പെരുമ്പാവൂര്‍: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ വിജയം നേടിയ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഇന്നസെന്റ് വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ ഇന്നലെ പട്ടണത്തിലെത്തി.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ താരപ്പകിട്ടോടെ സ്ഥാനാര്‍ത്ഥി വന്നിറങ്ങിയതോടെ ഇടതു മുന്നണി പ്രവര്‍ത്തകരുടെ ആഹ്ലാദം അണപൊട്ടി.
സാജുപോള്‍ എം.എല്‍.എ, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹനന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി ശശീന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗം പി.കെ സോമന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്നസെന്റിനെ വരവേറ്റു.
തുടര്‍ന്നു നടന്ന ആഹ്ലാദ പ്രകടനത്തില്‍ സാജുപോള്‍ എം.എല്‍.എ, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹനന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി ശശീന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗം പി.കെ സോമന്‍, കെ.ഇ നൗഷാദ്, വി.പി ഖാദര്‍, എം.ഐ ബീരാസ്, എം.വി സെബാസ്റ്റ്യന്‍, സി.പി.ഐ നേതാക്കളായ കെ.കെ അഷറഫ്, കെ.പി റെജിമോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മംഗളം 17.05.2014
No comments:
Post a Comment