മംഗളം 01.03.2010
കേട്ടതും കേള്‍ക്കാത്തതും
പെരുമ്പാവൂറ്‍: കഥകളുടെ സുല്‍ത്താല്‍ വൈക്കം മുഹമ്മദ് ബഷീറിണ്റ്റെ പ്രശസ്തമായ ഒരു കഥയുണ്ട്. ആ മനുഷ്യന്. പോക്കറ്റടിച്ച കള്ളന് തന്നെ പേഴ്സ് മടക്കി കൊടുക്കുന്നതാണ് കഥ. ഈ കഥ മലയാളി വിശ്വസിച്ചുവെന്ന് മാത്രമല്ല, ഹൃദയത്തോടു ചേര്‍ക്കുക കൂടി ചെയ്തു.
എന്നാല്‍ കള്ളനു പകരം കഥാനായകന് കേരള പോലീസാണെങ്കിലോ? മലയാളി ഞെട്ടും. അങ്ങനെയാണെങ്കില്‍ ഞെട്ടാന്‍ കോടനാടു പോലീസ് വക ഒരു അവസരം.
വാണിയപ്പിള്ളി ക്ഷേത്രത്തില്‍ ഉത്സവ ഡ്യൂട്ടിയ്ക്കെത്തിയ പോലീസുകാര്‍ക്കാണ് പണം കളഞ്ഞുകിട്ടിയത്. ചെറിയ തുകയൊന്നുമല്ല. രൂപ നാല്‍പ്പത്തിരണ്ടായിരമാണ്. രണ്ടു ദിവസത്തിനു ശേഷം തുക കൃത്യമായി അടയാള സഹിതം എത്തിയ ഉടമയ്ക്ക് തിരികെ നല്‍കുകയും ചെയ്തു. തടിവ്യവസായിയായ ആലാട്ടുചിറ കോച്ചേരി വീട്ടില്‍ ഏല്യാസിനാണ് പണം തിരികെ കിട്ടിയത്. പണം തിരികെ നല്കിയ വിവരം പോലീസ് കൃത്യമായി പത്രക്കാര്‍ക്ക് നല്‍കുകയും ചെയ്തു. സംഗതി അറിഞ്ഞ് ആളുകള്‍ ഞെട്ടട്ടെ..
സംഗതിയൊക്കെ ജോറ്. പക്ഷെ, പണം കളഞ്ഞു കിട്ടിയ വിവരം പത്രക്കാരെ അറിയിയ്ക്കാത്തതെന്ത് എന്നാണ് ചില ദോഷൈകദൃക്കുകളുടെ ചോദ്യം. നന്നാവാത്തത് പോലീസോ, മലയാളിയോ?
1 comment:
നല്ലത് ആര് ചെയ്താലും നല്ലത് എന്ന് പറയണം.മലയാളികള്‍ക്ക് ഒരാളെ അംഗീകരിക്കാന്‍ കുറച്ചു മടിയാണ്.
ഷാജി ഖത്തര്‍.
Post a Comment