മംഗളം 28.02.2010
പെരുമ്പാവൂറ്‍: കടവില്‍ അനധികൃതമായി വാരിക്കൂട്ടിയ ആറു ലോഡ് മണലും മണല്‍ വാരാന്‍ ഉപയോഗിച്ച വള്ളവും പോലീസ് പിടികൂടി.
മാറമ്പിള്ളി പഴയ ജങ്കാര്‍ കടവില്‍ നിന്ന് ഡിവൈ.എസ് പി എന്‍ ശിവദാസ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി ഡി വിജയകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ സണ്ണി, എ.എസ്.ഐ റെജി, ശശിധരന്, ഷുക്കൂറ്, സക്കീര്‍ എന്നിവര്‍ അടങ്ങുന്ന സംഘം മണല്‍ പിടിച്ചെടുത്തത്. ഒരാഴ്ച മുമ്പ് ഒക്കല്‍ ബി ജെ പി കടവില്‍ നിന്ന് പതിനഞ്ചു ലോഡ് മണല്‍ പിടിച്ചെടുത്തിരുന്നു. ഇത് പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറി. ഇനിയുള്ള ദിസങ്ങളില്‍ മണല്‍ വേട്ട കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് പോലീസ് അറിയിച്ചു.
No comments:
Post a Comment