പെരുമ്പാവൂര്‍: പ്ലൈവുഡ്, പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി രായമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനമാര്‍ച്ചും തുടര്‍ന്ന് ഉപരോധവും സംഘടിപ്പിച്ചു.
ആന്റ് കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പി.സി സിറിയക് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കര്‍മ്മസമിതി കേന്ദ്ര കമ്മിറ്റി ചെയര്മാന് വറുഗീസ് പുല്ലുവഴി, അഡ്വ. ജോണ്‍ ജോസഫ്, സദാനന്ദ ഭട്ട്, ജിസ് എം കോരത്, പി രാമചന്ദ്രന് നായര്‍, എം.കെ ശശിധരന്‍പിള്ള, സി.കെ പ്രസന്നന്, ടി.എ വറുഗീസ്, കെ.ജി സദാനന്ദന് എന്നിവര്‍ സംസാരിച്ചു.
മുടത്തോട് ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് കെ.കെ വര്‍ക്കി, അഡ്വ. ആര് അജന്തകുമാര്‍, ഡി പൗലോസ്, കെ.ടി അനീഷ്കുമാര്‍, അഡ്വ. ജോയി വെള്ളാനി, ജി മനോജ്, എം.വി ജോണി, കെ.ബി രാജേഷ് കുമാര്‍, ബെന്നി വറുഗീസ്, എം.പി ജോയി, സാജു തര്യന്, പി.ഇ പൗലോസ്, എ.ആര് ജീവരാജന്, പി.കെ മാത്യു, കെ.ആര് നാരായണപിള്ള, പി.കെ ശശി ജി ആര് നായര്‍, പി.ആര് ബിനു എന്നിവര്‍ നേതൃത്വം നല്കി.
കളക്ടറേറ്റ് പടിക്കല്‍ നടന്ന നിരാഹാര സമരത്തെ തുടര്‍ന്നുണ്ടായ ഒത്തു തീര്‍പ്പു വ്യവസ്ഥകള്‍ അട്ടിമറിച്ച് പുതിയ കമ്പനികള്‍ക്ക് അനുവാദം നല്‍കിയും നിരോധിക്കപ്പെട്ടിട്ടുള്ള രാത്രികാല പ്രവര്‍ത്തനം തുടരാന്‍ കമ്പനി ഉടമകളെ അനുവദിച്ചും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന പഞ്ചായത്ത് അധികൃര്‍ക്കെതിരെ 31 മുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായിട്ടായിരുന്നു മാര്‍ച്ചും ഉപരോധവും. പ്ലൈവുഡ് മലിനീകരണത്തില്‍ നിന്ന് നാടിനെ മോചിപ്പിക്കണമെന്ന് പ്രഖ്യാപനം ചെയ്ത് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പഞ്ചായത്ത് നിവാസികള്‍ പങ്കെടുത്തു.
മംഗളം 27.10.2013
No comments:
Post a Comment