പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Friday, April 16, 2010

കീഴില്ലത്ത്‌ സര്‍പ്പംതുള്ളല്‍ പതിനെട്ടിന്‌

പെരുമ്പാവൂറ്‍: അന്യംനിന്നു പോകുന്ന അനുഷ്ഠാന കലാരൂപമായ സര്‍പ്പംതുള്ളല്‍ പതിനെട്ടിന്‌ കീഴില്ലത്ത്‌ നടക്കും.

പുരാതന നാഗാരാധന സമ്പ്രദായമായ ഈ കലാരൂപം വര്‍ഷങ്ങള്‍ക്ക്‌ ശേഷം വഴിപാടായി സംഘടിപ്പിയ്ക്കുന്നത്‌ പാറപ്പിള്ളില്‍ കുടുംബയോഗമാണ്‌. നവജീവന്‍ കവലയ്ക്ക്‌ സമീപമുള്ള സര്‍പ്പക്കാവില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി പത്തുവരെയാണ്‌ സമയം.
വാക, മഞ്ഞള്‍, കരി, അരി, കുങ്കുമം എന്നിവയുടെ പൊടികള്‍ ഉപയോഗിച്ച്‌ തീര്‍ക്കുന്ന കൂറ്റന്‍ സര്‍പ്പക്കളമാണ്‌ ഈ അനുഷ്ഠാന കലയുടെ മുഖ്യ ആകര്‍ഷണം. പുള്ളവകുടം, പുള്ളുവ വീണ എന്നിവ ഉപയോഗിച്ചുള്ള സര്‍പ്പംപാട്ടും ഉണ്ട്‌. വ്രതശുദ്ധിയുള്ള സ്ത്രീകളില്‍ സര്‍പ്പം ആവേശിക്കുകയും തുടര്‍ന്ന്‌ അവര്‍ ഉറഞ്ഞുതുള്ളുമെന്നുമാണ്‌ സങ്കല്‍പം. തുള്ളിയെത്തുന്ന ഈ സ്ത്രീകള്‍ കമുകിന്‍ പൂക്കുല ഉപയോഗിച്ച്‌ കളം മായ്ക്കുന്നു.
പുള്ളുവന്‍ ശ്രീധരണ്റ്റെ നേതൃത്വത്തിലുള്ള കലാകാരന്‍മാരുടെ സംഘമാണ്‌ ഇതിന്‌ നേതൃത്വം നല്‍കുന്നത്‌. നാടിണ്റ്റേയും കുടുംബത്തിണ്റ്റേയും അഭിവൃദ്ധിയ്ക്കുവേണ്ടിയാണ്‌ സര്‍പ്പംതുള്ളല്‍. പങ്കെടുക്കാനെത്തുന്നവര്‍ക്ക്‌ ഉച്ചയ്ക്ക്‌ പ്രസാദ സദ്യ ഉണ്ടായിരിയ്ക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

1 comment:

jyoth said...

Dear Suresh,

Manassukondu innu muzhuvan njan avide undavum. Pankedukkan pattathathil valareyere sankadamundu. Chadangukal bhangiyayi theeratte ennu prardhikkunnu.