പെരുമ്പാവൂര്‍: ജില്ലാ പഞ്ചായത്തില്‍ നിന്നും രായമംഗലം ഡിവിഷനിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ വികസന പദ്ധതികള്‍ക്കായി 3.50 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്തംഗം ചിന്നമ്മ വറുഗീസ് അറിയിച്ചു.
2011-12 സാമ്പത്തിക വര്‍ഷത്തില്‍ 2.57 കോടി രൂപയുടേയും 2012-13 കാലയളവില്‍ 2.54 കോടി രൂപയുടേയും വികസന പദ്ധതികളാണ് ഇവിടെ നടപ്പാക്കിയിരുന്നത്.
രായമംഗലം ഗ്രാമപഞ്ചായത്തില്‍ ഇതുവരെ 2.17 കോടി രൂപ ചെലവഴിച്ചുവെന്നും ഈ വര്‍ഷം 75 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ചിന്നമ്മ വറുഗീസ് അറിയിച്ചു. വേങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ 1.72 കോടി രൂപയാണ് ചെലവഴിച്ചച്ചത്. ഈ വര്‍ഷം 77 ലക്ഷത്തിന്റെ പദ്ധതികള്‍ ഉണ്ട്. അശമന്നൂരില്‍ 96.50 ലക്ഷം രൂപ ചെലവഴിച്ചപ്പോള്‍ മുടക്കുഴയില്‍ 25.50 ലക്ഷമാണ് ചെലവഴിച്ചത്. നടപ്പു വര്‍ഷം അശമന്നൂരില്‍ 1.71 കോടിയും മുടക്കുഴയില്‍ 27 ലക്ഷവും ചെലവഴിക്കും.
കുടിവെള്ള പദ്ധതി, ലിഫ്റ്റ് ഇറിഗേഷന്‍, വനിത വ്യവസായ വിപണന കേന്ദ്ര നിര്‍മ്മാണം, എസ്.സി, എസ്.ടി കോളനികളുടെ വികസനം, പെണ്‍കുട്ടികള്‍ക്കായുള്ള കൗണ്‍സിലിംഗ് സെന്റര്‍, ചിറ സംരക്ഷണം, ജില്ലാ പഞ്ചായത്ത് സ്കൂളുകളുടെ അറ്റകുറ്റപ്പണികള്‍, സാംസ്കാരിക നിലയം, ജില്ലാ പഞ്ചായത്ത് എറ്റെടുത്തിട്ടുള്ള റോഡുകളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണികളും തുടങ്ങിയ മേഖലകളിലാണ് തുക വിനിയോഗിക്കുന്നത്.
രായമംഗലം ഗ്രാമപഞ്ചായത്തില്‍ നടപ്പു വര്‍ഷം വായ്ക്കര ലിഫ്റ്റ് ഇരിഗേഷന്‍ (16 ലക്ഷം), മൂരുകാവ് കുന്നത്തുപടി റോഡ് (15 ലക്ഷം), പുലിമല പട്ടികജാതി കോളനിയിലെ സാംസ്കാരിക നിലയം (15 ലക്ഷം), പറമ്പിപ്പീടിക-മരോട്ടിക്കടവ് റോഡ് (12 ലക്ഷം) എന്നിങ്ങനെ തുക ചെലവഴിക്കും.
വേങ്ങൂരില്‍ പൊങ്ങന്‍ചുവട് ആദിവാസിക്കോളനി വികസനത്തിന് മാത്രം 33 ലക്ഷം രൂപയുണ്ട്. മൂഴിക്കല്‍ കടവ് നിര്‍മ്മാണത്തിന് 15 ലക്ഷവും നെടുങ്ങപ്ര, വേങ്ങൂര്‍ പള്ളിത്താഴം, വക്കുവള്ളി കനാല്‍പ്പാലം റോഡുകള്‍ക്ക് 8 ലക്ഷം രൂപ വീതവും ചെലവഴിക്കും.
അശമന്നൂരില്‍ മുട്ടത്തുമുകള്‍, പുലിമല, ഹരിജന്‍ കോളനികളിലെ പൈപ്പുലൈനുകള്‍ക്ക് 15 ലക്ഷമുണ്ട്. കല്ലില്‍ ഹയര്‍സെക്കന്ററി കെട്ടിട നിര്‍മ്മാണത്തിന് 50 ലക്ഷവും പൂമല തലപ്പുഞ്ച റോഡിന് 35 ലക്ഷവും ഉണ്ട്. മുടക്കുഴ വനിത വ്യവസായ വിപണന കേന്ദ്രത്തിന് 15 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്.
ഡിവിഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വവും നിര്‍ദ്ദേശങ്ങളും നല്‍കിയത് യു.ഡി.എഫ് കണ്‍വീനര്‍ പി പി തങ്കച്ചനാണെന്നും ജില്ലാ പഞ്ചായത്ത് അംഗം അറിയിച്ചു.
മംഗളം 21.07.2013
No comments:
Post a Comment