പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ മൗലൂദ്പുര ഹസന്‍പടി റോഡ് മഴപെയ്തതോടെ പുഴയായി.
മൗലൂദ്പുരയില്‍ നിന്ന് ചിറയന്‍പാടം വഴി മുടിക്കല്‍ ഹൈസ്‌കൂള്‍ ഭാഗത്തേക്കും മാവിന്‍ചുവട് വഴി പെരുമ്പാവൂരിലേക്കും എളുപ്പം ബന്ധിപ്പിക്കുന്ന റോഡാണ് ഇത്. റോഡിന്റെ ഇരുവശവും താഴ്ചയില്‍ ഉണ്ടായിരുന്ന ഭൂമി മണ്ണിട്ട് നികത്തിയതോടെയാണ് ഈ ദുരവസ്ഥ. റോഡിന്റെ അശാസ്ത്രീയമായ ടാറിംഗും മറ്റൊരു കാരണമാണ്.
പുലര്‍ച്ചെ മുതല്‍ പള്ളിയിലേക്ക് വിശ്വാസികളും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാരും അടുത്തുള്ള വീടുകളിലൂടെ കയറിയിറങ്ങിയോ മുട്ടോളം വെള്ളത്തില്‍ നനഞ്ഞോ പോകേണ്ട അവസ്ഥയാണ്. വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡരികിലെ വീടുകളിലേക്ക് വെള്ളം തെറിക്കുന്നതും പതിവു കാഴ്ചയാണ്.
വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി വാര്‍ഡു മെമ്പറടക്കമുള്ള പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് പൊതു പ്രവര്‍ത്തകനായ എം.എ മുനീര്‍ പറയുന്നു. നടപടി ഉണ്ടാവുന്നില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
മംഗളം 24.06.2015
No comments:
Post a Comment