വേങ്ങൂറ്‍
പന്തലങ്ങല്‍ ഐപ്പിണ്റ്റെ മകനായി 1927-ഫെബ്രുവരി 2-നാണ് പൌലോസിണ്റ്റെ ജനനം.
വേങ്ങൂറ്‍ ഗവ. എല്‍.പി. സ്കൂള്‍, കറുപ്പംപടി എം.ജി.എം ഹൈസ്കൂള്‍, ആലുവ യു.സി കോളജ്
എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് 1946-ല്‍ ജയിലിലായി. സി.പി.ഐ യുടെ പ്രാദേശിക കമ്മിറ്റി സെക്രട്ടറിയായി ചുമതലയേറ്റ
ഇദ്ദേഹം കേരള കര്‍ഷക സംഘത്തിലും കേരള ഗ്രന്ഥശാല സംഘത്തിലും സജീവമായി.
1962-ല്‍
കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1953 മുതല്‍ 1979 വരെ വേങ്ങൂറ്‍ പഞ്ചായത്ത് ഭരണ സമിതി
അംഗമായിരുന്നു. 1970-ലാണ് കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വേങ്ങൂറ്‍ മാര്‍ കൌമ ഹൈസ്കൂള്‍ മാനേജര്‍, ബാംബു കോര്‍പറേഷന്‍ ചെയര്‍മാന്‍,
കെ.പി.സി.സി മെമ്പര്‍, കോണ്‍ഗ്രസ് പെരുമ്പാവൂറ്‍ ബ്ളോക്ക് കമ്മിറ്റി
പ്രസിഡണ്റ്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചു.
ഭാര്യ പാമ്പാക്കുട മാടപ്പറമ്പില്‍
വീട്ടില്‍ കുഞ്ഞമ്മ. പെരുമ്പാവൂറ്‍ എം.എല്‍.എ സാജുപോള്‍ ഉള്‍പ്പെടെ മൂന്നു
മക്കളാണ് ഉള്ളത്. മറ്റുമക്കള്‍ ഷീല, മിനി. 1982-ഏപ്രില്‍ 25- നാണ് പി.ഐ
പൌലോസിണ്റ്റെ മരണം. ചരമവാര്‍ഷികത്തോടനുബന്ധിച്ച് 25-ന് വേങ്ങൂറ്‍ മാര്‍ കൌമ
പള്ളിയില്‍ രാവിലെ പ്രത്യേക ചടങ്ങുകളും സാജുപോള്‍ എം.എല്‍.എയുടെ വസതിയില്‍
ക്ഷണിയ്ക്കപ്പെടുന്ന അതിഥികള്‍ക്ക് പ്രഭാത വിരുന്നും ഒരുക്കിയിട്ടുണ്ട്.
മംഗളം 25.04.2012
No comments:
Post a Comment