Tuesday, March 22, 2011

മൂന്നാം അങ്കത്തിന്‌ സാജുപോള്‍


സാരഥികളിലൂടെ / മംഗളം 20.03.2011


പെരുമ്പാവൂറ്‍: മൂന്നാം വട്ടം മത്സരിയ്ക്കാന്‍ ആര്‍ക്കും അവസരം നല്‍കേണ്ടെന്ന പാര്‍ട്ടി തീരുമാനത്തിന്‌ ഇളവു വരുത്തിയാണ്‌ പെരുമ്പാവൂരില്‍ സാജുപോള്‍ തന്നെയെന്ന്‌ സി പി എം തീരുമാനിച്ചത്‌.

മുന്‍ എം എല്‍ എ പി ഐ പൌലോസിണ്റ്റെ മകന്‍ എന്ന ലേബലിനപ്പുറം സ്വന്തം കാര്യപ്രാപ്തിയിലൂടെ ജനങ്ങളുടേയും പാര്‍ട്ടിയുടേയും അംഗീകാരം നേടിയ ഈ നാല്‍പത്തിയഞ്ചുകാരന്‍ വേങ്ങൂരിലെ പബ്ളിക്‌ ലൈബ്രറിയിലൂടെയും ആര്‍ട്ട്സ്‌ സൊസൈറ്റിയിലൂടെയുമാണ്‌ പൊതുരംഗത്തേയ്ക്ക്‌ വരുന്നത്‌. ദേശീയ സാക്ഷരതാ മിഷണ്റ്റെ ഭാഗമായി മദ്ധ്യപ്രദേശിലേയ്ക്ക്‌ പോയ കലാജാഥാ സംഘത്തിന്‌ നേതൃത്വം കൊടുത്ത സാജുപോള്‍ ശാസ്ത്രസാഹിത്യപരിഷത്തിണ്റ്റേയും സജീവ അംഗമായിരുന്നു.

1990-ല്‍ പാര്‍ട്ടി അംഗത്വം നേടിയ ശേഷം വേങ്ങൂറ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ഡി വൈ എഫ്‌ ഐ ബ്ളോക്ക്‌ പ്രസിഡണ്റ്റ്‌, ക്രാരിയേലി സഹകരണ ബാങ്ക്‌ ഭരണ സമിതി അംഗം, കുന്നത്തുനാട്‌ താലൂക്ക്‌ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.

2000-ല്‍ വേങ്ങൂറ്‍ ഗ്രാമപഞ്ചായത്ത്‌ അംഗമായി. സി ഐ ടി യു, കേരള കര്‍ഷക സംഘം, താലൂക്ക്‌ ലൈബ്രറി കൌണ്‍സില്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ഭാരവാഹിയായും സേവനമനുഷ്ടിച്ചു. വിദ്യാഭ്യാസ മേഖലയിലും സാജുപോള്‍ സജീവസാന്നിദ്ധ്യമായി. കൊച്ചി സര്‍വ്വകലാശാല സെനറ്റ്‌ അംഗം, കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൌണ്‍സില്‍ അംഗം, കോതമംഗലം മാര്‍ അത്താനേഷ്യസ്‌ കോളജ്‌ അസോസിയേഷന്‍ ഗവേണിങ്ങ്‌ ബോര്‍ഡ്‌ അംഗം തുടങ്ങിയ നിലകളിലും തിളങ്ങി.

2001-ല്‍ 1188വോട്ടിണ്റ്റേയും 2006-ല്‍ 12461 വോട്ടിണ്റ്റേയും ഭൂരിപക്ഷത്തില്‍ കേരള നിയമ സഭയിലേയ്ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. പി പി തങ്കച്ചനേയും ഷാനിമോള്‍ ഉസ്മാനേയുമാണ്‌ പരാജയപ്പെടുത്തിയത്‌. സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച നിയമസഭാ കമ്മിറ്റി ചെയര്‍മാനായിരുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുറമെ യാത്രയ്ക്കൊടുവില്‍, കൊച്ചുണ്ണിയുടെ സ്വപ്നം എന്നി ടെലിഫിലിമുകളില്‍ അഭിനയിച്ചും ജനശ്രദ്ധനേടി. കുറുപ്പംപടി പൊയ്ക്കാട്ടില്‍ കുടുംബാംഗം ഷൈനിയാണ്‌ ഭാര്യ. മക്കള്‍: സാറ (പ്ളസ്‌ വണ്‍),സൂസന്‍ (ആറാം ക്ളാസ്‌), സോന (നാലാം ക്ളാസ്‌).

1 comment:

ബ്ലോഗ് ഹെല്‍പ്പര്‍ said...

മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്. ബ്ലോഗിങ്ങിനു സഹായം