അപകടം രണ്ടു പിഞ്ചു
കുഞ്ഞുങ്ങളെ രക്ഷിയ്ക്കുന്നതിനിടെ
പെരുമ്പാവൂറ്‍: അവധിക്കാല ക്യാമ്പിനെത്തിയ മറ്റു
കുട്ടികളെ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടെ പത്താം ക്ളാസ് വിദ്യാര്‍ത്ഥിനി
പെരിയാറ്റില്‍ മുങ്ങി മരിച്ചു.
ചേരാനല്ലൂറ്‍ വേലുംകുടി വീട്ടില്‍ എല്‍.ഐ.സി
ഏജണ്റ്റ് മോഹനണ്റ്റേയും അടിമാലി എസ്.എന്‍.ഡി.പി സ്കൂള്‍ അദ്ധ്യാപിക ജിജിയുടേയും
ഇളയ മകള്‍ ഹരിപ്രിയ (15) ആണ് മറ്റു കുട്ടികളെ രക്ഷപ്പെടുത്താനുള്ള
ശ്രമത്തിനിടയില്‍ മുങ്ങി മരിച്ചത്.
തോട്ടുവ മംഗളഭാരതിയില്‍ കുട്ടികള്‍ക്കായുള്ള
അവധിക്കാല ക്യാമ്പിണ്റ്റെ അവസാന ദിവസമായ ഇന്നലെ രാവിലെ ഏഴുമണിയോടെ
ക്യാമ്പിലുണ്ടായിരുന്ന കുട്ടികളോടും ആശ്രമത്തിലെ അന്തേവാസികളായ ലീലാ മണി, തങ്കമണി
എന്നിവരോടൊപ്പവും കുളിയ്ക്കാന്‍ പോയതാണ് ഹരിപ്രിയ.
കുളിച്ചുകൊണ്ടിരിയ്ക്കുന്നതിനിടെ അഞ്ചാം ക്ളാസില്‍ പഠിയ്ക്കുന്ന രണ്ടു കുട്ടികള്‍
ഒഴുക്കില്‍ പെട്ടതിനെ തുടര്‍ന്ന് ഹരിപ്രിയയും ലീലാമണിയും തങ്കമണിയും ചേര്‍ന്ന്
രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനിടയിലാണ് ഹരിപ്രിയ മുങ്ങിത്താഴ്ന്നത്.
സമീപത്തുണ്ടായിരുന്ന മണല്‍തൊഴിലാളികള്‍ ഉടന്‍തന്നെ എല്ലാവരേയും
മുങ്ങിയെടുത്തെങ്കിലും ഹരിപ്രിയയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി മരിച്ചു.
കാലടി ചെങ്ങല്‍ സെണ്റ്റ് ജോസഫ്സ് സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ഹരിപ്രിയ ഇത്തവണ
പത്താം ക്ളാസ് പരീക്ഷ എഴുതിയിരിയ്ക്കുകയായിരുന്നു.മൂത്ത സഹോദരി ശ്രീപ്രിയ
കടയിരുപ്പ് ഗുരുകുലം എഞ്ചിനീയറിങ്ങ് കോളജിലെ വിദ്യാര്‍ത്ഥിനിയാണ്.
മംഗളം 21.04.2012