പെരുമ്പാവൂര്‍: മലയാളത്തിലെ എഴുത്തുകാരെ പ്രസാധകര് നിരന്തരം കബളിപ്പിക്കുകയാണെന്ന് സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത ആദിവാസി നോവലിസ്റ്റുമായ നാരായന്. ലോകത്തെ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൊച്ചേരേത്തി എന്ന തന്റെ നോവലിന്റെ പകര്‍പ്പവകാശത്തിന്റെ പേരില്‍ കേരളത്തിലെ ഒരു പ്രമുഖ പ്രസാധകനുമായി താന്‍ നിയമ യുദ്ധത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
രായമംഗലം ജയകൃഷ്ണന്റെ എന്റെ തീപ്പെട്ടി പടങ്ങള്‍ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രായമംഗലം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞ് ആദ്യ പ്രതി ഏറ്റുവാങ്ങി. ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. ബി രഘുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ഡോ. കെ.എന്‍ ഉണ്ണികൃഷ്ണന് പുസ്തകം പരിചയപ്പെടുത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ അംബിക മുരളി, സുരേഷ് കീഴില്ലം, ബി മണി, അഡ്വ. സതീഷ്, ബാബു ഇരുമല, അഡ്വ. ഗോകുലം മുരളി, രായമംഗലം ജയകൃഷ്ണന്, കെ.ജി ഗിരീഷ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മംഗളം 17.05.2014