പെരുമ്പാവൂരില്‍ തടിച്ചുകൂടിയ ജനക്കൂട്ടം |
പെരുമ്പാവൂറ്‍: ശ്രീധര്‍മ്മ ശാസ്ത ക്ഷേത്ര വളപ്പില്‍ ഗര്‍ഭിണിയായ പശുവിനെ കഴുത്ത് അറത്ത് കൊന്നതിനെ തുടര്‍ന്ന് വന്‍സംഘര്‍ഷം. പോലീസ് ജീപ്പിനു നേരെയും കടകള്‍ക്ക് നേരെയും കല്ലേറുണ്ടായി. പോലീസ് പലവട്ടം ലാത്തി വീശി.
സംഭവത്തോടനുബന്ധിച്ച് പെരുമ്പാവൂരില്‍ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നിരോധിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.
ഒരു മാസമായി ക്ഷേത്രവളപ്പില്‍ അലഞ്ഞുതിരിഞ്ഞു നടന്ന പശുവിനെ ആരുമറിയാതെ കശാപ്പു ചെയ്തു കൊണ്ടുപോകാനുള്ള നീക്കമാണ് വര്‍ഗ്ഗീയ സംഘര്‍ഷത്തിലേയ്ക്ക് വഴിമാറിയത്. പശുവിണ്റ്റെ കഴുത്ത് അറുത്തെന്ന് ആരോപിച്ച് നാട്ടുകാര്‍ തടഞ്ഞുവച്ച അല്ലപ്ര മുണ്ടയ്ക്കല്‍ വീട്ടില്‍ അനസ് (30), പിതാവ് മുഹമ്മദ് കുഞ്ഞ് (55) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രണ്ടുദിവസമായി രോഗാവസ്ഥയിലായിരുന്ന പശുവിനെ ക്ഷേത്രജീവനക്കാരും കമ്മിറ്റിക്കാരും ശുശ്രൂഷിച്ച് വരികയായിരുന്നു. ക്ഷേത്രത്തിണ്റ്റെ മുമ്പില്‍ എന്‍.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തിന് സമീപം പശുവിന് തണലൊരുക്കി, കമ്മിറ്റിക്കാരിലൊരാള്‍ മരുന്നുവാങ്ങാന്‍ പോയനേരത്താണ് പശുവിണ്റ്റെ കഴുത്ത് അറക്കുന്നത്.
സംഭവമറിഞ്ഞതോടെ നാട്ടുകാര്‍ തടിച്ചുകൂടി. വിശ്വാസികള്‍ പശുവിണ്റ്റെ കഴുത്തറത്തവരെ മര്‍ദ്ദിയ്ക്കാന്‍ തുടങ്ങിയതോടെ പോലീസ് സ്ഥലത്തെത്തി. പശുവിനെ അറക്കും മുമ്പ് പുരോഹിതന്‍ വന്ന് വെള്ളം കൊടുത്തിരുന്നുവെന്നും ആ പുരോഹിതന്‍ സ്ഥലത്തെത്താതെ കശാപ്പുകാരെ പോലീസിന് വിട്ടുനല്‍കില്ലെന്നും വിശ്വാസികള്‍ വാശിപിടിച്ചു. റൂറല്‍ എസ്.പി കെ.പി ഫിലിപ്പ്, പെരുമ്പാവൂറ്‍ ഡിവൈ.എസ്.പി ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം എത്തിയിട്ടും ജനം പിന്‍മാറാന്‍ കൂട്ടാക്കിയില്ല. വൈകിട്ടോടെ ഐ.ജി പത്മകുമാര്‍ സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
സാജുപോള്‍ എം.എല്‍.എ, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.എന്‍.സി മോഹന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചകളും പാളി.
ക്ഷേത്രനടയില്‍ പശുവിനെ അറത്തതിനെ തുടര്‍ന്ന് വിശ്വാസികളുടെ മര്‍ദ്ദനമേറ്റ് അവശനിലയിലായ മുഹമ്മദ് കുഞ്ഞും മകന്‍ അനസും. |
ഹൈന്ദവ വികാരം മുറിപ്പെടുത്താനായി കരുതിക്കൂട്ടി ക്ഷേത്രനടയില്‍ പശുവിനെ കശാപ്പുചെയ്യുകയായിരുന്നുവെന്ന വാദവുമായി സംഘപരിവാര്‍ സംഘടനകള്‍ കൂടി രംഗത്തുവന്നതോടെ സംഘര്‍ഷം രൂക്ഷമായി. ഒടുവില്‍ ദ്രുത കര്‍മ്മ സേനയുടെ സഹായത്തോടെ ബലപ്രയോഗത്തിലൂടെയാണ് പശുവിണ്റ്റെ ജഡവും നാട്ടുകാര്‍ തടഞ്ഞുവച്ച അനസ്, മുഹമ്മദ് എന്നിവരേയും പോലീസ് സ്ഥലത്തുനിന്ന് മാറ്റിയത്.
അതോടെ പോലീസ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. പിന്നീട് വിശ്വാസികള്‍ മുദ്രാവാക്യം വിളികളുമായി നിരത്തിലിറങ്ങി. ഇതേതുടര്‍ന്ന് കടകമ്പോളങ്ങള്‍ എല്‍ പലതും നിര്‍ബന്ധിച്ച് അടപ്പിച്ചു. പല കടകള്‍ക്ക് നേരെയും പ്രകടനക്കാര്‍ കല്ലെറിഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് മുസ്ളിം ഐക്യവേദി കൂടി നിരത്തിലിറങ്ങിയതോടെ രാത്രിയും സംഘര്‍ഷം തുടരുകയാണ്.
മംഗളം 18.1.2012
4 comments:
Main stream media rejected this news. So, please follow up and give further news.
യു.ഡി.എഫ് സര്‍ക്കാര്‍ = വര്‍ഗീയത
ഞാന്‍ ഷീബയുടെ ബ്ലോഗ്ഗില്‍ വായിച്ചിരുന്നു .കുടുതല്‍ അറിവിന് നന്ദി
http://sheebaramachandran.blogspot.com/2012/01/blog-post_19.html
Post a Comment