പെരുമ്പാവൂര്‍: പ്രസിഡന്റിന്റെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന്ക്വോറമില്ലാതെ മാറ്റി വച്ച ഒക്കല്‍ ഗ്രാമപഞ്ചായത്തില്‍ വിജി ജോര്‍ജ് വൈസ് പ്രസിഡന്റ്.
യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പി.കെ സിന്ധു ടീച്ചര്‍ തെരഞ്ഞെടുപ്പ് സമയം പിന്‍മാറിയതിനെ തുടര്‍ന്ന് തലേദിവസം വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സ്ണായി നിശചയിച്ച വിജി ജോര്‍ജിനെ വൈസ് പ്രസിഡന്റ് സ്ഥാനം ഏല്‍പ്പിച്ച് കോണ്‍ഗ്രസ് തലയൂരുകയായിരുന്നു എന്ന പ്രത്യേകതയും ഇവിടുണ്ട്.
പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്തുമായി പൊരുത്തപ്പെടാന്‍ കഴിയാത്തിന്റെ പേരില്‍ വൈസ് പ്രസിഡന്റായിരുന്ന മിനി ഷാജു രാജിവച്ച ഒഴിവിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എന്നാല്‍ പ്രതിപക്ഷവും ഭരണപക്ഷത്തിലെ ഒരു വിഭാഗവും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു. പതിനാറ് അംഗകമ്മിറ്റിയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് അംഗങ്ങളും കേരള കോണ്‍ഗ്രസിന്റെ ഒരു അംഗവും മാത്രമാണ് എത്തിയത്. കോറം തികയാത്തതിനാല്‍ 20 ന് നടത്താന്‍ നിശ്ചയിച്ച വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റി. ബുധനാഴ്ച സ്റ്റാന്റിങ്ങ് കമ്മിറ്റി അദ്ധ്യക്ഷരെ മാത്രം തെരഞ്ഞെടുക്കുകയും ചെയ്തു.
കോറം തികയാതെ മാറ്റി വച്ചാല്‍ തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ് നടത്താമെന്നാണ് ചട്ടം. ഇതിന് കോറം വേണ്ട. അങ്ങനെയാണ് ഇന്നലെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. എന്നാല്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പി.കെ സിന്ധു ടീച്ചര്‍ പിന്‍മാറുകയായിരുന്നു. അങ്ങനെയാണ് വിജിയ്ക്ക് നറുക്ക് വീണത്.
കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം പോലും ചേരാതെ, പ്രസിഡന്റ് തന്നിഷ്ട പ്രകാരമാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്ന് വിമത വിഭാഗം പറയുന്നു. ജനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി ഒറ്റപ്പെടുകയും ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്ത പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്ത് രാജി വച്ച് ഒഴിയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കളുടെ തണലില്‍ അന്‍വര്‍ മുണ്ടേത്ത് സംരക്ഷിക്കപ്പെടുന്നതിനാല്‍ ഇവിടെ ഭരണമാറ്റം നടക്കുന്നില്ല. ഫലത്തില്‍ ഒക്കല്‍ പഞ്ചായത്തില്‍ പൂര്‍ണ്ണ ഭരണസ്തംഭനമായിട്ട് നാളുകളായി.
മംഗളം 22.08.2014
No comments:
Post a Comment