അമ്മയ്ക്ക് മനോരോഗം; അച്ഛന് പുതുജീവിതം
മംഗളം 25.2.2011
പെരുമ്പാവൂറ്‍: ഷീജ പെറ്റമ്മയെ തേടി അലയുകയാണ്.
ലോണ്‍ കുടിശികയുടെ പേരില്‍ ഉള്ള കിടപ്പാടം ജപ്തിചെയ്യാനുള്ള ബാങ്ക് നോട്ടീസോ, അനുജണ്റ്റെ പഠനമോ, തണ്റ്റെ ഭാവിയോ ഒന്നുമല്ല, ഇപ്പോള്‍ ഈ പെണ്‍കുട്ടിയെ അലട്ടുന്നത്.
രണ്ടുമാസമായി കാണാതായ മനോരോഗിണിയായ അമ്മ എവിടെപ്പോയെന്ന് നിശ്ചയമില്ലാത്തതാണ്.
അവര്‍ ഭ്രാന്തിയായി തെരുവിലൂടെ അലയുകയാണോ?
അതോ സ്വന്തം അച്ഛന് അമ്മയെ... ?
വേങ്ങൂറ്‍ ചൂരത്തോട് ഭാഗത്ത് പ്ളാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ വീട്ടില്‍ ഇരുപത്തിനാലുകാരിയായ ഷീജയും ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിയായ അനുജന് ഷാജുവും പ്രായത്തിനു താങ്ങാനാവാത്ത പ്രതിസന്ധികളെയാണ് അഭിമുഖീകരിയ്ക്കുന്നത്.
കൂവപ്പടി ബ്ളോക്ക് പഞ്ചായത്ത് അംഗവും സി പി എം നേതാവുമായിരുന്ന അച്ഛന് രണ്ടുവര്‍ഷം മുമ്പ് രണ്ടുകുട്ടികളുള്ള ഒരു സ്ത്രീയ്ക്ക് ഒപ്പം താമസം മാറ്റിയതോടെയാണ് ഇവരുടെ ജീവിതത്തിണ്റ്റെ താളം തെറ്റിയത്. മുമ്പേ മനോരോഗത്തിന് ചികിത്സയിലായിരുന്ന അമ്മയ്ക്ക് രോഗം മൂര്‍ച്ഛിച്ചു. ഹോമിയോ ക്ളിനിക്കിലെ ചെറിയ ഒരു ജോലികൊണ്ടാണ് ഷീജ അമ്മയേയും അനുജനേയും സംരക്ഷിച്ചത്.
ഇതിനിടയിലാണ് അമ്മയെ കാണാതാവുന്നത്. അച്ഛനെ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്ന് കുട്ടികള്‍ പറയുന്നു. എടുത്താല്‍ തന്നെ മോശമായ പ്രതികരണമായിരിയ്ക്കും. പുതുജീവിതം തുടങ്ങും മുമ്പുതന്നെ അമിതമായി മദ്യപിച്ചെത്തുന്ന പിതാവ് തങ്ങളേയും അമ്മയേയും ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും ഇവര്‍ പറഞ്ഞു.
ഇതിനിടെ പുരയിടത്തിലുണ്ടായിരുന്ന മഹാഗണിയുള്പ്പടെയുള്ള മരങ്ങള്‍ മുഴുവന്‍ അച്ഛന് വിറ്റു. അറുപതിനായിരത്തോളം രൂപ കിട്ടിയെങ്കിലും ഒരു രൂപ പോലും കുട്ടികള്ക്ക്് നല്കാന് സന്മനസുകാട്ടിയില്ല.
എം എല്‍ എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളുമായി ബന്ധപ്പെട്ടെങ്കിലും കാരുണ്യപൂര്‍വ്വമുള്ള പ്രതികരണം ലഭിച്ചില്ലെന്നും കുട്ടികള്‍ പറയുന്നു. അമ്മയെ കാണാത്തതു സംബന്ധിച്ച് കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിലും നടപടികളൊന്നുമില്ല. ഇവര്‍ സഹായമഭ്യര്ത്ഥിയാക്കാത്തവരായി നാട്ടിലാരുമുണ്ടാകില്ല.
2006-ല്‍ വായ്പ എടുത്ത അമ്പതിനായിരം രൂപ പിഴപ്പലിശ ഉള്‍പ്പടെ 88550രൂപയായി മടക്കി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ക്രാരിയേലി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് നോട്ടീസ് വന്നിരിയ്ക്കുകയാണ് ഇപ്പോള്‍. ബാങ്ക് ജപ്തിയെ തുടര്‍ന്ന് കിടപ്പാടം കൂടി നഷ്ടപ്പെട്ടാല്‍ ഇവര്‍ക്ക് പിന്നെ പെരുവഴിമാത്രമാണ് ആശ്രയം.
2 comments:
സുരേഷ് ..പതിവ് കാഴ്ചകളില്‍ ഒന്ന് കൂടി ...
പ്രാദേശിക വാര്‍ത്തകള്‍ക്കായി ഒരു ബ്ലോഗ് നല്ല ആശയമാണ്...
ഞാന്‍ മുന്‍പ് മംഗളത്തില്‍ ഉണ്ടായിരുന്നു..
ഓര്‍മ്മയുണ്ടോ ആവോ ?
സി.പി.എം നാറികള് എല്ലാം ഇങ്ങനെയാണ്. ബന്ധങ്ങളിലോ മൂല്യങ്ങളിലോ വിശ്വാസമില്ലാത്ത ചെകുത്താന്മാര്. കുറേക്കഴിയുമ്പോള്‍ അവന് അവരെ ഉപേക്ഷിച്ച് മറ്റൊരു പെണ്ണുമായി ഒളിച്ചോടും!
Post a Comment