പുരാതനമായ വാള്‍ സെന്റര്‍ ഡയറക്ടര്‍ ഇസ്മായില്‍
പള്ളിപ്രത്തിന് കൈമാറി പെരുമ്പാവൂര്‍ ലോക്കല്‍
ഹിസ്റ്ററി റിസേര്‍ച്ച് സെന്റര്‍ ഓഫീസ്
പ്രശസ്ത ചരിത്ര പണ്ഡിതന്‍
ഡോ.എം.ജി.എസ് നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു.
|
പെരുമ്പാവൂര്‍: കേരളത്തിലെ സര്‍വ്വകലാശാലകള്‍ കേവലം പരീക്ഷനടത്തിപ്പുകേന്ദ്രങ്ങള്‍ മാത്രമാണെന്ന് പ്രശസ്ത ചരിത്ര പണ്ഡിതന്‍ ഡോ.എം.ജി.എസ് നാരായണന്‍. അതുകൊണ്ടുതന്നെ സാക്ഷരതയില്‍ ഒന്നാമത് എന്ന് അഭിമാനിക്കുമ്പോഴും വിദ്യാഭ്യാസത്തില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാം ഏറ്റവും പിന്‍ നിരയിലാണെന്നും എം.ജി.എസ് പറഞ്ഞു. ലോക്കല്‍ ഹിസ്റ്ററി റിസര്‍ച്ച് സെന്റര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള ചരിത്രം സംബന്ധിച്ച് നാം പഠിച്ചതും പഠിപ്പിക്കുന്നതും കെട്ടുകഥകള്‍ മാത്രമാണെന്നും എം.ജി.എസ് പറഞ്ഞു. അടിയന്തിരമായി നമ്മുടെ തനത് പൈതൃകങ്ങള്‍ കണ്ടെത്തി സംരക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.എം.എ സലാം അദ്ധ്യക്ഷത വഹിച്ചു.
ദേശീയ അദ്ധ്യാപക പുരസ്‌കാര ജേതാവ് ഡോ. വി സനല്‍കുമാര്‍, ഡോക്ടറേറ്റ് നേടിയ കുഞ്ഞുമുഹമ്മദ് പുലവത്ത്, കേരളത്തില്‍ ആദ്യമായി സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന് രൂപരേഖ നല്‍കിയ പി.എം സുമു, ചെറുകഥാകൃത്ത് സുരേഷ് കീഴില്ലം, ജില്ലയിലെ മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബിനോയ് കെ ജോസഫ്, 70 വര്‍ഷം തുടര്‍ച്ചയായി വ്യാപാരിയായിരുന്ന മൂത്തേടന്‍ പത്രോസ്, പുരാവസ്തു വകുപ്പിന്റെ പാരിതോഷികം നേടിയ അണ്ടോത്ത് അലി എന്നിവരെ അനുമോദിച്ചു.
ഡോ.ഫിലിപ്പ് ചെറിയാന്‍, നഗരസഭ പ്രതിപക്ഷനേതാവ് ജി സുനില്‍കുമാര്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.കെ അബ്ദുള്ള, ഫാസ് പ്രസിഡന്റ് ടി.എന്‍ അശോക് കുമാര്‍, കൗണ്‍സിലര്‍ അഡ്വ. എം.എന്‍ കനകലത, പുരോഗമന കലാസാഹിത്യസംഘം പ്രസിഡന്റ് ഡോ. കെ.എന്‍ ഉണ്ണികൃഷ്ണന്‍, റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഇസ്മയില്‍ പള്ളിപ്രം, എല്‍.എച്ച്.ആര്‍.സി ട്രഷറര്‍ സണ്ണി വറുഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മംഗളം 21.12.2013
No comments:
Post a Comment