പെരുമ്പാവൂറ്‍: പട്ടണത്തിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിയ്ക്കുന്നതിന് പണിതീര്‍ത്ത മിനി സിവില്‍ സ്റ്റേഷന്‍ കെ പി ധനപാലന്‍ എം പി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ എം എം മോനായി എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു.
താക്കോല്‍ ദാനം പി രാജീവ് എം പിയും പട്ടയ വിതരണം മുന്‍ നിയമസഭാ സ്പീക്കര്‍ പി പി തങ്കച്ചനും നിര്‍വ്വഹിച്ചു. സാജുപോള്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് എല്‍ദോസ് കുന്നപ്പിള്ളി, വി പി ശശീന്ദ്രന്‍, എന്‍ സി മോഹനന്‍, ടി പി ഹസ്സന്‍, ഡോ. കെ എ ഭാസ്കരന്‍, ബാബു ജോസഫ്, പോള്‍ ഉതുപ്പ്, കെ കുഞ്ഞുമുഹമ്മദ്, എം എം അവറാന്‍, വി വൈ പൌലോസ്, ജോയി പൂണേലി, അന്‍വര്‍ മുണ്ടേത്ത്, പ്രസന്നകുമാരി വാസു, ടി എ സനുമോള്‍, കെ എസ് സൌദാ ബീവി, എം പി രാജന്‍, ചിന്നമ്മ വര്‍ഗീസ്, അബ്ദുള്‍ മുത്തലിബ്, റോസ്ളി വര്‍ഗീസ്, ബിജു ജോണ്‍ ജേക്കബ്, ഷാജി സലിം, എം എന്‍ കനകലത, ബീവി അബൂബക്കര്‍, കെ ഹരി, പോള്‍ പാത്തിയ്ക്കല്‍, ജി സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
മിനി സിവില്‍ സ്റ്റേഷനിലെ താഴ്നിലയില്‍ സബ് ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസുകളും ഒന്നാം നിലയില്‍ താലൂക്ക് ഓഫീസ്, താലൂക്ക് സപ്ളൈ ഓഫീസ്, ചുമട്ടു തൊഴിലാളി ക്ഷേമനിധി ഓഫീസ് എന്നിവയും പ്രവര്‍ത്തിയ്ക്കും. രണ്ടാം നിലയില്‍ ലേബര്‍ ഓഫീസ്, കൃഷി അസിസ്റ്റണ്റ്റ് ഡയറക്ടര്‍ ഓഫീസ്, വ്യവസായ ഓഫീസ്, എംപ്ളോയ്മെണ്റ്റ് എക്സ്ചേഞ്ച്, വാണിജ്യ നികുതി ഓഫീസുകള്‍ എന്നിവയും പ്രവര്‍ത്തിയ്ക്കും.
No comments:
Post a Comment