പെരുമ്പാവൂര്‍: സമൂഹത്തിലെ അവശത അനുഭവിക്കുന്ന രോഗികളെ സഹായിക്കാന്‍ ഹൃദയസ്പര്‍ശം മെഡികെയര്‍ പദ്ധതിക്ക് തുടക്കമായി.
അറയ്ക്കപ്പടി പ്ലാവിന്‍ചുവട് കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന പദ്ധതി പ്രകാരം സഹായം ആവശ്യപ്പെട്ടവര്‍ക്ക് പ്രതിമാസ തവണകളായി ധനസഹായം നല്‍കിത്തുടങ്ങി. സഹായം വിതരണ ചടങ്ങില്‍ രാജു മാത്താറ, എല്‍ദോ മോസസ്, അലി മൊയ്തീന്‍, അന്‍സാര്‍ അസീസ്, സൈഫ് ഇ.എസ്, ടി.എം ജബ്ബാര്‍, എന്‍.എസ് കൃഷ്ണന്‍കുട്ടി, കോയാന്‍, കുഞ്ഞുമോന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സഹായം ആവശ്യമുള്ളവര്‍ക്ക് ഇനിയും അപേക്ഷ നല്‍കാമെന്ന് ഭാരവാഹികള്‍ അറിയിച്ചു. താല്‍പര്യമുള്ളവര്‍ 9847183455 എന്ന നമ്പറില്‍ ബന്ധപ്പെടാം.
മംഗളം 7.06.2013
No comments:
Post a Comment