Saturday, April 3, 2010

ഒക്കല്‍ തുരുത്ത്‌ നടപ്പാലത്തിണ്റ്റെ നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു

മംഗളം 25.02.2010
നിര്‍മ്മാണത്തില്‍ അപാകത
പെരുമ്പാവൂറ്‍: നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന്‌ ആരോപിച്ച്‌ ഒക്കല്‍ തുരുത്ത്‌ നടപ്പാതത്തിണ്റ്റെ നിര്‍മ്മാണ പ്രവര്‍ത്തനം നാട്ടുകാര്‍ തടഞ്ഞു. സാജുപോള്‍ എം.എല്‍.എയുടെ വികസനഫണ്ടില്‍നിന്നുള്ള പതിനാലു ലക്ഷം രൂപ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന നടപ്പാലത്തിണ്റ്റെ നിര്‍മ്മാണമാണ്‌ സ്തംഭിച്ചത്‌.
പെരിയാറിന്‌ കുറുകെ പതിനാലടി വീതിയില്‍ നിര്‍മ്മിക്കുന്ന റോഡും പാലവുമാണ്‌ പദ്ധതിയിലുള്ളത്‌. എന്നാല്‍ കരാറുകാരന്‍ നിര്‍മ്മാണത്തിനാവശ്യമായ അളവില്‍ സിമണ്റ്റോ കമ്പിയോ ചേര്‍ക്കുന്നില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു. അവിദഗ്ധരായ അന്യസംസ്ഥാന തൊഴിലാളികളെ കൂട്ടിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനം കഴിഞ്ഞ ഒന്നരമാസമായി ഇഴഞ്ഞു നീങ്ങുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ കരാറുകാരന്‍ പണി പാതിയില്‍ നിര്‍ത്തിവച്ചിരുന്നു. വീണ്ടും നിര്‍മ്മാണം പുനാരാരംഭിച്ചപ്പോള്‍ അപാകതകള്‍ പരിഹരിയ്ക്കണം എന്ന ആവശ്യവുമായി നാട്ടുകാര്‍ സംഘടിയ്ക്കുകയായിരുന്നു. ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ പതിന്നാല്‌, പതിനഞ്ച്‌ വാര്‍ഡുകളെ തമ്മില്‍ യോജിപ്പിക്കുന്ന പാലമാണ്‌ ഇത്‌. പതിനഞ്ചാം വാര്‍ഡില്‍പെട്ട ഒക്കല്‍ തുരുത്ത്‌ നിവാസികള്‍ക്കാണ്‌ ഈ പാലത്തിണ്റ്റെ പ്രയോജനം ലഭിക്കുക .പെരിയാറിനു നടുവിലുളള തുരുത്തില്‍ മുപ്പതോളം കുടുംബങ്ങളാണ്‌ ഉള്ളത്‌. മഴക്കാലമായാല്‍ ഇവര്‍ക്ക്‌ പുറം ലോകവുമായി ബന്ധപ്പെടാന്‍ കടത്തുവഞ്ചികളെ ആശ്രയിക്കണം. പുഴയില്‍ വെള്ളം കുറവുള്ള വേനല്‍ക്കാലത്ത്‌ തുരുത്തിലേക്ക്‌ വാഹനഗതാഗതം സാദ്ധ്യമാക്കുന്നതിനാണ്‌ ഈ നടപ്പാലവും റോഡും നിര്‍മ്മിക്കുന്നത്‌.
തെരഞ്ഞെടുപ്പ്‌ വേളയില്‍ ഇവിടെ തൂക്കുപ്പാലം നര്‍മ്മിക്കുമെന്നായിരുന്നു സാജുപോളിണ്റ്റെ വാഗ്ദാനം. എന്നാല്‍ അതിന്‍്‌ 64 ലക്ഷം രൂപയോളം ചെലവു വേണ്ടിവരുമെന്നതിനാല്‍ അതിനു പകരമാണ്‌ നടപ്പാലം നിര്‍മ്മിയ്ക്കാന്‍ ഫണ്ട്‌ നല്‍കിയത്‌. ഇത്‌ പാതി വഴിയിലായതോടെ തുരുത്തിലുള്ളവര്‍ക്ക്‌ പുറത്തേയ്ക്കുള്ള വഴി പൂര്‍ണ്ണമായി അടഞ്ഞിരിയ്ക്കുകയാണ്‌.

No comments: