Saturday, February 1, 2014

അരിക്കമ്പനി സൃഷ്ടിക്കുന്ന പരിസര മലിനീകരണത്തിനെതിരെ ജനകീയ റാലി നാളെ

പെരുമ്പാവൂര്‍: കൂടാലപ്പാട് ഭാഗത്ത് ഗുരുതരമായ പരിസര മലിനീകരണം സൃഷ്ടിക്കുന്ന അരിക്കമ്പനിക്കെതിരെ നാളെ ജനകീയ റാലിയും പൊതുസമ്മേളനവും നടക്കും. 
ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പൂരം റൈസ് മില്ലിനെതിരെയാണ് പരാതി. കമ്പനിയില്‍ നിന്നുള്ള മലിന ജലവും പൊടി ശല്യവും ജനജീവിതം ദുരിതമയമാക്കുന്നു. പത്തുമീറ്റര്‍ ചുറ്റളവില്‍പോലും ആളുകള്‍ താമസിക്കുന്നുണ്ടായിട്ടും അധികൃതര്‍ കമ്പനിക്ക് പ്രവര്‍ത്തിക്കാന്‍ മൗനാനുവാദം നല്‍കുകയാണ്. 
കമ്പനിയുടെ അനധികൃത പ്രവര്‍ത്തനം മൂലം പരിസരവാസികള്‍ പലരും രോഗബാധിതരായി. പാടശേഖരത്തിലേക്ക് മലിന ജലം ഒഴുകുന്നതിനാല്‍ കൃഷി നശിക്കുന്നു. പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലപ്രദമായ നടപടികള്‍ ഉണ്ടായില്ല. പരാതി നല്‍കിയവരെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമം.
ഈ സാഹചര്യത്തിലാണ് നാളെ വൈകിട്ട 5 ന് പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ വറുഗീസ് പുല്ലുവഴി സമ്മേളനം ഉദ്ഘാടനം ചെയ്യും. വാര്‍ഡ് മെമ്പര്‍ സനോരാജ് അദ്ധ്യക്ഷത വഹിക്കും.

മംഗളം 1.02.2014



No comments: