളായ ബേബി തോമസ്‌ മൈലാടി, കുരുവിള മാത്യൂസ്‌, പ്രയേഷ്‌.കെ.മാത്യു, എബ്രഹാം പൊന്നുംപുരം, എ.എ.വി കെന്നഡി, ജോയി ജോസഫ്‌, കെ.പി ബാബു, ബിജു മാറാച്ചേരി, സലോമി ബേബി, ജാന്‍സി ജോര്‍ജ്‌, മീങ്കുന്നം ഐപ്പ്‌, ബേബി തെക്കേക്കുന്നേല്‍, അസീസ്‌ എമ്പാശേരി, സി വര്‍ഗീസ്‌ ചുള്ളി, ബാബു കളമ്പാട്ടുകുടി, ആണ്റ്റണി കിടങ്ങേന്‍, എന്‍.ടി കുര്യച്ചന്‍, ടി.എ റാഫേല്‍, ജയിംസ്‌ ഇന്തിക്കുഴ, ഷിജു പൂണോളി, ബേബി പാറപ്പുറം എന്നിവര്‍ പങ്കെടുത്തു.

പിന്തുടര്‍ന്ന എ. എസ്‌ ഐയെ തടഞ്ഞു; അനധികൃത മണല്‍ ടിപ്പര്‍ മാറ്റി

മംഗളം (6.1.10)
മണല്‍ വഴിയില്‍ത്തള്ളി
പെരുമ്പാവൂറ്‍: പട്രോളിങ്ങിന്നിടയില്‍ അനധികൃത മണല്‍ ടിപ്പര്‍ പിന്തുടര്‍ന്ന എ എസ്‌ ഐയെ തടഞ്ഞുവച്ച്‌ വാഹനം മാറ്റി.
ഇന്നലെ രാവിലെ ഏഴിനാണ്‌ സംഭവം. അനധികൃതമായി മണല്‍ കടത്തിയ ലോറി കോടനാട്‌ എ.എസ്‌.ഐ ജോസ്‌ ആണ്‌ തടഞ്ഞത്‌. എന്നാല്‍ വാഹനം നിര്‍ത്താന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന്‌ എ എസ്‌ ഐ ബൈക്കില്‍ ടിപ്പറിനെ പിന്തുടര്‍ന്നു. ഓണമ്പിള്ളിയില്‍ വച്ച്‌ ബൈക്കിലെത്തിയ യുവാവ്‌ എ.എസ്‌.ഐയുടെ ബൈക്കിനു മുന്നില്‍ തണ്റ്റെ വാഹനം സിനിമാ സ്റ്റൈലില്‍ വട്ടംവയ്ക്കുകയായിരുന്നു. ഈ സമയം ടിപ്പറിലുണ്ടായിരുന്നവര്‍ മണല്‍ വഴിയില്‍ത്തള്ളി കടന്നുകളഞ്ഞു.
ഇതിന്നിടയില്‍ ബൈക്കില്‍ എത്തിയ യുവാവും ഓടിരക്ഷപ്പെട്ടു. ഇയാളുടെ പള്‍സര്‍ ബൈക്ക്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഒക്കല്‍ പഞ്ചായത്തിലെ പാണംകുടി കടവില്‍ നിന്നാണ്‌ അനധികൃതമായി മണല്‍ കടത്തിയതെന്ന്‌ പോലീസ്‌ പറഞ്ഞു. ഇങ്ങനെ മണല്‍ കടത്തുമ്പോള്‍ പോലീസിനെ പറ്റി സൂചന നല്‍കാന്‍ നിയോഗിയ്ക്കുന്നവരില്‍ ഒരാളാണ്‌ എ എസ്‌ ഐയെ തടഞ്ഞത്‌. ഇയാളെ പറ്റി സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍തന്നെ കസ്റ്റഡിയിലാവുമെന്നും പോലീസ്‌ പറയുന്നു. മണല്‍ കടത്തിയ ടിപ്പറിനെ പറ്റിയും വിവരം ലഭിച്ചിട്ടുണ്ട്‌.

നിര്യാതനായിപെരുമ്പാവൂറ്‍: കോടനാട്‌ വലിയപാറ കാവാട്ട്‌ വീട്ടില്‍ മത്തായി (67) നിര്യാതനായി. സംസ്കാരശുശ്രൂഷകള്‍ ഇന്ന്‌ ഉച്ചയ്ക്ക്‌ രണ്ടിന്‌ ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ കാര്‍മ്മികത്വത്തില്‍ നടക്കും. ഭാര്യ: കോടനാട്‌ പാലത്തിങ്കല്‍ കുടുംബാംഗം ചിന്നമ്മ. മക്കള്‍: ഫാ.ബിജു കാവാട്ട്‌ (മാനേജര്‍, പുത്തന്‍കുരിശ്‌ പാത്രിയര്‍ക്ക സെണ്റ്റര്‍), ഷേര്‍ലി, എല്‍ദോസ്‌, ഷൈനി. മരുമക്കള്‍: ജ്യോതി, വര്‍ഗ്ഗീസ്‌, സിബി, ഫാ. ഐസ്ക്‌ മാത്യു (ദല്‍ഹി ഭദ്രാസന സെക്രട്ടറി)

രായമംഗലത്തെ ജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുമംഗളം (6.1.10)

പെരുമ്പാവൂറ്‍: മത്സ്യ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി രായമംഗലം ഗ്രാമപഞ്ചായത്തിലെ പൊതുജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മുടത്തോടില്‍ മത്സ്യ നിക്ഷേപം നടത്തി സാജുപോള്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ ക്ഷേമകാര്യ സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എം രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മത്സ്യ കേരളം ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ കെ എം ഏല്യാസ്‌, ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലി, ബ്ളോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ രാജപ്പന്‍ എസ്‌ തെയ്യാരത്ത്‌, ഗ്രാമപഞ്ചായത്ത്‌ സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ കെ സി വര്‍ഗ്ഗീസ്‌, കെ പി പത്മകുമാര്‍, വാര്‍ഡ്‌ മെമ്പര്‍ സി മനോജ്‌, സി എം ജോയി എന്നിവര്‍ പ്രസംഗിച്ചു. ഉയര്‍ന്ന വളര്‍ച്ചാ നിരക്കുള്ള കട്ല, രോഹിത എന്നി ഇനങ്ങളില്‍ പെട്ട മത്സ്യകുഞ്ഞുങ്ങളെയാണ്‌ നിക്ഷേപിച്ചിട്ടുള്ളത്‌. എട്ടുമാസത്തിനുള്ളില്‍ പത്തുടണ്‍ വരെ മത്സ്യം ഈ പദ്ധതി വരെ ഉത്പാദിപ്പിയ്ക്കാമെന്ന്‌ നടത്തിപ്പുകാര്‍ അവകാശപ്പെടുന്നു

തീവ്രവാദ ബന്ധമുള്ളവരുമായുള്ള സി.പി. എം ചങ്ങാത്തം അപകടകരം

മംഗളം (6.01.10)
പെരുമ്പാവൂറ്‍: തീവ്രവാദ ബന്ധമുള്ളവരുമായി സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക്‌ വേണ്ടി സി പി എം കൂട്ടുപിടിയ്ക്കുന്നത്‌ കേരളത്തിന്‌ അപകടം ചെയ്യുമെന്ന്‌ യു ഡി എഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്‌ (ഐ) ഒക്കല്‍ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്റ്റ്‌ സി ജെ ബാബു അദ്ധ്യക്ഷത വഹിച്ചു.
കെ പി സി സി ജനറല്‍ സെക്രട്ടറി ബെന്നി ബഹന്നാന്‍, കെ ജെ ഹരി, ഡോ.ടി എസ്‌ ജോയി എന്നിവര്‍ ക്ളാസുകള്‍ എടുത്തു. സ്വാതന്ത്യ്രസമര സേനാനികളെ കെ പി സി സി സെക്രട്ടറി ടി പി ഹസന്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു. കെ പി ധനപാലന്‍ എം പി, ഡി സി സി പ്രസിഡണ്റ്റ്‌ വി ജെ പൌലോസ്‌, ഡാനിയേല്‍ മാസ്റ്റര്‍, ഒ ദേവസി, നബീസ അബൂബക്കര്‍, പി കെ മുഹമ്മദ്‌ കുഞ്ഞ്‌, എം പി മത്തായി, ടി എന്‍ സുരേന്ദ്രന്‍, കെ എസ്‌ ഷംസുദ്ദീന്‍, പി ബി മുഹമ്മദലി, സരോജനി സുരേന്ദ്രന്‍, ബേബി തോപ്പിലാന്‍, അന്‍വര്‍ മുണ്ടേത്ത്‌, ടി ആര്‍ പൌലോസ്‌, എ പി കൃഷ്ണന്‍ നായര്‍, പോളി തോമസ്‌, ജോസ്‌ വര്‍ഗ്ഗീസ്‌, സി വി ലാസര്‍, കെ പി പൈലി, കെ എ മുഹമ്മദ്‌, പോളി കോച്ചിലാന്‍, കെ പി ഡേവിസ്‌, ഇ എസ്‌ ഇബ്രാഹിം, എം വി ബെന്നി, എന്‍ ബി അലിക്കുഞ്ഞ്‌, നിക്സണ്‍ വര്‍ഗ്ഗീസ്‌, സിസിലി ഇയ്യോബ്‌, എ ഡി ഷിജു എന്നിവര്‍ പ്രസംഗിച്ചു.

Friday, January 8, 2010

ജില്ലാ കണ്‍വന്‍ഷന്‍: സ്വാഗതസംഘം രൂപീകരിച്ചു

6.1.2010
പെരുമ്പാവൂറ്‍: ആള്‍ ഇന്ത്യ ലോയേഴ്സ്‌ യൂണിയന്‍ ജില്ലാ സ്പെഷ്യല്‍ കണ്‍വന്‍ഷണ്റ്റെ മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ചു. രൂപീകരണ യോഗം സാജുപോള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
വി പി ശശീന്ദ്രന്‍, പി കെ സോമന്‍, സാജുപോള്‍ എം എല്‍ എ (രക്ഷാധികാരികള്‍), അഡ്വ.എന്‍ സി മോഹനന്‍ (ചെയര്‍മാന്‍), അഡ്വ.എം ജി ജയചന്ദ്രന്‍, എം ഐ ബീരാസ്‌, അഡ്വ.കെ എന്‍ അനില്‍ കുമാര്‍(വൈസ്‌ ചെയര്‍മാന്‍മാര്‍), അഡ്വ.വി കെ സന്തോഷ്‌ (ജനറല്‍ കണ്‍വീനര്‍), അഡ്വ. ടി വി ആണ്റ്റു, അഡ്വ.ജി ഉദയകുമാര്‍,കെ ഡി ഷാജി (ജോയിണ്റ്റ്‌ കണ്‍വീനര്‍മാര്‍), അഡ്വ. എം ജി ശ്രീകുമാര്‍ (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
കണ്‍വന്‍ഷന്‍ 26-ന്‌ അപ്പൂസ്‌ ഓഡിറ്റോറിയത്തില്‍ നടക്കും.

Tuesday, January 5, 2010

ബൈക്ക്‌ അപകടത്തില്‍ പരുക്കേറ്റ യുവാവ്‌ മരിച്ചുമംഗളം (05.01.2010)

പെരുമ്പാവൂറ്‍: ക്രിസ്തുമസ്‌ തലേന്ന്‌ രാത്രി ബൈക്ക്‌ അപകടത്തില്‍ പരുക്കേറ്റ യുവാവ്‌ മരിച്ചു.

പുല്ലുവഴി കരോട്ടപ്പുറം ജോയിയുടെ മകന്‍ സജോ ജോയി (26) ആണ്‌ മരിച്ചത്‌. എം സി റോഡില്‍ വട്ടയ്ക്കാട്ടുപടി പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക്‌ മറിഞ്ഞ്‌ പരുക്കേറ്റ യുവാവിനെ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു. സംസ്കാരം നടത്തി. പെരുമ്പാവൂരില്‍ കളര്‍ എഫ്‌ എക്സ്‌ എന്ന സ്ഥാപനത്തിണ്റ്റെ പാര്‍ട്ടണര്‍ ആയിരുന്നു. അമ്മ: സാലി. സഹോദരി: ജിയ

മോഷണവും പിടിച്ചുപറിയും; മൂന്നുപേര്‍ പിടിയില്‍മംഗളം (05.10.2010)

പെരുമ്പാവൂറ്‍: മോഷണം പിടിച്ചുപറിക്കേസുകളില്‍ പോലീസ്‌ മൂന്നു പേരെ പിടികൂടി.

വല്ലം കുന്നയ്ക്കാട്ടുമല പണിയ്ക്കരുകുടി വീട്ടില്‍ അബ്ദുള്‍ ഖാദറിണ്റ്റെ മകന്‍ ബഷീര്‍ (37), മുടിക്കല്‍ കൊടവത്തു വീട്ടില്‍ അലിക്കുഞ്ഞിണ്റ്റെ മകന്‍ സിദ്ദിഖ്‌ (30), നെയ്യാറ്റിന്‍കര പത്തുകാണിയ്ക്ക്‌ സമീപം ആറുകാണി വീട്ടില്‍ മുത്തുസ്വാമി (60) എന്നിവരെയാണ്‌ പോലീസ്‌ പിടികൂടിയത്‌.

ഇന്‍സ്റ്റാള്‍മെണ്റ്റ്‌ ബിസിനസ്‌ നടത്തുന്ന അയ്മുറി പാറപ്പുറം ജോയിയെ തടഞ്ഞു നിര്‍ത്തി മോതിരവും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച കേസിലെ പ്രതിയാണ്‌ ബഷീര്‍. ഒരു വര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു. വീട്ടിലെത്തിയ വിവരം അറിഞ്ഞതിനെ തുടര്‍ന്ന്‌ നടന്ന മിന്നല്‍ പരിശോധനയിലാണ്‌ ഇയാള്‍ വലയിലായത്‌. ജോയിയുടെ മോതിരം കാലടിയിലെ സ്വര്‍ണ്ണക്കടയില്‍ നിന്ന്‌ കണ്ടെടുത്തു.

എ എം റോഡില്‍ ഹന്നാ മുന്ന ലോഡ്ജിന്‌ സമീപമുള്ള കിണറില്‍ നിന്ന്‌ രണ്ട്‌ എച്ച്‌ പിയുടെ മോട്ടോര്‍ മോഷ്ടിച്ച്‌ കടത്തുന്നതിന്നിടയിലാണ്‌ മുത്തുസ്വാമി പിടിയിലായത്‌. മോട്ടോര്‍ കൊണ്ടുപോകാനുപയോഗിച്ച ഓട്ടോയുടെ ഡ്രൈവര്‍ക്ക്‌ സംശയം തോന്നിയതിനെ തുടര്‍ന്ന്‌ പോലീസില്‍ അറിയിയ്ക്കുകയായിരുന്നു.

നിരവധി അടിപിടികളുടേയും പിടിച്ചുപറിയുടേയും പേരിലാണ്‌ സിദ്ദിഖിനെ പിടികൂടിയത്‌. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിജയകുമാര്‍, സബ്‌ ഇന്‍സ്പെക്ടര്‍ ജയകുമാര്‍, എ.എസ്‌.ഐ റെജി, ശശിധരന്‍,ഷുക്കൂറ്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഇവരെ കസ്റ്റഡിയിലെടുത്തത്‌. പ്രതികളെ കോടതി റിമാണ്റ്റ്‌

കോണ്‍ഗ്രസ്‌ ജന്‍മദിനാഘോഷം

മംഗളം (05.01.10)
പെരുമ്പാവൂറ്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിണ്റ്റെ 125-ാ ജന്‍മദിനാഘോഷം കാരാട്ടുപള്ളിക്കരയില്‍ യു ഡി എഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. മെമ്പര്‍ഷിപ്പ്‌ ഉദ്ഘാടനം കെ പി സി സി സെക്രട്ടറി ടി പി ഹസനും മുതിര്‍ന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ആദരിയ്ക്കല്‍ ഡി സി സി വൈസ്‌ പ്രസിഡണ്റ്റ്‌ ഒ ദേവസിയും നിര്‍വ്വഹിച്ചു. അര്‍ബന്‍ ബാങ്ക്‌ പ്രസിഡണ്റ്റ്‌ ഇ എസ്‌ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ദാനിയേല്‍ വര്‍ഗ്ഗീസ്‌, എന്‍ എ റഹിം, റോയി കല്ലുങ്കല്‍, വി കെ ഐഷ, പി എ സുകുമാരന്‍, കെ എം എ സലാം, ഷാജി സലിം, ബാബു ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇരിങ്ങോള്‍ കണ്‍വെന്‍ഷന്‍ നാളെ തുടങ്ങും

മംഗളം (05.01.2010)
പെരുമ്പാവൂറ്‍: ഇരിങ്ങോള്‍ വൈദ്യശാലപ്പടിയില്‍ നാളെ കണ്‍വന്‍ഷന്‍ തുടങ്ങും. ജോളി മാരാമണ്‍, ഫാ കുര്യാക്കോസ്‌ പുണ്ണോലില്‍, ചെറിയാന്‍ കവലയ്ക്കല്‍, ഫാ ജോസ്‌ സുരേഷ്‌, ജോസ്‌ മരുന്നിനാല്‍, ഫാ പൌലോസ്‌ പാറേക്കര എന്നിവര്‍ പ്രസംഗിയ്ക്കും. എല്ലാ ദിവസവും വൈകിട്ട്‌ ആറിന്‌ യോഗം തുടങ്ങും. വചനശുശ്രൂഷയ്ക്ക്‌ മുമ്പ്‌ ഇമ്മാനുവേല്‍ വോയ്സിണ്റ്റെ ഗാനശുശ്രൂഷയുണ്ടാവും. പത്തിന്‌ കണ്‍വന്‍ഷന്‍ സമാപിയ്ക്കും.

തഖ്‌വാ സെണ്റ്ററിണ്റ്റെ ശിലാ സ്ഥാപനവും പൊതുസമ്മേളനവും നാളെ

മംഗളം(05.01.10)
പെരുമ്പാവൂറ്‍: തആവുനുല്‍ ഖദം വെല്‍ഫയര്‍ അസോസിയേഷണ്റ്റെ ആഭിമുഖ്യത്തില്‍ തഖ്‌വാ സെണ്റ്ററിണ്റ്റെ ശിലാ സ്ഥാപനവും പൊതുസമ്മേളനവും നാളെ നടക്കും. പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ വൈകിട്ട്‌ 3.45-ന്‌ പാലക്കാട്ടുതാഴത്ത്‌ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിയ്ക്കും. തുടര്‍ന്ന്‌ നടക്കുന്ന സമ്മേളനത്തില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ എം മുഹമ്മദ്‌ മൌലവി അദ്ധ്യക്ഷത വഹിയ്ക്കും.
തൊടിയൂറ്‍ മുഹമ്മദ്‌ കുഞ്ഞ്‌ മൌലവി മുഖ്യപ്രഭാഷണം നടത്തും. എം എ സൈദാലി ഹാജി ഫണ്ട്‌ ഉദ്ഘാടനം നടത്തും. കെ പി ധനപാലന്‍ എം പി, എം എല്‍ എ മാരായ സാജു പോള്‍, വി കെ ഇബ്രാഹിം കുഞ്ഞ്‌, എ എം യൂസഫ്‌, എം എം മോനായി തുടങ്ങിയവര്‍ പ്രസംഗിയ്ക്കും. വൈകിട്ട്‌ 6.30-ന്‌ നടക്കുന്ന ആത്മീയ സംഗമം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്റ്റ്‌ വി എം മൂസ മൌലവി ഉദ്ഘാടനം ചെയ്യും. വി പി എ ഫരീദുദ്ദീന്‍ മൌലവി അദ്ധ്യക്ഷത വഹിയ്ക്കും. പാച്ചല്ലൂറ്‍ അബ്ദുള്‍ സലിം മൌലവി, അബ്ദുള്‍ ജബ്ബാര്‍ കാമില്‍ സഖാഫി തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്നു നടക്കുന്ന ദുആ മജ്ലിസിന്‌ ആനക്കര സി കോയാക്കുട്ടി നേതൃത്വം നല്‍കുമെന്ന്‌ അസോസിയേഷന്‍ ഭാരവാഹികളായ സി എ അബൂബക്കര്‍ മൌലവി, ചേലക്കുളം അബ്ദുള്‍ ഹമീദ്‌ മൌലവി, മുഹമ്മദ്‌ വെട്ടത്ത്‌ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

കര്‍ഷകര്‍ ധര്‍ണ നടത്തി

മംഗളം (05.01.2010)
പെരുമ്പാവൂറ്‍: സംയുക്ത കര്‍ഷക താലൂക്ക്‌ സമരസമിതിയുടെ നേതൃത്വത്തില്‍ ആസിയാന്‍ കരാറിനെതിരെ ടെലഫോണ്‍ എക്സ്ചേഞ്ചിനു മുന്നില്‍ ധര്‍ണ നടത്തി. കര്‍ഷക കോണ്‍ഗ്രസ്‌ എസ്‌ സംസ്ഥാന സെക്രട്ടറി പോള്‍ ടി വര്‍ക്കി ഉദ്ഘാടനം ചെയ്തു. വി പി ബഹന്നാന്‍ അദ്ധ്യക്ഷത വഹിച്ചു. ടി കെ മോഹനന്‍, വി പി ശശീന്ദ്രന്‍, സാജു പോള്‍ എം എല്‍ എ, പി കെ സോമന്‍, എന്‍ സി മോഹനന്‍, കെ പി റെജി മോന്‍, ജബ്ബാര്‍ തച്ചയില്‍, അഹമ്മദ്‌ തോട്ടത്തില്‍, അബ്ദുള്‍ അസീസ്‌, ഗോവിന്ദപ്പണിയ്ക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തോമസ്‌ വര്‍ഗ്ഗീസ്‌, വര്‍ഗ്ഗീസ്‌ മൂലന്‍, എ സി പാപ്പുകുഞ്ഞ്‌, കെ ഇ നൌഷാദ്‌, ബി മണി, സെബാസ്റ്റ്യന്‍, പികെ സിദ്ദിഖ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

എം ജി ഗോവിന്ദന്‍കുട്ടി ബി.ജെ. പി നിയോജക മണ്ഡലം പ്രസിഡണ്റ്റ്‌മംഗളം(05.01.10)

പെരുമ്പാവൂറ്‍: നിയോജക മണ്ഡലം പ്രസിഡണ്റ്റായി എം ജി ഗോവിന്ദന്‍കുട്ടിയെ തെരഞ്ഞെടുത്തു.

ജില്ലാ കൌണ്‍സില്‍ പ്രതിനിധിയായി അഡ്വ. കെ ആര്‍ രാജഗോപാലിനേയും മുപ്പത്‌ അംഗ നിയോജക മണ്ഡലം സമിതിയേയും യോഗത്തില്‍ തെരഞ്ഞെടുത്തു. മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സജിനി രവികുമാര്‍ വരണാധികാരിയായിരുന്നു.

വെങ്ങോല ഗ്രാമപഞ്ചായത്തിലെ വാര്‍ഡു വിഭജനത്തില്‍ അപാകത

മംഗളം (5.01.10)
പെരുമ്പാവൂറ്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ വാര്‍ഡു വിഭജനത്തില്‍ അപാകതയെന്ന്‌ ആക്ഷേപം.
സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക്‌ വിഭിന്നമായി രാഷ്ട്രീയ താത്പര്യപ്രകാരമാണ്‌ വാര്‍ഡു വിഭജനം എന്ന ആരോപണവുമായി കോണ്‍ഗ്രസ്‌ വെങ്ങോല മണ്ഡലം കമ്മറ്റിയാണ്‌ രംഗത്ത്‌ എത്തിയിരിക്കുന്നത്‌. എല്‍.ഡി.എഫ്‌ ഭരണത്തിലുള്ള ഈ പഞ്ചായത്തില്‍ നിലവില്‍ 22 വാര്‍ഡുകളാണ്‌ ഉള്ളത്‌. പുതിയ വിഭജനത്തോടെ അത്‌ ഇരുപത്തി മൂന്നായി മാറും. ഗ്രാമപഞ്ചായത്തിലെ ആകെ വീടുകളുടെ എണ്ണത്തെ വാര്‍ഡുകളുടെ എണ്ണം കൊണ്ട്‌ ഹരിച്ചാണ്‌ ഒരോ വാര്‍ഡിലും എത്ര വീട്ടുകാര്‍ വേണമെന്ന്‌ നിശ്ചയിക്കേണ്ടത്‌. ഹരിച്ചു കിട്ടുന്ന ശരാശരിയില്‍ നിന്ന്‌ പത്തു ശതമാനം കൂടുകയോ കുറയുകയോ ചെയ്യാം. എന്നാല്‍ ഈ കണക്കുകളൊന്നും വെങ്ങോലയില്‍ ബാധകമായിട്ടില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ എല്‍ദോ മോസസ്‌ കുറ്റപ്പെടുത്തുന്നു. വാര്‍ഡുകള്‍ക്ക്‌ നല്‍കിയിരിക്കുന്ന അതിര്‍ത്തികളും അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന വീട്ടു നമ്പറുകളും വ്യത്യസ്തമാണ്‌. ഇതിനെതിരെയുള്ള ആക്ഷേപം ഉന്നയിക്കാനായി പുതിയ വീട്ടു നമ്പറുകളുടെ ലിസ്റ്റ്‌ ആവശ്യപ്പെട്ടപ്പോള്‍ അത്‌ ലഭ്യമല്ലെന്നായിരുന്നു ബന്ധപ്പെട്ടവരുടെ മറുപടി.
വാര്‍ഡു വിഭജനത്തിലെ ക്രമക്കേടുകള്‍ക്ക്‌ എതിരെ വെങ്ങോല മണ്ഡം പ്രസിഡണ്റ്റ്‌ വി.എം ഹംസയും പ്രതിപക്ഷ നേതാവ്‌ എല്‍ദോ മോസസും ജില്ലാ കളക്ടര്‍ക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌.

Friday, January 1, 2010

വാറ്റ്‌ ചാരായവും വാറ്റ്‌ ഉപകരണങ്ങളും പിടികൂടി

മംഗളം (01.01.2010)
പെരുമ്പാവൂറ്‍: പാണംകുഴിയില്‍ പെരിയാറിണ്റ്റെ നടുവിലുള്ള തുരുത്തില്‍ നിന്നും വാറ്റ്‌ ഉപകരണങ്ങളും കന്നാസില്‍ സൂക്ഷിച്ചിരുന്ന ൩൫ ലിറ്റര്‍ വാറ്റ്‌ ചാരായവും പോലീസ്‌ പിടികൂടി. പുതുവര്‍ഷ ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ പാണംകുഴി പാണിയേലി ഭാഗങ്ങളില്‍ വന്‍തോതില്‍ ചാരായവാറ്റ്‌ നടന്ന്‌ വരുന്നതായി പെരുമ്പാവൂറ്‍ ഡി വൈ എസ്‌ പി എന്‍ ശിവദാസിന്‌ ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്നായിരുന്നു പോലീസ്‌ പരിശോധന. പെരിയാറിണ്റ്റെ നടുഭാഗങ്ങളിലായി വേനല്‍കാലത്ത്‌ രൂപപ്പെടുന്ന വലിയ തുരുത്തുകളില്‍ പുല്ലുകള്‍ വളര്‍ന്ന്‌ ചാരായം വാറ്റുന്നതിന്‌ അനുയോജ്യമായ നിലയിലാണ്‌. ഇരുവശങ്ങളിലൂടെ പുഴ ഒഴുകുന്നതിനാല്‍ പുഴ നീന്തിക്കടന്ന്‌ വേണം ഈ തുരുത്തുകളില്‍ എത്താന്‍. പോലീസ്‌ എക്സൈസ്‌ അധികൃതര്‍ റെയ്ഡിന്‌ എത്തിയാല്‍ തന്നെ ദൂരെ നിന്ന്‌ തന്നെ തുരുത്തില്‍ നിന്ന്‌ വാറ്റ്കാര്‍ക്ക്‌ ഇത്‌ കാണാന്‍ കഴിയും. പോലീസിനെ വെട്ടിച്ച്‌ ഇവര്‍ പുഴ നീന്തികടന്ന്‌ കാട്ടിലേക്ക്‌ രക്ഷപ്പെടുകയാണ്‌ പതിവെന്ന്‌ പോലീസ്‌ പറഞ്ഞു. പതിവ്‌ പോലെ തന്നെ പോലീസിന്‌ പിടികൊടുക്കാതെ വാറ്റ്‌ ഉപകരണങ്ങള്‍ ഉപേക്ഷിച്ച്‌ വാറ്റുകാര്‍ പുഴ നീന്തിക്കടന്ന്‌ രക്ഷപ്പെട്ടു. കുറുപ്പംപടി സി ഐ ക്രിസ്പിന്‍സാം, എസ്‌ ഐ ഷിബുകുമാര്‍, എ എസ്‌ ഐ തോമസ്മാത്യു എന്നിവരുടെ നേതൃത്വത്തിലാണ്‌ കുറുപ്പംപടി പോലീസ്‌ വാറ്റ്‌ ഉപകരണങ്ങള്‍ പിടികൂടിയത്‌.

സന്ധ്യയുടെ മരണം: സാന്‍ജോ ആശുപത്രിയ്ക്കെതിരെ പുനരന്വേഷണം വേണമെന്ന്‌ കോടതിമംഗളം (01.01.2010)

പെരുമ്പാവൂറ്‍: കുത്തിവയ്പിനെ തുടര്‍ന്ന്‌ യുവതി മരിച്ച സംഭവത്തില്‍ സാന്‍ജോ ആശുപത്രിയ്ക്കെതിരെ പുനരന്വേഷണം വേണമെന്ന്‌ കോടതി. അറയ്ക്കപ്പടി വെങ്ങോല മംഗലത്ത്‌ വീട്ടില്‍ സുരേഷിണ്റ്റെ ഭാര്യ സന്ധ്യയുടെ മരണം സംബന്ധിച്ച്‌ അന്വേഷിച്ച ലോക്കല്‍ പോലീസ്‌ കുറ്റകരമായ വീഴ്ച വരുത്തിയെന്നും പെരുമ്പാവൂറ്‍ ഒന്നാം ക്ളാസ്സ്‌ മജിസ്ട്രേറ്റ്‌ കോടതി നിരീക്ഷിച്ചു. 2008 നവംബര്‍ 15-നാണ്‌ സംഭവം. സുരേഷിണ്റ്റെ ജേഷ്ഠണ്റ്റെ ഭാര്യ മകളെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുവന്നതിനൊപ്പമാണ്‌ സന്ധ്യയും രാവിലെ പതിനൊന്നിന്‌ സാന്‍ജോയിലെത്തിയത്‌. ആശുപത്രിയിലെത്തിയപ്പോള്‍ ചെറിയ പനിയുണ്ടെന്നു തോന്നി. ഡ്യൂട്ടി ഡോക്ടറെ കണ്ടു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നല്‍കിയ കുത്തിവയ്പിനെ തുടര്‍ന്ന്‌ സന്ധ്യ അസ്വസ്ഥതകള്‍ കാട്ടുകയും തളര്‍ന്നു വീഴുകയും ചെയ്തു. ഇതേ തുടര്‍ന്ന്‌ സന്ധ്യയെ ഐ.സി.യു വിലേക്ക്‌ മാറ്റി. സംഭവമറിഞ്ഞ്‌ എത്തിയ ഭര്‍ത്താവിനു പോലും സന്ധ്യയെ കാണാന്‍ ആശുപത്രി അധികൃതര്‍ അനുവാദം നല്‍കിയില്ല. ഇതേ തുടര്‍ന്ന പ്രദേശവാസിയായ ഒരു ഡോക്ടര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ്‌ പുലര്‍ച്ചെ 2 മണിയോടെ യുവതിയെ എറണാകുളത്തെ മറ്റൊരു ആശുപത്രിയിലേക്ക്‌ മാറ്റാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചത്‌. എന്നാല്‍ അധികം വൈകാതെ തന്നെ സന്ധ്യ മരിക്കുകയും ചെയ്തു. യുവതിയുടെ മരണത്തെ തുടര്‍ന്ന്‌ നാട്ടുകാര്‍ സാന്‍ജോ ആശുപത്രി തല്ലി തകര്‍ത്തിരുന്നു. ആശുപത്രിയുടെ ആംബുലന്‍സും നശിപ്പിച്ചു. ഇത്രമേല്‍ വിവാദമായിട്ടും ആശുപത്രിക്കെതിരെയുള്ള അന്വേഷണം എങ്ങും എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ പോലീസിണ്റ്റെ നടപടികളില്‍ സംശയമുണ്ടെന്ന്‌ കാട്ടി സുരേഷ്‌ കോടതിയെ സമീപിച്ചത്‌. സന്ധ്യയെ ചികിത്സിച്ച ഡോക്ടര്‍ ആരാണെന്നോ കുത്തിവച്ച നഴ്സ്‌ ആരാണെന്നോ കണ്ടെത്താന്‍പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായില്ലെന്ന്‌ കോടതി നിരീക്ഷിച്ചു. സന്ധ്യയ്ക്ക്‌ കുത്തിവയ്പ്പിന്‌ ഉപയോഗിച്ച മരുന്ന്‌ ഏതാണ്‌ എന്നും കണ്ടെത്തിയിട്ടില്ല. ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായിട്ടും ഇതു സംബന്ധിച്ച യാതൊരു രേഖകളും ആശുപത്രിയില്‍ നിന്ന്‌ അന്വോഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കാത്തതില്‍ കോടതി അത്ഭുതപ്പെട്ടു. അതിനാല്‍ തന്നെ ഈ കേസില്‍ പുനരന്വേഷണം വേണമെന്ന്‌ ഒന്നാം ക്ളാസ്‌ മജിസ്ട്രേറ്റ്‌ വി.ജി ശ്രീദേവി ഉത്തരവിട്ടിരിക്കുകയാണ്‌. രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഉത്തരരവിലുണ്ട്‌. സംഭവം നടന്ന കാലയളവില്‍ തന്നെ ലോക്കല്‍ പോലീസ്‌ കേസൊതുക്കിയെന്ന നാട്ടുകാരുടെ ആരോപണങ്ങള്‍ക്ക്‌ കോടതി ഉത്തരവോടെ അടിസ്ഥാനമുണ്ടായിരിക്കുകയാണ്‌. അന്ന്‌ അന്വേഷണത്തിന്‌ മേല്‍നോട്ടം വഹിച്ച ഡി.വൈ.എസ്‌.പി ബെന്നി തോമസും പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കളും ആശുപത്രി അധികൃതരെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം.

