പെരുമ്പാവൂറ്‍: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ പടിയ്ക്കലപ്പാറയില് പ്രവര്‍ത്തിയ്ക്കുന്ന പ്ളൈവുഡ് കമ്പനിയ്ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് ആവശ്യപ്പെടുന്ന പ്രമേയം 16-ാം വാര്‍ഡ് ഗ്രാമസഭ ഐകകണ്ഠേന പാസ്സാക്കി.
പട്ടികജാതി കോളനിയോട് ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്ന കമ്പനിയ്ക്ക് ദൂരപരിധി നിയമം പാലിക്കാതെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കിയിട്ടുള്ളതെന്നും, കമ്പനിയിലെ ഖര ദ്രവ്യമാലിന്യങ്ങള്‍ മൂലം സമീപ പ്രദേശങ്ങളിലെ കിണറുകളും ജനലസ്രോതസുകളും രാങ്ങ്യേത്ത് ചിറയും മലിനപ്പെട്ടതായും പ്രമേയത്തില്‍ പറയുന്നു. കമ്പനിയ്ക്ക് സമീപ പ്രദേശത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ചെവി, തൊണ്ട, മൂക്ക് എന്നിവയ്ക്ക് അസ്വസ്ഥതയും പെരുകി വരുന്നതായും ഗ്രാമസഭ പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതുകൊണ്ടാണ് കമ്പനിയുടെ ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് ആവശ്യപ്പെടുന്നതെന്ന് ആക്ഷന്‍ കൌണ്‍സില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്റ്റ് ബാബു വറുഗീസ് അറിയിച്ചു. രണ്ടര മാസം മുമ്പ് നൂറിലേറെ വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ അര്‍ദ്ധരാത്രിയില്‍ നാട്ടുകാര്‍ക്കെതിരെ അക്രമം അഴിച്ചു വിട്ടതിനെ തുടര്‍ന്ന് ഏറെക്കാലം പടിയ്ക്കലപ്പാറ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നില നിന്നിരുന്നു.
മംഗളം 1.2.2012
No comments:
Post a Comment