പെരുമ്പാവൂര്‍: തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച വിദ്യാര്‍ത്ഥിനി ഉദാരമതികളില്‍ നിന്ന് ചികിത്സാ സഹയം തേടുന്നു.
തുരുത്തി പുള്ളോര്‍കുടി വറുഗീസിന്റെ മകള്‍ ജിസ്‌ന വറുഗീസ് (18) ആണ് മാരക രോഗം ബാധിച്ച് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. നെടുങ്ങപ്ര ഐ.ടി.ഐയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ജിസ്‌ന.
ചികിത്സക്ക് ഏകദേശം 5 ലക്ഷം രൂപയോളം ചെലവു വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇത്രവലിയ തുക സമാഹരിക്കാന്‍ ഈ നിര്‍ധന കുടുംബത്തിന് ശേഷിയില്ല.
ഈ സാഹചര്യത്തില്‍ മുടക്കുഴ സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി അവറാച്ചന്‍ രക്ഷാധികാരിയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമി വറുഗീസ് ചെയര്‍മാനും തുരുത്തി മേഖല റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ഒ ജോര്‍ജ്ജ് കണ്‍വീനറുമായി ചികിത്സാ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. സമിതി സാമ്പത്തിക സഹായം സ്വീകരിക്കുന്നതിനായി തുരുത്തി ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 17620100029301. ഐ.എഫ്.എസ്.സി കോഡ് 001762, ഫോണ്‍: 9446867680
മംഗളം 16.06.2016
1 comment:
My name is JITHU ..... my house perumbavoor.. at MUDICKAL..nan ee kariyammm.. veettill parayammm.. cash tharukayannagilll nan eee ACOUND ill eeddammm.................. DONT VERY MRS:JISNA....... NOTHING IS IMBOSIBILL......All the best.....
Post a Comment