കടലക്കാവില്‍ ദേവി ഭാഗവത നവാഹയജ്ഞം

മംഗളം(01.10.2010)
പെരുമ്പാവൂറ്‍: വെങ്ങോല ടാങ്ക്‌ സിറ്റി കടലക്കാവ്‌ ഭഗവതി ക്ഷേത്രത്തില്‍ ദേവി ഭാഗവത നവാഹ യജ്ഞം 5-ന്‌ തുടങ്ങും.
പയ്യന്നൂറ്‍ മാടവന ശങ്കരനാരായണന്‍ നമ്പൂതിരി, പുരളിപ്പുറം നീലകണ്ഠന്‍ നമ്പൂതിരി, എ .സുബ്രമണ്യന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. ഹയഗ്രീവാവതാരം, ശംഭുനിശുംഭവധം, അനന്യലോക വര്‍ണന, നരകവിസ്താരം തുടങ്ങിയ ഭാഗങ്ങള്‍ പാരായണം ചെയ്യും. 14-ന്‌ സമാപിക്കും.

പി.ടി. എ യോഗം ചേരും

മംഗളം(01.01.2010)
പെരുമ്പാവൂറ്‍: കേരളത്തിലെ പോളി ടെക്നിക്കുകളുടേയും ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടേയും പ്രശ്നങ്ങള്‍ സര്‍ക്കാരിണ്റ്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനു സംസ്ഥാനതല പി.ടി.എ ഭാരവാഹികളുടെ എക്സിക്യൂട്ടീവ്‌ യോഗം ചേരും.
നാലിന്‌ രാവിലെ 10 ന്‌ സാജു പോള്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ കെ.പി ധനപാലന്‍ എം.പി ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ടെക്നിക്‌ കോളേജുകളിലെ അദ്ധ്യാപക സംഘടനകളുടെ ഭാരവാഹികളും ജനപ്രതിനിധികളും ഉദ്ദ്യോഗസ്ഥന്‍മാരും സംസ്ഥാന പി.ടി.എ ഭാരവാഹികളും പങ്കെടുക്കുമെന്ന്‌ സ്റ്റേറ്റ്‌ കോ-ഓര്‍ഡിനേറ്റര്‍ അഹമ്മദ്‌ തോട്ടത്തില്‍ അറിയിച്ചു.