പെരുമ്പാവൂറ്‍: പാല്‍വണ്ടി മുട്ടി വൃദ്ധന്‍ മരിച്ചു.
നെല്ലിമോളം തൊഴുത്തിങ്കല്‍ പറമ്പില്‍ കുര്യാക്കോസ് (90) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് സംഭവം. പി.ഡി.ഡി.പി സൊസൈറ്റിയില്‍ പാല്‍ എടുക്കാന്‍ വന്ന വാഹനം പിന്നോട്ടെടുക്കുമ്പോഴായിരുന്നു അപകടം. ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.
ഭാര്യ: പരേതയായ മറിയാമ്മ. മക്കള്‍: പൌലോസ്, അന്നമ്മ, പരേതരായ പൌലോസ്, പത്രോസ്. മരുമക്കള്‍: അന്നമ്മ, മറിയാമ്മ, അന്നമ്മ, ജോസ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12-ന് നെല്ലിമോളം യാക്കോബായ സുറിയാനി പള്ളിയില്‍.
മംഗളം 1.2.2012
No comments:
Post a Comment