Thursday, November 27, 2008

പ്രഖ്യാപനം പാഴായി; വെങ്ങോല സാമൂഹ്യ ആരോഗ്യ കേന്ദ്രം മാതൃക ആശുപത്രിയായില്ല

22.9.2008

പെരുമ്പാവൂറ്‍: താലൂക്ക്‌ ആശുപത്രിയ്ക്ക്‌ രണ്ടുകോടി നല്‍കുമെന്ന ആരോഗ്യവകുപ്പ്‌ മന്ത്രിയുടെ പ്രഖ്യാപനത്തിന്‌ പാഴായി പോയ മറ്റൊരു പ്രഖ്യാപനത്തിണ്റ്റെ ഓര്‍മ്മയില്‍ നിറം മങ്ങുന്നു.

വെങ്ങോല സാമൂഹ്യാരോഗ്യകേന്ദ്രം മാതൃക ആശുപത്രിയായി മാറ്റുമെന്ന്‌ ഒന്നര വര്‍ഷം മുമ്പ്‌ പ്രഖ്യാപിച്ചു മടങ്ങിയ ശ്രീമതി ടീച്ചര്‍ അവിടേയ്ക്ക്‌ ഒന്നും ചെയ്തില്ലെന്നാണ്‌ ആക്ഷേപം. ആശുപത്രി നവീകരണത്തിന്‌ രണ്ടുകോടി നല്‍കുമെന്ന്‌ തന്നെയായിരുന്നു വാഗ്ദാനം. എന്നാല്‍ അത്‌ വെറും വാക്കായി. ആശുപത്രിയില്‍ ഫലപ്രദമായ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടന്നില്ല. അടുത്തിടെ ചില ഭാഗങ്ങള്‍ പൊളിച്ചുമാറ്റി പുനര്‍നിര്‍മ്മാണം നടത്തി. അതും ഈയിടെയാണ്‌. ആറു ഡോക്ടര്‍മാരുടെ ഒഴിവുള്ള ഇവിടെ ഇപ്പോഴും ഒരു സ്ഥിരം ഡോക്ടര്‍ മാത്രമാണുള്ളത്‌. മറ്റ്‌ രണ്ടു പേര്‍ ദിവസവേതനക്കാരാണ്‌. ലാബ്‌ ടെക്നീഷ്യനെ നിയമിച്ചെങ്കിലും പിന്നീട്‌ തിരിച്ചു വിളിച്ചു. നാല്‍പ്പതു കിടക്കകളുള്ള സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഇപ്പോഴും അടിസ്ഥാന സൌകര്യങ്ങളില്ലെന്ന്‌ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിണ്റ്റെ വികസനത്തിനായി ഒറ്റയാള്‍ പോരാട്ടം നടത്തിയ ശിവന്‍ കദളി പറയുന്നു.

No comments: