പെരുമ്പാവൂര്‍: വില്ലന്‍ വേഷങ്ങളില്‍
നിന്ന് ഹാസ്യത്തിണ്റ്റെ പുതിയ മാനങ്ങള്‍ തേടുന്ന നടന്‍ ബാബുരാജിന് വീണ്ടും
ഭാവമാറ്റം.
അപകടത്തില്‍ മരിച്ച പിതാവിനെ കാണാനെത്തിയ നടനാണ് ആശുപത്രി
അടിച്ചുതകര്‍ത്ത് വീണ്ടും വില്ലത്തരം കാണിച്ചത്. കെട്ടിടത്തിണ്റ്റെ മുകള്‍
നിലയില്‍ നിന്ന് വീണ് പരുക്കേറ്റ നടണ്റ്റെ പിതാവ് ജേക്കബ് (70) ശനിയാഴ്ച രാത്രി
പത്തരയോടെ സാന്‍ജോ ആശുപത്രിയിലാണ്‍് മരിച്ചത്. വിവരമറിഞ്ഞെത്തിയ ബാബുരാജ്
മോര്‍ച്ചറിയുടെ സൌകര്യക്കുറവുകളുടെ പേരിലാണ് അക്രമാസക്തനായത്. കാഷ്വാലിറ്റിയുടെ
മുന്‍വശം നടന്‍ ചവിട്ടിതകര്‍ത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിയ്ക്കുകയായിരുന്നു.
കളമശ്ശേരി
നഗരസഭ ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവരുടെ മദ്ധ്യസ്ഥതയില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ്
സംഘര്‍ഷാവസ്ഥ അവസാനിച്ചത്. ആശുപത്രി അധികൃതര്‍ ബാബുരാജിനെതിരെ പോലീസിന് പരാതി
നല്‍കിയിട്ടുണ്ട്. നടന്‍ മദ്യലഹരിയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു
മംഗളം 16.07.2012
No comments:
Post a Comment