പെരുമ്പാവൂര്‍: കീഴില്ലത്ത് പെരിയാര്‍വാലി കനാലിന് കുറുകെയുള്ള പാലം തകര്‍ന്നു.
രായമംഗലം ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലുള്ള വാളകം ബ്രാഞ്ച് കനാലിന് കുറുകെയുണ്ടായിരുന്ന പാലമാണ് ഇന്നലെ രാവിലെ പത്തുമണിയോടെ തകര്‍ന്നത്. ഹൈ ലെവല്‍ കനാലിന്റെ തുടക്കത്തിലുള്ള ഏറെ പഴക്കമുള്ള പാലമായിരുന്നു ഇത്. നിരവധി ആളുകള്‍ കാല്‍നടയായും ഇരുചക്രവാഹനങ്ങളിലുമായി മറുകര കടക്കാന്‍ ഈ പാലമാണ് ഉപയോഗിച്ചിരുന്നത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കും സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കും ഈ പാലം ഉപകാരമായിരുന്നു. പാലം തകര്‍ന്നതോടെ പരിസരത്തുള്ള നാല്‍പ്പതോളം വീട്ടുകാര്‍ക്ക് എം.സി റോഡിലയ്ക്ക് എത്താന്‍ കിലോമീറ്ററുകള്‍ താണ്ടണ്ടി വരും.
1965-ലാണ് ഈ പാലം നിര്‍മ്മിച്ചത്. പാലത്തിന്റെ മദ്ധ്യഭാഗത്തുളള കോണ്‍ക്രീറ്റ് കാല്‍ അപകടനിലയിലായിട്ട് രണ്ടു വര്‍ഷം പിന്നിട്ടിരുന്നു. പഴക്കം മൂലം അപകടാവസ്ഥയിലായ പാലം പുതുക്കി നിര്‍മ്മിയ്ക്കണമെന്ന് നാട്ടുകാര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും പെരിയാര്‍വാലി അധികൃതര്‍ അവഗണിയ്ക്കുകയായിരുന്നു. രണ്ടു ഗ്രാമസഭകളില്‍ ഈ ആവശ്യം പ്രമേയം വഴി ഉന്നയിച്ചിരുന്നു. ഇതിനു പുറമെ പെരിയാര്‍വാലിയ്ക്ക് നേരിട്ട് നിവേദനം നല്‍കുകയും ചെയ്തു. എന്നിട്ടും അധികൃതര്‍ അവഗണിയ്ക്കുകയായിരുന്നുവെന്ന് പരിസരവാസികള്‍ ആരോപിച്ചു.
മംഗളം 20.05.2013
No comments:
Post a Comment